വെള്ളാളചരിതം
ഡോ.കാനം
ശങ്കരപ്പിള്ള
Mob:
9447035416 Email: drkanam@gmail.com
യൂ.കെയിലെ ലസ്റ്ററിലുള്ള ഡി
മോണ്ട് ഫോര്‍ട്ട് യൂനിവേര്‍സിറ്റിയില്‍ എലിസബത്ത് ലംബോണിന്‍റെ നേതൃത്വത്തില്‍ പത്തു രാജ്യങ്ങളിലെ മുപ്പതു
ചരിത്ര പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി പശ്ചിമേഷ്യന്‍ സമുദ്രത്തിലെ പുരാതന വ്യാപാര ശൃംഗലയെ
കുറിച്ച് 2013 മുതല്‍ നടത്തിവരുന്ന
പഠനത്തിനാധാരമായി സ്വീകരിച്ച തരിസാപ്പള്ളി
ശാസനത്തെ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി നല്‍കിയത് പഠന സംഘത്തിലെ മലയാളിയും എന്‍.ബി.എസ് പ്രസിദ്ധീകരിച്ച
തരിസാപ്പള്ളി പട്ടയം (2013) എന്ന പഠന ഗ്രന്ഥ ത്തിന്‍റെ കര്‍ത്താക്കളില്‍ ഒരാളും
ആയ കേശവന്‍ വെളുത്താട്ട് ആയിരുന്നു (http://849ce.org.uk/communities-daily-lives-and-urban-spaces).ശാസനത്തില്‍ വെള്ളാളര്‍ എന്ന് വന്ന ഭാഗം അദ്ദേഹം farm worker എന്നാണ് തര്‍ജ്ജമ ചെയ്ത് നല്‍കിയത് തിരുവിതാം കൂറിലെ പ്രാചീന
ജനസമൂഹങ്ങളെ കുറിച്ച് അവഗാഹം ഇല്ലാത്ത ഒരു മലബാര്‍ മലയാളി ചരിത്രകാരന്‍ വരുത്തി
വച്ച തകരാര്‍ ദൂ”രവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. വെള്ളാളര്‍ (തരിസാപ്പള്ളി
പട്ടയത്തിലെ വേള്‍കുലം”,പാര്‍ഥിത്ഥിവപുരം ശാസനത്തിലെ “വെണ്ണീര്‍ വെള്ളാളന്‍”) എന്ന
പ്രാചീന വൈശ്യവിഭാഗം കൃഷിക്കാര്‍ മാത്രമായിരുന്നില്ല .അവര്‍ പ്രാചീന കുരക്കേണി
കൊല്ലത്ത് നിന്നും ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ
സ്വയം നിര്‍മ്മിച്ച പായ്ക്കപ്പലുകളില്‍ സിലോണ്‍, മലയ, ഫിജി, ചൈന തുടങ്ങിയ
വിദേശരാജ്യങ്ങളില്‍ പോയി പൂര്‍വ്വേഷ്യന്‍ സമുദ്ര വ്യാപാര ശ്രുംഗല സ്ഥാപിച്ചവരായിരുന്നു .ലക്ഷക്കണക്കിന് പൌണ്ട്
ചെലവാക്കി യൂ.കെയില്‍ നടത്തുന്ന ചരിത്ര പഠനത്തെ ദിശ മാറ്റി വിട്ടു തെറ്റായ
നിഗമനങ്ങളിലേക്ക്
എത്തിക്കാന്‍ കാരണം കേശവന്‍
വെളുത്താട്ടിനു വെള്ളാളര്‍ ആരാനെന്നറിഞ്ഞു കൂടാ
എന്നതിനാലാണ്.
പിള്ള(ഹാരപ്പന്‍ മുദ്രയില്‍ )
തരിസാപ്പള്ളി ശാസന(സി.ഇ 849) ത്തിലും
ക്നായ്ത്തൊമ്മന്‍ ചേ പ്പെടിലും പരാമര്‍ശിക്കപ്പെട്ട “വെള്ളാളര്‍” എന്ന പ്രാചീന കര്‍ഷക,കച്ചവട,ഗോപാലക,സാക്ഷര,ദ്വിഭാഷി
സമൂഹത്തിന്‍റെ അയ്യായിരം വര്‍ഷത്തെ ചരിത്രത്തിലേയ്ക്ക് നമുക്കൊരു എത്തിനോട്ടം
നടത്താം .
പ്രാചീന തമിഴകത്തും പില്‍ക്കാലത്ത് പഴയ
തിരുവിതാംകൂര്‍ സംസ്ഥാനത്തും പ്രബല കര്‍ഷക,കച്ചവട
ഗോപാലക സമൂഹമായിരുന്ന വെള്ളാളര്‍ എന്ന
അതിപ്രാചീന ദ്രാവിഡ ജനസമൂഹത്തെ കുറിച്ച് പൊതുസമൂഹത്തിനു മാത്രമല്ല, ഇന്നത്തെ വെള്ളാള സമൂഹത്തിനു പോലും കാര്യമായ അറിവില്ല. എന്തിനു ആധുനിക
കേരള ചരിത്രകാരന്മാര്‍ക്ക് പോലും വിവരമില്ല .”കേരളത്തില്‍ വെള്ളാളരെ ഒരു പ്രത്യേക
വിഭാഗമായി പറയുന്നില്ല” എന്ന് കെ.എന്‍.ഗണേഷ് (“കേരളത്തിന്‍റെ ഇന്നലകള്‍”, സാംസ്കാരിക വകുപ്പ്
1997 പേജ് 61) “വേളിന്‍റെ
(രാജാവിന്‍റെ) അടിയാളര്‍ ആയിരുന്നു വെള്ളാളര്‍” എന്ന് പ്രൊഫ.എസ്.കെ വസന്തന്‍,
കേരള
ചരിത്രനിഘണ്ടുവില്‍ എഴുതിവച്ചു
“കേരളം മലയാളികളുടെ മാത്രുഭൂമി”, (ചിന്ത
പബ്ലിഷേര്‍സ്2014 പേജ് 64)
എന്ന പഠനത്തില്‍ കേരളത്തിലെ പഴയകാല കര്‍ഷകര്‍ നായന്മാര്‍ ആയിരുന്നു എന്നും മഹാഭാരത യുദ്ധത്തില്‍
പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ഭക്ഷണത്തിന് വേണ്ട അരി അവരാണ് നല്‍കിയതെന്നും അവര്‍
കപ്പല്‍ ഗതാഗതം നടത്തിയിരുന്നു എന്നും(കപ്പലോട്ടിയ ആ നായര്‍ ആരായിരുന്നു എന്ന്
വ്യക്തമാക്കിയുമില്ല) അവര്‍ കോലെഴുത്തും പിന്നീട് വട്ടെഴുത്തും പ്രചരിപ്പിച്ചു
എന്നും മറ്റും ഈ.എം.എസ് നമ്പൂതിരിപ്പാട്
എഴുതി വച്ചതും ആരാണ് വെള്ളാളര്‍ എന്നും അവരും നായന്മാരും തമ്മില്‍ എന്താണ് വ്യത്യാസം എന്നും അറിഞ്ഞു
കൂടാതിരുന്നത് കൊണ്ടാണെന്ന് കാണാം “ആര്യന്മാരുടെ കുടിയേറ്റം” (നാലാം വാല്യം,മൂന്നാം
പതിപ്പ്2014 പേജ് 173 പഞ്ചാംഗം പുസ്തകശാല,
കുന്നംകുളം ) വിശദമായി എഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് കേരളത്തിലെ
ഒട്ടെല്ലാ ജനവിഭാഗത്തെ കുറിച്ചും എഴുതി .പക്ഷെ അദ്ദേഹം ഒരിടത്തും വെള്ളാളര്‍ എന്ന
ജനവിഭാഗത്തെ . പരാമര്‍ശിച്ചില്ല .കുറ്റം പറയരുതല്ലോ നാലാം വാല്യത്തില്‍ പേജ് 173
–ല്‍ ഇപ്രകാരം
എഴുതി “,തമിഴ്നാട്ടില്‍ നിന്നും ചില പിള്ളമാര്‍ ......ഇവിടെ വന്നു കുടി പാര്‍ത്തിട്ടുണ്ട്
“ .കേരളത്തില്‍ കൃഷി തുടങ്ങിയത് പച്ചമണ്ണില്‍ കാലും കയ്യും തൊടാത്ത പരദേശി
ബ്രാഹ്മണര്‍ എന്ന് എം.ജി.എസ്സും കൂട്ടരും പിന്നെ ആര്‍ എസ് ശര്‍മ്മയെ ഉദ്ദരിച്ച് ഡോ ,വി രാജേഷും (ആര്യാധിനിവേശവും നമ്പൂതിരി
സംസ്കാരവും, എസ് .പി സി.എസ് 2015 പേജ് 20) .നമ്പൂതിരിഗ്രാമങ്ങളില്‍ ആണ് ശാസ്ത്രീയ കൃഷി ആദ്യം തുടങ്ങിയതെന്നും എഴുതി വച്ചിട്ടുണ്ട് . .
“സാമാന്യ ബുദ്ധി കൈമോശം വന്ന ഒരു നിര്‍ഭാഗ്യ
വേളയില്‍ കൊസാംബി എഴുതിപ്പിടിപ്പിച്ച ചില അബദ്ധങ്ങള്‍” (ടി.എച്ച് .പി
ചെന്താരശ്ശേരി ,കേരള ചരിത്രത്തിനൊരു മുഖവുര, മൈത്രി ബുക്സ്
തിരുവനന്തപുരം, 2015. പേജ് 14) മുകളില്‍ പറഞ്ഞ
ഗ്രന്ഥകാരന്മാര്‍ അതേ പടി പകര്‍ത്തി
വയ്ക്കുന്നു .”ഗംഗാ സമതലത്തെ പറ്റിയുള്ള കൊസാം യുടെ ചരിത്രനിഗമനം കേരളത്തിന് കൂടി
“അപ്ലൈ” ചെയ്തപ്പോള്‍ വന്ന അപ്രമാദിത്യം “ പെറുക്കിത്തീനി വിവാദത്തിനു കാരണമായി
എന്നതിനോട് നമുക്കും യോജിക്കാം . .
കൊച്ചിയുമായി
സംയോജിപ്പിക്കപ്പെടുകയും പിന്നാലെ
തിരുവിതാംകൂറിന്‍റെ നെല്ലറയും നട്ടെല്ലുമായിരുന്ന നാഞ്ചില്‍നാട് (കലപ്പയുടെ
നാട്) സംസ്ഥാന പുനസംഘടനയോടെ തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെടുകയും, പിന്നെ മലബാര്‍
കൂട്ടിചേര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍, കേരളത്തില്‍ വെള്ളാളര്‍ ന്യൂനപക്ഷമായി .
എന്നാല്‍ ഇടുക്കി,പത്തനംതിട്ട,പത്തനാപുരം,പുനലൂര്‍,
കോന്നി,റാന്നി,എരുമേലി,ചോറ്റി
എന്നീ സഹ്യാദ്രി സാനുപ്രദേശങ്ങളിലും ചിറക്കടവ്, വാഴൂര്‍,തൊടുപുഴ,മൂവാറ്റുപുഴ,ആലപ്പു,കൊല്ലം,കൊച്ചി,ചിറ്റൂര്‍
,പാലക്കാട് ,കോഴിക്കോട് എന്നീ പ്രദേശങ്ങളിലുമായി മൂന്നര ലക്ഷം (358,000)
വെള്ളാളര്‍ ഇന്ന് കേരളത്തില്‍ ഉണ്ട് .തമിഴ്നാട്ടില്‍ 18 ലക്ഷം ഏഷ്യയില്‍ മൊത്തം
23 ലക്ഷവും (അമേരിക്കയിലെ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പായ ജോഷ്വാ
പ്രോജക്റ്റ് നെറ്റ് www.joshuaproject.net എന്ന
വെബ്സൈറ്റില്‍ നിന്നുള്ള വിവരം(Vellalan Code CNN 23C ID 18317 Rop3 113864 ). ഇടുക്കി ജില്ലയിലെ അഞ്ചുനാട് പ്രദേശത്തെ
ഗിരിജനങ്ങള്‍ വെള്ളാളര്‍ ആണ്.കേരളത്തിന് വെളിയില്‍ തമിഴ്നാട് (18 ലക്ഷം),കര്‍ണ്ണാടകം
(250,000),പോണ്ടിച്ചേരി(13,000) ,മഹാരാഷ്ടാ (11,000), ആന്ധ്ര (
62,000), തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ശ്രീലങ്ക, മലേഷ്യാ ,ഫിജി ,തെക്കന്‍
ആഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളിലും പ്രാചീന കാലം മുതല്‍ക്കേ വെള്ളാളര്‍
താമസിച്ചിരുന്നു.വയനാട് ,കണ്ണൂര്‍ പ്രദേശങ്ങളിലെ ഗൌണ്ടര്‍മാരും വെള്ളാളര്‍ ആണ് .
പാരമ്പര്യമായി നോക്കിയാല്‍, കര്‍ഷകരാണ് വെള്ളാളര്‍
.വെള്ളം വിദഗ്ദമായും ശാസ്ത്രീയമായും കൈകാര്യം
ചെയ്തു കൃഷി ചെയ്തു തുടങ്ങിയ പ്രാചീന ജനസമൂഹം. വെള്ളാളരുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള
ഐതീഹ്യം കൃഷിപ്പണിയുമായി ബന്ധപ്പെടുത്തിയാണ് രചിക്കപ്പെട്ടത് .കൃഷി അറിയപ്പെടാത്ത
കാലത്ത് കൊടുംവേനലില്‍ നാടെല്ലാം നശിച്ചു.ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍
മനുഷ്യര്‍ ഭൂമിദേവിയുടെ അനുഗ്രഹത്തിനായി കേണു.ഭൂമിദേവി സ്വശരീരത്തില്‍ നിന്ന് കര്‍ഷകനെ
സൃഷ്ടിച്ചു മനുഷ്യര്‍ക്ക് നല്‍കി. അയാളുടെ വംശപരമ്പരയാണ് വെള്ളാളര്‍ (എഡ്ഗാര്‍ തേര്‍സ്റന്‍
,കെ രങ്കാചാരി എന്നിവര്‍ ചേര്‍ന്നെഴുതിയ
ദക്ഷിണേന്ത്യന്‍ ജാതി വര്‍ഗ്ഗ ചരിത്രം വാല്യം ഏഴ് , പുറം 361-363 വായിക്കുക
)
മരുതം വാസികള്‍
പതിറ്റുപ്പത്ത് ,പുറനാനൂര്‍ ,ഐങ്കുറുനൂര്‍,ചിലപ്പതികാരം
തുടങ്ങിയ സംഘകാല കൃതികളില്‍ (“പഴം തമിഴ്പാട്ടുകള്‍” എന്ന് രാജന്‍ ഗുരുക്കള്‍
തുടങ്ങിയ ആധുനിക കേരളചരിത്രകാരന്മാര്‍-കേരളചരിത്രം ഒന്നാം ഭാഗം 2013 പേജ് 79
കാണുക ) “ഉഴവര്‍”(നിലം ഉഴുന്നവര്‍) എന്ന പേരില്‍ വ്യവഹരിക്കപ്പെട്ട സമൂഹം വെള്ളാളര്‍
ആയിരുന്നു എന്ന് പതിറ്റ്പ്പത്ത് വ്യാഖാതാവ് പറയുന്നു എന്ന് ശൂരനാട് കുഞ്ഞന്‍പിള്ള “വെള്ളാളര്‍”
എന്ന ലേഖനത്തില്‍ (ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍, അഞ്ജ ലി പബ്ലിക്കേഷന്‍സ്
പൊന്‍കുന്നം 1987 പേജ് 74 ).
പക്ഷെ
ചില അത്യാധുനിക കേരള ചരിത്രകാരന്മാര്‍ ഉഴവരെ ഈഴവരുടേയും (അജൂ നാരായണന്‍, ബുദ്ധമതപാരമ്പര്യം
നാട്ടറി വുകളിലൂടെ) പുലയരുടെയും (പുലയര്‍,കുന്നുകുഴി മണി ), ടി.ഓ ഏലിയാസ് (സിറിയന്‍ മാന്വല്‍ എന്‍.ബി.എസ് 2015)
മുന്ഗാമികളായി
അടുത്തകാലത്ത് ചിത്രീകരിച്ചു കാണുന്നു എന്നത് വിചിത്രം
തന്നെ . കുറിഞ്ചി(മലവാരം), മുല്ലൈ (കാട് ),മരുതം (വയലും കരയും),.പാലൈ (മഴയില്ലസ്ഥലം),
നെയ്തല്‍ (കടല്‍ത്തീരം) എന്നിങ്ങനെയുള്ള ഐന്തിണകളിലെ
“മരുതം” തിണകളില്‍ പാര്ത്തിരുന്നവര്‍ കര്‍ഷകരായിരുന്ന
“ഉഴവര്‍”. അവര്‍ രണ്ടുവിഭാഗം .പുഴ വെള്ളം ഉപയോഗിച്ച് കൃഷിചെയ്യുന്ന വെള്ള
അധിപതികള്‍ ,വെള്ളം ആളുന്നവര്‍ (Lords of floods) ,”വെള്ളാളര്‍”
കാര്‍മേഘം നല്‍കുന്ന മഴ വെള്ളത്താല്‍
മാത്രം കൃഷി ചെയ്തിരുന്ന “കാരാളര്‍”(Lords of clouds കനകസഭാപിള്ള, വി .(Tamils Eighteen
Hundred years ago 1997 പേജ് 113) എന്നിങ്ങനെ
ബിസിഇ 400 കാലത്ത് രചിക്കപ്പെട്ട തൊല്‍ക്കാപ്പിയത്തില്‍ “മരുതമക്കള്‍” എന്ന
മരുതവാസികള്‍ അരശര്‍.അന്തണര്‍ (പാര്‍പ്പാര്‍), വണികര്‍ ,വെള്ളാളര്‍ എന്നിവര്‍
ആയിരുന്നു .ഊര്‍ ,പേരൂര്‍(വലിയഗ്രാമം ) ,മുടൂര്‍(പുരാതന ഗ്രാമം) എന്നിങ്ങനെ മൂന്നു
തരം ഗ്രാമങ്ങള്‍ .ഊരാന്‍ അഥവാ കിഴവന്‍ ഊര്‍ പ്രമുഖന്‍ (നന്ത്യാട്ട് സോമന്‍ 2012). .
സംഘകാല വെള്ളാള വീടുകള്‍ “ഒപ്പില്ലാമനകള്‍”
എന്നറിയപ്പെട്ടു .ഓല മേഞ്ഞ വീടുകള്‍ .നെല്ല്, മഞ്ഞള്‍, വരക് എന്നിവ പ്രധാന കൃഷി .മേഴി
(കലപ്പ) ആയിരുന്നു അവരുടെ കൊടിയിലെ ചിഹ്നം
.രാജാവിന്‍റെ ചെങ്കോലിനെ നയിക്കുന്നത് “വെള്ളാളന്‍ കലപ്പ അടിക്കുന്ന ചെറുകോല്‍”
എന്ന് കമ്പര്‍ പാടി.”വെള്ളാളര്‍ ചെയ്യാത്ത കൃഷി കൃഷിയേ അല്ല” എന്നും “വെള്ളാളന്‍ പോകുന്നിടവും വെള്ളാട് പോകുന്ന ഇടവും വെളുക്കും (പുരോഗമിക്കും)”
എന്നും(തേര്‍സ്റ്റന്‍) “ഉഴുതുണ്ട്
ജീവിച്ചിരുന്ന വെള്ളാളരെ മറ്റുള്ളവര്‍ക്ക് തൊഴുതുണ്ട് ജീവിക്കാനെ
കഴിഞ്ഞിരുന്നുള്ളൂ” എന്നും ചൊല്ലുകള്‍
ഉണ്ടായി (ഇളങ്ങുളം കുഞ്ഞന്‍പിള്ള കേരളം 1500 വര്ഷം മുമ്പ് എന്‍.ബി.എസ്1966) കൃഷിയ്ക്ക്
മണ്ണിനെ പാകപ്പെടുത്തിയത് പോലെ, അവര്‍ മനസ്സിനെ ജ്ഞാനസമ്പാദനത്തിനും പാകപ്പെടുത്തി.
കൃഷി ,ഗോസംരക്ഷണം ,വ്യാപാരം, ദാനം എന്നിവയ്ക്ക് പുറമേ,യാഗം,കണക്കെഴുത്ത് എന്നിവയും
അവര്‍ നടത്തിപ്പോന്നു .
കൃഷിമാത്രമല്ല
യൂക്കെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട്ഫോര്‍ട്ട് യൂണിവേര്‍സിറ്റിയില്‍ എലിസബെത്
ലംബോണിന്‍റെ നേതൃത്വത്തില്‍ പത്ത് ലോകരാജ്യങ്ങളിലെ
മുപ്പതു ചരിത്രപണ്ടിതന്മാരെ ഉള്‍പ്പെടുത്തി തരിസാപ്പള്ളി ശാസനത്തിലെ പശ്ചിമേഷ്യന്‍ സാക്ഷികളെ അടിസ്ഥാനമാക്കി നടന്നു വരുന്ന (2015) ഗവേഷണ
പദ്ധതിയിലെ മലയാളി അംഗമായ കേശവന്‍ വെളുത്താട്ട് തരിസാപ്പള്ളി ശാസനം മൊഴിമാറ്റം
നടത്തി ഇംഗ്ലീഷില്‍ നല്‍കിയപ്പോള്‍, “വെള്ളാളര്‍” എന്നത് “കൃഷിപ്പണിക്കാര്‍”(farm
workers) എന്ന് മാത്രം നല്‍കിയത് തികച്ചും അജ്ഞത തന്നെ എന്ന് പറയട്ടെ (www.849ce.org.uk) .മലബാര്‍
ചരിത്രകാര്‍ന്മാര്‍ക്കിന്നും വെള്ളാള ചരിത്രം അറിഞ്ഞുകൂടാ
ജാതിമതവ്യത്യാസമില്ലാതെ എല്ലാവരും ഏകോദരസഹോദരര്‍
ആയിക്കഴിഞ്ഞിരുന്നതായിരുന്നു സംഘകാലം (ബി.സി.ഇ മൂന്നാം നൂറ്റാണ്ട് മുതല്‍ സി.ഇ
മൂന്നാം നൂറ്റാണ്ട് വരെ). പത്താം
നൂറ്റാണ്ടില്‍ ബ്രാഹ്മണാധിപത്യം വന്നപ്പോള്‍, വെള്ളാളരെ അവര്‍ “വൈശ്യര്‍” ആക്കി ചിത്രീകരിച്ചു തുടങ്ങി .തൊഴില്‍
അനുസരിച്ച് അവരില്‍ തന്നെ മൂന്നു അവാന്തര വിഭാഗങ്ങള്‍ ഉടലെടുത്തു .കൃഷി
ചെയ്തിരുന്ന ഭൂവുടമകള്‍ “ഭൂവൈശ്യര്‍” –(മുതലിയാര്‍.പിള്ളമാര്‍ എന്നിവര്‍) .കച്ചവടം
തുടങ്ങിയവര്‍ “ധനവൈശ്യര്‍” .വണിക്കുകള്‍ അഥവാ ചെട്ടികള്‍ (ചേട്=കച്ചവടം) എന്നറിയപ്പെട്ടു ചെട്ടിയാര്‍,
റഡഡിയാര്‍ ,സേട്ട്,ജട്ടി,ഷെട്ടി എന്നിവരെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു .മൃഗപരിപാലനം
നടത്തിയവര്‍ യാദവകുലം “ഗോവൈശ്യര്‍”.കോല്‍
ധാരിയായ അവരുടെ നേതാവ് “കോന്‍” .അങ്ങനെയാണ് വേണാട് രാജവംശം (2-10 നൂറ്റാണ്ട്)ഉടലെടുത്തത്
കോന്‍ വസിച്ചിരുന്ന ഇടം കൊല്ലം .
ശൂദ്രര്‍ അല്ല വൈശ്യര്‍
എന്നാല്‍ 1871-ലെ മദിരാശി സെന്സസ്സില്‍ .വെള്ളാളര്‍ “ശൂദ്രര്‍” എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടു .വെള്ളാളര്‍
ശക്തിയായി തന്നെ പ്രതിക്ഷേധിച്ചു .തങ്ങള്‍ ഒരു കാലത്തും ആരുടെയും സേവകര്‍ ആയിരുന്നിട്ടില്ല
എന്നവര്‍ പ്രഖ്യാപിച്ചു .തങ്ങളുടെ സ്ത്രീകള്‍ എക്കാലത്തും പതിവ്രതാരത്നങ്ങള്‍
ആയിരുന്നു എന്നും പരസ്പരം വിശ്വസ്തത പാലിച്ചുകൊള്ളാമെന്നു വിവാഹസമയത്ത് പ്രതിജ്ഞ
ചെയ്യുന്ന “അമ്മിചവിട്ടി അരുന്ധതിയെ കാണല്‍” എന്ന ആചാരം
തലമുറകളായി നടത്തിപ്പോരുന്നവര്‍ ആണ് തങ്ങള്‍
എന്നവര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു .തുടര്‍ന്നവര്‍ വൈശ്യര്‍ ആയി രേഖപ്പെടുത്തപ്പെട്ടു.എന്നാല്‍
പ്രൊഫ എസ് ഗുപ്തന്‍ നായര്‍ എഡിറ്റു ചെയ്ത സി.മാധവന്‍ പിള്ളയുടെ മലയാള നിഘണ്ടുവില്‍
വെള്ളാളര്‍ “തമിഴ് ശൂദ്രര്‍” തന്നെ .ചരിത്രബോധം ഇല്ലാത്ത പ്രൊഫസ്സര്‍ക്ക് പറ്റിയ ഒരു
നോട്ടപ്പിശക്എന്ന് കണക്കാക്കിയാല്‍ മതി
തെര്സ്റ്റന്‍ പറയുന്ന ഐതീഹ്യപ്രകാരം വെള്ളാളര്‍ക്ക് രാജാവാകാന്‍
അര്‍ഹത ഇല്ലായിരുന്നു .എന്നാല്‍ ആയക്കുടി രാജധാനിയാക്കി ഭരണം നടത്തിയ ആയ് വേല്‍
രാജാക്കന്മാര്‍ മാത്രമല്ല, ചേര-ചോളപാണ്ട്യ രാജാക്കളും പന്തളം പൂഞ്ഞാര്‍
രാജാക്കന്മാരും (അമ്പലപ്പുഴ ഒഴികെ ) എല്ലാം തന്നെ വെള്ളാള വംശര്‍ ആയിരുന്നു .ബ്രാഹ്മണ
മേധാവിത്വം അവരെ എല്ലാം ക്ഷത്രിയര്‍ ആക്കി അതിനായി ഹിരണ്യ ഗര്‍ഭം എന്ന ചിലവേറിയ ആചാരം അവര്‍ സൃഷ്ടിച്ചു .എന്നിട്ട
തങ്ങളുടെ സന്തതികള്‍ ഭരണാധികാരികള്‍ ആകാന്‍ അവര്‍ സംബന്ധവും മരുമക്കത്തായവും അവരില്‍ നടപ്പാക്കി .
തമിഴ്നാട്ടിലെ ഐതീഹ്യപ്രകാരം വ്രതഭംഗം വന്ന അഗ്നി
മഹര്‍ഷി എന്ന സന്യാസിവര്യന് ഒരു വെള്ളാള
സ്ത്രീയില്‍ ജനിച്ച മൂന്നു സന്താനങ്ങള്‍ ആണ് പില്‍ക്കാലത്ത് ചേര-ചോള-പാണ്ട്യ(മൂവേന്തര്‍) രാജാക്കന്മാരായി
വളര്‍ന്നത്.(തെര്സ്റ്റന്‍ വാല്യം 7 പേജ് 242)
തെലുങ്ക്‌നാട് പിടിച്ചടക്കിയ വെള്ളാളര്‍ “വേളമര്‍”
എന്ന പ്രഭുക്കള്‍ ആയി അറിയപ്പെട്ടു.കര്‍ണ്ണാടകയില്‍ വെള്ളാള (ബെല്ലാല്‍)രാജവംശം
തന്നെ ഉണ്ടായിരുന്നു. ഗംഗാവംശ വെള്ളാളര്‍
ഗംഗാതീരത്ത് ജനിച്ചു വളര്‍ന്നവര് ആയിരുന്നു. മൈസ്സൂറിലെ ഗംഗാവാടി അവരില്‍ ഒരു വിഭാഗം കുടിയേറി
താമസിച്ച സ്ഥലമാണ്. കൊങ്ങുനാട്(കോയമ്പത്തൂരിലെ സേലം) ഗംഗാവംശര്‍ കുടിയേറിയ സ്ഥലം
തന്നെ .കോയമ്പത്തൂരിലെ വെള്ളാളര്‍ “ഗൌണ്ടര്‍” എന്നറിയപ്പെടുന്നു. ഒറീസ്സയില്‍ പതിനൊന്നാം
ശതകത്തില്‍ വെള്ളാളര്‍ ആണ് ഭരണം നടത്തിയിരുന്നത് .തോണ്ടമണ്ടലത്തിലെ (ചെങ്കല്പ്പേട്ട
,വടക്കന്‍ ആര്‍ക്കാടു ജില്ലകള്‍ ) മുതലിയാര്‍ ,റഡികള്‍(Reddy) ,നായനാര്‍, ചോള (ചോഴിയ)
ദേശത്തെ തഞ്ചാവൂര്‍ ,തൃശ്ശിനാപ്പള്ളി പിള്ളമാര്‍ ,പാണ്ട്യദേശ (മധുര,തിരുനെല്‍വേലി ) പിള്ളമാര്‍ കൊങ്ങു ദേശത്തെ കൌണ്ടര്‍ (ഗൌണ്ടര്‍) എന്നിവരെല്ലാം
വെള്ളാളര്‍ തന്നെ (തേ ര്സ്റ്റന്‍). അവരിലെല്ലാം നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെന്നു
മാത്രം .തുളു വെള്ളാളര്‍, പൂനമല്ലിക്കാര്‍,കൊണ്ടകെട്ടികള്‍ ,വെളാന്‍ ചെട്ടികള്‍ ,കൊടിക്കാലര്‍, കാനക്കിളി
നാട്ടാര്‍,കാരൈക്കാടര്‍,നങ്കുടികള്‍ ,പഞ്ചകള്‍ ,അറിമ്പൂക്കാര്‍, ചെറുകുടികള്‍,അകമുടയാര്‍
,നീര്‍പൂശികള്‍ ,കോട്ട വെള്ളാളര്‍, ചെന്തലകൊണ്ടന്മാര്‍,വെള്ളിക്കയ്യര്‍ ,പവിഴംകൊട്ടികള്‍, മലയടികള്‍,തൊള്ളക്കാതര്‍,ആറ്റിന്‍കരക്കാര്‍
എന്നിങ്ങനെ നൂറില്‍പ്പരം ഉപ വിഭാഗങ്ങള്‍.
ദേശം ,തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കി വിവിധ പേരുകളില്‍ വെള്ളാളര്‍
അറിയപ്പെടുന്നു .മറ്റു പല സമുദായക്കാരും വെള്ളാളര്‍ എന്ന വ്യാജേന കഴിയുന്നുമുണ്ട് .
Pillay in Indus Seal
പ്രാചീനകാലത്ത് തന്നെ കേരളത്തില്‍ കര-വയല്‍ പ്രദേശങ്ങളില്‍
തനതു വെള്ളാള കര്‍ഷകര്‍ ഉണ്ടായിരുന്നു ,(തെര്സ്ടന്‍)സി.ഇ 500-1800 കാലഘട്ടത്തില്‍ തമിഴ് നാട്ടിലെ തിരുനെല്‍ വേലിയില്‍ നിന്നും വിവിധ ആരുവാമൊഴി, തെങ്കാശി-ചെങ്കോട്ട–പുനലൂര്‍,
മധുര-തേനി-കമ്പം-കുമളി എന്നീ വ്യത്യസ്ത മാര്‍ഗങ്ങള്‍ വഴിഇരുനൂറും മുന്നൂറും
അഞ്ഞൂറും അറുനൂറും കുടംബങ്ങള്‍ വീതം ഒന്നിച്ചൊരു കൂട്ടമായി കേരളത്തില്‍ എത്തിയവരാണ് വെള്ളാളരില്‍ നല്ല
പങ്കും (രാംകുമാര്‍ നടരാജന്‍ www.knowmykerala.com).മിക്കവരും ശൈവര്‍ .എന്നാല്‍
കുറെ വൈഷ്ണവരും ഉണ്ട് .തിരുവിതാംകൂര്‍ രാജാക്കന്മാരെ “നയിനാര്‍” എന്ന്
വിളിച്ചിരുന്നു. വേണാട്ടു രാജാക്കന്മാരെയും അവരുടെ മക്കള്‍ തുടങ്ങിയുള്ള മറ്റു
രാജകുടുംബാംഗങ്ങളേയും –സ്ത്രീകള്‍ ഉള്‍പ്പടെ-അന്ന് “പിള്ളയാര്‍” എന്നുപറഞ്ഞിരുന്നു (ഇളംകുളം കുഞ്ഞന്‍ പിള്ള, കേരളഭാഷയുടെ
വികാസപരിണാമങ്ങള്‍ ഒന്നാം ഭാഗം എന്‍.ബി.എസ് 1997 പേജ്131).കൊച്ചിയിലെ
ഉയര്‍ന്ന നായന്മാര്‍ക്ക് “വെള്ളായ്മ” സ്ഥാനം നല്‍കിയിരുന്നു എന്ന് കൊച്ചിന്‍
സ്റേറ്റ് മാന്വലില്‍ പുറം 210 (ശൂരനാട്
കുഞ്ഞന്‍പിള്ള.) വെള്ളാളരും അവരുടെ പേരിന്‍റെ കൂടെ “നായനാര്‍”
എന്നുപയോഗിക്കാറുണ്ട്(.പരമേശ്വരന്‍ പിള്ള വി.ആര്‍ പേജ് 45).
വേള്‍ (ആയ്
വേള്‍ വംശത്തിന്റെ ദേശം എന്ന അര്‍ത്ഥത്തിലാണ്
“വേണാട്” എന്ന പേര്‍ ഉണ്ടായത് (ടി.ഏ എസ് 1/188-89 ).വേള്‍ വംശമാണ് തെക്കന്‍ തിരുവിതാംകൂര്‍
ഭരിച്ചിരുന്നത് ..വെള്ളാളരില്‍ ആഭിജാത്യം കൂടിയവര്‍ ആയിരുന്നു ആയ് വംശം (ടി.ഏ .എസ്
13). ഔദാരശാലിയായിരുന്ന ആയ് ആന്തിരന്‍ ,ചടയന്‍ ,കരുനന്ദനന്‍, അദ്ദേഹത്തിന്‍റെ
പുത്രന്‍ അടക്കന്‍,വിക്രമാദിത്യ വരഗുണന്‍ (ടി.ഏ എസ്11/187-89) എന്നിവര്‍
ആയക്കുടി രാജധാനിയാക്കി വേണാട് ഭരിച്ചിരുന്നു .ആന ആയിരുന്നു അവരുടെ ചിഹ്നം. തരിസാപ്പള്ളി
ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട ഓലയിലെ പതിനേഴു നാടന്‍ വെള്ളാള വണിക സാക്ഷിപ്പട്ടികയില്‍
പന്ത്രണ്ടാം സാക്ഷിയുടെ പേര്‍ കഴിഞ്ഞു നല്‍കിയിരുന്ന ആന മുദ്ര കാണുക ( കാനം ശങ്കരപ്പിള്ള, ഡോ ,കിളിപ്പാട്ട്
മാസിക ജനുവരി 2016 പേജ് 11-12 ) .വിക്രമാധിത്യവരഗുണന്‍
ആണ് ശബരിമല അയ്യപ്പന്‍ ആയി മാറിയത് എന്ന് സ്ഥാപിച്ചത് പ്രൊഫ.പി.മീരാക്കുട്ടി (ശബരിമല
അയ്യപ്പനും കുഞ്ചന്‍ നമ്പ്യാരും എന്‍.ബി.എസ്1983 & കാനം ശങ്കരപ്പിള്ള .കമലദളം മാസിക
2015 ലക്കം ജൂണ്‍ പേജ് 26-28
).പൊതിയന്‍.മല്യ്ക്ക് അടുത്തായിരുന്നു ആയക്കുടി.വള്ളുവന്മാര്‍ വേളീര്‍കളായ
വെള്ളാളര്‍ ആണ് .അവര്‍ കൃഷിക്കാരായിരുന്നു .അരുവിക്കരയില്‍ അണ കെട്ടി കൃഷി
നടത്തിയിരുന്നതായും വെള്ളത്തിനു വേണ്ടി കരമടച്ചിരുന്നതായും കാണുന്നു (ഗോപിനാഥന്‍
ആര്‍ ഡോ ,കേരളത്തനിമ കേരള ഭാഷാ ഇന്‍സ്റ്റി റ്റ്യൂട്ട്,2013 പേജ് 337 )
വെള്ളാളര്‍
ആയിരുന്ന ആയ് വംശമാണ് വേണാട് ഭരിച്ചിരുന്നത് എന്നതിന് തെളിവായി കരുവാനന്ദ അടക്കന്‍
പാര്‍ത്ഥിവപുര(മുഞ്ചിറ)ത്ത് വിഷ്ണുക്ഷേത്രം സ്ഥാപിച്ചതും അവിടെ വേദ പാഠശാല ഏര്പ്പെടുത്തിയതും ടി.ഏ എസ് ഒന്നിലെ പുറം 10-നെ ആധാരമാക്കി
ശൂരനാട് കുഞ്ഞന്‍പിള്ള ചൂണ്ടിക്കാട്ടുന്നു .സി.ഈ 864-ലാണ് ക്ഷേത്രം
സ്ഥാപിക്കപ്പെട്ടത് .ആയ്കളും വേണാട്ടു രാജാക്കന്മാരും യാദ വബന്ധമുള്ളവര്‍
ആയിരുന്നു .(കാഞ്ചിപുരം ശാസനം അതിനുള്ള തെളിവാണ് ) സംഗ്രാമധീര രവിവര്‍മ്മയുടെ
പിതാവ് ജയസിംഹന്‍ വേണാട്ടിലെ ഉമാദേവിയെ വിവാഹം ചെയ്തതോടെ ആയ്കളും കീഴ്പേരൂര്‍
എന്നറിയപ്പെട്ടിരുന്ന വേണാടും ഒന്നായി എന്ന് ശൂരനാടന്‍ എഴുതുന്നു .വേണാട്ടു
രാജാക്കന്മാരുടെ ചിറവായ് മൂപ്പുസ്ഥാനം (ചെറു+ ആയ് +മൂപ്പ് ) വേണാട്ടിനും ചെറുവായ്ക്കുമുള്ള
ബന്ധം വെളിപ്പെടുത്തുന്നു .
വെള്ളാള ചെപ്പേട് (CE 849)
കുരക്കേണി കൊല്ലത്തെ വെള്ളാളരെ കുറിച്ചുള്ള
പരാമര്‍ശനത്താല്‍ പ്രസിദ്ധമാണ് സി.ഇ 849- ല്‍ അയ്യനടികള്‍ക്ക് വേണ്ടി സാക്ഷരനായ വെള്ളാള
കുലജാതന്‍ സുന്ദരന്‍ ചെമ്പോലയില്‍വ
ട്ടെഴുത്തില്‍(നാനം മോനം) വരഞ്ഞ തരിസാപ്പള്ളി ശാസനം .സ്ഥാണു രവി ചക്രവര്ത്തിയുടെ
അഞ്ചാം ഭരണവര്‍ഷം അയ്യനടികള്‍ എന്ന വേണാട്ടരചന്‍ സമുദായഭ്രഷ്ട്
കല്പ്പിക്കപ്പെട്ടതിനാല്‍, ജൈനമതം സ്വീകരിച്ച പതിനേഴു വെള്ളാള വണിക്കുകള്‍ക്ക് –പായ്ക്കപ്പലില്‍
പൂര്‍വേഷ്യന്‍ രാജ്യങ്ങങ്ങളിലെയ്ക്ക് സമുദ്രസഞ്ചാരം നടത്തി കച്ചവടം ചെയ്തതിനാല്‍ വെണ്ണീര്‍
ധരിക്കാന്‍ അവകാശം നഷ്ടപ്പെട്ട “ദരിസാ”(ധരിയായി ) (വില്യം ലോഗന്‍,വിവ:ടി.വി.കൃഷ്ണന്‍ മാതൃഭൂമി 2000
പേജ് 220 ) ചെട്ടികള്‍ക്ക്,
ദാരിസാ ജൈനപ്പള്ളി (തേവര്‍ പള്ളി ) പണിയാന്‍ ഇപ്പോഴത്തെ
തേവള്ളിയില്‍ കുറെ സ്ഥലം നല്‍കുന്ന ചെമ്പോലക്കരണം (കാനം ശങ്കരപ്പിള്ള ,തരിസാപ്പള്ളി
പട്ടയം എന്ന വെള്ളാള ചെപ്പേട് കെ.വി.എം.എസ്
വൈറ്റില യൂണിയന്‍ സോവനീര്‍ 2015പേജ് 31-35 ).അതില്‍ കൃഷി
കാര്യങ്ങള്‍ നടത്താന്‍ നാലുകുടി വെള്ളാളരെയും നല്‍കുന്ന ശാസനം .(ടി ഏ എസ് 11/70-80). ക്നായ്
തൊമ്മന്‍ പട്ടയം യഥാര്‍ത്ഥമോ വ്യാജമോ എന്ന് നിശ്ചയം പോരാ .പക്ഷെ അതിലുമുണ്ട്
വെള്ളാള പരാമര്‍ശം (കാനം ശങ്കരപ്പിള്ള കിളിപ്പാട്ട് മാസിക 2016 മാര്‍ച്ച്
ലക്കം പേജ്48-51 ) മണ്ണില്‍ .കൃഷി ഇറക്കണമോ
തീര്‍ച്ചയായും വെള്ളാളര്‍ വേണ്ടിയിരുന്നു
എന്ന് ചുരുക്കം.
നാഞ്ചില്‍ കുറവന്‍
ഏ ഡി പതിമൂന്നാം നൂറ്റാണ്ടില്‍ നാഞ്ചിനാട്ടില്‍ ഒരു
കുറവ വംശമായിരുന്നു ഭരണം നടത്തിയിരുന്നത് .കേനങ്കി കുറവന്‍ ,ബൊമ്മ ക്കുറവാന്‍,നാഞ്ചിക്കുറവന്‍
എന്നിവരായിരുന്നു കുറവ പരമ്പര.
നാഞ്ചില്‍ കുറവനില്‍ നിന്നാണ് നാഞ്ചില്‍നാട് എന്ന
പേര്‍ കിട്ടിയത് എന്നുവാദിക്കുന്നവരും ഉണ്ട് .അവസാനരാജാവിന്‍റെ കാലത്ത് ഒരു കുടിലതന്ത്രം വഴി വെള്ളാളര്‍ കുറവവംശഭരണം
അവസാനിപ്പിച്ചു.അഴകിയപാണ്ട്യപുരത്തെ പെരിയ വീട്ടില്‍ മുതലിയാരുടെ മകളെ നാഞ്ചിക്കുറവന്‍റെ
മകനു വധുവാക്കണം എന്ന് കുറവരാജാവിനാഗ്രഹം .അതിനായി
മുതലിയാരെ നാഞ്ചില്‍ കുറവന്‍ പ്രധാനമന്ത്രിയുമാക്കി .വിവാഹമണ്ടപം തൊട്ടാലുടന്‍ ഇടിഞ്ഞു
വീഴുന്ന രീതിയിലാണ് മുതലിയാര്‍ തയ്യാറാക്കിയത് .വരനും ബന്ധുക്കളും വന്നു കയറിയതോടെ, മണ്ഡപം മറിച്ചിട്ട് മുതലിയാര്‍
രാജാവിനെയും അദ്ദേഹത്തിന്‍റെ പുത്രകളത്രാദികളെയും കൊന്നുകളഞ്ഞു . പിന്നീടു നിരവധി വര്ഷം പെരിയമുതലി നാഞ്ചിനാട് ഭരിച്ചു എന്ന് നാഗമയ്യ സ്റേറ്റ്
മാന്വലില്‍ എഴുതിയിരിക്കുന്നു (പുറം 262-263). കൊല്ലവര്‍ഷം
292-ലായിരുന്നത്രേ ഈ സംഭവം .പില്‍ക്കാലത്ത് ആ ഭൂവിഭാഗം വേണാടിന് നല്‍കപ്പെട്ടു
.മുതലിയാര്‍ക്ക് ചില പ്രത്യേക അധികാരങ്ങള്‍ കൊടുത്തു .ആ കുടുംബത്തിലെ മൂന്നു
പ്രധാനികള്‍ക്ക് വണികരാമന്‍,ചേരകോന്‍,വൈരാവണന്‍ എന്നിങ്ങനെ പേരുകള്‍ നല്‍കി (പരമേശ്വരന്‍
പിള്ള വി.ആര്‍ പേജ് 33)
എഴുത്തഛന്‍റെ കാലത്തിനുമുമ്പു (15-16 നൂറ്റാണ്ട്) കേരളത്തിലുള്ളവർ
"അക്ഷരശൂന്യ"രായിരുന്നു എന്നു ചരിത്രകാരൻ ഡോ.എം.ജി.എസ്സ്.നാരായണൻ.
(തുഞ്ചത്തെഴുത്തച്ചന്‍ സൃഷ്ടി ച്ച സാംസ്കാരിക വിപ്ലവം , മലയാളം വാരിക 2015 ജനുവരി 16 ലക്കം പേജ് 41 ) ഏ.ഡി 849 കാലത്തെ തരിസാപ്പള്ളി (ജൈനക്ഷേത്രം) യ്ക്കു നൽകിയ "വെള്ളാളപ്പട്ടയം" വരഞ്ഞ, മറ്റു ചില തീട്ടൂരങ്ങളും ചെമ്പോലയിൽ വട്ടെഴുത്തിൽ (നാനം മൂനം) വരഞ്ഞ, "വേൾ"കുലചുന്ദരൻ എന്ന അക്ഷരജ്ഞാനിയായ വെള്ളാള സുന്ദരനെ എം.ജി.എസ്സ് കണ്ടില്ല. കരുന്തനടക്കന്‍ എന്ന ആയ് രാജാവ് സി.ഇ 869 ല്‍ നല്‍കിയ “പാര്‍ത്ഥിവപുരം ശാസനം” എഴുതിയതു തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവനാകിയ ചാത്തന്‍ മുരുകന്‍ ആയിരുന്നു .അദ്ദേഹത്തിന്‍റെ മകള്‍ ചേന്നിയായിരുന്നു അവസാന ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ .അദ്ദേഹമാണ് അന്തരിച്ചു കഴിഞ്ഞപ്പോള്‍ ശബരിമല ശാസ്താവിന്‍റെ അവതാരം ആയി മാറിയ ശബരിമല അയ്യപ്പന്‍ എന്ന് പ്രൊഫ .പി മൂസാക്കുട്ടി (കുഞ്ഞന്‍ നമ്പ്യാരും ശബരിമല അയ്യപ്പനും എന്‍.ബി.എസ് ).കിഴവന്‍ എന്നാല്‍ കര്‍ഷകപ്രഭു (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്രപ്രശ്നങ്ങള്‍ പേജ് 98& 226)
"അക്ഷരശൂന്യ"രായിരുന്നു എന്നു ചരിത്രകാരൻ ഡോ.എം.ജി.എസ്സ്.നാരായണൻ.
(തുഞ്ചത്തെഴുത്തച്ചന്‍ സൃഷ്ടി ച്ച സാംസ്കാരിക വിപ്ലവം , മലയാളം വാരിക 2015 ജനുവരി 16 ലക്കം പേജ് 41 ) ഏ.ഡി 849 കാലത്തെ തരിസാപ്പള്ളി (ജൈനക്ഷേത്രം) യ്ക്കു നൽകിയ "വെള്ളാളപ്പട്ടയം" വരഞ്ഞ, മറ്റു ചില തീട്ടൂരങ്ങളും ചെമ്പോലയിൽ വട്ടെഴുത്തിൽ (നാനം മൂനം) വരഞ്ഞ, "വേൾ"കുലചുന്ദരൻ എന്ന അക്ഷരജ്ഞാനിയായ വെള്ളാള സുന്ദരനെ എം.ജി.എസ്സ് കണ്ടില്ല. കരുന്തനടക്കന്‍ എന്ന ആയ് രാജാവ് സി.ഇ 869 ല്‍ നല്‍കിയ “പാര്‍ത്ഥിവപുരം ശാസനം” എഴുതിയതു തെങ്കനാട്ടു വെണ്ണീര്‍ വെള്ളാളന്‍ തെങ്കനാട്ടു കിഴവനാകിയ ചാത്തന്‍ മുരുകന്‍ ആയിരുന്നു .അദ്ദേഹത്തിന്‍റെ മകള്‍ ചേന്നിയായിരുന്നു അവസാന ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ .അദ്ദേഹമാണ് അന്തരിച്ചു കഴിഞ്ഞപ്പോള്‍ ശബരിമല ശാസ്താവിന്‍റെ അവതാരം ആയി മാറിയ ശബരിമല അയ്യപ്പന്‍ എന്ന് പ്രൊഫ .പി മൂസാക്കുട്ടി (കുഞ്ഞന്‍ നമ്പ്യാരും ശബരിമല അയ്യപ്പനും എന്‍.ബി.എസ് ).കിഴവന്‍ എന്നാല്‍ കര്‍ഷകപ്രഭു (ഇളംകുളം കുഞ്ഞന്‍പിള്ള ചില കേരളചരിത്രപ്രശ്നങ്ങള്‍ പേജ് 98& 226)
"നാനം മോനം" എന്ന “നമോത്തു ജിനനം” ജൈനരുടെ കുത്തകയായിരുന്നു. അവരുടെ സൃഷ്ടി ആയിരുന്നു പ്രാചീനലിപികള്‍ .പില്‍ക്കാലത്ത് അത് “വട്ടെഴുത്ത്” എന്നറിയപ്പെട്ടു .ഗ്രന്‍ഥാക്ഷരം ബ്രാഹ്മണസൃഷ്ടി. ഇന്നു നാം,
("ശ്രീ" യേശുവേ നമ എന്നെഴുതിയ്ക്കുന്ന.ചില
കൃസ്ത്യന്‍ പുരോഹിതര്‍ ഒഴികെ), എഴുത്തു തുടങ്ങുന്നത്"ഹരിശ്രീ.." കുറിച്ചു
കൊണ്ടാണല്ലോ.വെള്ളാളർ അതു ചെയ്തിരുന്നത് "നമൊസ്തു ജിനതെ" എന്നു തുടങ്ങി ആയിരുന്നു."ഞാൻ
ജിനനെ നമസ്കരിക്കുന്നു".(ജിനന്‍=ജിനദേവന്‍)“നാനം,മോനം,ഇത്തനം,തൂനം,ചിനം,ഇന്നനം,താനം,ഉമ്മനം” എന്ന വായ്ത്താരി ഗുരു ഉച്ചരിക്കുമ്പോൾ, ശിഷ്യൻ അതിലെ ഓരോ വാക്കിലേയും പ്രധാന അക്ഷരങ്ങൾ എടുത്ത് "നമോത്തു
ചിനനം" എന്ന് പറയണമായിരുന്നു. (പി.ഭാസ്കരനുണ്ണി
പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം പേജ് 1058 )..
വെള്ളാളർ കൃഷിചെയ്തുണ്ടാക്കിയ നെല്ലു കുത്തിയുണ്ടാക്കിയ
അരിയിൽ എഴുതണമായിരുന്നു ആദ്യാക്ഷരങ്ങള്‍ .വെള്ള വസ്ത്രശീലവും വെള്ളാളര്‍ക്ക് കിട്ടിയത് ജൈനരില്‍ നിന്നെന്നു ചേര്ത്തല എം.ചിദംബരം പിള്ള പറയുന്നു(വെള്ളാളരുടെ ആചാരങ്ങള്‍ ) അന്നദാനം തുടങ്ങിയതും വെള്ളാളര്‍ .രാമലിംഗസ്വാമികളുടെ (വെള്ളാലര്‍) ജീവചരിത്രം(ഭാരതീയ വിദ്യാഭവന്‍.ബോംബൈ ) കാണുക .പത്തൊന്‍പതാം നൂടാണ്ടില്‍ തിരുവിതാംകൂറില്‍ അവര്‍ണ്ണ –സവര്‍ണ്ണ പന്തിഭോജനം പ്രചരിപ്പിച്ചതാകട്ടെ, വെള്ളാള സാമൂഹ്യ പരിഷ്കര്‍ത്താവ് മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളും(1814-1909) .
അരിയിൽ എഴുതണമായിരുന്നു ആദ്യാക്ഷരങ്ങള്‍ .വെള്ള വസ്ത്രശീലവും വെള്ളാളര്‍ക്ക് കിട്ടിയത് ജൈനരില്‍ നിന്നെന്നു ചേര്ത്തല എം.ചിദംബരം പിള്ള പറയുന്നു(വെള്ളാളരുടെ ആചാരങ്ങള്‍ ) അന്നദാനം തുടങ്ങിയതും വെള്ളാളര്‍ .രാമലിംഗസ്വാമികളുടെ (വെള്ളാലര്‍) ജീവചരിത്രം(ഭാരതീയ വിദ്യാഭവന്‍.ബോംബൈ ) കാണുക .പത്തൊന്‍പതാം നൂടാണ്ടില്‍ തിരുവിതാംകൂറില്‍ അവര്‍ണ്ണ –സവര്‍ണ്ണ പന്തിഭോജനം പ്രചരിപ്പിച്ചതാകട്ടെ, വെള്ളാള സാമൂഹ്യ പരിഷ്കര്‍ത്താവ് മഹാഗുരു ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികളും(1814-1909) .
കേരളത്തിലെ വെള്ളാളരില്‍ നല്ലപങ്കും പഴയ
പാണ്ട്യരാജ്യത്തില്‍ പെട്ട മധുര, തിരുനെല്‍
വേലി മുതലായ പ്രദേശങ്ങളില്‍ നിന്ന് പല കാലങ്ങളില്‍ (CE 200-900,900-1600,1600 നു ശേഷം എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കുടിയേറിയവര്‍ ആയിരുന്നു എന്ന് കവിമണി ദേശിക വിനായകം പിള്ള
രേഖപ്പെടുത്തിയിട്ടുണ്ട് .ചോളദേശമായിരുന്ന തഞ്ചാവൂര്‍ ,കുംഭകോണം പ്രദേശ ങ്ങളില്‍
നിന്ന് കുടിയേറിയവര്‍ ചോഴ വെള്ളാളര്‍ എന്നറിയപ്പെട്ടു .സി.ഇ 824 കാലത്താണ്
കുടിയേറ്റങ്ങളില്‍ അധികവും നടന്നത് എന്ന് തെര്സ്റ്റ്ന്‍ . “സ്വകാര്യ സ്വത്തുക്കള്‍
വെള്ളാളര്‍ക്ക് മാത്രമായിരുന്നു” (ഇളങ്ങുളം കുഞ്ഞന്‍പിള്ള ,കേരളം വര്ഷം മുമ്പ് ,സംസ്കാരത്തിന്‍റെ
നാഴികകല്ലുകള്‍ എന്‍.ബി.എസ്1966 പുറം18)
കണക്കപ്പിള്ളമാര്‍
വെള്ളാളര്‍ കണക്കില്‍ അസാധാരണ
വൈദഗ്ദ്യം ഉള്ളവര്‍ ആയിരുന്നു .ആലപ്പുഴ തുറമുഖത്തെ കണക്കെഴുത്തിനു രാജാകേശവദാസന്‍
തിരുനെല്‍ വെളിയില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ രണ്ടു വെള്ളാള കുടുംബങ്ങളില്‍
ഒന്നില്‍ ജനിച്ച മഹാനായിരുന്നു തിരുക്കൊച്ചി ധനമന്ത്രി പി.എസ് നടരാജപിള്ളയും
പിതാവ് മനോന്മണീയം സുന്ദരന്‍ പിള്ളയും മറ്റും(പി.സുബ്ബയ്യാപിള്ള )തിരുവിതാം കൂറിലെ
ആദ്യ എം.ഏ ബിരുദധാരി
മനോന്മണീയം എന്ന തമിഴ് നാടകം എഴുതി
തമിഴ് ഷക്സ്പീയര്‍ ആയ പ്രൊഫ.പി സുന്ദരന്‍ പിള്ള ആയിരുന്നു.തിരുവിതാം കൂര്‍ സര്‍വീസില്‍
കണക്കു സംബന്ധമായ വകുപ്പുകളില്‍ വെള്ളാളര്‍ മാത്രമേ നിയമിക്കപ്പെട്ടിരുന്നുള്ള്. വിശ്വസ്തരായിരുന്നതിനാല്‍
ആരാച്ചാര്‍ തുടങ്ങിയ തസ്തികകളിലും അവര്‍ മാത്രമേ നിയമിക്കപ്പെട്ടിരുന്നുള്ള് (തെക്കുംഭാഗം
മോഹന്‍ ,ആരാച്ചാര്‍,അസ്സന്‍സ് പബ്ലിഷേര്‍സ് കോട്ടയം 2016). കണക്കു
സൂക്ഷിക്കുന്ന ഉദ്യോഗസ്ത്ഥനെ “കണക്കപ്പിള്ള” എന്ന് വിളിക്കാന്‍ കാരണം വെള്ളാളപ്പിള്ള ബന്ധം തന്നെ. .റവന്യു- ദേവസ്വം- പാര്‍വ്വത്യ
കാരന്മാരും സഹായികളും “പിള്ളയണ്ണന്‍” എന്നറിയപ്പെട്ടിരുന്നു എന്നതും ശദ്ധിക്കുക. തിരുവിതാം കൂറിലെ എല്ലാ മണ്ടപത്തിന്‍ വാതുക്കല്‍
കച്ചേരികളിലും (താലൂക്ക് ആഫീസ്),അങ്ങ് കന്യാകുമാരി മുതല്‍ ഇങ്ങ് വടക്കന്‍ പറവൂര്‍
വരെ, ഒന്ന് രണ്ടു വെള്ളാള കുടുംബങ്ങള്‍ കാണപ്പെടാന്‍ കാരണം അവര്‍ക്ക് ലഭിച്ചിരുന്ന
കണക്കപ്പിള്ള ജോലി ആയിരുന്നു .വെള്ളാള വിവാഹവേളയില്‍ വരനു സമ്മാനമായി നാരായവും പേനാക്കത്തിയും
നല്‍കിയിരുന്നത് അവരുടെ അക്ഷരവിദ്യ ,കണക്കെഴുത്ത് സാമര്‍ത്ഥ്യം എന്നിവയെ
കാണിക്കുന്നു .പനയോലയിലായിരുന്നു എഴുത്തുകുത്തുകള്‍. അക്കങ്ങളില്‍ കാണി,അരമാ,ഒരുമാ
മുതലായ ചെറിയ അംശങ്ങള്‍ മറ്റുള്ളവര്‍ എഴുതിയ കണക്കുകളില്‍ കണ്ടിരുന്നില്ല (പരമേശ്വരന്‍
പിള്ള വി.ആര്‍ ) .വസ്തു അളക്കല്‍ ,ആധാരം തയ്യാറാക്കല്‍
എന്നിവയും അവരുടെ കുത്തക ആയിരുന്നു .തകഴി കയറില്‍ അവതരിപ്പിച്ച അളവ് നാഗംപിള്ളയെ
ഓര്മ്മിക്കുക .മുതല്‍പ്പിടിമാരും മുളക് മടിശ്ശീല കാര്യക്കാരും വെള്ളാളര്‍
ആയിരുന്നു .വെള്ളാളര്‍ ആധാരങ്ങളില്‍ ഉപയോഗിച്ചിരുന്ന “മേക്ക്” (പടിഞ്ഞാറ്) “,എലുക”
(അതിര്‍) തുടങ്ങിയ അവരുടെ പ്രാചീന കുത്തക പദങ്ങള്‍ കേരള ധനമന്ത്രി തോമസ് ഐസക് ഒരു
ഓര്‍ഡര്‍ വഴി കുഴിച്ചു മൂടിയത് 19.11.2008 –ല്‍(Order
No RR 4/27617/2008 Reg Inspector General Office). രാജ്യസേവനം സൈനീകവൃത്തി എന്നിവയിലും
വെള്ളാളര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.പതിനാറാം ശതകം മുതല്‍ പോര്‍ച്ചുഗീസുകാരും
ലന്തപറങ്കിയുംഇങ്കിരിയെസും കച്ചവടത്തിനെത്തിയയപ്പോള്‍ തെന്നിന്ത്യയിലെ ദ്വിഭാഷികള്‍
എല്ലാം തന്നെ വെള്ളാളര്‍ ആയിരുന്നു(കനകലതാ
മുകുന്ദ് (The View from
Below Orient Longman 2005 p141-2 നന്ത്യാട്ടു സോമന്‍റെ ഉദ്ധരണി ).
സൈനീക സേവനവും
തിരുവിതാം കൂര്‍ സ്ഥാപകന്‍
മാര്ത്താണ്ടാവര്‍മ്മയുടെ ആദ്യ രണ്ടു ദിവാന്മാര്‍ (ദളവ) വെള്ളാളര്‍ ആയിരുന്നു.ആറുമുഖം
പിള്ള (കൊ വ.904-911),അനുജന്‍ താണുപിള്ള (911-912) എന്നിവര്‍
.അക്കാലത്തെ പടത്തലവന്‍
കുമാരസ്വാമിപ്പിള്ളയും വെള്ളാളന്‍
ആയിരുന്നു (നാഗമയ്യ 334).ദേശിംഗനാടുമായുള്ള
യുദ്ധത്തില്‍ പട നയിച്ച് വിജയം വരിച്ച ആറുമുഖം പിള്ള ദളവായും.ധര്‍മ്മരാജാവിന്റെ
പിന്‍ഗാമി ബാലരവി വര്‍മ്മയുടെ കീഴില്‍ ദളവ ആയിരുന്നവരും വെള്ളാളര്‍ ആയിരുന്നു.വലിയമേലെഴുത്ത്
കുമാരസ്വാമി മുത്തുപെരുമാള്‍, പിറചൂടും പെരുമാള്‍ മാതേവന്‍ എന്നിവരും വെള്ളാളര്‍
ആയിരുന്നു. (സദസ്യ തിലകന്‍ സ്റേറ്റ് മാന്വല്‍ 2/അനുബന്ധം 202).തിരുവിതാം കൂറിനെ ആക്രമിച്ചു
ശ്രീപദ്മനാഭ ക്ഷേത്രത്തെ കൊള്ളയടിക്കാന്‍ ആക്ഷേത്രകൊടിമാരത്തില്‍ തന്‍റെ കുതിരയെ
കെട്ടും എന്ന് വീമ്പടിച്ച ടിപ്പുസുല്‍ത്താനെ ഭൂതത്താന്‍ അണക്കെട്ട് രാത്രിയില്‍
തുറന്നുവിട്ടു മലവെള്ളത്തില്‍ പെടുത്തി പാലായനം ചെയ്യിച്ച “ഇരുപത്ത്” സംഘ സൈന്യത്തലവന്‍
വൈക്കം പതമനാഭ പിള്ളയും വെള്ളാ ള ന്‍ ആയിരുന്നു (ഡോ .നന്ത്യാട്ട് ആര്‍ സോമന്‍ ,പാരിക്കാപ്പള്ളി
കുടുംബവും തിരുവിതാം കൂറിലെ മറ്റു ബന്ധു വെള്ളാളകുടുംബങ്ങളും2012 )
മതം മാറിയ വെള്ളാളര്‍
തെക്കേ ഇന്ത്യയിലെ സാംസ്കാരിക
പാരമ്പര്യത്തിന് വില പിടിച്ച സംഭാവന നല്‍കിയവരാണ് വെള്ളാളര്‍.ബ്രിട്ടീഷ്
ഭരണകാലത്ത് പക്ഷെ നിരവധി വെള്ളാളര്‍ മാര്‍ഗ്ഗം കൂടി ക്രിസ്ത്യാനികളായി,മാര്‍ഗ്ഗം
കൂടിയ മാര്‍ഗ്ഗപ്പിള്ള )മാരാണ് തിരുവിതാംകൂര്‍ “മാപ്പിളമാര്‍” (ഇടമറുക്,
സെന്റ് തോമസ് ഒരു കെട്ടുകഥ ഇന്ത്യന്‍ എതീസ്റ്റ് പബ്ലീഷേര്‍സ് 2003 പേജ്198. .മനോന്മണീയം
സുന്ദരന്‍പിള്ളയുടെ അടുത്തബന്ധുക്കള്‍ പോലും മതം മാറി. ചട്ടമ്പിസ്വാമികളുടെ
എന്നറിയപ്പെടുന്ന “കൃസ്തുമത ഛെദനം”(1895) വാസ്തവത്തില്‍ സുന്ദരന്‍പിള്ള ജ്ഞാനപ്രജാഗരത്തില്‍
നടത്താന്‍ തയ്യാറാക്കിയ നോട്ടുകള്‍ ആവണം. കാഞ്ഞിരപ്പള്ളി–പാലാ
പ്രദേശങ്ങളിലെ ക്രിസ്ത്യാനികളില്‍ നല്ല
പങ്കും മാര്‍ഗ്ഗം കൂടി “മാര്‍ഗ്ഗപ്പിള്ള” അഥവാ മാപ്പിള മാര്‍ ആയവരെന്നു ജോസഫ് ഇടമറുക്
സ്ഥലനാമപുരാണത്തില്‍ .പാലാ പട്ടണത്തിനു ആ പേര്‍ കിട്ടിയത് തന്നെ “പാലാത്ത്”
എന്ന വെള്ളാളവണി ക്കിന്‍റെ (ആനക്കുളങ്ങര ക്ഷേത്ര സോവനീര്‍1997 ) വീട്ടുപേരില്‍ നിന്നായിരുന്നു .വെള്ളാളര്‍
ഒന്നിച്ചു കൂടി പാട്ടുപാടി ഇരുന്ന സ്ഥലം ഇന്നും പാലാ പട്ടണനടുവില്‍ “വെള്ളാപ്പാട്ട്”
എന്ന പേരില്‍ നിലകൊള്ളുന്നു (ആ പേരില്‍
ക്ഷേത്രവുമുണ്ട്) .മലബാറില്‍ നിന്ന് വന്ന സിംഹള (“ചിങ്ങര്‍” )സമുദായക്കാരായ രാമദ്വയങ്ങള്‍ക്കാണ്
തെക്കുംകൂര്‍ രാജാവ് കോയിയന്മാര്‍ എന്ന
ദുഷ്ട്ക്കൂട്ടത്തെ വക വരുത്തിയതിനു പ്രത്യുപകാരമായി “കര്‍ത്താവ് ” സ്ഥാനം നല്‍കിയത്. .കര്‍ത്താക്കന്മാരുമായുള്ള
അഭിപ്രായ ഭിന്നതയെ തുടര്‍ന്നു വെള്ളാളരില്‍ നല്ല പങ്കും കൊല്ലത്ത് പോയി മാര്‍ഗ്ഗം കൂടി ക്രിസ്ത്യാനികള്‍
ആയി എന്ന് പഴമക്കാര്‍ .കര്‍ഷകപാരമ്പര്യമുള്ള
മാര്ഗ്ഗപ്പിള്ള മാര്‍ കഠിനാധ്വാനത്താല്‍ മലനാടിനെ തോട്ടം മേഖലയാക്കി മാറ്റിയ
മാപ്പിളമാര്‍ ആയി പരിണമിച്ചു
നാഗര്‍കോവിലിലെ കോട്ടാര്‍ ,കാഞ്ചിപുരം ,മധുര
എന്നിവിടങ്ങളിലെ ശ്രീകുടി പിള്ളമാരും ഇല്ലത്ത് പിള്ളമാരും പില്‍ക്കാലത്ത്(1908) ഈഴവ
സമുദായത്തില്‍ ലയിച്ചു. 2012-ല്‍ ഇടുക്കി ജില്ലയിലെ മൂന്നാറില്‍
നിന്ന് അഞ്ഞൂറില്‍ അധികം വെള്ളാളര്‍ (പിള്ളമാര്‍) ഈഴവസമുദായത്തില്‍ ചേര്‍ന്ന്
എന്ന് പത്രറിപ്പോര്‍ട്ടുകള്‍ വന്നു (സെപ്തംബര്‍ 3, 2012 മനോരമ ദിനപ്പത്രം കോട്ടയം പേജ് 3) .
നമ്പൂതിരിമാരുമായി ബന്ധം കൂടാതിരുന്ന വെള്ളാളര്‍
അവരുടെ പാരമ്പര്യത്തില്‍ ഉറച്ചു നിന്നു. ,നാഞ്ചിനാട്ടിലെയും മലബാറിലെയും വളരെ അധികം വെള്ളാളര്‍ നായര്‍
സമുദായത്തില്‍ ലയിച്ചു .അവരില്‍ പലര്‍ക്കും ഇന്നുമുള്ള പിള്ള വാല്‍ അവരുടെ ചരിത്രം
വെളിവാക്കുന്നു .
തമിഴ് നാട്ടില്‍ നിന്നുള്ള കുടിയേറ്റം
കര്‍ഷകര്‍ ആയ വെള്ളാളര്‍ നല്ലത് പോലെ
വെള്ളം കിട്ടുന്ന കന്നിമണ്ണ്‍ നോക്കി മാത്രമായിരുന്നില്ല കേരളത്തിലേക്ക്
കുടിയേറിയത് എന്ന് ചില തമിഴ് ചരിത്രകാരന്മാര്‍ .തെലുങ്ക് നാട്ടില്‍ നിന്ന്
കുടിയേറിയ വടുകര്‍ അഥവാ തെലുങ്ക് നായക് ഭരണാധികാരികള്‍ ആയപ്പോള്‍ അവരുടെ കുറുനില
മന്നന്മാര്‍(പാളയം എന്ന ചെറു വിഭാഗത്തിന്റെ അധിപര്‍ ) ആയ പാളയം കാര്‍ അഥവാ
പോളിഗാര്‍ (Palayam or Polygar system )കര്‍ഷകരായ വെള്ളാളരെ വിവിധ തരങ്ങളില്‍ ബുദ്ധിമുട്ടിയ്ക്കാന്‍
തുടങ്ങി .തിരുനെല്‍വേലിയില്‍ മാത്രം നാല്‍പ്പതു പാലയംകാര്‍ ഉണ്ടായിരുന്നു .പൊതുചിലവു
,മാമ്മൂല്‍ എന്നീ പേരുകളില്‍ അവര്‍ വെള്ളാളരില്‍ നിന്ന് വന്‍ നികുതി ഈടാക്കാന്‍
തുടങ്ങി.അത് .കൊടുക്കാന്‍ കഴിയാതെ വന്ന കൃഷിക്കാരെ അവര്‍ ക്രൂരമായി ദ്രോഹിച്ചു . .സഹികെട്ട്
അവര്‍ കേരളത്തിലേക്ക് കുടിയേറി.
തൊടുപുഴ വെള്ളാളര്‍
എന്‍.സുബ്രഹ്മണ്യ അയ്യര്‍ ശേഖരിച്ചു
നല്‍കിയ വിവരം ആസ്പദമാക്കി തെര്സ്ടന്‍ തൊടുപുഴ വെള്ളാളര്‍ രണ്ടു വിഭാഗം എന്ന്
രേഖപ്പെടുത്തി(വാല്യം 7 പുറം 167).തെങ്കാശി വെള്ളാളരും കുംഭകോണ വെള്ളാളരും.തെങ്കാശിക്കാര്‍
അഞ്ഞൂറ്റിക്കാര്‍ എന്നും അറിയപ്പെട്ടു അഞ്ഞൂറ് കുടുംബങ്ങള്‍ പെട്ടസംഘം .എന്നാല്‍
അഞ്ചു ഊരുകളില്‍ നിന്ന് കുടിയേറിയവര്‍ എന്നൊരഭിപ്രായം മറ്റു ചിലര്‍ നല്‍കുന്നു .കുംഭകോണം
വെള്ളാളര്‍ മുന്നൂറ്റി ക്കാര്‍ .മുന്നൂറു കുടുംബങ്ങള്‍ എന്ന്തെര്സ്ടന്‍ .മൂന്നു
ഊരുകളില്‍ നിന്ന് കുടിയേറിയവര്‍ എന്ന് മറ്റു ചിലര്‍ .എല്ലാവരും പിള്ള എന്നവാല്‍
സ്വയം ചാര്ത്തിയിരുന്നു .ചിലരാകട്ടെ “കണക്ക്” എന്ന വിശേഷണം ഉപയോഗിച്ചിരുന്നു .കോട്ടയം
ജില്ലയിലെ മനിമലയ്ക്ക് സമീപമുള്ള വെള്ളാവൂര്‍എ ന്ന പൈതൃക ഗ്രാമത്തിലെ കണക്കു പത്മനാഭപിള്ള എന്ന കണക്കപ്പിള്ളയ്ക്ക് കരമൊഴിവായി കിട്ടിയതായിരുന്നു
മഹാകവി കെ.സി.കേശവപിള്ളയുടെ മുഴുവന്‍
പേര്‍ കണക്കു ചെമ്പകരാമന്‍ കേശവപിള്ള എന്നായിരുന്നു (പി.ഭാസ്കരന്‍ ഉണ്ണി )..
തിരുനെല്‍വേലിയിലെ തെങ്കാശിയില്‍
നിന്ന് അഞ്ഞൂറ്റിക്കാര്‍ കുടിയേറാന്‍ കാരണം ആരാജ്യത്തെ വടുക(തെലുങ്ക്)രാജാവ്
ഒരു വെള്ളാള കന്യകയെ വിവാഹം ചെയ്യാന്‍ ചോദിച്ചതായിരുന്നുവത്രേ .അവര്‍ വടക്കുംകൂര്‍
രാജാവിനെ അഭയം പ്രാപിച്ചു .വടക്കും കൂറിലെ പ്രധാന ഉദ്യോഗസ്ഥ രില്‍ പലരും വെള്ളാളര്‍
ആയിരുന്നു .കുംഭകോണം വെള്ളാളര്‍ കൊല്ലവര്‍ഷം ആരംഭിച്ച കാലം ആണ് കുടിയേറിയത് .ഇരുകൂട്ടരും
മലയാളം നന്നായി വശമാക്കിയവര്‍ .പക്ഷെ ആചാരങ്ങള്‍ തമിഴ്നാട്ടില്‍ ഉള്ളവ ആയിരുന്നു
എന്ന് തെര്സ്ടന്‍ .ഇരു കൂട്ടരും നല്ല കര്‍ഷകര്‍
ആയിരുന്നു ഭദ്രകാളി ദുര്‍ഗ്ഗ എന്നിവരെ അവര്‍ ആരാധിച്ചു പോന്നു .അവര്‍ കൂടെ കൊണ്ടുപോന്ന
മന്കൊമ്പിലമ്മ ഈരാറ്റുപേട്ടയ്ക്ക് സമീപംമൂന്നിലവില്‍ പ്രതിഷ്ടിക്കപ്പെട്ടു തുടര്‍ന്നു
കുട്ടനാട്ടിലെ മങ്കൊമ്പ് ഉള്‍പ്പടെ 21 സ്ഥലങ്ങളില്‍ മങ്കൊമ്പില്‍ ദേവിയുടെ
കോവിലുകള്‍ ഉടലെടുത്തു . ഉന്നമലനാഥന്‍ എന്ന പേരില്‍ തോടുപുഴയിലെ കാരിക്കോട്
ശിവക്ഷേത്രം അവര്‍ പണിയിച്ചു .കുംഭകോണം വെള്ളാളര്‍ക്ക് അങ്കാളമ്മന്‍ കോവില്‍ (ഈരാറ്റുപേട്ട
)അണ്ണാമല ക്ഷേത്രം(ഈ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന നിരവധി അതിപുരാതന വിഗ്രഹങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരം
മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടുന്നു ) ,മുതലിയാര്‍ മഠം,വീരഭദ്രന്‍ തുടങ്ങിയ
ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു .കറുപ്പന്‍ ,ഭൈരവന്‍ മാരിയമ്മന്‍ ,മുത്താരമ്മന്‍(പത്തനംതിട്ട
) കോവിലുകളും അവര്‍ സ്ഥാപിച്ചു .അരുണാചലം ,ചിദംബരം ,ആറുമുഖം, അയ്യപ്പന്‍,അയ്യന്‍ തുടങ്ങിയ പേരുകള്‍ അവര്സ്വീകരിച്ചിരുന്നു .
പുലിയന്നൂര്‍ ,തിടനാട് ,ആനക്കുളങ്ങര ,തട്ടാരകം
,കൊണ്ടൂര്‍ ,ചോറ്റി,കാഞ്ഞിരപ്പള്ളി ,മീനച്ചില്‍ വലിയകുന്നേല്‍ ,പാലാ വെള്ളാ
പ്പാട്ട് എഴാച്ചേരി ,പാലാ അരുണാപുരം ,മേവട
,ആനച്ചാല്‍ ,പൂവരണി എന്നിവിടങ്ങളിലെ കോവിലുകള്‍ കാവേരി പൂംപട്ടണത്തില്‍ നിന്ന്
കുടിയേറിയ വര്‍ത്തകരായ വെള്ളാളര്‍ നിര്‍മ്മിച്ച കോവിലുകള്‍ ആണ്
പന്തളം ,പൂഞ്ഞാര്‍ ,എരുമേലി ശബരിമല ,അച്ഛന്‍
കോവില്‍ ,ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ശാസ്താക്ഷേത്രങ്ങളും .വെള്ളാള
നിര്‍മ്മിതം. .”പെരുമാള്‍” എന്ന വിശേഷണവും വെള്ളാളര്‍ സ്വീകരിച്ചിരുന്നു .പന്തളം
രാജാവ് ചന്ദ്രശേഖര പെരുമാള്‍ എന്നും അറിയപ്പെട്ടിരുന്നു
നാഞ്ചിനാട് വെള്ളാളര്‍
തെക്കന്‍ തിരുവിതാം കൂറിലെ തോവാള ,അഗസ്തീശ്വരം
താലൂക്കുകള്‍ കേന്ദ്രീകരിച്ചു കണ്ടിരുന്ന ഇക്കൂട്ടര്‍ ക്രമേണ തിരുവിതാംകൂറിലെ
എല്ലാ താലൂക്കുകളിലെക്കും വ്യാപിച്ചു .രാജഭരണകാലത്ത് മണ്ടപത്തും വാതിലുകളില്‍ ഇവരായിരുന്നു വിവിധ ലാവണങ്ങളില്‍
ജോലി നോക്കിയിരുന്നത് എന്നതാണ് ഈ വ്യാപനത്തിന് കാരണം .തമിഴ് വെള്ളാളരില്‍ നിന്നു
വ്യത്യസ്തമായ ആചാരങ്ങള്‍ പാലിച്ചിരുന്ന ഇവര്‍ തിരുവിതാം കൂറിലെ തനതു വെള്ളാളര്‍
ആയിരുന്നു എന്ന് പറയുന്ന തെര്സ്ടന്‍ തന്നെ തിരുവിതാം കൂറിലെ ഉദ്യോഗങ്ങള്‍ക്കായി
തിരുനെല്‍വേലിയില്‍ നിന്നും ക്ഷണിക്കപ്പെട്ടു വന്നവര്‍ ആയിരുന്നു ഇവരുടെ പൂര്‍വ്വികര്‍
എന്നും രേഖപ്പെടുത്തിയിട്ടുണ്ട്,ചിലര്‍ മാത്രം കണക്ക് എന്ന് പേരോടു ചേര്‍ത്ത് അറിയപ്പെട്ടപ്പോള്‍,മറ്റ്
എല്ലാവരും പിള്ള വാല്‍ ഉപയോഗിച്ച് പോന്നു .പിള്ള
ആദ്യം പ്രത്യക്ഷപ്പെട്ടത് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാരപ്പന്‍ മുദ്രകളില്‍
ആയിരുന്നു എന്ന് ഹെല്‍സിങ്കിയിലെ ഇന്ഡോളജിസ്റ്റ്(ഹാരപ്പ എന്ന വെബ്സൈറ്റ് കാണുക )
ആസ്കോ പാര്‍പ്പോള . മുരുകപ്പിള്ള അനില്‍
പിള്ള തുടങ്ങിയ പേരുകള്‍ അദ്ദേഹം ആ മുദ്രകളില്‍ കണ്ടെത്തി .പൈതല്‍ ,കുഞ്ഞ് എന്നീ
അര്‍ത്ഥങ്ങളില്‍ ശൈവമക്കളായ വെള്ളാളര്‍ സ്വയം സ്വീകരിച്ച വാല്‍ ആയിരുന്നു പിള്ള (കാനം
ശങ്കരപ്പിള്ള ,.The Hindu,Tuesday, August
31,2010 Editorial page-8 ).ഒന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാം കൂറിലെ ഭൂഉടമകള്‍ വെള്ളാളര്‍ ആയിരുന്നു
എന്ന് തരിസാപ്പള്ളി ശാസനത്തില്‍ നിന്ന് വ്യക്തമാകുന്നു .അവര്‍ സാക്ഷരര്‍ ആയിരുന്നു
എന്നും.പ്രസ്തുത ശാസനം ചെമ്പോലയില്‍
വരഞ്ഞത് വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ ആയിരുന്നു എന്നും കാണുക .വെള്ളാളര്‍ (പൂമിക്ക് കരാളര്‍ ) തന്നെ ആയിരുന്നു കര്‍ഷകര്‍ എന്നും അതെ ശാസനം
വ്യക്തമാക്കുന്നു .നാഞ്ചിനാട്ടിലെ ഒരു വിഭാഗം വെള്ളാളര്‍ പില്‍ക്കാലത്ത് രാജാവിന്‍റെ
ആവശ്യപ്രകാരം മരുമക്കത്തായം സ്വീകരിച്ചു എങ്കിലും അവര്‍ പൊതുവേ മക്കത്തായികള്‍
ആയിരുന്നു ..തിരുവല്ലയിലെ കുട്ടംപേരൂര്‍ വെള്ളാളര്‍ തിരുവിതാം കൂറിലെ തനതു വെള്ളാളര്‍
എന്ന് തെര്സ്റ്റന്‍ എഴുതി (പേജ് 242). എന്നാല്‍
കുട്ടംപേരൂരിലെ നാലേക്കാട്ടില്‍ പിള്ളമാര്‍
തമിഴ്നാട്ടില്‍ നിന്ന് നാങ്കുനേരിയ്ക്ക് സമീപമുള്ള വിജയനാരായണ പുരത്ത് നിന്ന്
കുടിയേറിയവര്‍ എന്ന് ഐതീഹ്യമാലയില്‍
കൊട്ടാരത്തില്‍ ശങ്കുണ്ണി ( പേജ് 169 ) .
വെള്ളാളരില്‍ ശൈവരും അശൈവരും ഉണ്ടെന്നു
സുബ്രഹ്മണ്യ അയ്യരെ ഉദ്ദരിച്ച് തെര്സ്ടന്‍ (പേജ് 242).ശൈവര്‍ ശുദ്ധ സസ്യഭുക്കുകള്‍
ആയിരുന്നു .പുരോഹിതര്‍ “ഗുരുക്കള്‍”(കുരുക്കളയ്യാ) എന്നറിയപ്പെട്ടു . അരുവിക്കരയിലെ “ഈഴവശിവ”പ്രതിഷ്ടയ്ക്ക്
മുമ്പ്, അവര്‍ണ്ണര്‍ക്ക് വേണ്ടി, വേലായുധപ്പണിക്കര്‍ക്കു
വേണ്ടി ആറാട്ടുപുഴയിലും(1852) ആലുംമൂട്ടില്‍ ചാന്നാര്‍ക്കുവേണ്ടി കുടുംബവീട്ടിലും തുടര്‍ന്നു
തണ്ണീര്‍മുക്കത്തും ശിവപ്രതിഷ്ഠ നടത്തിയത് ഇത്തരം ഗുരുക്കളില്‍
പെട്ട മാവേലിക്കര കണ്ടിയൂര്‍ വിശ്വനാഥ ഗുരുക്കള്‍ ആയിരുന്നു (പി.ഗോവിന്ദപ്പിള്ള കേരളനവോത്ഥാനം
യുഗസന്തതികള്‍ ,യുഗശില്‍പ്പികള്‍ ,മൂന്നാം സഞ്ചയിക ,ചിന്ത2010 പേജ്
51 ).നാഞ്ചിനാട്ടിലെ നിരവധി വെള്ളാളര്‍ പില്ക്കാലത്ത് വിവിധ കാരണങ്ങളാല്‍ നായര്‍ സമുദായത്തില്‍ ചേര്‍ന്നു എന്നും തെര്സ്റ്റന്‍.മാടന്‍,
ഇശ്ശക്കി (യക്ഷി ) എന്നിവരെ ആരാധിച്ചിരുന്നവര്‍ ആയിരുന്നു വെള്ളാളര്‍. അവരുടെ ആഘോഷങ്ങള്‍ക്ക്
തട്ടാന്മാര്‍,വാണിയര്‍ എന്നിവര്‍ നടത്തുന്ന
വില്ലടിച്ചാന്‍ പാട്ട് സാധാരണമായിരുന്നു .അമ്മന്‍ കൊട, തൈപ്പൊങ്ങല്‍ ,ദീപാവലി ,തൃക്കാര്‍ത്തിക
,ഓണം ,വിഷു ഇവ പ്രധാന വിശേഷ ദിവസങ്ങള്‍ .
ഊര്‍ക്കൂട്ടം
ഊര്‍ക്കൂട്ടം എന്ന വെള്ളാള
നാട്ടുക്കൂട്ടം ആയിരുന്നു പ്രാദേശിക ഭരണം നിര്‍വ്വഹിച്ചിരുന്നത് എന്ന്
കണ്ടെത്തിയത് “മണലിക്കര ശാസനം” (ടി.ഏ .എസ്) വഴി, വെള്ളാള കുലത്തില്‍ ജനിച്ച മനോന്മനീയം
സുന്ദരന്‍ പിള്ള.ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടക്കാലത്തായിരുന്നു ഊര്‍ക്കൂട്ടം
കൂടുക. .എല്ലാ “പിടാക”കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഊര്‍
സഭകളില്‍ പങ്കെടുത്തിരുന്നു .മൂത്തപിള്ള, ഇളയപിള്ള , ധര്‍മ്മ കര്‍ത്താ (കാര്യസ്ഥന്‍)
എന്ന സെക്രട്ടറി , മുതല്‍പിടി എന്ന ട്രഷറര്‍,കണക്കപ്പിള്ള എന്നിവര്‍ കാര്യനിര്‍വ്വഹണം
നടത്തിപ്പോന്നു .ഗ്രാമനിധി അവര്‍ സൂക്ഷിച്ചു .ഗ്രാമത്തിലെ വഴക്കുകള്‍ മൂത്തപിള്ള
പരിഹരിച്ചിരുന്നു .ആഘോഷങ്ങള്‍ക്ക് എല്ലാവരും സംഭാവന നല്കണമായിരുന്നു .നാട്ടുക്കൂട്ടങ്ങള്‍
രാജാവിനെ ചോദ്യം ചെയ്തിരുന്നു .ചില അവസരങ്ങളില്‍. രാജാവിനോട് പ്രതിക്ഷേധം കാട്ടാന്‍
അവര്‍ കര്‍ഷക നിസ്സഹകരണം പോലും നടത്തിയിരുന്നു. .അയ്യങ്കാളിക്ക് മുമ്പേതിരുവിതാം
കൂറില്‍ കര്‍ഷകസമരം നടത്തിയത്
നാഞ്ചിനാട്ടിലെ വെള്ളാള കര്‍ഷകര്‍ ആയിരുന്നു എന്ന്. അഴകിയ പാണ്ട്യപുരത്തെ (അതിയന്നൂര്‍
എന്നായിരുന്നു പ്രാചീന ദേശനാമം ) പെരിയവീട്ടു മുതലി സൂക്ഷിച്ചു വച്ചിരുന്ന ഓലച്ചുരുണകളില്‍ നിന്ന് മനസ്സിലാക്കാം എന്ന്
കഥാകൃത്ത് ജയമോഹന്‍ (നാഞ്ചിനാട് -അടര്‍ന്നുപോയ കേരളം ,ഭാഷാപോഷിണി
വാര്ഷികപതിപ്പ്2007) സിവിള്‍ഭരണം ,കരം പിരിവ് ,വഴക്കുകള്‍
പറഞ്ഞു തീര്‍ക്കല്‍ ജലവിതരണം എന്നിവ നാനൂറു കൊല്ലക്കാലം നടത്തിയിരുന്നത് പെരിയവീടു
മുതലിയാര്‍ .വെള്ളാളര്‍ പിണങ്ങിയാല്‍ കൊട്ടാരം പട്ടിണിയില്‍ ആകുമായിരുന്നു എന്ന്
കവിമണി
ദേശികവിനായകം പിള്ള ശേഖരിച്ച മുതലിയാര്‍
ചുരുളുകളില്‍ നിന്ന് വ്യക്തമാകും.മഹാരാജാവ് വെള്ളാള കര്‍ഷകരുമായി നിരന്തരം സന്ധി
സംഭാഷണത്തില്‍ ആയിരുന്നു .മുതലിയാര്‍ രാജാവിനോട് പിണങ്ങി തിരുനെല്‍വേലിയിലേക്ക്
പോകും .മഹാരാജാവ് കോട്ടാര്‍ കൊട്ടാരത്തില്‍ എഴുന്നെള്ളി കത്ത് കൊടുത്തുവിട്ടു മുതലിയാരെ വിളിപ്പിക്കും .ആ
കത്തുകള്‍ ഇന്നും ലഭ്യം .”അവിടുന്ന്‍ കണ്ടറിഞ്ഞു വല്ലതും തന്നാലെ കൊട്ടാരത്തില്‍
വല്ലതും നടക്കയുള്ള് എന്നും മറ്റും എഴുതിയ ഓലകള്‍ .
വണികരാമന്‍ മുതലിയാര്‍ രാജാധികാരത്തെ
വെല്ലുവിളിച്ചു വിപ്ലവം സംഘടിപ്പിക്കയും സങ്കട പരിഹാരം ഉണ്ടായില്ല എങ്കില്‍ നാട്വിട്ടു
പോകും എന്ന് ഭീഷിണിപ്പെടുത്തിയതായും
വി.ആര്‍ പരമേശ്വരന്‍ പിള്ള (പേജ് 33). ആജ്ഞാലംഘനം നടത്തിയവരെ മൂത്തപിള്ള സമുദായത്തില്‍ നിന്ന് ഭ്രഷ്ടരാക്കിയിരുന്നു .കര്‍ണ്ണല്‍
മണ്രോയുടെ താല്‍പ്പര്യപ്രകാരം 993- കുംഭമാസം
16- നിറക്കിയ
രാജകീയ വിളംബരം വഴി ഊര്‍ക്കൂട്ടങ്ങളെ തിരുവിതാം കൂര്‍ മഹാരാജാവ് നിരോധിച്ചു,അങ്ങനെ വെള്ളാളജനാധിപത്യം
അവസാനിപ്പിച്ചു .
കുംഭകോണം ഉമയോരുഭാഗത്തെ “ഗുരുക്കള്‍”
ആയിരുന്നു ഇവരുടെ പുരോഹിതര്‍ .വടക്കോട്ട് പോയവരുടെ പുരോഹിതന്‍ പാണന്‍തിട്ട
ഗുരുക്കളും .ശിവന്‍ ,വിഷ്ണു ,കുറ്റാലിംഗം,സുബ്രഹ്മണ്യം ,പൊന്നമ്പലം .ശിവകാമി ,കാന്തിമതി
എന്നിവ ആയിരുന്നു പ്രധാന പേരുകള്‍ .
ഏറ്റുമാനൂര്‍ സോമദാസന്‍
അവസാനകാലത്ത് രചിച്ച “അതിജീവനം”(കറന്റ്ബുക്സ് ) എന്ന ആഖ്യായിക നാഞ്ചിനാട്ടു
വെള്ളാളരുടെ ചരിത്രം ആണ് .പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം ടിപ്പു അപഹരിക്കുന്നത്
തടഞ്ഞ വൈക്കം പത്മനാഭപിള്ള ആണ് അതിജീവനത്തിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്ന്. തെക്കന്‍
തിരുവിതാംകൂറിലെ ഇരണിയല്‍ പ്രദേശത്തേക്ക് കുടിയേറിയ കച്ചവടക്കാരായ വെള്ളാളരുടെ (ഇരണിയല്‍
ചെട്ടികള്‍) കഥയാണ് നീലപത്മനാഭന്‍റെ ലോകപ്രശസ്ത
നോവല്‍ “തലമുറകള്‍”. .”തലമുറകള്‍” കമലഹാസന്‍ ചലച്ചിത്രമാക്കി.ഗൌതമന്‍ സംവിധാനം
ചെയ്ത ചിത്രം .നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴകത്തിലെ ഇതിഹാസപ്രസിദ്ധമായ കാവേരിപൂമ്പട്ടണത്തില്‍
നിന്ന് രാജകോപം ഭയന്നു നാടുവിട്ട് ഇരണിയില്‍
എന്ന പ്രദേശത്തെതിയ
വെള്ളാള വര്‍ത്തക
കുടുംബത്തിന്റെ രണ്ടു തലമുറകളുടെ കഥ .1966
ഫെബ്രുവരിയില്‍ ഏഴുമാസം കൊണ്ടെഴുതിയ നോവല്‍.
(THALAMURAKAL. 1981,
1999. Novel - Sahrudaya Books, Parayamattom
Buildings, Kidangoor,Kottayam-686572)
മണിഗ്രാമവും
ചെട്ടിനാടുകളും
തരിസാപ്പള്ളി
ശാസനത്തില്‍ “മണിഗ്രാമം” എന്ന് നമ്മുടെ
ചരിത്രകാരന്മാര്‍
പറയുന്ന
കൂട്ടായ്മ വാസ്തവത്തില്‍ “വണിക്” ഗ്രാമം (വണിക്കിരാമം ) ആണെന്ന് കാണാം .വട്ടെഴുത്തില്‍
“മ”.വ ആയും “വ” മ ആയും വായിക്കാം വെള്ളാള വര്‍ത്തക (വണിക്കുകള്‍ ,വ്യാപാരികള്‍ ,ചെട്ടികള്‍)രുടെ
കൂട്ടായ്മ ആയിരുന്നു വണിക്കിരാമം എന്ന
ചെട്ടിക്കൂട്ടം .കേരളത്തില്‍ പുരാതന കാലത്ത് വൈശ്യര്‍ ഇല്ലായിരുന്നു എന്ന വാദം
അറിവില്ലായ്മയാണ് .”ലോകപെരുംചെട്ടി”(ജൂതപ്പട്ടയം) എന്ന ബിരുദം ചേരമാന്‍ പെരുമാള്‍
നല്‍കണമെങ്കില്‍ ചെട്ടികളും ചെട്ടി എന്ന പദവും പ്രാചീനകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നിരിക്കണം
.ചെട്ടികുളങ്ങര ,വിവിധ ചെട്ടിതെരുവുകള്‍,ചെട്ടിമറ്റം,ചെട്ടി അങ്ങാടി ,ചെട്ടിയാര
തുടങ്ങിയ സ്ഥലനാമങ്ങള്‍ പുരാതന കേരളത്തില്‍ ചെട്ടികള്‍ അഥവാ വ്യാപാരികള്‍
ഉണ്ടായിരുന്നു എന്നതിന് തെളിവാണ് .പ്രാചീനക്രുതികളിലെ അങ്ങാടികളില്‍ തീര്‍ച്ചയായും
വൈശ്യരായ ചെട്ടികള്‍ ഉണ്ടായിരുന്നിരിക്കണം .അവരില്‍ ചിലര്‍ പായ്ക്കപ്പല്‍ വഴി
വിദേശ വ്യാപാരവും നടത്തിയിരുന്നു .ഒന്‍പതാം നൂടാണ്ടില്‍ താംഗ് വംശഭരണ കാലത്ത്
കേരളത്തില്‍ നിന്നുള്ള വ്യാപാരികളുടെ താവളങ്ങള്‍ ചിനയിലം മലയായിലും ഉണ്ടായിരുന്നു .മലയയിലെ കച്ചവടങ്ങളും ബാങ്കുകളും ചെട്ടിനാട്
വീടുകളും തെക്കേ ഇന്ത്യയില്‍ നിന്നും പോയ
വെള്ളാളര്‍ വക ആയിരുന്നു .
മലബാറിലെ ചോഴിയ വെള്ളാളര്‍
പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരി ചോളരാജത്ത്
നിന്ന് ക്ഷണിച്ചു വരുത്തിയ കണക്കപ്പിള്ളമാരുടെ പിന്‍ഗാമികളാണ് കോഴിക്കോട്
ബിഗ്ബസാര്‍ ,മാനാഞ്ചിറ ,എസ് .എം സ്ട്രീറ്റ്, പാളയം തുടങ്ങിയ പ്രദേശങ്ങളിലെ “ചോഴിയ”
വെള്ളാളര്‍ തമിഴ്നാട്ടില്‍ നിന്നും അവര്‍ കൊണ്ടുവന്ന ദേവി ബിഗ് ബസാരിനടുത്ത്
ഇന്നും നിലകൊള്ളുന്നു .ബിഗ്ബസാര്‍, സൌത്ത് ബീച്ച് എന്നിവടങ്ങളിലെ കടകളിലെ കണക്കപിള്ള
മാര്‍ മുഴുവന്‍ ഈ ചോഴിയ വെള്ളാളര്‍ ആയിരുന്നു ജനസംഖ്യ വര്‍ദ്ധിക്കയും .തൊഴിലവസരങ്ങള്‍
കുറയുകയും ചെയ്തപ്പോള്‍ അവരുടെ
സ്ത്രീജനങ്ങള്‍.മൃഗപരിപാലനം, കോഴിവളര്‍ത്തല്‍,
പപ്പട നിര്‍മ്മാണം എന്നിങ്ങനെ പലതരം കുടില്‍വ്യവസ്യായങ്ങള്‍ തുടങ്ങി..ഗുജറാത്തികളും
മുസ്ലിമുകളും ആംഗ്ലോ ഇന്ത്യന്‍സും വന്നതോടെ പല കുടുംബങ്ങളും കൊയിലാണ്ടി ,ചാത്തമംഗലം
,മലപ്പുറം ,താമരശ്ശേരി ,മാനന്തവാടി ,പനമരം ,വൈത്തിരി ,കല്‍പ്പെററ,തിരൂര്‍,താനൂര്‍ ,അങ്ങാടിപ്പുറം
,പെരിന്തല്‍മണ്ണ ,പൊന്നാനി ,ഷോര്‍ന്ണൂര്‍,കോങ്ങാട്, പാലക്കാട്,കൊല്ലങ്ങോട് ,മുതലമട
എന്നിവടങ്ങളിലേക്ക് താമസം മാറ്റി .അവര്‍ വിദ്യാഭ്യാസത്തില്‍ കാര്യമായി
ശ്രദ്ധിച്ചില്ല .അതിനാല്‍ കൊയിലാണ്ടി ഗോവിന്ദപുരം ,കാവില്ത്താഴം ,പൊന്നാനി ,ഇടപ്പാള്‍
എന്നീ പ്രദേശങ്ങളിലെ ചോഴിയ വെള്ളാളര്‍ പശുപരിപാലനം,
പപ്പടനിര്‍മ്മാണം എന്നിവയില്‍ തന്നെ തുടര്‍ന്നു
.അവര്‍ “പപ്പടച്ചെട്ടികള്‍” എന്നും അവരുടെ താമസസ്ഥലം ചോഴിയത്തെരുവ് എന്നതിന് പകരം “ചെട്ടിയട”
എന്ന് വിളിക്കപ്പെടുകയും ചെയ്തു .(ജയകുമാര്‍ പി.എസ് Vellalas in Malabar
വെള്ളാളശബ്ദം, മാര്‍ച്ച് 2015 പേജ്20-21).1921-ലെ
മാപ്പിള ലഹളക്കാലത്ത് അവരില്‍ പലരും കൊല്ലപ്പെട്ടു .
പപ്പടനിര്‍മ്മാണം തൊഴിലാക്കിയ വീരശൈവരും (മാവേലിക്കര
) നെയ്ത്ത് തൊഴിലാക്കിയ ചാലിയര്‍ (പത്മശാലിയാര്‍ , മ ലബാര്‍
,ചേര്‍ത്തല ,ബാലരാമപുരം ) വെള്ളാള വിഭാഗങ്ങള്‍ തന്നെ .ശൈവര്‍ ആയ അവരും പേരിനോട്
കൂടി “പിള്ള” (ശൈവ മക്കള്‍ എന്നര്‍ത്ഥം )എന്ന
വാല്‍ ചേര്‍ത്ത് പോന്നിരുന്നു .ഗുരുക്കള്‍(കുരുക്കളയ്യാ ) അഥവാ പണ്ടാരങ്ങള്‍
വെള്ളാള പുരോഹിതര്‍ ആയിരുന്നു. ശൈവപൂജയ്ക്കുള്ള അവരുടെ നേദ്യം ഉഴുന്ന് നിര്‍മ്മിതമായിരുന്നു
.അതില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ അവര്‍ അവരുടെ ഉല്‍പ്പന്നം വ്യവസ്യായ അടിസ്ഥാനത്തില്‍നിമ്മിച്ചു
വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍, സമുദായ
ഭ്രഷ്ടര്‍ ആക്കപ്പെട്ടു എന്ന് പറയപ്പെടുന്നു (നാരായണ പിള്ള ഏ എസ്.,ആയിക്കുന്നേല്‍ ,കുടയത്തൂര്‍
നല്‍കിയ വിവരം ).”വയനാടന്‍ ചെട്ടികള്‍” മലബാറിലെ തനതു വൈശ്യര്‍ ആയ ആദിദ്രാവിഡര്‍ ആണത്രേ
.(എം.ജി.എസ്സിനെ പോലുള്ള ആധുനിക ചരിത്രകാരന്മാര്‍ കാണാതെ പോയ മറ്റൊരു മലബാര്‍ വൈശ്യ
ജനസമൂഹം).
മുസലിയാരും മുതലിയാരും
“മുസലിയാര്‍ അറബി പദമല്ല” എന്ന് നിറ മരുതൂര്‍
അഹമ്മദ്കുട്ടി (മധുരം മലയാളം, മാതൃഭൂമി ദിനപ്പത്രം 2008 ഒക്ടോബര്‍18 )
.ഗുണ്ടര്‍ട്ട്
നിഘണ്ടു (സി.ഇ 1872) വില്‍ “മുസലി“ എന്ന പദം തെലുങ്കിലും മറ്റുമുള്ള “മുതലി’
ആണെന്നും മുസലിയാര്‍ അതിന്‍റെ രൂപാന്തരം ആണെന്നും പറയുന്നു .മുസലിയാര്‍ എന്ന പദം
മുതലിയാര്‍ എന്ന പദത്തില്‍ നിന്നുണ്ടായി (കേരളഭാഷാ നിഘണ്ടു,1997. പേജ്1440) പാലക്കാട്
ചില കുടംബക്കാര്‍ മുതലിയാര്‍ ക്രിസ്ത്യാനികളാണ്(എസ് .കെ.വസന്തന്‍ കേരളചരിത്രനിഘണ്ടു
2005 പേജ് 360-61).
ഇടുക്കിയിലെ വെള്ളാളര്‍
“പണ്ട് മറയൂര്‍ ഭാഗം മുഴുവന്‍ വെള്ളാള പിള്ളമാര്‍
ആയിരുന്നു” .ആലാംപെട്ടിയിലെ നാഗരാജ് എന്ന വെള്ളാള യുവാവിനെ ഉദ്ധരിച്ച് ഉണ്ണി
പ്രശാന്ത് എഴുതുന്നു ((മലയപ്പുലയനും
ഓണവും അധികാര മലിനീകരണവും,കിളിപ്പാട്ട് മാസിക ആഗസ്റ്റ്2015 പേജ് 28).കൊടുംകാടു
മുഴുവന്‍ വെട്ടി കൃഷിഭൂമി ആക്കാന്‍ നേതൃത്വം നല്‍കിയത് വെള്ളാളര്‍ ആയിരുന്നു .പുതുതായി
താമസത്തിനു വരുന്നവര്‍ വെള്ളാളര്‍ ക്ക് സ്വര്‍ണ്ണമോ പണമോ നല്‍കണമെന്ന് നിര്‍ബന്ധമായിരുന്നു
.
ഹിന്ദു മതത്തിനകത്തു കേരളത്തിലുള്ള ഏറ്റവും വലിയ
സമുദായങ്ങള്‍ നായരും ഈഴവരും ആണെന്ന് പി.കെ .ഗോപാലകൃഷ്ണന്‍ കേരള സാംസ്കാരിക ചരിത്രം
(അഞ്ചാം പതിപ്പ് 1994,കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട്).എന്നാല്‍ ഏ.ഡി
എട്ടാം നൂറ്റാണ്ടിനു മുമ്പ് ഈ രണ്ടു സമുദായക്കാരെക്കുറിച്ച് ദക്ഷിണേന്ത്യന്‍
ചരിത്രത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല
എന്നും എട്ടാം നൂറ്റാണ്ടിനോടടുപ്പിച്ച കാലങ്ങളില്‍ ഇങ്ങനെ രണ്ടു സമുദായങ്ങള്‍
കേരളത്തില്‍ കുടിയേറിപ്പാര്‍ത്തതായി
കാണുന്നില്ല എന്നും ഗോപാലകൃഷ്ണന്‍ തുടരുന്നു (പേജ് 282).ഏ.ഡി 470
കാലത്തോടടുപ്പിച്ചു എഴുതപ്പെട്ട “വെള്ളാളര്‍ വേദം” എന്നറിയപ്പെടുന്ന “നാലടിയാര്‍”
എന്ന കൃതിയെ പേജ് 205- ലും ,ചക്കന്‍ (എണ്ണയാട്ടുകാരന്‍), വാണിയന്‍
(കച്ചവടക്കാരന്‍ അഥവാ എണ്ണ വില്‍പ്പനക്കാരന്‍),എരുമര്‍ അഥവാ കോല്‍
ആയര്‍(തമിഴ് നാട്ടിലെ ആട്ടിടയര്‍ ),കണിശന്‍ ,പണിക്കര്‍ (തമിഴ്നാട്ടിലെ
ഈഴവരില്‍ പെട്ടവര്‍), പള്ളിച്ചന്‍ ,ഊരാളി , അവസാനം
മാത്രമായി വെള്ളാളര്‍ എന്നിവരെ കാലക്രമത്തില്‍ ഉള്‍ചേര്ത്തിട്ടാണ് ഇന്നത്തെ
നായര്സമുദായം വളര്‍ന്നത് എന്ന് ശ്രീനിവാസ അയ്യന്കാരെ ആധാരമാക്കി പേജ് 285 –ലും
പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍, 595 പേജുള്ള ഈ ചരിത്രപുസ്തകത്തില്‍
മറ്റൊരിടത്തും തിരുവിതാം കൂറിലെ പ്രബല സമുദായമായിരുന്ന വെള്ളാളരെ കുറിച്ചു
ഡോ.പി.കെ ഗോപാലകൃഷ്ണന്‍ എന്ന ചരിത്രകാരന്‍ പരാമര്‍ശിക്കുന്നില്ല എന്നത്
വിചിത്രമായിരിക്കുന്നു .
കേരള സമൂഹത്തിനു വെള്ളാളര്‍ നല്‍കിയ സംഭാവന
മറ്റൊരു ലേഖനത്തിന്‍റെ വിഷയമായതിനാല്‍
ഇവിടെ പരാമര്‍ശിക്കാതെ വിടുന്നു ,
.
റഫറന്‍സ്
1.കെ.എന്‍.ഗണേഷ്,
“കേരളത്തിന്‍റെ ഇന്നലകള്‍”, സാംസ്കാരിക വകുപ്പ് 1997 പേജ് 61
2.പി. ഭാസ്കരനുണ്ണി ,പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം,കേരളസാഹിത്യ
അക്കാഡമി 2000 പേജ് ,348,410,524,
3.നാഗമയ്യ,
വി തിരുവിതാംകൂര്‍ സ്റേറ്റ് മാന്വല്‍
4.ഇളംകുളം
കുഞ്ഞന്‍ പിള്ള,കേരളഭാഷയുടെ വികാസപരിണാമങ്ങള്‍ ഒന്നാം ഭാഗം എന്‍.ബി.എസ് 1997
പേജ്131
5.രാഘവവാര്യര്‍
& രാജന്‍ ഗുരുക്കള്‍ കേരളചരിത്രം വള്ളത്തോള്‍ വിദ്യാപീഠം ശുകപുരം ഒന്നാം ഭാഗം 2013
പേജ് 79
6.കനകസഭാപിള്ള
വി .Tamils Eighteen Hundred years ago, Asian Educational Services, 1997 പേജ് 113
7.ഗോപിനാഥന്‍
ആര്‍ ഡോ.കേരളത്തനിമ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്, 2013 പേജ് 337.
8.കൊട്ടാരത്തില്‍
ശങ്കുണ്ണി, ഐതീഹ്യമാല- നാലേക്കാട്ടില്‍ പിള്ളമാര്‍, കറന്റ് ബുക്സ് 2002 പേജ് 168
-175
9.പരമേശ്വരന്‍
പിള്ള വി.ആര്‍, ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍, അഞ്ജലി
പബ്ലിക്കേഷന്‍സ് 1987
10.പി.സുബ്ബയ്യാപിള്ള,
പി.എസ് നടരാജപിള്ള കേരളസാംസ്കാരിക വകുപ്പ് 1991 പേജ് 1-25
11.ശങ്കരന്‍
നായര്‍ വി, നെല്ലും സംസ്കൃതിയും കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് 2006
12.പി.കെ
ഗോപാലകൃഷ്ണന്‍, കേരള സാംസ്കാരിക ചരിത്രം, അഞ്ചാം പതിപ്പ് 1994,കേരള
ഭാഷാ ഇന്‍സ്ടിട്യൂട്ട്
13.എം.ചിദംബരം
പിള്ള, വെള്ളാളരുടെ ആചാരങ്ങള്‍ 1990
14 .ജയമോഹന്‍,നാഞ്ചിനാട്
-അടര്‍ന്നുപോയ കേരളം ,ഭാഷാപോഷിണി വാര്ഷികപതിപ്പ് 2007 പേജ് 80
15.കാനം
ശങ്കരപ്പിള്ള,ഡോ ,തരിസാപ്പള്ളി ശാസനത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക , കിളിപ്പാട്ട് മാസിക ജനുവരി 2016 പേജ് 11-12
16.കാനം ശങ്കരപ്പിള്ള,ഡോ
,ക്നായ്തോമ്മന്‍ പട്ടയം , കിളിപ്പാട്ട് മാസിക 2016 ഏപ്രില്‍
ലക്കം പേജ്48-51
17.നമ്പൂതിരി
എന്‍.എം & ശിവദാസ് പി.കെ, കേരളചരിത്രത്തിലെ
നാട്ടുവഴികള്‍ ഡി.സി.ബുക്സ് 2015
18.നീലപത്മനാഭന്‍, തലമുറകള്‍ (.1981),സൌഹൃദ ബുക്സ് കിടങ്ങൂര്‍
19.പുതുശ്ശേരി
രാമചന്ദ്രന്‍, പ്രാചീന മലയാളം എന്‍.ബി.എസ് 1985 മണലിക്കര
ശാസനം ടി.ഏ എസ് 111 പേജ് 61-63, പേജ് 97-98
20.ഏറ്റുമാനൂര്‍
സോമദാസന്‍, അതിജീവനം, മലയാള വിദ്യാപീഠം ചങ്ങനാശ്ശേരി /ഡി.സി.ബുക്സ്
21, ഉണ്ണി
പ്രശാന്ത് (മലയപ്പുലയനും ഓണവും അധികാര
മലിനീകരണവും,കിളിപ്പാട്ട് മാസിക ആഗസ്റ്റ് 2015 പേജ് 28.
22.കാനം
ശങ്കരപ്പിള്ള,പുരാതന കേരളത്തിലും വൈശ്യര്‍ ഉണ്ടായിരുന്നു ,മാധ്യമം വാരിക 2013.ജൂണ്‍13 പേജ് 78-80
23.ടി.എച്ച്.പി ചെന്താരശ്ശേരി,കേരള ചരിത്രത്തിനൊരു മുഖവുര,
മൈത്രി ബുക്സ് തിരുവനന്തപുരം, 2015. പേജ് 14
24.ഡോ,വി രാജേഷ് ,ആര്യാധിനിവേശവും നമ്പൂതിരി സംസ്കാരവും, എസ് .പി സി.എസ് 2015
പേജ് 20
25.തെക്കുംഭാഗം മോഹന്‍, ആരാച്ചാര്‍ അസ്സൈന്‍സ്
പബ്ലിക്കേഷന്‍സ് കോട്ടയം 2015
26.ഇടമറുക്, സെന്റ് തോമസ് ഒരു കെട്ടുകഥ,
ഇന്ത്യന്‍ എതീസ്റ്റ് പബ്ലീഷേര്‍സ് 2003 പേജ്198
27.Pazhani T
Social History of Vellalas of Nanchinadu Pen Books (PhD Thesis)
28. Subramanian
P, Social History of The Tamils , 2nd Edn 1999,D.K.Print World
New Delhi page 36-399-34
29.Soman R
Nanthyat, Parickapalli and related Vellala Tharavads of Travancore 2 volms 2012 pages 9-34
31.www.harappa.com The Indus Squirrel Sign: Title
of Murukan)
32. http://849ce.org.uk/communities-daily-lives-and-urban-spaces/
No comments:
Post a Comment