Saturday, 5 December 2015

മണമറഞ്ഞ വേല്‍നാട് ചരിത്രകാരന്മാര്‍

മണമറഞ്ഞ വേല്‍നാട് ചരിത്രകാരന്മാര്‍
======================================
മലയാള ചരിത്രകാരന്മാരെ രണ്ടായി തിരിക്കാം .വേല്‍ നാട് ചരിത്രകാരന്മാര്‍ എന്നും മലബാര്‍ ചരിത്രകാരന്‍മാര്‍ എന്നും .കന്യാകുമാരി മുതല്‍ പൂഞ്ഞാര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനിച്ചവര്‍
വേള്‍നാടു വിഭാഗം .അതിനു  തെക്കൂള്ള പ്രദേശങ്ങളില്‍ ,കൊച്ചി ഉള്‍പ്പടെ ,ജനിച്ചവര്‍ മലബാര്‍ ചരിത്രകാരന്മാര്‍.വേള്‍നാട്ടു ചരിത്രകാരന്മാര്‍ മിക്കവറും അന്തരിച്ച പഴയ തലമുറക്കാര്‍ .രണ്ടാം വിഭാഗം ഇന്ന് സജീവം .അവര്‍ പഴയ ചരിത്രകാരമാരെ തമ്സ്കരിക്കും. അവസരം കിട്ടിയാല്‍ അധിക്ഷേപിക്കും .
മനോന്മണീയം സുന്ദരന്‍ പിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള ,ഇളംകുളം കുഞ്ഞന്‍ പിള്ള ,വി.ആര്‍ പരമേശ്വരന്‍ പിള്ള എന്ന “പിള്ള ഗ്രൂപ്പ്” –ആദ്യകാല കേരള ചരിത്രകാരന്മാര്‍ മുഴുവന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു .അവരുടെ കൃതികള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങാന്‍ സമ്മതിക്കാതെ ആധുനിക മലബാര്‍ ചരിത്രകാരന്മാര്‍ അവരെ തമസ്കരിക്കുന്നു .അവരുടെ കൃതികള്‍ കാണാനും വായിക്കാനും ഇപ്പോഴത്തെ തലമുറയ്ക്ക് അവസരം നിഷേധിക്കപ്പെടുന്നു . പിള്ളമാരുടെ പാരമ്പര്യ വട്ടെഴുത്ത് (“നാനം മോനം” –നമോത്തുചിനനം –ഞാന്‍ ജിനദേ വനെ നമിക്കുന്നു) എന്ന പ്രാചീന ലിപി പരമ്പരാഗത രീതിയില്‍ പഠിച്ചെടുത്ത പുരാതന ലിപി പണ്ഡിതര്‍ ആയിരുന്നു ഈ നാല്‍വര്‍ പിള്ള ചരിത്രകാരന്മാര്‍ എല്ലാവരും .അവരെല്ലാം തന്നെ  ജൈന പാരമ്പര്യമുള്ള വെള്ളാളര്‍,കണക്കര്‍ ആയിരുന്നു .”വെള്ളാള സംസ്കൃതി”യുടെ ഉടമകള്‍.
മനോന്മണീയം സുന്ദരന്‍ പിള്ള തിരുവിതാംകൂറിലെ ആദ്യ എം.ഏ ക്കാരന്‍ .തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക തലവന്‍ .വര്‍ക്കല തുരങ്കം നിര്‍മ്മിക്കുപോള്‍ കിട്ടിയ ഒരു അതിപുരാതന രേഖ വായിച്ചെടുത്ത് പ്രാചീന വേള്‍ നാട് ചരിത്രത്തിലെ അജ്ഞാത ഏടുകല്‍തുറന്ന പുരാതന ലിപി വിദഗ്ദനും  പണ്ഡിതനും .ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും ലണ്ടന്‍ സൊസ്സൈറ്റിയില്‍ നിന്നും ബിരുദങ്ങള്‍ വാങ്ങിയ മഹാപണ്ഡിതന്‍,തമിഴ് നാടകകൃത്ത് ഷ ക്സ്പീയര്‍   .പക്ഷെ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ചു .ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി ആദ്യം കണ്ടെത്തിയത് പിള്ള .പക്ഷേ ,സുന്ദരന്‍ പിള്ളയ്ക്ക് തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞില്ല, .അകാലമരണം കാരണം .പക്ഷെ “ജ്ഞാനപ്രജാഗര”ത്തില്‍ (പേട്ടയില്‍ സ്ഥാപിക്കപ്പെട്ടത്  1776) അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ കേട്ടിരുന്ന കുഞ്ഞന്‍ (പിന്നീടു ചട്ടമ്പി സ്വാമികള്‍ ) എഴുതി നോട്ടാക്കി .അവയില്‍ പലതും ചട്ടമ്പി സ്വാമികളുടെ കണ്ടെത്തല്‍ എന്ന രീതിയില്‍ പുസ്തകങ്ങളില്‍ വന്നു .(ഡോ.എം.ജി ശശിഭൂഷന്‍ ആരാണീ മനോന്മനീയം സുന്ദരന്‍ പിള്ള? എന്ന പേരില്‍ പി.എസ്.നടരാജപിള്ള  മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീരില്‍ 2008 എഴുതിയ ലേഖനം കാണുക പേജ് 55-62)
“വ മ എന്നിവ വട്ടെഴുത്തില്‍ മാറി എഴുതും” (ഇളങ്ങുളം കുഞ്ഞന്‍പിള്ള, ചിലകേരള ചരിത്രപ്രശ്നങ്ങള്‍, രണ്ടാം ഭാഗം. പേജ് 325. അടിക്കുറുപ്പ്‌  കാണുക )

എന്ന സത്യം മലബാര്‍ ചരിത്രകാരന്മാര്‍ അറിയുന്നത് കോട്ടയത്ത്‌ വച്ച്  ഓഫിറാ ഗംലിയേല്‍ (Ophira Gamliel) എന്ന മദാമ്മ പറയുമ്പോള്‍ .അതിനാല്‍ അവരുടെ തരിസാപ്പള്ളി പഠനങ്ങളില്‍ എല്ലായിടത്തും മണിഗ്രാമം കാണും .വേള്‍കുല (വെള്ളാള) സുന്ദരന്‍ എഴുതിയത് “വണിക്കിരാമം” (വണിക്ക് ഗ്രാമം അല്ലെങ്കില്‍ “ചെട്ടിത്തറ” Merchant village) എന്ന് അവരറിയുന്നില്ല .അവര്‍ “മണി”(Money) “മാണി” എന്നിവരുടെ പിന്നാലെ ആണിന്നും .പിന്നെ അത് വിശദമാക്കാന്‍ പലപല വാദങ്ങള്‍..ഉദ്ധരണികള്‍ ,അതാണവരുടെ  “ചരിത്രരചനയുടെ  രീതിശാസ്ത്രം”. 

1 comment:

  1. http://int.search.myway.com/search/video.jhtml?searchfor=drkanam%2Byutube%2Btharisappally&p2=%5EBYM%5Exdm010%5ETTAB02%5Ein&n=781bdacd&ss=sub&st=tab&ptb=BE85CC1D-2D7F-4E01-911E-86FD06B85F77&tpr=sbt&ts=1449375218110

    ReplyDelete