“പാണ്ടിപ്പറയന്‍” അയ്യാവും (1883)
“പുലയന്‍” അയ്യപ്പനും(1917)
================================
നൂറു കൊല്ലം മുമ്പ് 1917 –ല്‍ ,ഒക്ടോബര്‍ വിപ്ലവം നടക്കുന്നതിനു അഞ്ചു മാസം മുമ്പ് കേരളത്തില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ രക്ത രൂക്ഷിതമല്ലാതിരുന്ന “മിശ്രഭോജനം “കേരളത്തിന്‍റെ പുരോഗമാനോന്മുഖ മേല്‍വിലാസം എങ്ങനെ രൂപപ്പെടുത്തി എന്ന് വിശദമാക്കാന്‍ ശ്രമിക്കയാണ് ശ്രീ പ്രദീപ് രാമന്‍ കലാകൌമുദി 2180 :ജനുവരി 29,2017ലക്കത്തില്‍ എഴുതിയ (ചരിത്രം )പന്തിഭോജനതിന്‍റെ പക്ഷഭേദങ്ങള്‍ എന്ന ലേഖനം വഴി (62-63)

കെ.കെഅച്യുതന്‍ മാസ്റരുടെ സഹായത്തോടെ സഹോദരന്‍ അയ്യപ്പന്‍ ,വള്ളോന്‍ ,ചാത്തന്‍ എന്ന രണ്ടു പുലയക്കിടാങ്ങളെ പങ്കെടുപ്പിച്ചു ചെറായില്‍ , തുണ്ടിപ്പറമ്പ് എന്ന സ്ഥലത്ത് വച്ച് ജാതി സമ്പ്രദായത്തിന്‍റെ തോലുരച്ചു തീകൊളുത്തി എന്ന് ശ്രീ പ്രദീപ് രാമന്‍ .സവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ഒരാളെപ്പോലും മിശ്രഭോജനത്തില്‍ പങ്കെടുപ്പിക്കാന്‍ സഹോദരന് കഴിഞ്ഞില്ല .അത്തരക്കാര്‍ ആരും സഹോദരന്‍റെ മിശ്രഭോജന വിപ്ലവത്തെ എതിര്‍ത്തുമില്ല .തങ്ങളില്‍ ഒരാളെയും ആ വിപ്ലവത്തില്‍ ക്ഷണി ക്കാഞ്ഞതിനു സാംബവര്‍ ,സിദ്ധനര്‍ ,ധീവരര്‍ തുടങ്ങിയ സമുദായങ്ങളിലെ അംഗങ്ങള്‍ സഹോദരനോടു പ്രതിക്ഷേധിക്കയോ അദ്ദേഹത്തെ അധിക്ഷേപിക്കയോ ചെയ്തതുമില്ല .
എന്നാല്‍ മിശ്രഭോജനം നടത്തപ്പെട്ട ചെറായിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീനാരായണീയ സംഘടനയായ “വിജ്ഞാന വര്‍ദ്ധിനി സഭ”, മിശ്രഭോജന്തില്‍ പങ്കെടുത്ത വീട്ടുകാരെ (അവരുടെ ലിസ്റ്റ് ലേഖകന്‍ നല്‍കുന്നില്ല .എത്ര പേര്‍ പങ്കെടുത്തു എന്ന വിവരവും വെളിപ്പെടുത്തുന്നില്ല )ഊരു വിലക്കി .അവരില്‍ പലരും പഞ്ചഗവ്യം കഴിച്ചു ശുദ്ധി നേടി എന്ന് ലേഖകന്‍ .
ഇക്കഥ “സംഘചരിത്രം” എന്ന ഓട്ടന്‍ തുള്ളലില്‍ സഹോദരന്‍ വിവരിച്ചിട്ടുണ്ട് എന്നും ലേഖകന്‍ .
സഹോദരന്‍ അയ്യപ്പന്‍റെ സമുദായാംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തെ കശുവണ്ടി കറ കൊണ്ട് അഭിഷേകം ചെയ്തു .ചാണകം കൊണ്ട് എറിഞ്ഞു .ഉറുമ്പിന്‍ കൂടുകൊണ്ട് കിരീടം അണിയിച്ചു എന്നെല്ലാം ലേഖകന്‍ എഴുതുന്നു .ഒരാള്‍ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചു .പ്രസംഗിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തിയത് വടക്കന്‍ പറവൂരിലെ ശ്രീനാരായണീയര്‍ .പക്ഷെ ബ്രാഹ്മണര്‍,നായര്‍ തുടങ്ങിയ സവര്‍ണ്ണര്‍ ,ഈഴവര്‍ അല്ലാതുള്ള അവര്‍ണ്ണര്‍ എന്നിവര്‍ അനങ്ങിയത് പോലുമില്ല .

ചെറായി യിലെ ചാണാശ്ശേരി കണ്ടന്‍റെ വിവാഹത്തിന് സഹോദരനോടൊപ്പം ഉണ്ണാന്‍ ഇരുന്ന ഏഴ് ശ്രീനാരായണീയര്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയര്‍ ആയി .സഹോദരന്‍ ഇരുന്ന പന്തിയില്‍ ഇരുന്നവര്‍ എഴുനേറ്റു പോയി “പുലചോവ”ന്‍റെ കൂടെ ഇരുന്നുണ്ണകയില്ല എന്നവര്‍ പറഞ്ഞത്രേ .ശിക്ഷണ നടപടികള്‍ക്ക് വിധേയരായവര്‍ മറ്റൊരു സദ്യയില്‍ പങ്കെടുത്തപ്പോള്‍, അവരുടെ പന്തിയില്‍ ഇരുന്നവരും ഭ്രഷ്ടര്‍ആക്കപ്പെട്ടു .
“ വിവിധ ജാതിയില്‍ പെട്ടവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇതിനു(1917) മുമ്പും ഉണ്ടായിട്ടുണ്ട്” എന്ന് സമ്മതിക്കുന്ന ലേഖകന്‍ അവയെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതെ ആ “ചരിത്രം” കുഴിച്ചു മൂടുന്നു
ശ്രീനാരായണ ഗുരുവിന്‍റെ ഗൃഹസ്ഥാശ്രമ ശിഷ്യരില്‍ കുമാരന്‍ ആശാനോടോപ്പം സ്ഥാനമുണ്ടായിരുന്നു സഹോദരന്‍ അയ്യപ്പനും .നല്ലൊരു വിപ്ലവകാരിയായിരുന്ന അയ്യപ്പന്‍ സാമൂഹ്യ പരിവര്‍ത്തനത്തിനു വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു .അനാചാരങ്ങള്‍ മാറ്റപ്പെടണം എന്ന ചിന്താഗതി വച്ച് പുലര്‍ത്തിയ ആ വിപ്ലവകാരി അതിനായി 1917-ല്‍ മിശ്രഭോജനം സംഘടിപ്പിച്ചു (ഭാസ്കരന്‍ ടി .ഡോ, “മഹര്‍ഷി ശ്രീനാരായണ ഗുരു”, ഭാഷാ ഇന്‍സ്ടിട്യൂട്ട് രണ്ടാം പതിപ്പ് 2008 പേജ്133).
സവര്‍ണ്ണര്‍ തങ്ങളെ അപമാനിക്കുന്നതില്‍ അരിശം കൊണ്ടിരുന്ന ഈഴവര്‍ തങ്ങളേക്കാള്‍ താഴ്ന്നവര്‍ എന്ന് കണക്കാക്കിയിരുന്ന പുലയര്‍ പറയര്‍ ,കുറവര്‍ മുതലായവരെ അയിത്തക്കാരായി മാറ്റി നിര്‍ത്തി അപമാനിച്ചിരുന്നു എന്ന സത്യം സഹോദരന്‍ അയ്യപ്പനെ വല്ലാതെ വേദനിപ്പിച്ചു എന്ന് ഡോ ഭാസ്കരന്‍ എഴുതുന്നു .അതിനാല്‍ സവര്‍ണ്ണര്‍ക്ക് മാതൃകയായി അദ്ദേഹം ചെറായില്‍ 1917 –ല്‍ മിശ്രഭോജനം സംഘടിപ്പിച്ചു .അതിന്‍റെ ശതാബ്ദി വര്‍ഷമാണ് 2017.അതിന്‍റെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
.
ബി ഏ പരീക്ഷ എഴുതിക്കഴിഞ്ഞു നില്‍ക്കും വേളയിലായിരുന്നു സഹോദരന്‍ ഈ മിശ്രഭോജനം സംഘടിപ്പിച്ചത് .അത് ഇപ്രകാരം ആയിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍ വിവരിക്കുന്നത് നമുക്കൊന്ന് വായിക്കാം
.
ബി ഏ പരീക്ഷ എഴുതിക്കഴിഞ്ഞു നില്‍ക്കും വേളയിലായിരുന്നു സഹോദരന്‍ ഈ മിശ്രഭോജനം സംഘടിപ്പിച്ചത് .അത് ഇപ്രകാരം ആയിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍ വിവരിക്കുന്നത് നമുക്കൊന്ന് വായിക്കാം
.”തീയതി1092 ഇടവം 22(1917).തികച്ചും പ്രതീകാത്മകമായിരുന്നു പരിപാടി .ചക്കക്കുരുവും കടലയും ചേര്‍ന്ന മെഴുക്കു പുരട്ടിയും ചോറും മാത്രമായിരുന്നു വിഭവം.പള്ളിപ്പുറത്ത് കോരശ്ശേരി വീട്ടില്‍ അയ്യരു എന്ന പുലയനാണ് വിളമ്പിയത് .അയാളെ കാലേകൂട്ടി ഏര്‍പ്പാട് ചെയ്തിരുന്നു .അയ്യപ്പന്‍റെ ബോഡി ഗാര്‍ഡുകള്‍ ആയ കേളനും കണ്ടച്ചനും പുലച്ചാളയില്‍ ചെന്ന് “വിശിഷ്ടാതിഥി”യെ ക്ഷണിച്ചു കൊണ്ട് വരുകയാണുണ്ടായത് .അയ്യരു പുലയന്‍ തന്‍റെ മക നുമോന്നിച്ചാണ് പുറപ്പെട്ടത്.പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ ഭക്ഷണ ത്തിനു തയാര്‍ ആയതിനാല്‍ അല്പ്പാല്‍പ്പമേ വിളമ്പാന്‍ ഒത്തുള്ളു .പന്തി യുടെ മധ്യഭാഗത്തുള്ള ഇലയുടെ മുമ്പില്‍ അയ്യരുടെ മകനെ ഇരുത്തി .ആ കുട്ടി ചോറും കറിയും ചേര്‍ത്ത് കുഴച്ചപ്പോള്‍ മറ്റുള്ളവര്‍ അതില്‍ നിന്ന് കുറേശ്ശെ എടുത്തു സ്വാദ് നോക്കി .ഇതാണ് ചരിത്ര പ്രസിദ്ധമായ മിശ്രഭോജനം “(പേജ് 134)
തുടര്‍ന്നു അയ്യപ്പന്‍ ഈ സംഭവം “സംഘ ചരിതം” എന്ന പേരില്‍ ഓട്ടം തുള്ളല്‍ ആക്കി അവതരിപ്പിക്കാന്‍ തുടങ്ങി ..പക്ഷെ ചെറായിയിലെ വിജ്ഞാന വര്‍ദ്ധിനി സഭ അയ്യപ്പനു വിലക്ക് കല്‍പ്പിച്ചു .കാരണവന്മാര്‍
അയ്യപ്പനെ ഈഴവ സമുദായത്തില്‍ നിന്ന് ബഹിഷ്കരിച്ചു.ചില ഈഴവര്‍ പുളി യുറുമ്പു കൊണ്ടും മറ്റു ചില ഈഴവര്‍ കശുവണ്ടി നെയ് കൊണ്ടും സഹോദരനെ അഭിഷേകം ചെയ്ത് പ്രതിക്ഷേധിച്ചു..”പുലയന്‍ അയ്യപ്പന്‍” എന്ന പേരും നല്‍കി .കയ്യില്‍ കിട്ടിയാല്‍ കൊന്നുകളയും എന്ന് പറഞ്ഞവര്‍ വരെ ഈഴവരില്‍ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍ ഭാസ്കരന്‍

“യുവാക്കള്‍ ആദര്‍ശക്കൊടുമുടിയില്‍ കയറി കിഴക്കാം തൂക്കായി ചാടി അപകടം വരുത്തി വയ്ക്കരുത്” എന്ന് മഹാകവി കുമാരന ആശാന്‍ പോലും “വിവേകോദയം” മുഖപ്രസംഗം വഴി സഹോദരനെ ഉപദേശിച്ചു. .ശ്രീനാരായണ ഗുരുവും എതിരാണെന്ന പ്രചാരണം നടന്നു എന്ന് ഡോക്ടര്‍ (പേജ്134).ഗുരുവിനെ നേരില്‍ കണ്ടു സഹോദരന്‍ ഒരു കുറിപ്പ് വാങ്ങി “മനുഷ്യരുടെ മതം ,വെഷം ,ഭാഷ മുതലായവ എങ്ങിനെ ഇരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല “നാരായണ ഗുരു
1096 ഇടവം 2 നു ( 1921 മേയ് 15) ആലുവാ
1096 ഇടവം 2 നു ( 1921 മേയ് 15) ആലുവാ
അദ്വൈതാശ്രമത്തില്‍ നടത്തപ്പെട്ട സമസ്തകേരള സഹോദര സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ വര്‍ണ്ണ ചിത്രം ചേര്‍ത്ത് “മഹാ സന്ദേശം” എന്ന പേരില്‍ വ്യാഖ്യാന സമേതം ആ കത്ത് 12 പേജുള്ള കൊച്ചുപുസ്തം ആയി അയ്യപ്പന്‍ സൌജന്യമായി വിതരണം ചെയ്തു പ്രചരിപ്പിച്ചു
മിശ്ര ഭോജനം ആദ്യം പ്രചരിപ്പിച്ചത് സഹോദരന്‍ അയ്യപ്പന്‍ ആയിരുന്നില്ല എന്ന ചരിത്ര സത്യം ഡോക്ടര്‍ ഭാസ്കരന്‍ സമ്മതിച്ചു തരുന്നുണ്ട് (പേജ് 138) ചെറായില്‍ സഹോദരന്‍ ഈഴവ പുലയ അവര്‍ണ്ണ –അവര്‍ണ്ണ മിശ്രഭോജനം നടത്തത്തിനു മൂന്നു വര്ഷം മുമ്പ് തന്നെ 1814 - ല്‍ മഞ്ചേരി രാമയ്യരും ബ്രഹ്മ വിദ്യാസംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥി കളും ഒരു തീയ വിവാഹസദ്യയില്‍ പങ്കെടുത്ത് മാതൃക കാട്ടിയിരുന്നു .അവരെ കുറെ നാളത്തേക്ക് ഭ്രഷ്ട് കല്‍പ്പിക്കയും ചെയ്തിരുന്നു .കോഴിക്കോട് ബ്രഹ്മ വിദ്യാ സംഘത്തില്‍ മിശ്രഭോജനം ഒരു പതിവ് പരിപാടി ആയിരുന്നു .
അവര്‍ണ്ണ സവര്‍ണ്ണ മിശ്രഭോജനം ആദ്യം നടത്തപ്പെട്ടത് ഹരിപ്പാട്ട് ശ്രീക്രുഷണാശ്രമത്തില്‍ ആയിരുന്നു (ഗംഗാധരന്‍ സി.കെ )
തെക്കന്‍ തിരുവിതാം കൂറില്‍ ചാന്നാര്‍ സമുദായത്തില്‍ പിറന്ന അയ്യാ വൈകുണ്ടന്‍ (മുത്തുക്കുട്ടി എന്നാണു പൂര്‍വ്വ നാമം ) 1930 കളില്‍ “സമപന്തിഭോജനം” നടപ്പാക്കി എന്നും കാണുന്നു .എന്നാല്‍ അതിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടില്ല ,ഒരിക്കല്‍ അദ്ദേഹം തന്‍റെ ശിഷ്യരോടു ഒരു നാടാര്‍ ബാര്‍ബറുടെ (നാവിദര്‍ എന്നവരുടെ പേര്‍ )
വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു എന്ന് തങ്കയ്യാ വി.തിലക് പി.കെ ഡോക്ടര്‍ എന്നിവര്‍ എഴുതിയ വൈകുണ്ട ജീവചരിത്രം പറയുന്നു .ശിഷ്യരെ നാടാര്‍ പ്രമാണിമാര്‍ കല്ലെറിഞ്ഞു ഓടിച്ചു ;സ്വാമികള്‍ പ്രമാണിമാരെ ഓടിച്ചു ശിഷ്യരെ സംരക്ഷിച്ചു സമപന്തി ഭോജനം നടത്തി എന്നവര്‍ എഴുതുന്നു (പുറം 45)

ആദ്യ പഞ്ചമ സമപന്തിഭോജനം
-------------------------------------------------
-------------------------------------------------
ഏ ഡി 1933 മുതല്‍ സ്വാമിജി സമപന്തിഭോജനം തുടങ്ങിവച്ചു സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവ്യത്യാസം കുറച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു എന്ന് നീറമണ്‍കര വാസുദേവന്‍ എഴുതുന്നത് (വേദസരസ്വതി 12മേയ് 2013 പുറം 7) നമുക്ക് മുഖവിലയ്ക്കെടുക്കാന്‍ വിഷമമാണ് .അക്കാലത്ത് വൈകുണ്ടസ്വാമികള്‍ അതിനു മാത്രം ജനസമ്മതി നെടിയിരുന്നോ എന്ന് സംശയം .”ഭക്തരെല്ലാം തങ്ങള്‍ക്കാവുന്ന അരി ,പയര്‍ ,പച്ചക്കറികള്‍ എന്നിവ കൊണ്ടുവന്നു ഒരുമിച്ചു പാചകം ചെയ്തു കഴിക്കയാണ് പതിവ് .അത് ദിവ്യഭോജനം എന്ന അര്‍ത്ഥ ത്തില്‍ “ഉമ്പാച്ചോര്‍” എന്നറിയപ്പെടുന്നു “(പുറം 7) കോനാര്‍,പറയര്‍ ,പുലയര്‍ ബാര്‍ബര്‍ (നാവിദര്‍),നാടാര്‍ എന്നിവര്‍ മാത്രം ആയിരുന്നു ഒന്നുചേ ര്‍ന്നവര്‍ എന്ന് തങ്കയ്യന്‍ ,തിലക് എന്നിവര്‍ എഴുതി (പുറം 45)
പ്രഫസ്സര്‍ എസ് ഗുപ്തന്‍ നായര്‍ “ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ” (മാതൃഭൂമി2008)എന്ന തന്‍റെ അവസാനകാല ലേഖന സമാഹാരത്തിലെ "സ്രോതസ്സ്' എന്ന കള്ളിയിൽ
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ എഴുതിയതു കാണുക (പേജ് 63)
നിർമ്മലാനന്ദസ്വാമികളെ കുറിച്ചു പറയുന്ന സന്ദർഭത്തിൽ
"മിശ്രഭോജനം" എന്ന തലക്കെട്ടിൽ എഴുതിയതു കാണുക (പേജ് 63)
"ഹരിപ്പാട്ടെ ആശ്രമോൽഘാടന ദിവസം (1913 ഏപ്രിൽ 2 ന്) ഒരു
വിശേഷം ഉണ്ടായി.....""ഒരുമിശ്രഭോജനം" ...."ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
വിശേഷം ഉണ്ടായി.....""ഒരുമിശ്രഭോജനം" ...."ഈ സംഭവം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് സഹോദരൻ അയ്യപ്പൻചിറായി(ചെറായ് എന്നു വായിക്കുക) യിൽ വച്ച് മിശ്രഭോജനം തുടങ്ങിയത്"
ലോകത്തിലെ ആദ്യ സവര്‍ണ്ണ –അവര്‍ണ്ണ പതിഭോജനം .(1883)
--------------------------------------------------------------------
ഏ .ഡി 1883- മുതല്‍ തിരുവനന്തപുരം തൈക്കാട്ട് “ഇടപ്പിറവിളാകം” എന്ന തന്‍റെ ഔദ്യോഗിക വസതിയില്‍,വച്ച് റസിഡന്‍സി സൂപ്രണ്ട് ആയിരുന്ന അയ്യാവ് (ശിവരാജയോഗി തൈക്കാട്ട് അയ്യാവ് 1814-1909 ) സ്വാമികള്‍ തൈപ്പൂയ സദ്യകള്‍ക്ക് ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ള വിവിധ ജാതി സമുദായങ്ങളില്‍ പെട്ട ,കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ള വിവിധ തലങ്ങളില്‍ പാര്‍ത്തിരുന്ന, സ്ത്രീ പുരുഷന്മാരെ പങ്കെടുപ്പിച്ചു സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം നടത്തിയിരുന്നു.

കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍) ,നാണു (പില്‍ക്കാലം ശ്രീനാരായണ ഗുരു ),
ചിത്രമെഴുത്ത് രാജാ രവിവര്‍മ്മ
കോയിത്തമ്പുരാന്‍ ,മനോന്മണീയം സുന്ദരന്‍ പിള്ള, പത്മനാഭക്കണിയാര്‍ ,മക്കടിലബ്ബ ,തക്കല പീര്‍ മുഹമ്മദ്,ഫാദര്‍ പേട്ട ഫെര്നാണ്ടസ്ന് എന്ന ഇംഗ്ലീഷുകാരന്‍ ,കൊല്ലത്തമ്മ
(വാളത്തുങ്കല്‍അമ്മ ),സ്വയംപ്രകാശയോഗിനി അമ്മ .മണക്കാട്ട് ഭവാനി എന്ന ഈഴവസ്ത്രീ എന്നിങ്ങനെ അമ്പതില്‍പ്പരം ശിഷ്യര്‍

.ഒപ്പം വെങ്ങാനൂര്‍ അയ്യങ്കാളിയും (പില്‍ക്കാലത്ത്സദാനന്ദ സാധുജന പരിപാലന സംഘ സ്ഥാപകന്‍.മഹാത്മാ ഗാന്ധി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളി എന്നിങ്ങനെ അന്‍പതില്‍ പരം
ബ്രാഹമണ ക്ഷത്രിയ ശൂദ്ര വൈശ്യ പഞ്ചമ സ്വദേശി ധനിക ദരിദ്ര വിദേശി സ്ത്രീ പുരുഷന്മാരെ ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യ പന്തിഭോജനം ആയിരുന്നു തൈക്കാട്ട് “ഇടപ്പിറവിളാക”ത്തില്‍(1873-1909) അരങ്ങേറിയത് .
തുടര്‍ന്നു യാഥാസ്ഥിതിക അനന്തപുരിക്കാര്‍ അയ്യാസ്വാമികളെ “പാണ്ടിപ്പറയന്‍” എന്നൂം മ്ലേച്ചന്‍ എന്നും വിളിച്ചു ,ശിഷ്യരില്‍ ചിലര്‍ ആ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ;ഒരേ ഒരു മതം ,ഒരേ ഒരു കടവുള്‍”
അയ്യാഗുരു 1909-ല്‍ സമാധി ആയി
ശിഷ്യന്‍ നാണുഗുരു സ്വാമികള്‍ 1916-ല്‍ ഗുരുവചനം മലയാളത്തില്‍ പദ്യമാക്കിയതാണ് ഒരു ജാതി ഒരു മതം ഒരു ദൈവം (“ജാതി നിര്‍ണ്ണയം”1921 ) ലോകത്തില്‍ പലജാതി പലമതം പല ദൈവം എന്നത് എക്കാലവും നില നില്‍ക്കും എന്നറിയാവുന്ന അയ്യാസ്വാമികള്‍അയിത്തോച്ചാടനം തുടങ്ങാന്‍, അയിത്തം ഇല്ലാതാക്കാന്‍ വേണ്ടി സ്വയം ഏ ശിഷ്യരുടെ ഇടയില്‍ സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനം സമാരംഭിക്കയായിരുന്നു .പക്ഷെ ശിഷ്യര്‍ അത് തുടര്‍ന്നു പ്രയോഗത്തില്‍ വരുത്തിയില്ല .ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ഏതു സമുദായത്തില്‍ ജനിച്ചു ഏ തെല്ലാം സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇന്നത്തെ മലയാളികള്‍ക്ക് മനസ്സിലാകും .എന്നാല്‍ അയ്യാസ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു എന്ന് ഇന്നും അറിയാവുന്നവര്‍ വിരളം .അതിനാല്‍ എം.ജി.എസ് നാരായണനെ പോലുള്ള പ്രമുഖ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കുന്നു (മനോരമ മില്യനിയം പതിപ്പ് 1999 ഡിസംബര്‍ 31) .ടി.പി ചെന്താരശ്ശേരി കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ ആക്കുന്നു (ഇരുവരും രചിച്ച അയ്യങ്കാളി ജീവചരിത്രങ്ങള്‍ ) ചെങ്ങന്നൂര്‍ ഏ എന്‍ വാസുഗണകന്‍ അദ്ദേഹത്തെ ഗണകന്‍ (ഗോചരന്‍ ) ആക്കുന്നു (ഗോചരന്‍റെ ശൈവസംസ്കാര പൈതൃകം,ഹരിശ്രീ പബ്ലിക്കേഷന്‍സ് 2006).
ചുരുക്കത്തില്‍ പന്തിഭോജനം നടപ്പിലാക്കിയിട്ടു ശതാബ്ദി എന്നേ കഴിഞ്ഞു .ഇപ്പോള്‍ നൂറ്റിനാല്‍പ്പത്തി മൂന്നു (143) വര്ഷം കഴിഞ്ഞിരിക്കണം
പുലയന്‍ അയ്യപ്പന് നാല്‍പ്പത്തി മൂന്നു കൊല്ലം മുമ്പ് അത് നടപ്പിലാക്കിയത് പാണ്ടിപ്പറയന്‍ അയ്യാവു സ്വാമികളും (1873)

വര്‍ഷം തോറും അയ്യാസ്വാമികള്‍ നടത്തിയിരുന്ന തൈപ്പൂയ
പന്തിഭോജന സദ്യയില്‍(സി.ഇ 1875-1909) പങ്കെടുത്തിരുന്നവര്‍
============================================
കുഞ്ഞന്‍ (പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികൾ),
നാണു (പില്‍ക്കാലത്ത് , ശ്രീ നാരായണ ഗുരു),
കൊല്ലത്ത് അമ്മ, കാളി (അയ്യൻകാളി) ,
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ,
ആര്‍ട്ടിസ്റ്റ് രാജ രവി വര്‍മ്മ
ഏ .ആര്‍ രാജരാജ വര്‍മ്മ
പേഷ്കാർ മീനാക്ഷി അയ്യർ ,

ചാല സൂര്യ നാരാ യണ അയ്യർ,
ചാല അറുമുഖ വാധ്യാർ ,ചാല മാണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട് ചിദംബരം പിള്ള,
കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള,
ചാല അറുമുഖ വാധ്യാർ ,ചാല മാണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട് ചിദംബരം പിള്ള,
കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള,
കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ,
കൽപ്പട കണിയാർ ,മണക്കാട് ഭവാനി ,
ഫാദര്‍ പേട്ട ഫെർണാണ്ടസ്സ്, തക്കല പീർ മുഹമ്മദ്, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ
കൽപ്പട കണിയാർ ,മണക്കാട് ഭവാനി ,
ഫാദര്‍ പേട്ട ഫെർണാണ്ടസ്സ്, തക്കല പീർ മുഹമ്മദ്, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ
ആനവാൽ ശങ്കരനാരായണ അയ്യർ,
അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ,
ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർത്ഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ
കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,

പാറശ്ശാല മാധവൻ പിള്ള,
തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര), മണക്കാട് നല്ലപെരുമാൾ, കേള്‍വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻ ,മനോന്മണീയം സുന്ദരന്‍ പിള്ള ,പേട്ട രാമന്‍പിള്ള ആശാന്‍,വെങ്കിട്ടന്‍ (ചെമ്പകരാമന്‍ പിള്ള )പപ്പു പത്മനാഭന്‍

Sir William Walter Strickland (England)
അവലംബ ഗ്രന്ഥങ്ങളും ലേഖനങ്ങളും
-----------------------------------------------------
1.ഭാസ്കരന്‍ ടി ഡോ “,മഹര്‍ഷി ശ്രീനാരായണ ഗുരു” ,കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് രണ്ടാം പതിപ്പ് ഡിസംബര്‍2008 Sir
2.ഗംഗാധരന്‍ സി.കെ ,”സഹോദരന്‍ അയ്യപ്പന്‍”, കേരള ഹിസ്റ്ററി അസ്സോസ്സിയേഷന്‍ എറണാകുളം 1984 പുറം 28
3.നീറമണ്‍കര വാസുദേവന്‍ ,”അയ്യാ വൈകുണ്ട സ്വാമികള്‍” ,വേദസരസ്വതി 12 മേയ് 2013 പുറം 5-11
4.കാലടി പരമേശ്വരന്‍ പിള്ള ,ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാ സ്വാമികള്‍ അയ്യാമിഷന്‍ തിരുവനന്തപുരം 1997
5.എസ് ഗുപ്തന്‍ നായര്‍, “ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശില്പികൾ” (മാതൃഭൂമി 2008)

very good informative and logical Dr. kannan is - 'wise to be bold and bold to be wise
ReplyDelete