Tuesday, 5 December 2017

ഡോ.സി.പി.എസ്.പിള്ള MBBS,DD

ഡോ.സി.പി.എസ്.പിള്ള MBBS,DD
===============================
ചിറക്കടവ്‌ ചാപ്പമറ്റത്തില്‍ പരമേശ്വരന്‍ പിള്ള ശങ്കരപ്പിള്ള എന്ന
ഡോ .സി.പി.എസ്. പിള്ള, മദ്ധ്യ തിരുവിതാം കൂറിലെ ഏറ്റവും മുതിര്‍ന്ന ത്വക് രോഗ ചികിത്സാവിദഗ്ദനും കുടുംബ ഡോക്ടറും ആണ്. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം നല്‍കാന്‍, കഴിഞ്ഞ നാല്‍പ്പത്തിരണ്ടു വര്‍ഷമായി, പൊന്‍കുന്നം ടൌണില്‍ ഹൃദയഭാഗത്തായി രാജേന്ദ്ര മൈതാനത്തിനു എതിര്‍ വശത്തായി “ശ്രീഹരി സ്കിന്‍ ക്ലിനിക്”(1975) നടത്തി വരുന്നു .
മുന്നൂറു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള “ചാപ്പമറ്റത്തില്‍” , തീപിടിക്കാത്ത വിധം പ്രത്യേക നാടന്‍ മിശ്രിതം കൊണ്ടുള്ള ആവരണം ഉള്ള തട്ടോടു കൂടിയ മേല്‍ക്കൂര ഉള്ള ഒരു പൈതൃക ഭവനം ആയതിനാല്‍, വിദേശികളെ ഇന്നും ആകര്‍ഷിച്ചു കൊണ്ട് അങ്കമാലി -പൊന്‍കുന്നം –പുനലൂര്‍ ഹൈവേയില്‍, ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തിനു തൊട്ടു മുന്പായി, നിലകൊള്ളുന്നു .

പൊന്‍കുന്നം പുന്നാമ്പറമ്പില്‍ നീലകണ്‌ഠപ്പിള്ളയുടെ സഹോദരിയുടെ മകന്‍
ചാപ്പമറ്റത്തില്‍ ശങ്കരപ്പിള്ള (1860-1910)യുടെ  മകന്‍  പരമേശ്വരന്‍ പിള്ള(1910-1996). ഏറത്ത് വടകര (കോട്ടാങ്ങല്‍)പുറ്റ്മണ്ണില്‍ നാരായണി അമ്മ എന്നിവരുടെ മൂത്ത മകന്‍ ആയി 1929 ചിങ്ങത്തില്‍ ജനിച്ചു .
ഗൌരിയമ്മ ,തങ്കമ്മ, നീലകണ്‌ഠപ്പിള്ള ,ഡോ രാധാമണി
(കോട്ടയം മെഡിക്കല്‍ കോളേജ് ഫിസിയോളജി പ്രൊഫസ്സര്‍-KMC 1962  ) എന്നിവര്‍ സഹോദരര്‍ .
കടമപ്പുഴ ഹോസ്പിറ്റലിലെ പീഡിയാട്രീഷന്‍ ഡോ വേണുഗോപാല്‍ സഹോദരപുത്രന്‍ .
ചാപ്പമറ്റത്തില്‍ പരമേശ്വരന്‍ പിള്ള സ്ഥാപിച്ച ചുമടു താങ്ങി (അത്താണി, കൊല്ലവര്‍ഷം 1110 ഇടവം 10നു സ്ഥാപിച്ചത്) അടുത്ത കാലം വരെ ഈ പൈതൃക ഭവനത്തിനു മുന്‍പില്‍ റോഡരുകില്‍ നിലകൊണ്ടിരുന്നു .
ചിറക്കടവ്‌ പൊന്‍കുന്നം എന്നിവടങ്ങളില്‍ സ്കൂള്‍ പഠനം. ചങ്ങനാശ്ശേരി.കാരക്കുടി എന്നിവിടങ്ങളില്‍ കോളേജ് പഠനം .എം.പി പോള്‍,സഹസ്ര നാമ അയ്യര്‍ ,ഷെപ്പേര്‍ഡ, വില്യം അച്ഛന്‍ ,ഉലഹന്നാന്‍ മാപ്പിള എന്നിവര്‍ അദ്ധ്യാപകര്‍. സി.ജെ തോമസ്സിന്റെ സുഹൃത്ത്.
മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ്
പുന്നാം പറമ്പില്‍ ഡോ പി.എന്‍ കൃഷ്ണപിള്ളയുടെ മക്കള്‍
ഡോ കെ ബി പിള്ള (പുന്നാംപറമ്പില്‍ ബംഗ്ലാവില്‍ ബാലന്‍ പിള്ള ) ഡോ .കെ.എന്‍ (നീലകണ്‌ഠ) പ്പിള്ള (മണി ;പില്‍ക്കാലത്ത് കോ-ബ്രദര്‍) ,ഡോ .കെ.സി ചെറിയാന്‍. ഡോ .എം ആര്‍ .എസ് മേനോന്‍ (ഓരുങ്കല്‍ ,എരുമേലി.കോസ്മോ പോളിറ്റന്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം സ്ഥാപകന്‍ ) ,കാഞ്ഞിരപ്പള്ളി പള്ളിവാതില്‍ ക്കല്‍ സെബാസ്റ്യന്‍ (എരുമേലി കുരിശും മൂട്ടില്‍ ഹോസ്പിറ്റ ല്‍ സ്ഥാപകന്‍), ഡോ ടി വി ജോസ് (അല്‍ഫോന്‍സാ ഹോസ്പിറ്റല്‍ ,ചങ്ങനാശ്ശേരി സ്ഥാപകന്‍ ) ഡോ സഭാപതി (കൃഷ്ണാ നേര്സിംഗ് ഹോം ,എറണാകുളം സ്ഥാപകന്‍ ) തുടങ്ങിയവര്‍ സമകാലിക മണിപ്പാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ആയിരുന്നു
.മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ത്വക് രോഗ ചികിത്സയില്‍ ഉപരിപഠനം (DD)
.ആര്‍തര്‍ ശരവണ മുത്തു ,റൂത്ത് അണ്ണാമല ,പാട്രിക് യഹൂദിയന്‍ എന്നിവരുടെ കീഴില്‍ പഠനവും പരിശീലനവും .കൊച്ചിയിലെ സോമന്‍ പീറ്റര്‍ സഹപാഠി.
മംഗലാപുരം ഈ എസ് ഐ ഹോസ്പിറ്റലില്‍ മൂന്നു വര്‍ഷത്തെ സേവനം അതിനു ശേഷം മലബാറില്‍ നെന്മാറയില്‍ ശ്രീഹരി ക്ലിനിക് തുടങ്ങി .
1975 ല്‍ പൊന്‍കുന്നത്ത് “ശ്രീഹരി ഹോസ്പിറ്റല്‍” സ്ഥാപിച്ചു .കെ.വി.എം എസ് ഹോസ്പിറ്റല്‍ ,ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ (ഡോ ബാലന്‍ ,ഡോ ചെറിയാന്‍ ) എന്നിവയും അതെ കാലഘട്ടത്തില്‍ ആരംഭിച്ചു .
കോഴിക്കോട് നിന്നുള്ള പ്രീതാദേവിയാണ് ഭാര്യ ,ഇന്റീരിയര്‍ ഡിസൈനര്‍ ശ്രീഹരി, ഇംഗ്ലണ്ടില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ സേവനം അനുഷ്ടിക്കുന്ന ഡോ ശ്രീജിത്ത് എന്നിവര്‍ മക്കള്‍ .
ഡോ .സി.പി .എസ് കേരള ഡര്‍മറ്റൊളജിക്കല്‍ സോസ്സൈറ്റി പ്രസിഡന്റ് (IADVL-Kerala ) ആയിരുന്നു .പൊന്‍കുന്നം ലയന്‍സ് ക്ലബ്ബ് കെട്ടിടം നഗരമദ്ധ്യത്തില്‍ സ്ഥാപിക്കാന്‍ സ്ഥലം സംഭാവന നല്കിയതു ഡോക്ടര്‍ പിള്ള ആയിരുന്നു ആനക്കമ്പക്കാരന്‍ ആയിരുന്ന ഡോ .സി.പി എസ്സിന്‍റെ “ചാപ്പമറ്റം കൃഷ്ണന്‍ കുട്ടി”, തിരുവിതാംകൂര്‍ പ്രദേശത്തെ ഏറ്റവും തല എടുപ്പുള്ള ഗജശ്രേഷ്ടന്‍ ആയിരുന്നു .
ചിറക്കടവ്‌ മണക്കാട് ദേവസ്വം സ്ഥിരം പ്രസിഡന്റ് ആയ ഡോ സി.പി .എസ്.കാണിക്ക ആയി സമര്‍പ്പിച്ചതാണ് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു മുമ്പിലുള്ള അതി മനോഹരമായ ഗോപുരം .ശബരിമല തീര്‍ത്ഥാടകര്‍ ക്ക് വര്‍ഷം തോറും ഇവിടെ നടത്തി വരുന്ന അന്നദാനം ഡോക്ടരുടെ നേതൃത്വത്തില്‍ അഭംഗുരം നടത്തപ്പെട്ടു പോരുന്നു .ആയിരക്കണക്കിന് സഹ സംസ്ഥാന ഭക്തര്‍ ഇവിടെ വിശ്രമിക്കയും വിശപ്പും ദാഹവും അടക്കുകയും ചെയ്യുന്നു

ചിറക്കടവ്‌ മഹാദേവ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരം പണിയിച്ചു നല്‍കിയതും
ഡോക്ടര്‍ സി.പി.എസ് പിള്ള ആണ് .

No comments:

Post a Comment