മലബാര്‍ പൈതൃകവും പ്രതാപവും
==========================
==========================
ഞാനൊരു ചരിത്രപണ്ഡിതന്‍ അല്ല .
വെറും ഒരു ചരിത്ര വായനക്കാരന്‍ .
വേണാട് ,തെക്കുംകൂര്‍ ,
തിരുവിതാം കൂര്‍ ചരിത്രങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം .എന്നാല്‍ കേരളചരിത്രം മലബാര്‍ ചരിത്രം എന്നിവയും ഒഴിവാക്കാറില്ല .ഇപ്പോള്‍ വായിക്കുന്നത് മലബാര്‍ പൈതൃകവും പ്രതാപവും എന്ന പേരില്‍ 2014 ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച കൃതി ഡോ .പി സലിം ഐ ഏ എസ് ,എന്‍ ,പി ഹാഫിസ് മുഹമ്മദ് ,എം സി വസിഷ്ഠ എന്നിവര്‍
ചേര്‍ന്നെഴുതിയ ചരിത്രം

കേരള ചരിത്രസംബന്ധമായ ഏതു കൃതിയിലും “തരിസാപ്പള്ളി പട്ടയം” പരാമര്‍ശനം ആകുമല്ലോ .
മലബാര്‍ ചരിത്രം പറയുമ്പോഴും ക്രിസ്ത്യന്‍ /കോട്ടയം പട്ടയം എന്നൊക്കെ തെറ്റായി വിശേഷിപ്പിക്ക പ്പെടുന്ന അയ്യന്‍ അടികള്‍ പട്ടയം (സി .ഇ 849) പരാമര്‍ശന വിധേയമാകുന്നു .
(പുറം 86 ).”അറബ് രേഖകളിലെ മലബാര്‍” എന്ന പേരില്‍ എം സി വസിഷ്ഠന്‍. ഡോ ,പി ,ബി സലിം എന്നിവര്‍ എഴുതിയ ലേഖനം നമുക്കൊന്ന് വായിക്കാം

ഏ ഡി 851 ല്‍ സുലൈമാന്‍ എന്ന അറബി സഞ്ചാരി എഴുതിയ “സിസിലത്ത് അത്ത് താരിഖ്” ആണ് കേരളത്തെ കുറിച്ചുള്ള ആദ്യ സഞ്ചാര കുറിപ്പ് എന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു .കേരളത്തെ കുറിച്ചുള്ള അറബ് രചനകളുടെ ആധാര ശിലയാണ് ആ കൃതി എന്ന് ലേഖകര്‍ .
“ഇസ്ലാം മതം സ്വീകരിച്ച ആരും ഇന്ത്യയിലോ ചൈനയിലോ ഉള്ളതായി ഞാനറിയില്ല ,അറബി സംസാരിക്കുന്ന ആരെങ്കിലും അവിടങ്ങളില്‍ താമ സിച്ചിരുന്നതായും ഞാന്‍ കേട്ടിട്ടില്ല” എന്നുള്ള സുലൈമാന്‍റെ വാക്കുകളെ ലേഖകര്‍ ചോദ്യം ചെയ്യുന്നു .സുലൈമാന്‍ എത്തുന്നതിനു രണ്ടു കൊല്ലം മുമ്പ് കുരക്കേണി കൊല്ലത്ത് വച്ച് അയ്യന്‍ അടികള്‍ നല്‍കിയ തരിസാപ്പള്ളി പട്ടയത്തിലെ സാക്ഷികളെ ചൂണ്ടി ക്കാട്ടിയാണ് ലേഖകര്‍ സുലൈമാന്‍ എഴുതിയത് തെറ്റ് എന്ന് സ്ഥാപിക്കുന്നത് .ആ പട്ടികയില്‍ ചില മുസ്ലിം പേരുകള്‍ ഉണ്ടത്രേ .
എന്നാല്‍ എന്താണ് വാസ്തവം ?
ക്രിസ്ത്യന്‍ പട്ടയം എന്നും കോട്ടയം പട്ടയം എന്നും ചരിത്രകാരന്മാര്‍ തെറ്റായി പരാമര്‍ശിക്കുന്ന “ഈഴവ–വെള്ളാള” /”കുരക്കേണി കൊല്ലം” പട്ടയത്തിലെ അവസാന ഓല യഥാര്‍ത്ഥ ത്തില്‍ അയ്യന്‍ അടികള്‍ പട്ടയത്തിന്‍റെ ഭാഗമല്ല .അത് കൊല്ലത്ത് വച്ച് എഴുതപ്പെട്ടതുമല്ല .അയ്യന്‍ അടികളുടെ ആന മുദ്ര യുള്ള യഥാര്‍ത്ഥ സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച ശേഷം ആരോ എവിടെ നിന്നോ കൊണ്ടുവന്ന ഒരു വ്യാജസാക്ഷി പ്പട്ടിക ഒപ്പം വച്ചതാണ് എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു .ലേഖകന്‍ കോട്ടയം സി.എം എസ് കോളേജു ദ്വിശതാബ്ദി വേളയില്‍ നടത്തപ്പെട്ട മൂന്നാം അന്തര്‍ദേശീയ ചരിത്ര കൊണ്ഫ്രന്‍സില്‍ അതിനുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നു .
ആസാക്ഷിപട്ടികയില്‍ ക്രിസ്ത്യന്‍ .മുസ്ലിം പേരുകള്‍ ഒന്നുപോലും ഇല്ല .ക്രിസ്ത്യന്‍ ചിഹ്നം ഒന്നുമില്ല .
ആസാക്ഷിപട്ടികയില്‍ ക്രിസ്ത്യന്‍ .മുസ്ലിം പേരുകള്‍ ഒന്നുപോലും ഇല്ല .ക്രിസ്ത്യന്‍ ചിഹ്നം ഒന്നുമില്ല .
ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് സഞ്ചാരി എഴുതി 1771 ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട ZEND AVESTA എന്ന കൃതിയില്‍ ഈ വിദേശി സാക്ഷിപ്പട്ടിക കാണുന്നില്ല .എന്നാല്‍ പകരം അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള പതിനേഴു നാടന്‍ വെള്ളാള സാക്ഷികളുടെ പേര്‍ വ്യക്തമായി നല്‍കിയിട്ടുണ്ട് .വിക്കി പീടിക മലയാളത്തില്‍ “തരിസാപ്പള്ളി പട്ടയം” എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ എഴുതിയ ലേഖനത്തില്‍ റഫറന്‍സ് ആയി ഈ പുസ്തകത്തിന്‍റെ പ്രസക്ത പേജുകള്‍ ചിത്രരൂപത്തില്‍ നല്‍കിയത് കാണുക
ചുരുക്കത്തില്‍ സുലൈമാന്‍ എഴുതിയത് നൂറു ശതമാനം ശരി
ചുരുക്കത്തില്‍ സുലൈമാന്‍ എഴുതിയത് നൂറു ശതമാനം ശരി
മലബാര്‍ ചരിത്രകാരന്മാര്‍ വിസിഷ്ടും സലിമും എഴുതുന്നത് ശുദ്ധ ഭോഷ്ക്
കൂടുതല്‍ അറിയാന്‍ വായിക്കുക
തരിസാപ്പള്ളി പട്ടയം (വിക്കി മലയാളം )
https://ml.wikipedia.org/…/%E0%B4%A4%E0%B4%B0%E0%B4%BF%E0%B…
തരിസാപ്പള്ളി പട്ടയം (വിക്കി മലയാളം )
https://ml.wikipedia.org/…/%E0%B4%A4%E0%B4%B0%E0%B4%BF%E0%B…
No comments:
Post a Comment