സന്ധ്യ മയങ്ങും നേരത്ത് കൂടെ
ഒരു ഹെര്‍ക്കുലീസ് പുത്രന്‍ (SELTOS)
=========================
ഒരു ശരാശരി കേരളീയന്‍റെ ആയുര്‍ ദൈര്‍ഘ്യം പിന്നിട്ടിരിക്കുന്നു .നാല് തലമുറകള്‍ക്കൊപ്പം ജീവിയ്ക്കാന്‍ ഭാഗ്യം കിട്ടുന്നവന്‍ ആണ് “ചിരംജീവി”
എന്ന് കവി കക്കാടിനെ ഉദ്ധരിച്ചു കൊണ്ട് കവിയും പൂജാരിയും മറ്റുമായ പ്രൊഫ വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയിട്ടുണ്ട് .ആ ഭാഗ്യം ലഭിച്ച പിതാവ് വാഴൂര്‍ തുണ്ടത്തില്‍ അയ്യപ്പന്‍ പിള്ള ഒരിക്കല്‍ മാത്രം ആശുപത്രി വാസം നടത്തി നൂറ്റി മൂന്നാം വയസ് വരെ ജീവിച്ചു പിരിഞ്ഞു പോയിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു .കുടുംബത്തില്‍ മറ്റൊരു ചിരം ജീവികൂടി ഉണ്ടായിരുന്നു .രണ്ടു ആണ്‍കുട്ടികളുടെ പിതാവായ മനോരമയിലെ ആനിക്കാട് അനീഷിന്‍റെ മുത്തച്ചനും എന്‍റെ പിതാവിന്‍റെ ജ്യേഷ്ട പുത്രനുമായിരുന്ന ആനിക്കാട് കോമ്പാറ നല്ലപിള്ള മകന്‍ ശങ്കരപ്പിള്ള .പിതാവിന് മുമ്പേ ഇഹലോക വാസം വെടിഞ്ഞ എന്‍റെ കസിന്‍ .രസകരമായ സംഗതി അദ്ദേഹം പ്രേമവിവാഹം നടത്തിയത് എന്‍റെ അമ്മയുടെ സഹോദരിയും ആനിക്കാട്ട് ഇളമ്പള്ളി യിലെ പ്രമാണിയായിരുന്ന കല്ലൂര്‍ രാമന്‍പിള്ള സീനിയറിന്റെ മകളും അദ്ധ്യാപികയുമായിരു ന്ന പി. കെ ചെല്ലമ്മയെ ആയിരുന്നു ..പിത്രുസഹോദരിയുടെ മൂത്രപുത്രന്‍ ,കാനം കൊച്ചുകാഞ്ഞിരപ്പാറ ഷണ്മുഖ വിലാസം പ്രൈമറി സ്കൂള്‍ സ്ഥാപകന്‍ ആറുമുഖം പിള്ളയുടെ പുത്രീ ഭര്‍ത്താവുമായ അയ്യപ്പന്‍ പിള്ള (കുട്ടപ്പന്‍ ) ആണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ചിരം ജീവി .മൂന്നാല് കൊല്ലം കൂടി കഴിഞ്ഞാല്‍ തനിക്കും ആസ്ഥാനം കിട്ടിയേക്കാം .പക്ഷെ യാതൊരു ഉറപ്പുമില്ല

.ഏതാനും വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നു .മനസ്സിലാക്കാന്‍ താമസിച്ചു .വെറും നെഞ്ചെരിച്ചില്‍ മാത്രം .അതിനാല്‍ മണിക്കൂറുകള്‍ എടുത്തു രോഗം മനസ്സിലാക്കാന്‍ .ശാന്തയുടെ കസിന്‍ പൊന്‍കുന്നം ശാന്തി നികേതന്‍ ഉടമയും കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ചിലെ അംഗവും കവിയത്രിയുമായ ഡോ പി.എന്‍ ശാന്ത കുമാരി (പുന്നാം പറമ്പില്‍ ആനുവേലില്‍ നാരായണ പിള്ളയുടെ മകള്‍ ) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്റെയും ലോകപ്രസിദ്ധ കാന്‍സര്‍ ചികില്‍സകന്‍ ഡോ എം .വി (വേലായുധന്‍) പിള്ളയുടെയും)ലോര്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ പത്മശ്രീ ഡോ ഹരിദാസ് തുടങ്ങിയാവരുടെയും സഹപാടി ഡോ രാജശേഖരന്‍ എന്നിവരുടെ സമയോചിതമായ ഇടപെടല്‍.ശാന്തയുടെ കസിന്‍ ചെമ്പകത്തിങ്കല്‍, എഞ്ചിനീയര്‍ പലയകുന്നേല്‍ രാജന്‍ പിള്ളയുടെ മകന്‍ ആര്‍ക്കിടെക്റ്റ് അര്‍ജുന്‍ ( ഈ ആര്‍ക്കിടെക്റ്റ് ദമ്പതികള്‍ക്ക് അടുത്ത ദിവസം പരിതസ്ഥിതി സംരക്ഷണ നിര്‍മ്മിതിയ്ക്ക് അഖിലേന്ത്യാ തലത്തില്‍ ആദരം കിട്ടി .അഭിനന്ദനം ),ശാന്തയുടെ കസിന്‍, അന്തരിച്ച സര്‍ജന്‍ പുന്നാം പറമ്പില്‍ ബംഗ്ലാവില്‍ ഡോ ബാലന്‍ പിള്ള ,സഹോദരന്‍ ഡോ നീലകണ്‌ഠ പ്പിള്ള എന്നിവരുടെ പുത്രന്മാര്‍ ഡോ ഗോപീകൃഷ്ണന്‍ ,ദുബായ് കാര്‍ഡി യോളജിസ്റ്റ് (ഡോ ഡോ കൃഷണ പിള്ള യുടെ കൊച്ചുമക്കള്‍ ) എന്നിവരുടെ സഹായം എന്നിവയാല്‍ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോ ദീപക് ഡേവിഡ് എന്ന അതിപ്രശസ്ത ,അതിവിനീത ( ആ “അങ്കിളേ” എന്ന മധുര വിളി ഇപ്പോഴും ഇപ്പോഴും ചെവിയില്‍ മുഴങ്ങും) ഇന്റര്‍വെഷന്‍ കാര്‍ഡിയോളജിസ്റ് ഉടനടി അതി വിദഗ്ദമായി ആന്‍ജിയോ പ്ലാസ്റ്റി നടത്തി രക്ഷ പെടുത്തി (ബന്ധപ്പെട്ട എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി) ശാന്തകുമാരി –രാജശേഖരന്‍ (ആനുവേലില്‍ നാരായണീയം ) ദമ്പതികള്‍ ഒരു അപൂര്‍വ്വ ഡോക്ടര്‍ കുടുംബം ആണ് .വീട്ടില്‍ എട്ടു ഡോക്ടര്‍ മാര്‍ .എട്ടും സൂപ്പര്‍ സ്പെഷ്യലിസ്റ്റു സ്പെഷ്യലിസ്റ്റു കളോ .(മെഡിസിന്‍ ,നേത്രം, യൂറോളജി വന്ധ്യത ,ക്രിട്ടിക്കല്‍ കെയര്‍ ,ഇമേജിംഗ് .മയക്കം നല്‍കല്‍ ,കുട്ടികളുടെ ചികിസ ) ആനിക്കാട് അനീഷ് ഈ അപൂര്‍വ്വ ഡോക്ടര്‍ കുടുംബത്തെ കുറിച്ച് മനോരമയില്‍ ഒരു സചിത്ര കുറിപ്പ് എഴുതിയിരുന്നു .ഈ നിമിഷം അവര്‍ യൂകെയില്‍ എന്‍റെ മകളുടെ ആതിഥ്യം സ്വീകരിച്ചു കഴിയുകയാവണം .പിതാവിനെ രക്ഷിച്ചതിന് ചെറിയ നന്ദി പ്രകടനം
ആദ്യം കൈവശം കിട്ടിയ ഇരട്ട വാതില്‍ Standerd കാര്‍ മുതല്‍ പത്തുകൊല്ലം മുന്‍പ് വാങ്ങിയ കുഞ്ഞന്‍ നിസ്സാന്‍ മൈക്രാ വരെ കുറെ സാധാരണ കാറുകള്‍ ഉപയോഗിച്ചിരുന്നു .മിക്കവയുടെയും നമ്പര്‍ മറന്നു പോയി എന്നാല്‍ KLK 4848 എന്ന ആറക്ക നമ്പര്‍ ഉണ്ടായിരുന്ന പുത്തന്‍ പത്മിനിയുടെ കഥ ജീവിതകാലത്ത് മറക്കാന്‍ സാധിക്കില്ല .ഉപരിപഠനം നടത്താന്‍ തിരുവനന്ത പുരത്ത് താമസമായതിനാല്‍ രജിസറ്റര്‍ ബുക്ക് രൂപത്തിലാക്കാന്‍ അടുത്ത ഒരു ബന്ധുവിനെ കടലാസ് ഏല്‍പ്പിച്ചു .അദ്ദേഹം ഓട്ടോ ബിസിനസ് കാരനായ ഒരു ഹരിശ്ചന്ദ്രനെ ആ കടലാസ് ഏല്‍പ്പിച്ചു .അദ്ദേഹമാകട്ടെ കടലാസ് വച്ച് കട്ടാരിയാ എന്ന കൊള്ളപ്പലിശകാരന്‍ മാര്‍വാഡിയില്‍ നിന്നും നല്ലൊരു തുക വാങ്ങി കാര്‍ രേഖകള്‍ കള്ള ഒപ്പിട്ടു സ്വന്തം ഭാര്യയുടെ പേരില്‍ കൈമാറ്റം ചെയ്തതായി രേഖ ഉണ്ടാക്കി .തിരിച്ചടവ് മുടങ്ങിയപ്പോള്‍ കട്ടാരിയാ വന്നു വണ്ടി കൊണ്ടുപോയി .ചേര്‍ത്തലയിലെ അതി പ്രഗല്ഭന്‍ ആയ ക്രിമിനല്‍ വക്കീല്‍ ചേര്‍ത്തല സുബ്രഹ്മണ്യം സഹായിച്ചതിനാല്‍ കേസ് നടത്തി വണ്ടി തിരികെ വാങ്ങി .പില്‍ക്കാലത്ത് അത്യുന്നതങ്ങളില്‍ എത്തിയ അന്നത്തെ ന്യായാധിപന്‍ പ്രതിയില്‍ നിന്നും നല്ലൊരു തുക വാങ്ങി ഹരിശ്ചന്ദ്രനെ വെറുതെ വിട്ടു .ഏതായാലും കാര്‍ തിരിച്ചു കിട്ടി .കുറ്റം 4848 (6)എന്ന സംഖ്യ എന്ന് കരുതി പിന്നീടുള്ള കാര്‍ നമ്പര്‍ കള്‍ എല്ലാം കൂട്ടിയാല്‍ 9 വരത്തക്ക വിധം വാങ്ങിപ്പോന്നു .മറ്റൊരു വണ്ടിയും പ്രശ്നം ഉണ്ടാക്കിയില്ല
അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഇനി പുതിയ വണ്ടി വേണ്ട എന്ന് തീരുമാനിച്ചു
അപ്പഴാണ് എഴുപത്തിഅഞ്ചാം പിറന്നാള്‍ ,പുറമേ അന്‍പതാം വിവാഹവാര്‍ഷികം .മക്കള്‍ ഇരുവര്‍ക്കും അച്ഛനും അമ്മയ്ക്കും ഊരുച്ചുറ്റുവാന്‍ സമ്മാനമായി അത്യാധുനിക പുതിയ
ഒരു കാര്‍ വാങ്ങിതരണം എന്നാഗ്രഹം .

ഹൂണ്ടായി ക്രീറ്റ ആയിരുന്നു അവരുടെ മനസ്സില്‍ .ചെമ്പകത്തിങ്കല്‍ രാജന്‍റെ മകന്‍ വിവേക് രാജന്‍ ആധുനിക മോട്ടോര്‍ വാഹങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ അറിവുള്ള ബന്ധു .വിളിച്ചപ്പോള്‍ വിവേക് ആണ് കിയാ ഉടനെ പുറത്തിറക്കുന്ന സെലടോസ് ( SELTOS)എന്ന എസ് യൂ വി യെ കുറിച്ച് പറഞ്ഞത് .വിവരം അറിഞ്ഞ ഉടന്‍ ബുക്ക് ചെയ്തു .സെപ്തംബര്‍ ആദ്യവാരം പുറത്തിറങ്ങും .അപ്പോള്‍ തരാം എന്നായി പൊന്‍കുന്നം കാരന്‍ ഷെഫീക്
രണ്ടുവാരം കഴിഞ്ഞു എങ്കിലും സെപ്തംബറില്‍ തന്നെ ഹെര്‍ക്കുലീസ് മകനായ സെല്ടോസിനെ വീട്ടില്‍ എത്തിച്ചു .പൊന്‍കുന്നത്തെ ആദ്യ കിയോസ് അങ്ങനെ നീലകണ്ട നിലയത്തില്‍ എത്തി .വീടിന്‍റെ ഭാഗ്യം
പൊന്‍ കുന്നത്തെ ആദ്യ പ്ലഷര്‍ കാര്‍ കിടന്നിരുന്ന കാറി നോടോപ്പം കൊമ്പന്‍ ആനയും ഉണ്ടായിരുന്ന പുരാതന ഭവനം

തുടരും
No comments:
Post a Comment