യുഗ പുരുഷനും പുലയ ശിവനും (1870)
====================================
1888-ല്‍ മനോരമയുടെ ശതാബ്ദി ആഘോഷ വേളയോടനുബന്ധിച്ചു കേരളത്തിലെ നവോത്ഥാന നായകരിലെ ഒന്നാം സ്ഥാനക്കാരനെ ,,
“യുഗപുരുഷന്‍” എന്ന പേരാണ് മനോരമ നല്‍കിയത്, കണ്ടു പിടിക്കാന്‍
മുന്‍ മുഖ്യമന്ത്രി സി.അച്ചുത മേനോന്‍ അദ്ധ്യക്ഷനായി ഒരു കമ്മറ്റി അവര്‍ രൂപവല്‍ക്കരിച്ചു .കമ്മറ്റി ഒറ്റക്കെട്ടായി കണ്ടെത്തിയ യുഗപുരുഷന്‍ ശ്രീനാരായണ ഗുരു ആയിരുന്നു .തന്ത്രശാലികളായ മനോരമയ്ക്ക് ഒരു ദുഷ്ടലാക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കണം. പത്തൊന്‍പതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കില്‍ പത്തൊന്‍പതു–ഇരുപതു നൂറ്റാണ്ടുകളിലെ യുഗപുരുഷന്‍ എന്നവര്‍ പറഞ്ഞില്ല .
മനോരമ ഉടലെടുത്ത 1888- മുതല്‍ ശതാബ്ദി ആഘോഷിക്കുന്ന 1988 വരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യ പരിഷകരണം നടത്തിയ, എന്നാല്‍ ആ വര്‍ഷം(1988) ജീവിച്ചിരിക്കാത്ത, വ്യക്തി ആവണം യുഗപുരുഷന്‍ എന്ന നിബന്ധന അവര്‍ വച്ചു .കമ്മറ്റി ഒറ്റക്കെട്ടായി തന്നെ ആ നിര്‍ദ്ദേശം, അതില്‍ അടങ്ങിയ ദുഷ്ടലാക്ക് മനസ്സിലാക്കാതെ, അംഗീകരിച്ചു. .മനോരമ ജനിച്ച കഴിഞ്ഞ ശേഷമുള്ള പ്രധാന സംഭവങ്ങള്‍ ,തിരുവിതാം കൂറിലെ ആയാലും ഇന്ത്യയില്‍ മൊത്തത്തിലുള്ളതായാലും ആഗോള തലതത്തിലുള്ളതായാലും മനോരമ ആര്‍ക്കൈവില്‍ ലഭ്യം .അതിനു മുമ്പുള്ള മിക്കവയും കണ്ടെത്തുക വിഷമകരവും .പല പ്രധാന സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല എന്ന് വ്യക്തം

മനോരമ ജന്മം കൊണ്ട 1888 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത ആ വര്‍ഷമാണ് ശ്രീ നാരായണ ഗുരു അരുവിക്കരയില്‍ “ഈഴവ ശിവ”നെ പ്രതിഷ്ടിച്ചത് എന്നതാണ് .ഈഴവ ശിവപ്രതിഷ്ടകള്‍ അതിനു മുന്‍പ് തന്നെ മൂന്നിടത്ത് കഴിഞ്ഞിരുന്നു . എന്നാല്‍ അന്നവ റിക്കാര്‍ഡില്‍ എത്തിയിരുന്നില്ല.തെക്കുംഭാഗം മോഹന്‍ ദേശാഭിമാനി വാരികയില്‍ ആറാട്ടുപുഴയെ കുറിച്ച് ലേഖനം എഴുതിയിരുന്ന ലേഖനം കാര്യമായ ശ്രദ്ധ നേടിയില്ല പി.ഗോവിന്ദപ്പിള്ള ആ വിവരങ്ങള്‍ തന്‍റെ നവോത്ഥാനപഠന സഞ്ചയികകളില്‍ ഉള്‍പ്പെടുത്തിയത് പില്‍ക്കാലത്ത് ആയിരുന്നു . ആറാട്ടുപുഴ വേലായുധപണിക്കര്‍ എന്ന ഈഴവ വിപ്ലവകാരി അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുമ്പ് 1852 -ല്‍ കാര്‍ത്തികപ്പള്ളിയിലെ ആറാട്ട് പുഴയില്‍ മംഗലത്ത് ഇലയ്കാട്ടില്‍ ലോകത്തിലെ ആദ്യ ഈഴവ ശിവനെ ജ്ഞാനേശ്വരക്ഷേത്രത്തില്‍ പ്രതിഷ്ടിച്ചു .തുടര്‍ന്നു കായംകുളത്ത് ആലുംമൂട്ടില്‍ ചാന്നാരുടെ കുടുംബ വീട്ടിലും ചേര്‍ത്തല തണ്ണീര്‍ മുക്കം ചെറുവാരണം കരയിലും ഓരോ ഈഴവ ശിവന്മാര്‍ പ്രതിഷ്ടിക്കപ്പെട്ടു. .
ശ്രീനാരായണന്‍ പ്രതിഷ്ഠ നടത്തിയ ഈഴവ ക്ഷേത്രങ്ങളില്‍ ഈഴവര്‍ അയിത്തമുള്ളവരായി കണക്കാക്കിയിരുന്ന ചേരമ-സാംബവ–സിദ്ധനര്‍ ( പുലയ-പറയ-കുറവ) സമുദായാംഗങ്ങള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു .പക്ഷെ കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ ഗുരുക്കള്‍ പ്രതിഷ്ഠ നടത്തിയ മറ്റു മൂന്നു ഈഴവക്ഷേത്രങ്ങളിലും പുലയ-പറയ-കുറവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു .
പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ “താപസി ഓമല്‍” എന്ന പുലയന്‍ അതിനിടയില്‍ ഒരു “പുലയ ശിവനെയും” പ്രതിഷ്ടിച്ചു.ഒര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയുടെ ചരിത്രം –ഒരു പഠനം (ബുദ്ധ ബുക്സ് അങ്കമാലി ഒക്ടോബര്‍ 2017 പുറം 175-79) ആ സംഭവം വിശദമായി വിവരിക്കുന്നു 360പേജുകളുള്ള പുസ്തകത്തിന് വില 300രൂപാ
No comments:
Post a Comment