ക്രിസ്ത്യന്‍ പള്ളിയോ അതോ ജൈനപ്പള്ളിയോ?
ഡോ.കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
E-mail :drkanam@gmail.com Mob: 9447035416
Blog:www.charithravayana.blogspot.in
“നായര്‍ക്കുവേണ്ടി നായര്‍ എഴുതിയ നായര്‍
മഹാകാവ്യം” എന്ന് പണ്ട് എഴുതിയത് റോസി തോമസിന്‍റെ അപ്പച്ചന്‍, ഉറങ്ങുന്ന സിംഹം,
മഹാനായ പ്രഫസ്സര്‍ എം.പി പോള്‍.. നസ്രാണികള്‍ക്ക് വേണ്ടി നസ്രാണി ചരിത്രം നൂറു
കൊല്ലം മുമ്പ് എഴുതിയ ഒരു നസ്രാണിയുടെ ചരിതമാണ് ഭാഷാപോഷിണിയില്‍ (”ഡോ .പി.ജെ തോമസ്”
പുറം 82-89) ഇത്തവണ ശതോത്തര രജത ജൂബിലി സമ്മാനമായി ശ്രീ
ജി.പ്രിയദര്‍ശനന്‍ അവതരിപ്പിച്ചത് ഡോക്ടര്‍
തോമസ്സിന്‍റെ ചില പ്രസ്താവനകള്‍,
ഒപ്പം ശ്രീ ഐ.സി ചാക്കോയുടെ വക ചിലതും, ശ്രീ പ്രിയദര്‍ശന്‍ ഉദ്ധരിക്കുന്നത്
ശ്രദ്ധാപ്പൂര്‍വ്വം വായിച്ചു , .നൂറു കൊല്ലം മുമ്പുള്ള കേരള ചരിത്രബോധം വച്ച് അവ ശരിയായിരുന്നിരിക്കാം .എന്നാല്‍
ആധുനിക ഡിജിറ്റല്‍ യുഗത്തില്‍, അവ എന്തുമാത്രം വാസ്തവം എന്ന് നമുക്കൊന്ന് ഉറക്കെ ചിന്തിക്കാം
ഡോ.പി.ജെ തോമസ് നൂറു കൊല്ലം മുമ്പ് ഭാഷാപോഷിണിയില്‍
എഴുതിയ പത്ത് ലേഖനങ്ങളെ കുറിച്ചുള്ള വിവരം ശ്രീ പ്രിയദര്‍ശനന്‍ നല്‍കുന്നു .1917 ഒക്ടോബര്‍ ലക്കത്തില്‍ വന്നിരുന്ന “തിരുവിതാംകൂര്‍
രാജവംശവും ക്രിസ്ത്യാനികളും” 1920- മാര്‍ച്ച് –ഏപ്രില്‍
ലക്കത്തില്‍ വന്നിരുന്ന “കേരള ഭാഷയും ക്രിസ്ത്യാനികളും” എന്നിവയിലെ ചില ഭാഗങ്ങള്‍ പ്രിയദര്‍ശനന്‍
എടുത്തു കാട്ടുന്നു .
“വേണാട്ടു തിരുവടി” (അതെന്തു “വടി”യോ ?
“അയ്യനടികള്‍ തിരുവടികള്‍” എന്നതിനാവാം ഈ “വടി” പ്രയോഗം ) കൊല്ലത്തെ തരിസാപ്പള്ളിയ്ക്ക്
കൊടുത്ത ചെമ്പു പട്ടയം പ്രസിദ്ധമാണ് .മെത്രാന്മാരോടു കൂടി കൊല്ലത്ത് കുടിയേറി
അങ്ങാടി സ്ഥാപിച്ച ഒരു ക്രിസ്തീയ സമുദായത്തിന്‍റെ വകയായിരുന്നു തരിസാപ്പള്ളി “എന്ന്
1917 ഒക്ടോബര്‍ ലക്കത്തില്‍ ഡോക്ടര്‍ തോമസ് എഴുതിയതായി ശ്രീ
പ്രിയദര്‍ശനന്‍ .”കൊല്ലം പട്ടണം സ്ഥാപിച്ചത് സുറിയാനി ക്രിസ്ത്യാനികള്‍ ആണെന്ന വാസ്തവം
രേഖകള്‍ നിരത്തി പ്രബന്ധകര്‍ത്താവ് പ്രബലപ്പെടുത്തുന്നു “ എന്നും പ്രിയദര്‍ശനന്‍
സാക്ഷിപ്പെടുത്തുന്നു (പുറം 84)
“സമുദ്രാക്രമണം നിമിത്തം പൂര്‍വ്വ ക്രിസ്ത്യാനികളുടെ
കൊല്ലത്തെ വാസസ്ഥലങ്ങള്‍ നശിച്ചു പോയെന്നും ജനങ്ങള്‍ ചാത്തന്നൂര്‍, തേവലക്കര
മുതലായ മറ്റു ദിക്കുകളിലേക്ക് മാറി താമസിച്ചുവെന്നു പറയപ്പെടുന്നതും അവാസ്തവമല്ല” എന്നും ഡോക്ടര്‍
എഴുതി എന്ന് പ്രിയദ ര്‍ശനന്‍ തുടരുന്നു. തെളിവുകള്‍ ഒന്നും അദ്ദേഹം ഉദ്ധരിക്കുന്നുമില്ല .
“നാല് മുതല്‍ ഒന്പതുവരെയുള്ള
ശതാബ്ദങ്ങളില്‍ കേരള വാണിജ്യം മിക്കവാറും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശത്തിലായിരുന്നു
“എന്നും ഡോക്ടര്‍ എഴുതി വച്ചു എന്ന് പ്രിയദര്‍നന്‍
തുടര്‍ന്നെഴുതുന്നു
.”കാനായി തോമ്മാ കൊടുത്തതായി
പറയപ്പെടുന്ന ഒരു ചെമ്പേട് ബ്രിട്ടീഷ് മൂസിയത്തില്‍ ഉണ്ട് “ എന്ന് നൂറു കൊല്ലം
മുമ്പ് ഡോക്ടര്‍ പി.ജെ തോമസ് എഴുതി . ഇന്ന് ഒരു ചരിത്രകാരന്‍ അങ്ങനെ എഴുതിയാല്‍
വായനക്കാരന്‍ ചരിത്രകാരനെ വെറുതെ വിടില്ല .. .ചെറിയ ഫീസ് നല്‍കിയാല്‍, പഠനത്തിനും
ഗവേഷണത്തിനുമായി, ഏതു കുഗ്രാമത്തില്‍ ഇരിക്കുന്നവനും ഇന്ന് ആരേഖ ഡൌന്‍ലോഡ്
ചെയ്തെടുക്കാം .അല്ലെങ്കില്‍ മ്യൂസിയം അധികൃതര്‍ അത്തരം രേഖ ഈ-മെയില്‍ അറ്റാച്മെന്‍റ് ആയി അയച്ചു തരും. ഗ്രന്ഥകാരന്‍ അത്തരം രേഖയുടെ
ഫോട്ടോ പുസ്തകത്തില്‍ നല്‍കാന്‍ ബാദ്ധ്യസ്ഥനും ആണ് .നൂറു കൊല്ലം മുന്‍പെന്ന പോലെ
വെറുതെ വാചകമടിച്ചു വായനക്കാരനെ പറ്റിക്കാന്‍ ഇന്ന് കഴിയില്ല .യൂ.കെയില്‍
മക്കളോടും കൊച്ചുമക്കളോടും ഒപ്പം പലതവണ താമസിച്ചിട്ടുള്ള ഈ ലേഖകന്‍ ബ്രിട്ടീഷു
മ്യൂസിയത്തില്‍ പോയി കാനായി തൊമ്മന്‍
പട്ടയത്തെ കുറിച്ച് അന്വേഷിച്ചിരുന്നു .അങ്ങനെ
ഒരു രേഖ ഉള്ളതായി മ്യൂസിയം അധികൃതര്‍ക്കറിയില്ല . . .,എം ആര്‍ രാഘവവാര്യര്‍, കേശവന്‍
വെളുത്താട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ “തരിസാപ്പള്ളി പട്ടയം” (എസ് പി.സി.എസ്,ജൂലൈ
2013) എന്ന ഗ്രന്ഥത്തില്‍
ഫ്രഞ്ച് സഞ്ചാരിയായി 1855- കാലത്ത് കൊച്ചിയില്‍
എത്തിയ ആങ്ക്തില്‍ ഡ്യു പെറോ എഴുതിയ യാത്രാവിവരണഗ്രന്ഥത്തില്‍ കാനായി തൊമ്മന്
കൊടുത്ത ചേപ്പെടിന്‍റെ വിവരം ഉണ്ട് എന്ന് വായിച്ചിരുന്നു . .പെറോയുടെ “സെന്‍റ്
അവസ്ഥ” (Zend Avesta, Paris 1771 )
നെറ്റില്‍
കിട്ടും. ഡൌന്‍ലോഡ് ചെയ്ത് എടുത്തു.പ്രാചീന ഫ്രഞ്ച് ആണ് മിക്കഭാഗവും മനസ്സിലാകില്ല (മനസ്സിലായ ചില ഭാഗങ്ങളെ കുറിച്ച്
അവസാനം പറയും ) ചേപ്പേടിന്‍റെ മൂന്നു ഓലകളുടെ
ചിത്രവും ഗ്രന്ഥത്തില്‍ ലഭ്യമാണ് .അത് കിട്ടിയപ്പോള്‍ സന്തോഷത്തിനു അതിരില്ലായിരുന്നു .ഇല്ല എന്ന്
പലരും തറപ്പിച്ചു പറയുന്ന കാനായി തൊമ്മന്‍ പട്ടയം ഇതാ തന്‍റെ കൈകളില്‍എന്ന്
സന്തോഷിച്ചു .
കോട്ടയം സി.എം എസ് കോളേജില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി
(1960) എന്ന നിലയില്‍, ദ്വിശതാബ്ദി
ആഘോഷിക്കപ്പെടുന്ന വേളയില്‍ 2016 ആദ്യം . “വീണ്ടെടുക്കപ്പെട്ട ക്നായി തൊമ്മന്‍ പട്ടയം”
എന്ന പേരില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ അനുമതി ചോദിച്ചു .ഉടനെ തന്നെ അനുമതി
കിട്ടി പട്ടയത്തിന്‍റെ ചിത്രം വട്ടെഴുത്ത്
വായിക്കാനറിയാവുന്ന ചിലര്‍ക്ക് ഈ-മെയിലില്‍
അയച്ചു കൊടുത്തു .എം..ജി എസ് നാരായണന്‍, ഡല്‍ഹിയിലുള്ള കേശവന്‍ വെളുത്താട്ട്
തുടങ്ങി പലര്‍ക്കും . വാസ്തവം തുറന്നു പറയട്ടെ, അവര്‍ ആരും പ്രതികരിച്ചില്ല. അവരില്‍
ചിലരുടെ ചരിത്ര ലേഖനങ്ങളെ ,തിരുവിതാംകൂര്‍ മേഖലയെ കുറിച്ചുള്ള മലബാര്‍ ചരിത്രകാരന്മാരുടെ
അജ്ഞതയെ , അവരുടെ ചില അറിവില്ലായ്മകളെ, ബ്ലോഗുകള്‍ വഴി www.charithravayana.blogspot.in
ക്രൂരമായി
വിമര്‍ശിക്കാറുണ്ട് .അതാവാം കാരണം .
ഏതായാലും പ്രബന്ധം അവതരിപ്പിക്കുന്നതിനു
തലേദിവസം രാത്രിയില്‍ വെളിപാടുണ്ടായി .കയ്യില്‍ കിട്ടയത് കാനായി തൊമ്മന്‍ പട്ടയം അല്ല .മറ്റു പല
പട്ടയങ്ങളുടെ ചിത്രങ്ങളുമായി താരതമ്യ പെടുത്തി നോക്കിയപ്പോള്‍, .കാനായി പട്ടയം എന്ന പേരില്‍ പെറോ ZEND
AVESTA (1771,Paris) കൊടുത്ത ചിത്രങ്ങള്‍ ജൂതപട്ടയത്തിന്‍റെതായിരുന്നു
.
പിറ്റേ ദിവസം പ്രബന്ധം തലക്കെട്ട് മാറ്റിയാണ്
അവതരിപ്പിച്ചത്
“കാനായി പട്ടയം എന്ന മിത്ത് ” (കിളിപ്പാട്ട്
മാസിക മാര്‍ച്ച് 2016 കാണുക )
കൊച്ചിയിലെ ഏതോ ബിഷപ്പ് സായിപ്പിനെ കുപ്പിയില്‍ ഇറക്കിയതായിരുന്നു .കാനായി
പട്ടയം എന്നപേരില്‍ ജൂതപട്ടയതിന്‍റെ
ചിത്രം കൊടുത്തു വിട്ടു .തരിസാപ്പള്ളി പട്ടയത്തിലെ “വെള്ളാളര്‍” എന്ന
പേരിനു “നായര്‍” (Nayer) എന്ന തര്‍ജ്ജമയും ആ പാതിരിയാവണം പെറോ യ്ക്ക നല്‍കിയത്
എന്ന് പുസ്തകത്തില്‍ നിന്ന് മനസ്സിലാക്കാം
.
എ.ഡി 823 ല്‍ മാര്‍ സാബോര്‍, മാര്‍
ബാരോസ് എന്ന രണ്ടു നെസ്ത്രോറിയന്‍ പുരോഹിതര്‍ ബാബിലോണിയായില്‍ നിന്ന് “കൌലത്ത്”
ചെന്ന് ചക്രവര്‍ത്തിയുടെ അനുമതി വാങ്ങി പള്ളി പണിയിച്ചു എന്ന്
Jan Pieter N Land (1834-1897) എഴുതിയ Anecdota
Syriaca എന്ന പുസ്തകത്തില്‍ ഉണ്ടെന്നു ചിലര്‍ എഴുതിക്കാണാറുണ്ട്.മെത്രാന്‍മാരുടെ
പേരുകള്‍ Mar Sapor & Mar
Peroz/Prodh എന്നും കാണുന്നു “ ...അവയില്‍
(തരിസാപ്പള്ളി പട്ടയങ്ങളില്‍) പറയുന്ന മരുവാന്‍ സപീര്‍,അനെക്ഡോട്ടാ സിറിയാക്കാ
എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മാര്‍ സപൂര്‍ ആകാനിടയുണ്ട്” .
ഏ ഡി 823 ലാണ് മാര്‍ സപൂര്‍ കൊല്ലത്ത്
താമസമാക്കിയത്”
(ഇളംകുളം കുഞ്ഞന്‍പിള്ള , “കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍”, എന്‍
.ബി.എസ് 1963 പുറം 98; “ക്രി. 823
ല്‍ മാര്‍
സപര്‍ എന്ന മെത്രാനും രണ്ടു സഹായ മെത്രാന്മാരും പശ്ചിമേഷ്യയില്‍ നിന്നും “ഷക്കീര്‍ബര്‍ത്തി”
(ചക്രവര്‍ത്തി)യുടെ അനുവാദത്തോടെ കൊല്ലത്ത് വന്നു താമസമാക്കി യെന്ന അനെക്ഡോട്ടിക്ക
സിറിയാക്കയിലെ വിവരണമാണ് .മാര്‍ സപര്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ മരുവാന്‍ സപര്‍
ഈശോ ..” (കെ.ശിവശങ്കരന്‍ നായര്‍ , “വേണാടിന്‍റെ
പരിണാമം” ,സാംസ്കാരിക വകുപ്പ് 1993 പേജ്
30 )എന്നിവ ഉദാഹരണം
അവര്‍ ഇരുവരും അനെക്ഡോട്ടാ കണ്ടവരോ പരിശോധിച്ചവരോ ആണോ എന്നറിയില്ല കെ.പി
പത്മനാഭ മേനോന്‍ തന്‍റെ കേരള ചരിത്രത്തില്‍ എഴുതിയത് അതെ പടി പകര്‍ത്തിയത് ആകാനാണ്
വഴി .ഇപ്പോള്‍ ആ ഗ്രന്ഥം (അനെക്ഡോട്ടാ
സിരിയാക്കാ ) ആര്‍ക്കും നെറ്റില്‍ ,
പി.ഡി.എഫ് വേര്‍ഷനില്‍ കിട്ടും .ഏതു പേജില്‍ ആണ് പ്രസ്തുത ഭാഗം എന്നാരും വ്യക്തമാക്കിയിട്ടില്ല .അതിനാല്‍
ശരിയോ എന്ന് കണ്ടത്താന്‍ സാധിക്കുന്നില്ല ഏതായാലും
ഇംഗ്ലീഷ് വേര്‍ഷനില്‍ അങ്ങനെ ഒരു ഭാഗം കണ്ടെത്താന്‍ കഴിയുന്നില്ല. പട്ടയത്തിലെ “സപര്‍
ഈശോ” എന്ന വട്ടെഴുത്തിലെ പേര്‍ “ശബരീശന്‍” എന്നും വായിച്ചെടുക്കാം .”യശോദാ
തപിരായി ചെയ്വിച്ച തരിസാപ്പള്ളി” എന്നതിലെ യശോദാ തപിരായി ആരെന്നു ഒരു നസ്രാണി
ചരിത്രകാരനും കമാന്ന് എഴുതുന്നില്ല .(ആ ജൈന സന്യാസിയാവണം കൊല്ലത്തെ തരിസാജൈനപ്പള്ളി പണിയിച്ചത്) .
കൊലോന്‍ എന്നും കൌലോന്‍ എന്നും ഉച്ചരിക്കുന്ന ദേശം
കൊല്ലം ആകില്ല .അക്കാലത്ത് തെക്കന്‍ കൊല്ലം വെറും “കൊല്ലം” ആയിരുന്നില്ല. ചെപ്പേടില്‍
എഴുതിയത് പോലെ, “കുരക്കേണി കൊല്ലം”ആയിരുന്നു .വടക്കന്‍ കൊല്ലം ‘പന്തലായനി കൊല്ലം”
കൌലം ,കൊലോന്‍ എന്നിവ മലയന്‍
തുറമുഖം ആവണം .
.”കൊല്ലം പട്ടണം സ്ഥാപിച്ചത് സുറിയാനി
ക്രിസ്ത്യാനികള്‍ ആണെന്ന വാസ്തവം രേഖകള്‍ നിരത്തി പ്രബന്ധ കര്‍ത്താവ്
പ്രബലപ്പെടുത്തുന്നു”
എന്ന് പറയുന്ന പ്രിയദര്‍ശനന്‍ ആ രേഖകള്‍ കൂടി
വെളിപ്പെടുത്തണ മായിരുന്നു .പക്ഷെ അത് ചെയ്യുന്നില്ല .വായനക്കാര്‍ നിരാശ ?രാക്കപ്പെടുന്നു
“മെത്രാന്മാരോടു കൂടി കൊല്ലത്ത് കുടിയേറി അങ്ങാടി
സ്ഥാപിച്ച ഒരു ക്രിസ്തീയ സമുദായത്തിന്‍റെ വകയായിരുന്നു തരിസാപ്പള്ളി” എന്ന്
ഡോക്ടര്‍ പി.ജെ തോമസ് എഴുതിയെന്നു പ്രിയദര്‍ശന്‍ .ഏതു മെത്രാന്‍? എന്ന് കുടിയേറി?അവ
സ്ഥാപിക്കാന്‍ എന്ത് രേഖ? എന്നൊന്നും പ്രിയദര്‍ശനന്‍ വെളിപ്പെടുത്തുന്നില്ല .വായനക്കാരുടെ
ജിജ്ഞാസ ശമിപ്പിക്കുന്നില്ല.
“സമുദ്രാക്രമണം നിമിത്തം പൂര്‍വ്വ ക്രിസ്ത്യാനികളുടെ
കൊല്ലത്തെ വാസസ്ഥലങ്ങള്‍ നശിച്ചു” പോയെന്നു ഡോക്ടര്‍ തോമസ് എഴുതിയെന്നു പ്രിയദര്‍ശന്‍
.എന്നായിരുന്നു ആ ആക്രമണം? .അതിനെ കുറിച്ചുള്ള വിവരണം എവിടെ ആര്‍ എഴുതി? .അത്
എവിടെ കിട്ടും?.വായനക്കാരന്റെ ജിജ്ഞാസ യ്ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല .
ആ സമുദ്രാക്രമണത്തില്‍ മുങ്ങിപ്പോയ പള്ളിയിലെ
ചെപ്പേട് മാത്രം , എങ്ങിനെ അങ്കമാലി അരമനയില്‍ പൊങ്ങി എന്നും വെളിപ്പെടുത്തുന്നില്ല അതിന്‍റെ വലയം
അല്ലെങ്കില്‍ വളയം എവിടെ? അഞ്ചാം ഓല എവിടെ ? വായനക്കാര്‍ക്ക് സംശയങ്ങള്‍ അവസാനിക്കുന്നില്ല .
ചെമ്പോല
നഷ്ടപ്പെട്ടപ്പോള്‍, ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ ഞെട്ടി (to the extreme regret of the
whole nation ( Gopinatha Rao
TAS Vol 11, 1920 ) എന്ന് പറയുന്നുവെങ്കിലും, തരിസാപ്പള്ളി എന്ന
പുരാതന ആരാധനാലയം നശിച്ചപ്പോള്‍ ,സുനാമിയില്‍
മുങ്ങിപ്പോയപ്പോള്‍, ആരും ഞെട്ടിയതായി
ഒരിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് അത്ഭുതകരമായിരിക്കുന്നു. അങ്ങനെ ഒരു
സുനാമിയെ കുറിച്ച് എവിടെയെങ്കിലും പരാമര്‍ശനം ഉണ്ടായോ ? അതും ഡോക്ടര്‍ നല്‍കുന്നില്ല
എന്ന് വേണം കരുതുവാന്‍ .
ഒന്‍പതാം നൂറ്റാണ്ടില്‍ മാത്രമല്ല, അത് കഴിഞ്ഞു
കുറെ നൂറ്റാണ്ടുകളില്‍,
പതിനാറാം നൂറ്റാണ്ടു വരെ എങ്കിലും, “പള്ളി” എന്നാല്‍ ശ്രമണ (ജൈന-ബുദ്ധമത) വിഹാരം
മാത്രമായിരുന്നു .”പള്ളിച്ചന്തം” ജൈന വിഹാരങ്ങള്‍ക്ക് കൊടുത്ത സംഭാവന.”പള്ളിയാര്‍”
ജൈന സന്യാസിമാര്‍ എണ്ണ വേണ്ടും “തേവര്‍” ജിനന്‍ /ബുദ്ധന്‍ .ക്രിസ്ത്യന്‍ ആരാധനാലയം
ആദ്യകാലത്ത് “മാതാകോവില്‍” (Mata Kovil- Mothre’s Church) എന്നാണറിയപ്പെട്ടത്.(ഗോപിനാഥ
റാവു ).അതിനാല്‍ സി.ഇ 849 കാലത്തെ കുരക്കേണി കൊല്ലം തരിസാപ്പള്ളി ഒരു ജൈനപ്പള്ളി
ആയിരുന്നു .പള്ളിയില്‍ അവസാനിക്കുന്ന നൂറില്‍പ്പരം സ്ഥലങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട് .അവ ജൈനവിഹാരം അല്ലെങ്കില്‍
ജൈന എഴുത്ത് പള്ളി ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ആണ് (Jain Budhist Centres in
early History of Kerala unpublished Thesis by B.Padmakumari Amma Quoted by പുതുശ്ശേരി
രാമചന്ദ്രന്‍,” കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍”, ഭാഷാ
ഇന്‍സ്റ്റിട്യൂട്ട്, മൂന്നാം
പതിപ്പ് 2015 പേജ് xc111
).
ഇടമണ്‍ വഴിപ്പള്ളി ,കണയപ്പള്ളി,കാര്‍ത്തിയപ്പള്ളി
,കാമാക്കാന പള്ളി കുടിപ്പള്ളി ,കുഴിപ്പള്ളി തുടങ്ങി പ്രാചീന കേരള രേഖകളില്‍
കാണുന്ന 23 പള്ളികളും ജൈനപ്പള്ളികള്‍ ആയിരുന്നു (പുതുശ്ശേരി
രാമചന്ദ്രന്‍ പുറം xc1v-xcv. അപ്പോള്‍ തരിസാപ്പള്ളി മാത്രം എങ്ങനെ
ക്രിസ്ത്യന്‍ പള്ളി ആകും ?
മാര്‍ക്കോപോളോ 1296- ല്‍ കൊല്ലത്ത്
വരുമ്പോള്‍ ആളുകള്‍ എല്ലാം വിഗ്രഹാരാധനക്കാര്‍ ആയിരുന്നു എന്നും .കൃസ്ത്യാനികള്‍
വളരെ കുറവായിരുന്നുഎന്നും വ്യാപാരികള്‍ ചൈനാക്കാര്‍ ആയിരുന്നുവെന്നും (കൊല്ലത്തിന്‍റെ ചരിത്രം പിഭാസ്കരന്‍ .ഉണ്ണി ).കാണാം
849 ല്‍ കൃസ്ത്യന്‍ പള്ളി പണിയാന്‍ .മാത്രം ക്രിസ്ത്യാനികള്‍
കൊല്ലത്ത് ഉണ്ടായിരുന്നു എങ്കില്‍ 400 വര്ഷം കഴിഞ്ഞ് അവര്‍ എത്രയോ അധികം
ആളുകള്‍ ആകുമായിരുന്നു. മാര്‍ക്കോപോളോ കണ്ടത് വളരെ കുറച്ചു ക്രിസ്ത്യാനികളെ മാത്രം
എന്നത് 849 കാലത്ത് കൊല്ലത്ത് ക്രിസ്ത്യന്‍ ചര്‍ച്ച്( Edta
എന്ന്
സിറിയന്‍ പദം ആണ് ചര്‍ച്ചിന് .അത് വായിക്കുന്നത് പിറകോട്ട് അറ്റ്‌ദേ Atde എന്നും
) ഇല്ലായിരുന്നു എന്നതിനെ കാട്ടുന്നു .
പ്രാചീന മലയാള കൃതികളില്‍ എന്തിനു വിശന്നു വരുന്ന
നായര്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കഥകളില്‍ ഒരിടത്ത് പോലും
നസ്രാണികള്‍ പ്രത്യക്ഷപ്പെടുന്നില്ല .
നസ്രാണികള്‍ക്ക് വേണ്ടി നസ്രാണി ചരിത്രം എഴുതിയ
നസ്രാണികള്‍ മാത്രമല്ല, കേരള ചരിത്രം എഴുതിയ ഒട്ടുമിക്ക ചരിത്രകാരന്മാരും
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവര്‍ ആയിരുന്നു .ഗുണ്ടെര്‍ട്ട്
ക്രിസ്ത്യന്‍ ചേപ്പേട് എന്നും സിറിയന്‍ ചേപ്പേട്
എന്നും പറഞ്ഞതിനാല്‍ അവര്‍ എല്ലാവരും തരിസാപ്പള്ളി ക്രിസ്ത്യന്‍ പള്ളി എന്ന് തന്നെ
കണക്കാക്കി. എം.ജി.എസ് നാരായണന്‍ Cultural Symbiosis എന്നൊരു പുസ്തകം
തന്നെ രചിച്ചു Perumals of Kerala എന്ന അദ്ദേഹത്തിന്‍റെ അതിപ്രസിദ്ധമായ പി.എച്ച് ഡി
തീസ്സിസ്സില്‍ (കോസ്മോസ് ബുക്സ് തൃശ്ശൂര്‍ ) കവര്‍ ചിത്രമായി തരിസാപ്പള്ളി
പട്ടയഭാഗമായി മിക്കവറം ഉയര്‍ത്തിക്കാട്ടുന്ന വ്യാജ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയുടെ
ചിത്രം നല്‍കുകയും ചെയ്തു ..പക്ഷെ അവര്‍ക്കാര്‍ക്കും തെളിവുകല്‍
നീരത്താനില്ല ,ക്രിസ്ത്യാനികളുടെ കൈവശം
ഇരുന്നതുകൊണ്ടു മാത്രമാണ് സായിപ്പു ക്രിസ്ത്യന്‍ എന്ന വിശേഷണം നല്‍കിയതെന്ന്
അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .
വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവര്‍ മൂന്നേ
മൂന്നു പേര്‍
പുതുശ്ശേരി രാമചന്ദ്രന്‍ (കേരള ചരിതത്തിന്‍റെ
അടിസ്ഥാന രേഖകള്‍ കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട്,മാര്‍ച്ച്
2007 ) ,എന്‍ ആര്‍ ,ഗോപിനാഥ പിള്ള (പാഠവും
പാഠഭേദവും) ,തെക്കുംഭാഗം- മോഹന്‍ (കേരളക്രിസ്ത്യാനികള്‍ അധിനിവേശവും വ്യാപനവും-2017) എന്നീ
ത്രിമൂര്‍ത്തികള്‍ .പക്ഷെ അവര്‍ ഉയര്‍ത്തുന്ന തെളിവുകള്‍ ശരിക്കും കനമുള്ളവ തന്നെ.
തുലാസില്‍ അവരുടെ തട്ട് ആണ് താഴെ .മറ്റുള്ളവരുടെ
തട്ട് അങ്ങ് ഉയരത്തില്‍ .ആ ത്രിമൂര്‍ത്തികള്‍ നല്‍കുന്ന തെളിവുകള്‍ ഏവ എന്നു നോക്കാം .
തരിസാപ്പള്ളി ശാസനത്തിലെ നാലാം ഓല
കഴിഞ്ഞുള്ള ഒരോല നഷ്ടപ്പെട്ടു എന്നാണു നസ്രാണി ചരിത്രകാരന്മാര്‍ പറയുന്ന ഒരു
കാര്യം .”തങ്ങളുടെ അവകാശവാദങ്ങള്‍ ശരിയെന്നു സ്ഥാപിക്കാന്‍ തടസ്സമാകുന്ന രേഖകള്‍ നശിപ്പിക്കുക പണ്ടു മുതലേ അധിനിവേശശക്തികളുടെ
നിലപാടായിരുന്നു” (തെക്കുംഭാഗം മോഹന്‍, കേരളത്തിലെ ക്രിസ്ത്യാനികള്‍ അധിനിവേശവും
വ്യാപനവും അമ്മ ബുക്സ് കൊല്ലം 2016 പുറം 148)
ബുദ്ധ ജൈന മതങ്ങളോടോപ്പം കൊണ്ടുവന്ന
വട്ടെഴുത്തില്‍ ജൈനരുടെ “നമോത്ത് ജിനനം= ഞാന്‍ ജിനനെ നമിക്കുന്നു എന്നതില്‍ നിന്നുണ്ടായ “നാനം മോനം”) ലിപികളില്‍
ആയിരുന്നു തരിസാപ്പള്ളി ശാസനം എഴുതിയിരുന്നത് .ദേശീയ വണിക് സംഘങ്ങളും അവരെ
ആത്മീയമായി നയിച്ചിരുന്ന ശ്രമണാചാര്യന്മാരും ആണ് ഫെഡറല്‍ സംവിധാനത്തിലുള്ള ഒരു
ഭരണസംവിധാനം അക്കാലത്ത് നമ്മുടെ നാട്ടില്‍
നടപ്പിലാക്കിയത്. ഐശ്വര്യത്തിനും ക്ഷേമത്തിനും യാഗയജ്ജങ്ങളെക്കാള്‍ ഫലപ്രദം ദാനം
ആണെന്ന് രാജാക്കന്മാരെ ബോദ്ധ്യപ്പെടുത്തിയത് ശ്രമണര്‍ ആയിരുന്നു..ദാനം മഹത്തരമാക്കാന്‍
അത് ക്ഷേത്രത്തില്‍ വേണമെന്നായിരുന്നു ആ ബോധവല്‍ക്കരണം .ദാനവിവരം ലിഖിതമായി
സംരക്ഷിക്കപ്പെടണം എന്ന് നിശ്ചയിച്ചതും ശ്രമണ സന്യാസിമാര്‍ .അത്തരം ഒരു ശാസനമാണ്
തരിസാപ്പള്ളി ശാസനം എന്ന് ഗുണ്ടെര്‍ട്ട് തുടങ്ങിയ പാശ്ചാത്യര്‍ക്ക് മനസ്സിലായില്ല .അവരുടെ
ക്രിസ്തുമതത്തില്‍ ദാനമില്ല എന്നതാണ് കാരണം .ഇരുനൂറില്‍ പരം പുരാതന രേഖകള്‍ ഇന്ന്
നമ്മുടെ കയ്യില്‍ ഉണ്ട് .അവയെ മൊത്തത്തില്‍ പഠിക്കാതെ ഒന്നോ രണ്ടോ എണ്ണത്തിനെ വേര്‍
തിരിച്ചു പഠിച്ചാല്‍ തെറ്റ് പറ്റും .ഗുണ്ടെര്‍ട്ട് സായിപ്പിനും അതാണ് സംഭവിച്ചത് .ക്ഷേത്ര
നിലവറകളിലും പ്രധാന ബലിക്കല്ലുകളിലും സോപാന ഭിത്തികളിലും മറ്റുമാണ് പ്രാചീന കേരള രേഖകള്‍
കാണപ്പെടുന്നത് .
തേവലക്കര ജൈനപ്പള്ളി (അതായിരുന്നിരിക്കാം
തരിസാ/ദരിസാ ധര്യാ പ്പള്ളി ) യില്‍ സൂക്ഷിച്ചിരുന്ന തരിസാപ്പള്ളി ജൈനപട്ടയം,ബ്രാഹ്മണര്‍ ജൈനപ്പള്ളി ശിവക്ഷേത്രമാക്കി മാറ്റിയപ്പോള്‍,
അവിടെ തന്നെ ഇരുന്നു. പോര്‍ട്ട്ഗീസ് കൊള്ളക്കാരനായ ഡിസ്സൂസാ
1543 –ല്‍ തെക്കേ ഇന്ത്യന്‍
തീരങ്ങളിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍, കൊള്ളയടിച്ചപ്പോള്‍,. സ്വര്‍ണ്ണ നിധി ശേഖരത്തിനോപ്പം
ചെമ്പോലകളും പോര്‍ട്ട്ഗീസ്കാരുടെ കയ്യില്‍ എത്തി (ആര്‍.എച്ച് വൈറ്റ്വേ –“ഇന്ത്യയിലെ
പോര്‍ച്ചുഗീസ് അധികാരതിന്‍റെ ഉദയം” പുറം 284 ; കെ.എം പണിക്കര്‍- കേരള സ്വാതന്ത്ര്യ
സമരം എന്നിവ കാണുക ).1661- കാലത്ത് ആ പട്ടയം ഡച്ചുകാരുടെ
കയ്യിലും പിന്നീട്
ഇംഗ്ലീഷ്കാരുടെ കയ്യിലും അവസാനം ഒരു
തന്ത്രത്താല്‍ അവിടെ നിന്നും അങ്കമാലി പള്ളിയിലും (1806
)
എത്തപ്പെട്ടു .തങ്ങളുടെ “സെയിന്റ് ത്രേസ്യാ’
(St. Theresa) പുണ്യവതിയുടെ
പേരില്‍ ഉണ്ടായിരുന്ന “ത്രേസ്യാ” പള്ളിക്ക് നല്‍കിയ പട്ടയം എന്ന പേരില്‍ ആണ്
അങ്കമാലി മെത്രാന്‍ പട്ടയം മെക്കാളെ പ്രഭു
വഴി ഇംഗ്ലീഷുകാരില്‍ നിന്നും കൈവശമാക്കിയത്
എന്ന് എസ് .എന്‍ സദാശിവന്‍ Social History of India എന്ന ഗ്രന്ഥത്തില്‍
എഴുതി
(കൊച്ചു ത്രേസ്യാ പുണ്യവതിയുടെ ജീവിതകാലം CE
1873- 1925 .അമ്മ ത്രേസ്യാ പുണ്യ വതിയുടെ
ജീവിതകാലം CE 1514-1582 ആണെന്ന കാര്യം വായനക്കാര്‍ വിസ്മരിക്കരുത് .അവര്‍ രണ്ടും പുണ്യവതികള്‍ ആകും
മുമ്പേ, എന്തിനു ജനിക്കും മുമ്പേ, കൊല്ലത്ത് നാം
മലയാളികള്‍ അവരുടെ പേരില്‍ പള്ളി പണിതു എന്ന് മെക്കാളെ വിശ്വസിച്ചു കാണും.സാധാരണ
വായനക്കാരന് വിശ്വസിക്കാന്‍ കഴിയില്ല .
അന്നുവരെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു
മതത്തിനു വേണ്ടി ,നാടിന്‍റെ വികസനന്തിനു
കാര്യമാത്ര സംഭാവനകള്‍ ചെയ്തിട്ടില്ലാത്ത, ,അന്നത്തെ ജനസമുദായത്തിന്റെ ജീവിതവുമായി
അത്രയൊന്നും ഇട പഴകിയിട്ടില്ലാത്ത ഒരു വിദേശ മതതിന് വേണ്ടി ,നിലനിന്നിരുന്ന ഭരണ
ക്രമങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിക്കാന്‍ ഒരു ഭരണാധികാരി
മുതിരുമോ ?(തെക്കുംഭാഗം മോഹന്‍ പുറം 155).മലബാറില്‍
കോലെഴുത്ത് എന്നറിയപ്പെട്ടിരുന്ന വട്ടെഴുത്തിനു
അവിടെ അക്ഷര രൂപങ്ങള്‍ക്ക് സാരമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു .,മലബാറില്‍ എഴുതിയത്
പോലെ ആയിരുന്നില്ല തിരുവിതാംകൂറില്‍ ,കൊല്ലത്ത് ,എഴുതിയിരുന്നത് .തരിസാപ്പള്ളി
ശാസനം സി.ഇ 849 ല്‍ കൊല്ലത്ത് എഴുതിയത് .മലബാറില്‍ ഇരുന്നു
ഗുണ്ടെര്‍ട്ട് അത് വായിച്ചത് വട്ടെഴുത്തിന്‍റെ പ്രചാരം നശിച്ച ശേഷം 1844 ല്‍ .ആയിരം കൊല്ലം
കഴിഞ്ഞ് .മലബാറിലും കൊല്ലത്തും വ്യത്യസ്ത ലിപി രൂപങ്ങളും വ്യത്യസ്ത ഉച്ചാരണങ്ങളും
ആയിരുന്നു .വട്ടെഴുത്തിലെ മ ,വ എന്നിവ ഒരു പോലെ ആയിരുന്നു “വ” ണിക്കിരാമം (കച്ചവടഗ്രാമം)എന്നത്
“മ” ണിക്കിരാമം എന്നും വായിക്കാം .വാക്കുകള്‍ പിരിച്ചും കൂട്ടിച്ചേര്‍ത്തും വായിക്കുമ്പോള്‍, അര്‍ത്ഥം വ്യത്യസ്ഥമാകും .അട്ടൂവിത്തു
stayകുടുത്തമരുവാന്‍ (അമരുവാന്‍ എന്ന് പറഞ്ഞാല്‍ stay ,reside എന്നൊക്കെ അര്‍ത്ഥം
എന്ന് സി.മാധവന്‍ പിള്ള അദ്ദേഹത്തിന്റെ മലയാളം ഇംഗ്ലീഷ് നിഖണ്ടുവില്‍ എഴുതുന്നു )
എന്നത് പിരിച്ചു അട്ടുവിത്തുകുടുത്ത + “മരുവാന്‍”
എന്നും നീരേറ്റമരുവാന്‍ എന്നത് നീറേറ്റ+മരുവാന്‍
എന്നും പിരിച്ചു വായിക്കുക എളുപ്പം .അങ്ങനെയാണ്
ഗുണ്ടെര്‍ട്ട് സായിപ്പ് “മരുവാന്‍ “ എന്ന പുത്തന്‍ പദം സൃഷ്ടിച്ചത് “.മരുവാന്‍” എന്നാല്‍ “മാര്‍”
എന്നാണെന്നും മാര്‍ എന്നാല്‍ ബിഷപ് എന്നാണെന്നും ക്രിസ്തുമതം പ്രചരിപ്പിക്കാന്‍
വന്ന നിഖണ്ടുക്കാരന്‍ സായിപ്പ് മലയാളികളെ തെറ്റിദ്ധരിപ്പിച്ചു.”ശബരീശന്‍” എന്ന ജൈന
നാമത്തെ അങ്ങനെ “മാര്‍ സപീര്‍ ഈശോ” (Mar Sapir Eso) എന്ന മെത്രാന്‍
ആക്കി മാമോദീസാ മുക്കി എടുത്തു ..തരിസാപ്പള്ളിയെ ചെയ്വിച്ച (നിര്‍മ്മിച്ച ) “യശോദാതാ
പിരായി” എന്ന ജൈനസന്യാസിയെ വിട്ടുകളയുകയും ചെയ്തു .അതിനാല്‍ ആ സന്യാസി വര്യനെ മറ്റു ചരിത്രകാരന്മാരും മറന്നു കളഞ്ഞു ആദ്യ
സാക്ഷിയായ .”വേള്‍ കുല സുന്ദരന്‍ എന്ന പേരിലെ “
വേള്‍ കുല” ത്തെ തമസ്കരിച്ചത് പോലെ .സായിപ്പ്
സ്ഥാണു രവിയെ രവിഗുപ്തന്‍ ആക്കുകയും വേള്‍(വെള്ളാള) കുല സുന്ദരനെ വിഷ്ണു ആക്കുകയും
ചെയ്തിരുന്നു ഗുണ്ടെര്‍ട്ടിന് ബുദ്ധ ജൈന മതങ്ങളെ കുറിച്ച്, അവരുടെ സംസ്കൃതിയെ
കുറിച്ച്, കാര്യമായ വിവരം ഒന്നുമില്ലായിരുന്നു .ദേശീയ വണിക് (“ചെട്ടികള്‍”)
സംഘങ്ങളെ കുറിച്ചും അറിവില്ലായിരുന്നു .അതിനാല്‍ മണിഗ്രാമം, അഞ്ചു വണ്ണം എന്നിവയെ
കുറിച്ചും അബദ്ധങ്ങള്‍ എഴുതി വച്ചു. .വട്ടെഴുത്ത് ആകട്ടെ ശരിക്കും വായിക്കാനും അദ്ദേഹം
അറിവ് നേടിയില്ല ..ബുദ്ധമത ഭിക്ഷുക്കളും അവരോടൊപ്പം വന്ന ചെട്ടി (വണിക് )
സമൂഹങ്ങളും ആണ് പ്രാചീന കേരളത്തില്‍ കൈത്തൊഴിലുകള്‍,അക്ഷര വിദ്യ(നാനം മോനം ) ,കലകള്‍
,ശില്‍പ്പ വിദ്യ ,ക്ഷേത്ര നിര്‍മ്മാണം ,എഴുത്ത് പള്ളി ,ബുദ്ധവിഹാരങ്ങള്‍ ,വിഗ്രഹങ്ങള്‍
(കരുമാടി കുട്ടന്‍ ഉദാഹരണം )എന്നിവ പ്രചരിപ്പിച്ചത്,അങ്ങാടികള്‍ സ്ഥാപിച്ചതും
ശ്രമണര്‍ ആയിരുന്നു .ബുദ്ധ മത വിശ്വാസികള്‍ വ്യാപിച്ചിരുന്ന സ്ഥലങ്ങള്‍ “അങ്ങാടി”
എന്നറിയപ്പെട്ടു .(തെക്കുംഭാഗം മോഹന്‍ പുറം 163) .മണിഗ്രാമ
ക്കാരുടെ പിന്‍ തലമുറക്കാര്‍ ഇന്നും കൊല്ലത്തുണ്ട് എന്ന് കൊല്ലകാരനായ മോഹന്‍ .അവര്‍
ക്രിസ്ത്യാനികള്‍ ആയിരുന്നില്ല .കാവേരിപൂമ്പട്ടണത്തില്‍ നിന്ന് കുടിയേറിയ വണിക്കുകള്‍
(വ്യാപാരികള്‍ ,ചെട്ടികള്‍ ) ആയിരുന്ന വെള്ളാളര്‍ ആയിരുന്നു .പായ്ക്കപ്പല്‍ (പടവുകള്‍
) നിര്‍മ്മിക്കാനും ചൈനയില്‍ പോയി കച്ചവടം നടത്താനും തയ്യാറായ (അവരാണ് ചീനച്ചട്ടി ,ചീനപ്പടക്കം
ചീനഭരണി ,ചീനവല എന്നിവ കേരളത്തില്‍ കൊണ്ടുവരുകയും മഞ്ഞളും കുരുമുളകും നീലവുംചൈനയിലും
ഇന്തോനേഷ്യയിലും മലയായിലും പെനാങ്ങിലും കൊണ്ടുപോയി വില്‍ക്കയും ചൈനയില്‍ കോളനി
സ്ഥാപിക്കയും കൊല്ലത്ത് ചീനക്കട- ഇന്നത്തെ ചിന്നക്കട-)സ്ഥാപിക്കയും മറ്റും ചെയ്ത
കപ്പലോടിച്ച ചെട്ടികള്‍ അവരില്‍ ചിലരെ ,കാലാപാനി എന്ന കടല്‍ കടന്നതിനാല്‍
ഭ്രഷ്ടര്‍ ആക്കി .ശൈവര്‍ ആയ വെള്ളാളര്‍ ധരിച്ചിരുന്ന വെണ്ണീര്‍ (ഭസ്മം)
ധരിക്കുന്നതില്‍ നിന്നവരെ യാഥാസ്ഥിതികര്‍ വിലക്കി .വെണ്ണീര്‍ ധരിക്കാത്ത ,ധാരിയാ
അല്ലെങ്കില്‍ ദാരിസാ ചെട്ടികള്‍ ജൈനമതം സ്വീകരിച്ചു .അവര്‍ക്കുവേണ്ടി നിര്‍മ്മിച്ച
ജൈനപ്പള്ളി ആയിരുന്നു ദരിസാ /ധര്യാ അല്ലെങ്കില്‍ തരിസാ പള്ളി .അത് ക്രിസ്ത്യന്‍
പള്ളി ആയിരുന്നില്ല ( തെക്കുംഭാഗം മോഹന്‍ പുറം 165-66 കാണുക)
പാലിയം ശാസനം എഴുതിയത് തെങ്കനാട്ടു കിഴവന്‍ “വെണ്ണീര്‍ വെള്ളാളന്‍” ചാത്തന്‍ മുരുകന്‍ എന്ന് വ്യക്തമായി എഴുതിയതില്‍ നിന്നും
അക്കാലത്ത് വെണ്ണീര്‍ ധരിക്കാത്ത ധാരിയാ/ദരിശാ
വെള്ളാളര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തം .
മുകളില്‍ പറഞ്ഞ ത്രിമൂര്‍ത്തികളുടെ വാദത്തെ ശരി
വയ്ക്കുന്നതാണ് ഈ ലേഖകന്‍റെ കണ്ടെത്തല്‍ 2016 നവംബര്‍ 27 നു കോട്ടയം സി.എം എസ് കോളേജില്‍ നടത്തപ്പെട്ട ദ്വിശതാബ്ധി ആഘോഷവേളയിലെ,മൂന്നാമത് അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍ അവതരിപ്പിച്ച പ്രബന്ധം “.തരിസാപ്പള്ളി ചെപ്പേട്ടിലെ
ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക” .പുരാതന വേണാട്ടിലെ 17 വെള്ളാള
വര്‍ത്തകരുടെ, ഇടയില്‍ അയ്യന്‍ അടികളുടെ ആനമുദ്ര ഉള്ള, തനി നാടന്‍ സാക്ഷിപ്പട്ടിക അന്ന്
അവതരിപ്പിക്കപ്പെട്ടു
വേണാടരചന്‍ അയ്യനടികള്‍ സി.ഇ 849-ല്‍ കുരക്കേണി കൊല്ലത്തെ ശ്രമണ പള്ളിയ്ക്ക് നല്‍കിയ
ദാനാധാരത്തിലെ യതാര്‍ത്ഥ സാക്ഷിപ്പട്ടിക അനേകവര്‍ഷങ്ങളായി പൂഴ്ത്തി
വച്ചിരിക്കയായിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും
സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട്
എന്നിവര്‍ ചേര്‍ന്ന് എഴുതി എസ.പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013)
ആണെന്ന
കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക
“ 1758-ല്‍ ഇന്ത്യയില്‍
വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ
വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന്
നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍
കൊച്ചിയിലെ ജൂതപട്ടയതിന്‍റെ വ്യക്തമായ ഒരു
പകര്‍പ്പ് കൊടുക്കയും സെന്റ് തോമസ്
ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി
പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി “കോലെഴുത്ത് “ലിപിയിലുള്ള
കൊല്ലം ചേപ്പേടുകളും ആര്യ
ലിപിയിലുള്ള ഒരു പകര്‍പ്പും
“സംസ്കൃതത്തിലുള്ള” ഒരു വിവര്‍ത്തനവും തനിക്കു തന്നതായും “അതു ആധികാരികമാണ് “
എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി
തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു “നാല് ചെമ്പോല”കളിലുള്ള
പട്ടയത്തിന്‍റെ ഉള്ളടക്കം ഡ്യു പെറോ ഉദ്ധ
രിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള ഒപ്പുകള ടങ്ങിയ ഏട് ഡ്യു പെറോ തീരെ
വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് –ഡോ .കാനം ) നാലാമത്തെ
ഏട്ടിന്‍റെ അവസാനത്തിനു ശേഷം തന്‍റെ കയ്യിലുണ്ടായിരുന്ന സംസകൃത വിവ ര്‍ത്തനത്തെ ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ
പേരും തോമസ് കാനായ്ക്കു ലഭിച്ചതെന്നു
പറയുന്ന ഒരുപട്ടയതിന്‍റെ ചുരുക്കവും
അദ്ദേഹം കൊടുക്കുണ്ട് “.
എന്നാല്‍, അജ്ഞാത കാരണത്താല്‍,(ചെമ്പു തെളിയും എന്നതാവണം കാരണം എന്നൂഹിക്കാം ) ഈ നാടന്‍ സാക്ഷിപ്പട്ടിക ,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍
കൂട്ടാക്കിയില്ല.
ഈ ഭാഗം വായിച്ച ഈ ലേഖകന്‍ പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ തോമാ
പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു .അതില്‍ വിജയം കണ്ടെത്തി .സാക്ഷിപ്പട്ടിക 2016 നവംബര്‍ 27 -നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്
നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍
പോയിന്റ് സഹായത്തോടെ അവതരിപ്പിച്ചു
.ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ രചിച്ച ZEND
AVESTA (Paris 1771) എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം
അനുസരിച്ച്ആയ് വംശ ആനമുദ്ര ഉള്ള പതിനേഴു
വേള്‍+നാടന്‍ (വെള്ളാള-വര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത്
.അതില്‍ ആദ്യ ഒന്നര പേരുകള്‍ നമുക്കറിയാം ,”വേള്‍
കുല സുന്ദരന്‍, വിജയ...” പെറോ വേല്‍ കുല സുന്ദരനെ “ചന്ദ്രന്‍” ആക്കി .പക്ഷെ രണ്ടാമന്‍ “നാരായണന്‍”
എന്ന രണ്ടാം പാതി നല്‍കി “വിജയ നാരായണന്‍” എന്നു പൂര്‍ണ്ണമായി എഴുതി വായനക്കാരുടെ
ജിജ്ഞാസ ശമിപ്പിക്കുന്നു . .മറ്റു സാക്ഷികള്‍
Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണൻ നന്ദനൻ
Madinaia binavadinem മദിനെയ വിനയ ദിനൻ
Kannan nandienna കണ്ണൻ നന്ദനൻ
Naladirenna tirien നലതിരിഞ്ഞ തിരിയൻ
Kamen kanen കാമൻ കണ്ണൻ
Tchenden kanen ചേന്നൻ കണ്ണൻ
Kanden tcharen കണ്ടൻ ചേരൻ
Yakodayen യാകൊണ്ടയൻ
Kanavadi adittianen കനവാടി അതിതെയനൻ
filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)
Mourigun tchanden മുരുകൻ ചാത്തൻ
Mourigun kamapien മുരുകൻ കാമപ്പൻ
Poulkouri tanouartanen പുലക്കുടി തനയൻ
Pountaley kodi oudoudeyan ai kanen പുന്നതലക്കോടി ഉദയനൻ കണ്ണൻ
Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരൻ കണ്ണൻ
Schamboudonveria സംബോധി വീരയൻ
എന്നവര്‍
.എല്ലാം തനി നാടന്‍ സാക്ഷികള്‍ ,മേമ്പൊടിക്ക് പോലും വിദേശികളോ നസ്രാനികളോ അവയില്‍
ഇല്ല .പട്ടയം അതോടെ തീരുന്നു .ആദ്യ ഓലയിലെ ആദ്യ വശം പോലെ അവസാന ഓലയിലെ അവസാന പുറം
ശൂന്യം എന്നതും ചരിത്രകാരന്മാര്‍ കാണാതെ പോകരുത് .പശ്ചിമേഷ്യന്‍ ഒപ്പേട് വ്യാജന്‍
എന്നതിന് ഏറ്റവും നല്ല തെളിവ് .
പ്രാചീന ഫ്രഞ്ചില്‍ ആണെങ്കിലും ,ഈ പേരുകള്‍, ഇംഗ്ലീഷില്‍
സാമാന്യവിവരം ഉള്ള ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയും
ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .യശോദാത പിരായി ,സപീര്‍
ഈശോ, മരുവാന്‍, മല്പ്പാന്‍ ഇത്തരം ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍
വരുന്നില്ല.എല്ലാം നാടന്‍ വെള്ളാള പേരുകള്‍ .
വിദേശി പശ്ചിമേഷ്യന്‍ യഹൂദ –അറബി പേരുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഈ അവസാന ഓല ഒളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശിലിപി
പ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് സംശയിക്കണം .അത് ചെയ്തത് 1755 (പെറോ
കൊച്ചിയില്‍ വന്നു പോയതിനു ശേഷം )-നു ശേഷമാവണം .
ആര് ചെയ്തു എന്ന് നമുക്കറിയില്ല ഗവേഷകര്‍ അതും
കണ്ടെത്തിയെക്കാം .
ഹയാസിന്തെ ആമ്ക്തില്‍ ഡ്യു പെറോ (1731-1803)
================================================
റഫറന്‍സ്
1.കേശവന്‍ വെളുത്താട്ട്,എം ആര്‍ രാഘവവാര്യര്‍ , “തരിസാപ്പള്ളി
പട്ടയം” എസ് പി.സി.എസ് ഒന്നാം പതിപ്പ് 2013
2.ആങ്ക്തില്‍ ഡ്യൂ പെറോ (Anquttil
Du Peron) , സെന്റ് അവസ്ഥ (Zend Avesta,Vol.1 1880 page 180-190)
3.ശിവശങ്കരന്‍ നായര്‍, കെ “വേണാടിന്‍റെ പരിണാമം” ,സാംസ്കാരിക വകുപ്പ് 1993 പേജ് 30
4.ഇളംകുളം കുഞ്ഞന്‍പിള്ള, “കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍”, എന്‍ .ബി.എസ് 1963
പുറം 98;
5.പുതുശ്ശേരി രാമചന്ദ്രന്‍, കേരള
ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍, ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, മൂന്നാം പതിപ്പ് 2015 പേജ് xc111
).
6. ഭാസ്കരന്‍ .ഉണ്ണി, പി , കൊല്ലത്തിന്‍റെ ചരിത്രം,.കൊല്ലം
പബ്ലിക് ലൈബ്രറി പ്രിദ്ധീകരണം
7.ഗോപിനാഥ പിള്ള, എന്‍.ആര്‍,പാഠവും
പാഠഭേദവും,ഡി.സി ബുക്സ്
8.തെക്കുംഭാഗം മോഹന്‍,കേരളക്രിസ്ത്യാനികള്‍ അധിനിവേശവും
വ്യാപനവും,അമ്മ ബുക്സ് കൊല്ലം 2016
9.സദാശിവന്‍,എസ് എന്‍ Social History of India
11.ഗോപിനാഥ റാവു ,ടി TAS Vol 11, 1920
12. നാരായണന്‍ എം.ജി.എസ് Perumals of Kerala
Cosmos Books, Trichur 2013
13. ശങ്കരപ്പിള്ള,കാനം ,ഡോ ,തരിസാപ്പള്ളി പട്ടയത്തിലെ
ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക ,കിളിപ്പാട്ട് മാസിക ജനുവരി 2016 പുറം11-12
14.ശങ്കരപ്പിള് ,കാനം ,ഡോ,ക്നായിത്തൊമ്മന്‍
പട്ടയം ചരിത്രരെഖയോ അതോ വെറും സാങ്കല്‍പ്പിക രേഖയോ? കിളിപ്പാട്ട് മാസിക ഏപ്രില്‍ 2016
പുറം 48-51
15.തരിസാപ്പള്ളി പട്ടയം –മലയാളം വിക്കി
എന്തൊരു പൊട്ടത്തരം ആണു താങ്കൾ എഴുതി പിടിപ്പിച്ചേക്കുന്നേ !
ReplyDeleteഇതിൽ പറയുന്നതിന് ഉപോഡ്ബാലകമായും
ReplyDeleteഇതിൽ പറയുന്നതിനെ സാധൂകരിക്കുന്നതും അല്ലാതെയും ഉള്ള രേഖകൾ കൈവശം ഉള്ളവർ പങ്കു വെക്കാൻ അഭ്യർത്ഥിക്കുന്നു.
ReplyDelete