കുഴിച്ചുമൂടപ്പെട്ട മേക്ക് ,എലുക എന്നീ പദങ്ങള്‍
“ആധാരം വഴിയാധാരം” പരമ്പരയിലെ തെളിയാത്ത ഭൂരേഖയില്‍ (ജൂലായ്5 ലക്കം കാഴ്ചപ്പാട് പേജ്) കാലഹരണപ്പെട്ട പദങ്ങള്‍ എന്ന ലിസ്റ്റില്‍
നഞ്ച,പുഞ്ച ,ജമതിരി ,പോക്കുവരവ് കുഴിക്കാണം തുടങ്ങിയ അതിപ്രാചീന പദങ്ങളെ
അവതരിപ്പിച്ചത് വായിച്ചു .തോമസ് ഐസക് ധനമന്ത്രിയായിരിക്കുന്നതിനാല്‍ ഭാഷാസ്നേഹികള്‍ പേടിക്കണം .കഴിഞ്ഞ തവണ അദ്ദേഹം
മന്ത്രിയായിരുന്നപ്പോള്‍ (2008 നവംബര്‍ ) കാലഹരനപ്പെട്ടവ എന്ന
മുദ്രകുത്തി രണ്ടു പ്രാചീന പദങ്ങളെ കുഴിച്ചു മൂടി .ആ പദങ്ങളുടെ ചരിത്രപ്രാധാന്യം
അദ്ദേഹം മനസ്സിലാക്കിയില്ല .പടിഞ്ഞാറ് എന്നതിനുപയോഗിച്ചിരുന്ന “മേക്ക്” (മുകളില്‍ )
അതിര്‍ എന്നതിനുപയോഗിച്ചിരുന്ന “എലുക” .നമ്മുടെ മലയാളം സഹാദ്രിക്ക് കിഴക്ക്
രൂപപ്പെട്ട തമിഴില്‍ നിന്നുല്ഭവിച്ചു അല്ലെങ്കില്‍ നമ്മുടെ ആധാരമെഴുതുകാര്‍
മുഴുവന്‍ തമിഴ് പാരമ്പര്യം ഉള്ളവര്‍ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന മേക്ക്
ഹാരപ്പന്‍ മുദ്രകളില്‍ ഉള്ള അതിപ്രാചീന പദമായിരുന്നു(ഐരാവതം മഹാദേവന്റെ ലേഖനങ്ങള്‍
കാണുക ) .സഹ്യാദ്രിയ്ക്ക് മുകളില്‍ സൂര്യന്‍ അസ്തമിക്കുന്ന പ്രദേശത്തുകാര്‍ ആണ് പടിഞ്ഞാറിന് മേക്ക്(മുകളില്‍
) എന്ന് പറഞ്ഞിരുന്നത് (കാട്വേല്‍ ,ചട്ടമ്പിസ്വാമികള്‍
എന്നിവര്‍ അക്കാര്യം വിശദീകരിച്ചിട്ടുണ്ട്) .എലുകയുടെ പ്രാചീനതയെ കുറിച്ച്
സുകുമാര്‍ അഴീക്കോടും എഴുതിയിരുന്നു .ചില പുരാതന പാശ്ചാത്യഭാഷകളിലും ഈ പദം
ഉണ്ടത്രേ .കാലഹരണപ്പെട്ടു എന്ന പേരില്‍ നഞ്ചയും പുഞ്ചയും പോക്കുവരവും മറ്റും ഇനി
കുഴിച്ചുമൂടപ്പെടുമോ ആവോ?
ഡോ .കാനം ശങ്കരപ്പിള്ള പൊന്‍കുന്നം mob: 9447035416e-mail drkanam@gmail.com
No comments:
Post a Comment