Thursday, 4 January 2018

ചരിത്രത്തോടു നീതികാട്ടാത്ത എസ് ജയചന്ദ്രന്‍ നായര്‍

ചരിത്രത്തോടു നീതികാട്ടാത്ത എസ് ജയചന്ദ്രന്‍ നായര്‍
==============================================
ചരിത്രത്തോടു നീതികാണിക്കാന്‍, സഖാവ് കെ.ആര്‍ ഗൌരിയമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, അവരുടെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുമ്പില്‍ (വി.എസ് ,ഇന്നസന്‍റ് മുതലായവരുടെ മുറികളിലെ മെഴുക് പ്ര തിമകള്‍ പോരാ) സ്ഥാപിക്കണം എന്ന് കാട്ടി പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ എഴുതിയ ലേഖനം കലാകൌമുദി 2018 ജനുവരി 07 /2209 ലക്കത്തില്‍ (പുറം 4-6) വായിക്കാം .അദ്ദേഹത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു .
ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്‍റെ പ്രതിമ ഏതു പോസ്സില്‍ വേണം നിര്‍മ്മിക്കാന്‍ എന്ന് തീരുമാനിക്കാന്‍ ഒരേ ഒരാള്‍ക്കേ കഴിഞ്ഞുള്ളൂ .
ശ്രീ നാരായണ ഗുരുവിനു മാത്രം .”രൂപായില്‍ കാണുന്ന വിധം ഒരു വശം തിരിഞ്ഞുള്ള പോസ്സില്‍ ഫോട്ടോഗ്രാഫര്‍ ശേഖരന്
മുമ്പാകെ ഗുരു ഇരുന്നു ഗുരു ഫോട്ടോ എടുപ്പിച്ചു എന്ന് കേരള ബോസ്വെല്‍ കോട്ടുകൊയിക്കല്‍ വേലായുധന്‍ തന്‍റെ ശ്രീ നാരായണ ഗുരു എന്ന ആത്മകഥയില്‍ എഴുതുന്നു (പുറം175-76 ) ഒരു പക്ഷെ ഇനി അങ്ങനെ ഒരു ഭാഗ്യം കിട്ടുന്ന വ്യക്തി സഖാവ് ഗൌരിയമ്മ ആണെന്ന് വരാം.അതിനുള്ള ഭാഗ്യം സഖാവിനു കിട്ടട്ടെ .കേരം തിങ്ങും കേരളനാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആകാനുള്ള അവസരം പാര്‍ട്ടിയിലെ നമ്പൂതിരി ആധിപത്യം കാരണം നടന്നില്ല ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രതിമ കിട്ടിയ ആദ്യ വനിത എന്ന സ്ഥാനം അങ്ങനെ കിട്ടും ,
എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയ ജയചന്ദ്രന്‍ നായര്‍ ലേഖനത്തില്‍ ചരിത്രത്തോടു നീതി കാട്ടിയില്ല ,കേരള ഭരണ–രാഷ്ട്രീയ ചരിത്രം അറിയാത്ത പുത്തന്‍ തലമുറ ആ ലേഖനം വായിച്ചു തെറ്റായ ധാരണകള്‍ വച്ച് പുലര്‍ത്തും
“ഭൂവുടമാ സമ്പ്രദായത്തിന്‍റെ പുതുക്കിയെഴുതിയ നിയമ നിര്‍മ്മാണത്തിന്‍റെ ശില്പി “എന്ന ബഹുമതിക്കര്‍ഹ അല്ല സഖാവ് ഗൌരിയമ്മ .പണ്ട് ഗൌരിയമ്മയും വി.ആര്‍ കൃഷണ അയ്യരും തമ്മില്‍ കേരള ഭൂപരിഷ്കരണ സൃഷ്ടിയെ കുറിച്ച് സ്വന്തം വാദം ഉയര്‍ത്തി .തന്‍റെ കുഞ്ഞ് എന്ന് ഗൌരിയമ്മ .തന്‍റെ കുഞ്ഞ് എന്ന് വി.ആര്‍.അക്കാലത്ത് ഞാന്‍ എഴുതി അച്ഛനും അമ്മയും എന്ന്‍ സമ്മതിച്ചു ഇരുവരും ഒരു ഒത്തു തീര്‍പ്പില്‍ എത്തരുതോ? എന്ന് .അന്നൊരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എഴുതി .അവര്‍ ഇരുവരുമല്ല ജനയിതാവ് സി.എച്ച് .കണാരന്‍ എന്ന് (വിവരക്കേടിനു ഒരു നോബല്‍ സമ്മാനം നല്‍കുകയാണെങ്കില്‍ അത് ആ ലേഖകന് കൊടുക്കണം)
ശരിയായ ചരിത്രം കേരള ഭൂ പരിഷകരണ നിയമ ചരിത്രം നമുക്കൊന്ന് വായിക്കാം :
നമ്മുടെ സംസ്ഥാനത്ത് (അക്കാലം കേരളമില്ല ; തിരുക്കൊച്ചി ) ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പട്ടം താണുപിള്ളയുടെ പി.എസ.പി മന്ത്രിസഭയിലെ ധന-റവന്യു-വനം മന്ത്രി ആയിരുന്ന പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍, പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്‍റ് പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ലെഫ്റ്റ് പൊളിറ്റിക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍, പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍,(1954ആഗസ്റ്റ്‌ 7)
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്‍റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി”
മുഖ്യമന്ത്രി പട്ടം അക്കാലത്തെ ഒരു ജയചന്ദ്രന്‍ നായരോട് അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്. ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന് പട്ടം പൊങ്ങച്ചം പറഞ്ഞു . .”അപ്പോള്‍ കോണ്ഗ്രസ്സോ?” എന്ന് “ മാധ്യമ നായര്‍
“കോണ്ഗ്രസ്സും കാണില്ല” എന്ന് മുഖ്യന്‍ പട്ടം .
തന്‍റെ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഭൂപരിഷകരണബില്‍ പാസ്സായിക്കഴിഞ്ഞാല്‍, തിരുകൊച്ചിയില്‍ കമൂണിസ്റ്റു- കോണ്ഗ്രസ് പാര്‍ട്ടികള്‍ രണ്ടും കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ വാര്‍ത്ത . .ഇരു പാര്‍ട്ടികളും ചേര്‍ന്ന് പട്ടത്തിനെ (ഒപ്പം പി എസ് നടരാജപിള്ളയേയും ) താഴെ ഇറക്കി എന്ന ചരിത്രം ഇവിടെ ജയചന്ദ്രന്‍ നായര്‍ മറച്ച് വയ്ക്കുന്നു
ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും തിരുക്കൊച്ചി മുഖ്യ മന്ത്രി സി .കേശവനെ നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിളയ്ക്കു ന്നവനും കുടികിടപ്പുകാരനും കൂടുതല്‍ രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്നപ്രൊഫ.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ്/നീലന്റെ ഭാര്യാ പിതാവ് )എഴുതിയ “.സി കേശവന്‍- ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.
ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് വൈക്കം കാരന്‍ ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതെ പോയി.
1956 ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടുക്കുമ്പോഴാണ് സാക്ഷാല്‍ നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയും
അതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
കൂടുതലറിയാന്‍ പി.സുബ്ബയ്യാ പിള്ള തയാറാക്കി കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച “പി.എസ് നടരാജപിള്ള” എന്ന ജീവചരിത്രം 1991പുറം 126-128 കാണുക .
ആ ബില്‍ ചര്‍ച്ചയില്‍ ആണ് അന്നത്തെ പ്രതിപക്ഷാംഗം കെ.ആര്‍ ഗൌരി (അന്ന് അമ്മ ആയിട്ടില്ല വെറും “ഗൌരി” )”അവസാനത്തേ ത്തിന്‍റെ ആദ്യം കുറിയ്ക്കപ്പെട്ടു” : എന്ന് പ്രസംഗിച്ചത് എന്നതും ചരിത്രം .
പക്ഷെ പില്‍ക്കാലത്ത് ഗൌരിയമ്മ കേരളഭൂപരിഷകരണ ബില്‍ തന്‍റെ സൃഷ്ടി എന്ന് വാദിച്ചു . വി.ആര്‍ കൃഷണ അയ്യര്‍ ആകട്ടെ ആ ബില്‍ തന്‍റെ സൃഷ്ടി എന്നും
വാസ്തവം ജയചന്ദ്രന്‍ നായര്‍ എങ്കിലും എഴുതേണ്ടതല്ലേ ?

പി .കൃഷ്ണ പിള്ളയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അവര്‍

എന്നത് ശരി .പക്ഷെ അവര്‍ ജന്മം നല്‍കിയ ഒരു രാഷ്ടീയ പ്രസ്ഥാനം കേരളം ഭരിക്കുന്ന ഈ കാലഘട്ടം എന്നത് ശരിയല്ല .കമ്മൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ജന്മം നല്‍കിയത് സഖാവ് ഗൌരിയമ്മ അല്ല .ബ്രിട്ടീഷ്കാരെ തുരത്താന്‍ ശ്രമിച്ചു ആത്മാഹൂതി ചെയ്യപ്പെട്ടെ ധീരദേശാഭിമാനി വൈക്കം പദ്മനാഭ പിള്ളയുടെ ഒരു കൊച്ചു കൊച്ചു അനന്തരവന്‍ വൈക്കം കണ്ണെഴത്ത് കൃഷ്ണ പിള്ളയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിയ്ക്ക് ജന്മം നല്‍കിയത് 
.

No comments:

Post a Comment