ഹയാസിന്തെ ആക്തില്‍ ഡ്യു പെറോ (1731-1803)
================================================
ഭാരതീയ പൈതൃകങ്ങളെ കുറിച്ചു പഠിക്കാന്‍ അതിയായ
താല്‍പ്പര്യം
കാട്ടിയ ഫ്രഞ്ച് പണ്ഡിതന്‍ .പാരീസിലെ സുഗന്ധവ്യജ്ഞന വ്യാപാരി പീയറി ആക്തിലിന്റെ
ഏഴുമക്കളില്‍ നാലാമനായി ജനിച്ചു . ആക്തില്‍ ബ്രയാന്‍ കോര്‍ട്ട് എന്ന സഹോദരനുമായി
വേര്‍തിരിച്ചറിയാന്‍ പിതാവിന്റെ തോട്ടനാമം –ഡ്യു പെറോ – നാലാമനു നല്‍കി പിതാവ് .
നാട്ടില്‍ ഹീബ്രുവില്‍ പരമ്പരാഗത ക്ലാസിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ
പെറോ ഹോളണ്ടില്‍ പോയി പൌരസ്ത്യ പഠനത്തിനു ചേര്‍ന്നു .അറബിയില്‍ നല്ല അവഗാഹം നേടി .
റിച്ചാര്‍ഡ് കോള്‍ബി ഒക്സ്ഫോര്‍ ഡിലെ ബോദലെയര്‍ഗ്രന്ഥശാലയില്‍
നിന്ന് കൊണ്ടുവന്ന ഇരായിനിയന്‍ ഉപനിഷത്ത് ഭാഗമായ വേണ്ടാന (Vendana- The
Wisdom of Parsees) പെറോയെ
വല്ലാതെ ആകര്‍ഷിച്ചു .ഇന്ത്യയില്‍ വന്നു ആ
ഗ്രന്ഥത്തിന്റെ ഉറവിടം കണ്ടെത്താനും അത് പഠിച്ചു മൊഴിമാറ്റം നടത്താനും പെറോ
ആഗ്രഹിച്ചു .
പാര്സികളെ കണ്ടെത്തിയാല്‍
കാര്യം നടക്കും എന്ന് മനസ്സിലാകിയ പെറോ സൂറത്തില്‍ സ്ഥാനപതിയായ സഹോദരന്‍ ബ്രയാന്റെ
സഹായം തേടി.അദ്ദേഹം അതിനു പറ്റിയ പാര്‍സികളെ കണ്ടെത്തി
No comments:
Post a Comment