Friday, 29 July 2016

എന്‍റെ ജിനദേവാ

എന്‍റെ ജിനദേവാ
=================
തോട്ടം രാജശേഖരന്‍റെ തോട്ടം ബുക്സ് പ്രസിദ്ധീകരിച്ച എന്‍റെ ശ്രീപത്മനാഭാ പ്രസിദ്ധീകൃതമായത് 2015 മെയില്‍ .പുസ്തക അവലോകനം കലാകുമുദിയില്‍ വന്നപ്പോള്‍ തന്നെ അതൊന്നു വായിക്കണം എന്ന് കരുതി .പക്ഷെ ഇപ്പോഴാണ് അത് കയ്യില്‍ വന്നത് .സ്വാഭാവികമായും വിവാദ പരാമര്‍ശങ്ങള്‍ വരും എന്നറിയാം .പലയിടത്തും റഫറന്‍സ് നല്‍കിയിട്ടുണ്ട് ..പക്ഷെ പലയിടത്തും അതില്ല .എവിടെ നിന്ന് കിട്ടിയ വിവരം എന്ന് വായനക്കാരന് പിടികിട്ടില്ല .
തോല്‍ക്കാപ്പിയത്തില്‍
കുറിച്ചി , കുറവര്‍ ,മുല്ല ,ഇടയര്‍ ,മരുതം തുടങ്ങിയ വംശങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നു എന്ന് തോട്ടം(പേജ് 34) .തൊല്‍ക്കാപ്പിയം വായിച്ചു ഉദ്ധരിച്ചതാവില്ല .പിന്നെ എവിടെ നിന്ന് കിട്ടി ഈ വാക്യം ?.സംഘകാല കൃതികളെ കുറിച്ച് പഠിച്ച വി.ആര്‍ പരമേശ്വരന്‍ പിള്ള ,ശൂരനാട് കുഞ്ഞന്‍പിള്ള ,കെ.ദാമോദരന്‍ തുടങ്ങി ആരുടെ എങ്കിലും പഠനത്തില്‍ നിന്നെടുത്തതാണ് പലരും ഇത്തരം വിവരങ്ങള്‍ നല്‍കാറ് .പക്ഷെ ഈ വിഡ്ഢിത്തരം എവിടെ നിന്ന് കിട്ടിയോ ആവോ?
വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയത് കാണുക
കുറിഞ്ചിയില്‍ കുറ വരും മുല്ലൈ നിലത്തില്‍ ഇടയന്മാരും പാലൈ നിലത്തില്‍ മറവരും നെയ്തല്‍  നിലത്തില്‍ പരതവരും മരുതനിലത്തില്‍ വെള്ളാളരും ആണ് താമസക്കാര്‍ (ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍ അഞ്ജലി പബ്ലിക്കേഷന്‍സ് പൊന്‍കുന്നം1987  പേജ് 12)
ഇനി “നാനം മോനം” എന്ന പ്രാചീന വട്ടെഴുത്തിനെ കുറിച്ച് എഴുതിയത് കാണുക (പേജ് 47)
Foot note 12
“അക്ഷരമാല കുട്ടികളെ ആദ്യമായി പഠിപ്പിക്കുമ്പോള്‍ നമോസ്തു  എന്ന് ചൊല്ലും .ഉച്ചാരണം –നാനം മോന ഇട്ടുണ തുണ –അതായത് ന,മോ,തു എന്നാണ് .ഇത് നാന –മോന എന്നറിയപ്പെട്ടു “
ഈ രാജശേഖര വാക്യം എവിടെ നിന്ന് കിട്ടിയോ ആവോ?
“എന്‍റെ ജിനദേവാ” എന്ന് വായനക്കാര്‍ വിളിച്ചു പോകും .
പി .ഭാസ്കരന്‍ ഉണ്ണി പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ നാനം മോനം എന്താണ് എന്നെഴുതിയിട്ടുണ്ട് . :

"നാനം മോനം" ജൈനരുടെ കുത്തകയായിരുന്നു.അവര്‍ അത് പ്രചരിപ്പിച്ചു .തരിസാപ്പള്ളി ശാസനം (സുന്ദരന്‍ എന്ന വെള്ളാളന്‍ എഴുതിയത് ),പാര്‍ത്ഥി
വപുരം ശാസനം (എഴുതിയത് വെണ്ണീര്‍ വെള്ളാളന്‍തെങ്കനാട്ടു കിഴവന്‍ (പ്രഭു ) മുരുകന്‍ ചേന്നി) എന്നിവ കാണുക  
ഇന്നു നാം ("ശ്രീ" യേശുവേ നമ എന്നെഴുതിക്കുന്ന.ചിലകൃസ്ത്യാനികൾ ഒഴികെ) എഴുത്തു തുടങ്ങുന്നത്"ഹരിശ്രീ.." കുറിച്ചു കൊണ്ടാണല്ലോ.
തമിഴകത്തെ വെള്ളാളർ അതു ചെയ്തിരുന്നത് "നമൊസ്തു ജിനതെ" എന്നു തുടങ്ങി ആയിരുന്നു."ഞാൻ ജിനനെ നമസ്കരിക്കുന്നു".
നാനം,മോനം,ഇത്തനം,തൂനം,ചിനം,ഇന്നനം,താനം,ഉമ്മനം എന്ന വായ്ത്താരി
ഗുരു ഉച്ചരിക്കുമ്പോൾ, ശിഷ്യൻ അതിലെ ഓരോ വാക്കിലേയും പ്രധാന അക്ഷരങ്ങൾഎടുത്ത് "നമോത്തു ചിനനം" എന്ന്, വെള്ളാളർ കൃഷിചെയ്തുണ്ടാക്കിയ നെല്ലു കുത്തിയുണ്ടാക്കിയ
അരിയിൽ എഴുതണമായിരുന്നു.


No comments:

Post a Comment