ഡോ കാനം എന്ന ഈയുള്ളവന്‍ “നായര്‍ വിരോധി”യോ?
=====================================
വളരെ അടുത്തകാലത്ത് മാത്രം ഒരു പ്രമുഖ മലയാളം വാരികയില്‍
ഒരു സചിത്ര തുടരന്‍ പംക്തി എഴുതുന്ന ഒരു പയ്യന്‍സ് പത്രപ്രവര്‍ത്തക ചരിത്രാന്വേഷി മറ്റൊരു വ്യക്തിയുടെ മുഖപത്ര പുറത്ത് ഞാന്‍ എഴുതിയ കമന്റിന്‍റെ പേരില്‍ എന്നെ “നായര്‍ വിരോധി” ,സമുദായ ഭ്രാന്തന്‍ ,തിരുവനതപുരത്തെ സമുദായങ്ങള്‍ അഗീകരിക്കാത്ത ആള്‍, വെള്ളാള ബിഷപ്പ് എന്നെല്ലാം വിശേഷിപ്പിച്ചു പോസ്റ്റ്‌ എഴുതി .ഒന്നുകില്‍ അത്തരം കണ്ടെത്തലുകള്‍ക്ക് തെളിവുകള്‍ പ്രസിദ്ധീകരിക്കണം അല്ലെങ്കില്‍ ആ പോസ്റ്റ്‌ മായിച്ചു കളഞ്ഞു കളഞ്ഞു ക്ഷമ ചോദിക്കണം എന്ന് മുഖപത്രത്തില്‍ തന്നെ ഞാന്‍ എഴുതി .
എന്‍ എസ് എസ് എന്ന നായര്‍ സര്‍വ്വീസ് സോസ്സൈറ്റി സ്ഥാപകന്റെ പിന്‍ തലമുറക്കാറോട് വര്‍ഷങ്ങള്‍ ആയി അടുപ്പമുള്ള ,കിടങ്ങൂര്‍ ഗോപാല കൃഷ്ണ പിള്ള ,നാരായണ പണിക്കര്‍ എന്നീ സമുദായ സെക്രട്ടരി മാരുമായി അടുപ്പം ഉണ്ടായിരുന്ന, അവരില്‍ നിന്നും ചില കാര്യങ്ങള്‍ യാതൊരുവിധ ദക്ഷിണയും കൂടാതെ വാങ്ങിയ ഇപ്പോഴത്തെ പ്രസിടന്റിറെ സ്വന്തം വീട്ടില്‍ ഏതാനും വര്ഷം താമസിച്ചിരുന്ന ,ഏക ചെറുമകന്‍ ലോകം എമ്പാടും അറിയപ്പെടുന്ന ഒരു ഡല്‍ഹി നായരുടെ കുടുംബാംഗം ആയിരിക്കെ
(പട്ടം രാമചന്ദ്രന്‍ നായര്‍ എഴുതിയ നായര്‍ ചരിത്ര പുസ്തകത്തില്‍ ഏ റ്റവും കൂടുതല്‍ സ്ഥലം അദ്ദേഹത്തിന് നല്കിയിരിക്കുന്നു .എന്ന് മാത്രമല്ല അദ്ദേഹം വിശദമായ ഒരു നായര്‍ ചരിത്ര രചനയിലും ആണെന്ന് നായര്‍ ജീവചരിത്ര കാരന്‍ .)
പിരിവിനിറങ്ങി വിശന്നു വലഞ്ഞു രാത്രിയില്‍ എത്തിയ മന്നത്ത് പദ്മനാഭനു കുടിക്കാന്‍ കഞ്ഞിവെള്ളം ചോദിച്ചപ്പോള്‍ അതില്‍ ഏതാനും വറ്റുകള്‍ കൂടി നല്‍കി ആശ്വാസം നല്‍കിയ കാനം കാരന്‍ അയ്യപ്പന്‍ നായരെ നല്‍കിയ കാനം ദേശക്കാരന്‍ .മന്നം ആത്മകഥയില്‍ അക്കഥ വിശദമായി എഴുതി .
പഠിച്ച വാഴൂര്‍ എസ് വി ആര്‍ വി എന്‍ എസ് എസ് ഹൈ /ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടികള്‍ക്ക് ദാഹം ശമിപ്പിക്കാന്‍ സംവിധാനം തുടങ്ങാന്‍ ആവശ്യമായ മുഴുവന്‍ തുകയും ദാനം ആയി നല്‍കിയ പൊതു ചടങ്ങില്‍(പൂര്‍വ്വ വിധ്യാര്ത്തികള്‍ ആയിരുന്ന കാനം രാജേന്ദ്രന്‍ ,ദേവസ്വം ബോര്‍ഡ് പ്രസിടന്റ്റ് ജി രാമന്‍ നായര്‍ ,എന്‍ എസ എസ് ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ദൈവ സഹായം മോഹന്‍ അക്കാലത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കന്യക മുന്‍ പത്രാധിപ പിന്നെ എന്‍റെ പ്രിയ ഹെഡ് മാസ്റ്റര്‍ തങ്കപ്പന്‍ നായര്‍ സാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ ചേട്ടന്‍ ഡോ കാനത്തെ മന്നത്തിന് കഞ്ഞി നല്‍കി ദാഹം ശമിപ്പിച്ച കാനം കാരന്‍ അയ്യപ്പന്‍ പിള്ളയോട് ഉപമിച്ചപ്പോള്‍ നിര്‍വൃതി തോന്നിയ താനോ നായര്‍ വിരോധി ?(കഷ്ടമെന്നു പറയട്ടെ അന്നത്തെ സ്മരണ നില നിര്‍ത്താന്‍ ഒരു ഫോട്ടോ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു .ചടങ്ങ് കഴിഞ്ഞു ആഴ്ച്ചകള്‍ കഴിഞ്ഞു തപാലില്‍ ഫോട്ടോ എത്തി .രസകരമായ സംഗതി അതില്‍ ഞാന്‍ ഒഴിച്ച് മറ്റുള്ളവര്‍ എല്ലാം ഉണ്ടായിരുന്നു .അതിനാല്‍ ഫോട്ടോ ഇടുന്നില്ല ).നായര്‍ സര്‍വ്വീസ് സോസ്സൈറ്റി വക സര്‍വ്വീസ് മാസികയില്‍ പത്രാധിപരുടെ ആവശ്യപ്രകാരം തൈക്കാട്ട് അയ്യാഗുരുവിനെ കുറിച്ച് വിശദമായ സചിത്ര ലേഖനം എഴുതിയ താനോ നായര്‍ വിരോധി ?
കുപ്രസിദ്ധി നേടിയ ഏതോ ക്രൈംത്രില്ലര്‍ മാസികയില്‍ കൂലി എഴുത്തുകാരന്‍ ആയിരുന്ന ,സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ ഒളിച്ചോടി പട്ടാളത്തില്‍ ചേര്‍ന്ന. പട്ടാളത്തില്‍ നിന്നും ഒളിച്ചോടി കൂലി എഴുത്ത് ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ച നായര്‍ അല്ലാത്ത,കുടുബത്തില്‍ ഒരു നായര്‍ നാമധാരി പോലും ഇല്ലാത്ത തെക്അുംഭാഗം
അ ച്ചന്‍ വീട്ടുകാരന്‍ (അവിടെ നായര്‍ വീടുകളിലെ അമ്ത സ്മാനം ഇല്ഥ .അച്ലന്‍ ഛട്ടി കൂട്ടിയ പുസ്തകം വായിച്ചാവണം പയ്യന്‍സ് എന്നെ നായര്‍ വിരോധി ആക്കിയത് .യഥാര്‍ത്ഥ നായര്‍ നവോത്ഥാന നായകരെ കണ്ടെത്തി അവരെ (ആധുനിക വാഴൂര്‍ സൃഷ്ടാവ് തീര്‍ത്ഥപദസ്വാമികള്‍ -വടക്കന്‍ പറവൂര്‍ കാരന്‍ നല്ലൊരു കുറുപ്പ് ,അദ്ദേഹത്തിന്‍റെ ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മ –പന്തണ്ട് വയസ് വരെ കൂമ്പാള കോണകം മാത്രം ഉടുത്തു നടന്നിരുന്ന നായര്‍ പെണ്‍കുട്ടി കളെ മാന്യമായ വസ്ത്രം ധരിപ്പിക്കാന്‍ കാരണം മഹിളാമന്ദിരം സ്ഥാപക കൂടി ആയ ഈ മഹതി ആണ് ) സ്വാമി നാരായണന്‍ ആയി മാറിയ തൊടുപുഴ സി.കെ നാരായണ പിള്ള അടൂര്‍ സ്വാമി ആയി മാറിയ വൈക്കം കാരന്‍ സി.കെ നാരായണ പിള്ള കൌപീനം മാത്രം ധരിച്ചു നടന്നിരുന്ന കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ -ഒരു പാലക്കാടന്‍ മേനോന്‍ തുടങ്ങിയവര്‍ )
പൊതു സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന തന്നെ എങ്ങനെ നായര്‍ വിരോധി ആക്കി പൊതു ജനം മുമ്പാകെ അവതരിപ്പിക്കും ?നായര്‍ നവോത്ഥാന ത്തില്‍ കാര്യമായ യാതൊരു പങ്കും വഹിക്കാത്ത ചട്ടമ്പി സ്വാമികള്‍ക്ക്, അദ്ദേഹവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന എന്‍ എസ് എസ് എന്ന സമുദായ സംഘടനനല്‍കി പോരുന്ന അതിര് കടന്ന പ്രാധാന്യം സമ്മതിച്ചു തരില്ല എന്നത് മാത്രമാണ് ഈയുള്ളവന്‍ ചെയ്ത/ചെയ്യുന്ന കുറ്റം .ചട്ടമ്പി സ്വാമികളെ തിരിഎന്നും തീരത് ഥപാദ സ്വാമികളെ പന്തം /തീവെട്ടി എന്നു പറയാറുണ്ട് . വിശേഷിപ്പിക്കാറുണ്ട് എന്നത് സത്യം .വിവരം ഉള്ളവര്‍ക്ക് ആ സത്യം മനസ്സിലാകും അവര്‍ അനുമോദി ക്കാറും ഉണ്ട്
വസ്തുതകള്‍ മനിസ്സിലാക്കി വരുമ്പോള്‍ നായര്‍ അല്ലാത്ത ഡോ കാനം ആണ് യഥാര്‍ത്ഥ നായര്‍ സ്നേഹി എന്ന് പൊതുജനം പറയും വിധിക്കും .താക്കോല്‍ സ്ഥാനക്കാര്‍ എന്ത് പറയും അംഗീകരിക്കും എന്നെനിക്കറിയില്ല .
EMALAYALEE.COM
ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വര്‍ണ്ണ വിഭാഗങ്ങളില്‍ ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...