കര്‍ക്കിടക മകം (ജൂലൈ 25)
ശിവരാജ യോഗി മഹാഗുരു
തൈക്കാട്ട് അയ്യാഗുരുവിന്‍റെ നൂറ്റി എട്ടാമത് സമാധിദിനം
വ്യക്തികളില്‍ അന്തര്‍ലീനമായിര്‍ക്കുന്ന കഴിവുകളെ
വികസിപ്പിച്ച് , അവരെ ഉയര്‍ത്തി സമൂഹത്തിനു ഫലപ്രദമായി ഉപയോഗിക്കുവാന്‍ യോഗവിദ്യയ്ക്കുള്ള
കഴിവ് ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞു. ജൂണ്‍ 21 ആഗോള യോഗാ ദിനമായി യുനെസ്കോ പ്രഖ്യാപിച്ചു കഴിഞ്ഞു .പത്തൊന്‍പതാം
നൂറ്റാണ്ടിന്‍റെ അവസാന മൂന്നു ദശകങ്ങളിലും ഇരുപതാം നൂറ്റാ ണ്ടിന്‍റെ ആദ്യ ശതകത്തിലും (1873-1909) തിരുവിതാം കൂറില്‍ യോഗവിദ്യ പ്രചാരിപ്പിച്ച യോഗിവര്യന്‍ ആയിരുന്നു ശിവരാജ
യോഗപ്രചാരകന്‍ തൈക്കാട്ട് അയ്യാവു
സ്വാമികള്‍ (1814-1909).
അടിമത്തത്തില്‍ ആണ്ടു കിടന്നിരുന്ന ഭാരതീയരില്‍, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കിയ നവോത്ഥാന
നായകരില്‍ രാജറാം മോഹന്‍ റോയി(1744-1832,), ദയാനന്ദ സരസ്വതി (1824-1883), ശ്രീരാമ പരമഹംസര്‍ (1832-1886), രാമലിംഗര്‍ (1823-1883) എന്നിവരോടൊപ്പം എടുത്തു കാട്ടേണ്ട നാമമാണു മഹാഗുരു ശിവരാജ യോഗി തൈക്കാട്
അയ്യാവ് സ്വാമികളുടേയും.
ആത്മീയതക്കും ഭൌതീകതക്കും തുല്യ പ്രാധാന്യം നല്‍കി,ജാതി മത വര്‍ഗ്ഗ വര്‍ണ്ണലിംഗഭേദമന്യേ, സാധാരണക്കാരുടെ
ഇടയിലേക്കു ഇറങ്ങി ചെല്ലുകയും താഴ്ന്ന അവര്‍ണ്ണ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കും
ബ്രാഹ്മണരോടും ഉന്നതകുല ജാതനായ തന്നോടും ഒപ്പം തുല്യസ്ഥാനം നല്‍കുകയും ചെയ്ത
യോഗിവര്യനായിരുന്നു ശിവരാജയോഗി തൈക്കാടു അയ്യാവ് സ്വാമികള്‍.144 വര്‍ഷം മുന്‍പു(1873 ) തിരുവനന്തപുരത്തെ തൈക്കാടു ഇടപ്പിറവിളാകം
എന്ന വാസസ്ഥലത്ത് വച്ചു തൈപ്പൂയ സദ്യക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം അവര്‍ണ്ണരെ ഇരുത്തി അയിത്തോച്ചാടനത്തിനായി അവര്‍ണ്ണ സവര്‍ണ്ണ
"പന്തി ഭോജനം" ലോകത്തില്‍ തന്നെ
ആദ്യമായി ആരംഭിച്ചതു അയ്യാവ് സാമികളായിരുന്നു. സവര്‍ണ്ണര്‍ അദ്ദേഹത്തെ
ആക്ഷേപിച്ചു. "പാണ്ടിപ്പറയന്‍"," മ്ലേഛന്‍"എന്നെല്ലാം വിളിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് "ഇന്ത
ഉലകത്തിലെ ഒരേ ഒരു മതം താന്‍, ഒരേ ഒരു ജാതി താന്‍,ഒരേ ഒരു കടവുള്‍
താന്‍".എന്ന വാക്യം .അതൊരു മുദ്രാവാക്യം ആയിരുന്നില്ല .തന്‍റെ പ്രവൃത്തിയെ
സാധൂകരിക്കാന്‍ പറഞ്ഞ മറുപടി മാത്രം .ഉപദേശത്തില്‍ അല്ല പ്രവൃത്തിയില്‍ ആണ് കാര്യം
എന്ന് കാട്ടിക്കൊടുത്ത മഹാഗുരു ആയിരുന്നു അയ്യാവ് (പിതാവ് എന്നാണീ തമിഴ് പദത്തിനര്‍ത്ഥം.
തിരുമൂലര്‍ എഴുതിയ തിരുമന്ത്രം മൂവായിരം എന്ന
അതിപ്രാചീന തമിഴ് കൃതി ആധാരമാക്കി രൂപപ്പെടുത്തിയ ശിവരാജ യോഗത്തില്‍ ചര്യ ,ക്രിയ
,യോഗം ജ്ഞാനം എന്നിങ്ങനെ നാല് ഭാഗങ്ങള്‍ .അന്‍പേ ശിവം (ദൈവം സ്നേഹമാകുന്നു )
എന്നുറക്കെ പ്രഖ്യാപിച്ച കൃതി .യോഗികല്‍ക്കാവാം ഭോഗവും (ശിവരാജയോഗികള്‍ക്ക് കുടുംബ
ജീവിതമാകാം )അതുനാല്‍ ആമാര്‍ഗ്ഗം സ്വീകരിക്കുവര്‍ കാഷായ വസ്ത്രം ധരിക്കില്ല .തല
മുണ്ഡനം ചെയ്യില്ല .ദാനം സ്വീകരിക്കയുമില്ല .ജോലി ചെയ്തു മാത്രം അത്യാവശ്യത്തിനു ധനം
സമ്പാദിക്കും.കളത്ര പുതാധികള്‍ ഉണ്ടായിരിക്കും
അയ്യാ ജീവചരിത്രം
നവോത്ഥന കാലഘട്ടത്തില്‍ കേരളം കണ്ട ആദ്യത്തെ സാമൂഹ്യ
പരിഷ്‌കര്‍ത്താവായിരുന്നു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികള്‍. മലബാറിലെ
കവളപ്പാറയില്‍ നിന്നും തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട് ജില്ലയിലെ നാകലാപുരത്തേക്കു
കുടിയേറിയ മുത്തുകുമാരന്‍റെയും കൊല്ലംകാരി ശൈവ വെള്ളാള കുലജാതയായ
രുഗ്മിണിയമ്മാളിന്‍റെയും മകനായി 1814 ലെ ഒരു അശ്വതി നക്ഷത്രത്തില്‍(കൃത്യമായ മാസം അറിയില്ല )
ജാതനായ സുബ്ബയ്യനാണ് പില്‍ക്കാലത്ത് ശിവരാജയോഗി അയ്യാവ് സ്വാമികളായി തീര്‍ന്നത്.
ശിശുവിന്‍റെ ഗ്രഹനില കണ്ട ജ്യോത്സര്‍, ജാതകന്‍ ശങ്കരാചാര്യരെപ്പോലെ
ശിഷ്യപരമ്പര സ്ഥാപിക്കുമെന്നും ഭരണാധികാരികള്‍ ശിഷ്യരായുണ്ടാകുമെന്നും പ്രവചിച്ചു.
ബാലനു 12 വയസ്സുള്ളപ്പോല്‍
സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി
എന്നെ അവധൂതര്‍ വീട്ടിലെത്തി സുബ്ബയ്യന്‍റെ കാതില്‍ ബാലാസുബ്രഹ്മണ്യമന്ത്രമെന്ന
പതിനാലക്ഷരി ഓതി ., നാലു വര്‍ഷം
കഴിഞ്ഞു വീണ്ടുമെത്തുമെന്നു
പറഞ്ഞിട്ടു പോയി. 4 വര്‍ഷം കഴിഞ്ഞെത്തിയ അവര്‍
സുബ്ബയ്യനുമായി ബര്‍മ്മ,സിംഗപ്പൂര്‍,പെനാംഗ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റി
സഞ്ചരിച്ചു.ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി.കുറച്ചുകാലം കഴിഞ്ഞു
ഗൃഹസ്ഥാശ്രമിയാകണമെന്നും ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും ഉപദേശിച്ചിട്ട്
അവധൂതര്‍ മടങ്ങിപ്പോയി.
പിതാവ് ഹൃഷികേശന്‍ തനിക്കു നല്‍കിയ , രസവാദനിര്‍മ്മിതമായ
സുബ്രഹ്മണ്യവിഗ്രഹം സുബ്ബയ്യനു നല്‍കി പൂജ ചെയ്തുകൊള്ളുവന്‍ നിര്‍ദ്ദേശിച്ചിട്ട്
മുത്തുകുമാരന്‍ കാശിയിലേക്കു തീര്‍ത്ഥാടനത്തിനു പോയി.സുബ്ബയ്യന്‍ കൊടുങ്ങല്ലൂരും
വില്ലിപുരത്തും പോയി ഭജനമിരുന്നു.
സുബ്ബയ്യന്‍റെ ഒരു മാതുലന്‍ ഓതുവാര്‍(വെള്ളാള
പുരോഹിതന്‍ ) ചിദംബരം പിള്ള തിരുവനന്തപുരം രാജകൊട്ടാരത്തിലെ
ഉദ്യോഗസ്ഥനായിരുന്നു.സ്വാതി ആബന്ധം വഴി അയ്യാവു സ്വാമികള്‍ 1839 ല്‍ ഒരിക്കല്‍ തിരുവനന്ത പുരത്ത് എത്തി .സ്വാതി തിരുനാള്‍
മഹാരാജാവ് സുബ്ബയ്യനെ ഗുരുവായി വരിച്ചു.
ജയിലില്‍ കിടന്നിരുന്ന മുത്തുകുമരന്‍ എന്ന വൈകുണ്‌ഠ
സന്യാസിയെ, അയ്യാവിന്‍റെ
ആവശ്യപ്രകാരം സ്വാതിതിരുനാള്‍ മോചിപ്പിച്ചു. അയ്യാവിന്‍റെ ശിഷ്യനായിതീര്‍ന്ന "അയ്യാ"
വൈകുണ്‌ഠന്‍ എന്ന വൈഷ്ണവ സന്യാസി അതോടെ ശിവഭക്തനായി മാറി.തൈക്കാട് വഴിയമ്പലത്തിനു
സമീപം ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍അ യ്യാവ് ചൊല്ലിയതാണ് "ഉജ്ജൈന്‍ മഹാകാളിപഞ്ചരത്ന
സ്തോത്രം".
മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി
ഗ്രാമത്തിലെ കമലമ്മാളെന്ന ശൈവ വെള്ളാള യുവതിയെ അയ്യാവ് വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍
കോഴിക്കോട്ട് മിലിട്ടറി സപ്പൈ്ളസ് വകുപ്പില്‍ സെക്രട്ടറിയായി ജോലി കിട്ടി.
സീനിയര്‍ ഓഫീസ്സറായിരുന്ന മഗ്രിഗര്‍ സായിപ്പ് അയ്യാവിന്‍റെ ശിഷ്യനാകയും
അദ്ദേഹത്തില്‍ നിന്നും തമിഴ് ഭാഷ പഠിക്കയും ചെയ്തു.
മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും
തിരുവനന്തപുരത്ത് റസിഡന്‍ഡ് ആയപ്പോഴും, അയ്യാവ് അദ്ദേഹത്തെ അനുഗമിച്ചു.
തിരുവനന്തപുരത്ത്‌അയ്യാ തൈക്കാട് റസിഡന്‍സി മാനേജരായി നിയമിക്കപ്പെട്ടു. തുടര്‍ന്നദ്ദേഹം"തൈക്കാട്ട് അയ്യാവ് " എന്നറിയപ്പെട്ടു.
ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമിജി അയിത്തം പാപമാണെന്നു
പറയാറുണ്ടായിരുന്നു.ഇദ്ദേഹത്തിന് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍
ശിഷ്യരായുണ്ടായിരുന്നു. തൈപ്പൂയം തുടങ്ങിയ
വിശേഷദിവസങ്ങളില്‍ "പന്തിഭോജനം"
നടത്തി വന്നതില്‍ നാനാജാതിമതസ്ഥരും
പങ്കെടുത്തിരുന്നു.ഗാന്ധിജിയുടെ ഹരിജനോദ്ധാരണത്തിനു മുന്‍പ് തന്നെ ശ്രീ അയ്യാവ് സ്വാമി മനുഷ്യനെ മനുഷ്യനായി കാണാന്‍ ലോകരെ
പഠിപ്പിച്ചു. ജാതിയുടേയോ മതത്തിന്‍റേയോ വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന
എല്ലാ ചൂഷണങ്ങളേയും അദ്ദേഹം വെല്ലു വിളിച്ചു. അന്നത്തെ ഭരണകാലത്ത് സവര്‍ണ്ണരുടെ
ജാതിഭ്രാന്ത് അതിഭയങ്കരമായിരുന്നു. എന്തായാലും സ്വാമി സമാധിയാകുന്നതു വരെ
അദ്ദേഹത്തെ എതിര്‍ക്കാനാര്‍ക്കും കഴിഞ്ഞില്ല.
സംസ്കൃതത്തിലെ വജ്രസൂചികോപനിഷത്തിന്‍റെ വ്യാഖാനം
എല്ലാ ശിഷ്യരേയും പഠിപ്പിച്ചിരുന്നു.അദ്ദേഹം തന്‍റെ സിദ്ധാന്തം ശിഷ്യരില്‍ കൂടിയും
ലോകത്തെ പഠിപ്പിച്ചു.ശിഷ്യപ്രമുഖനായ ശ്രീ ചട്ടമ്പിസ്വാമികളുടെ "വേദാധികാര
നിരൂപണം" ഇതിനൊരുദാഹരണമാണ് .ശ്രീനാരയണഗുരു ആകട്ടെ അയിത്തത്തിനെതിരായി
പടപൊരുതി.കുളത്തൂര്‍ സ്വയം പ്രകാശയോഗിനിഅമ്മയും ഹരിജനോദ്ധാരണം ചെയ്തു. മേല്‍ജാതിക്കാരില്‍
നിന്നും കഠിനമായ എതിര്‍പ്പുണ്ടായിട്ടും അയ്യാ സ്വാമിയുടെ സിദ്ധാന്തം ശിഷ്യര്‍
ലോകരെ പഠിപ്പിച്ചു. പുലയ മഹാസഭയുടെ സംഘാടകനായ ശ്രീ വെങ്ങാലൂര്‍ അയ്യങ്കാളിയും തൈക്കാട്ടെത്തി
തൈപ്പൂയ സ്ദ്യയ്ക്കു ബ്രഹ്മണരോടൊപ്പം പങ്കെടുത്തിരുന്നു.1960 ല്‍ പുറത്തിറക്കിയ "ശിവരാജയോഗി
അയ്യാ സ്വാമി തിരുവടികള്‍" എന്ന ഗ്രന്ഥത്തിലെ114-15 പേജുകള്‍. 1997 ലിറങ്ങിറങ്ങിയ അടുത്ത പതിപ്പില്‍
ഈ അദ്ധ്യായം കാണുന്നില്ല.
ചരിത്രം സൃഷ്ടിക്കമാത്രമല്ല,ചരിത്രം സൃഷ്ടിച്ചനിരവധി നവോത്ഥാനനായകരെ (അയ്യാ വൈകുണ്ടന്‍ ,ചട്ടമ്പി
സ്വാമികൾ,ശ്രീനാരായണഗുരു,അയ്യങ്കാളി,ഡോ.പൽപ്പു,ഫാദർ പേട്ട ഫെർണാണ്ടസ്സ്) സൃഷ്ടിക്കകൂടി ചെയ്തു ആ മഹാഗുരു.ബ്രിട്ടനിലെ
ബേമിംഗാമിലെ സോഹോ ഹൗസ്സിൽ 1775 ല് രൂപം എടുത്ത
ലൂണാർ സൊസ്സൈറ്റി(ഇറാസ്മിക് ഡാർവിൻ,മാത്യൂ
ബോൾട്ടൺ,വില്യം വിതറിങ്ങ്) ചെയ്ത സേവനമാണു നടത്തിയത് .പേട്ടയിൽ കുടിപ്പള്ളിക്കൂടം ആശാൻ
രാമൻപിള്ള,അയ്യാ സ്വാമികൾ,മനോന്മണീയം സുന്ദരൻ പിള്ള എന്നീ ത്രിമൂർത്തികൾ
നടത്തി വന്നിരുന്ന ജ്ഞാനപ്രജാഗ രം(1876) എന്ന കൂട്ടായമ.അവിടെ വച്ചാണ് കുഞ്ഞനും നാണുവും അയ്യാവിനെ
അര്യുന്നതും പിന്നീട് ശിഷ്യർ ആകുന്നതും(1849 &
1850).ചെന്തിട്ടയിലെ ശൈവപ്രകാശ(1885) രൂപീകരിച്ചതാകട്ടെ അയ്യാവും
മനോന്മണീയവും അപ്പാവു വക്കീലും .തിരുവിതാം കൂറിലെ നവോത്ഥാനപ്രവർത്തനങ്ങൾക്കു
ചുക്കാൻ പിടിച്ചത് ഈ രണ്ടു കൂട്ടായമകളായിരുന്നു.
ഫാദർ പേട്ട ഫെർണാണ്ടസ്സ് എന്ന തന്റെ യൂറോപ്യൻ ശിഷ്യനെ കൊണ്ടു പേട്ടയിൽ ഇംഗ്ലീഷ് മീഡിയം സൂൾ തുടങ്ങിപ്പിച്ചതും നെടുങ്ങോടു എന്ന ദരിദ്രഭവനത്തിലെ പപ്പു എന്ന് ദരിദ്രബാലനെ സൗജന്യമായി പഠിപ്പിച്ചതും അയ്യാവായിരുന്നു.ആ ബാലൻ പിന്നീട് ഡോ.പൽപ്പുവായതും സ്വാമി വിവേകാനന്ദ നെ കണ്ടതും തുടർന്നു നാണു ഗുരുവിനെ സമീപിക്കുന്നതും ശ്രീനാരായണ ധർമ്മപരിപാലന സംഘം തുടങ്ങുന്നതും(1903) മറ്റും ചരിത്രം.തമിഴ് മഹാകാവ്യമായ മനോന്മണീയം രചിക്കാൻ സുന്ദരം പിള്ളയെ പ്രേരിപ്പിച്ചത് അയ്യാഗുരു ആയിരുന്നു .ശൈവസിദ്ധാനത്തിന്റേയും ശിവരാജവിദ്യയുടേയും ഗോപ്യമല്ലാത്ത അംശം ഈ കൃതിയിൽ ആണാം.അതിലെ അവതരണഗാനമാണ് തമിഴകത്തിന്റെ ദേശീയഗാനം.(തമിഴ് വാഴ്ത്ത് )ഹിന്ദുകൃസ്ത്യൻ ഇസ്ലാം മതവിശ്വാസികളായ സ്ത്രീപുരുഷന്മാരെ മതം മാറ്റാതെ അവരവരുടെ മതത്തിൽ വിശ്വസി ച്ചുകൊണ്ടു തന്നെ ആത്മീയമായും സാംസ്കാരികമായുമായും ബുദ്ധിപരമായും ഉന്നതിയിലെത്താൻ അയ്യാഗുരുവിന്‍റെ ശിവരാജയോഗം സഹായിച്ചു.
സ്വാതി
തിരുനാള്‍.ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ,ഏ ആര്‍
രാജരാജവര്‍മ്മ എന്നിവരുടെ പോലും
സർഗ്ഗവാസനയെ ഉദ്ദീപിപ്പിച്ചത് അയ്യാഗുരുവിന്‍റെ ശിവരാജയോഗമായിരുന്നു.
അയ്യാസ്വാമികളുടെ പ്രവചങ്ങള്‍
ആയിരത്തി എണ്‍പത്തിനാല് മിഥുനമാസത്തിലെ
അവസാനചൊവ്വാഴ്ച (1909 ജൂലൈ 13) പതിവു പോലെ ശ്രീമൂലം തിരുനാളിനെ മുഖം കാണിക്കാന്‍
അയ്യസ്വാമികള്‍ പോയി. അടുത്ത ചൊവ്വാഴ്ച്ച താന്‍ സമാധി ആവാന്‍ തീരുന്മാനിച്ചു
എന്നറിയിച്ചു. "മാറ്റിവയ്ക്കാന്‍ പാടില്ലേ?"എന്നു ചോദിച്ചപ്പോള്‍"ഇല്ല.
നിശ്ചയിച്ചു പോയി" എന്നായിരുന്നു മരുപടി.താന്‍ ആവശ്യപ്പെട്ട രണ്ടൂ കാര്യങ്ങള്‍
മറന്നു പോയിരിക്കാം എന്നു മഹാരാജാവു പറഞ്ഞപ്പോള്‍ ഇളയ തമ്പുരാട്ടി (സേതുപാര്വ്വതി
ഭായ്) നാലു വര്‍ഷം കഴിഞ്ഞ് ഒരു ആണ്‍കുട്ടിക്കു ജന്മം നല്‍കുമെന്നും ആ കുട്ടി നല്ല
മഹാരാജാവാകുമെന്നുംഎന്നാല്‍ "കടശ്ശിരാചാ" ആയിരിക്കുമെന്നും പ്രവചിച്ചു.
(അന്‍പതു
കൊല്ലത്തിനു ശേഷം രാജാവില്ലാതാകുമെന്ന് സ്വാമികള്‍ മുന്‍ കൂട്ടി കണ്ടു)ആ
രാജകുമാരന്‍റെ പന്ത്രണ്ടാം വയസ്സില്‍ കര്‍ക്കിടകത്തിലെ അമാവാസി കഴിഞ്ഞ് ഒരാഴ്ച
ആലസ്യമായിക്കിടന്ന് മഹാരാജാവ്`നാടു നീങ്ങുമെന്നും സ്വാമികള്‍ പ്രവചിച്ചു.തുടര്‍ന്നു താഴെപ്പറയുന്ന പാട്ട്
ചൊല്ലി:
"ഭാരതത്തില്‍
കറ്റാഴനാര്‍ പട്ടെനെവെ പരവുകാലം
കന്നിയര്‍കള്‍ വാസമില്ലാ
കാട്ടുമലര്‍ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വന്‍ കൊലയും വഴി പറയും
മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും
മക്കള്‍ കൈയേന്തിനിര്‍പ്പാര്‍
വടനാട് വേറ്റുരിമൈയാകും
തിട്ടംതാനെ"
(ഭാരതത്തില്‍ കറ്റാഴ
നാര്‍ പട്ടെന്ന പേരില്‍ പ്രചരിക്കും.കന്യകമാര്‍ വാസനയില്ലാത്ത കാട്ടുപൂക്കള്‍
ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഴ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതില്‍
കൊലപാതകങ്ങള്‍നടക്കും. വഴികളില്‍ പിടിച്ചുപറി സാധാരണമാകും.ഉടുതുണിക്കും എരിവയര്‍
കഞ്ഞിക്കും ജനങ്ങള്‍ യാചിക്കും.ഉത്തര ഭാരതം വേര്‍പെട്ടു പോകും. ഇതു നിശ്ചയം).
കൊട്ടാരത്തില്‍ നിന്നും മടങ്ങുമ്പോള്‍ പുത്തരിക്കണ്ടം
വരമ്പില്‍ വച്ച് അയ്യങ്കാളിയെ കണ്ടു."ഉന്നുടെയ ഫോട്ടൊ രാജാക്കള്‍
വയ്ക്കിറേന്‍.. ശ്രീമൂലം സഭയിലും ഉനക്കു പോകലാം" എന്നനുഗ്രഹിച്ചു. രണ്ടും
ശരിയായി. അയ്യങ്കാളി പില്‍ക്കാലത്തു ശ്രീമൂലം അസംബ്ലി മെംബറായി.അദ്ദേഹത്തിന്‍റെ
പ്രതിമ അനാഛാദനം ചെയ്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും.
അയ്യാ സ്വാമികളുടെ കൃതികള്‍
ബ്രഹ്മോത്തര കാണ്ഡം,പഴനി
വൈഭവം,രാമായണം പാട്ട്,
മഹാകാളി പഞ്ചരത്നം,തിരുവാരൂര്‍ മുരുകന്‍,കുമാര കോവില്‍
കുറവന്‍, ഉള്ളൂരമര്‍ന്ന
ഗുഹന്‍,രാമായണം സുന്ദര
കാണ്ഡം,ഹനുമാന്‍ പാമലൈ ,എന്‍റെ കാശി യാത്ര
അയ്യാ സ്വാമികളുടെ ശിഷ്യര്‍
സ്വാതി തിരുനാള്‍, അയ്യാ വൈകുണ്‌ഠന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ
നാരായണ ഗുരു,കൊല്ലത്ത് അമ്മ,അയ്യന്‍കാളി,കേരള വര്‍മ്മ കോയിത്തമ്പുരാന്‍, പേഷ്കാര്‍ മീനക്ഷി അയ്യര്‍ ,ചാല സൂര്യ നാരായണ അയ്യര്‍,ചാല അറുമുഖവാധ്യാര്‍ ,ചാല മണിക്ക വാചകര്‍ ,കുമാരസ്വാമിവാധ്യാര്‍,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാര്പെരിയ പെരുമാള്‍ പിള്ള, അപ്പാവു വക്കീല്‍, തൈക്കാട്ട്
ചിദംബരം പിള്ള,കൊട്ടരം ഡോക്ടര്‍
കൃഷ്ണപിള്ള, കമ്പൌണ്ടര്‍
പദ്മനാഭ പിള്ള, അയ്യപ്പന് പിള്ള
വാധ്യാര്‍,തോട്ടത്തില്‍
രാമന്‍ കണിയാര്‍, കല്‍പട
കണിയാര്‍ ,മണക്കാട് ഭവാനി, ഫാദര്‍
പേട്ട ഫെര്ണാണ്ടസ്സ്, തക്കല പീര്‍ മുഹമ്മദ്,ശങ്കരലിംഗം പിള്ള
തുടങ്ങി 51 പേര്‍.
റഫറന്‍സ്
1.കാലടി പരമേശ്വരന്‍
പിള്ള,ശിവരാജയോഗി
തൈക്കാട് അയ്യ സ്വാമി തിരുവടികള്‍,
അയ്യാമിഷന്‍ 1960
2.ഡോ.രവികുമാര്‍, ബ്രഹ്മശ്രീ തൈക്കാട്ട്
അയ്യസ്വാമികള്‍, അയ്യാമിഷന്‍ 1977
3.അയ്യാഗുരു
മഹാസമാധി വാര്ഷികസ്മരണിക, അയ്യാമിഷന്‍ 2003
4.ഈ.കെ സുഗതന്‍, തൈക്കാട്ട് അയ്യഗുരുസ്വാമി, അയ്യാമിഷന്‍ 2005
5.ഫ്രൊഫ.ജെ ലളിത& രാജീവ് ഇരിങ്ങാലക്കുട,സച്ചിദാനന്ദസാഗരം,സ്വയം പ്രകാശ
ആശ്രമം 2008
6. വി.ആര്‍.
പരമേശ്വരന്‍ പിള്ള്‍ "ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍"അഞ്ജലി
പബ്ളിക്കേഷന്‍സ് പൊന്‍കുന്നം 1987
7.ശ്രീനാരായണഗുരു,(അദ്ധ്യായം 6 തൈക്കാട്ട് അയ്യാവ്),കോട്ടുകോയിക്കൽ വേലായുധൻ, കറന്റ് ബുസ് 1975
No comments:
Post a Comment