Wednesday, 10 January 2018

ഏറെ പറയാന്‍ വകയുള്ള “മനോന്മണീയം” സുന്ദരന്‍ പിള്ളയും “അത്രയൊന്നും പറയാന്‍ ഇല്ലാത്ത” എം.ജി.എസ് നാരായണനും

ഏറെ പറയാന്‍ വകയുള്ള “മനോന്മണീയം” സുന്ദരന്‍ പിള്ളയും
“അത്രയൊന്നും പറയാന്‍ ഇല്ലാത്ത”
എം.ജി.എസ് നാരായണനും
=======================================================
കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖന്‍ ആയ ചരിത്ര ഗവേഷകനും ചരിത്രപണ്ഡിതനും ആണ് മുറ്റായില്‍ ഗോവിന്ദമേനോന്‍ നാരായണന്‍ എന്ന ഡോ എം .ജി.എസ് നാരായണന്‍ .അദ്ദേഹത്തിന്‍റെ ഡോക്ടറല്‍ (പി.എച്ച് .ഡി ) തീസ്സിസ് Prumals of Kerala (Cosmos Books Trichur 1st Edn 1996 pages 530 Price Rs1395) എന്ന പേരില്‍ ലഭ്യമാണ് .ജീവിച്ചിരിക്കുന്ന ഒരു മലയാളി തയാറാക്കിയ പ്രൌഡഗംഭീരമായ,അടിപൊളി ഗവേഷണ പ്രബന്ധം .ശാസ്ത്രേതര വിഷയങ്ങളില്‍ ഇത്രയും ബൃഹത്തായ, മഹത്തായ ഒരു ഗവേഷണ പഠനം മറ്റൊരു മലയാളിയ്ക്ക് തയാറാക്കി പ്രസിദ്ധീകരിക്കാന്‍ അടുത്ത കാലത്തെങ്ങും കഴിയുമെന്ന് തോന്നുന്നില്ല .ഡോ .എം ജി.എസ്സിനു അക്കാര്യത്തില്‍ അഭിമാനിക്കാം .നാം മലയാളികള്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കാം .
പക്ഷെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പ്രൊഫ .ടി ആര്‍ വേണുഗോപാല്‍ അവകാശപ്പെടുന്നത് പോലെ (കേസരി മാസിക എം.ജി.എസ് നാരായണന്‍ ശതാഭിഷേക പതിപ്പ് 2017 ജനുവരി 20 പുറം 19) “ശാസ്ത്രീയ കേരള ചരിത്ര പിതാവ്” എന്ന ബഹുമതി ഡോ .എം ജി.എസ്സിന് ചാര്‍ത്തി കൊടുക്കാന്‍ വിവരം ഉള്ള ,കേരളചരിത്രം ശരിയ്ക്കും വായിച്ചിട്ടുള്ള ഒരാള്‍ക്കും കഴിയില്ല .കാരണം ആ ബഹുമതി നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അകാലത്തില്‍ പ്രമേഹ ബാധയുടെ രാജകുരുവിനാല്‍ അന്തരിക്കേണ്ടിവന്ന “മനോന്മണീയം” പെരുമാള്‍ സുന്ദരം പിള്ള എന്ന ആലപ്പുഴക്കാരന്‍ മലയാളിക്ക് മാത്രം അവകാശപ്പെട്ട ബഹുമതിയാണ്. തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന സുന്ദരന്‍ പിള്ള കേരളത്തിന്‍റെ മാത്രമല്ല ദക്ഷിണേന്ത്യ യുടെ മൊത്തം ശാസ്ത്രീയ ചരിത്ര പിതാവ് എന്ന ബഹുമതിയക്കര്‍ഹന്‍ ആണെന്ന് ചരിത്ര വായന നന്നായി നടത്തിയവര്‍ക്ക് മനസ്സിലാകും
തന്‍റെ ലേഖനങ്ങളില്‍ ,സംഭാഷണങ്ങളില്‍ ,അഭിമുഖങ്ങളില്‍ ഡോ .എം ജി.എസ്,മനോന്മണീ യം സുന്ദരന്‍ പിള്ളയെ താഴ്ത്തി കെട്ടാന്‍,തമസ്കരിക്കാന്‍ , ആവര്‍ത്തിച്ചാവര്‍ ത്തിച്ചു ശ്രമിച്ചു കാണാറുണ്ട്. (ചരിത്രം ,വ്യവഹാരം –കേരളവും ഭാരതവും കറന്റ് ബുക്സ് ജൂണ്‍ 2015 പുറം130 കാണുക –“അത്രയൊന്നും പറയാനില്ലാത്ത “ സുന്ദരന്‍ പിള്ള എന്ന അതി നീചമായ പ്രയോഗം നമുക്ക് കാണാം ) അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിതമാകുന്നത് 1910 ല്‍ മാത്രം .സ്ഥാപകന്‍ സുന്ദരം പിള്ള അല്ല ടി .ഏ .ഗോപിനാഥ റാവു എന്ന് സ്ഥാപിക്കയാണ് നാരായണ ലക്‌ഷ്യം .കേരള ആര്‍ക്കിയോളജി വകുപ്പിന്‍റെ സൈറ്റ് ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിട്ടി ല്ലാത്ത ഒരു ഗവേഷണപടു.
Kerala State Department of Archaeology evolved into its present form consequent to the integration of The Department of Archaeology in the erstwhile states of Cochin and Travancore on the formation of the Kerala State, the ancient sites and monuments in the District of Malabar which was part of the former Madras Province came under the Jurisdiction of the Kerala State Department of Archaeology. The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance .In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore. എന്ന ഭാഗം ഡോ എം ജി.എസ് വായിച്ചിട്ടില്ല .പക്ഷെ നെറ്റ് പരതാന്‍ അറിയാവുന്ന ഏതൊരു സ്കൂള്‍ വിദ്ധ്യാര്‍ത്ഥിയും ആ സത്യം കണ്ടെത്തും
ഡോ .എം ജി എസ്സ്നാരായണ ന്‍റെ 512 പേജുള്ള ഗവേഷണ ഗ്രന്ഥം ഒരു തുലാസില്‍ ഒരു വശത്തും പി സുന്ദരന്‍ പിള്ള യുടെ വെറും 140 പേജ് വരുന്ന Some Early Souvereigns of Travancore 1st Edn 1894 2nd Edn 1943by P. S.Nataraja Pillai Saiva Sidhantha Sabha Tirunelvely
മറ്റേ വശത്തും വച്ച് തൂക്കിയാല്‍ സുന്ദരം പിള്ളയുടെ കൃതി നിലത്തു മുട്ടും .എം ജി.എസ് എഴുതിയ ഗ്രന്ഥം (510 പേജുകള്‍ )അങ്ങ് ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കും
സുന്ദരം പിള്ളയുടെ ഗ്രന്ഥത്തിലെ ഒറ്റ വാക്യം മതി എം ജി.എസ്സിന്‍റെ ഗവേഷണ ഗ്രന്ഥത്തെ കുപ്പയില്‍ എറിയാന്‍
Copper plate grants , being mostly the property of individuals or corporations ,always present the chance of turning out to be forgeries in favour of vested interests
പ്രായം എണ്‍പത്തി നാലിലെത്തി,ശതാഭിഷേകം കഴിഞ്ഞിട്ടും ഡോ .എം ജി എസ് നാരായണന്‍ കണ്ടെത്താത്ത ആ പരമ ചരിത്ര സത്യം സുന്ദരന്‍ പിള്ള എന്നേ എഴുതിവച്ചു .പക്ഷെ എം ജി എസ് കണ്ടതായി നടിച്ചില്ല
തരിസാപ്പള്ളി ശാസനത്തിലെ (സി.ഇ 849) അവസാന ഓല,പശ്ചി മേഷ്യന്‍ ലിപികള്‍ മാത്രമുള്ള സാക്ഷിപ്പട്ടിക ,വേണാടരചന്‍ അയ്യന്‍ അടികള്‍ എഴുതിച്ചു എന്ന് ഇന്നും കരുതുന്ന, ആ ധാരണയില്‍ തന്‍റെ ഗവേഷണ ഗോപുരം പടുത്തുയര്‍ത്തിയ, മുറ്റായില്‍ ഗോവിന്ദമേനോന്‍ നാരായണന് ഹാ കഷ്ടം .കാലം അദ്ദേഹത്തിന് മാപ്പ് നല്‍കില്ല .തെറ്റായ ബലം കുറഞ്ഞ മൂലക്കല്ലില്‍ കെട്ടിപ്പൊക്കിയ വ്യാജ കേരള ചരിത്ര ഗോപുര ഉടമയാണ് ഡോ .നാരായണന്‍ .
ഇനി നമുക്ക് Some Early Sovereigns എടുത്തു മാറ്റി സുന്ദരന്‍ പിള്ളയുടെ മറ്റൊരു ഗവേഷണ പ്രബന്ധം ആ തട്ടില്‍ വച്ച് നോക്കാം Tamil Antiquary Vol 1 No 3 യില്‍ വന്ന Some Mile Stones in the History of Tamil Literature (വെറും 65 പേജുകള്‍ മാത്രം ) വച്ച് നോക്കാം .അപ്പോഴും ആ തട്ട് നിലത്തു മുട്ടും .എം ജി എസ് പെരുമാള്‍ അങ്ങ് അത്യുന്നതങ്ങളില്‍ തന്നെ .ആ രണ്ടാം പ്രബന്ധത്തിന് മറ്റൊരു പേര്‍ കൂടിയുണ്ട് .വിഷയം വ്യക്തമാക്കുന്ന പേര്‍ The Age of Thiru Njana Sambandhar
ആ തട്ടിന് തൂക്കം കൂടാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ ഐതീഹസികമായ മറ്റൊരു കണ്ടെത്തല്‍ .പതിനാറാം വയസ്സില്‍ സമാധി പൂണ്ട തിരു ജ്ഞാനസംബന്ധര്‍ എന്ന തമിഴ് പണ്ഡിതന്‍റെ കാലം കൃത്യമായി നിര്‍ണ്ണയിച്ചത് ഈ പ്രബന്ധം വഴി ആയിരുന്നു .ദ്രാവിടഭാഷ കണ്ടെത്തിയ കാട്വേല്‍ കണ്ടെത്തിയ കാലം പന്ത്രണ്ടാം നൂറ്റാണ്ട് .അതിനാല്‍ ദ്രാവിഡ /തമിഴ് ഭാഷയ്ക്കും പഴക്കം അത്രമാത്രം എന്നായിരുന്നു സായ്പ്പിന്റെ മതം .സായിപ്പിനെ സുല്ല് ഇടീച്ച സുന്ദരന്‍ പിള്ള അദ്ദേഹത്തിന്‍റെ കാലം ഏഴാം നൂറ്റാണ്ട് എന്നും അതിനാല്‍ തമിഴിനു ഏറ്റവും കുറഞ്ഞത് അത്രയം പഴക്കമെങ്കിലും കാണണം എന്ന് സുന്ദരന്‍ പിള്ള വാദിച്ചു .സുന്ദരന്‍ പിള്ള അകാലത്തില്‍ അന്തരിച്ചു (1897) എന്നാല്‍ പില്‍ക്കാലത്ത് സുന്ദരന്‍ പിള്ള ആണ് ശരി എന്ന് ലോകം അംഗീകരിച്ചു .അതിനു തെളിവുകളും പുറത്ത് വന്നു.പഴക്കം ആധാരമാക്കി തമിഴ് ശ്രേഷ്ഠ ഭാഷാ നേടി .കരുണാനിധി സുന്ദരന്‍ പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെ നാടായ,അദ്ദേഹം കുറെ നാള്‍ അദ്ധ്യാപകനായി ജോലി നോക്കിയ,തിരുനെല്‍വേലിയില്‍ സുന്ദരനാര്‍ യൂണിവേസിറ്റി തന്നെ സ്ഥാപിച്ചു
.ദ്രാവിഡ ദേശ മാണ് ഭാരതത്തിന്‍റെ ഹൃദയം എന്ന് പാടുന്ന മനോന്മണീ യ നാടകത്തിലെ അവതരണ ഗാനം തമിഴ് നാട്ടിലെ ദേശീയ ഗാനം ആയി സര്‍ക്കാര്‍ അംഗീകരിച്ചു .ജന്മ നാട്ടില്‍ കിട്ടത്ത അംഗീകാരവും സമ്മതിയും സുന്ദരന്‍ പിള്ളയ്ക്ക് തമിഴ് നാട്ടില്‍ കിട്ടി മാര്‍ഷല്‍ ഹാരപ്പയിലും സിന്‍ഡിലും ഭൂഗര്‍ഭ പര്യവേഷണം നടത്തുന്നതിനു മുപ്പതു കൊല്ലം മുമ്പ് പ്രാചീന ഭാരതസംസ്കാരം ദ്രാവിഡ സംസ്കാരം എന്ന് കണ്ടെത്തിയ ചരിത്ര പണ്ഡിതന്‍ ആയിരുന്നു സുന്ദരം പിള്ള .1892 –ല്‍ ചിക്കാഗോ യാത്രയ്ക്ക് മുമ്പ് സ്വാമി വിവേകാന്ദന്‍ ആയി മാറി യിട്ടില്ലാത്ത നരേന്ദ്ര ദത്ത് പേരൂര്‍ക്കടയില്‍ ഹാര്‍വി ബംഗ്ലാവില്‍ എത്തി സുന്ദരന്‍ പിള്ളയുമായി കൂടികണ്ടപ്പോള്‍ ഞാനൊരു ശൈ വനും ദ്രാവിടനും എന്ന് ധൈര്യമായി പറയാന്‍ സുന്ദരന്‍ പിള്ള ധൈര്യം കാട്ടി .വംശീയ ചിന്ത വച്ച് പുലര്‍ത്തുന്നവന്‍ എന്ന പരിഹാസം ചിലര്‍ അക്കാലത്ത് പിള്ളയില്‍ ചുമത്തുകയും ചെയ്തു
ഭൂഗര്‍ഭ പര്യവേഷണം നടത്തേണ്ടത് നര്‍മ്മദ-കാവേരി തടങ്ങളില്‍ വേണം എന്നാവശ്യപ്പെട്ട ചരിത്ര പണ്ഡിതന്‍ ആയിരുന്നു പിള്ള .ദക്ഷിണേന്ത്യന്‍ ചരിത്രം ആദ്യം വിശദമായി എഴുതിയതും പിള്ള .അദ്ദേഹത്തില്‍ നിന്ന് പ്രചോദനം കിട്ടിയാണ് കെ.എ. നീലകണ്ട ശാസ്ത്രികള്‍ ,കനകസഭ പിള്ള)എന്നിവര്‍ ദക്ഷിണേന്ത്യന്‍ ചരിത്ര രചന തുടങ്ങിയത്
കേരളത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയവര്‍ എന്നും അതിനു മുമ്പ് ഭൂമി കര്‍ഷകര്‍ ആയ “വെള്ളാളര്‍” കൈവശം ആയിരുന്നു എന്നും അവര്‍ക്ക് സ്വന്തമായി ഭരണം നടത്താന്‍ “നാട്ടു കൂട്ടങ്ങള്‍” ഉണ്ടായിരുന്നു എന്നും “മണലിക്കര “ ശാസനത്തില്‍ നിന്നും കണ്ടെത്തിയത് സുന്ദരന്‍ പിള്ള
ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന്‍ ചിലര്‍ അവകാശപ്പെടുന്ന “പ്രാചീന മലയാളം”(1912) ,”വേദാധികാര നിരൂപണം”(1921) എന്നിവയിലെ ആശയങ്ങള്‍ സുന്ദരന്‍ പിള്ളയുടെ ജ്ഞാന പ്രജാഗര പ്രഭാഷണങ്ങളില്‍ നിന്ന് കിട്ടിയവ ആയിരുന്നു എന്നതാണ് സത്യം മദ്രാസ്സില്‍ വച്ച് കാള്‍ഡ് വെല്‍ ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിലെ വിവരങ്ങള്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത കുഞ്ഞന്‍പിള്ള ചട്ടമ്പി എങ്ങനെ ഉള്‍ക്കൊള്ളും എന്ന് ചട്ടമ്പി സ്വാമികള്‍ -ഒരു ധൈഷണിക ജീവചരിത്രം എഴുതിയ ആര്‍ രാമന്‍ നായര്‍ ,എല്‍ സുശീല ദേവി ,വൈക്കം വിവേകാനന്ദന്‍ എന്നിവര്‍ മനസ്സിലാക്കിയില്ല .പ്രൊഫ .ഗുപ്തന്‍ നായര്‍ പണ്ടേ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു (ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ അവസാന കൃതി കാണുക )
ഇംഗ്ലീഷ് അറിയാത്ത ചട്ടമ്പി സ്വാമികള്‍ ഇംഗ്ലീഷ് ബൈബിള്‍ ആധാരമാക്കി ക്രിസ്തുമത ഛെ ദനം എഴുതി എന്ന് പറയുന്നതും ശരിയാകാന്‍ സാധ്യത ഇല്ല .ഇംഗ്ലീഷ് അക്കാലത്ത് അറിയാവുന്ന തിരുവിതാം കൂര്‍ കാരന്‍ സുന്ദരന്‍ പിള്ള ആയിരുന്നു .
ഇനി ആരാണീ തിരുജ്ഞാന സംബന്ധര്‍ ?
ഏഴാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ ജീവിച്ചിരുന്ന ,പതിനാറാം വയസ്സില്‍ സമാധിയായ ഒരു ശൈവസിദ്ധന്‍ ആയിരുന്നു തിരുജ്ഞാന സംബന്ധര്‍ .അറുപത്തി മൂന്നു ശൈവനായനാര്‍ മൂന്നു വാല്യം വരുന്ന തിരുമുരൈ ഇദ്ദേഹം രചി ച്ചതാണ് .തമിഴ് സിദ്ധാന്തവേദ ഗ്രന്ഥം .അപ്പരുടെ സമകാലികന്‍ സിദ്ധരില്‍ .പെരിയപുരാണം (ചേക്കിഴാര്‍ പുരാണം ) ഈ സിദ്ധനെ കുറിച്ച് വിവരം നല്‍കുന്നു .പതിനൊന്നാം നൂറ്റാണ്ടില്‍ ആണ് പെരിയപുരാണ രചന .അതിനാല്‍ ദ്രാവിടവാദം കൊണ്ടുവന്ന കാട്വേല്‍ സംബന്ധര്‍ പതിനൊന്നാം നൂറ്റാണ്ടു കാരന്‍ എന്ന് ധരിച്ചു .ആ തെറ്റ് കണ്ടു പിടിച്ചത് സുന്ദരന്‍ പിള്ള .അങ്ങനെ അദ്ദേഹം പ്രസിദ്ധനായി .
ശിവപാദ ഹൃദിയാര്‍ ,ഭഗവതിയാര്‍ ദമ്പതികളുടെ പുത്രന്‍ ആയിരുന്നു സംബന്ധര്‍ ശീര്‍കാഴി എന്നറിയപ്പെട്ടിരുന്ന തമിഴ് നാട്ടില്‍ ജീവിച്ചിരുന്നു .മൂന്ന് വയസ് പ്രായമായപ്പോള്‍ മാതാപിതാക്കള്‍ കുഞ്ഞിനെ അടുത്തുള്ള ശിവപാര്‍വതി കോവിലില്‍ കൊണ്ടുപോയി .തൊഴുതു കൊണ്ട് നിന്നിരുന്ന പിതാവ് അത് കഴിഞ്ഞു നോക്കിയപ്പോള്‍ കുട്ടിയുടെ വായില്‍ മുലപ്പാല്‍ .ആര് നല്‍കി എന്ന് ചോദിച്ചപ്പോള്‍ ദേവിയെ കുട്ടി ചൂണ്ടിക്കാണിച്ചു .തുടര്‍ന്നു ഒരു പദ്യം ചൊല്ലി .ആ പദ്യമാണ് തേവാരത്തിലെ ആദ്യ പദ്യം ഏഴാം വയസ്സില്‍ പൂണ്നൂല്‍ ഇടുന്ന വേളയില്‍ ആ ബാലന്‍ വേദം വ്യക്തമായി ചൊല്ലി ആള്‍ക്കാരെ അമ്പരപ്പിച്ചു .പതിനാറാം വയസ്സില്‍ വൈശാഖ മാസത്തിലെ വിശാ ഖം നക്ഷത്രത്തില്‍ അദ്ദേഹം സമാധി ആയി
An inscription of Rajaraja Chola I at Tiruvarur mentions Sambandar along with Appar, Sundarar and the latter's wife Nangai Paravaiyar.
In 1921, an English translation of Sambandhar's hymns was done by Francis Kingsbury and GE Phillips, both of United Theological College, Bangalore (Edited by Fred Goodwill) and published in a book as Hymns of the Tamil Śaivite Saints, by the Oxford University Press
അവലംബം :വിക്കി

No comments:

Post a Comment