ഹാരപ്പന്‍ സംസ്കൃതിയിലെ വെള്ളാളര്‍
====================================
കല്‍ക്കട്ടയില്‍ നിന്നിറങ്ങിയിരുന്ന “ദ ഇന്ത്യന്‍
ഹിസ്റ്റോറിക്കല്‍ ക്വാര്‍ട്ടര്‍ലി”
എന്ന ഇന്ത്യാചരിത്ര സംബന്ധിയായ പ്രസിദ്ധീകരണം
പതിനാലാം വാള്യത്തില്‍ (1938) 245-255 പേജുകളില്‍ എച്ച്. ഹേരാസ് “മോഹന്‍ജദാരോയിലെ
വെള്ളാളര്‍” (H .Heras, Vellalas in Mohonjodaro) എന്ന പേരില്‍ ഒരു
ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു .ജോണ്‍ മാര്‍ഷല്‍ “വെള്ളാള” എന്ന പദം
എങ്ങനെ രൂപപ്പെട്ടു എന്ന് വിശദീകരിക്കുന്നു എന്ന് ഹേരാസ് വിവരിക്കുന്നു .”വേളാല്‍”
എന്നാല്‍ തൃശ്ശൂലം .”വേലന്‍” എന്നാല്‍ സുബ്രഹ്മണ്യന്‍ .ആദികാലം മുതല്‍ സുബ്രഹ്മണ്യന്‍
വെള്ളാളരുടെ ദേവന്‍ ആയിരുന്നു .സുബ്രഹ്മണ്യ പിള്ള എന്ന പേര്‍ വെള്ളാളരുടെ ഇടയില്‍
വളരെ പ്രചാരത്തില്‍ ഉണ്ടായിരുന്നു .വെള്ളാളരുടെ ആത്മീയ ആചാര്യന്‍ ശിവരാജയോഗി
തൈക്കാട്ട് അയ്യാവു സ്വാമികളുടെ(1814-1909) പേര്‍ സുബ്ബയ്യന്‍ (സുബ്രഹ്മണ്യന്‍)
എന്നായിരുന്നു.അദ്ദേഹം ശിഷ്യര്‍ക്കുപദേശിച്ചു കൊടുത്തത്
ബാലാസുബ്രഹ്മന്യ മന്ത്രം (ബാലനായ സുബ്രഹ്മണ്യനോട് കൂടിയ പാര്‍വ്വതിയെ കുറിക്കുന്ന പതിനാലക്ഷരമന്ത്രം
–പതിനാലു ലക്ഷം തവണ ജപിക്കണം).ദക്ഷിണേന്ത്യയില്‍
വെള്ളാളര്‍ വ്യാപകമായി കാണപ്പെട്ടിരുന്നു എന്നും അദ്ദേഹം എഴുതി .
ഈ അവസരത്തില്‍ “മനോന്മണീയം”പി.സുന്ദരന്‍ പിള്ള (1855-1897) എന്ന
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി ഹാരപ്പന്‍ പര്യവേഷണം തുടങ്ങിയത്തിനു
മുപ്പതുവര്‍ഷം മുമ്പ് 1890 കളില്‍ ഉയര്‍ത്തിയ വാദം ശ്രദ്ധേയമാണ് .ദ്രാവിഡ
സംസ്കാരം തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ നിന്നും വടക്കോട്ട് വ്യാപിക്ക
ആയിരുന്നു .
എന്നാല്‍ ,തൊല്‍ക്കാപ്പിയം വ്യാഖ്യാനിച്ച
നാഞ്ചിനാര്‍ക്കിനിയാര്‍ വെള്ളാളര്‍
ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയവര്‍ ആണെന്ന് എഴുതി (ആരോഗ്യസ്വാമി
Castes in South India-The problem of their origin Oct 1954 pp326-329) വെള്ളാളര്‍
ക്ക് പുറമേ ക്ഷത്രിയരും അറുവാള രും ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണ ഇന്ത്യയിലേക്ക് കുടിയേറി എന്ന് അദ്ദേഹം എഴുതി .
ഉത്തരേന്ത്യന്‍ വെള്ളാള കര്‍ഷിക പ്രഭുവായിരുന്ന
മധുര പാണ്ട്യന്‍ തെക്ക് രാമേശ്വരത്തേക്ക് തീര്ത്ഥാടനം നടത്തിയപ്പോള്‍, ദണ്ടകാരന്യത്തില്‍
വളക്കൂറുള്ള മണ്ണ് കണ്ടപ്പോള്‍, ആകൃഷ്ടനായി അവിടെ കുടിയേറാന്‍ തയാറായി .കുടുംബത്തെയും
ബന്ധു മിത്രാദികളെ അദ്ദേഹം കൂടിക്കൊണ്ടു വന്നു. .വൈഗാ നദിക്കരയില്‍ അദ്ദേഹം
കെട്ടിപ്പൊക്കിയ നഗരമാണ് മധുര.
മറവര്‍ അദ്ദേഹത്തിന് വേണ്ട സഹായം നല്‍കി (Herce
Hayman Wilson Historical sketch of the Kingdom of Pandiya ,Journal of the Royal
Asiatic Society Vol 111 1836.pp 199-242)
ഹെരാസിന്‍റെ അഭിപ്രായത്തില്‍ വെള്ളാളരുടെ ആദ്യ
വാസസ്ഥലം മോഹന്‍ ജദാരോ ആയിരുന്നു .ആര്യന്മാര്‍ വന്നപ്പോള്‍ അവര്‍ തെക്കോട്ട് മാറി
.ദ്രാവിഡര്‍ ആയ വെള്ളാളര്‍ തെക്കേ ഇന്ത്യയില്‍ എത്തിയത് അങ്ങനെ എന്ന് ഹേരാസ് .ഗംഗാ
തടത്തിലെ തമൂല എന്നപ്രദേശത്ത് പാര്ത്തിരുന്നവര്‍ ആയിരുന്നു വെള്ളാളര്‍ .ആര്യന്മാര്‍
വന്നപ്പോള്‍ കര്‍ഷകരും വ്യാപാരികളും ഗോപാലകൃമായ അവര്‍ ദക്ഷിണേന്ത്യ യിലെ തോണ്ട
യിലേക്ക് കുടിയേറി .,അവിടം തോണ്ടമണ്ഡലം
ആയി.കുടിയേറി യവരില്‍ പിന്നീട് വെള്ളാളര്‍
,കരാളര്‍ ,കാര്‍ക്കാടകര്‍ ,കാര്‍ക്കാട്ടര്‍ എന്നീ ഉള്‍പ്പിരിവുകള്‍ ഉണ്ടായി (V.
Kanakasabha Pillai ,Tamils Eighteen Hundred Years ago p 235)
ഗംഗയുടെ പതനസ്ഥലത്തെ താമ്രലിപി തുറമുഖത്ത് നിന്ന്
തെക്കേ ഇന്തയിലേക്ക് വന്ന വെള്ളാളര്‍ ഗംഗാ വംശര്‍ എന്നറിയപ്പെട്ടു .(കനകസഭാപിള്ള )ഗംഗരിഡേ
എന്ന വംശത്തില്‍ നിന്നുണ്ടായവര്‍ ആയിരുന്നു അക്കൂട്ടര്‍ .പ്ലിനി ടോളമി എന്നിവര്‍
ഗംഗാ തടത്തില്‍ പാര്ത്തിരുന്നവര്‍ എന്നതിനാല്‍ ഈ പേര്‍ കിട്ടി എന്നെഴുതി .
ശിവഭക്തര്‍ ആയതിനാല്‍ ശൈവര്‍ എന്നും അറിയപ്പെട്ടു .കുലശേഖര പാന്ധ്യന്‍റെ
ഭരണകാലത്ത് ഇവര്‍ മധുരയില്‍ വ്യാപിച്ചു .ശിവാഗാമ സിദ്ധാന്തം അവര്‍ പ്രചരിപ്പിച്ചു .
വടുകം എന്ന തെലുങ്ക് ദേശത്ത് നിന്നും വന്നവര്‍ വേളമര്‍
എന്നറിയപ്പെട്ടു .അവര്‍ കര്‍ഷകപ്രഭുക്കള്‍ ആയിരുന്നു .അവര്‍ ബെല്ലാല്‍ വംശം
സ്ഥാപിച്ചു .(എഡ്ഗാര്‍ തെര്സ്റ്റന്‍).ഉഗ്രപാണ്ട്യന്‍ എന്ന രാജാവ് കൃഷിയ്ക്കായ്
കാവേരി പൂം പട്ടണത്തില്‍ വെള്ളാളരേ കൊണ്ട് വന്നു .കാടു പിടിച്ചു കിടന്ന മധുര
പ്രദേശത്തെ അവര്‍ കൃഷിയിടമാക്കി .എട്ടു ഗ്രൂപ്പു കളിലായി 48000 വെള്ളാളര്‍
മധുര മേഖലയില്‍ ഉണ്ടായിരുന്നു .കാര്‍ഷിക വിളവിന്‍റെ ആറിലൊന്നു രാജാവിന് നികുതിയായി
കൊടുക്കേണ്ടിയിരുന്നു . ആദിവാസികള്‍ ആയിരുന്ന വെള്ളസര്‍ കല്ലര്‍
എന്നിവര്‍ വെള്ളാളരേ പോരാട്ടത്തില്‍ തോല്‍പ്പിച്ചു
.അതിനാല്‍ അവര്‍ കൂടുതല്‍ തെക്കോട്ട് താമസം മാറ്റി .തിരുപ്പെട്ടൂര്‍ ,തിരുവടാനി ,കെടമാളൂര്‍
,തിരുനെല്‍വേലി ,ശ്രീ വൈകുണ്ട എന്നിവിടങ്ങളില്‍ അങ്ങനെ വെള്ളാളര്‍ താമസമാക്കി .എന്ന്
നെല്‍സണ്‍ (The Madhura Country )
കാവേരി പൂം പട്ടണം വെള്ളത്തിനടിയില്‍ ആയപ്പോള്‍
വെള്ളാളര്‍ നാഞ്ചിനാട്ടിലേക്ക് കുടിയേറി .അവരില്‍ മുതലിയാര്‍ ,ചെട്ടികള്‍ ,ചാലിയര്‍
തുടങ്ങിയ വിഭാഗങ്ങള്‍ ഉണ്ടായി എന്ന് തെക്കന്‍ തിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന
പ്രാചീന വില്ലടിച്ചാന്‍ പാട്ടുകളില്‍ നിന്ന് മനസ്സിലാകും .
ഏറ്റവും പുതിയ വിവരം അനുസ്സരിച്ച് മോഹന്‍ജോ ടാരോ
സംസ്കാരത്തിന് 7000 ല്‍ പരം വര്‍ഷത്തെ പഴക്കം വരും .
എടയ്ക്കല്‍ ഗുഹയില്‍ പന്ത്രണ്ടില്‍ പരം
ചിത്രങ്ങള്‍ മോഹന്‍ ജോദാരോ കാലഘട്ടത്തില്‍ വരയ്ക്കപ്പെട്ടതാവണമെന്നു ചില ചരിത്രകാരന്മാര്‍
വാദിക്കുന്നതും ഇത്തരുണത്തില്‍ നമുക്കോര്‍ക്കാം ..
കടപ്പാട്
No comments:
Post a Comment