Monday, 30 November 2015

തരിസാപ്പള്ളിയും മലബാര്‍ ചരിത്രകാരന്മാരുടെ അജ്ഞതയും

തരിസാപ്പള്ളിയും മലബാര്‍ ചരിത്രകാരന്മാരുടെ അജ്ഞതയും
ഇക്കഴിഞ്ഞ നവംബര്‍ (2015) 27-29 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജില്‍ സംഘടിക്കപ്പെട്ട മൂന്നാമത് അന്ത്രര്‍ദ്ദേശീയ കേരള ചരിത്ര കൊണ്ഫ്രന്സീല്
പങ്കെടുക്കാനും തരിസാപ്പള്ളി ചെപ്പെടിലെ ഒളിച്ചു വയ്ക്കപ്പെട്ട  “വേള്‍നാടന്‍” സാക്ഷിപ്പട്ടിക ജനമദ്ധ്യത്തില്‍ അവതരിപ്പിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു .
മലബാറില്‍ ജനിച്ചു വളര്‍ന്ന നമ്മുടെ പ്രശസ്തരായ ചരിത്രകാരന്മാര്‍ക്ക്‌,ഈ.എം എസ് മുതല്‍ ചരിത്രം തിരുതിക്കുറി ച്ച എം.ജി.എസ്ആ ഗുരുവിന്റെ  വല്‍സര ശിഷ്യര്‍ രാഘവവാര്യര്‍ ,കേശവന്‍ വെളുത്താട്ട് ,കെ.എന്‍ ഗണേഷ് ,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ക്ക്  , തിരുവിതാം കൂര്‍ ചരിത്രത്തിലും അതിനു മുന്‍പുള്ള വേണാട് ചരിത്രത്തിലും ഉള്ള അവഗാഹം വലിയ ആന മുട്ട എന്ന് തെളിയിച്ചു സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍ .
ഗുരുവായ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ തെറ്റുകള്‍ തിരുത്തി കേരള ചരിത്രപടനത്തില്‍ പുതിയ യുഗം തുറന്ന എം.ജി.എസ്സിന് തന്റെ കാലത്ത് തന്നെ താന്‍ അവലംബമാക്കിയ ചില രേഖകള്‍ യതാര്‍ത്ഥ രേഖകള്‍ അല്ല എന്ന് കാണേണ്ടി വരുന്നു .തന്റെ സിദ്ധാന്തം തെറ്റാണെന്ന് മനസ്സിലാക്കേണ്ടി വരുന്നു
പശ്ചിമേഷ്യന്‍ വ്യാപാരഘടന മനസ്സിലാക്കാന്‍ തരിസാപ്പള്ളി ശാസനത്തില്‍ ഒന്നുമില്ല
എന്നാല്‍ പ്രാചീന കൊല്ലം –ചീന വ്യാപാരബന്ധത്തെ കുറിച്ചു പഠിക്കാന്‍ അതില്‍ ധാരാളം ഉണ്ട്. കൊല്ലത്തെ ചിന്നക്കട ചീനരുടെ കടകള്‍ ഇരുന്ന സ്ഥലം .
അക്കാലത്തെ വെള്ളാള വര്‍ത്തകര്‍ (ചെട്ടികള്‍ )സ്വയം പായ്ക്കപ്പല്‍ ഉണ്ടാക്കി ചൈനയില്‍ പോയി കച്ചവടം നടത്തിയ കാര്യം മലബാര്‍ ചരിത്രകാരന്മാര്‍ എങ്ങനെ അറിയും ?.

കൊല്ലം പശ്ചിമേഷ്യന്‍ വ്യാപാരമല്ല തരിസാപ്പള്ളി പട്ടയത്തില്‍ നിന്ന് പഠിക്കേണ്ടത് .പഠിക്കേണ്ടത് “കൊല്ലം–ചൈന വ്യാപാര ശൃംഖല” .അതില്‍ ക്രിസ്ത്യന്‍ മുസലിം ജൂത കച്ചവടക്കാര്‍ വരുന്നേ ഇല്ല .കൊല്ലത്തെ ചീനക്കടയില്‍ (ചിന്നക്കട) നിന്ന് വേണം അത് തുടങ്ങാന്‍ .വേള്‍ നാടന്‍ സാക്ഷികള്‍ അതിനു സഹായിക്കും
 ഒന്‍പതാം നൂറ്റാണ്ടി..............................

Sunday, 29 November 2015

“വെള്ളാള-ഈഴവ ചേപ്പേട്‌”

“വെള്ളാള-ഈഴവ ചേപ്പേട്‌”
-----------------------------------------------
ഒന്‍പതാം നൂറ്റാണ്ടില്‍ “കുരക്കേണികൊല്ലം” എന്ന തെക്കന്‍ കൊല്ലത്ത് കര്‍ഷകരായ വെള്ളാളര്‍ ,കര്‍ഷകരും കച്ചവടക്കാരുമായ ഈഴവര്‍ ,തച്ചര്‍ ,വണ്ണാര്‍ ,ഉപ്പു നിര്‍മ്മാതാക്കള്‍ ആയ എരുവിയര്‍ എന്നീ അഞ്ചു വര്‍ണ്ണക്കാര്‍ ,അടിമകള്‍ ,അറുനൂറ്റവര്‍ എന്ന ഭടജനം എന്നിവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ക്രിസ്ത്യാനികള്‍ മുസ്ലിമുകള്‍, ജൂതര്‍ എന്നിവരൊന്നും ഇല്ലായിരുന്നും എന്ന് സ്ഥാപിക്കാന്‍ കഴിയുന്നു “സിറിയന്‍ ക്രിസ്ത്യന്‍ ചേപ്പേട്”എന്നറിയപ്പെട്ടിരുന്ന രേഖ മേലില്‍ “വെള്ളാള –ഈഴവ ചെപ്പെട്” എന്നാണു വിളിക്കപ്പെടെണ്ടത്.
ഞാന്‍
------------
ഡോ .കാനം ശങ്കരപ്പിള്ള എന്ന കൊച്ചുകാഞ്ഞിരപ്പാറ  അയ്യപ്പന്‍പിള്ള ശങ്കരപ്പിള്ള ,സര്‍ജന്‍- ഗൈനക്കൊളജിസ്റ്റ് ,എഴുത്തുകാരന്‍, ബ്ലോഗര്‍, ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തകന്‍ ,പ്രക്രതി സൌഹൃദ കര്‍ഷകന്‍
ജനനം
--------------
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ .തമിഴ് നാട്ടില്‍ നിന്നും പ്രാചീനകാലത്ത്  കുടിയേറിയ വെള്ളാള കര്‍ഷക കുടുംബാംഗം .103 വയസ് വരെ ആരോഗ്യവാനായി ജീവിച്ചിരുന്ന നാലുതലമുറകളോടോപ്പം  ജീവിച്ച “ചിരംജീവി” ചൊള്ളാത്ത് ശങ്കുപ്പിള്ള അയ്യപ്പന്‍പിള്ള പിതാവ് .മാതാവ് കല്ലൂര്‍ രാമന്‍പിള്ള തങ്കമ്മ.
വിദ്യാഭ്യാസം
------------------------
കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂള്‍ , സി.എം.എസ് മിഡില്‍ സ്കൂള്‍ ,വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്‍.വി ഹൈസ്കൂള്‍ ,കോട്ടയം സി.എം.എസ്-ചങ്ങനാശ്ശേരി എസ് .ബി കോളേജുകള്‍ ,കോട്ടയം-തിരുവനന്തപുരം മെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍.
എഴുത്ത്
-----------------
മിഡില്‍ സ്കൂള്‍ പഠനകാലത്ത്‌ “ബാലരശ്മി” എന്ന കയ്യെഴുത്ത് മാസിക തുടങ്ങി .കാനം ഈ.ജെയുടെ “പമ്പാനദി” മനോരമ വാരികയില്‍ “പാഞ്ഞൊഴുകുന്ന” സമയം. അതനുകരിച്ച് മാസികയില്‍ നീണ്ടകഥ എഴുതി .പന്ത്രണ്ടാം വയസ്സില്‍ ജി.വിവേകാനന്ദന്റെ “യക്ഷിപ്പറമ്പ്”  വന്നിരുന്ന കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ മുഴുപെജില്‍ ആദ്യ കഥ അച്ചടിച്ചു വന്നു .മൂത്ത സഹോദരിയുടെ ഹിന്ദി ഉപപാ൦  പുസ്തകത്തിലെ ഒരു കഥയുടെ അനുകരണം കേരള അന്തരീക്ഷത്തില്‍ .നാട്ടില്‍ എഴുത്തുകാരനായി അംഗീകാരം കിട്ടി .1961-ല്‍  കോട്ടയം സി.എം.എസ് കോളേജ് മാഗസിന്‍ “വിദ്യാസംഗ്രഹത്തില്‍ “ “ആത്മകഥാ സാഹിത്യം മലയാളത്തില്‍” എന്ന ലേഖനംവന്നു . പരക്കെ പ്രശംസ നേടിയ പ്രബന്ധം . .അതുവരെ പുറത്തിറങ്ങിയ പന്തണ്ടില്‍ പത്തും ആത്മകഥകള്‍  വായിച്ച ശേഷം എഴുതിയ പ്രബന്ധം .ജനയുഗം വാരികയില്‍ തുടരനായി വന്നിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ “വഴിത്തിരിവ്” വരെ പഠനവിധേയമാക്കിയ പ്രബന്ധം .കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ അതിന്റെ ഫോട്ടോകോപ്പി നല്‍കിയത് ഏറെ സന്തോഷം നല്‍കി .വലിയ ഒരു സമ്മാനം .
മാതൃകാ അധ്യാപകര്‍
-----------------------------------------
കുതിരവട്ടം സ്കൂളിലെ മഹോപദ്ധ്യായ കവിയൂര്‍ ശിവരാമപിള്ള ,കോട്ടയം സി.എം.എസ് കോളേജ് മലയാള വിഭാഗം മേധാവി അന്തരിച്ച അമ്പലപ്പുഴ രാമവര്‍മ്മ സാര്‍ എന്നിവര്‍ സാഹിത്യവാസനയെ പരിപോഷിപ്പിച്ച മാതൃകാ അദ്ധ്യാപകര്‍ .അവരെപോലെ അധ്യാപകനും എഴുത്തുകാരനും ആകണ മെന്നാഗ്രഹിച്ചു .കാലം മാറുന്നു മദ്രാസിലെ മോന്‍ എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ കവിയൂര്‍ സാര്‍ കാമ്പിശ്ശേരി കരുണാകരന്റെ സഹപാടി ആയിരുന്നു .ഇന്നും പെരുന്നയില്‍ ആരോഗ്യവാനായി കഴിയുന്നു .ഗുരുപ്രണാമം .
മെഡിക്കല്‍ വിദ്യാഭ്യാസം
ആരോഗ്യവകുപ്പ് മന്ത്രിയായ വൈക്കം വേലപ്പന്‍ കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങുന്ന വര്‍ഷമാണ്‌ പ്രീഡിഗ്രി പരീക്ഷ പാസ്സാകുന്നത് .ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതിനാല്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോര്‍സുകള്‍ക്ക്ഒരേ സമയം  അഡ്മിഷന്‍ കിട്ടി.ചികില്‍സ തൊഴിലാക്കാന്‍ തീരുമാനിച്ചു .കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാം ബാച്ചായി പ്രവേശനം( 1962).അതിനു മുമ്പ് ഒരു വര്ഷം ചങ്ങനാശ്ശേരി എസ.ബിയില്‍ പ്രീ പ്രൊഫഷനല്‍ കോര്‍സ് 1968- കേരള ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ്‌ സര്‍ജന്‍ ആയി .1974-ല്‍ കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി, എന്‍.കെ ബാലകൃഷ്ണനില്‍ നിന്നും ഏറ്റവും നല്ല മെഡിക്കല്‍ ഓഫീസര്‍ എന്ന ബഹുമതി വാങ്ങി .കോട്ടയം ജില്ലയിലെ എരുമേലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസ്സര്‍ എന്ന നിലയില്‍ കൈവരിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വഴി .ജനയുഗം വാരിക വഴി ആരോഗ്യബോധവല്‍ക്കരണം തുടങ്ങിയത് ഇക്കാലയളവില്‍ .അതിന്നും തുടരുന്നു .ഇന്നത് കൂടുതലും ലോകാന്തരവലയം വഴി .നാല്‍പ്പതില്‍ പരം ബ്ലോഗുകള്‍ .ബിരുദാനന്തര  പഠനം
-----------------------------------
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും 1978-ല്‍ സൂതിശാസ്ത്ര (ഗൈനക്കോളജി )ത്തില്‍ ഡിപ്ലോമ (DGO) .മമ്മി എന്നറിയപ്പെട്ടിരുന്ന മിസ്സസ് മേരി ഫിലിപ്സ് ആയിരുന്നു എം.ബി.ബി.എസ് കാലത്തെ ഗൈനക്മേധാവി .മറ്റു ഡോക്ടര്‍മാര്‍ ഒരേ സമയം ഒരു ജീവന്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍, ഗൈനക്കോളജിസ്റ്റുകള്‍ രണ്ടോ അതിലധികമോ ജീവന്റെ പ്രശ്നം ഒരേസമയം കൈകാര്യം ചെയ്യും (അമ്മയും കുഞ്ഞും ) എന്ന് മമ്മി കൂടെക്കൂടെ പറഞ്ഞതാണ് ഗൈനക്കിനു പോകാന്‍ കാരണം .ഒരേ സമയം അഞ്ചു ജീവന്‍ വരെ (Quadruplets-ഒരേ ഗര്‍ഭത്തില്‍ നാലുകുട്ടികള്‍) കൈകാര്യം ചെയ്തു പില്‍ക്കാലത്ത് (.കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ച മകനും ഗൈനക്കോളജിസ്റ്റായി ഇപ്പോള്‍ യൂ.കെയില്‍ കന്സള്‍ട്ടന്റ് . .കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ പഠിച്ച മകളാകട്ടെ, ഇംഗ്ലണ്ടില്‍ ഫിസിഷ്യനും).എന്ന് മാത്രമല്ല .ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന (ബ്രോഡ് ലിഗമെന്റ് Broad Ligamnet- Extrauterine Pregnancy- ഗര്‍ഭം )  സ്വപ്ന എന്ന പെണ്‍കുട്ടിയെ രക്ഷിക്കാനും കഴിഞ്ഞു .അവള്‍ക്കിന്നു വയസ് 36. നാല് മക്കള്‍ .അത്തരം ഒരു വ്യക്തി ഇന്ന് സ്വപ്ന മാത്രം .ഇനി ഒരാള്‍ ഉണ്ടാകില്ല .കാരണം സ്കാനിംഗ് വഴി ഗര്ഭാപാത്രത്ത്തിനു വെളിയിലെ ഗര്‍ഭധാരണം ആരംഭത്തില്‍ തന്നെ ക്ണ്ടുപിടിച്ച് ഒഴിവാക്കപ്പെടുന്നു ..1983-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറിയില്‍ എം.എസ്(MS) നേടി
ജോലി
-----------
മദ്ധ്യതിരുവിതാം കൂറിലെ നാല് ജില്ലകള്‍ ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആയി കേരളത്തിലെ വലുതും ചെറുതുമായ  എല്ലാ വിധ ഹോസ്പിറ്റലുകളിലും 
ജോലി നോക്കി .മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ആയിരിക്കെ, നാലുമാസം കൊണ്ട് മഹാരാജാസ് വാര്‍ഡ്‌ പുനര്നി ര്‍മ്മിച്ച് രിത്രം സൃഷ്ടിച്ചു .1999 –ല്‍ ഡപ്യൂട്ടി ഡയരക്ടര്‍ ആയിരിക്കെ റിട്ടയര്‍ ചെയ്തു .
ഡോക്ടര്‍ എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍   “ഗുരു” എന്ന് മനസ്സിലാക്കി ചികിസയില്‍ ആരോഗ്യബോധവല്‍ക്കരണത്തിനു വന്‍ പ്രാധാന്യം നല്‍കി.ചെറുതും വലുതുമായ മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങള്‍ എഴുതി.ആകാശവാണിയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്ഷം പ്രഭാഷണങ്ങള്‍ നടത്തി .വൈദ്യശാത്രവിഷയമായി പത്ത് പുസ്തകങ്ങള്‍ .രണ്ടു പ്രാദേശിക ചരിത്രം (എരുമേലി പേട്ടതുള്ളല്‍, കാനം എന്ന ദേശം )എന്നിവയുടെ കര്‍ത്താവ് .നിരവധി ബ്ലോഗുകള്‍ .ഫേസ്ബുക്ക് ചര്‍ച്ചയില്‍ സജീവം .ഇപ്പോള്‍ കേരള ചരിത്ര പഠനതല്‍പ്പരന്‍ .
തരിസാപള്ളി പട്ടയം
സ്കൂള്‍ പഠനകാലത്ത്‌ തന്നെ തരിസാപ്പള്ളി പട്ടയത്തില്‍ താല്‍പ്പര്യം എടുത്തു .അതിലെ “വെള്ളാളര്‍” എന്ന പദം ആണ് കാരണം .2013 –ല്‍
എം.ആര്‍ രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്  എന്നിവര്‍ ചേര്‍ന്ന് രചിച്ച തരിസാപ്പള്ളിപട്ടയം എന്ന കൃതിയില്‍ (എന്‍.ബി.എസ് ) ഇങ്ങനെ എഴുതി “നാട്ടുകാരായ ചില സാക്ഷികള്‍ ഒപ്പിട്ടിട്ടുള്ളതായി പറഞ്ഞിരിക്കുന്നു .ഒരു പക്ഷെ ഒരെട് നഷ്ടപ്പെട്ടിരിക്കാം (പേജ്117)  .ആ നാടന്‍ “വേള്‍” നാടന്‍ സാക്ഷിപ്പട്ടിക കണ്ടെത്താനുള്ള ശ്രമം വിജയിച്ചു .ആ പട്ടിക കോട്ടയം സി.എം.എസ കോളേജില്‍ നവംബര്‍ 28- നു അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രാന്സില്‍(KHC2015) അവതരിപ്പിച്ചു ശ്രദ്ധ നേടി.
1844-ല ഗുണ്ടെര്‍ട്ട് മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്ററെച്ചര്‍ & സയന്‍സില്‍ തരിസാപ്പള്ളി പട്ടയം ആദ്യം പ്രസിദ്ധീകരിച്ചു .പിന്നീട് നാട്ടിലും മറുനാട്ടിലും നിരവധി പഠനങ്ങള്‍.പക്ഷേ ഒന്നില്‍ പോലും തനി നാടന്‍,”വേള്‍” നാടന്‍ (വേണാടന്‍)  സാക്ഷി പട്ടിക നല്‍കുന്നില്ല .നല്‍കുന്നത് ഫോറിന്‍ പഴ്ചിമേഷ്യന്‍ വ്യാജപട്ടികയും.
1758 ഇന്ത്യയില്‍ വന്നു പൈതൃക പഠനം നടത്തിയ ആക്തില്‍ ഡ്യു പെറോ എഴുതിയ യാത്രാവിവരണം സെന്‍റ് അവസ്ഥ (ZEND AVESTA) യില്‍ ആ  നാടന്പട്ടിക  ലഭ്യമെന്നിരിക്കെ, അത് നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ (എം.ജി.എസ്,വാര്യര്‍, വെളുത്താട്ട് ,ഗണേശ-ഗുരുക്കള്‍ മാര്‍ ) വെളിപ്പെടുത്താതെ വിടുന്നു .കാരണം അവ്യക്തം പ്രസ്തുത ഗ്രന്ഥത്തിലെ 177-178 പേജുകളിലെ പടിനേഴുപേര്‍ ,ഒപ്പം അയ്യന്‍ അടികളുടെ ആന മുദ്ര, ആണ് കോണ്ഫ്രാന്സില്‍ അനാവരണം ചെയ്ത് സദസ്യരെ അമ്പരപ്പിച്ചത് .അതോടെ, തിരുവിതാംകൂര്‍-വേണാട്  ചരിത്രം ഇനി മാറ്റി എഴുതണം . കൊല്ലം പഴ്ചിമേഷ്യന്‍ വ്യാപാരമല്ല തരിസാപ്പള്ളി പട്ടയത്തില്‍ നിന്ന് പഠിക്കേണ്ടത് .പഠിക്കേണ്ടത് “കൊല്ലം–ചൈന വ്യാപാര ശൃംഖല” .അതില്‍ ക്രിസ്ത്യന്‍ മുസലിം ജൂത കച്ചവടക്കാര്‍ വരുന്നേ ഇല്ല .കൊല്ലത്തെ ചീനക്കടയില്‍ (ചിന്നക്കട) നിന്ന് വേണം അത് തുടങ്ങാന്‍ .വേല്നാടന്‍ സാക്ഷികള്‍ അതിനു സഹായിക്കും
 ഒന്‍പതാം നൂറ്റാണ്ടില്‍(ഏ ഡി 849) കൊല്ലത്ത്  ഉണ്ടായിരുന്നത് വെള്ളാള-ഈഴവ പ്രാമാണ്യം ആയിരുന്നു എന്ന് തെളിയിക്കുന്ന തരിസാപ്പള്ളി ചെപ്പെടിനു ക്രിസ്ത്യന്‍  ബന്ധമില്ല .അതിനാല്‍ ആ ചേ പ്പെട് അറിയപ്പെടെണ്ടത് വെള്ളാള –ഈഴവ ചെപ്പെട്  എന്നും .വസ്തുക്കള്‍ കര്‍ഷകരായ വെള്ളാളര്‍ വആയിരുന്നു .കൃഷി ചെയ്തിരുന്നത് വെള്ളാളരും ഈഴവരും എന്ന് സ്ഥാപിക്കുന്ന രേഖയാണ് തരിസാപ്പള്ളി പട്ടയം എന്ന് വ്യക്തം .
ഭാര്യ പുന്നാം പറമ്പില്‍ ശാന്താ ശങ്കര്‍ ,വീട്ടമ്മ .
ഡോക്ടര്‍ ശങ്കരപ്പിള്ളയെ ബന്ധപ്പെടാന്‍


Monday, 23 November 2015

ശ്രീപപ്പനാവനെ ടിപ്പുവില്‍ നിന്നും കാത്ത അപരന്‍ പപ്പനാവന്‍ ( സഖാവ് പി.കൃഷ്ണപിള്ളയുടെ വലിയമ്മാവന്‍ )

ശ്രീപപ്പനാവനെ ടിപ്പുവില്‍ നിന്നും കാത്ത അപരന്‍ പപ്പനാവന്‍
( സഖാവ് പി.കൃഷ്ണപിള്ളയുടെ വലിയമ്മാവന്‍ )
====================================================
“ചരിത്രം” എന്ന തലക്കെട്ടിന്‍ കീഴില്‍ “ടിപ്പു മഹാനോ മത്ഭ്രാന്തനോ അല്ല” എന്ന് ഡോ.എം.ജി.എസ് നാരായണന്‍ സ്ഥാപിക്കുന്നു (കലാകൌമുദി വാരിക ലക്കം 2098 22 നവംബര്‍ 2015 പേജ് 26-29)
വായനക്കാരില്‍ ടിപ്പു മഹാനോ മതഭ്രാന്തനോ എന്നറിയാന്‍ താല്‍പ്പര്യമുള്ള തിരുവിതാംകൂര്‍കാര്‍ കുറവായിരിക്കും .പ്രത്യേകിച്ചും ശ്രീപത്മനാഭ ഭക്തരായ മലയാളികള്‍ .ശ്രീപപ്പനാവന്‍റെ കൊടിമരത്തില്‍ തന്‍റെ കുതിരയെ കെട്ടി ക്ഷേത്ര ഭണ്ഡാരത്തിലെ സ്വര്‍ണ്ണശേഖരം മുഴുവന്‍ തട്ടിക്കൊണ്ടു പോകും എന്ന് വീമ്പടിച്ച മൈസൂര്‍ സിംഹത്തിനു അത് സാധിക്കാതെ പോയത് എന്തുകൊണ്ട്? ആരായിരുന്നു അതിന്‍റെ പിന്നില്‍? അക്കഥ ,ആ ചരിത്രം, അറിയാനാവും തിരുവിതാം കൂറിലെ പത്മനാഭഭക്തര്‍ക്ക് താല്‍പ്പര്യം .പക്ഷെ എം.ജി.എസ് അവരെ നിരാശരാക്കുന്നു .മലബാര്‍ കാരന്‍ ആയതിനാലാവണം .
പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാംകൂര്‍ ചരിത്രം, വി.നാഗമയ്യയുടെ സ്റ്റേറ്റ്മാന്വല്‍ (1908) ,ടി.കെ വേലുപ്പിള്ളയുടെ ട്രാവന്കോര്‍ സ്റ്റേറ്റ്മാന്വല്‍,സി.കെ കരിമിന്‍റെ കേരള അണ്ടര്‍ ഹൈദരാലി ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ ( 1973 ),പൈങ്കുളം ജി.രാമചന്ദ്രന്‍റെ വേലുത്തമ്പി ദളവാ, ഡോ പി.എസ് വേലായുധന്‍റെ കേരള ചരിത്രം (ഹിസ്ടറി അസ്സോസ്സിയേഷന്‍വക ( ),കെ.പി.പത്മനാഭ മേനോന്‍റെ കൊച്ചി രാജ്യച്ചരിത്രം (1989) ഇവയെല്ലാം മുഴുവനായി പരതിയാലും അതാരായിരുന്നു എന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല .അത്തരം ചരിത്രം എഴുതാന്‍ ഈ കൊട്ടാരം ചരിത്രകാരന്മാര്‍ക്ക്‌ താല്‍പ്പര്യം ഇല്ലായിരുന്നു .വി.ആര്‍ പരമേശ്വരന്‍ പിള്ള (വേലുത്തമ്പിയുടെ ആത്മാര്‍പ്പണം-1977 ),കുറിച്ചിത്താനം ശിവരാമപിള്ള(കൊലമരങ്ങളുടെ ഇതിഹാസം ( 1980 ) എന്നിവ വായിച്ചാല്‍ ചെറിയ “ക്ലൂ” കിട്ടും .അത്ര മാത്രം .
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ ഡോ നന്ത്യാട്ട് ആര്‍.സോമന്‍ എന്ന ശാത്രജ്ഞന്‍ കം ചരിത്രകാരന്‍ എഴുതിയ വൈക്കം “പാരിക്കാപ്പള്ളി” എന്ന കുടുംബ ചരിത്രം (രണ്ടു വാള്യം 2012) പേജ് 212-223 വായിക്കണം .
ഡോ .സോമന്‍ ബാലനായിരിക്കവേ, സമീപവാസിയായിരുന്ന വടക്കുംകൂര്‍ രാജരാജവര്‍മ്മയെ ഇടയ്ക്കിടെ കണ്ടു മുട്ടിയിരുന്നു .നിങ്ങള്‍ വൈക്കം പത്മനാഭപിള്ള
എന്ന ധീരദേശാഭിമാനിയുടെ പിന്‍ തലമുറക്കാര്‍ ആണെന്ന് ആ ബാലനെ ഓര്‍മ്മപ്പെടുത്തിയിരുന്നു .താന്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം വിശദമായി എഴുതുന്നു എന്നും പറഞ്ഞിരുന്നു .വര്‍ഷങ്ങള്‍ കടന്നു പോയി .ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു ജോലിയും കഴിഞ്ഞു സോമന്‍ നാട്ടില്‍ മടങ്ങി എത്തിയപ്പോള്‍, വടക്കും കൂര്‍ അന്തരിച്ചു നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു .അദ്ദേഹത്തിന്റെ പുസ്തകം അന്വേഷിച്ചിട്ട് ആര്‍ക്കും വിവരമില്ല.അങ്ങനെ ഒന്ന് എഴുതപ്പെട്ടോ എന്ന് പോലും അറിയില്ല. തുടര്‍ന്നു സോമന്‍ തന്നെ ആ ചരിത്രം എഴുതാന്‍ മുന്നോട്ട് വന്നു .അതാണ്‌ പാരിക്കാപ്പള്ളി ചരിത്രം .
ടിപ്പുവിനെ രണ്ടു തവണ എതിര്‍ത്ത “ഇരുപത്തു കൂട്ടം “ എന്ന ഇരുപതു പേര്‍ അടങ്ങുന്ന ഭടജനത്തിന്‍റെ മേധാവി ആയിരുന്നു നന്ത്യാട്ട് കളരിയിലെ കൊച്ചാശാന്‍ എന്നറിയപ്പെട്ടിരുന്ന വൈക്കം കണ്ണേഴത്ത് പത്മനാഭപിള്ള.(ഇദ്ദേഹത്തിന്റെ പിന്‍ തലമുറക്കാരനായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ സഖാവ് പി. കൃഷ്ണപിള്ള എന്നറിയുന്നവര്‍ തെക്കുംഭാഗം മോഹനെ പോലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം എന്നറിയുക ).ആദ്യ തവണ തോറ്റ ടിപ്പു മുടന്തന്‍ ആയി .വീണ്ടും വന്ന ടിപ്പുവിന്‍റെ പടയാളികള്‍ പൂനിലാവില്‍ പെരിയാര്‍ മണല്‍ തിട്ടയില്‍ സുഖസുഷുപ്തിയില്‍ കിടക്കവേ, പത്മനാഭപിള്ള യുടെ “ഇരുപത്തു കൂട്ടം” മലയാറ്റൂര്‍ മലമുകളിലെ ഭൂതത്താന്‍ കെട്ടു പൊട്ടിച്ചു വിട്ടു .മലവെള്ള പാച്ചിലില്‍ ടിപ്പുവിന്റെ വെടിമരുന്നു ശേഖരം കുഴമ്പു രൂപത്തിലായി .നിരവധി പടയാളികള്‍ ഒലിച്ചു പോയി,വെള്ളം കുടിച്ചു ജലസമാധിയായി .ടിപ്പുവിന്‍റെ ആശ നടന്നില്ല .ശ്രീ പത്മനാഭനന്‍റെ കൊടിമരത്തില്‍ കെട്ടി നില്‍ക്കാന്‍ ടിപ്പുവിന്‍റെ കുതിരയ്ക്ക് ഭാഗ്യം കിട്ടിയില്ല .ശ്രീപപ്പനാവന്‍റെ അളവറ്റ സ്വര്‍ണ്ണ നിധി കൊള്ള യടി ക്കപ്പെട്ടില്ല .അക്കഥ ഡോ .സോമന്‍ സുന്ദരമായി വിവരിക്കുന്നു .
വൈക്കം വലിയ കവലയില്‍ പ്രതിമകളുടെ പടയണി യാണെന്ന് കാണാം . .പക്ഷെ കണ്ണേഴത്ത് (നന്ത്യാട്ട്) പപ്പനാവനും സഹായി അനന്തപപ്പനാവാന്‍ ചെമ്പില്‍ വലിയ അരയന്‍ എന്ന “ചെമ്പില്‍ അരയനും” പ്രതിമകള്‍ ഇല്ല .
അല്ലെങ്കില്‍ തന്നെ, കൊച്ചു പപ്പനാവന് പ്രതിമ വേണ്ടത് വൈക്കം കവലയില്‍ അല്ല .അങ്ങ് തിരുവനന്തപുരത്ത് ശ്രീ പപ്പനാവന്റെ കൊടിമാരത്തിനെതിരേ കിഴക്കേകോട്ടയില്‍ .വേണം അത് സ്ഥാപിക്കുവാന്‍ .
പക്ഷെ വൈക്കംകാര്‍ ,പ്രത്യേകിച്ചും അംബികാമാര്‍ക്കറ്റ് ആസ്ഥാനമാക്കി വാഴും എന്‍റെ പ്രിയ സുഹൃത്ത് ,ദളിത്‌ ചരിത്രകാരന്‍ “ദളിത്‌ ബന്ധു” എന്‍.കെ ജോസും ശിഷ്യന്‍ ഡോ .അജയ്ശേഖറും (സംസ്കൃത സര്‍വ്വകലാശാല) പപ്പനാവനെ രക്തദാഹിയാക്കി :”ദളവാക്കുളം” എന്നാല്‍ “ചോരക്കുളം എന്നൊരു കെട്ടുകഥ ഉണ്ടാക്കി വീണ്ടും വീണ്ടും പരസ്യമായി കഴുവേറ്റുന്നു .
രാമയ്യന്‍ ദളവാ ആദ്യം വൈക്കം ക്ഷേത്രത്തില്‍ എത്തുമ്പോള്‍, കുഴിപ്പിച്ച കുളിക്കാനുള്ള കുളമാണ് “ദളവാക്കുളം” .ദളിത് ബന്ധു എഴുതിയത് അതില്‍ പപ്പനാവ പിള്ള ഇരുനൂറു ഈഴവരെ കൊന്നു കുഴിച്ചിട്ടു എന്നാണ് . രക്തം വീണ കുളം മദ്ധ്യതിരുവിതാം കൂറില്‍ “ഉതിരക്കുളം” (രുധിരക്കുളം) ആണെന്ന് എരുമേലി ചരിത്രം എഴുതിയ എനിക്ക് വ്യക്തം .പക്ഷെ ദളിത്‌ ബന്ധു സമ്മതിക്കില്ല .ട്രാന്‍സ്പോര്‍ട്ട് ബസ്റ്റ് സ്റേഷന്‍ പണിയുമ്പോള്‍, ഇരുനൂറില്‍ എത്ര പേരുടെ തലയോട്ടിയും അസ്ഥിയും കിട്ടി എന്ന കാര്യം ദളിത്‌ ബന്ധു പറയുന്നില്ല .ഒരെണ്ണം പോലും കിട്ടിയില്ല .ദളവാക്കുളത്തെ ആരും “ഉതിരക്കുളം” എന്ന് വിളിച്ചിരുന്നില്ല .ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ഏതോ അവര്‍ണ്ണന്റെ കാവല്‍ക്കാരന്‍ ചെവിയില്‍ വെട്ടിയത് വച്ച്, മൂന്നു കാക്കയെ ചര്‍ദ്ദിച്ച കഥ പോലെ , “വെട്ടിയത് ചെവി എങ്കില്‍ അതിനുത്തരവ് നല്‍കിയത് വേലുത്തമ്പി” എന്നും “വേലുത്തമ്പി ഉത്തരാവായാല്‍ നടപ്പാക്കുന്നത് അനുയായി പപ്പനാവനും” എന്ന് ദളിത്‌ ബന്ധു കണക്കാക്കി നല്ലൊരു കഥ രചിച്ചു .പോരെങ്കില്‍ പപ്പനാവന്‍ കുളത്തിനടുത്ത് ജനിച്ച “വൈക്കം” കാരനും .പോരെ ചരിത്രനിര്‍മ്മിതിക്ക് തെളിവ്?
ആധീരടെശാഭിമാനിയെ ബഹുമാനിക്കേണ്ട ,പക്ഷെ വീണ്ടും വീണ്ടും കഴിവേറ്റരൂത് .

Sunday, 22 November 2015

ജ്ഞാനപ്രജാഗരത്ത്തിന്റെ (1876)പ്രസക്തി

ജ്ഞാനപ്രജാഗരത്ത്തിന്റെ (1876)പ്രസക്തി

സന്യാസിവര്യരുടെ ജീവചരിത്രം ,.സന്യാശ്രമങ്ങളുടെ ചരിത്രം എന്നിവയില്‍ അതിയായ താല്‍പ്പര്യം പുലര്‍ത്തുന്ന രാജീവ് ഇരിങ്ങാലക്കുട എന്റെ നല്ല സുഹൃത്താണ് .അദ്ദേഹവും ഏ .ആര്‍ രാജവര്‍മ്മയുടെ കൊച്ചുമകള്‍ ജെ.ലളിത (സ്വയം പ്രകാശയോഗാശ്രമം കുളത്തൂര്‍ )രചിച്ച സച്ചിദാനന്ദ സാഗരം എന്നാ ജീവചരിത്രം (ശിവരാജയോഗി അയ്യാസ്വാമികളൂടെയും  ശിഷ്യരുടെയും ) അയച്ചു തന്നിരുന്നു .നന്ദി ,ഇപ്പോള്‍ അദ്ദേഹം എഴുതിയ Swami Vivekanda in Kerala
എന്നകൃതിയുടെ ആസ്വാദനം സി.പി നായര്‍ കലാകൌമുദി നവംബര്‍ 22
(2098) ലക്കത്തില്‍ നല്‍കിയിരിക്കുന്നു .
സ്വാമി വിവേകാനടന്റെ കേരളസന്ദര്‍ശനം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിച്ച വ്യാപകമായ സ്വാധീനത്തിന്റെ ഫലമായിരുന്നു 892-1936
കാലഘട്ടത്തില്‍ നടന്ന സാമൂഹിക നവോത്ഥാനത്താനം .ക്ഷേത്ര പ്രവേശനം തന്നെ ഉദാഹരണം
എന്ന് സി.പി നായര്‍ എഴുതുന്നു .
ശരിയോ?
നമുക്കൊന്ന് നോക്കാം. .
കേരളത്തില്‍ അരങ്ങേറിയ നവോത്ഥാനം ചില സന്യാസിമാരുടേയും ചില സമുദായ സംഘടനകളുടെയും മാത്രം പ്രവര്‍ത്തനത്താല്‍ ഉണ്ടായി എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചവരായി , അന്തരിച്ച സഖാവ് പി.ഗോവിന്ദപ്പിള്ള മുതല്‍ നിരവധി വലുതും ചെറുതുമായ എഴുത്തുകാരുണ്ട് അവര്‍ എഴുതിക്കൂട്ടിയ ലേഖനങ്ങള്‍ നിരവധി കിലോകള്‍ വരും .മിക്കവയും എന്റെ കൈവശമുണ്ട് .തൂക്കി വിറ്റാല്‍ നല്ല തുക കിട്ടും .മിക്കവരും അവര്‍ ജനിച്ച സമുദായത്തിലെ സന്യാസിയെ,അല്ലെങ്കില്‍  അവരുടെ സമുദായ സംഘടനയെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കയും ചെയ്തിരിക്കുന്നു .
എന്നാല്‍ വിശദമായി ആലോചിച്ചാല്‍ ഈ നവോത്ഥാനത്തിന്റെ ,നവീകരണം /അല്ലെങ്കില്‍ ആധുനിവല്‍ക്കരണം എന്ന് എം ജി.എസ് ഭാഷ ,
മൂലക്കല്ല്  തിരുവനതപുരത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് വിദ്വല്‍സഭകള്‍ ആണെന്നുകാണാ൦ .1786 ല്‍ തിരുമധുര പേട്ടയില്‍ ഉടലെടുത്ത “ജ്ഞാനപ്രജാഗരം”’ 1885-ല്‍ ചെന്തിട്ടയില്‍ ഉടലെടുത്ത “ശൈവപ്രകാശസഭ” എന്നിവ . ഇംഗ്ലണ്ടിലെ ബേമിംഗാമില്‍ നടന്നിരുന്ന “ലൂണാര്‍ സോസ്സൈറ്റി” (1765-1823) യെ അനുകരിച്ചു ഇംഗ്ലീഷ് പണ്ഡിതര്‍ കൂടിയായിരുന്ന തിരുവിതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ മനോന്മണീയം സുന്ദരന്‍ പിള്ള, .മുന്നാലെ തന്നെ ലോകം മുഴുവന്‍ ചുറ്റിയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍, പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള എന്നീ  ത്രിമൂര്‍ത്തികള്‍ തുടങ്ങിയ ചര്‍ച്ചാവേദി .കുഞ്ഞന്‍, നാണു .കാളി ,പാതിരി പേട്ട  ഫെര്‍നാണ്ടസ്  .മക്കിടിലബ്ബ ,രാജാരവിവര്‍മ്മ,മണക്കാട്ഭവാനി ,സ്വയംപ്രകാശയോഗിനി അമ്മ .കൊല്ലത്തമ്മ ,പത്മനാഭ കണിയാര്‍ .തക്കല പീര്മുഹംമാദ്  തുടങ്ങി വിവിധ ജാതിമാതസമുദായത്തില്‍ പെട്ട സമ്പന്നരും ദരിദ്രരും ആയ അന്‍പതില്‍ പരം സ്ഥിര  ശ്രോതാക്കള്‍ ......വര്‍ക്കല തുരങ്കം പണിയുമ്പോള്‍ കിട്ടിയ ചില അപുരാതന രേഖകള്‍ വച്ചു ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്നും ആദ്യകാല ഭൂവുടമകള്‍ ആയിരുന്ന വെള്ളാളരില്‍ നിന്നവര്‍ ഭൂമി  കൈവശമാക്കുക ആയിരുന്നു തുടങ്ങിയ കണ്ടെത്തലുകള്‍ തന്‍റെ ജ്ഞാനപ്രജാഗര പ്രഭാഷണങ്ങള്‍ വഴി ശ്രോതാക്കളെ മനസ്സിലാക്കിയത് സുന്ദരന്‍ പിള്ള .ആപ്രഭാഷനങ്ങളുടെ നോട്സ് മുഴുവന്‍ എഴുതി എടുത്തത് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ ആയ കുഞ്ഞന്‍ .1978-ല്‍ തിരുനെല്‍വേലി ഹിന്ദു കോളേജ് പ്രസിദ്ധീകരിച്ച ശതാബ്ദി സോവനീരില്‍ മനോന്മാനീയം സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രോഫസ്സര്‍ എന്‍.സുന്ദരം തന്റെ പിതാമഹനെ കുറിച്ചെഴുതിയ ലേഖനം,കേരള സാംസ്കാരിക വകുപ്പിന് വേണ്ടി പി.സുബ്ബയ്യാപിള്ള രചിച്ച പി.എസ്.നടരാജപിള്ള എന്ന ജീവചരിത്രത്തില്‍ മനോന്മാനീയം സുന്ദരന്‍ പിള്ളയെ കുറിച്ചെഴുതിയ ഭാഗം ,പേരൂര്‍ക്കട പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണികയില്‍ ആരാണീ മനോന്മാനീയം സുന്ദരന്‍ പിള്ള എന്നാ പേരില്‍ ഡോ .എം.ജി.ശശിഭൂഷന്‍ എഴുതിയ ലേഖനം എണ്ണവ വായിച്ചിട്ടുള്ളവര്‍ക്ക് രാജീവ് ഇരിങ്ങാലക്കുട കാണാതെ പോയ ചില സത്യങ്ങള്‍ മനസ്സിലാക്കും .1892 കാലത്ത്
അത്രയൊന്നും അറിയപ്പെടാത്ത സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് വന്നത് തന്നെ പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബംഗ്ലാവില്‍ ചെന്ന് മനോന്മണീയം സുന്ദരന്‍ പിള്ളയെ നേരില്‍ കണ്ടു സംവദിക്കാനായിരുന്നു .സുന്ദരന്‍പിള്ളയുടെ പ്രസിദ്ധി അന്ന് ഭാരതത്തിനു വെളിയില്‍ ലണ്ടന്‍ വരെ എത്തിയിരുന്നു ഡാര്‍വ്വിന്‍ തുടങ്ങിയ മഹത് വ്യക്തികളൂമായി  ,നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന,ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങിയ മഹാപണ്ടിതന്‍ .”ഞാനൊരു ദ്രാവിഡനും  അക്കാരണത്താല്‍ അഹിന്ദുവും” എന്ന് വിവേകാനന്ദനോടു തുറന്നു പറഞ്ഞ ദ്രാവിഡവാദി .ആ സംവാദത്തിന്റെ  വിശദാംശങ്ങള്‍ ശ്രീ രാജീവ് കണ്ടെത്തുന്നില്ല .സുന്ദരന്‍പിള്ളയുടെ ആയിരം ഏക്കര്‍ വരുന്ന കുന്നിലെ, ഉയര്‍ന്ന “അടുപ്പുകൂട്ടാന്‍” പാറയുടെ മുകളില്‍ കയറി, അവിടം ധ്യാനത്തിന് പറ്റിയതോ എന്ന് നരേന്ദ്രന്‍ അവലോകനം ചെയ്ത കാര്യവും രാജീവ് അറിഞ്ഞില്ല .അതിനു കൂടെ കൂട്ടിയത് അന്ന് ബാലനായിരുന്ന, പില്‍ക്കാലത്തെ തിരുക്കൊച്ചി ധനമന്ത്രി പി.എസ്.നടരാജപിള്ളയെയും .മനോന്മണീയം –വിവേകാനന്ദ സംവാദ വിവരങ്ങള്‍ സമ്പാദിക്കാന്‍ ശ്രമിക്കാത്ത ശ്രീ രാജീവ് ഏതു സാധാരണ സന്യാസിക്കും അറിയാവുന്ന ഒരു മുദ്രയ്ക്ക് ചട്ടമ്പി സ്വാമികള്‍ നല്‍കിയ വിശകലനം ,മരത്തില്‍ ഒരു കുരങ്ങനെ കണ്ടപ്പോള്‍ നടത്തിയ ചെറു ഫലിതം എന്നിവ വിവരിച്ചു തടിതപ്പുന്നു .സര്‍ വാള്‍ട്ടര്‍ വില്യം സ്റ്റിക്ക്ലാന്ഡ് (Strickland) തുടങ്ങിയ മഹാരഥന്‍മാര്‍ ഇങ്ങോട്ടുവന്നു സംവദിച്ചിരുന്ന , തൈക്കാട്ട് അയ്യാസ്വാമികളുമായി വിവേകാന്ദന്‍ കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യവും ശ്രീ രാജീവ് അന്വേഷിക്കാതെ വിടുന്നു


Saturday, 21 November 2015

ആ സത്യം ഒളിച്ചു വയ്ക്കുന്നു, എസ്.കേശവന്‍ നായര്‍ എന്ന ഗ്രന്ഥകാരനും

ആ സത്യം ഒളിച്ചു വയ്ക്കുന്നു,
എസ്.കേശവന്‍ നായര്‍ എന്ന ഗ്രന്ഥകാരനും
===============================================
“തിരുവിതാം കൂര്‍ ചരിത്രത്തിലെ ഒളിച്ചു വച്ച സത്യങ്ങള്‍” എന്ന അതി രസകരമായ ചരിത്ര പുസ്തകം (ചിന്ത ഒക്ടോബര്‍ 2014 ആദ്യ പതിപ്പ്) എഴുതിയ ശ്രീ എസ് കേശവന്‍ നായരും ചില ചരിത്ര സത്യങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്നു .
“നിഷ്കാസിതനായ ഡോ .പ.പല്‍പ്പു (1863-1950)” എന്ന ലേഖനം ഒരുദാഹരണം “ഡോ.പല്‍പ്പുവും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ കളരിയില്‍ നിന്ന് തന്നെയാണ് ആദ്യാക്ഷരങ്ങള്‍ പഠിച്ചത് .സ്കൂള്‍ തലത്തില്‍ പേട്ടയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലും പഠിച്ചു ജയിച്ചു (പേജ് 27).”
ഗ്രന്ഥകാരന്റെ മൊബൈല്‍ നമ്പര്‍ പുസ്തകത്തില്‍ ഉണ്ട്
9446510587. നേരില്‍ വിളിച്ചു .സ്വകാര്യ സ്കൂള്‍ എതെന്നറി യുമോ എന്ന് ചോദിച്ചു ജനാന്‍ .സ്കൂള്‍ എതെന്നറിയാം അദ്ദേഹത്തിന് .എന്ത് കൊണ്ട് സ്കൂളിന്റെ പേരും അത് നടത്തിയ്രുന്ന വ്യക്തിയുടെ പേരും ഒളിച്ചു വച്ച് എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല .പല്പ്പുവിനെ കുറിച്ചുള്ള പുസ്തകങ്ങളില്‍ അവയുടെ കര്‍ത്താക്കള്‍ ആരും സ്കൂള്‍ നാമം നല്‍കിയില്ല .അവയെമാത്രം അവലംബിച്ചു പല്‍പ്പുവിന്റെ ജീവചരിത്രം എഴുതിയ താനും അവരെ മാതൃക ആക്കി എന്ന് ശ്രീ കേശവന്‍ നായര്‍ . രാജഭരണത്തിന്‍ കീഴില്‍ പല്‍പ്പു എന്ന അവര്‍ണ്ണന്‍ നേരിട്ട വിഷമതകള്‍ എടുത്തു കാട്ടാനല്ലാതെ സമൂഹത്തിലെ ചില അവര്‍ണ്ണര്‍ ചെയ്ത നല്ല കാര്യം എടുത്തുകാട്ടുക ഡോ .പല്പ്പുവിന്‍റെ ജീവച്ചരിത്രകാരന്മാരുടെ ലക്ഷ്യമല്ലല്ലോ .ശ്രീ നാരായണ ഗുരു (ചെമ്പഴന്തി നാണു,കുമാരന്‍ ആശാന്‍ (കുമാരൂ ) എന്നിവര്‍ക്ക് മാത്രമല്ല “നെടുങ്ങോട് പപ്പു”എന്ന പേട്ടയിലെ ആ ദരിദ്ര ഈഴവ ബാലനും സ്വന്തം സമുദായത്തില്‍ നിന്നും സ്വന്തം കുടുംബത്തില്‍ നിന്നും വലിയ ആള്‍ ആകും വരെ, തികഞ്ഞ അവഗണന മാത്രം ആണ് ലഭിച്ചത്. അന്ന് സഹായിച്ചത് നല്ലവരായ ചില “പിള്ളമാര്‍” ആയിരുന്നു .പേട്ട രാമന്‍ പിള്ള ആശാന്‍, കുമ്മപ്പള്ളി രാമന്‍പിള്ള ആശാന്‍ ,ചെമ്പഴന്തി ഗോപാലപിള്ള നാണൂ ഗുരുവിന്റെ ആദ്യ ജീവചരിത്രം എഴുതിയ (പില്‍ക്കാലത്തെ ഡോക്ടര്‍ ഗോപാലപിള്ള ,മനോന്മണീയം സുന്ദരന്‍ പിള്ള തുടങ്ങിയ “പിള്ള”മാര്‍)
1876 –ല്‍ തിരുമധുരപേട്ട യില്‍ രാമന്‍പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടം മാത്രമല്ല “ജ്ഞാനപ്രജാഗരം “എന്നൊരു വിദ്വല്‍ സഭയും ഉണ്ടായിരുന്നു .മനോന്മണീയം സുന്ദരന്‍ പിള്ള ,രാമന്‍പിള്ള ആശാന്‍ എന്നിവര്‍ക്ക് പുറമേ ശിവരാജയോഗി തൈക്കാട്ട് അയ്യാഗുരു എന്നീ ത്രിമൂര്‍ത്തികള്‍ സ്ഥാപിച്ച, വിദ്വല്‍ സഭ .തുടര്‍ച്ചയായ പ്രഭാഷണങ്ങളും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അവിടെ അരങ്ങേറി .
സമൂഹത്തിലെ വിവിധ തലങ്ങളില്‍, കൊട്ടാരങ്ങളില്‍ തുടങ്ങി കുടിലില്‍ വരെ താമസ്സിച്ചിരുന്ന,
പണ്ഡിതരും പാമരരും ആയ അമ്പതില്‍ പരം നാനാജാതി മതസ്ഥരും സ്ത്രീ പുരുഷരും പങ്കെടുത്തിരുന്ന ചര്‍ച്ചാവേദി .കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍.) നാണു (പിന്നീട് ശ്രീനാരായണ ഗുരു) ,കാളി (പിന്നീട് “പുലയരാജാവ് മഹാത്മാ അയ്യങ്കാളി ) എന്നിവര്‍ സ്ഥിരം ശ്രോതാക്കള്‍ .ശിവരാജ യോഗി തൈക്കാട്ട് അയ്യാവിന്റെ ശിഷ്യന്‍ ആകാന്‍ ഇംഗ്ലണ്ടില്‍ നിന്ന് വന്ന ഫാദര്‍ ഫെര്‍ണാണ്ടസ് എന്ന സായിപ്പ്, ഗുരു ആജ്ഞ അനുസരിച്ച് പേട്ടയില്‍ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങി .പ്രതിമാസ ഫീസ്‌ ഒന്നര ചക്രം .ദരിദ്രനായ നെടുങ്ങോട് പപ്പുവിന് അത് നല്‍കാന്‍ കഴിവില്ലായിരുന്നു .സമ്പന്നനായ അമ്മാവന്‍ പപ്പുവിനെ സഹായിക്കാന്‍ കൂട്ടാക്കിയില്ല മറ്റു ബന്ധുക്കളും സഹായിച്ചില്ല .ഈഴവ സമുദായക്കാരായ ഒരാള്‍ പോലും ആ പാവം പയ്യനെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല .”പേട്ട ഫെര്‍ണാണ്ടസ്” എന്നറിയപ്പെട്ട ശിഷ്യനില്‍ നിന്നും വിവരം അറിഞ്ഞ തൈക്കാട്ട് അയ്യാവു പപ്പുവിനെ സൌജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ശിഷ്യനോട് ആവശ്യപ്പെട്ടു .അങ്ങനെയാണ് പപ്പു ഇംഗ്ലീഷ് പഠിച്ചത് .പിന്നീട്ഡോക്ടര്‍ ആകാനുള്ള അടിത്തറ കെട്ടിയത് .
ഫെര്‍ണാണ്ടാസ് ഒരു പാതിരി കൂടി ആയിരുന്നു .അതിനാല്‍ “ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ്” എന്നും ആ ആയ്യാഗുരു ശിഷ്യന്‍ ചില സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു .
പേട്ടയില്‍, “ഫാദര്‍ ഫെര്‍ണാണ്ടസ് ലെയിന്‍” എന്നൊരു ഇടവഴി തന്നെ ഉണ്ടായിരുന്നതായി ചില പഴമക്കാര്‍ പറഞ്ഞതായി അയ്യാഗുരുവിന്റെ ജീവചരിത്രം എഴുതിയ ഈ.കെ .സുഗതന്‍ നേരില്‍ പറയുകയുണ്ടായി ഇതു വഴി എന്നറിയാവുന്നവര്‍ ആരും ഇന്നില്ല അത്രേ . അദ്ദേഹതിന്റെ കൂടുതല്‍ വിവരങ്ങളോ ചിത്രമോ ലഭ്യമല്ല .സ്കൂള്‍ എത്ര കാലം നടന്നു ,പിന്നെ സ്കൂളിനു എന്ത് സംഭവിച്ചു എന്നും അറിയില്ല .
ഫെര്‍ണാണ്ടസ് പാതിരിയെ കുറിച്ചു കൂടുതല്‍ അറിയാവുന്ന ശ്രോതസ്സുകള്‍ ഒന്നും ലഭ്യമല്ല .അയ്യാഗുരുവിന്റെ ശിഷ്യന്‍ എന്ന നിലയില്‍ എല്ലായിടത്തും ആ പേര്‍ കാണാം എന്ന് മാത്രം .അദ്ദേഹത്തിന് സ്മാരകം ഒന്നും ഇല്ല ആ ലെയിനും ഇന്നില്ല .എന്നത് പോട്ടെ. ആ അയ്യാ ശിഷ്യന്റെ പേര്‍ പറയാനും എഴുതാനും പോലും നാം മലയാളികള്‍ മറന്നു പോകുന്നു. .

Friday, 13 November 2015

ചട്ടമ്പിസ്വാമികള്‍ -പുനര്‍ വായന

ചട്ടമ്പിസ്വാമികള്‍ -പുനര്‍ വായന
===============================
“ചട്ടമ്പി സ്വാമികള്‍,ജീവിതവും പഠനവും” എന്ന പേരില്‍ പ്രൊഫ.സി.
ശശിക്കുറുപ്പ് എഴുതിയ പുസ്തകവും (കറന്റ് 2010, പേജ് 72) അതിനു എസ് .ജയചന്ദ്രന്‍ നായര്‍ എഴുതിയ ആസ്വാദനവും (കലാകൌമുദി ലക്കം 2097 നവംബര്‍ 15, 2025) ശ്രദ്ധാപൂര്‍വ്വം വായിച്ചു .നവോത്ഥാന നായകരെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ വരുന്നത് നല്ലത് തന്നെ.ശ്രീനാരായണനെ കുറിച്ചെഴുതിയ ഏറ്റവും നല്ല ജീവചരിതം “കേരള ബോസ്വെല്‍” കൊട്ടുകോയിക്കല്‍ നാരായണന്റെതെങ്കില്‍, ചട്ടമ്പി സ്വാമികളെ കുറിച്ചെഴുതിയ ഏ റ്റവും നല്ല ആധികാരികമായ ജീവചരിത്രം നടന്‍ ജനാര്‍ദ്ദനന്റെ പിതാവ് പറവൂര്‍ ഗോപാലപിള്ള 1935 – ലെഴുതിയ “പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍- ജീവചരിത്രം” (ഇപ്പോള്‍ കറന്റ് 2010 പതിപ്പ് ലഭ്യം).നവോത്ഥാന നായകരുടെ ജീവചരിത്രങ്ങളും അവ ആസ്പദമാക്കിയ നോവലുകളും (ഗുരു-കെ.സുരേന്ദ്രന്‍ ,മഹാപ്രഭു-വൈക്കം വിവേകാനന്ദന്‍ ) അവര്‍ ജനിച്ച സമുദായത്തില്‍ ജനിച്ചവരാണൂ എഴുതിയത് .അയ്യങ്കാളിയുടെ ജീവചരിത്രങ്ങളും (ടി.പി.എച്ച് ചെന്താരശ്ശേരി ,കുന്നുകുഴി മണി ) വ്യത്യസ്തമായിരുന്നില്ല .ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ,ആനന്ദതീര്‍ത്ഥന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ മാത്രമാണ് അപവാദം. പക്ഷെ ഇപ്പോള്‍ ടി.എഫ് .മാത്യൂസ് (അവന്തി കോട്ടയം ),ഏ .ആര്‍ മോഹനകൃഷ്ണന്‍ (ബുദ്ധ ബുക്സ്, അങ്കമാലി ) എന്നിവരും അയ്യങ്കാളി ജീവചരിത്രങ്ങള്‍ വളരെ നന്നായി തന്നെ എഴുതിയിരിക്കുന്നു .അവര്‍ ഇരുവരും നമ്മുടെ അഭിനന്ദനം അര്‍ഹിക്കുന്നു .
ദളിത്‌ സമൂഹം അവരോടു നന്ദിയുള്ള വരായിരിക്കും എന്ന് കരുതാം .
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അഞ്ഞൂറോ ആയിരമോ പേജുകളിലായി എഴുതാമെന്നു ജയചന്ദ്രന്‍ നായര്‍ .അത് അത്ര ശരിയാണോ? ചട്ടമ്പി സ്വാമികളുടെ ശിഷ്യരായ നീലകണ്ട തീര്‍ത്ഥപാദര്‍ ,തീര്‍ത്ഥപാദര്‍ എന്നിവര്‍ക്ക് ആയിരത്തിലധികം പേജു വരുന്ന “ജീവച്ചരിത്രസമുച്ചയം” ഉണ്ട് എന്നത് ശരി .എന്നാല്‍ സര്‍വ്വസംഗപരിത്യാഗി മാത്രമായിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക് അത്ര വലിയ കാന്‍വാസ്സില്‍ എഴുതാവുന്ന ജീവിതചരിത്രം ഇല്ല എന്നതാണ് പരമാര്‍ത്ഥം .അതില്‍ വിഷമം തോന്നിയിട്ടും കാര്യമില്ല .എന്തുകൊണ്ടെന്നാല്‍,
നവോത്ഥാനായകന്‍ എന്ന് വിശേഷിപ്പിക്കാന്‍ കാര്യമായ സംഭാവനകള്‍ ചട്ടമ്പി സ്വാമികള്‍ നല്‍കിയില്ല എന്ന് വിശദമായ പരിശോധനയില്‍ ആര്‍ക്കും വ്യക്തമാകും .മിക്കവരും, സഖാവ് .പി.ഗോവിന്ദ പിള്ള ഉള്‍പ്പടെ, എടുത്തുകാട്ടുന്ന സംഭാവന “വേദാധികാര നിരൂപണം”-1921 ,”പ്രാചീന മലയാളം”-1919 (“കൃസ്തുമത ഛെദനം” -1919) എന്നീ കൃതികളാണ് . ബ്രാക്കറ്റില്‍ ഇട്ട കൃതി ആംഗലേയ എഴുത്തുകാരുടെ ഉദ്ദരണികളാല്‍ സമ്പന്നം .ഇംഗ്ലീഷിലെ ABCD പോലും വശമില്ലാതിരുന്ന സ്വാമികള്‍ എഴുതിയതാണാ കൃതി എന്ന് വിശ്വസിക്കുക സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് സാധിക്കില്ല .1898-99 കാലത്തിറങ്ങിയ ക്രുസ്തുമത”ഖണ്ടനം” സ്വാമികളുടെ സ്വന്തം കൃതി ആയിരുന്നിരിക്കാം .പക്ഷെ മുഴുവന്‍ ചിലര്‍ വാങ്ങി കത്തിച്ചു കളഞ്ഞതിനാലാവം കോപ്പികള്‍ ലഭ്യമല്ല .വേദാധികാര നിരൂപണം “ജ്ഞാനപ്രജാഗര സഭ(1876 )യില്‍ മനോന്മാണീയം സുന്ദരന്‍ പിള്ള നടത്തിയ പ്രഭാഷണങ്ങളുടെ നോട്സ് സമാഹരിച്ചു പരിഷ്കരിച്ചത് (ഡോ .എം.ജി ശശിഭൂഷന്‍ പി.എസ് നടരാജപിള്ള മെമ്മോറിയല്‍ സ്കൂല്‍ ശതാബ്ദി സോവനീര്‍ 2008 –ലെഴുതിയ “?”ആരാണ് പി.സുന്ദരന്‍ പിള്ള എന്നലേഖനം മനസ്സിരുത്തി വായിക്കുക പേജ് 55-58).പ്രാചീന മലയാളം ( 1919 ) തന്റെ പിതാവ് ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികളുടെ കൈവശമുണ്ടായിരുന്ന താളിയോല ഗ്രന്ഥം പകര്‍ത്തിയാണ് എന്ന് ശിവഗിരി മടാധിപതി ശ്ങ്കരാനന്ദസ്വാമികള്‍ക്ക് 10.09.120 (AD 1945)-ലയച്ചു കൊടുത്ത കത്ത് കാണുക (പേജ് 73-74)
ചട്ടമ്പി സ്വാമികളുടെ മഹത്വം വെളിവാക്കുവാന്‍ നമ്മുടെ ചില ലേഖകര്‍ സാഹിത്യകുശലന്‍ ടി.കെ കൃഷ്ണമേനോന്റെ ഒരു വാക്യം അദ്ദേഹത്തിന് ക്രഡിറ്റ് കൊടുക്കാതെ, എടുത്തെഴുതാറുണ്ട് .” രണ്ടുമുണ്ടും അയ്മ്പോന്നുകൊണ്ടുള്ള ഒരുമോതിരവും ഒരു പഴയകുടയും മാത്രമേ തന്റെ സ്വത്തായി അദ്ദേഹം കൊണ്ട് നടന്നിരുന്നുള്ളൂ “(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം (പേജ് 297). അവര്‍ അതേ പുസ്തകം പേജ് 295 ല്‍ കെ.നാരായണ കുരുക്കള്‍ എഴുതിയത് കണ്ടില്ല
“അദ്ദേഹത്തിന്റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ (മലയാറ്റൂരിലെ കൊടനാട്ടില്‍ -ലേഖകന്‍ ) 90 ഏക്കര്‍ സ്ഥലമുണ്ട് . ആ പുതുവല്‍ തന്റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍ വേണ്ട പോലെ കൃഷി ചെയ്ത് ഇപ്പോള്‍ ഒരായിരത്തില്‍ പരം രൂപാ പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും “എന്നിങ്ങനെ പോകുന്ന കുരുക്കള്‍.
ചട്ടമ്പി സ്വാമികളുടെ ക്രിസ്തുമതചെദനം .പ്രാചീനമലയാളം എന്നിവയിലെ ആംഗലേയ ലേഖകരുടെ ഉദ്ധരണികള്‍ വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടും .കാരണം ഗോപാലപിള്ള യുടെ താഴെപ്പറയുന്ന കണ്ടെത്തല്‍
“ഇംഗ്ലീഷ് ഭാഷയിലെ അക്ഷരാവലികള്‍ പോലും സ്വാമികള്‍ ഈതല്പര്യന്തം പഠിച്ചിട്ടില്ല . ഇക്കാര്യം അദ്ദേഹം പലപ്പോഴും തനിക്കൊരു അനുഗ്രഹമായിരുന്നു എന്ന് പ്രസ്താവിക്കാറുണ്ട് ......
സ്വാമികള്‍ക്ക് പാഴ്ചാത്യ ഭാഷാ ജ്ഞനമില്ല .......
ചില കയ്യെഴുത്ത് പ്രതികളെ വച്ചുകൊണ്ട് ചിലര്‍ കപോലകല്പിത ഗ്രന്തങ്ങലാക്കി മാറ്റി> (അതെ പുസ്തകം അദ്ധ്യായം 4.പേജ് 89)
അതേ,അതാണ്‌ കാര്യം.
ആരൊക്കയോ എന്തൊക്കയോ എഴുതി ചട്ടമ്പി സ്വാമികളുടെ പേരില്‍ അച്ചടിച്ചിറക്കി പ്രചരിപ്പിച്ചു .
നൂറ്റിപ്പത്ത്(1905) വര്ഷം മുമ്പ് പതിച്ചു കൊടുത്ത ആ 90 ഏക്കര്‍ വനം
കിട്ടിയത് ഒരു കൃസ്ത്യന്‍ പാതിരിക്കായിരുന്നു എങ്കിലോ? ഇന്നവിടെ തൊള്ളായിരം ഏക്കറില്‍ നിരവധി വന്‍ സ്ഥാപനങ്ങളും യൂനിവേര്സിറ്റി യും മറ്റും കാണുമായിരുന്നു .ഒന്നും നടന്നില്ല .
അതേ .ചട്ടമ്പി സ്വാമികള്‍ സര്‍വ്വസംഗപരിത്യാഗി ആയിരുന്ന ഒരു അവധൂതന്‍ ആയിരുന്നു .അതിലധകമായി മറ്റൊന്നുമായിരൂന്നുമില്ല
90 ഏക്കര്‍ പുതുവല്‍ ഒറ്റയടിക്ക് ആശ്രിതനു ദാനം നല്‍കിയ സര്‍വ്വസംഗപരിത്യാഗിയായ .അവധൂതന്‍ .
ഡോ .കാനം ശങ്കരപ്പിള്ള
9447035416

Tuesday, 10 November 2015

ആദ്ധ്യാത്മഭാരതി ശ്രീമതി കെ.ചിന്നമ്മ (1883-1931)

ആദ്ധ്യാത്മഭാരതി ശ്രീമതി കെ.ചിന്നമ്മ (1883-1931)
============================================
( ആദ്യ നായര്‍ വിനിതാ നവോത്ഥാന നായിക)
“അഗതിമാതാ”എന്നറിയപ്പെട്ട ശ്രീമതി ചിന്നമ്മ ആറ്റിങ്ങല്‍ ഇടവാമടം വീട്ടില്‍ കല്യാണി അമ്മയുടെ മകളായി  1883-ല്‍  ജനിച്ചു .അച്ഛന്‍ വേലായുധന്‍ പിള്ള .ഒരു സാധാരണ കര്‍ഷക കുടുംബം .കല്യാനിംമയുടെ സഹോദരിപുത്രി  തിരുവനന്തപുരം വടക്കെകൊട്ടാരം പള്ളിക്കൂടത്തില്‍ അദ്ധ്യാപിക ആയിരുന്നു .മക്കളില്ലാത്ത അവര്‍ ചിന്നമ്മയെ വളര്‍ത്തു പുത്രിയായി സ്വീകരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി .അവളെ പഠിപ്പിച്ചു .ബി.എ വരെ എത്തി .എന്നാല്‍ മലയാളം,ഇംഗ്ലീഷ് ഇവയില്‍ മാത്രമേ വിജയം  നേടിയുള്ളൂ.
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി  രാമകൃഷണപിള്ളയുടെ ഭാര്യ,”വ്യാഴവട്ടസ്മരണകള്‍” എന്ന പുസ്തകം രചിച്ച, ബി.കല്യാണി അമ്മ, സ്കൂള്‍ ഇസ്പെക്ട്രസ്സ് ആയി നിയമിതയായ ലക്ഷി അമ്മ എന്നിവരുടെ സഹപാടി  ആയിരുന്നു ചിന്നമ്മ.അക്കാലത്ത് ശ്രീമൂലം ള്‍ സ്ത്രീ   വിദ്ധ്യാഭ്യാസ പ്രവര്ത്തനങ്ങള്‍ ആരംഭിച്ചു .അന്നത്തെ സ്കൂള്‍ ഇന്സ്പെക്ട്രസ്സ് “കാരാപിറ്റ്” എന്ന മാദാമ്മയുടെ അസിസ്റ്റന്റ്‌ ആയി ചിന്നമ്മ നിയമിക്കപ്പെട്ടു .സി.വി.രാമന്പിള് യുടെ സഹോദരന്‍ തഹസീല്‍ദാര്‍ നാരായണപിള്ള യുടെ പുത്രന്‍ കുമാരപിള്ള ആണ് ചിന്നമ്മയെ വിവാഹം ചെയ്തത് .ഭര്‍ത്താവും കുട്ടികളും ഒത്ത് ചിന്നമ്മ കോട്ടയത്ത് താമസമായി .പതിനൊന്നു താലൂക്കുകളുടെ ചുമതല ഉണ്ടായിരുന്നു ശ്രീമതി ചിന്നമ്മയ്ക്ക് .ഉദ്യോഗ ഗര്‍വ്വോ സ്തീ സഹജമായ ചാപല്യങ്ങലോ ഇല്ലാത്ത മഹിളാ രത്നമായിരുന്നു അവര്‍.
1911 –ല്‍ആദ്യനായര്‍ നവോത്ഥാന നായകന്‍  തീര്‍ത്ഥപാദസ്വാമികള്‍ സംഘടിപ്പിച്ച്  ചിറക്കടവ്‌ കരയോഗവാര്ഷികത്തില്‍ പൊതു സമ്മേളന അദ്ധ്യക്ഷന്‍ സി.കൃഷ്ണപിള്ളയും സ്ത്രീസമ്മേളന അദ്ധ്യക്ഷ ശ്രീമതി കെ.ചിന്നമ്മയും ആയിരുന്നു .സര്‍വ്വകലാശാല വിദ്യാഭ്യാസം ലഭിച്ച ആദ്യ മൂന്ന മലയാളി വനിതകളില്‍ ഒരുവളായ അവര്‍ ആദ്യ ദര്‍ശനത്തില്‍ തന്നെ  സ്വാമികളുടെ ആരാധിക ആയി മാറി.പിന്നീട് ചിന്നമ്മസ്വാമികളുടെ  ശിഷ്യത്വം  സ്വീകരിച്ചു . സ്വാമി വിവേകാനന്ദന് സിസ്റര്‍ നിവേദിത എന്ന പോലെ സ്വാമികള്‍ക്ക് കിട്ടിയ വനിതാരത്നം ആയിരുന്നു ചിന്നമ്മ.
വനിതകളെ ബോധവല്‍ക്കരിക്കാന്‍ അവര്‍ നായര്‍ സ്ത്രീസമാജങ്ങള്‍ തുടങ്ങി .വാഴൂരില്‍ കുതിരവട്ടം കുന്നില്‍ ഒരു   ഓല  മേഞ്ഞ സ്കൂള്‍ സ്ഥാപിതമായി .നായര്‍ സ്ത്രീസമാജങ്ങള്‍ രൂപവല്‍ക്കരിച്ചു .നായര്‍ സ്ത്രീകള്‍
പതിവ്രതകളാകണം എന്ന ഉല്‍ബോധനം അവരാണ് തുടങ്ങിയത് .സ്വാമികളുടെ ആദര്‍ശങ്ങളും ഉപദേശങ്ങളും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ അവര്‍ ജീവിതം തന്നെ ഉഴിഞ്ഞു വച്ചു.തീരത്ഥപാദപരമ്പരയിലെ ആദ്യ യോഗിനി ആയ അവര്‍ക്ക് സ്വാമികള്‍ “അദ്ധ്യാതമഭാരതി” എന്ന ബിരുദം നല്‍കി ബഹുമാനിച്ചു .
അന്നത്തെ നായര്‍ പെണ്‍കുട്ടികള്‍  പന്ത്രണ്ടു വയസ്സുവരെ, ഉണങ്ങിയ വാഴപ്പോളയോ കമുകിന്റെ പൂപ്പാലയോ മുറിച്ച് പിന്നി “കൂമ്പാളക്കോണകം”  ഉണ്ടാക്കി അതുമാത്രം ധരിച്ചാണ് നടന്നിരുന്നത്.പ്രായമായാല്‍ മുട്ടുവരെ മാത്രം മറയുന്ന പുടവ ഉടുക്കും .മാര്‍ മറച്ചിരുന്നില്ല.നഗരങ്ങളിലും അതായിരുന്നു സ്ഥിതി എന്നറിയുമ്പോള്‍ ഇന്നുള്ളവര്‍ അത്ഭുതപ്പെടും .ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനും പള്ളിവേട്ടയ്ക്കും നായര്‍ തറവാടുകളിലെ സ്ത്രീകള്‍ മാറുമറയ്ക്കാതെ എഴുനെള്ളത്തില്‍  പങ്കെടുക്കണമായിരുന്നു.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഈ ദുരാചാരത്തെ “കേരളപഞ്ചമി”    എന്ന പത്രത്തിലെ മുഖപ്രസംഗം വഴി വിമര്‍ശിച്ചത് 1902-ല്‍ആയിരുന്നു. തുടര്‍ന്നാണ്‌ നഗരങ്ങളിലെ സ്ത്രീകള്‍ മാറുമറയ്ക്കാനുള്ള അവകാശം നേടിയത്.എന്നാല്‍ ഗ്രാമങ്ങളില്‍ ആ പരിഷ്കാരം പ്രചരിക്കാന്‍ താമസം വന്നു.
വസ്ത്രങ്ങള്‍ ആഴ്ചയിലോ മാസത്തിലോ ഒരു പ്രാവശ്യം  മാത്രമാണ് അലക്കിയിരുന്നത് .പല്ലുതേക്കുന്നത് പോലും ശീലമാക്കിയില്ല .വൈകിട്ടുള്ള കുളിയോടു കൂടിയായിരുന്നു മിക്കവാറും പല്ല് തേച്ചിരുന്നത്  അസുഖം വന്നാല്‍ വെളിച്ചപ്പാടിനെയോ മന്ത്രവാദിയെയോ സമീപിക്കും .പ്രസവവേദന തുടങ്ങിയാലും അവര്‍ തന്നെ ശരണം .പ്രസവമരണങ്ങള്‍ സാധാരണമായിരുന്നു.വസ്ത്രങ്ങള്‍ അടിച്ചു നനച്ചു രാവിലെ തന്നെ കുളിക്കുക,,നഗ്നത മറയ്ക്കും വിധം വസ്ത്രം ധരിക്കുക,പ്രസവത്തിനു വൈദ്യന്മാരെയോ അലോപ്പതി ഡോക്ടറന്മാരെയോ  വിളിക്കുക, പെണ്‍കുട്ടികളെ സ്കൂളില്‍ വിടുക ,വെളിച്ചപ്പാടുകളെയും മന്ത്രവാദികളെയും ഒഴിവാക്കുക എന്നതിലെല്ലാം ജനത്തെ  ബോധവല്‍ക്കരിക്കാന്‍ സ്വാമികള്‍ വിജയിച്ചു ,അതിലെല്ലാം ശ്രീമതി ചിന്നമ്മ സഹായിച്ചു
വാഴൂരിലെ സ്ത്രീകള്‍ ആദ്യമായി രൌക്ക ധരിച്ചത് സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു .കൊല്ലത്ത് ഭവനത്തിലെ സ്ത്രീകളെയാണ് ആദ്യം അതിനു പ്രേരിപ്പിച്ചത് .പിന്നെ മങ്ങാട്ട് ,കല്ലൂപ്പറമ്പു, .ഉമ്പക്കാട്ട് എന്നിവിടങ്ങളിലെ സ്ത്രീകളും അതനുകരിച്ചു.പാദം വരെ ഇറങ്ങിക്കിടക്കുന്ന മുണ്ടും രൌക്കയും ധരിച്ചു. കൊടുങ്ങൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സ്ത്രീകളെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ പരിഹസിക്ക പോലും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു .സ്ത്രീകള്‍ മാറിയാലേ നാട് മാറുകയുള്ളൂ എന്ന് സ്വാമികള്‍ കൂടെ ക്കൂടെ എഴുതുകയും പറയുകയും ചെയ്തിരുന്നു സ്ത്രീധര്‍മ്മം,സദാചാരം,ഭാരതവനിതകള്‍,ഭാരതത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം ,സ്ത്രീകളും കുടുംബസംരക്ഷണവും,സ്ത്രീകള്‍ ഐശ്വര്യ ദേവതകള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍ എഴുതി സ്ത്രീകളെ കൊണ്ട് തന്നെ യോഗങ്ങളില്‍ വായിപ്പിച്ചു .സ്കൂള്‍ ഇന്സ്പെക്ട്രസ്സ് മാരായ കെ.ചിന്നമ്മ ,ശ്രീലക്ഷിയമ്മ തുടങ്ങിയവരെ വരുത്തി വിവിധ സ്ഥലങ്ങളില്‍ സ്ത്രീസമാജങ്ങളില്‍ സ്വാമികള്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍  നടത്തിച്ചു .സന്യാസികള്‍ സ്ത്രീകളെ കാണുകയോ സംസാരിക്കയോ ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞിരുന്ന കാലത്തായിരുന്നു സ്വാമികളുടെ ഈ പരിപാടികള്‍.സ്വാമികള്‍ സന്യാസിയെ അല്ല എന്ന് പ്രചരിപ്പിക്കാനും  ആളുകള്‍ ഉണ്ടായി .
കഞ്ചാവ് മുതലായ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്ന സന്യാസിനാമധാരികള്‍,മാംസഭക്ഷകര്‍,മതദ്വേഷികള്‍ ,വ്യഭിചാരികള്‍, പാശികളിക്കാര്‍,വെളിച്ചപ്പാടന്മാര്‍ ,ബ്രാഹ്മണര്‍  എന്നിവര്‍ക്കെതിരെ സ്വാമികള്‍ നിശിത വിമര്‍ശനം അഴിച്ചു വിട്ടു .”കോടാലിസ്വാമി”, “ഓച്ചിറ സിദ്ധന്‍” തുടങ്ങിയ വ്യാജസന്യാസിമാരെ തൊലി ഉരിയിച്ചു കാട്ടാന്‍ സ്വാമികള്‍ മുന്നോട്ടുവന്നു .

പന്ത്രണ്ടു അനാഥബാലികമാര്‍ക്കായി അവര്‍ 1919-ല്‍ തിരുവനന്തപുരത്ത് പൂ ജപ്പുരയില്‍  ശ്രീമൂലം ഷഷ്ട്ബ്ദപൂര്‍ത്തി സ്മാരക  അനാഥാലയം-“മഹിളാമന്ദിരം”-  തുടങ്ങി . അതോടനുബന്ധിച്ചു സ്കൂള്‍ സ്ഥാപിതമായി. .അതിനെ തുടര്‍ന്നു  നിരവധി സ്ഥാപങ്ങള്‍ ഉയര്‍ന്നുവരേണ്ടാതായിരുന്നു എന്നാല്‍  1931 –ല്‍ അവര്‍ അകാലത്തില്‍ അന്തരിച്ചു.
വാഴൂരിലെ നായര്‍ മഹിതകള്‍ അവരെ സ്മരിക്കാരില്ല 
http://mahilamandiram.net/sample-page/

Monday, 9 November 2015

ചട്ടമ്പി സ്വാമികള്‍ ഗ്രന്‍ഥകര്‍ത്താവ് എന്ന നിലയില്‍

ചട്ടമ്പി സ്വാമികള്‍ ഗ്രന്‍ഥകര്‍ത്താവ് എന്ന നിലയില്‍


“ചില കയ്യെഴുത്ത് പ്രതികളെ വെച്ചുകൊണ്ട് 
ചിലര്‍ സ്വകപോലകല്പ്പിത ഗ്രന്ഥങ്ങളായി മാറ്റി “

(പറവൂര്‍ ഗോപാലപിള്ള ,
പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം 
,കറന്റ് ബുക്സ് 2010 പേജ് 89)

"ഇംഗ്ലീഷ് ഭാഷയിലെ അക്ഷരാവലികള്‍  
പോലും (ചട്ടമ്പി) സ്വാമികള്‍ ഏതല്‍ക്കാലപര്യന്തം പഠിച്ചിട്ടില്ല .

പറവൂര്‍ ഗോപാലപിള്ള ജീവചരിത്രം പേജ് 75

“നന്നായിട്ടെഴുതാന്‍ കഴിയുമായിരുന്ന ഒരപൂര്‍വ്വ സാഹിത്യകാരന്‍ അദ്ദേഹം എന്നും എന്തെങ്കിലും എഴുതും . അത് എഴുതിയിടത്ത് ഇട്ടിട്ടുപോകും. ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ സൂക്ഷിച്ചു വയ്ക്കയോ ഉമിക്കരി പൊതിയാന്‍ ഉപയോഗിക്കയോ ചെയ്യാം.(അത് കൊണ്ട് തന്നെ അദ്ദേഹം എഴുതിയതില്‍ തൊണ്ണൂറു ശതമാനം നഷ്ടപ്പെട്ടു ). അതായത് പ്രശസ്തി പോയിട്ട എഴുതിയതിന്റെ ക്രഡിറ്റ് പോലും വേണ്ടെന്നു വച്ച സാഹിത്യകാരന്‍.കര്ത്ത്യത്വ ഭാവം പൂര്‍ണ്ണമായി ഇല്ലാതാക്കിയ എഴുത്തുകാരന്‍-ചട്ടമ്പി സ്വാമികള്‍” .
എഴുതിയത് എം.പി നാരായണപിള്ള (“സമകാലിക  മലയാളം” വാരിക,  1997 നവംബര്‍ 21 അസൂയയോ ആരോട്‌?)

“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത സ്വാമി എല്ലിസ്, കാള്‍ഡ് വെല്‍ എന്നിവരുടെ ദ്രാവിഡഭാഷാവാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ കൂടി വായിച്ചിരിക്കാനിടയില്ല .പക്ഷെ തമിഴ് ഭാഷാ പണ്ഡിതനായ സ്വാമികള്‍ ദ്രാവിഡര്‍ ഒരു പ്രത്യേക വര്ഗ്ഗമാണേന്നു സ്ഥാപിച്ചിരിക്കുന്നത് തമിഴ് പാരമ്പര്യം അനുസരിച്ചാണ് . കേരള ബ്രാഹ്മണര്‍ എങ്ങുനിന്നും വന്നവരല്ലെന്നും ഇവിടുത്തെ കര്‍ഷകബ്രാഹ്മന്യത്തില്‍ ഭ്രമിച്ചു പ്രൊമോഷന്‍ നേടിയവരാനെന്നും  ഒരു പുതിയവാദം കൂടി സ്വാമികള്‍ അവതരിപ്പിക്കുന്നു .കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാനെന്നാണ് സ്വാമി പറയുന്നത് .ഇവിടെ “നായര്‍”  എന്നതിനു ഭൂവുടമകളായ “കര്‍ഷകര്‍” എന്ന അര്‍ത്ഥമാക്കിയാല്‍, വലിയ കുഴപ്പമില്ല. പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തില്‍ കേരളചരിത്രമെഴുതിയ ഈ.എം.എസ് ആദ്യം പറഞ്ഞത് നമ്പൂതിരിമാര്‍ എങ്ങു നിന്നും വന്നവരല്ലെന്നും കേരളീയര്‍ തന്നെയെന്നും ആണ് ........സവര്‍ണ്ണരേ മതമെന്തെന്നും ആത്മീയത എന്തെന്നും പഠിപ്പിച്ച മഹാനാണ് ചട്ടമ്പിസ്വാമികള്‍ .ഇന്ന് കേരളത്തില്‍ ,വിശിഷ്യ തിരുവിതാം കൂറില്‍  കണ്ടുവരുന്ന ആദ്ധ്യാത്മികപ്രബുദ്ധതയ്ക്ക് പ്രധാനകാരണഭൂതന്‍  ആപരമഭട്ടാരക ഗുരുദേവന്‍ തന്നെയാണ് “

(പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍, ഭാഷാപോഷിണി പുസ്തകം 26  ലക്കം 6 നവംബര്‍ 2002  ,കേരള സാംസ്കാരിക നിരൂപണം –“കാഷായമില്ലാത്ത മഹര്‍ഷി” )

(ഗുപ്തന്‍ നായര്‍ സാറിനു രണ്ടു    തിരുത്ത് .
൧. “നായര്‍ എന്നര്‍ത്ഥ മാക്കിയാല്‍” കുഴപ്പമില്ല എന്നത് തെറ്റ് . .അത് “വെള്ളാളര്‍”(വെള്ളം ആളുന്നവര്‍ ) എന്നാക്കിയില്ലെങ്കില്‍ കുഴപ്പമില്ല .അവരായിരുന്നുവല്ലോ  തോല്‍കാപ്പിയപ്രകാരം സംഘകാല കേരളത്തിലെ കര്‍ഷകര്‍.
൨. ആദ്ധ്യാത്മികപ്രബുദ്ധതയ്ക്ക് പ്രധാനകാരണഭൂതന്‍ തീരത്ഥപാദസ്വാമികളും  )

“തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലും ശൈവപ്രകാശ സഭയിലും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ജ്ഞാനപ്രജാഗരം സഭയിലും സുന്ദരന്‍ പിള്ള പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു .സ്വതന്ത്ര ചിന്തയ്ക്ക് അടിത്തറയിട്ട പ്രഭാഷണങ്ങള്‍ എന്നാണിവയെ വിശേഷിപ്പിക്കേണ്ടത് .സുന്ദരം പിള്ളയുടെ ഈ പ്രഭാഷണങ്ങള്‍ കേട്ടിട്ടുള്ള ഒരാള്‍ പിന്നീട് കേരള നവോത്ഥാന ത്തിന്റെ മാര്‍ഗ്ഗ ദര്‍ ശികളില്‍ ഒരാളായി ,ചട്ടമ്പിസ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട കുഞ്ഞന്‍ പിള്ള (1853-1924)

.”പ്രാചീന മലയാള”ത്തിലും “വേദാധികാര നിരൂപണ”ത്തിലും സുന്ദരന്‍ പിള്ളയുടെ ആശയങ്ങള്‍ ആണെന്ന് കണ്ടെത്തിയത് പ്രൊഫ.ഗുപ്തന്‍ നായരുടെ മകന്‍ ഡോ .എം ജി ശശിഭൂഷണന്‍  അല്ലാതെ മറ്റാരുമല്ല .
(“ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” .പി.എസ്.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ്   56