മുണ്ടക്കയം പഞ്ചായത്ത് ഭരണ
സമതി ശ്രദ്ധിക്കുക
ശ്രീ പി.സി ജോര്‍ജ് എം എല്‍
ഏ യും
ശ്രീ എന്‍.എന്‍ ലാലിന്‍റെ
പത്രാധിപത്യത്തില്‍ കോട്ടയം കഞ്ഞിക്കുഴിയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന
കമലദളം (വില 25 രൂപാ കോപ്പികള്‍ക്കു വിളിക്കുക ) മാസികയുടെ വായനക്കാര്‍ എല്ലാ മാസവും മൂന്നാം
ഞായറാഴ്ച ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഒത്തു കൂടാറുണ്ട് .ഡി.സി
കിഴക്കേമുറിയുടെ കൂടെ പ്രവര്‍ത്തിച്ചത് കൊണ്ടാവണം കൃത്യം പത്ത് മണിക്ക് കൂട്ടായ്മ
തുടങ്ങിയിരിക്കും .നാല് മണിയ്ക്ക് (ചിലപ്പോള്‍ ഉച്ചയൂനിന് ശേഷവും പിരിയും
,പങ്കെടുക്കുവരുടെ ഫോട്ടോ ഉള്‍പ്പെടുത്തി അടുത്ത ലക്കത്തില്‍ റിപ്പോര്‍ട്ട് വരും
.കോട്ടയം ജില്ലയില്‍ വച്ചു നടത്തപ്പെടുന്ന ഒത്തുചേരലില്‍ ഞാനും പങ്കെടുക്കും
.പലപ്പോഴും അദ്ധ്യക്ഷന്‍ .എല്ലാതവണയും ഏതെങ്കിലും വിഷയത്തെ കുറിച്ച് സന്സാരിക്കും
.വിഷയം ആരോഗ്യ മാകാം (ഉദാ :അന്നവിചാരം മുന്നവിചാരം .ചരിത്രമാകാം –ഉദാ
:തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷിപ്പട്ടിക .അഴിമതി ആകാം ഉദാ
:ഇന്ത്യയില്‍ നടന്ന വന്‍ അഴിമതികള്‍ ).അവയില്‍ പലതും പിന്നീട് കമലാദളത്തില്‍ ലേഖനം
ആയും വരും
ജൂണ്‍ മാസത്തില്‍
എരുമേലിയില്‍ ആയിരുന്നു ഒത്തു ചേരല്‍ .ഞാന്‍ അദ്ധ്യക്ഷന്‍ .മുഖ്യ പ്രഭാഷകന്‍
ചാത്തന്നൂര്‍ വിജയനാഥ് (റിട്ട ഡി വൈ എസ് പി ) ഉത്ഘാടനം സ്ഥലം എം എല്‍ .ഏ പൂഞ്ഞാര്‍
പുലി പി.സി ജോര്‍ജ് .പോലീസ് സേനയില്‍ രാഷ്ട്രീയ ക്കാരുടെ ഇടപെടല്‍ എന്നതായിരുന്നു
വിഷയം .പൂഞ്ഞാര്‍ പുലിയ്ക്ക് വിഷയം ഇഷ്ടപ്പെട്ടില്ല .രാഷ്ട്രീയക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍
പോലീസ് നാട് മുടിക്കുമായിരുന്നു എന്ന് തുറന്നു പറഞ്ഞു ശ്രീ ജോര്‍ജ് .ഏതുമേലിയില്‍
ചര്‍ച്ച ചെയ്യേണ്ട വവിഷയം മാലിന്യ നിര്‍ മ്മാര്‍ന്ജാനം ആണെന്നും അദ്ദേഹം പറഞ്ഞു
.എന്‍റെ പ്രസംഗത്തില്‍ എരുമേലി യ്ക്ക് പറ്റിയത് തുമ്പൂര്‍ മൂഴി മോഡല്‍ ഉറവിട
മാലിന്യ സംസ്കരണം ആണ് എന്ന് ഞാന്‍ പറഞ്ഞു .ആവിഷയം അടുത്തലക്കം (ജൂലായ് ലക്കം കമല
ദളത്തില്‍ സചിത്ര ലേഖനം ആക്കി )
പ്രസംഗം ഗുണം ചെയ്തു എന്ന്
തോന്നുന്നു
പൂഞ്ഞാര്‍ പുലിയുടെ
പരിധിയില്‍ വരുന്ന മുണ്ടക്കയം പഞ്ചായത്ത്
തുമ്പൂര്‍ മൂഴി എയിറോ ബിക്
മോഡല്‍ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കാന്‍ പോകുന്നു എന്ന് പത്ര വാര്‍ത്ത
ആലപ്പുഴയില്‍ ധനമന്ത്രി
തോമസ് ഐസക് പ്രവൃത്തിയില്‍ കൊണ്ട് വന്ന
TMAC(Thumboormoozhi Modal Aerobim
Composting )മുണ്ടക്കയം പഞ്ചായത്ത് ജന പ്രതി നിധികള്‍ സന്ദര്‍ശിക്കുന്ന
ഫോട്ടോയും മനോരമ പത്രത്തില്‍ കണ്ടു
അമ്പതു ലക്ഷം രൂപാ
മുണ്ടക്കയം പഞ്ചായത്ത് അതിനായി മാറ്റി വച്ചു എന്നും കണ്ടു .
പക്ഷെ പഞ്ചായത്ത് കോട്ടയം
കഞ്ഞിക്കുഴിയില്‍ കോട്ടയം റോട്ടറി ക്ലബ് ,കോട്ടയം നഗരസഭ എന്നിവയുടെ സംയുക്ത
ആഭിമുഖ്യത്തില്‍ നടത്തി പരാജയ പ്പെട്ട TMAC കൂടി
കാണണം .തകരാര്‍ എന്തെന്ന് മനസിലാക്കണം .അല്ലെങ്കില്‍ അമ്പതു ലക്ഷം വെറുതെ
വെള്ളത്തില്‍ ആകും (പലര്‍ക്കായി വീതിച്ചു കിട്ടും എന്നൊരു സത്യം മനസ്സിലാക്കുന്നു
.അത് പോരാ )
ആദ്യം വേണ്ടത് നാട്ടുകാരെ
മുഴുവന്‍ കുഞ്ഞുകുട്ടി പരാധീനങ്ങളെ മുഴുവന്‍ ബോധവല്‍ക്കരിക്കണം .ഓരോ വീട്ടിലും
കയറി ഇറങ്ങി ബോധാവല്‍ക്കരണം നടത്തണം .രാഷ്ട്രീയക്കാര്‍ക്ക് അത് ബുദ്ധി മുട്ടല്ല
.തെരഞ്ഞെടുപ്പു കാലത്ത് നോട്ടീസുമായി ഓരോ വീട്ടിലും ഓരോ സ്ഥാനാര്ത്തിയ്ക്ക്
വേണ്ടിയും എത്രയോ പേര്‍ വീടുകള്‍ കയറി ഇറങ്ങി .അതൊന്നു കൂടി ആവര്‍ത്തിച്ചാല്‍
പത്തു തവണവീതം ഓരോ വീട്ടിലും കയറാം . എങ്കില്‍ മാത്രമേ TMAC വിജയിക്ക ഉള്ളു .
TMAC ആവിഷ്കരിച്ച ഡോ ഫ്രാന്‍സിസ് സേവിയര്‍(വെറ്റിനറി
യൂനിവെര്സിടറ്റി തൃശ്ശൂര്‍ )
അതിന്‍റെ ചെലവു കുറഞ്ഞ
പതിപ്പ് ആവിഷകരിച്ച
കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍
നായര്‍ (തിരുവനന്ത പുരം )
എന്നിവരെ വിളിച്ചു ബോധവല്‍ക്കരണ
പരിപാടികള്‍ നടത്തണം
അവര്‍ സന്തോഷ പൂര്‍വ്വം
വരും
ഞാന്‍ തന്നെ അവരെ അതിനായി
ക്ഷണിക്കാം .
മുണ്ടക്കയം പഞ്ചായത്ത്
മണ്ടത്തരം കാട്ടുമോ
എന്നെനിക്കു പേടി
പത്ര വാര്‍ത്തയാണ് കാരണം
പത്രക്കാര്‍ക്ക്
തെട്ടിയതാകണ മേ എന്നാണു പ്രാര്ത്ഥന .
മുണ്ടക്കയം പഞ്ചായത്ത്
ആവിഷ്കരിക്കാന്‍ പോകുന്നത്
TMAC അല്ല
മനോരമ വാര്‍ത്ത കാണുക
“നാലടി വീതിയിലും നാലടി
നീളത്തിലും ഉള്ള കുഴികള്‍ നിര്‍മ്മിച്ചാണ് മാലിന്യ സംസ്കരണം ഒരുക്കുന്നത്
കുഴികള്‍ക്ക് മേല്‍ എടുത്തു
മാറ്റാവുന്ന ഫെറോ സിമന്റ് പാളികള്‍ സ്ഥാപിക്കും “
സംഗതി പാളും .
ഫെറോ സിമന്‍റ് പെട്ടി
ഉണ്ടാക്കുന്ന ഏതോ
കമ്പനിയെ സഹായിക്കാന്‍ ഒരു
പദ്ധതി .അമ്പതു ലക്ഷം വീതിക്കപ്പെടും
പദ്ധതി പരാജയ പ്പെടും
അത് കുഴിയില്‍ മൂടപ്പെടും
മാലിന്യം മുണ്ടക്കയം
പഞ്ചായത്തില്‍ വീണ്ടും കുമിഞ്ഞു കൂടും
തെറ്റ് എന്തെന്നറിയാന്‍
വിളിക്കുക
ഡോ ഫ്രാന്‍സിസ് സേവിയര്‍ 9447131598
കേരള ഫാര്‍മര്‍
ചന്ദ്രശേഖരന്‍ നായര്‍ 9447183033
പ്രിയ പി.സി ഒന്ന്
ശ്രദ്ധിക്കുക
അവര്‍ ചെയ്യാന്‍ പോകുന്നത്
എന്ത് എന്ന്
മുണ്ടക്കയം പഞ്ചായത്ത്
ജനപ്രതിനിധികള്‍ അറിയുന്നില്ല
ദൈവമേ അവരോടു പൊറുക്കേണമേ
എന്താണ് തകരാര്‍
എവിടെയാണ് പാളിച്ച
എന്ന് കണ്ടുപിടിക്കാന്‍ വായനക്കാര്‍ മുന്നോട്ടു
വന്നാലും
No comments:
Post a Comment