Saturday, 15 July 2017

ഗൌരിയമ്മ മറച്ചു വയ്ക്കുന്ന ചരിത്ര സത്യം

ഗൌരിയമ്മ മറച്ചു വയ്ക്കുന്ന ചരിത്ര സത്യം
കെ.ആര്‍.ഗൌരിയമ്മയുമായി വി.ഡി. സെല്‍വരാജന്‍ നടത്തിയ കൂടിക്കാഴ്ച (കലാകൌമുദി 2017 ജൂലായ്‌ 16 ലക്കം 2184) യില്‍ കാര്‍ഷിക ബന്ധബില്‍ തയ്യാറാക്കാന്‍ സഹായിച്ച ഇളയത് ഹരിഹരന്‍ എന്നിവരുടെ പേര്‍ എടുത്തു പറഞ്ഞതില്‍ നൂറു തികയുന്ന സഖാവിനെ അനുമോദിക്കുന്നു .ആ ബില്ലിന്‍റെ പിതൃത്വത്തില്‍ ഉള്ള  പ്രധാനപങ്കിനെ കുറിച്ച് വി.ആര്‍ കൃഷ്ണ അയ്യരുമായുണ്ടായ തര്‍ക്കത്തെ ഓര്‍മ്മിച്ചത് കൊണ്ടാവാം, അവര്‍ മദ്രാസ് ടെനന്‍സി ആക്ടില്‍ അദ്ദേഹം അവതരിപ്പിച്ച ഭേദഗതിയുടെ കോപ്പി നല്‍കമാത്രം ചെയ്തു  എന്നെടുത്ത് പറയുന്നു .സി.എച്ച് കണാരന്‍ എന്തോ കാര്യമായ പങ്കു വഹിച്ചു എന്നും ഗൌരിയമ്മ  സൂചിപ്പിക്കുന്നു .പക്ഷെ മറക്കാന്‍ പാടില്ലാത്ത രണ്ട് പേരുകള്‍ അവര്‍ മറച്ചുവച്ചു .വെറും മറവി അല്ല .പണ്ടുമവര്‍ അങ്ങനെ ചെയ്തിട്ടുണ്ട്.
സി. അച്യുതമേനോന്‍ എഴുതിയത് കാണുക  ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ  സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ്പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല

1954- ആഗസ്റ്റ്‌ ഏഴിനാണ് പി.എസ് ഭൂപരിഷ്കരണത്തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചത്. ഇരുപ്പൂ നിലമാനെങ്കില്‍ പതിനഞ്ചു ഏക്കറും ഒരുപ്പൂ നിലമോ പറമ്പോ ആണെങ്കില്‍ മുപ്പതേക്കറും വരുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ആറു മാസത്തിനുള്ളില്‍ പരിധിയില്‍ കവിഞ്ഞ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കണം .അല്ലെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യും  എന്നതായിരുന്നു ബില്ലുകളുടെ ചുരുക്കം  
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍

1.ഭൂമി കൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം   ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ട വില നല്‍കാനുള്ള ബില്ല്             

ബില്ലിന്‍റെ  ചര്‍ച്ചയില്‍ അന്നത്തെ മെമ്പര്‍ കെ ആര്‍ ഗൌരി(യമ്മ)
പ്രസംഗിച്ചത് “ഈ ബില്ലുകള്‍ അവസാനത്തിന്‍റെ ആദ്യം കുറിയ്ക്കുന്നു എന്നായിരുന്നു” (പി.സുബ്ബയ്യാപിള്ള പി.എസ് നടരാജപിള്ള പേജ് 127)
ആറു ബില്ലുകള്‍ ആയി അവതരിപ്പിക്കാന്‍ കാരണം ഒറ്റ ബില്ലാണെങ്കില്‍ നിയമസഭ തള്ളിയാല്‍, ഒരു കാര്യവും നടക്കില്ല .ആറെണ്ണമാകുമ്പോള്‍, ചിലതെങ്കിലും പാസാക്കും .കുറെ കാര്യങ്ങള്‍ നടക്കും എന്നായിരുന്നു കാരണം .

1954-ല്‍ പട്ടം താണുപിള്ള യുടെ നേതൃത്വത്തിലുള്ള പി.എസ്.പി മന്ത്രിസഭ ഇന്ത്യയിലാദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു” (ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ്  93)

ഒരു പത്രപ്രവര്ത്തകനുമായി താന്‍  നടത്തുന്ന  സൌഹൃദ സംഭാഷണം അടുത്ത ദിവസം പത്രങ്ങളില്‍ മത്തങ്ങായില്‍ അച്ചടിച്ചു വരും എന്നും മുഖ്യമന്ത്രി പട്ടം  മനസ്സിലാക്കാതെ പോയി .ഭൂപരിഷ്കരണ ബില്ല് പാസായി അത് നടപ്പിലാക്കിയാല്‍,  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഓഫീസ്‌ അടച്ചു പൂട്ടേണ്ടി വരും എന്ന് പട്ടം  പറഞ്ഞു .അപ്പോള്‍ കോന്‍ഗ്രസ്സോ ? എന്നായി പത്രലേഖകന്‍ .അവര്‍ക്കും അതെ ഗതി വരും എന്നായിരുന്നു പട്ടത്തിന്‍റെ മറുപടി പിറ്റേദിവസം .പത്രവാര്‍ത്ത കണ്ട കോണ്ഗ്രസ് പി.എസ് .പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു .കമ്മ്യൂണിസ്റ്റുകള്‍ പി.എസ് പി യെ സഹായിക്കാന്‍ കൂട്ടാക്കിയില്ല .ചുരുക്കത്തില്‍ ഭൂപരിഷ്കരണ ബില്ലുകള്‍ പാസ്സാക്കാനാവാതെ പട്ടം മന്തിസഭ നിലം പതിച്ചു (1955 ഫെബ്രുവരിപി.എസ്സിന്‍റെ  ഭൂപരിഷ്കരണ ബില്ലുകള്‍ ആയിരുന്നു കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ചിരുന്ന പി.എസ് പി മന്ത്രിസഭയുടെ  പതനത്തിനു കാരണം (സുബ്ബയ്യാപിള്ള പേജ് 132).

എന്നാല്‍ ,തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം”  എന്നു തിരുക്കൊച്ചി മുഖ്യമന്ത്രിആയിരുന്ന  സി.കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ  സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ.മാത്യൂ തരകന്‍റെ  സഹായത്തോടെ, അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്‍റെ  പിതാവ് ) എഴുതിയ “സി.കേശവന്‍ ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം .ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.

അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമേന്റ  റി  പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും

ചെയ്തില്ല  അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുകഴിയാതെ പോയി.
1956
- ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടു ക്കുമ്പോഴാണ് സാക്ഷാല്‍നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയുംഅതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മോബൈ:9447035416  ഈ മെയില്‍:drkanam@gmail.com ബ്ലോഗ്‌:www.charithravayana.blogspot.in  



1 comment: