Monday, 21 December 2015

പെരും തച്ചന്റെ ഉളികൊണ്ടുള്ള ഏറു കൊള്ളുന്നത്

പെരും തച്ചന്റെ ഉളികൊണ്ടുള്ള  ഏറു കൊള്ളുന്നത്
കോളേജ് പിള്ളേര്‍ക്ക് പരീക്ഷാ സഹായഗ്രന്ഥമായി “കേരളചരിത്രം”(രണ്ടു ഭാഗം) എഴുതി ശ്രീധരമേനോന്റെ പിഗാമികള്‍ ആയവരാണ്‌ പില്‍ക്കാലത്ത് വൈസ്ചാന്‍സലര്‍ പദവിയിലെത്തിയ രാജന്‍ ഗുരുക്കളും സുഹൃത്ത് എം.ആര്‍ രാഘവ വാര്യരും .:”മേനോന്റെ തുടര്‍ച്ച ഇവരും ഏറ്റെടുത്തു” എന്ന് ചരിത്രകാരന്മാരിലെ കുലപതി എം.ജി.എസ് (ചരിത്രം വ്യവഹാരം കറന്റ് ബുക്സ് 2014 പുറം 132).അവര്‍ ആദ്യം പുസ്തകമിറ ക്കിയത് 1991-ല്‍ .തുടര്‍ന്നു   1992,1996,1997,2004 2007 വര്‍ഷങ്ങളില്‍ പുതിയ പതിപ്പുകള്‍ 2011-ല്‍ പരിഷ്കരിച്ച പതിപ്പ്   2013- രണ്ടാം എ ഡീ ഷന്‍ .അതിലോരന്നമാണ് ഇപ്പോള്‍ കയ്യില്‍ ..വള്ളത്തോ:ള്‍ വിദ്യാപീഠം പ്രകാശനം ചെയ്തത് .വില്‍പ്പന എന്‍.ബി.എസ് ഒന്നാം ഭാഗം പേജ് 320 വില Rs 250/-

മാറിവന്ന സങ്കല്‍പ്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമം എന്ന് പുറംചട്ട പരസ്യം.
എം.ജി.എസ് നാരായണന്‍ ഈ പുസ്തകൂട്ടത്തെ അതിക്രൂരമായി നിരൂപണം ചെയ്തു കടിച്ചു കീറിയിരിക്കുന്നു .സാഹിത്യവാരഫലത്തില്‍ അന്തരിച്ച പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ സാര്‍ പോലും പുസ്തരച്ചയിതാക്കളെ ഇങ്ങനെ കടിച്ചു കീറി കൊലവിളി നടത്തിയിട്ടില്ല .അധമ സാഹിത്യസൃഷ്ടികള്‍ പുറത്ത് വരരുത് എന്നനല്ല ഉദ്ദേശ്യം മാത്രമായിരുന്നു കൃഷ്ണന്‍ നായര്‍ സാരിന്റെത് .പക്ഷെ എം.ജി.എസ്സിന്റെ വിമര്‍ശനത്തിനു പിന്നില്‍ മറ്റെന്തെക്കയോ ദുഷ്ടലാക്കില്ലേ എന്ന് വായനക്കാരന്‍ സംശയിച്ചു പോകും .എം,ജി.എസ്സിന്റെ ചരിത്രനിലപാടുകളില്‍ (NBS 2012)ശിഷ്യരെ കുറിച്ചു പറയുമ്പോള്‍ രാജന്‍ ഗുരുക്കള്‍ തന്റെ വിദ്യാര്‍ഥി ആയിരുന്നില്ല എന്ന് എം.ജി.എസ് എടുത്തു പറയുന്നു (പുറം 70). 39 പേജു വരുന്ന നിരൂപണത്തില്‍ ഒരിടത്ത് [പോലും രാജന്‍ ഗുരുക്കള്‍ എന്ന പെരുവരാതിരിക്കാന്‍ കുലപതി ശദ്ധിചിരിക്കുന്നു എന്ന് കാണാം .വായനകാരന് പുസ്തകത്തിന്റെയും ഗ്രന്തകാരന്മാരുടെയും അത്യാവശ്യവിവരങ്ങള്‍ മനസ്സിലാക്കാന്‍ (അവര്‍ കാശുനല്കി വാങ്ങുന്നതാണല്ലോ അവരുടെ  ഉല്‍പ്പന്നം ) അവകാശമുണ്ടെന്ന് പ്രശാധകരും മറന്നു പോയി .വാര്യര്‍ എന്ന പേര്‍ രണ്ടു ഇടങ്ങളില്‍ വന്നിട്ടുണ്ട്.അത് അറിയാതെ പട്ടിയതാവാം .ഗ്രന്ഥ രചയിതാക്കള്‍ രണ്ടുപേര്‍ എന്ന് മാത്രമാണ് എം.ജി.എസ് നല്‍കിയത് തന്റെ പ്രശസ്ത കൃതികള്‍ (Cultural Symbiosis,Perumals of Kerala ) റഫറന്സില്‍ വരാത്തതും തന്റെ ചില നിഗമാനങ്ങളുടെ പിതൃത്വം അവര്‍ സ്വയം ഏറ്റെ ടു ത്തതും മാത്രമാണോ കാര്യം .ഒരു വളര്‍ത്തു മൃഗത്തിന് അതെ വിഭാഗത്തില്‍ പെട്ട മറ്റൊരു മൃഗത്തെ ഇഷ്ടമല്ല എന്നും കാണുന്ന ഉടനെ അപശബ്ദം ഉണ്ടാക്കും എന്ന് നമുക്കറിയാം .അത് പറയാന്‍ മലയാളത്തില്‍ ഒരു പഴം ചൊല്ലുമുണ്ട് .”ഒരു ചരിത്രകാരന് മറ്റൊരു ചരിത്രകാരനെ കണ്ടുകൂടാ” എന്ന് നമുക്ക് ചൊല്ല് പരിശ്കരിക്കാമെന്നു തോന്നുന്നു.
“നാടകാന്തം കവിത്വം” എന്ന അതിപ്രസിദ്ധമായ കവിവാക്യം ഉദ്ധരിച്ചാണ് എം.ജി.എസ് കൊട്ടിക്കലാശം നടത്തുന്നത് .ഇവിടെ നാടകം രചിക്കും മുമ്പേ ഗുരുക്കളും വാര്യരും കവിത എഴുതി അതിനു നല്ലമാര്‍ക്കറ്റ് നേടി .പതിപ്പുകള്‍ രമണന്‍ പോലെ അല്ലെങ്കില്‍ ഒരു സങ്കീര്‍ത്തനം പോലെ, ആട് ജീവിതം പോലെ അല്ലെങ്കില്‍ (വനിതാ) ആരാച്ചാര്‍ പോലെ “മധുരനാരങ്ങ പോലെ(മുണ്ടശ്ശേരിയുടെ പ്രയോഗം ) വിറ്റഴിക്കപ്പെടുന്നു . തന്റെ “പെരുമാള്‍” റ പ്പര്‍ പൊട്ടിക്കാതെ പുസ്തകശാലകളില്‍ കെട്ടിക്കിടക്കുന്നു
മേനോന്റെ പ”രീക്ഷാ സഹായി ആണ് രണ്ടു തരത്തില്‍ മെച്ചം എന്ന് എം.ജി.എസ് ഇളംകുള ത്തിനു ശേഷം പലരും (ഇവിടെ എം.ജി.എസ് എന്ന് വായിക്കുക ).നടത്തിയ ഗവേഷണ ഫലങ്ങള്‍ പേരെടുത്തു പറയാതെ പ്രയോജനപ്പെടുത്തി .ചിലഭാഗങ്ങളില്‍ അവരുടെ ഗവേഷണ ഫലങ്ങള്‍ ഉള്‍പ്പെടുത്തി .പക്ഷെ ആദ്യം പറഞ്ഞ കാര്യത്തില്‍ ഉടമകള്‍ ആരെന്നു ഒളിച്ചു വച്ചു .രണ്ടാമത്തേത് ഊതി വീര്‍പ്പിച്ചു .”  തന്റെ പുസ്തകങ്ങള്‍ പരാമര്‍ശിക്കപ്പെടാതെ പോയ ഗ്രന്ഥസൂചിയെ (പുറം 236-238) അദ്ദേഹം വിമര്‍ശിക്കുന്നു .
ഏതോ ബദ്ധപ്പാടില്‍ (കാശുവാരാന്‍ എന്ന് വ്യംഗ്യം) പെട്ടെന്ന് തട്ടിക്കൂട്ടി പ്രസിദ്ധീകരിച്ചത് “ എന്ന് എം.ജി.എസ്സിന്റെ വിമര്‍ശനം ഒറ്റ വാചകത്തില്‍ സംക്ഷേപിക്കാം .കുറെ വര്ഷം മുമ്പ് അന്നത്തെ കേരള ഗസറ്റിയര്‍ ഡോ .കെ.എന്‍ ഗണേഷ് കേരള ചരിത്രത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് വിളിച്ചു കൂട്ടിയ പണിപ്പുരയില്‍ എം.ജി.എസ് ,കേശവന്‍ വെളുത്താട്ട് പിന്നെ “ഈ ഗ്രന്ഥകാരന്മാരും” ചേര്‍ന്ന് പ്രാചീന കേരള ചരിത്ര രചനയ്ക്ക് ഒരു രൂപരേഖ തയാറാക്കിയിരുന്നു എന്ന് എം.ജി.എസ് വ്യക്തമാക്കുന്നു പങ്കെടുത്തിരുന്നു.ആ രൂപരേഖ പ്രകാരം ആണത്രേ ഈ ഗ്രന്ഥ രചന .പക്ഷെ അന്നത്തെ പനിപ്പുരയുടെ കാര്യം ഗുരുക്കള്‍-വാര്യര്‍ ദ്വയം മറച്ചുവച്ചു ഗുരുത്വക്കേടു കാട്ടി എന്ന് പെരുംതച്ചന്‍ ഇളംകുളം താന്‍ തന്റെ അരുമ ശിഷ്യന്‍ വെളുത്താട്ട് എന്നിവരുടെ ആശയങ്ങള്‍ സ്വന്തമെന്ന നിലയില്‍ ഗ്രന്തകര്ത്താക്കള്‍ കൊടുത്തു എന്ന് എം.ജി.എസ് (പുറം 1450)
പി.സുന്ദരന്‍ പിള്ള .പാച്ചു മൂത്തത് എന്നിവര്‍ക്കായി അല്പം സ്ഥലം, ഒന്നോ രണ്ടോ ഖണ്ഡിക, മാറ്റിവച്ചതിനെ എം.ജി.എസ് ക്രൂരമായി വിമര്‍ശിച്ചത് നന്ദി കേടു തന്നെ .തിരുവിതാം കൂറില്‍ പുരാവസ്തു പഠനം തുടങ്ങിയ ,പുരാവസ്തു ഗവേഷണ സ്ഥാപകനാണ് മനോന്മണീയം സുന്ദരന്‍ പിള്ള .അദ്ദേഹത്തിന് വേണ്ടി ഏതാനും പേജുകള്‍ ആണ് മാടിവയ്ക്കേണ്ടി ഇരുന്നത് ബ്രാഹ്മണര്‍ കുടിയേറിയവര്‍ എന്നാദ്യം തെളിയിച്ച സുന്ദരന്‍ പിള്ളയെ തനിബ്രാഹ്മണ ഭക്തനായ എം.ജി.എസ് തമ്സകരിക്കാന്‍ ശ്രമിക്കുന്നു ..ചട്ടമ്പി സ്വാമികളുടെ കൃതിയില്‍(പ്രാചീന കേരളം ,വേദാ ധികാര നിരൂപണം)  പറയുന്ന നിരവധി ഭാഗങ്ങള്‍ സുന്ദരന്‍ പിള്ളയുടെ ജ്നാനപ്രജാഗര പ്രഭാഷണ നോട്ടുകള്‍ ആണെന്നതാണ് വാസ്തവം .അത് എം.ജി.എസ് അറിഞ്ഞിട്ടില്ല
അക്ഷര പിശാചുക്കളുടെ പടയണി ആണ് പുസ്തകം മുഴുവന്‍ .പാവം വൈക്കം പാച്ചു മൂത്തതിനെ  പാച്ചു “മുത്തു “ എന്ന തമിഴനാക്കി

കറന്റ് പെപ്പിന്‍ തോമസ്‌  

No comments:

Post a Comment