“സദാനന്ദ” സാധുജന പരിപാലന സംഘം
ശ്രീനാരായണ ഗുരു,ചട്ടമ്പി സ്വാമികള്‍ എന്നിവര്‍
കഴിഞ്ഞാല്‍ പിന്നെ
ഏറ്റവും കൂടുതല്‍ ജീവചരിത്രം രചിക്കപ്പെട്ടിരിക്കുന്നത്
മഹാത്മാ അയ്യങ്കാളിയ്ക്കാന്നെന്ന് തോന്നുന്നു . പത്തോളം കൃതികള്‍
ടി.പി ചെന്താരശ്ശേരി (അയ്യങ്കാളി: അധസ്ഥിതരുടെ പടത്തലവന്‍ 2007,2008,2014),
അഭിമന്യു,ചെറായി രാമദാസ്(അയ്യങ്കാളിക്ക് ആദരവോടെ ), ,ദളിത്ബന്ധു (മഹാനായ
അയ്യങ്കാളി-ജീവിതവും ദര്‍ശനവും, സിയന്‍സ് കുടവൂര്‍ 2013 ) ,Adv. കെ.എ
കുഞ്ചക്കന്‍(,സി.ഗോവിന്ദന്‍ ,ടി.ഏ മാത്യൂസ്(ആചാര്യ അയ്യങ്കാളി അവന്തി പബ്ലിക്ക്ഷന്‍സ്
(2009&2012.), ആര്‍ട്ടിസ്റ്റ് വിജയന്‍ ,തെക്കുംഭാഗം മോഹന്‍ (അടിമകളുടെ
ഗര്‍ജ്ജനം ),
ഏ.ആര്‍.മോഹനകൃഷ്ണന്‍(അയ്യങ്കാളി, ബുദ്ധബുക്സ്
അങ്കമാലി ,കുന്നുകുഴി മണി & പി.എസ്
അനിരുദ്ധന്‍(മഹാത്മാ അയ്യങ്കാളി ഡി.സി ബുക്ക്സ് 2013) എന്നിവരാല്‍
എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ .
ടി.ഏ മാത്യൂസ്,കുന്നുകുഴി മണി & പി.എസ്
അനിരുദ്ധന്‍ ,തെക്കുംഭാഗം മോഹന്‍ ,മോഹനകൃഷ്ണന്‍ എന്നിവര്‍ അയ്യങ്കാളിയുടെ
ഉപദേശകനും മാര്‍ഗ്ഗദര്‍ശിയും ഊര്‍ജ്ജസ്രോതസ്സും മറ്റും ആയിരുന്ന സദാനന്ദ സ്വാമികളെ
കുറിച്ച് വിശദമായി എഴുതിയപ്പോള്‍, ,മറ്റുള്ളവര്‍ അദ്ദേഹത്തെ തമ്സകരിച്ചുകളഞ്ഞു .മതത്തെ
മതം കൊണ്ട് നേരിട്ട സദാനന്ദ സ്വാമികള്‍ പുലയര്‍,പറയര്‍
തുടങ്ങിയ ദളിത് സമുടായാംഗങ്ങല്‍ക്കായി
ബ്രഹ്മനിഷ്ടാ മഠങ്ങള്‍ സ്ഥാപിച്ചു ചിത്സഭകള്‍ നടത്തി ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനം
തടഞ്ഞു നിര്‍ത്തി .അയ്യങ്കാളിയും കൂട്ടരും മാര്‍ഗ്ഗം കൂടാതിരിക്കാന്‍ കാരണം സദാനന്ദസ്വാമികളുടെ ബോധവല്‍ക്കരണം ആയിരുന്നു.ഹിന്ദുക്കളെ മുഴുവന്‍,അവര്‍ണ്ണ
സവര്‍ണ്ണ ഭേദമന്യേ ഒരു കുടക്കീഴില്‍
അണിനിരത്താന്‍ ആയിരുന്നു സ്വാമികളുടെ പ്രവര്‍ത്തനം .അതിനായി അദ്ദേഹം “സദാനന്ദ
സാധുജന പരിപാലനസംഘം” സ്ഥാപിച്ചു .1898 ലെ ബാലരാമപുരം ചാലിയര്‍ ലഹള കഴിഞ്ഞ ഉടനെ
ആയിരുന്നു ഇതെന്ന് തെക്കുംഭാഗം മോഹന്‍ അടിമഗര്‍ന്ജനങ്ങളില്‍ (പേജ് ) .മറ്റു ഗ്രന്ഥകര്‍ത്താക്കള്‍
ഈ വിവരം മറച്ചു വയ്ക്കുന്നു .ചെന്താരശ്ശ്ശേരി അയ്യങ്കാളി ജീവചരിത്രം (പ്രഭാത് )ഒന്നാം
പതിപ്പില്‍ ഇക്കാര്യം എഴുതിയിരുന്നു എന്ന് മോഹന്‍ .പക്ഷെ മൂന്നാം പതിപ്പില്‍ (2014
സെപ്തംബര്‍) ഇത്രമാത്രം: “സദാനന്ദ സ്വാമിയുടെ കാലത്ത്
അയ്യങ്കാളിയും അനുയായികളും വെങ്ങാനൂര്‍ മുതല്‍ തിരുവനന്തപുരം വരെ കാല്‍ നട യാത്ര
നടത്തിക്കൊണ്ടു തങ്ങളുടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി” ( പേജ് 24).സാധുജനസംഘസ്ഥാപനവും
സദാനന്ദസ്വാമികലുമായുള്ള ബന്ധവും ചെന്താരശ്ശേരി
തമസ്കരിക്കുന്നു ..ദളിത്ബന്ധുവും ഈ തമസ്കരണം
നടത്തിയെങ്കിലും അദ്ദേഹത്തിന്റെ കൃതിയ്ക്ക് അവതാരിക എഴുതിയ അയ്യങ്കാളിയുടെ
കൊച്ചുമകന്‍ അന്തരിച്ച പി.ശശിധരന്‍ ഐ.പി.എസ് (സംസ്ഥാന പ്രസഡന്റ് സാധുജന പരിപാലന
സംഘം ) ഇങ്ങനെ എഴുതി (പേജ് 24)
“ സാധുജനപരിപാലന
സംഘത്തിന്റെ വെങ്ങാനൂര്‍ യൂനിറ്റിനു സദാനന്ദ വിലാസം കരയോഗം എന്ന് നാമകരണം
ചെയ്തിരുന്നു” . ശ്രീ ശശിധരന് കിട്ടിയ വിവരം ശരിതന്നെയോ എന്നറിയാന്‍ അദ്ദേഹം
അന്തരിച്ചു പോയതിനാല്‍ മാര്‍ഗ്ഗമില്ല .കെട്ടിടത്തിന്‍റെ പേര്‍ “സദാനന്ദ വിലാസം” എന്നായിരുന്നു
എന്നദ്ദേഹത്തിന്റെ ഭാര്യ പറയുന്നു .കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കറിയില്ല .ഏതായാലും
സദാനന്ദ ബന്ധം വിളിച്ചോതുന്നു ദളിത് ബന്ധുവിന്റെ പുസ്തക അവതാരിക (പേജ് 24)
സദാനന്ദ സ്വാമികളെ കുറിച്ചുള്ള വസ്തുനിഷ്ടമായ
വിവരണം നല്‍കുന്നത് ടി.ഏ മാത്യൂസ് ആണ് (ആചാര്യ അയ്യങ്കാളി “സദാനന്ദ സ്വാമികള്ടെ
ആഗമനം (പേജ് 141-150) എന്ന തലക്കെട്ടിന്‍ കീഴില്‍ അദ്ദേഹം എഴുതുന്നു .
...”കൊടുംകാറ്റുകളെ പ്രതിരോധിച്ചു പര്‍വ്വതം പോലെ
ഉറച്ചു നില്‍ക്കാന്‍ അയ്യന്കാളിയ്ക്ക് പ്രചോദനം നല്‍കിയത് സദാനന്ദ സ്വാമികള്‍ ആണ്.
.ക്രിസ്തുവിന്റെ ആഗമനത്തിനു മുമ്പ് മരുഭൂമിയില്‍ നിന്നെത്തിയ സ്നാപക യോഹന്നാനെ
പോലെ ആയിരുന്നു സദാനന്ദ സ്വാമികള്‍....അദ്ദേഹം പറഞ്ഞു :”അയിത്തം .അതാണ് ആദ്യം
മാറേണ്ടത് .സഹജീവിയെ കാണുമ്പോള്‍ കാട്ടുപൊന്തക്ളില്‍ ഓടി ഒളിക്കണം എന്നുള്ള
ദുരാചാരം നിലനില്‍ക്കുന്നിടത്തോളം ഒരു സമൂഹവും രക്ഷ പെടില്ല ...” ശ്രീരാമകൃഷ്ണന്‍
സ്വാമിവിവേകാനനടനെ എന്ന പോലെ സദാനന്ദ സ്വാമികള്‍ അയ്യങ്കാളിയെ അനുഗ്രഹിച്ചു .തീവ്രമായിരുണ്ണ്‍
ആത്മബന്ധത്തിന്റെ ആരംഭം കുറിയക്കള്‍
ആയിരുന്നു അത്.അയിത്തം പോലെ തന്നെ സ്വാമിയെ ഭയപ്പെടുത്തിയ മറ്റൊരു വിഷയമായിരുന്നു
മത പരിവര്‍ത്തനം .”ദുഷിച്ചു പോയത് ഹിണ്ട് മതമല്ല,അതിലെ തത്വങ്ങള്‍ തിരിച്ചറിയാന്‍
കഴിയാത്ത വ്യക്തികളാണ് .അതുകൊണ്ട് ഈ മതവും സംസ്കാരവും വിട്ട് ഞാന്‍ എങ്ങും പോകാന്‍
ഉദ്ദേശിക്കുന്നില്ല “ എന്ന് അയ്യങ്കാളി ഉറപ്പിച്ചു പറയാന്‍ കാരണം സദാനന്ദസ്വാമികള്‍
ആയിരുന്നു എന്ന് തറപ്പിച്ചു പറയാം
No comments:
Post a Comment