വെള്ളാളപ്പിള്ളമാരും ബ്രാഹ്മണപ്പിള്ളമാരും
ശ്രീ .കെ.ശിവശങ്കരന്‍ നായര്‍ എഴുതിയ “വേണാടിന്‍റെ പരിണാമം” (കേരള സാംസ്കാരിക
വകുപ്പ് 1998) എന്ന കൃതിയില്‍ പേജ് 159-160)
നിന്നുള്ള ഉദ്ധരണികള്‍
“വേളാളര്‍ (ഭൂവുടമ ) ആണ് വെള്ളാളര്‍ ആയത്.സമ്പത്തിന്‍റെ
അടിസ്ഥാനം ആടുമാടുകള്‍ ആയിരുന്നപ്പോള്‍ ,യാദവര്‍ ആയിരുന്നു ആഭിജാതര്‍ .കൃഷി
വ്യാപകമാവുകയും സമ്പത്തിന്‍റെ പ്രധാന അടിത്തറ കൃഷിയായിത്തീരുകയും ചെയ്തതോടു കൂടി
ഭരണവര്‍ഗ്ഗം “വെള്ളാളര്‍” ആയിത്തീര്‍ന്നു.ആയ് രാജാവായ വരഗുണന്‍റെ ശ്വശുരന്‍ ‘തെങ്ങനാട്ടു കിഴവന്‍ (നെയ്യാറ്റിന്‍കര ഭരണാധികാരി )വെണ്ണീര്‍
വെള്ളാളന്‍ ആയിരുന്നു എന്നു വരഗുണന്‍റെ ശാസനത്തില്‍ നിന്ന് കാണാം .തരിസാപ്പള്ളി
ശാസനത്തില്‍ കാണുന്നത് വെള്ളാളന്‍ എന്നത് കര്‍ഷകന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് .മുഖ്യമായും
കര്‍ഷകവൃത്തിയില്‍ ഏ ര്‍പ്പെട്ടിരുന്ന കുടുംബങ്ങളെ വെള്ളാളര്‍ എന്ന ജാതിക്കാരായി
കണക്കാക്കുകയാണ് പില്‍ക്കാലത്ത് സംഭവിച്ചത് .വലിയ തോതിലുള്ള കൃഷി നാഞ്ചിനാട്ടില്‍
മാത്രമായിരുന്നതിനാല്‍ അവിടത്തെ കര്‍ഷകര്‍ തുടര്‍ന്നും വെള്ളാളര്‍
എന്നറിയപ്പെടുകയും മറ്റു സ്ഥലങ്ങളിലുള്ളവര്‍ അവിടത്തെ ആഭിജാത വര്‍ഗ്ഗത്തില്‍
ലയിച്ചു ചേരുകയും ചെയ്തു.
ഡോ .കാനത്തിന്‍റെ വിയോജനക്കുറിപ്പ്
തരിസാപ്പള്ളി ശാസനത്തില്‍ വെള്ളാളന്‍ എന്നത് കര്‍ഷകന്‍
എന്ന അര്‍ത്ഥ ത്തില്‍ പലരും, .ലെസ്റ്റര്‍ യൂണിവേര്‍സിറ്റി ഫെയിം കേശവന്‍
വെളുത്താട്ട്,വരെ എഴുതുന്നത് വിവരം ഇല്ലാത്തത് കൊണ്ടാണ്
ആദ്യ സാക്ഷി ,ഒരു പക്ഷെ ശാസനം എഴുതിയ “വേള്‍കുല “(വെള്ളാള
കുല ) സുന്ദരനെ അവര്‍ കാണുന്നില്ല .വെള്ളാള കുലം എന്ന് പറഞ്ഞാല്‍ വംശം .ഹാരപ്പന്‍
സംസ്കൃതി കണ്ടെത്തിയ മാര്‍ഷല്‍, ഹെരാസ് എന്നിവര്‍ ഹാരപ്പന്‍ കാലഘട്ടത്തിലെ
വെള്ളാളര്‍ എന്ന വിഷയത്തില്‍ എഴുതിയ ലേഖനങ്ങള്‍ അവര്‍ വായിച്ചിരിക്കില്ല
പുറം 317 വെള്ളാളര്‍ എന്ന തലക്കെട്ടില്‍ എഴുതിയത്
കാണുക
“ഭരണ വര്‍ഗത്തില്‍ സാമൂഹിക മാറ്റം കാര്യമായ ചേതം
വരുത്താത്ത ഒരു സമുദായം ആയിരുന്നു വെള്ളാളര്‍ .ആയ് ഭരണാധികാരികളെ മിക്കവാറും
വെള്ളാളരില്‍ ഉള്‍പ്പെടുത്താം .എന്തെന്നാല്‍ സമ്പത്തിന്‍റെ ഉപാധി ആടുമാടുകളില്‍
നിന്ന് കൃഷിയിലേക്ക് മാറിയപ്പോള്‍ ഇടയര്‍ ആയിരുന്ന യാദവര്‍ വെള്ളാളര്‍ അഥവാ കര്‍ഷകര്‍
ആയിത്തീര്‍ന്നു ....ആയ് രാജാവായ വരഗുണന്‍ വിവാഹം ചെയ്തിരുന്നത് കരുനന്തടക്കന്റെ
താമ്ര ശാസനത്തിലെ ആജ്ഞപ്തിയായ തെങ്ങനാട്ടുകിഴവന്‍ ചാത്തന്‍ മുരുകന്‍റെ മകള്‍
മുരുകന്‍ ചേന്തി ആയിരുന്നു .ചാത്തന്‍ മുരുകന്‍ “വെണ്ണീര്‍ വെള്ളാളന്‍ “ആയിരുന്നതു
കൊണ്ട് ആയ് രാജാക്കന്മാര്‍ വെള്ളാളര്‍ ആയിരുന്നു എന്ന് ഗോപിനാഥ റാവു (TAS
Vol 1 പുറം 17) ...ചിറവാ
മൂപ്പന്മാര്‍ വിവാഹം ചെയ്തിരുന്നതും വെള്ളാളരേ ആയിരുന്നു .ചേര രാജാക്കളും വെള്ളാളര്‍ എന്ന് കനകസഭാ പിള്ള (കെ.പി പത്മനാഭ
മേനോന്‍ .കൊച്ചിരാജ്യ ചരിത്രം പുറം 79)..വേണാടിന്റെ നാനാ ഭാഗങ്ങളിലും
ഉണ്ടായിരുന്ന വെള്ളാളര്‍ (കര്‍ഷകര്‍ )ജാതിവ്യവസ്ഥയുടെ ഉത്ഭവ ത്തോടെ നായര്‍
ജാതിയില്‍ ലയിച്ചു ചേര്‍ന്നു .ഇരുനൂറിലേറെ വര്‍ഷക്കാലത്തെ കഴക്കൂട്ടത്ത് പിള്ള
മാരുടെ പേരുകള്‍ കേട്ടാല്‍ അവര്‍ വെള്ളാളര്‍ ആയിരുന്നുവെന്നു ന്യായമായും ഊഹിക്കാം ..വെള്ളാളര്‍
ഒരു സമുദായമായി നാഞ്ചിനാട്ടില്‍ മാത്രം അവശേഷിച്ചു .വിശാലമായ കൃഷിസ്ഥലം വേണാട്ടില്‍
അവിടം മാത്രമായിരുന്നുവല്ലോ
ഡോക്ടര്‍ കാനത്തിന്റെ പ്രതികരണം
ഈ .എം.എസ് ,എം .ജി.എസ് ,എം,എന്‍ ഗണേഷ് ,രാജങ്ങുരുക്കള്‍
,കേശവന്‍ വെളുത്താട്ടു തുടങ്ങിയ .മലബാര്‍ ചരിത്രകാരന്മാര്‍ക്ക് മാത്രമല്ല
വേണാടിനെ കുറിച്ച് പഠിച്ച വേണാട്ടില്‍ ജനിച്ചു വളര്‍ന്ന സിവശ്നകാരന്‍ നായര്‍ക്കു
പോലും വെള്ളാളരേ കുറിച്ച് തെറ്റായ ധാരണകള്‍ ആണുള്ളത്
എന്നതിനുടാഹരണം ആണ് മുകളില്‍ ഉദ്ദരിച്ച ഭാഗം
വെള്ളാളര്‍ നാഞ്ചിനാട്ടില്‍ മാത്രമല്ല പ്രാചീന കുട്ടനാട്ടിലും(സഹ്യാദ്രി
സാനുക്കള്‍ ആയ ഇടുക്കി മുണ്ടക്കയം കാഞ്ഞിരപ്പള്ളി പത്തനംതിട്ട തൊടുപുഴ ഭാഗം )
അവരായിരുന്നു പ്രമുഖ ജനവിഭാഗം . തമിഴകത്തിന്‍റെ ഭാഗമായിരുന്ന പഴയകാല കുട്ടനാട്ടില്‍
ജനിച്ച വെള്ളാളര്‍ ക്ക് പുറമേ വിവിധ കാലഘട്ടങ്ങളില്‍ മധുര തിരുനെല്‍ വേലി കുംഭ
കോണം എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറ് .മുന്നൂര്‍ എന്ന കണക്കില്‍ കമ്പം ,ചെങ്കോട്ട
തുടങ്ങിയ ഭാഗങ്ങള്‍ വഴി കേരളത്തിലേക്ക് വിവിധ കാലഘട്ടങ്ങളില്‍ കുടിയേറിയ വെള്ളാളസംഘങ്ങള്‍
ഉണ്ടായിരുന്നു .രാജ ഭരണ കാലത്ത് റവന്യു ഉദ്യോഗങ്ങള്‍ (പിള്ളയന്നന്‍ പ്രവര്ത്തിയാര്‍ ,മുതല്‍ പറ്റി ക്ലാസ്സിഫയര്‍,കണ്ടെഴുത്ത്
) അവരുടെ കുത്തകയായിരുന്നു അക്ഷരം എഴുതാന്‍ അറിയുന്നവരും കണക്കു കൂട്ടാന്‍
അറിയുന്നവരും കണക്കു സൂക്ഷിക്കാന്‍ അറിയുന്നവരും വിവിധ ഭാഷകള്‍ അറിയുന്നതും
വെള്ളാളര്‍ക്ക് മാത്രം ആയിരുന്നു .അതിനാല്‍ എല്ലാ മണ്ടപത്തിന്‍ വാതില്‍ക്കലും
വെള്ളാള കുടുംബങ്ങള്‍ ഉണ്ടായിരുന്നു .അതിനാല്‍ കന്യാകുമാരി മുതല്‍ ആലങ്ങാട് –പറവൂര്‍
വരെ തിരുവിതാം കൂറില്‍ അന്നും ഇന്നും വെള്ളാളര്‍ കാണപ്പെട്ടു .അവര്‍ നായര്‍ സമുദായത്തില്‍
ലയിച്ചു എന്നതും തെറ്റ് .കളരിയില്‍ പോയി യുദ്ധ മുറകള്‍ അഭ്യസിച്ചു വാളും പരിചയും നേടിയ
വെള്ളാള ര്‍ നായര്‍ വാല്‍ കിട്ടിയവര്‍ ആയി .
അല്ലാതെ കൃഷി കച്ചവടം മൃഗ പരിപാലനം ,കണക്കെഴുത്ത്
എന്നിവയില്‍ തുടര്‍ന്നവര്‍ ഇന്നും വെള്ളാളര്‍ തന്നെ .ഇന്നവര്‍ മൂന്നേ മുക്കാല്‍
ലക്ഷം വരും .
പിള്ളമാര്‍
(പേജ് 159-160)
“വിവിധ തലങ്ങളില്‍ ഭരണാധികാരികള്‍ക്ക് വേണ്ടി ഭരണ
കാര്യങ്ങള്‍ നിര്‍വ്വഹഹിക്കാന്‍ നിയുകതര്‍ ആയവര്‍ ആണ് പിള്ളമാര്‍ .കുലീന
കുടുംബങ്ങളില്‍ നിന്നും പാരമ്പര്യമായും അല്ലാതെയും അവര്‍ തെരഞ്ഞെടുക്കപ്പെട്ടു .പ്രാദേശിക
ഭരണത്തില്‍ രാജാവിന് പങ്ക് ഇല്ലാതിരുന്നത് കൊണ്ട് പിള്ളമാരെല്ലാം രാജാവിന്‍റെ
പ്രതിനിധികള്‍ അഥവാ സെക്രട്ടറിമാര്‍ ആയിരുന്നു .................ഭരണാധികാരിക്ക് ഭരണീ
യരുമായുള്ള ബന്ധം പിള്ളമാരില്‍ കൂടെ മാത്രമായിരുന്നതിനാല്‍ അവര്‍ പ്രയോഗത്തില്‍
ഭരണാധികാരികള്‍ തന്നെയായിരുന്നു. 19-3-1726 -ല്‍ ആറ്റിങ്ങല്‍
റാണി അഞ്ചുതെങ്ങിലെ അലക്സാണ്ടര്‍ ഓമിനയച്ച സന്ദേശത്തില്‍ “എനിക്കും പിള്ള മാര്‍ക്കും
കൃഷനുണ്ണി അണ്ണാവി വഴി കൊടുത്തയച്ച പാരിതോഷികങ്ങള്‍ ഇവിടെ കിട്ടി “ എന്ന്
പറഞ്ഞിരിക്കുന്നതില്‍ നിന്നും പില്ലമാരുടെ സ്ഥാനം എന്തായിരുന്നു എന്ന് ഗ്രഹിക്കാം.”അധികാരികള്‍”
എന്നും “കാര്യം ചെയ്തവാര്‍കള്‍ “എന്നും “കോയിക്കന്മാര്‍” എന്നും രേഖകളില്‍
അവരെപ്പറ്റി പറഞ്ഞിട്ടുണ്ട് .സ്വരൂപജനങ്ങള്‍ എന്നും കാര്യക്കാര്‍ എന്നും പിള്ളമാരെ
ചില രേഖകളില്‍ പറഞ്ഞു കാണുന്നു .
ബ്രാഹ്മണര്‍ പ്രാചീന കാലത്ത് “പിള്ള” വാല്‍
ഉപയോഗിച്ചിരുന്നു
പി.ശങ്കുണ്ണി മേനോന്‍ എഴുതിയ “തിരുവിതാം കൂര്‍
ചരിത്രം” (മലയാള മൊഴിമാറ്റം ഡോ .സി.കെ കരിം ഭാഷാ ഇന്‍സ്റി ട്യൂട്ട് 1973 പുറം 31-32
) eഎന്ന ചരിത്രഗ്രന്ഥത്തില്‍ “അയ്യര്‍” എന്ന വാല്‍ ഉപയോഗിക്കും മുമ്പ്
ബ്രാഹ്മണര്‍ “പിള്ള” വാല്‍ ഉപയോഗിച്ചിരുന്നു എന്ന് ഒരു പ്രാചീന രേഖയെ ആസ്പദമാക്കി
എഴുതിയിട്ടുണ്ട് .
വെല്ലൂരിലെ മഹാരാജ പ്രതാപരുദ്രന്‍ എന്ന രാജാവ്
കന്നടിയാര്‍ എന്ന് പേരുള്ള ഒരു തെലുങ്ക് ബ്രാഹമണനു വളരെ ധനം നല്‍കി ആ പണത്തിന്‍റെ പത്തിലൊന്ന് കൊണ്ട് താമ്ര വര്‍ണ്ണി നദിയില്‍ ഒരണക്കെട്ടു
(ചരിത്രം എഴുതുന്ന കാലത്ത് ആ അണക്കെട്ടുണ്ട്) നിര്‍മ്മിച്ച് .ശേഷിച്ച തുക കൊണ്ട്
ചേര മഹാദേവി എന്ന സ്ഥലത്ത് ഒരു സത്രം പണികഴിപ്പിച്ചു .താംരശാസനം കയ്യിലുള്ള ആള്‍ക്ക്
ജീവിതകാലം മുഴുവന്‍ ആ സ്ഥാപനത്തിന്‍റെ മേധാവി ആയിരിക്കും എന്ന് രേഖയുണ്ട് .ഋഗ്
വേദികള്‍ ആയ കന്നടിയാര്‍ കുടുംബത്തിലെ ഭരധാജ ഗോത്രക്കാരന്‍ ആയ നാരായനപ്പയ്യ എന്ന
ബ്രാഹമണന്‍ ആയിരുന്നു ആദ്യ മേധാവി .സത്രത്തിനു അളകിയപ്പന്‍ സ്വാമിക്കോവില്‍ എന്നും
പേരുണ്ടായിരുന്നു .ചേരമാന്‍ പെരുമാള്‍ നിര്‍മ്മിച്ച പഴയ ബ്രാഹ്മണ ഗ്രാമത്തില്‍
താമസക്കാരനായ ,ശ്രീവല്സ ഗോത്രക്കാരന്‍ യജുര്‍വേദ ബ്രാഹമണന്‍ ആയ ഗോപാലപിള്ള മകന്‍
നാരായണ പിള്ളയെ സത്ര മേല്‍നോട്ടം ഏ ല്പ്പിച്ചു .നാരായണ പിള്ള പിന്ഗാമികള്‍ക്ക്
അവകാശം നല്‍കുന്ന ആധാരം എഴുതി വച്ചു അത് കലിയുഗം 3342(ക്രി വ 242)എന്ന
വര്ഷം ആയിരുന്നു
“പിള്ള” എന്ന് ബ്രാഹമണ നാമത്തോടു അക്കാലത്ത്
ചേര്‍ത്തിരുന്നു എന്ന് ശങ്കുണ്ണി മേനോന്‍ .
ഈ ഭാഗം ആസ്പദമാക്കി ആവണം Castes and
Tribes of South India യില്‍ Thurston എഴുതി:NAIRS
എന്നതലക്കെട്ടില്‍
.പുറം293 കാണുക
The most
general title of Nayars is Pillai(Child),which was added to the names of
Brahmin dwellers in the South .It must
,in all probability ,has been after the Brahmins changed their title of
Aiyar(Father),by which name the non-Brahmin people invariably referred to them,
the sudras began to be named Pillai. We find that the Vellalas of Tamil country
and the Nayars of Travancore called themselves Pillai from very early times
ഇനി “നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങളി” ല്‍
പ്രൊഫ.ജെ ഡേവിഡ്
“വെള്ളാളര്‍” എന്ന തലക്കെട്ടില്‍ എഴുതിയ ഭാഗം
വായിക്കാം പേജ് 46-47
“ഏതാണ്ട് തിരുനെല്‍വേലി ജില്ലയുടെ അതിര്‍ത്തി
വരെയുള്ള നാഞ്ചിനാടന്‍ പ്രദേശങ്ങളിലെ പ്രമുഖ ജാതിവിഭാഗമായിരുന്നു (ശൈവ )വെള്ളാള
സമുദായം .ഈ പ്രദേശങ്ങളില്‍ ബ്രാഹ്മണര്‍ താരതമ്യേന കുറവായിരുന്നതിനാല്‍ അവരുടെ
മഹത്വ സോപാനത്തില്‍ വെള്ളാളര്‍ തങ്ങളെ തന്നെ അവരോധിച്ചു സാമൂഹ്യനിലവാരത്തില്‍
ബ്രാഹ്മണരുടെ തൊട്ടു താഴെ യായിരുന്നുവെങ്കിലും ശൂദ്രവിഭാഗത്തില്‍ പെടുന്നവര്‍
ആയിരുന്നു .എന്നാല്‍ ഈ പ്രദേശങ്ങളിലെ ബ്രാഹ്മണ രുടെ അംഗസംഖ്യ തുലോം
പരിമിതമായിരുന്നതിനാല്‍ ഇവര്‍ക്ക് സമൂഹത്തില്‍ പ്രമുഖവും മാന്യവുമായ ഒരു സ്ഥാനം
ലഭ്യമായി .തങ്ങളെ ബ്രാഹ്മണ രെക്കാള്‍ വലിയ ബ്രാഹ്മണര്‍ ആയി സ്വയം പ്രതിഷ്ടിച്ചിരുന്ന
വെള്ളാളര്‍ ജാതിയില്‍ തങ്ങളേക്കാള്‍ താഴ്ന്ന സ്ഥാനം ഉണ്ടായിരുന്നവരുമായി
ഇടപെടുന്നതിനു പോലും വിമുഖത കാണിച്ചു .സസ്യഭുക്കുകള്‍ ആയിരുന്ന ഇവര്‍ വ്യക്തിപരമായ
ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .തങ്ങളുടെ വീടും പരിസരവും ശിചിയായി
സൂക്ഷിച്ചു പോന്നു .ഏറെ സംസ്കൃതീക്രുതവും മഹാത്വപൂര്‍ണ്ണവുമായ ഒരു ജീവിതം നയിച്ച
വെള്ളാളര്‍ക്ക് “പിള്ള “ എന്നായിരുന്നു സ്ഥാനപ്പേര്‍ “
ഡോ .കാനത്തിന്‍റെ വിയോജിപ്പ്
“ബ്രാഹ്മണര്‍ അല്ലാത്തവര്‍ ഒക്കെ ശൂദ്രര്‍” എന്ന്
കണക്കാക്കിയാല്‍ വെള്ളാളര്‍ ശൂദ്രര്‍ ആണെന്ന് ചിലര്‍ .പക്ഷെ ശൂദ്രര്‍ “സേവകര്‍”
ആയിരുന്നു .വെള്ളാളര്‍ ഒരു കാലത്തും ആരുടെയും സേവകര്‍ ആയിരുന്നില്ല .അവര്‍ ബ്രാഹ്മണ
മേധാവിത്വം അംഗീകരിച്ചിരുന്നില്ല
ബ്രാഹ്മണ “സംബന്ധം” അനുവദിച്ചിരുന്നില്ല . വെള്ളാള
സ്ത്രീകള്‍ പാതിവ്രത്യം കാത്തു സൂക്ഷിച്ചവര്‍ ആയിരുന്നു .വെള്ളാളരുടെ പിതാക്കള്‍
വെള്ളാളര്‍ തന്നെ ആയിരുന്നു .വിവാഹ സമയത്ത് “അമ്മി ചവിട്ടി ആരു ന്ധതികാണല്‍ “ എന്ന
പ്രതിജ്ഞ എടുത്തവരായിരുന്നു വെള്ളാള
ദമ്പതികള്‍ ...അവര്‍ സ്വയം പൂജകള്‍ നടത്തി .വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് “പണ്ടാരം”
(കുരുക്കള്‍അയ്യാ ) ആയിരുന്നു അവരുടെ
പുരോഹിതന്‍ .കര്‍ഷകരും കച്ചവടക്കാരും (വണിക്കുകള്‍ ,ചെട്ടികള്‍) ഗോപാലകരും (യാദവര്‍)
ആയിരുന്ന വെള്ളാളര്‍ “വൈശ്യര്‍” എന്ന വിഭാഗത്തിലാണ് മിക്കവരും ഉള്‍പ്പെടുത്തുക
എന്നത് പ്രഫസ്സര്‍
ഡാര്‍വിന്‍ മനസ്സിലാക്കിയില്ല അവര്‍ സേവകരോ
ശൂദ്രരോ ആയിരുന്നില്ല. വെള്ളാള സ്ത്രീകള്‍ പതിവ്രതകളും ആയിരുന്നു .
No comments:
Post a Comment