Wednesday, 23 December 2015

കേരളത്തില്‍ “വൈശ്യര്‍” ഇല്ലായിരുന്നു എന്നോ?

കേരളത്തില്‍ വൈശ്യര്‍ ഇല്ലായിരുന്നു എന്നോ?

“കൃഷിപ്പണിക്കാര്‍ കൃഷിയില്‍ ,കച്ചവടക്കാര്‍ കച്ചവടത്തില്‍, ആശാരിപ്പണി ക്കാര്‍ ആശാരിപ്പണി യില്‍ ,ചെത്തുകാര്‍ ചെത്ത് പണിയില്‍,പൊ യ്തുകാര്‍ പൊയ്ത്തുപണി യിലങ്ങനെ പരസ്പരസംഘട്ടനമില്ലാതെ പരസ്പരപൂരകമായ പ്രവര്‍ത്തനങ്ങളാലാണ് ഏറിയ കൂറും സമുദായങ്ങള്‍ ഏര്‍പ്പെട്ടത് .സംഘട്ടനങ്ങള്‍  ചില പരിധിക്കുള്ളില്‍ ഒതുങ്ങിയതും പരിമിതവും ആയിരുന്നു
ഈ നാട്ടുകാരായ സമുദായങ്ങള്‍ സ്വയം ഒരു വ്യാപാരിവര്‍ഗ്ഗത്തിന് രൂപം കൊടുത്തില്ല ...സ്വന്തമായ ഒരു വൈശ്യജാതിയുടെ അഭാവത്തില്‍ മല കയറി മറിഞ്ഞെത്തിയ  ബൌദ്ധജൈന വാനികസംങ്ങളെയും കടല്‍ കടന്നു വന്ന യഹൂദരെയും സിറിയന്‍ ക്രിസ്ത്യാനികളെയും അറബി മുസ്ലിമുകളെയും കൈ നീട്ടി ആലിംഗനം ചെയ്യാന്‍ കേരളീയര്‍ തയ്യാറായിരുന്നു.”
എം.ജി.എസ് നാരായണന്‍( ,ചരിത്രം വ്യവഹാരംകേരളവും ഭാരതവും കറന്റ് ബുക്സ് 2015  പുറം 251 ) എഴുതി വച്ചിരിക്കുന്നു .
അപ്പോള്‍ ബ്രാഹ്മണര്‍ കേരളത്തില്‍ ഉണ്ടായ “കേരളത്തിന്‍റെ  സ്വന്തം” ബ്രാഹ്മണര്‍
ക്ഷത്രിയര്‍ “കേരളത്തിന്‍റെ  സ്വന്തം ക്ഷത്രിയര്‍”     
ശൂദ്രര്‍ “കേരളത്തിന്‍റെ  സ്വന്തം ശൂദ്രര്‍”
വൈശ്യര്‍ മാത്രം വിദേശി ?
വ്യാപാരികള്‍ മാത്രമല്ല .കര്‍ഷകരും ഗോപാലകരും കച്ചവടക്കാരും എല്ലാം വൈശ്യര്‍ ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് .
വെള്ളാളര്‍ ശൂദ്രര്‍ ആണെന്ന് വരുത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു .
(പ്രൊഫ.എസ് .ഗുപ്തന്‍ നായര്‍ എഡിറ്റു ചെയ്ത എന്‍.ബി.എസ്  നിഘണ്ടു കാണുക
വെള്ളാളര്‍ എന്നതിന് “തമിഴ് ശൂദ്രര്‍” എന്ന് കൊടുത്തിരിക്കുന്നു ) തങ്ങള്‍  ആരുടെയും ദാസ്യര്‍ ആയിരുന്നില്ല എന്ന കാരണത്താല്‍ വെള്ളാളര്‍  ആ വാദം ശക്തിയുക്തം തള്ളിക്കളഞ്ഞു .വെള്ളാളരില്‍
ഒരു വിഭാഗം “ചെട്ടികള്‍” എന്നറിയപ്പെടുന്ന “ധനവൈശ്യര്‍” .
രണ്ടാം വിഭാഗം “ഭൂവൈശ്യര്‍” കൃഷിക്കാരും ഭൂവുടമകളും  (പിള്ളമാരും മുതലിയാരും) ,മൂന്നാം വിഭാഗം  “ഗോവൈശ്യര്‍” (ആയര്‍ ഇടയര്‍,യാദവര്‍ ആയ് –വേണാട്- തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഇതില്‍ പെടുന്നു-“ഗോവൈശ്യര്‍”)
ചെട്ടികുളങ്ങരകള്‍ ,ചെട്ടിമുക്കുകള്‍ ,ചെട്ടിതെരുവുകള്‍, ചെട്ടിമറ്റം കേരളത്തില്‍ നിരവധി.സ്വന്തം വൈശ്യര്‍ ഉണ്ടായിരുന്നു എന്നല്ലേ കാണിക്കുന്നത്   .
കാവേ രിപൂമ്പട്ടണത്തില്‍ നിന്ന് പുരാതനകാലത്ത് കുടിയേറിയ വൈശ്യര്‍ കാഞ്ഞിരപ്പള്ളി,പാലാ,പൂവരണി,കൊല്ലം,ഇരണിയല്‍ (നീലപത്മനാഭന്‍റെ
ലോക പ്രശസ്ത നോവല്‍ “തലമുറകള്‍” കാണുക)
അന്തരിച്ച ഈ.പി ഭാസ്കരഗുപ്തന്‍റെ “ദേശായനം”എന്ന  പ്രാടെഷികചരിത്ര  ഗ്രന്ഥ ത്തിനു അവതാരിക എഴുതിയ കാര്യം എം.ജി.എസ് മറന്നുപോകുന്നു .
ഗുപതന്മാര്‍ എന്ന മൂത്താന്മാരും വൈശ്യര്‍
കൊല്ലത്ത് നിന്നും ശ്രീലങ്ക ,മലയാ ,ഫിജി ,ചൈന എന്നിവിടങ്ങളില്‍ പായ്ക്കപ്പലില്‍ പോയി വ്യാപാരം നടത്തിയിരുന്ന നിരവധി വൈശ്യര്‍ -ചെട്ടികള്‍ ഉണ്ടായിരുന്നു .മലയയില്‍ നിരവധി ചെട്ടി വീടുകള്‍ ഉണ്ടായിരുന്നു . അങ്ങനെ പോയവരെ സമുദായ ഭ്രഷ്ടര്‍ ആക്കി .അവര്‍ ജൈന മതം സ്വീകരിച്ചു ,അവര്‍ക്ക് ഭസ്മം നെറ്റിയില്‍ അണിയാന്‍ അവസരം നിഷേധിച്ചു .അവര്‍ “ദര്യാ/ദാരിസാ  ചെട്ടികള്‍” എന്നറിയപ്പെട്ടു

അവര്‍ സ്ഥാപിച്ച ജൈനപ്പള്ളി ആയിരുന്നു കുരക്കേണി കൊല്ലത്തെ തരിസാ ജൈനപ്പള്ളി (849)

No comments:

Post a Comment