ആദ്ധ്യാത്മഭാരതി ശ്രീമതി കെ.ചിന്നമ്മ (1883-1931)
============================================
============================================
( ആദ്യ നായര്‍ വിനിതാ നവോത്ഥാന നായിക)
“അഗതിമാതാ”എന്നറിയപ്പെട്ട ശ്രീമതി ചിന്നമ്മ ആറ്റിങ്ങല്‍ ഇടവാമടം
വീട്ടില്‍ കല്യാണി അമ്മയുടെ മകളായി 1883-ല്‍
ജനിച്ചു .അച്ഛന്‍ വേലായുധന്‍ പിള്ള .ഒരു
സാധാരണ കര്‍ഷക കുടുംബം .കല്യാനിംമയുടെ സഹോദരിപുത്രി തിരുവനന്തപുരം വടക്കെകൊട്ടാരം പള്ളിക്കൂടത്തില്‍
അദ്ധ്യാപിക ആയിരുന്നു .മക്കളില്ലാത്ത അവര്‍ ചിന്നമ്മയെ വളര്‍ത്തു പുത്രിയായി സ്വീകരിച്ചു
തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി .അവളെ പഠിപ്പിച്ചു .ബി.എ വരെ എത്തി .എന്നാല്‍
മലയാളം,ഇംഗ്ലീഷ് ഇവയില്‍ മാത്രമേ വിജയം നേടിയുള്ളൂ.
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ ഭാര്യ,”വ്യാഴവട്ടസ്മരണകള്‍”
എന്ന പുസ്തകം രചിച്ച, ബി.കല്യാണി അമ്മ, സ്കൂള്‍ ഇസ്പെക്ട്രസ്സ് ആയി നിയമിതയായ
ലക്ഷി അമ്മ എന്നിവരുടെ സഹപാടി ആയിരുന്നു
ചിന്നമ്മ.അക്കാലത്ത് ശ്രീമൂലം ള്‍ സ്ത്രീ വിദ്ധ്യാഭ്യാസ പ്രവര്ത്തനങ്ങള്‍ ആരംഭിച്ചു .അന്നത്തെ
സ്കൂള്‍ ഇന്സ്പെക്ട്രസ്സ് “കാരാപിറ്റ്” എന്ന മാദാമ്മയുടെ അസിസ്റ്റന്റ് ആയി
ചിന്നമ്മ നിയമിക്കപ്പെട്ടു .സി.വി.രാമന്പിള് യുടെ സഹോദരന്‍ തഹസീല്‍ദാര്‍ നാരായണപിള്ള
യുടെ പുത്രന്‍ കുമാരപിള്ള ആണ് ചിന്നമ്മയെ വിവാഹം ചെയ്തത് .ഭര്‍ത്താവും കുട്ടികളും
ഒത്ത് ചിന്നമ്മ കോട്ടയത്ത് താമസമായി .പതിനൊന്നു താലൂക്കുകളുടെ ചുമതല ഉണ്ടായിരുന്നു
ശ്രീമതി ചിന്നമ്മയ്ക്ക് .ഉദ്യോഗ ഗര്‍വ്വോ സ്തീ സഹജമായ ചാപല്യങ്ങലോ ഇല്ലാത്ത മഹിളാ
രത്നമായിരുന്നു അവര്‍.
1911 –ല്‍ആദ്യനായര്‍
നവോത്ഥാന നായകന്‍ തീര്‍ത്ഥപാദസ്വാമികള്‍ സംഘടിപ്പിച്ച്
ചിറക്കടവ് കരയോഗവാര്ഷികത്തില്‍ പൊതു
സമ്മേളന അദ്ധ്യക്ഷന്‍ സി.കൃഷ്ണപിള്ളയും സ്ത്രീസമ്മേളന അദ്ധ്യക്ഷ ശ്രീമതി
കെ.ചിന്നമ്മയും ആയിരുന്നു .സര്‍വ്വകലാശാല വിദ്യാഭ്യാസം ലഭിച്ച ആദ്യ മൂന്ന മലയാളി
വനിതകളില്‍ ഒരുവളായ അവര്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ സ്വാമികളുടെ ആരാധിക ആയി മാറി.പിന്നീട് ചിന്നമ്മസ്വാമികളുടെ
ശിഷ്യത്വം സ്വീകരിച്ചു . സ്വാമി വിവേകാനന്ദന് സിസ്റര്‍
നിവേദിത എന്ന പോലെ സ്വാമികള്‍ക്ക് കിട്ടിയ വനിതാരത്നം ആയിരുന്നു ചിന്നമ്മ.
വനിതകളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ നായര്‍
സ്ത്രീസമാജങ്ങള്‍ തുടങ്ങി .വാഴൂരില്‍ കുതിരവട്ടം കുന്നില്‍ ഒരു ഓല മേഞ്ഞ സ്കൂള്‍ സ്ഥാപിതമായി .നായര്‍
സ്ത്രീസമാജങ്ങള്‍ രൂപവല്‍ക്കരിച്ചു .നായര്‍ സ്ത്രീകള്‍
പതിവ്രതകളാകണം എന്ന ഉല്‍ബോധനം അവരാണ് തുടങ്ങിയത് .സ്വാമികളുടെ
ആദര്‍ശങ്ങളും ഉപദേശങ്ങളും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ അവര്‍ ജീവിതം തന്നെ ഉഴിഞ്ഞു
വച്ചു.തീരത്ഥപാദപരമ്പരയിലെ ആദ്യ യോഗിനി ആയ അവര്‍ക്ക് സ്വാമികള്‍ “അദ്ധ്യാതമഭാരതി”
എന്ന ബിരുദം നല്‍കി ബഹുമാനിച്ചു .
അന്നത്തെ നായര്‍ പെണ്‍കുട്ടികള്‍ പന്ത്രണ്ടു വയസ്സുവരെ, ഉണങ്ങിയ വാഴപ്പോളയോ
കമുകിന്റെ പൂപ്പാലയോ മുറിച്ച് പിന്നി “കൂമ്പാളക്കോണകം” ഉണ്ടാക്കി അതുമാത്രം ധരിച്ചാണ് നടന്നിരുന്നത്.പ്രായമായാല്‍
മുട്ടുവരെ മാത്രം മറയുന്ന പുടവ ഉടുക്കും .മാര്‍ മറച്ചിരുന്നില്ല.നഗരങ്ങളിലും
അതായിരുന്നു സ്ഥിതി എന്നറിയുമ്പോള്‍ ഇന്നുള്ളവര്‍ അത്ഭുതപ്പെടും .ശ്രീപത്മനാഭക്ഷേത്രത്തിലെ
ഉത്സവത്തിനും പള്ളിവേട്ടയ്ക്കും നായര്‍ തറവാടുകളിലെ സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുനെള്ളത്തില്‍ പങ്കെടുക്കണമായിരുന്നു.സ്വദേശാഭിമാനി
രാമകൃഷ്ണപിള്ള ഈ ദുരാചാരത്തെ “കേരളപഞ്ചമി”
എന്ന പത്രത്തിലെ മുഖപ്രസംഗം വഴി വിമര്‍ശിച്ചത് 1902-ല്‍ആയിരുന്നു. തുടര്‍ന്നാണ്
നഗരങ്ങളിലെ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം നേടിയത്.എന്നാല്‍ ഗ്രാമങ്ങളില്‍ ആ
പരിഷ്കാരം പ്രചരിക്കാന്‍ താമസം വന്നു.
വസ്ത്രങ്ങള്‍ ആഴ്ചയിലോ മാസത്തിലോ ഒരു
പ്രാവശ്യം മാത്രമാണ് അലക്കിയിരുന്നത് .പല്ലുതേക്കുന്നത്
പോലും ശീലമാക്കിയില്ല .വൈകിട്ടുള്ള കുളിയോടു കൂടിയായിരുന്നു മിക്കവാറും പല്ല് തേച്ചിരുന്നത് അസുഖം വന്നാല്‍ വെളിച്ചപ്പാടിനെയോ മന്ത്രവാദിയെയോ
സമീപിക്കും .പ്രസവവേദന തുടങ്ങിയാലും അവര്‍ തന്നെ ശരണം .പ്രസവമരണങ്ങള്‍
സാധാരണമായിരുന്നു.വസ്ത്രങ്ങള്‍ അടിച്ചു നനച്ചു രാവിലെ തന്നെ കുളിക്കുക,,നഗ്നത
മറയ്ക്കും വിധം വസ്ത്രം ധരിക്കുക,പ്രസവത്തിനു വൈദ്യന്മാരെയോ അലോപ്പതി ഡോക്ടറന്മാരെയോ
വിളിക്കുക, പെണ്‍കുട്ടികളെ സ്കൂളില്‍
വിടുക ,വെളിച്ചപ്പാടുകളെയും മന്ത്രവാദികളെയും ഒഴിവാക്കുക എന്നതിലെല്ലാം ജനത്തെ ബോധവല്‍ക്കരിക്കാന്‍ സ്വാമികള്‍ വിജയിച്ചു ,അതിലെല്ലാം
ശ്രീമതി ചിന്നമ്മ സഹായിച്ചു
വാഴൂരിലെ സ്ത്രീകള്‍ ആദ്യമായി രൌക്ക ധരിച്ചത്
സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു .കൊല്ലത്ത് ഭവനത്തിലെ സ്ത്രീകളെയാണ് ആദ്യം
അതിനു പ്രേരിപ്പിച്ചത് .പിന്നെ മങ്ങാട്ട് ,കല്ലൂപ്പറമ്പു, .ഉമ്പക്കാട്ട്
എന്നിവിടങ്ങളിലെ സ്ത്രീകളും അതനുകരിച്ചു.പാദം വരെ ഇറങ്ങിക്കിടക്കുന്ന മുണ്ടും
രൌക്കയും ധരിച്ചു. കൊടുങ്ങൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സ്ത്രീകളെ
ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ പരിഹസിക്ക പോലും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു .സ്ത്രീകള്‍
മാറിയാലേ നാട് മാറുകയുള്ളൂ എന്ന് സ്വാമികള്‍ കൂടെ ക്കൂടെ എഴുതുകയും പറയുകയും
ചെയ്തിരുന്നു സ്ത്രീധര്‍മ്മം,സദാചാരം,ഭാരതവനിതകള്‍,ഭാരതത്തില്‍
സ്ത്രീകള്‍ക്കുള്ള സ്ഥാനം ,സ്ത്രീകളും കുടുംബസംരക്ഷണവും,സ്ത്രീകള്‍ ഐശ്വര്യ
ദേവതകള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍ എഴുതി സ്ത്രീകളെ കൊണ്ട് തന്നെ യോഗങ്ങളില്‍ വായിപ്പിച്ചു
.സ്കൂള്‍ ഇന്സ്പെക്ട്രസ്സ് മാരായ കെ.ചിന്നമ്മ ,ശ്രീലക്ഷിയമ്മ തുടങ്ങിയവരെ വരുത്തി
വിവിധ സ്ഥലങ്ങളില്‍ സ്ത്രീസമാജങ്ങളില്‍ സ്വാമികള്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തിച്ചു .സന്യാസികള്‍ സ്ത്രീകളെ കാണുകയോ
സംസാരിക്കയോ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരുന്ന കാലത്തായിരുന്നു സ്വാമികളുടെ ഈ
പരിപാടികള്‍.സ്വാമികള്‍ സന്യാസിയെ അല്ല എന്ന് പ്രചരിപ്പിക്കാനും ആളുകള്‍ ഉണ്ടായി .
കഞ്ചാവ് മുതലായ ലഹരി പദാര്‍ഥങ്ങള്‍
ഉപയോഗിച്ചിരുന്ന സന്യാസിനാമധാരികള്‍,മാംസഭക്ഷകര്‍,മതദ്വേഷികള്‍ ,വ്യഭിചാരികള്‍, പാശികളിക്കാര്‍,വെളിച്ചപ്പാടന്മാര്‍
,ബ്രാഹ്മണര്‍ എന്നിവര്‍ക്കെതിരെ സ്വാമികള്‍
നിശിത വിമര്‍ശനം അഴിച്ചു വിട്ടു .”കോടാലിസ്വാമി”, “ഓച്ചിറ സിദ്ധന്‍” തുടങ്ങിയ
വ്യാജസന്യാസിമാരെ തൊലി ഉരിയിച്ചു കാട്ടാന്‍ സ്വാമികള്‍ മുന്നോട്ടുവന്നു .
പന്ത്രണ്ടു അനാഥബാലികമാര്‍ക്കായി അവര്‍ 1919-ല്‍
തിരുവനന്തപുരത്ത് പൂ ജപ്പുരയില്‍ ശ്രീമൂലം
ഷഷ്ട്ബ്ദപൂര്‍ത്തി സ്മാരക അനാഥാലയം-“മഹിളാമന്ദിരം”- തുടങ്ങി . അതോടനുബന്ധിച്ചു സ്കൂള്‍ സ്ഥാപിതമായി.
.അതിനെ തുടര്‍ന്നു നിരവധി സ്ഥാപങ്ങള്‍
ഉയര്‍ന്നുവരേണ്ടാതായിരുന്നു എന്നാല്‍ 1931 –ല്‍
അവര്‍ അകാലത്തില്‍ അന്തരിച്ചു.
വാഴൂരിലെ നായര്‍ മഹിതകള്‍
അവരെ സ്മരിക്കാരില്ല http://mahilamandiram.net/sample-page/
No comments:
Post a Comment