Tuesday 12 December 2017

മേരി റോയിയും അവരുടെ പള്ളിക്കൂടവും

മേരി റോയിയും അവരുടെ പള്ളിക്കൂടവും
=======================================
പണ്ട് എന്‍റെ ആദ്യ സന്താനം അപ്പര്‍ പ്രൈമറി തലത്തില്‍ എത്തിയപ്പോള്‍ കോട്ടയത്ത് മേരി റോയിയുടെ സ്കൂളില്‍ ചേര്‍ത്താലോ എന്നൊരാലോചന
.നേര്സരി തലത്തില്‍ ഒന്നിച്ചു പഠിച്ച ഒരു കുട്ടി അവിടെ ഉണ്ടായിരുന്നു .ഒരു ദിവസം ശാന്തയുമായി കള ത്തിപ്പടിയില്‍
പോയി സ്കൂള്‍ ഒന്ന് കാണുവാനും മേരി റോയിയെ പരിചയപ്പെടാനും .
കോര്‍പ്പസ് ക്രിസ്റ്റി അപ്പോള്‍ “പള്ളിക്കൂടം” ആയി രൂപാന്തരപ്പെട്ടിരുന്നു .
ആദ്യ ക്ലാസുകളില്‍ മലയാളത്തില്‍ പഠനം .രണ്ടാമത്തെ സന്താനത്തെ അവിടെ ചേര്‍ക്കുന്ന കാര്യം അപ്പോഴേ ഉപേക്ഷിച്ചു .ഏതായാലും മൂത്ത സന്താനത്തെ അവിടെ ചേര്‍ക്കാം എന്ന് കരുതി മേരി റോയിയെ കണ്ടു .....
അവര്‍ക്ക് സമ്മതം .അടുത്ത് തന്നെ വരാം എന്ന് പറഞ്ഞു പോന്നു .
മടങ്ങുന്ന വഴിയില്‍ കോട്ടയത്ത് വക്കീല്‍ പണി നോക്കുന്ന ഒരു സുഹൃത്തിനെ കണ്ടു .വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :”നമ്മുടെ കുട്ടികള്‍ക്ക് പറ്റിയ സ്കൂള്‍ അല്ല .നസ്രാണി മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക്‌ കല്യാണ ആലോചന വരുമ്പോള്‍ ഞങ്ങളുടെ മോള്‍ തിരുവല്ലാ ബാലികാഭവനില്‍ പതിച്ചതാ ,മദ്രാസിലെ സ്റെല്ലാ മേരിയില്‍ പഠിച്ചതാ എന്നൊക്കെ പൊങ്ങച്ചം പറയുമ്പോലെ പറയാന്‍ മാത്രം കൊള്ളാം .കോട്ടയം കോര്‍പ്പസ് ക്രിസ്റ്റിയില്‍ പഠിച്ചതാ എന്ന് .കുട്ടികളെ താന്തോന്നികള്‍ ആക്കും മേരി റോയി” എന്നൊക്കെ കുറെ കാര്യങ്ങള്‍ .ഏതായാലും മക്കളെ ഇരുവരെയും ഞാന്‍ അവിടെ ചേര്‍ത്തില്ല .
പില്‍ക്കാലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ ഇരുവര്‍ക്കും ക്ലാസ് മേറ്റ് സ് ആയി അവിടെ പഠിച്ച ചില കുട്ടികളെ കിട്ടി .അവരെ കുറിച്ച് മക്കള്‍ പറഞ്ഞ ചില അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ അവരെ മേരി റോയിയ്ക്ക് വിട്ടു കൊടുക്കാഞ്ഞത് നന്നായി എന്ന് തോന്നി .
സ്ത്രീ വിമോചന പ്രസ്ഥാന നായികയും മറ്റും ആയി അരുന്ധതി റോയിയുടെ അമ്മ മേരി റോയിയെ വിശേഷിപ്പിക്കുന്ന ഡോ ശ്രീകല മുല്ലശ്ശേരി (മാധ്യമം ആഴ്ച പ്പതിപ്പ് 2017 ഡിസംബര്‍ 18 ,20/1033 ലക്കം മുഖ സചിത്ര ലേഖനം (പുറം14 - 24 )
പള്ളിക്കൂടം എന്ന അവരുടെ സ്കൂള്‍ ,അവിടെ പഠിച്ചിറങ്ങിയ കുട്ടികള്‍ (ഇപ്പോള്‍ മൂന്നു തലമുറകള്‍ ആയിട്ടുണ്ടാവും ) അവര്‍ എവിടെ എത്തി
അദ്ധ്യാപിക എന്ന നിലയില്‍ സ്കൂള്‍ സ്ഥാപക എന്നാ നിലയില്‍ അവര്‍ എന്ത് സംഭാവന നല്‍കി എന്നെല്ലാമുള്ള കാര്യങ്ങള്‍ വിവരിച്ചു കണ്ടില്ല.
.കോട്ടയത്തെ ,കേരളത്തിലെ മറ്റു സ്കൂളുകളില്‍ പഠിച്ച കുട്ടികളും പള്ളിക്കൂടത്തില്‍ പഠിച്ച കുട്ടികളും തമ്മില്‍ എന്തെല്ലാം വ്യതാസങ്ങള്‍,എന്തെല്ലാം മേന്മകള്‍ ,എന്തെല്ലാം കുറവുകള്‍ സംഭവിച്ചു എന്നറിയാനും താല്‍പ്പര്യം തോന്നുന്നു .പള്ളിക്കൂടത്തില്‍ പഠിച്ച കുട്ടികള്‍ എവിടെ പോയാലും ജീവിച്ചു പോകാന്‍ കഴിവ് നേടിയവര്‍ എന്ന് ചിലര്‍ .ഒരു അരുന്ധതി അല്ലെങ്കില്‍ മേരി റോയി മോഡലുകള്‍ .പക്ഷെ അവരെല്ലാം കുടുംബ ജീവിതം വിജയകരമായി നയിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് പലരും പറയുന്നു .
പ്രിയപ്പെട്ട ലേഖികയും വായനക്കാരും എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട് . .മാറിമാറി വരുന്ന ജനറേഷന്‍ ആണോ കാരണം ?
മേരി റോയിയുടെ കോച്ചിംഗ് ആണോ കാരണം ? ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം .കോട്ടയംകാരന്‍ എന്ന നിലയില്‍ പഠനകാലത്ത്‌ നല്ല പങ്കും കോട്ടയം നഗരത്തില്‍ ജീവിച്ച ആള്‍ എന്ന നിലയില്‍
“ഏറ്റവും നല്ല ഇന്ത്യാക്കാര്‍ ജീവിക്കുന്ന സ്ഥലം” എന്ന മേരി റോയിയുടെ അഭിപ്രായം ശരി .പക്ഷെ രണ്ടാം ഭാഗം അത്ര ശരിയോ ?
അവര്‍ ആരെയും ചൂഷണം ചെയ്യുന്നില്ല .കേരള കോണ്ഗ്രസ് ജനിച്ചു വീണു പിളര്‍ന്നു പിളര്‍ന്നു വലുതാകുന്ന സ്ഥലം .അവിടുത്തുകാര്‍ ആരെയും ചൂഷണം ചെയ്യുന്നില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment