Monday, 21 November 2016

ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്

ചട്ടമ്പി സ്വാമികള്‍ക്ക് പറ്റിയ വീഴ്ച,നോട്ടക്കുറവ്
=====================================
1892 – കൊച്ചിയിലും പിന്നെ തിരുവിതാംകൂറിലും എത്തിയ
യുവസന്യാസി നരേന്ദ്രന്‍
“കേരളം ഒരു ഭ്രാന്താലയം” എന്ന 
സു(കു) പ്രസിദ്ധ പരാമര്‍ശം മദിരാശിയില്‍ നടത്തിയ ശേഷമാണ് വന്നത് .
ആദ്യം കണ്ട ,സംവദിച്ച മലയാളികളില്‍ പ്രമുഖന്‍
ചട്ടമ്പി സ്വാമികള്‍ .ഏതു കാഷായ വേഷധാരിക്കുമറിയാവുന്ന
“ചിത്മുദ്ര”,മരത്തില്‍ ചാടിക്കളിക്കുന്ന മര്‍ക്കടന്‍ എന്നിവരില്‍
ഒതുങ്ങി അവരുടെ സംവാദം .
അല്ലെങ്കില്‍ ചട്ടമ്പി സ്വാമികളുടെ അനുയായികള്‍ അത്രയും മാത്രമേ അറിഞ്ഞുള്ളു .
കേരളത്തെ മൊത്തത്തില്‍ അവഹേളിച്ച നരേന്ദ്രന്
ചുട്ട മറുപടി നല്‍കാന്‍
മദ്ധ്യ തിരുവിതാംകൂറിലും ചുറ്റി ക്കറങ്ങിയിരുന്ന ചട്ടമ്പി സ്വാമികള്‍ക്ക്
നിഷ്പ്രയാസം കഴിയുമായുരുന്നു .
എരുമേലി പേട്ടയില്‍ വര്‍ഷങ്ങളായി തുടര്‍ച്ചയായി നടന്നു
പോരുന്ന സര്‍വ്വസമുദായ മൈത്രിയുടെ ഉദാഹരണമായ
പേട്ടതുള്ളലിനെ കുറിച്ച്, സതിയുടെ,ഉടന്തടി ചാട്ടത്തിന്റെ , നാട്ടില്‍ നിന്ന് വരുന്ന
കല്‍ക്കട്ടാക്കാരന്‍ യുവസന്യാസിയെ പറഞ്ഞു മനസ്സിലാക്കിയാല്‍ മതിയായിരുന്നു .
പിന്നെ അങ്ങ് ചിക്കാഗോയില്‍ ചെന്ന് ലോകത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഈതനികേരള സര്വ്വസമുദായ ജാതിമത ഒത്തുചേരലിനെ അദ്ദേഹം കേരളത്തിന്റെ മാത്രം പ്രത്യേകത ആയി ഉയര്‍ത്തി കാട്ടുമായിരുന്നു .നല്ല അവസരം ചട്ടമ്പി സ്വാമികള്‍ പാഴാക്കി
വിവേകാനന്ദ സ്വാമികള്‍ "കേരള"ത്തെ കുറിച്ച് പരാമര്‍ശിച്ചില്ല
പറഞ്ഞത് :"ഈ മലബാറികള്‍ എന്ത് കിറുക്കാണ് കാട്ടുന്നത് ?"
എന്നായിരുന്നു എന്ന് ചിലര്‍ .
മലബാര്‍ കാരെ കുറ്റം പറയുന്നതില്‍ ഒരു തിരുവിതാംകൂര്‍ കാരന്
എന്ത് ?
എന്ന കാരണത്താല്‍ ആണോ തിരുവനന്തപുരം കൊച്ചുള്ളൂരില്‍ ജനിച്ച
കുഞ്ഞന്‍ പിള്ള ചട്ടമ്പി മറുപടി നല്കാഞ്ഞത് ?.
അന്വേഷിക്കാവുന്ന വിഷയം

അയ്യപ്പന്‍ ദൈവമോ ദൈവ പുത്രനോ അതോ മനുഷ്യ പുത്രനോ? അയ്യപ്പന് പ്രായം എത്ര ?

അയ്യപ്പന്‍ ദൈവമോ ദൈവ പുത്രനോ
അതോ മനുഷ്യ പുത്രനോ?
അയ്യപ്പന് പ്രായം എത്ര ?
===========================
ശബരിമല ശാസ്താ ക്ഷേത്രം ഇനിമേല്‍
ശബരിമലഅയ്യപ്പക്ഷേത്രം
എന്നാവും അറിയപ്പെടുക
എന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്
കേരള ഗവന്മേ ന്റ്റ് എന്ത് പറയുമെന്ന് അറിയീല്ല
ദേവസം ബോര്‍ഡ് ചെയ്തത് ശരിയോ ?
നമുക്കൊന്ന് നോക്കാം
ശബരിമല ക്ഷേത്രത്തെ കുറിച്ചെഴുതപ്പെട്ട
പഴക്കം ചെന്ന ആദികാരിക ഗ്രന്ഥം
കുറുമള്ളൂര്‍ നാരായണ പിള്ളയാല്‍
വിരചിതമായ Reprint
"ശ്രീഭൂത നാഥ സര്‍വ്വസ്വം" ആണ്
ഒന്നാം പതിപ്പ് കൊ വര്ഷം ൧൧൨ ചിങ്ങം ൧൩ (CE 1947)
കൊടുങ്ങല്ലൂര്‍ ദേവി ബുക്സ് പുറത്തിറക്കിയ
പതിനാറാം പതിപ്പ് (Reprint octobar 1998 )ആണിപ്പോള്‍ എന്‍റെ കയ്യില്‍ .(ചിത്രം കാണുക )
അത് കഴിഞ്ഞും പതിപ്പുകള്‍ ഇറങ്ങിക്കാണണം
പ്രസ്തുത പതിപ്പ് പുറം 195 കാണുക
“അച്ഛന്‍ കോവില്‍ ശാസ്താവ് ,ആര്യങ്കാവില്‍ ശാസ്താവ് ,കുളത്തൂപ്പുഴ ശാസ്താവ് ശബരിമലശാസ്താവ് എന്നിങ്ങനെ പ്രകടമായി പറയുന്നതിന് പുറമേ ശബരിമല ശാസ്താവിനെ ശബരിമല അയ്യപ്പന്‍ എന്ന് കൂടി പ്രത്യേകിച്ച് പറയാന്‍ വല്ല കാരണവും ഉണ്ടോ ?
ശാസ്താവ് പോലും ഏറ്റവും പ്രായം കുറഞ്ഞ പുരാണ കഥാ പാത്രവും
ദൈവും ആയിരിക്കെ അയ്യപ്പന്‍റെ പ്രായം അതിലും കുറവായിരിക്കും
എത്ര കാണും എന്ന് നമുക്ക് നോക്കാം
മനുഷ്യപുത്രന്‍ ആയ അയ്യപ്പന്‍ (മണികണ്ടന്‍ ) പന്തളം(പാണ്ഡ്യ) രാജാവിന്റെ വളര്‍ത്തു പുത്രന്‍ ആയിരുന്ന യോദ്ധാവ്
വീര മലയാളി ശേവുകന്‍
പന്തളം രാജവംശം കുടിയേറിയത്
“മുന്നൂറും പുനരെഴുപത്തൂ മതിനോടേഴും “ എന്ന കൊല്ലവര്‍ഷത്തില്‍ (377 ) സി ഇ 1202 പതിമൂന്നാം ശതകത്തില്‍ ,
കൊല്ലം 969 (CE1794 ) ലെഴുതപ്പെട്ട പന്തളം അടമാനത്തില്‍ ഇലന്തൂര്‍ പ്രദേശം തിരുവിതാം കൂര്‍ രാജാവിന് പണയം നല്‍കുന്ന രേഖ ലഭ്യമാണ് .
മണ്ണന്തല ചുവരന്‍ നീലകണ്ടന്‍ ,വടശ്ശേരിയില്‍ കുരുടന്‍ കുരുടന്‍ ,പള്ളിത്തല വിഷ്ണു ഭാനു മിത്രച്ചുവരന്‍ കണ്ടന്‍ ,കണ്ടയിലാറ്റ കണക്കു നാരായണന്‍ കാളിയന്‍ എന്നിവര്‍ സാക്ഷികളായി അയിരുശ്രീവീര ശ്രീധര കേരള വര്‍മ്മ എന്ന പന്തലരാജന്‍ നല്‍കിയ ആധാരം
അപ്പോള്‍ അയ്യപ്പന്‍ ജീവിച്ചിരുന്നത് സി .ഇ 1202-1794 കാലഘട്ടത്തില്‍ എന്നോ ആവണം .പ്രായം 300-700 വയസ്സ്
ജാതി മത സമുദായ ഭേദം നോക്കാത്ത ,നമുക്ക് ജാതിയും മതവും ഇല്ല എന്ന് പ്രഖ്യാപിച്ച ആദ്യ മലയാളി നവോത്ഥാന നായകന്‍ ആയിരുന്നു ജാതിമതഭേദം നോക്കാതിരുന്ന
അയ്യന്‍ അയ്യപ്പന്‍ എന്ന മണികണ്ടന്‍
ഈഴവ തരുണിയെ പ്രേമിച്ച
ഈഴവ ഗുരുവിന്‍റെ ശിഷ്യന്‍
മുസ്ലിമായ വാവരെ പ്രിയ തോഴനാക്കി മാറ്റിയ
അമ്പലപ്പുഴ മുതല്‍ ആലങ്ങാട് വരെയുള്ള
യുവാക്കളെ സംഘടിപ്പിച്ചു ആദ്യ സംഘാടകന്‍
ആദ്യ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ
ആദ്യ പേട്ട തുള്ളലിന്റെ ഉപജ്ജാതാവ് .
സ്വന്ത സമുദായത്തിന് മാത്രമായി ഒന്നും നേടാത്ത
സ്വന്തം സമുദായ സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കാതിരുന്ന
ജാതി മതഭേദം തീണ്ടാത്ത
എന്നാല്‍ വെള്ളാളര്‍ കുലം"
എന്ന് ഇളവര്‍ ശേവം പാട്ടിലൂടെ ലോകമെമ്പാടും അറിയാന്‍
വിളംബരം നല്‍കിയ അയ്യന്‍ ബ്രാഹ്മണ പുത്രനും ആയിരുന്നില്ല
തമിഴ് നാട്ടില്‍ നിന്നും പാണ്ട്യ രാജ കുടുംബത്തോടൊപ്പം കണക്കെഴുതാന്‍
കൊണ്ടുവന്ന
കണക്കപ്പിള്ള കുടുംബത്തിലെ
പേരിശ്ശേരി പിള്ളയുടെ അനന്തരവന്‍
ആ പെരിശ്ശേരി പിള്ള സ്ഥാപിച്ചതാണ്
എരുമേലി പേട്ടയിലെ കൊച്ചമ്പലം
(അയ്യപ്പക്ഷേത്രം )
“പേട്ട തുള്ളല്‍” അവിടെ തുടങ്ങുന്നു
കേരളത്തിലെ ആദ്യ നവോത്ഥാന കൂട്ടായ്മ
മുന്നൂറില്‍ പരം വര്‍ഷമായി മുടങ്ങാതെ നടക്കുന്ന
ലോകത്തിലെ ഏക
വര്‍ണ്ണ വര്‍ഗ്ഗ മത ലിംഗ ദേശ ഭേദമില്ലാത്ത
മനുഷ്യ കൂട്ടായ്മ ,അറുപതു ദിനരാത്രങ്ങളില്‍ നിലയ്ക്കാതെ
നിങ്ങള്‍ക്കും പങ്കെടുക്കാം
വരുക,വരുക എരുമേലിയിലേക്ക്
ജാതിയില്ല ,മതമില്ല ,ലിംഗഭേദമില്ല .ദേശ –ഭാഷ വര്‍ണ്ണ ഭേദമില്ല
പാര്‍ട്ടി ഭേദവും
എന്നാലും അവരുടെ ഫ്ലക്സുകളില്‍
അയ്യനെ കാണാറില്ല

Wednesday, 16 November 2016

എപ്പോഴും ഓര്‍ക്കേണ്ടത്

എപ്പോഴും ഓര്‍ക്കേണ്ടത്
========================
ചരിത്ര രേഖകള്‍ പരതുമ്പോള്‍ ,പഠനവിധേയമാക്കുമ്പോള്‍ ,ചര്‍ച്ചാ വിധേയമാക്കുമ്പോള്‍, എപ്പോഴും ഓര്‍ത്തു വയ്ക്കേണ്ട ചില അടിസ്ഥാന പ്രമാണങ്ങള്‍ ,ചില മഹത് വാചകങ്ങള്‍ ഉണ്ട് .
ജെ.ബി പി.മെറെ എഴുതിയ “കേരളത്തിലെ മുസ്‌ലിങ്ങള്‍ -ആവിര്‍ഭാവവും ആദ്യ കാലചരിത്രവും” (വിവര്‍ത്തനം ഷിബു മുഹമ്മദ് ,ലീഡ് ബുക്സ് കോഴിക്കോട് ഒന്നാം പതിപ്പ് 2013 പുറം 54 കാണുക
രണ്ടു ചരിത്ര പണ്ഡിതരുടെ വാചകങ്ങള്‍ അവിടെ ഉദ്ധരിക്കപ്പെടുന്നു. കേരള ചരിത്രപണ്ഡിതന്മാരില്‍ പ്രാതസ്മരണീയന്‍ ,തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി മനോന്മണീയം പി.സുന്ദരന്‍ പിള്ളയുടെ ആദ്യ വചനം സുവര്‍ണ്ണ ലിപികളില്‍ തന്നെ രേഖപ്പെടുത്തി വയ്ക്കണം.
“ചെപ്പേടുകള്‍ മിക്കവയും സ്വകാര്യ വ്യക്തികള്‍ ,വ്യാപാരസംഘങ്ങള്‍ എന്നിവയുടെ സ്വകാര്യ സ്വത്തുക്കള്‍ ആയിരുന്നതിനാല്‍ അവ വ്യാജനിര്‍മ്മിതമാകാന്‍ സാദ്ധ്യത കൂടും” .
തമിഴകത്തെ ചരിത്രപണ്ടിതന്‍ കെ. എ .നീലകണ്ട ശാസ്ത്രി (The Pandyan Kingdom ) എഴുതി
“ചെപ്പേടുകള്‍ നിര്‍മ്മിക്കുക എന്നത് ശിലാശാസന നിര്‍മ്മാണത്തെക്കാള്‍ എളുപ്പമാണ്” .
രീതിശാസ്ത്ര പ്രകാരം കേരള ചരിത്രം എഴുതുന്ന കുലപതി മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കര നാരായണന്‍ എന്ന എം.ജി.എസ് നാരായണന്‍
ചരിത്രം വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് തൃശ്ശൂര്‍ 2015 നല്‍കുന്ന ഉപദേശം കാണുക(ആമുഖം x.xi പുറങ്ങള്‍
...”ഒരു പഴയ പ്രമാണം –കത്തോ ഡയറിയോ ആത്മകഥയോ ,ഭൂസ്വത്തിന്റെ ആധാരമോ ,രാജകീയ പ്രഖ്യാപനമോ പത്രപ്രസ്താവനയോ –കയ്യില്‍ വന്നാല്‍ ,അതിനെ  ബാഹ്യ വിമര്‍ ശനം ആന്തര വിമര്‍ശനം എന്നിങ്ങനെ രണ്ടു തരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യവിമര്‍ശനത്തില്‍ അതിന്‍റെ തീയതി ,കയ്പ്പട ,ഭാഷ ,സംവിധാനം എന്നിവയെല്ലാം നിഷ്കൃഷ്ട  പരിശോധനയ്ക്ക് വിഷയമാക്കുന്നു .ആന്തരിക വിമര്‍ശനത്തില്‍ അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ,അതിന്‍റെ ശൈലി ,കൂട്ടിചേര്‍ക്കലുകള്‍ .ഒഴിവാക്കലുകള്‍ എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു .ഇത്തരം പടിപടിയായുള്ള പരിശോധന കൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശ്വാസ്യത ഉദ്ദേശം ,പ്രയോജനം എന്നിവ ഏറെ ക്കുറെ തിരിച്ചറിയാം.ഇങ്ങനെ ലഭ്യമായ എല്ലാ പ്രമാണങ്ങളും പരിശോധിച്ച് അവയുടെ ആകത്തുക ആധാരമാക്കിയാണ് ഗവേഷകന്‍ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നത്.
പ്രശസ്തനായ ഒരു മെഡിസിന്‍ പ്രൊഫസ്സറോ ടു  മെഡിക്കല്‍ വിദ്ധ്യാര്‍ത്ഥികളില്‍ ഒരു മിടുക്കന്‍ ഒരിക്കല്‍ ചോദിച്ചു .സാറിന്‍റെ ഈ പ്രസ്ക്രിപ്ഷന്‍ സാറിന്‍റെ പുസ്തകത്തില്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമാണല്ലോ എന്ന് .
Principles and Practice എന്ന പേരില്‍ ഒരു വൈദ്യ ടെക്സ്റ്റ് ബുക്കിന്‍റെ  രചയിതാവ് കൂടിയായ മുതിര്‍ന്ന പ്രോഫസ്സര്‍ പറഞ്ഞു .ഒന്ന് പ്രിന്‍സിപ്പിള്‍ മറ്റേതു പ്രാക്ടീസ് തരിസാപ്പള്ളി പട്ടയം ആധാരമാക്കി .Cultural Symbiosis എന്ന ലോകപ്രശസ്ത ചരിത്ര പഠനം  രചിച്ച, Perumals of Kerala എന്ന തീസ്സിസ് പഠന ഗ്രന്ഥത്തില്‍ പുറം ചട്ടയായി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക നല്‍കിയ എം.ജി. എസ്
അവ തയ്യാറാക്കും മുമ്പ് തരിസാപ്പള്ളി പട്ടയ ഓലകള്‍ ബാഹ്യ വിമര്‍ശനത്തിനു വിധേയമാക്കിയിരുന്നില്ല
ആ സത്യം മാലോകര്‍ അരിഞ്ഞത് 2015 നവംബര്‍ 27 നു കോട്ടയം പഴയ പള്ളിയില്‍ വച്ച് നടന്ന തരിസാപ്പള്ളി പട്ടയ പ്രഭാഷണത്തില്‍ നിന്നും .അപ്പോഴും അദ്ദേഹത്തെ കാട്ടിയത് പഴയ പള്ളിയില്‍ സൂക്ഷിക്കുന്ന
റപ്ലിക്കാ (അപരപട്ടയം).
സിറിയന്‍ മാന്വല്‍ -സമഗ്ര കേരള ചരിത്രം എഴുതിയ ടി .ഓ ഏ ലിയാസ് മദ്ധ്യ തിരുവിതാം കൂര്‍ നസ്രാണി ആയിട്ടും ഓലകള്‍ കണ്ടിട്ടില്ല .എവിടെ എന്ന് പോലും അറിഞ്ഞു കൂടാത്ത പൈതല്‍ ചരിത്രകാരന്‍
പുറം 154-155 കാണുക
.... “ഒരു തകിട് നഷ്ടപ്പെട്ട ശേഷം അഞ്ചു തകിടുകള്‍ .മൂന്നെണ്ണം തിരുവല്ല പുലാത്തീന്‍ അരമനയിലും രണ്ടെണ്ണം കോട്ടയം അരമനയിലും
ഇനി പുറം 158 കാണുക
മൊത്തം ആറു തകിടുകള്‍ ഉള്ളതില്‍ അഞ്ചെണ്ണം മാത്രമേ ഇപ്പോഴുള്ളൂ .രണ്ടു തകിടുകള്‍ തിരുവല്ല മാര്‍ത്തോമ്മാ സഭാ ആസ്ഥാനത്തും മൂന്നെണ്ണം കോട്ടയം പഴയ സെമിനാരിയിലും ...”
ഓലകള്‍ പോര്ച്ചുഗീസ്കാര്‍ വശം ആയിരുന്നു എന്ന് ഏലി യാസ്
അവരുടെ കയ്യില്‍ ഓലകള്‍ എങ്ങനെ എത്തി ?
അക്കാര്യം രചയിതാവ് പറയുന്നില്ല
ആ പള്ളി ഇന്നെവിടെ ?എന്ത് പറ്റി ?
ആ ചരിത്രം എവിടെ ?
അക്കാരം ഒന്നും ചരിത്രകാരന്മാര്‍ പറയുന്നില്ല
പട്ടയത്തിലെ യശോ ദാതാ പിരായി ആര്‍ ?
ചപരീശന്‍ എന്ന് ഗ്രന്ഥാക്ഷര ലിപിയില്‍ കാണുന്നത് എങ്ങനെ
Mar Sapir Easo  ആയി .
നസ്രാണി എന്നോ ക്രിസ്ത്യന്‍ എന്നോ ഒരു പദം ഇല്ലാത്ത ശാസനം എങ്ങനെ ക്രിസ്ത്യന്‍ -സിറിയന്‍ ക്രിസ്ത്യന്‍ പേരുകളില്‍
അറിയപ്പെടുന്നു ?
ആരാണാ വിശേഷണം നല്‍കിയത് ?
എന്തായിരുന്നു അദ്ദേഹത്തിന്‍റെ ദുഷ്ട ലാക്ക് ?
ചരിത്രകാരന്മാര്‍ക്ക്‌ കണ്ടെത്താന്‍ ഇനിയുമുണ്ട് പലതും .


പുത്തന്‍ക്കൂറ്റു “സമഗ്ര” കേരളചരിത്രം

പുത്തന്‍ക്കൂറ്റു “സമഗ്ര” കേരളചരിത്രം
=======================================
2015 നവംബര്‍ 27-29 തീയതികളില്‍, കോട്ടയം സി.എം.എസ് കോളേജില്‍ നടത്തപ്പെട്ട, മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്രകോന്ഫ്രന്‍സില്‍ പ്രകാശനം ചെയ്യപ്പെട്ട കൃതികളില്‍ ഒന്നാണ് ടി ഓ ഏലിയാസ് രചിച്ച
“സിറിയന്‍ മാന്വല്‍-സമഗ്ര കേരള ചരിത്രം” എന്ന പുസ്തകം (എസ്പി..സി.എസ്, കോട്ടയം., പേജുകള്‍ 338 .വില Rs.300/-
നമ്പൂതിരിമാര്‍ പതിനാറാം നൂറ്റാണ്ടില്‍ തന്നെ “കേരളമാഹാത്മ്യം”, ”കേരളോല്‍പ്പത്തി” എന്നിവ എഴുതി കേരളം അവര്‍ക്കായി സൃഷ്ടിക്കപ്പെട്ടു എന്നെഴുതിവച്ചു . താമസ്സിച്ചില്ല ഷെയിക്ക് സെയിനുദ്ദീന്‍, “തുഹ്ഫത്തുള്‍ മുജാഹിദീന്‍” എന്ന ചരിത്രം മുസ്ലിം വീക്ഷണത്തില്‍ എഴുതി (സി.ഇ 1583)
മിഷേല്‍ ഗീട്സ് “മലബാറിലെ ക്രിസ്ത്യന്‍ പള്ളികളുടെ ചരിത്രം” രചിച്ചു കേരള മതസൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ചു (സി.ഇ 1694).
പിന്നാലെ രാജകീയ ചരിത്രങ്ങള്‍ എഴുതപ്പെട്ടു .വൈക്കം പാച്ചു മൂത്തത് ആദ്യ തിരി കത്തിച്ചു (“തിരുവിതാം കൂര്‍ ചരിത്രം“ 1867). 1878 –ല്‍ ശങ്കുണ്ണി മേനോന്‍ A History of Travancore രചിച്ചു .ബ്രിട്ടീഷുകാര്‍ ലോഗനെ കൊണ്ട് “മലബാര്‍ മാന്വല്‍” എഴുതിച്ചു (1886 ടി.ഓ.ഏലിയാസിനു പുസ്തകനാമം കിട്ടിയത് ലോഗനില്‍ നിന്നാവണം).
തുടര്‍ന്നു തിരുവിതാം കൂറിലും കൊച്ചിയിലും “മാന്വലുകള്‍” രൂപമെടുത്തു .ഇപ്പോള്‍ സമഗ്രകേരള മാന്വലും .
മനോന്മണീയം സുന്ദരന്‍ പിള്ള എന്ന പുരാവസ്തു വകുപ്പ് സ്ഥാപകമേധാവി Some Early Sovereigns of Travancore എന്ന അതിപ്രശസ്ത ചരിത്രകൃതി പുറത്തിറക്കിയത് 1891-ല്‍ .
ഒരു അഭിഭാഷകന്‍ മാത്രമായിരുന്ന, കെ.പിപത്മനാഭമേനോന്‍,1912-14 വര്‍ഷങ്ങളില്‍ ആയി “കൊച്ചി രാജ്യചരിത്രം” രണ്ടു ഭാഗങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. കെ.വി.കൃഷ്ണയ്യര്‍ 1938- ല്‍ Zamorins of Calicut പുറത്തിറക്കി .ഡോ .മാര്ത്തണ്ടവര്‍മ്മ Zamorins പുറത്തിറക്കിയത് 1947-ല്‍ .A Survey of the rise of the Dutch power in Malabar (1948) തയാറാക്കിയത് ടി.ഐ പുന്നന്‍ .പി.കെ രാജാ Medeival Kerala (1966) എന്നൊരു ചരിത്രവും എഴുതി .
പിന്നെ,മലബാര്‍കാരുടെ മാര്‍ക്സിസ്റ്റു വീക്ഷണ കേരള ചരിത്രങ്ങളുടെ വരവായി.കെ.ദാമോദരന്‍ (കേരളചരിത്രം),ഈ..എംഎസ്.നമ്പൂതിരിപ്പാട്
(കേരളം –മലയാളികളുടെ മാതൃഭൂമി ) എന്നിങ്ങനെ.അതിനു ശേഷമാണ് സാക്ഷാല്‍ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ കേരളചരിത്ര രചനകള്‍ നമ്മെ ഹരം പിടിപ്പിച്ചത് .”നമ്പൂതിരിമാരുടെ പുളപ്പുകാലം” എന്ന
പ്രയോഗം വരുത്തിയ കോലാഹലം പ്രായം ചെന്നവര്‍ ഓര്‍ക്കുന്നുണ്ടാ.വും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമൂതിരിപ്പാടിന്‍റെ മറുപടി പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് തയ്യാറായില്ല .കാണിപ്പയ്യൂര്‍ ആകട്ടെ , “നായന്മാരുടെ പൂര്‍വ്വചരിത്രം”(രണ്ടു വാള്യം അച്ചടിക്കാന്‍ തന്നെ സ്വന്തമായി ഒരു കാണിപ്പയ്യൂര്‍ അച്ചടി-പ്രസാധക -പുസ്തകശാല തുടങ്ങി കലി അടക്കേണ്ടി വന്നു .കേസരി ബാലകൃഷണപിള്ള “കല്‍പ്പവര്‍ഷ കാലഗണന” വച്ച് വിചിത്ര കണ്ടുപിടുത്തങ്ങള്‍ നടത്തി .കാനായ് തോമ്മാ ആയിരുന്നു ഉളിയന്നൂര്‍ പെരുംതച്ചന്‍ തുടങ്ങിയ അത്ഭുത ചരിത്രകഥകള്‍ അങ്ങനെ നാം വായിച്ചു തരിക്കയും ചിരിക്കയും ചെയ്തു
പിന്നെ എം.ജി.എസ്,കെ.എന്‍.ഗണേഷ്,രാജന്‍ ഗുരുക്കള്‍,കേശവന്‍ വെളുത്താട്ട് തുടങ്ങിയ “വടക്ക് നോക്കി”കളുടെ “മലബാറിയന്‍” ചരിത്ര ഗ്രന്ഥപരമ്പരകള്‍ ഒന്നിന് പുറകെ ഒന്നായി വന്നു .ശ്രീധരമേനോന്‍റെ ചരിത്രഗൈഡും .അവസാനം ഡോ .ഗോപിനാഥന്‍റെ
“കേരളത്തനിമ”യിലും കേരളചരിത്രം പുറത്തുവന്നു
എന്‍.എം.നമ്പൂതിരി,പി,കെശിവദാസ് എന്നിവരുടെ “കേരളചരിത്രത്തിന്‍റെ നാട്ടുവഴികള്‍” ഡി.സി ബുക്സ് 2015 വായ്മൊഴി ചരിത്രവും പ്രാദേശികച്ചരിത്രവും സന്നിവേശിപ്പിച്ച പുതു പുത്തന്‍ കേരളചരിത്രവും പ്രകാശിപ്പിച്ചു കഴിഞ്ഞു .കേരള ചരിത്ര പഠനങ്ങള്‍ ,വേലായുധന്‍ പണിക്കശ്ശേരി കറന്റ് ബുക്സ് 1980 കേരളം 15-16 നൂറ്റാണ്ടുകളില്‍ എന്‍.ബി.എസ് സഞ്ചാരികള്‍ കണ്ട കേരളം കറന്റ് 2001 തുടങ്ങിയ പണിക്കശ്ശേരി കേരളചരിത്രങ്ങള്‍ നിരവദി എണ്ണം ലഭ്യമാണ് .മിക്കവയും വിദേശസഞ്ചാരികള്ടെ കാഴ്ചപ്പാടില്‍ ഉള്ള ചരിത്രം
.
പി.കെ ബാലകൃഷ്ണന്റെ “ജാതിവ്യവസ്ഥയും കേരളചരിത്രവും” ഡി.സി.ബുക്സ് 2008 തികച്ചും വ്യത്യസ്തമായ,ഈഴവ വീക്ഷണത്തില്‍ ഉള്ള ഒരു കേരളചരിത്രമാണ് .”വിശ്വകര്‍മ്മജരും കേരളചരിത്രവും” ശശിക്കുട്ടന്‍ വാകത്താനം വിശ്വകര്‍മ്മജ പഠനകേന്ദ്രം കോട്ടയം 2013,”പുലയര്‍ ചരിത്രവും വര്‍ത്തമാന”വും കരിവേലി ബാബുക്കുട്ടന്‍ പുര്‍ന്ന 2015,” ദേശായനം” (ഗുപ്തന്മാരുടെ ചരിത്രം ,ഈ.പി.ഭാസ്കരഗുപ്തന്‍, സമഭാവിനി ബുക്സ്കടമ്പഴിപ്പുറ൦ 2010. “നാടാര്‍ ചരിത്രസത്യങ്ങള്‍” പ്രൊഫ.കെ രാജയ്യാന്‍ ,നാടാര്‍ കോ
ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ 2007 ,”മല അരയനും ശ്രീ അയ്യപ്പനും” കണ്നാട്ട് ,ആരന്യദീപം പബ്ലിക്കേഷന്‍സ് കോരുത്തൊട് 2006
Origin an dEarlyHistory of the Muslims of Kerala 700-1600 AD-“കേരളത്തിലെ മുസ്ലിമുകള്‍ , ആവിര്‍ഭാവവും ആദ്യകാല ചരിത്രവും” ജെ ബി.പി മോറെ ലീഡ് ബുക്സ് കൊഴിക്കൊടു 2013 എന്നിവ കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രം നല്‍കുന്നു .
പി.എസ് പൊന്നപ്പാപിള്ള,ചെങ്ങന്നൂര്‍ രചിച്ച “വെള്ളാള ചരിത്രം” വി.ആര്‍ പരമേശ്വരന്‍ പിള്ള രചിച്ച “ദ്രാവിഡസംസ്കാരം സഹ്യാദ്രിസാനുക്കളില്‍” അഞ്ജലി പബ്ലികീഷന്‍സ് പൊന്‍കുന്നം 1984 ഡോ ടി പഴനിയുടെ Social Change among the Vellalas of Nanchinadu-PhD Thessis,Kerala University ) Pen Books 2003 എന്നിവകേരളത്തിലെ വെള്ളാളരുടെരുടെ ചരിത്രം നല്‍കുന്നു .
വീരശൈവര്‍,പാണര്‍ ,പരവര്‍ ,കുറവര്‍ തുടങ്ങി ചില സമുദായങ്ങളുടെ ചരിത്രം കാണാന്‍ സാധിച്ചിട്ടില്ല .വായിക്കാനും .
മുഖ്യധാരപ്രസാധകര്‍ അല്ലാത്തവര്‍ പ്രസിദ്ധീകരിച്ച ,മുഖ്യധാരാ ഗ്രന്‍ഥാലയങ്ങളില്‍ കാണാറില്ലാത്ത, നിരവധി കേരള ക്രിസ്ത്യന്‍
ചരിത്രങ്ങളും മലയാളത്തില്‍ ഉണ്ട് .നീണ്ട ഒരു നിര .
സെമിനാരികളിലും ചില ക്രൈസ്തവ ബുക്സ്റാള്കളിലും മാത്രം കിട്ടുന്നവ.
അവയുടെ നല്ലോരുശേഖരം ഒന്നിച്ചു കാണുവാന്‍,വായിക്കാന്‍ ,ഫോട്ടോ കോപ്പി എടുക്കാന്‍ ഭരണങ്ങാനം ഓശാന മൌണ്ടില്‍ ജോസഫ് പുലിക്കുന്നേല്‍ സ്ഥാപിച്ച (Indian Institute of Christian Studies) ക്രിസ്തഗ്രന്ഥ ശാല സന്ദര്‍ശിച്ചാല്‍ മതി .കുറഞ്ഞ ചിലവില്‍ ഫോട്ടോസ്റാറ്റ് കോപ്പികളും കിട്ടും.
Traditions ofSt.Thomas Churches A.M.Mundane,Dutch Hegemony in Malbar T.I.Punnen മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ ബര്‍ന്നാദ് തോമാ കത്തനാര്‍ ,കേരളത്തിലെ ക്രിസ്തുമതം , കെ,ഈ .ജോബ്‌ സെയിന്റ് ജോസഫ് പ്രസ്‌ മാങ്ങാനം 1947,സുറിയാനിക്കാരുടെ കേരളപ്രവേശം അഥവാ തെക്കുംഭാഗ സമുദായ ചരിത്രം ,ജോസഫ് ചാഴിക്കാടന്‍ 1961 ,മലങ്കര നസ്രാണികള്‍ ഇ സദ്‌ .എം പാഏഷ്യയിലെ റാട്ടു ,മനോരമ 1966 കേരള ക്രിസ്ത്യാനികള്‍ എം.ഓ ജോസഫ് നെടുംകുന്നം ജനത ബുക്സ്ടാള്‍ കൊച്ചി 1972,കേരളക്രൈസ്തവ താമ്രശാസനങ്ങള്‍ ,എന്‍,കെ ജോസ് വിദ്യാര്‍ഥി മിത്രം കോട്ടയം 1974 ,പാലയൂര്‍ ചെപ്പേടുകള്‍ പ്രൊഫ .സി.എന്‍ ആന്റണി പാലയൂര്‍ തീര്‍ത്ത കേന്ദ്ര പ്രസിദ്ധീകരണം ,Cristianity in India through Ages ,V.C.George ,Kuravilangadu 1972,ഏഷ്യയിലെ മാര്‍ത്തോമ്മാ സഭകള്‍ ,റവ ഡോ എന്‍.എ തോമസ്‌ നങ്ങച്ചി വീട്ടില്‍ 1982,ഗാമയും പ്രാചീന കേരളവും ഫ്രാന്‍സിസ് തങ്കശ്ശേരി, പെപ്പി ഹൌസ് കായിക്കുളങ്ങര കൊല്ലം 1988, കേരളത്തിലെ ക്രിസ്തീയ സഭകള്‍ കെ.യു ജോണ്‍ പാസ്ച്ചറല്‍ സെന്റര്‍ കാഞ്ഞിരപ്പള്ളി 2001 ,ചേരനാട്ടു ചരിത്രം ,പി.വി,മാത്യു ,സുഗന്ധനാട് നസ്രാണി ചരിത്രം 1991 (കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ മൂന്നു വോളിയം 1995 ,പി.വി.മാത്യു,കൊച്ചി ,തച്ചില്‍ മാത്തു ത്തരകന്‍,കേരള ക്രിസ്ത്യാനികള്‍ ,വില്ലാര്‍ വട്ടം –എം.ഓ ജോസഫ് നെടുംകുന്നം ,മാര്‍ത്തോമ്മാ സ്ലീഹായും കേരള ക്രൈസ്ത വസഭയും ഫാ .തോമസ്‌ മുള വരിക്കല്‍ .സെയിന്റ് തോമസ്‌ കേരളത്തില്‍ വന്നിട്ടില്ല
ഇടമറുക് ജോസഫ് ,മലയാള സാഹിത്യവും ക്രിസ്ത്യാനികളും .പി.ജെ തോമസ്‌ ,തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും ജോസഫ് കൂര്മ്മാങ്കല്‍ ,The Thoams Christians, Podipara PF, Malabar Christians and Ancient Documents ,T.K.Joseph, തുടങ്ങി നിരവധി കേരളക്രിസ്ത്യന്‍ ചരിത്രശേഖരം ഓശാന മൌണ്ടില്‍ ലഭിക്കുന്നു .
ക്രൈസ്സ്തവ ചരിത്രത്തിലൂടെ ഒരു “സമഗ്ര” കേരള ചരിത്രം കാണാനും വായിക്കാനും അവസരം കിട്ടിയത് ഇപ്പോള്‍ മാത്രം
വിവിധ സഭകളില്‍ പെട്ട ക്രിസ്ത്യന്‍ സഹോദരങ്ങളുടെ ചരിത്രം എനിക്ക് കാര്യമായി അറിയില്ല
സമഗ്ര ചരിത്രത്തില്‍ ക്രിസ്ത്യാനികളെ കുറിച്ച് എന്തെല്ലാം ശരി എന്തെല്ലാം തെറ്റ് എന്ന് പറയുവാനുള്ള അറിവ് എനിക്കില്ല
എന്നാല്‍ ശ്രീ ഏലിയാസ് ക്രൈസ്തവേതര സമുദായങ്ങളെ കുറിച്ച് പല പമ്പര വിഡ്ഢിത്തങ്ങളും എഴുതി വിട്ടു എന്ന് ഖേദപൂര്‍വ്വം പറയട്ടെ .
ആരെഴുതി ?എപ്പോള്‍ എവിടെ എഴുതിവച്ചു? എന്നൊന്നും രേഖപ്പെടുത്താതെ എഴുതിയ കാര്യങ്ങള്‍ ഗ്രന്ഥ കരത്താവിന്‍റെ
സ്വന്തം അഭിപ്രായമോ ഗവേഷണ ഫലമോ ആയിരിക്കണം .അപ്പോഴെന്തു കൊണ്ട്? എന്ന് വിശദമാക്കാനും അദ്ദേഹത്തിന് കടമയുണ്ട് .ആ കടമ ശ്രീ ഏ ലിയാസ് നിര്വ്വഹിക്കുന്നില്ല
ഒരുദാഹരണം .
-----------------------
“ഉഴവരുടെ പിന്‍ഗാമികളാണ് കേരളത്തിലെ ഈഴവ സമൂഹം” പേജ് 87 സിറിയന്‍ മാന്വല്‍ സമഗ്ര കേരള ചരിത്രം എന്‍.ബി.എസ് 2015
സംഘകാല കൃതികളെ കുറിച്ചു വിശദമായി പഠനം നടത്തിയ
എസ് .വയ്യാപുരിപിള്ളയുടെ അഭിപ്രായത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് രചിക്കപ്പെട്ട അനവധി പാട്ടുകളുടെ പില്‍ക്കാല സമാഹാരമാണ് സംഘകൃതികള്‍ .രാജന്‍ ഗുരുക്കള്‍ ,എം.ആര്‍ രാഘവ വാര്യര്‍ തുടങ്ങിയ മലബാര്‍ ചരിത്രകാരന്മാര്‍ അവയെ “പഴം തമിഴ് പാട്ടുകള്‍” എന്ന് മാത്രം വിശേഷിപ്പിക്കുന്നു .എം.ജി.എസ് അത് സമ്മതിക്കുന്നുമില്ല .
വയ്യാപുരി പിള്ള (The History of Tamil Language and Literature) സംഘകാലത്തെ ആദികാലം ,പില്‍ക്കാലം എന്നിങ്ങനെ രണ്ടായി തിരിച്ചു .നറ്റിനൈ,കുറു ത്തൊക,ഐന്കുറുനൂര്‍,പതിറ്റുപത്ത് ,അകനാനൂര്‍ ,പുറനാനൂര്‍ എന്നിവ ആദ്യകാലത്തില്‍ പെടും. കലിത്തൊകൈ ,മുരുകാറ്റുപാട്ട്,പരിപാടര്‍ എന്നിവ പില്‍ക്കാലകൃതികള്‍ .ആദ്യകൃതികള്‍ സി.ഇ 100-300കാലഘട്ടത്തില്‍ രചിക്കപ്പെട്ടു .തൊല്‍ക്കാപ്പിയം അഞ്ചാം നൂറ്റാണ്ടില്‍ .മറ്റുള്ളവ അതിനു ശേഷവും എന്ന് വയ്യാപുരി പിള്ള.
വയ്യാപുരി പിള്ളയ്ക്ക് പുറമേ പി.ടി ശ്രീനിവാസ അയ്യങ്കാര്‍ (History of Tamils) ,ഇളംകുളം കുഞ്ഞന്‍ പിള്ള (അന്നത്തെ കേരളം 1959), എം.ശ്രീനിവാസ അയ്യങ്കാര്‍ (Tamil Studies),കനകസഭാപിള്ള ( The Tamils 18oo hundred years ago)കെ.ഏ .നീലക്ണ്ടശാസ്ത്രി ( A History of South India ) പി.സി അലക്സാണ്ടര്‍ (Budismin Kerala) തേര്‍സ്ടന്‍ & രങ്കാചാരി (Castes and Tribes of South India7 vols),സ്വാമിക്കണ്ണ്‍ പിള്ള എന്നിവരുടെ എല്ലാം രചനകള്‍ വായിച്ചാല്‍ സംഘകാല കേരളത്തില്‍ ഇടയര്‍,മറവര്‍,പറവതര്‍ ,വിറലിയര്‍ ,കുത്തര്‍ ,കൊല്ലര്‍,വന്ണാര്‍ അരചര്‍, അന്തണര്‍ ,വണികര്‍ പിന്നെ വെള്ളാളര്‍ എന്നീ വിഭാഗങ്ങള്‍ പാര്‍ത്തിരുന്നു എന്ന് മനസ്സിലാകും
.
മുകളില്‍ പറഞ്ഞ കൃതികളില്‍ നിന്നും അക്കാലത്തെ തമിഴകം എന്ന കേരളത്തില്‍ അഞ്ചു “തിണ”കള്‍ (ഐന്തിണകള്‍)ഉണ്ടായിരുന്നു എന്ന് മനസ്സിലാകും .കുറിഞ്ചി ,മുല്ല ,പാലൈ, മരുതം, നെയ്തല്‍ എന്നിങ്ങനെ .കൊടുംവേനലില്‍ കുറിഞ്ചിയും മുല്ലയും ഉണങ്ങി വരണ്ടു പാലയാകും ..അതിനാല്‍ പാലയെ ഒഴിവാക്കി മറ്റു നാല് തിണ കളെ “ നാനിലം “എന്നും വ്യഹഹരിച്ചിരുന്നു .
കുറിഞ്ചി പര്‍വ്വതപ്രദേശം .അവിടെ കുറവര്‍ ,കാനവര്‍,കുറത്തിയര്‍,എന്നിവര്‍ പാര്‍ത്തിരുന്നു .പാലയ് മണല്‍ക്കാടുകള്‍ .അവിടെ മറവര്‍ ,വേടര്‍ കൊല്ലക്കാരായ എയിനര്‍ എന്നിവര്‍ പാര്‍ത്തിരുന്നു .മരുതം നാട്ടുപ്രദേശം .കൃഷിഭൂമി ഉള്ള സ്ഥലം .അവിടെ കര്‍ഷകരായ ഉഴവര്‍ (വെള്ളാളര്‍ ,കരാളര്‍) എന്നിവര്‍ താമസിച്ചു കൃഷി ചെയ്തു പോന്നു .നെയ്തല്‍ എന്ന കടലോരത്ത് മുക്കുവരും ഉപ്പു വിളയിക്കുന്ന എരുവിയരും പരത്തിയര്‍, പരതര്‍ ,നുളൈയര്‍, നുളൈത്തീയര്‍ ,അളവര്‍ ,അലൈത്തീയര്‍ എന്നിവരും വസിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ ഈഴവര്‍ ,പറയര്‍,പുലയര്‍,ഉള്ളാടര്‍, നാടാര്‍ ,നായര്‍ ,ബ്രാഹ്മണര്‍ ,നമ്പൂതിരി,
അമ്പലവാസികള്‍ എന്നിവരൊന്നും കേരളത്തില്‍ ഉണ്ടായിരുന്നതായി ഒരിടത്തും പറയുന്നില്ലമരുതം എന്ന കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉഴവു നടത്തുമായിരുന്ന ഉഴവര്‍.അവരാണ് കൊഴു കണ്ടുപിടിച്ചത് .കലപ്പ കണ്ടു പിടിച്ചത് .നെല്‍ക്കൃഷി തുടങ്ങിയത് .മഞ്ഞള്‍ കൃഷിചെയ്തതും കുരുമുളക് കൃഷി വ്യാപിച്ചതും വിദേശികള്‍ക്ക് കുരുമുളകും ഇഞ്ചിയും മഞ്ഞളും നീലവും നല്‍കിയത് .അവര്‍ രണ്ടു വിഭാഗം .മഴവെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്ത കാര്‍+ആളര്‍ .= കരാളര്‍.ജല്സേച്ചനമാര്‍ഗ്ഗം ഉപയോഗിച്ച് ,തടയണ,അണക്കെട്ട് ,ചാലുകള്‍ ,തോടുകള്‍ ,പാത്തികള്‍ എന്നിവ നിര്‍മ്മിച്ച്അക്കാലത്തെ “ഹൈടെക്” കൃഷി നടത്തിയ വേല്‍ +ആളര്‍ =വെള്ളാളര്‍ രണ്ടാം വിഭാഗം .വേള്‍ എന്നതിനും വെള്ളം എന്ന് മാത്രമല്ല മണ്ണ് എന്നും അര്‍ത്ഥമെന്നു ചിലര്‍.വേല്‍ (ശൂലം) ധരിക്കുന്ന വേലായുധന്‍,മുരുകന്‍ ആയിരുന്നു അവരുടെ ദേവത .ദാനശീലര്‍ എന്നും വെള്ളാളര്‍ എന്ന പദത്തിനര്‍ത്ഥമുണ്ടെന്നു ആര്‍.നാഗസ്വാമി .അന്നദാനം ശീലമാക്കിയവര്‍ ആയിരുന്നു വെള്ളാളര്‍ .മഹാഭാരത യുദ്ധത്തില്‍ ഇരു കഷികള്‍ക്കും അന്നം ചോറു നല്‍കിയ പെരുംചോറ്റുതയന്‍ എന്ന രാജാവ് വെള്ളാളന്‍ ആയിരുന്നു. കന്നിയിലെ മകം അവര്‍ നെല്ലിന്‍റെ പിറന്നാള്‍ ആയി ആഘോഷിച്ചു പോന്നു.
വേളാര്‍ ,വേളിര്‍ ,വേളാളര്‍,നായ്ക്കര്‍ ,മുതലിയാര്‍ ,റഡഡി ,കരാളര്‍,പെരുക്കാളര്‍,നാട്ടാര്‍ ,പിള്ള ,കോനാര്‍ എന്നിവരെല്ലാം വെള്ളാള കുലത്തില്‍ പെടുന്നു .കിഴാര്‍ എന്നവസാനിക്കുന്ന(കിഴവന്‍ ,കീഴ് കോന്‍ ,സാമന്തന്‍ ) സംഘകാല പേരുകള്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു .വലിയ കഴനി (കൃഷിയിടം ) ഉള്ളവന്‍ “കിഴവന്‍” (പാലിയം/പാര്ത്തിവപുരം ശാസനം കാണുക )
വെള്ളാളര്‍ ഉഴുത് തങ്ങളുടെ കൈ കൊണ്ട് നട്ടു വിളഞ്ഞ കതിരുകള്‍ നേരെ നിന്നാല്‍ മാത്രമേ ഭരിക്കുന്ന അരചന്‍റെ ചെങ്കോല്‍ നില നില്‍ക്കയുല്ലൂ എന്ന് പെരിയപുരാണം .(വി.ആര്‍ .പരമേശ്വരന്‍ പിള്ള
ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍ അഞ്ജലി ബുക്സ് പൊന്‍കുന്നം 1968പുറം 18) ഉലകം എന്നതേരില്‍ ഉഴവന്‍ അച്ചാണി എന്ന് തിരുവള്ളുവര്‍ പാടി .കൃഷിത്തൊ ഴിലിനു വേളാന്മ എന്നും പറഞ്ഞിരുന്നു .വേളാന്മ ചെയ്യുന്നവന്‍ വെള്ളാളന്‍.
മരുതം ,മുല്ല തിണ കളിലെ പാട്ടുകളില്‍ “രാജാവ് “ ഉണ്ടായതെങ്ങനെ എന്ന് വിവരിക്കുന്നു . രാജാവ് “കോന്‍” കോല്‍ കൈവശമുള്ളവന്‍ .ഇടയര്‍ യാദവര്‍ ആയര്‍ തുടങ്ങിയ പേരുകള്‍ ഉള്ള ആയവിഭാഗം വെള്ളാളര്‍ ആയിരുന്നു ആദ്യകാല അരചര്‍.കന്നുകാളികളുടെ അധിപര്‍ .ശത്രുവിനെ ഓടിക്കാന്‍ കോല്‍ ,വടി കയ്യിലേന്തിയവന്‍.കോല്‍ പില്‍ക്കാലത്ത് ചെങ്കോല്‍ ആയി .രാജാവിന്‍റെ അടയാളം .ബ്രാഹ്മണാധിപത്യം വന്നപ്പോള്‍ അവരെ ക്ഷത്രിയര്‍ ആക്കി ശര്‍മ്മ എന്നും വര്‍മ്മ എന്നും വിളിച്ചു .മരുതത്തിലെ ആയര്‍ ആയ്‌ വംശം സ്ഥാപിച്ചു .ആയ്വേല്‍ ആണ് വേണാട്(വേള്‍ +നാട്) സ്ഥാപകന്‍.ആന അവരുടെ ചിഹ്നം .വേണാട് പിന്നീട് തിരുവിതാം കൂര്‍ആയി .ഒരാനയ്ക്ക് പകരം രണ്ടാന .ഒപ്പം ശഖും മുദ്ര .ഇടയര്‍ ആയതിനാല്‍ കിരീടം ധരിക്കും മുമ്പ് ഹിരണ്യഗര്‍ഭത്തില്‍ കയറി ക്ഷത്രിയനാകേണ്ടി വന്നു ചിത്തിര തിരുനാളിന് പോലും .തുടര്‍ന്നു പൊന്നില്‍ കുളിച്ച തമ്പുരാന്‍ “പൊന്നു തമ്പുരാന്‍ “ ആയി മാറി. .
ടി ഓ ഏലിയാസിന്‍റെ “സമഗ്ര”കേരളചരിത്രത്തില്‍ അഞ്ചാം അധ്യായം പ്രാചീനകേരളം സംഘകാല വിവരണമാണ് .ഭൂപ്രകൃതി ,രാഷ്ടീയശക്തി,വ്യാപാരബന്ധം ,സാമൂഹ്യ ജീവിതം ,രാജധാനി യുദ്ധം ,ദ്രാവിഡമതം ,ജൈന-ബുദ്ധ മതങ്ങള്‍ യഹൂദഅധിനിവേശം നാട്ടുക്രിസ്ത്യാനികള്‍ (വടക്കും ഭാഗം )ഇവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു .വടക്കുംഭാഗം കാരുടെ ചരിത്രം പറയുന്നിടത്താണ് നദീതടങ്ങള്‍ ആയിരുന്ന മരുതം തിനകളിലെ ഉഴവര്‍ എന്നാ കര്‍ഷകര്‍ പരാമര്‍ശിക്കപ്പെടുന്നത്
ഉഴവരുടെ പിന്‍ ഗാമുകള്‍ ഈഴവര്‍ എന്ന് ഏ ലിയാസ് .ഉ എന്നതിന് പകരം ഈ എന്ന് ചേര്‍ത്താല്‍ ഈഴവരും ഉഴാവരും ഒരു പോലെ എന്ന് പറയാം
.പക്ഷെ ഉഴവര്‍ അല്ല ഈഴവര്‍ ആയി മാറിയത് എന്നറിയണമെങ്കില്‍ സംഘകാല കൃതികള്‍ പഠിക്കണം .കുറഞ്ഞ പക്ഷം അത് പഠിച്ച പണ്ഡിതരുടെ പഠനങ്ങള്‍ എങ്കിലും വായിക്കണം .അത്തരം ഒരു പുസ്തകം പോലും റഫരന്സില്‍ കാണുന്നില്ല .
സംഘകാലത് തമിഴകത്തെ ഐന്തിനകളില്‍ കുറവര്‍ ( Kassites ) യാദവര്‍ ( Hittier ) ഉഴവര്‍ (Elamites ) മറവര്‍ /മീനാര്‍ (Sidomians
) എന്നിങ്ങനെ നാലുവിഭാഗം ജനങ്ങളും പിന്നെ പുലയര്‍ ,പറയര്‍ എന്നീ രണ്ടു പ്രാചീന സമൂഹങ്ങളും (മാത്രം ) എന്നൊരു പ്രസ്താവനയും വായിക്കാം (റഫറന്‍സ് ആയി നല്‍കിയത് ഭാരതീയ ജൂതക്രിസത്യാനികള്‍ ജീവനിസ്റ്റ് ബുക്സ് പേജ് 175-176 ) ഈനാം പീച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്ന ചൊല്ല് ഓര്‍മ്മയില്‍ വരുന്നു )
കുറഞ്ഞ പക്ഷം വി.കനകസഭാപിള്ളയുടെ “തമിഴര്‍ നൂറ്റിപത്ത് വര്‍ഷം മുമ്പ്” 1904 - The Tamils Eighteen Hundred Years Ago എന്ന കൃതി എങ്കിലും വായിക്കണം .
ഇപ്പോള്‍ അതു Nineteen Hundred Years Ago ആണെന്നരിയുക
പേജ് 113
Next to the Arivar were the Ulavar or farmers.The Arivar were ascetics,but of the men living in society,the farmers occupied the highest position.They formed the nobility ,or the landed aristocracy ,of the country.They were also called the Vellalar “lords of flood” or Karalar “lords of clouds” titles expressive of their skill in controlling floods and in storing water for agriculture purposes.The Chera ,Chola and the Pandyan kings and almost of the petty kings of Tamilakam belonged to the tribe of Vellalas.The poor families of Vellalas who owned small estates were genera lly spoken of as the Velkudi-Ulavar. Or fallen Vellalas implying thereby that the rest were wealthy land-holders (Chilappathikaram)in .When Karikal the Great defeated the Aruvalar and annexed their territory to his kingdom he distributed lands amongest Vellala chiefs (Thendai-nandalap-paddiyam). The descends of some of these chiefs are to this day possession of their lands ,which they hold as petty Zemindars under British Government. They ar enow known as Mudaliyar or the first Caste. .The Vellalas who conquered Vadukam or the modern Telegu country were called Velamas and great Zemindars there still belong to Velama caste. In Canarese country the Vellalas founded Bellal dynasty … The Vellalas were also called Gangakula or Gangavamsa….A portion of Mysore was peopled mostl yby Vellalas was called Gangavadi… Another dynasty of kings of this tribe who ruled Orissa in eleventh and twelfth centuries was known as Gangavamsa.

Monday, 14 November 2016

ചെമ്മനം ചാക്കോ സാറിനൊരു തുറന്ന ചോദ്യാവലി

ചെമ്മനം ചാക്കോ സാറിനൊരു തുറന്ന ചോദ്യാവലി
കഴിഞ്ഞ വര്‍ഷം കോട്ടയത്ത്‌ വച്ച് നടന്ന സി.എം.എസ് കോളേജ്
ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ
ചരിത്ര കോണ്ഫ്രന്സില്‍ തരിസാപ്പള്ളി ശാസനത്തെ കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കുന്നതിന് വേണ്ടി  ചില വിവരങ്ങള്‍ ശേഖരിക്കാന്‍, ചെമ്മനം ചാക്കോ സാറിനൊരു ചോദ്യാവലി, മറുപടി വാങ്ങാനായി  തയാറാക്കിയിരുന്നു .
തരിസാപ്പള്ളി ശാസനത്തെ കുറിച്ച് ആദ്യം വായിച്ചത് സ്കൂളില്‍ പഠിക്കുന്ന കാലത്ത്(1959) ഇളംകുളം കുഞ്ഞന്‍പിള്ള സാറിന്‍റെ” ചില കേരള ചരിത്ര പ്രശ്നങ്ങള്‍”, ഭാഗം രണ്ടില്‍ നിന്നായിരുന്നു . ഓര്‍മ്മ പുതുക്കാന്‍ അതൊന്നുകൂടി വായിച്ചു .സാറിന്‍റെ പുസ്തകത്തിന്റെ കോപ്പി സഹൃത്ത് ചിറക്കടവ്‌ തെക്കേത്ത് കവല ചെറ്റയില്‍ വിജയന്‍ (ഇപ്പോള്‍ താമസം തൃപ്പൂണിത്തുറയില്‍ ) വശം ഭദ്രമായി ഉണ്ടായിരുന്നു .വീണ്ടും വായിച്ചപ്പോള്‍ കുഞ്ഞന്‍ പിള്ള സാറിനു ശാസനം മലയാളത്തില്‍ പരിഭാഷ ചെയ്തു നല്‍കിയത് അക്കാലത്ത് എം.ഏ വിദ്ധ്യാര്‍ത്തി ആയിരുന്ന ചെമ്മനം സി.ജെ ചാക്കോ ആണ് എന്നെഴുതിയത് കണ്ടു .
ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ചാക്കോ സാറിനു കഴിയും എന്ന് കരുതി ,ചോദ്യാവലി തയാറാക്കി. പോസ്റ്റ്‌ വഴി അയയ്ക്കും മുമ്പ് അന്ന് നവതിയിലെത്തിയ സാറിനെ വിളിച്ചു വിവരം പറഞ്ഞു “.ഇപ്പോള്‍ അതൊന്നും ഓര്‍മ്മയില്‍ ഇല്ല. അതുവീണ്ടും വായിക്കാന്‍ ഈ വയ്സ്കാലത്ത് താല്‍പ്പര്യം ഇല്ല .ഇനി അധികം നാള്‍ കാണില്ല .അതിനിടയില്‍ ഞാന്‍ പണ്ടെഴുതിയ ഹാസ്യ കവിതകള്‍ ഗദ്യ രൂപത്തില്‍ ആക്കി പ്രസിദ്ധീകരിക്കണം .അതിനാല്‍ ചോദ്യാവളിയാക്കരുത് .ഞാന്‍ പൊട്ടിച്ചു വായിക്കില്ല “ .
അതിനാല്‍ ഞാന്‍ അതയച്ചു കൊടുത്തില്ല
സാറിന്‍റെ ഹാസ്യ കവിതയില്‍ ഗദ്യരൂപത്തില്‍, ഞാനും എഴുതാറുള്ള കിളിപ്പാട്ടില്‍ (തിരുവനന്തപുരം) തുടരന്‍ ആയി വന്നുകൊണ്ടിരിക്കുന്നു
കഴിഞ്ഞ ദിവസം ആ ചോദ്യാവലി വീണ്ടും കാണാനിടയായി .മറുപടി
പറയാന്‍ കഴിയുന്നവര്‍ കണ്ടേക്കാം എന്നതിനാല്‍ ആ പഴയ ചെമ്മനം ചോദ്യാവലി പ്രസിദ്ധീകരിക്കുന്നു .

1.ചെമ്പോലകളില്‍ പേജു നമ്പര്‍ അക്കത്തിലോ അക്ഷരത്തിലോ ഇടുന്ന രീതി ചിലശാസ്നങ്ങളില്‍ കാണാം (തിരുവല്ലാ ശാസനം ഉദാഹരണം ).എന്താണ് തരിസാപ്പള്ളി ശാസനത്തില്‍ അത്/അവ  കാണാത്തത് ?
2.ഇപ്പോള്‍ ലഭ്യമായ ഓലകള്‍ ശരിക്കുള്ള ശാസനമാണോ അതോ പകര്‍പ്പാണോ  ?
3.തരിസാപ്പള്ളി പട്ടയത്തിലെ അഞ്ചാം ഓല (അവസാന ഓല ) യുടെ വീതി 8.15 cms  യും നീളം 22.35cms യും ആണെന്ന് കാണുന്നു .എഴുതുന്ന രീതി കുത്തനെ താഴോട്ടു കടലാസ്സില്‍ എഴുത്തും പോലെ പോര്‍ട്രെറ്റ് (portrate )ശൈലിയില്‍,വിദേശ ഭാഷകളില്‍  .മറ്റു ഓലകള്‍ തിരശ്ചീന തലത്തില്‍ പനയോലയില്‍ ജാതകം എഴുതും പോലെ ലാണ്ട്സ്കേപ് രീതിയില്‍ .വലിപ്പം ആകട്ടെ 20.32 x 7.60 cms എന്ന കണക്കില്‍ വട്ടെഴുത്തില്‍.എന്താണ് ഇങ്ങനെ വ്യത്യാസം വരാന്‍ കാരണം .അഞ്ചാം ഓല ശാസന ഭാഗം അല്ല .മറ്റേതോ രേഖയില്‍ നിന്നും അടര്‍ത്തി മാറ്റി കൂടെ വച്ചത് എന്ന് പറഞ്ഞാല്‍ ശരിയല്ല എന്നോ  .അങ്ങനെ ആവാം  എന്നോ എന്താണ്  പറയുക  ?
4.അവസാന (അഞ്ചാം) ഓലയില്‍ ഇരു പുറത്തും സാക്ഷികള്‍ ഉണ്ട്. .എന്നാല്‍ ആദ്യ ഓലയില്‍ ഒരു വശത്ത് മാത്രമാണ് എഴുത്ത് .അതിനാല്‍ രണ്ടു വശത്തു മെഴുത്തുള്ള ഓല ഈ ശാസനത്തിന്‍റെ  ഭാഗമല്ല.ആയിരുന്നുവെങ്കില്‍ അവസാന ഓലയുടെ അവസാനപുറവും  ശൂന്യമായിരിക്കില്ലേ ?
5. 1758-ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കൊച്ചിയില്‍ വാരാപ്പുഴയിലും എത്തിയ ഫ്രഞ്ച് പൈതൃക പഠന വിദഗ്ദന്‍ അങ്ക്തില്‍ ഡ്യു പെറോ  അദ്ദേഹത്തിന്‍റെ സെന്റ്‌ അവസ്ഥ(പാരീസ് 1771 .ഇതിപ്പോള്‍ ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ലഭിക്കും ) എന്ന കൃതിയില്‍ കൊടുത്തിരിക്കുന്ന പതിനേഴു നാടന്‍ സാക്ഷികളുടെ പട്ടിക അടങ്ങിയ അഞ്ചാം ഓലയ്ക്ക്  എന്ത് പറ്റി ?.ആരാണ് ഓലകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന തുല്യ വീതിയും നീളവും ഉള്ള ചത്വരം ഉള്ള മോതിര വലയം /വളയം നശിപ്പിച്ചു ഓലകളെ അനാതമാക്കിയത് ? നാലാം ഓല വിജയ.... എന്നപൂര്‍ണ്ണമായി അവസാനിക്കയാനല്ലോ .പെറോ നല്‍കുന്ന അവസാന ഓലയില്‍ അപൂര്‍ണ്ണമായ വിജയ.... നാരായണന്‍ എന്ന രണ്ടാം പാതി നല്‍കി മുഴുവന്‍ പേരും രേഖപ്പെടുത്തുന്നു .പതിനൊന്നാം പേര്‍ കഴിഞ്ഞു ആയ് രാജാവ് അയ്യനടികളുടെ ആന മുദ്ര ഉള്ളതായും രേഖപ്പെടുത്തുന്നു .ആന മുദ്ര ഉള്ള നാടന്‍സാക്ഷിപ്പട്ടിക ആണ് ശരിയായ അവസാന ഓല എന്നും ആന മുദ്ര ഇല്ലാത്ത അഞ്ചാം ഓല (വിദേശ സാക്ഷിപ്പട്ടിക) വ്യാജന്‍ ആണെന്നും കരുകയല്ലേ ശരി ?
6.നേരേറ്റമരുവാന്‍ എന്ന പദം തരിസാപ്പള്ളി ശാസനത്തില്‍ അല്ലാതെ മറ്റെവിടെ എങ്കിലും ഉള്ളതായി അറിയാമോ ?ഗുണ്ടെര്‍ട്ട് മദ്രാസ് ജേര്‍ണലില്‍ (1844)പ്രസിദ്ധീകരിച്ച ലേഖനത്തില്‍ “നീരേറ്റമരുവാന്‍” എന്ന ഒറ്റപ്പദം വട്ടെഴുത്തിലും ചപിരീശോ എന്ന പേര്‍ ഗ്രന്ഥഅക്ഷരത്തിലും ആണെന്നത് ശ്രദ്ധിച്ചുവോ ? നീരേറ്റമരുവാന്‍ എന്നത് ക്രിയാ വിശേഷണം അല്ലേ ? സായ്പ്പ് അത് വെട്ടിമുറിച്ച് “മരുവാന്‍” (Maruvan )എന്ന പദം സൃഷ്ടിച്ചു മരുവാന്‍ എന്നാല്‍ മാര്‍ എന്നാണെന്നും മാര്‍ എന്നാല്‍ ബിഷപ്‌ എന്നാണെന്നും എഴുതിയത്   യാദൃച്ചികമോ അത്  മനപ്പൂര്‍വ്വം .ചെയ്തതോ ? വേ ള്‍ കുല സുന്ദരന്‍ എന്നതിനെ വിഷ്ണു എന്ന് തെറ്റായി ധരിച്ച പണ്ഡിതന്‍ ആണല്ലോ ഗുണ്ടെര്‍ട്ട്.
7.എം.ആര്‍ .രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവര്‍ കൂട്ടായി രചിച്ച തരിസാപ്പള്ളി പട്ടയ(എസ്.പി.സി.എസ് 2013)ത്തില്‍ “എരുവിയര്‍ “ എന്ന പദം (ഉപ്പു വിളയിക്കുന്നവര്‍ ) വായിച്ചെടുത്തതോടെ തരിസാപ്പള്ളി ശാസനം രണ്ടില്ല ഒന്ന് മാത്രം എന്ന് സ്ഥാപിച്ചത് ശ്രദ്ധിച്ചുവോ ?
8.തരിസാ എന്നത് ദരിസാ എന്ന പദത്തില്‍ നിന്നാണെന്നും സമുദായ ഭ്രഷ്ട് കല്പ്പിക്കപ്പെട്ട കച്ചവടക്കാര്‍ (ചെട്ടികള്‍ )ആയ വെള്ളാളര്‍ ആണെന്ന വാദം ശരിയാണോ ?പായ്ക്കപ്പലുകളില്‍ കടല്‍ കടന്നു ചൈനയിലും മലയായിലും ഫിജിയിലും പെനാം ഗിലും പോയ ദാരിസാ ചെട്ടികള്‍ വെണ്ണീര്‍ (ഭസ്മം ) എന്ന സമുദായ ചിഹ്നം ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട വേണാട്ടുകാര്‍ ആയിരുന്നു എന്ന വാദം (ലോഗന്‍ എഴുതിയ മലബാര്‍ മാന്വല്‍ കാണുക ) ശരിയല്ലേ ? പാലിയം ശാസനം(C.E 889 എഴുതിയ തെങ്കനാട്ടു കിഴവന്‍ ആകിന ചാത്തന്‍ മുരുകന്‍ വെണ്ണീര്‍ വെള്ളാ ള ന്‍ എന്നെടുത്ത്പറയുന്നതില്‍ നിന്നും അക്കാലത്ത് വെണ്ണീര്‍ ധരിക്കാത്ത വെള്ളാളരും ഉണ്ടായിരുന്നു എന്ന് വ്യക്തമല്ലേ ?
അവര്‍ ജൈന മതം (? ബുദ്ധ മതം ) സ്വീകരിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി “ശബരീശന്‍” (ചപിരീശോ)  നിര്‍മ്മിച്ച പള്ളിയല്ലേ തരിസാപ്പള്ളി എന്ന ദരിസാ പള്ളി ?കല്ലില്‍ ,തൃക്കണാമതിലകം ,ആലത്തൂര്‍ ,തിരുവന്നൂര്‍ ,കിനാലൂര്‍ ,താഴെക്കാട് ,തിരുക്കുണവായ്‌ ,തുടങ്ങിയ അക്കാലത്തെ പള്ളികള്‍ മുഴുവന്‍ ജൈനപ്പള്ളികള്‍ ആയിരുന്നുവല്ലോ .തിരുച്ചാണ ത്ത് പള്ളി പതിനഞ്ചാം നൂറ്റാണ്ടില്‍ പോലും ജൈനപ്പള്ളി ആയിരുന്നു എന്ന് നമുക്കറിയാം .
9,വെള്ളാളര്‍ ,ഈഴവര്‍ ,വണ്ണാര്‍ ,താച്ചര്‍ ,എരുവിയര്‍ എന്നിങ്ങനെ അഞ്ചു വിഭാഗം ആള്‍ക്കാര്‍ മാത്രമേ തരിസാപ്പള്ളി പട്ടയത്തില്‍ പരാമര്‍ശിക്ക പ്പെടുന്നുള്ള് .ക്രിസ്ത്യന്‍ മുസ്ലിം ബ്രാഹ്മണ വിഭാഗങ്ങള്‍ അതില്‍ വരുന്നില്ല .ഒന്‍പതാം ശതകത്തില്‍ ഈ മൂന്നു കൂട്ടര്‍ കൊല്ലത്ത് ഇല്ലായിരുന്നു എന്നതല്ലേ ശരി ?
10.ഒന്‍പതാം ശതകത്തില്‍ ബ്രഹ്മസ്വം ,ദേവസ്വം ,ചേരിക്കല്‍ ഭൂമികള്‍ ഇല്ലായിരുന്നു എന്നും ഭൂമി കര്‍ഷകര്‍ ആയിരുന്ന വെള്ളാളര്‍ വക മാത്രം
ആയിരുന്നു എന്നും തെളിയിക്കുന്ന രേഖ അല്ലേതരിസാപ്പള്ളി പട്ടയം .പൂമിക്ക് കാരാലര്‍ വെള്ളാളര്‍ എന്ന പ്രയോഗം അതല്ലേ പറയുന്നത് ?
11.പട്ടയം നല്‍കിയ സ്ഥാണു രവി വെള്ളാളന്‍ ആയിരുന്നു .(ടി .പളനിയുടെ പി.എച് ഡി തീസ്സിസ് Social History of Vellalas of Nachlanatu Pen Books )
അയ്യനടികള്‍ വെള്ളാളന്‍ ആയിരുന്നു എന്ന് ശൂരനാട് കുഞ്ഞന്‍ പിള്ള (കേരളത്തിലെ വെള്ളാളര്‍ ).വെള്ളാളര്‍ വക ഭൂമി ആണ് ദാനം ചെയ്യപ്പെടുന്നത് .കൂടെ നാല് കുടി വെള്ളാളര്‍ ദാനം ചെയ്യപ്പെടുന്നു .
എഴുതിയത് ആദ്യ സാക്ഷിയായ വേള്‍ കുലത്തില്‍ പിറന്ന സുന്ദരന്‍ .
ഒളിച്ചു വയ്ക്കപ്പെട്ട യഥാര്‍ത്ഥ അഞ്ചാം ഓലയിലെ പതിനേഴു നാടന്‍ സാക്ഷികള്‍ “വെണ്ണീര്‍ ധരിക്കാത്ത”(ധാരിയാ, ദരിസാ) വെള്ളാളര്‍ . ചുരുക്കത്തില്‍ സിറിയന്‍ ക്രിസ്ത്യന്‍ ,ക്രിസ്ത്യന്‍ ചേപ്പെട് എന്ന് ഗുണ്ടെര്‍ട്ട് കാലം (1844) മുതല്‍ വിളിക്കപ്പെടുന്ന തരിസാപ്പള്ളി  ശാസനം “വെള്ളാള ചെപ്പേട്” ,”അയ്യനടികള്‍ ശാസനം” എന്നെല്ലാമല്ലേ അറിയപ്പെടേണ്ടത് ?
ആശംസകളോടെ
സ്വന്തം
ഡോ .കാനം ശങ്കരപ്പിള്ള


Thursday, 10 November 2016

കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .


കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .
================================
2016-
ഒക്ടോബര്‍ ലക്കം ഭാഷാപോഷിണിയില്‍ “ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം “ എന്ന പേരില്‍ ഞാന്‍ എഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ “അടിമുടി അസത്യം” എന്ന് പ്രഖ്യാപിക്കുന്ന ജി.പ്രിയദര്‍ശന്‍റെ കത്ത് (നവംബര്‍ ലക്കം പുറം 91-92  )വായിച്ചു .അതിലെ പരിഹാസം നന്നായി ആസ്വദിച്ചു .
1912 –ല്‍ ചെമ്പഴന്തിയില്‍ വച്ച് പില്‍ക്കാലത്ത്, ഡോക്ടര്‍ ആയിത്തീര്‍ന്ന, കെ.ജി ഗോപാലപിള്ള, എഴുതി വായിച്ച ശ്രീനാരായണ ഗുരു ജീവചരിത്രം വായിച്ചതിനും അത് ആശാനെ എല്പ്പിച്ചതിനും തെളിവില്ല എന്ന് പ്രിയ ദര്‍ശന്‍ തറപ്പിച്ചു പറയുന്നു  .പ്രിയദര്‍ശന്‍ അവ കണ്ടിട്ടില്ല എന്നത് ശരി .ഞാനും കണ്ടിട്ടില്ല എന്നതും ശരി .പക്ഷെ അത് കണ്ടവര്‍  ഉണ്ടായിരുന്നു.കേട്ടവരും  .
എന്‍റെ കത്തിലെ വസ്തുതകള്‍ വെറും  “ചരിത്രഭാവന”യോ കെട്ടുകഥയോ  അല്ല , “കപോലകല്‍പ്പിതം”അല്ലേ; അല്ല.
എന്‍റെ പ്രിയ സുഹൃത്ത് ,അന്തരിച്ചു പോയ മലയന്‍കീഴ്‌ മഹേശ്വരന്‍ നായര്‍ (ആര്‍ക്കിയോളജി വകുപ്പ് മേധാവി ആയി റിട്ടയര്‍ ചെയ്ത ചരിത്രകാരന്‍ ), 1974- ല്‍ രചിച്ച “ശ്രീനാരായണഗുരുവിന്റെ ഗുരു”(വിദ്യാധിരാജ അക്കാഡമി ,തിരുവനന്തപുരം 1974 ) എന്ന ജീവചരിത്ര ഗ്രന്ഥത്തിലെ വിവരങ്ങള്‍ വച്ച് എഴുതിയ കുറിപ്പായിരുന്നു എന്റേത് . .മഹേശ്വരന്‍ നായര്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തി,1974 –ല്‍  തന്നെ  സ്നേഹോപഹാരമായി  നല്‍കിയ കോപ്പി എന്‍റെ കൈവശം ഇപ്പോഴും ഉണ്ട് .

അതില്‍ 118-119 പുറങ്ങളിലെ വിവരണം കാണുക .”വിവേകോദയം ഒന്‍പതാം വാല്യം” എന്ന് മാത്രമാണ് പുസ്തകത്തില്‍ .ആണ്ടു-മാസം- തീയതി- പേജ് എന്നിവ അച്ചടിയില്‍ വിട്ടുപോയതാവാം എനിക്കറിയില്ല വിവേകോദയത്തില്‍  വന്ന വാര്‍ത്ത മഹേശ്വരന്‍ നായര്‍ ഉദ്ധരിക്കണമെങ്കില്‍, അദ്ദേഹം അത് വായിച്ചിരിക്കണം .ചിലരെങ്കിലും കേട്ടിരിക്കണം .വ്യാജ വാര്‍ത്ത അദ്ദേഹം സൃഷ്ടിച്ചതാവാന്‍ വഴിയില്ല. റിപ്പോര്‍ട്ടില്‍ “അതില്‍ മാ.രാ.രാ ഉള്ളൂര്‍ ഗോപാലപിള്ള അവര്‍കള്‍ “ എന്നാണു വായിച്ച വ്യക്തിയെ റിപ്പോര്‍ട്ടര്‍ വിശേഷിപ്പിച്ചത് .അതെന്‍റെ വിശേഷണം അല്ല .. 
.
ചെമ്പഴന്തിക്കാരന്‍” എന്ന് ഗോപാലപിള്ളയെ ഞാന്‍ വിശേഷിപ്പിക്കാന്‍ കാരണം, നാണുവിനെ എഴുത്തിനിരുത്തിയ,ചെമ്പഴന്തി ദേശത്തിന്‍റെ ആധിപത്യം ഉണ്ടായിരുന്ന, പിള്ളമാരില്‍ ഒരാളുടെ മകന്‍ ആയിരുന്നു പ്രസ്തുത ഗോപാല പിള്ള എന്നതിനാല്‍ ആണ് .റിപ്പോര്‍ട്ടര്‍ “ഉള്ളൂര്‍” എന്നെഴുതാന്‍
കാരണം ഒരു പക്ഷെ ഗോപാലപിള്ളയുടെ ഭാര്യയുടെ ഉള്ളൂരിലുള്ള വീട്ടില്‍ ആയിരിക്കാം അക്കാലത്ത് അദ്ദേഹം താമസ്സിച്ചിരുന്നത് എന്നതിനാല്‍ ആവാം
(
കൃത്യമായി അറിയില്ല .ഊഹം മാത്രം) .
അതിന്‍റെ പേരില്‍ (ഉള്ളൂര്‍ -ചെമ്പഴഞ്ഞി വ്യത്യാസം)ശ്രീ പ്രിയദര്‍ശന്‍ പരിഹാസം ചൊരിയേണ്ട കാര്യം ഇല്ല .ഞാന്‍ അതില്‍ നിരപരാധി
പരിഹാസം ഞാന്‍ അര്‍ഹിക്കുന്നില്ല ..
1908 ലെ –അയ്യാക്കുട്ടിജഡ്ജിയുടെ  പ്രസംഗം വെറും “വായ്മൊഴി” .വരമൊഴി ആയിരുന്നില്ല .അത്  ആധികാരികമായിരുന്നോ   അല്ലയോ എന്നാര്‍ക്കു കഴിയും വിധികല്പ്പിക്കാന്‍  .പ്രിയദര്‍ശനൊഴികെ ? 1912-ല്‍   ചെമ്പഴന്തി ഗോപാല പിള്ള നടത്തിയത് വായ്മൊഴിയല്ല.എഴുതി വായിക്കല്‍ .”വരമൊഴി” .അത് കുമാരനാശാന്‍ നശിപ്പിച്ചിട്ടീല്ല സൂക്ഷിച്ചു വച്ചിരുന്നു എങ്കില്‍ ആധി കാരികം ആണെന്ന് കാണാന്‍ കഴിഞ്ഞേനെ .കാരണം നാണുവും ഗോപാലനും അയല്‍വാസികള്‍ ആയിരുന്നു,ഒരുപക്ഷെ കളിക്കൂട്ടുകാര്‍ ആയിരുന്നിരിക്കാം  എന്നത് തന്നെ.
ഏതായാലും ശ്രീ പ്രിയദര്‍ശന്‍റെ  കൈവശമുള്ള വിവേകോദയം ഒന്‍പതാം വാല്യം ആദ്യവസാനം പേജുകള്‍ മുഴുവന്‍ ഇരുവശവും ഒന്ന് കൂടി തെരയുക ,ബുദ്ധിമുട്ടായിരിക്കും എങ്കിലും അത് ചെയ്യണം .പേജുകള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എങ്കില്‍ വാര്‍ത്ത അതില്‍ കാണും എന്ന് എന്‍റെ “മനസ്സാക്ഷി” (അതാണല്ലോ ഇക്കാലത്ത് എല്ലാം ) പറയുന്നു

ഡോക്ടര്‍ കാനം ശങ്കര പ്പിള്ള ,പൊന്‍കുന്നം
മൊബ-9447035416 ഈ-മെയില്‍-drkanam@gmail.com