Saturday, 29 April 2017

ചരിത്രകാരനായ ശ്രീ ദളിത്‌ ബന്ധുവും ചരിത്രവായനക്കാരന്‍ മാത്രമായ ഞാനും

ചരിത്രകാരനായ ശ്രീ ദളിത്‌ ബന്ധുവും
ചരിത്രവായനക്കാരന്‍ മാത്രമായ ഞാനും
=====================================
ശങ്കര പ്പി"ള്ളയുടെ ശങ്ക" എന്ന പേരില്‍ എന്‍റെ പ്രിയ സുഹൃത്ത് വൈക്കം കാരന്‍ ദളിത്‌ ബന്ധു എന്‍.കെ ജോസ് 14 മേയ് 2017 ലക്കം കേരളശബ്ദം വാരികയില്‍(52,53 പേജുകള്‍ ) എഴുതിയ കത്ത് വായിച്ചു
വൈക്കം ക്ഷേത്രത്തിനു കിഴക്കുവശത്തുണ്ടായിരുന്ന ദളവാക്കുളവും വൈക്കം പത്മനാഭ പിള്ളയും തമ്മിലുള്ള ബന്ധം എന്‍റെ ഭാവനയില്‍ ഉടലെടുത്തതല്ല. പി.ശങ്കുണ്ണി മേനോന്‍ ,പ്രൊഫ ഏ ശ്രീധര മേനോന്‍ എന്നിവരുടെ ചരിത്ര ഗ്രന്ഥങ്ങളില്‍ ആ വിവരം ഇല്ല എന്നാണു എന്‍റെ ഓര്‍മ്മ . പപ്പനാവ പിള്ള വെട്ടിക്കൊന്ന നൂറുകണക്കിന് അയിത്ത ജാതിക്കാരുടെ പ്രേതം ഇട്ടു മൂടിയതിനാല്‍ ആണ് “പപ്പനാവപിള്ള കുളം” എന്ന പേര്‍ വീഴാതെ “ദളവാക്കുളം” എന്ന പേര്‍ വീണത് എന്ന കഥ ആദ്യമച്ചടിയില്‍ വന്നത് ദളിത്‌ ബന്ധു എഴുതിയ “വേലുത്തമ്പി”(ഹോബി പബ്ലീഷേര്‍സ് അംബിക മാര്‍ക്കറ്റ് വൈക്കം ) എന്ന കൃതിയില്‍ ആണെന്നാണു എന്‍റെ ഓര്‍മ്മ
.രക്തം വീണ കുളം “ഉതിരക്കുളം” (രുധിരക്കുളം ) എന്നാണു തിരുവിതാം കൂറില്‍ വിളിക്കപ്പെട്ടിരുന്നത് .എരുമകൊല്ലി (എരുമേലി ) പേട്ടയിലെ ഉതിരക്കുളത്തിന്‍റെ പുരാവൃത്തം പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും എന്ന എരുമേലി സ്ഥലനാമ ചരിത്ര ഗ്രന്ഥത്തില്‍ (1976)
വിവരിക്കപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട .ഇരുനൂറില്‍ പരം ആയിത്തജാതിക്കാരുടെ ശവം ദളവാക്കുളത്തിലെ വെള്ളത്തില്‍ പപ്പനാവ പിള്ള മൂടി എന്നാണല്ലോ ദളിത്ബന്ധു ചരിതം .ബസ്റ്റാന്റ് നിര്‍മ്മാണ വേളയില്‍ കുളത്തില്‍ നിന്ന് എത്ര തലയോട്ടികള്‍, എത്ര കൈകാലുകളിലെ എല്ലുകള്‍,എത്ര വാരിയെല്ലുകള്‍ കിട്ടി എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട് .പപ്പനാവ പിള്ള എന്ന് ദളിത്‌ ബന്ധു വിളിക്കുന്ന മുളക് മടിശീലകാര്യക്കാരന്‍ (തിരുവിതാംകൂര്‍ ധനമന്ത്രി) പത്മനാഭ പിള്ളയുടെ “ഭൂതത്താന്‍ കെട്ടു” ചരിത്രം എന്‍റെ ഭാവനയില്‍ വിരിഞ്ഞത് അല്ല.,വെറും ഒരു പാവം ചരിത്രവായനക്കാരന്‍ മാത്രമായ ഞാന്‍, ദളിത്‌ ബന്ധുവിനെ പോലുള്ള, മറ്റൊരു ചരിത്രകാരന്‍റെ ഇംഗ്ലീഷിലുള്ള ചരിത്ര ഗ്രന്ഥത്തില്‍ നിന്ന് എടുത്തതാണ് എന്ന് എന്‍റെ കുറിപ്പില്‍ വ്യക് മാക്കിയിരുന്നു(ഡോക്ടര്‍ നന്ത്യാട്ടു സോമന്‍ ).മലയാള മൊഴിമാറ്റം മാത്രമാണ് എന്‍റെ വക .അതില്‍ എന്‍റെ ഭാവന ലവലേശം ഇല്ല.
വേലുത്തമ്പി മാത്രം ആയിരുന്നില്ല തിരുവിതാം കൂറില്‍ ദളവാ .ചേര്‍ത്തല വാരനാടു ക്ഷേത്ര പരിസരത്ത് വച്ച് “കുമ്പളങ്ങ കീറി കുറിക്കാതെ കുരു എടുക്കാന്‍”, കാഴ്ച ദ്രവ്യം വാങ്ങി, പണിക്കര്‍ ,കര്‍ത്താ,കൈമ്മള്‍ ,ഉണ്ണിത്താന്‍,കാമ്പിത്താന്‍ വാലുകള്‍ നല്‍കാന്‍ മാര്‍ത്താണ്ട വര്‍മ്മ മഹാരാജാവിനു ഉപദേശം നല്‍കിയ രാമയ്യനും ദളവ ആയിരുന്നു .ആദ്യ ദളവാ ..അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ തൊഴാന്‍ വന്നപ്പോള്‍, കുളിച്ച കുളമോ അല്ലെങ്കില്‍ അദ്ദേഹത്തിന് കുളിക്കാന്‍ കുഴിപ്പിച്ച കുളമോ ദളവാ ക്കുളം എന്ന്‍ പില്‍ക്കാലത്ത് വിളിക്കപ്പെടാം .
കുളത്തില്‍ ശവങ്ങള്‍ ഇട്ടു മൂടപ്പെട്ടു എന്നതിന് തെളിവ് ദളിത്ബന്ധു എന്ന കഥാകാരന്‍ നല്‍കുന്നില്ല എന്ന് എടുത്തു പറയട്ടെ .തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ തലയോലപ്പറമ്പ്കാരന്‍ കെ.ആര്‍ നാരായണന്‍ ഉണ്ടാക്കിയ ഒരു കെട്ടുകഥ ആവണം വൈക്കം കൂട്ടക്കൊല (1806).ശങ്കുണ്ണി-ശ്രീധര മേനോന്മാര്‍(1876& 1967) അക്കഥ പറയുന്നില്ല താനും.പക്ഷെ ദളിത്‌ ബന്ധു അത് അവരുടെ സഹായം കൂടാതെ ചരിത്രമാക്കി പുസ്തകം എഴുതി എന്ന് കാണുക
പി.ശങ്കുണ്ണി മേനോന്‍(1876) , പ്രൊഫ ഏ ശ്രീധര മേനോന്‍(1967) എന്നിവര്‍ എഴുതാത്ത ചരിത്രം വൈക്കത്തിനുണ്ട് .കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത “സഖാവ്”. പി.കൃഷണ പിള്ളയും വൈക്കം പത്മനാഭ പിള്ളയും ബന്ധുക്കള്‍ ആയിരുന്നു .ഈ വിവരം ഇതുവരെ ഒരു ചരിത്ര പുസ്തകത്തിലും അച്ചടിച്ചു വന്നിട്ടില്ല. സഖാവിന്‍റെ ജീവചരിത്രത്തില്‍ ആ വിവരം ഇല്ല .അതുകൊണ്ട് വൈക്കം പപ്പനാവ പിള്ള, സഖാവ് പി.കൃഷ്ണ പിള്ളയുടെ ബന്ധു അല്ല എന്ന് എന്‍റെ പ്രിയ സുഹൃത്ത് ദളിത്‌ ബന്ധു വാദിച്ചേക്കാം. എന്നാല്‍ ആ ബന്ധം അറിയാവുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.ചരിത്ര ഗ്രന്ഥത്തില്‍ വരാത്ത ചരിത്രം എത്രയോ ഇനിയുമുണ്ട് .അവ പിന്നാലെ എഴുതപ്പെടാം .അത് വെറും ഭാവന അല്ല എന്നറിയുക.

No comments:

Post a Comment