Wednesday, 23 December 2015

വേണം നമുക്ക് ഒരു “വേണാടന്‍” (വേള്‍ +നാടന്‍) ചരിത്ര സമീപനം

വേണം നമുക്ക് ഒരു “വേണാടന്‍” (വേള്‍ +നാടന്‍) ചരിത്ര സമീപനം
എം.ജി.എസ്സിന്‍റെ “ഭാരത കേന്ദ്രിത” (INDOCENTRIC)ചരിത്രവിമര്‍ശനത്തിന് ഒരനുബന്ധം
(ചരിത്രം –വ്യഹഹാരം എന്ന ഗ്രന്ഥത്തിലെ
ലേഖനം കാണുക p 267-274 )
======================================================

കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം യൂറോ (ക്രിസ്ത്യന്‍ ) കേന്ദ്രിത മെന്നത് മാറി വടക്കന്‍ കേരള/ഭാരത കേന്ദ്രിതമായാല്‍ മാത്രം പോരാ .ആയ്വംശ(ആനമുദ്ര) കേന്ദ്രിതമായില്ലെങ്കില്‍ ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കും .

അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ തരിസാപ്പള്ളി ശാസനത്തിന്‍റെ  പഠനത്തില്‍,

ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,

സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,

മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,

സഹ്യാദ്രി സാനുക്കളിലെ സംസ്കാരം,നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി –ഈരാറ്റു പേട്ട “പേട്ടകള്‍” ,”എരുമേലി കച്ച” ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്ര –മാവേലി ശാസനം എന്നിവ   പഠിക്കുമ്പോള്‍,

അച്ചന്‍കോവില്‍,ആര്യങ്കാവ്,ശബരിമല ,നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട,പന്തളം ,എരുമേലി ,വാവര്‍ പള്ളി ,പേട്ട തുള്ളല്‍ കാഞ്ഞിരപ്പള്ളി പാലാ ,പൂഞ്ഞാര്‍ എന്നിവയുടെ ചരിത്രപഠനം  നടക്കുമ്പോള്‍ മണ്ടത്തരങ്ങള്‍ പറ്റും.

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്
പശ്ചിമേഷ്യന്‍(West Asian Maritime) സമുദ്ര വ്യാപാരമല്ല,
 പൂര്‍വ്വേഷ്യന്‍  (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപരമായിരിക്കണം കാരണം
 കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വര്‍ത്തകര്‍/പായ്ക്കപ്പല്‍ യാത്രികര്‍  ഒന്‍പതാം നൂറ്റാണ്ടില്‍ പോലും ധാരാളം ഉണ്ടായിരുന്നു

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ സാക്ഷിപ്പട്ടിക അക്കഥ പറയുന്നു .

No comments:

Post a Comment