Monday, 3 August 2026

മഹാത്മാവായ ശിവരാജയോഗി തൈക്കാട് അയ്യാ(വ്) സ്വാമികളും എളിയവനായ ഞാനും

മെഡിക്കൽ ഡോ .കാനം ശങ്കരപ്പിള്ള

9447035416

drkanam.blogspot.in

എൻ്റെ പ്രിയസുഹൃത്ത് ,അന്തരിച്ച കേരള ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി, കെ.ശങ്കര നാരായണപിള്ള (നെടുമങ്ങാട് ) അദ്ദേഹം മന്ത്രിയായതിനടുത്ത ദിവസം സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ മുറിയിൽ വച്ച് ഏതാണ്ട് അരമണിക്കൂർ നീണ്ടു നിന്ന് സൗഹൃദ സംഭാഷണത്തിൽ ഒരു സത്യം തുറന്നു പറഞ്ഞു. വെള്ളാള കുലത്തിൽ (അദ്ദേഹം പറഞ്ഞത് “വെള്ളാള ബ്രാഹ്‌മണ” കുലത്തിൽ എന്നായിരുന്നു ) ജനിച്ച അദ്ദേഹം താൻ വെള്ളാളൻ ആണെന്ന സത്യം വെളിയിൽ പറയാൻ മടിച്ചിരുന്നുവത്രേ .

അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു വരദരാജൻ നായരുമൊത്ത് തൈക്കാട് വഴി സഞ്ചരിക്കുമ്പോൾ ,അയ്യാവ് സ്വാമികളുടെ സമാധിക്ക് മുൻപിലൂടെ പോകുമ്പോൾ ,”നിങ്ങളുടെ സമുദായക്കാരൻ അല്ലേ .ഒന്ന് വണ ങ്ങിയിട്ട് പോവുക” എന്ന് പറഞ്ഞിട്ടും അദ്ദേഹം അതിനു കൂട്ടാക്കിയില്ല എന്ന് തുറന്നു പറഞ്ഞു .”ഡോക്ടർ ചേട്ടന്റെ (എന്നെക്കാൾ പ്രായത്തിൽ കുറഞ്ഞ അദ്ദേഹം എന്നെ “ഡോക്ടർ ചേട്ടൻ” എന്നാണു വിളിച്ചിരുന്നത് ) ലേഖന ങ്ങളിൽ നിന്നാണ് അയ്യാവ് സ്വാമികളുടെ മഹത്വം ഞാൻ മനസിലാക്കിയത്” എന്ന് വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപക രക്ഷാധി കാരിയായിരുന്ന “ശങ്കരപ്പിള്ള “ (ആരോഗ്യ മന്ത്രി ആയിരുന്ന ഏ.സി ഷണ്മുഖ ദാസിനെ പോലുള്ള അടുത്ത സുഹൃത്തുക്കൾ അദ്ദേഹത്തെ വെറും “ശങ്കരപ്പിള്ള” എന്ന് , പേരിലെ ആദ്യ മൂന്നു അക്ഷരങ്ങൾ ഒഴിവാക്കിയാണ്, വിളിച്ചിരുന്നത് .

ഒരു കാലത്ത് വെള്ളാളരിൽ ഏറെ പ്രചാരമുള്ള പേര് ആയിരുന്നു ശങ്കരപ്പിള്ള .ഓമനപ്പേര് ആയി ശങ്കുപിള്ള എന്നും വിളിച്ചിരുന്നു .എൻ്റെ മുത്തച്ഛൻ വസ്തു ആധാരങ്ങളിൽ വാഴൂർ ചൊള്ളാത്ത് ശങ്കുപ്പിള്ള ആണ്.ഇന്നാ പേര് ശങ്കർ എന്ന് ചുരുങ്ങി .എൻ്റെ കുടുംബത്തിൽ മിക്കവരും ശങ്കർ വാലുള്ളവർ