Sunday, 7 January 2018

നിറം പിടിപ്പിച്ച കണ്ണട ധരിച്ച “നവോത്ഥാന” ലേഖകര്‍

നിറം പിടിപ്പിച്ച കണ്ണട ധരിച്ച “നവോത്ഥാന” ലേഖകര്‍
================================================
കേരള നവോത്ഥാനത്തെ കുറിച്ചും നവോത്ഥാനനായകരെ കുറിച്ചും എഴുതിയറില്‍ ഒട്ടു മിക്കവരും നിറം പിടിപ്പിച്ച കണ്ണട ധരിച്ചവര്‍ ആണെന്ന് കാണാം .അയ്യങ്കാളി ജീവചരിത്രം എഴുതിയ ഏ .ആര്‍ മോഹന കൃഷ്ണന്‍ (മഹാത്മാ അയ്യങ്കാളി –ബുദ്ധ ബുക്സ് അങ്കമാലി ),വേലായുധന്‍ പണിക്കശ്ശേരി (അണയാത്ത ദീപങ്ങള്‍ കറന്റ് ബുക്സ് ) എന്നീ രണ്ടേ രണ്ടു പേര്‍ മാത്രമാണ് അപവാദം .എന്തിനു ആത്യാത്മിക നവോത്ഥാന നായകര്‍ എന്ന അവസാന കൃതി രചിച്ച എനിക്ക് ഗുരു തുല്യനായ ഗുപ്തന്‍ നായര്‍ സാര്‍ പോലും നവോത്ഥാനനായകരെ നിറം പിടിപ്പിച്ച കണ്ണട വച്ചാണ് വില ഇരുത്തിയത്
ഏറ്റവും കൂടുതല്‍ കേരളനവോത്ഥാനനായകരെ കണ്ടെത്തി അവരെ പൊതു സമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ച പി.ഗോവിന്ദ പിള്ള (കേരള നവോത്ഥാനം നാല് സഞ്ചയികകള്‍ -ചിന്ത ബുക്സ് ) മാര്‍കിസ്റ്റ് ചെമന്ന കണ്ണാട ധരിച്ചാണ് നേതാക്കളെ കണ്ടത് .ശിവരാജയോഗി എന്ന മഹാഗുരുവിനെയും മനോന്മണീ യം സുന്ദരന്‍ പിള്ള എന്ന ജ്ഞാന ഗുരുവിനെയും അദ്ദേഹം തമസ്കരിച്ചു .ജയ്‌ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള എന്ന ആദ്യകാല സ്വാതന്ത്ര്യ സമര സേനാനിയും തമസ്കരിക്കപ്പെട്ടു .ഒരിടത്ത് പോലും ആ പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചില്ല.പ്രൊഫ എസ് ഗുപ്തന്‍ നായരാകട്ടെ മനോന്മണീ യം സുന്ദരന്‍ പിള്ളയെ തമ്സ്കരിക്കയും മഹാഗുരു തൈക്കാട്ട് അയ്യാവിനെ അരപ്പേജില്‍ ഒതുക്കുകയും തെറ്റായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു .
ചട്ടമ്പി സ്വാമികളെ കുറിച്ച് എഴുതിയവര്‍ നായര്‍ സമുദായ ചന്ദന കണ്ണട വച്ചാണ് വസ്തുതകള്‍ കണ്ടത് .ഡോക്ടര്‍ ശങ്കരന്‍ കുട്ടി നായര്‍ ഒഴികെ മറ്റു മുഴുവന്‍ നായര്‍ ലേഖകരും ചട്ടമ്പി സ്വാമികളുടെ ഗുരുവിനെ അജ്ഞാതനായ "നായാടി " ആക്കി വിവരിച്ചു എന്നുകാണാം .മഹാഗുരു തൈക്കാട്ട് അയ്യാവു സ്വാമികള്‍ ,മനോന്മണീ യം എന്നീ ഗുരുക്കന്മാരെ തമസ്കരിച്ചു .ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രകാരന്മാര്‍ (നോവല്‍ ഗുരു എഴുതിയ കെ.സുരേന്ദ്രന്‍ ഒഴികെയുള്ളവര്‍ ) ആ ഗുരുക്കന്മാരെ തമസ്കരിച്ചു .ശ്രീനാരായണ ഗുരു അവര്‍ക്കെല്ലാം "സ്വയം ഭൂ" ആയ ഗുരു .
അയ്യന്‍ കാളിയെ കുറിച്ച് എഴുതിയ ദളിത്‌ -ദളിത്‌ ബന്ധു ലേഖകര്‍ അയ്യന്കാളിയ്ക്ക് ഗുരു ഇല്ല; ദൈവം ഇല്ല എന്നൊക്കെ എഴുതി പിടിപ്പിച്ചു .ടി എച്ച് .പി ചെന്താര ശ്ശേരി മാത്രം ആണ് അപവാദം
കേരള നവോത്ഥാന നായകരെ കുറിച്ച് എഴുതിയ നസ്രാണി എഴുത്തു കാരാകട്ടെ വിദേശ കണ്ണട വച്ചാണ് നവോത്ഥാന നായകരെ വീക്ഷിച്ചതും .അവരെ സംബന്ധിച്ച് എന്ത് തൈക്കാട്ട് എന്ത് മനോന്മണീ യം?
പക്ഷെ മോഹന കൃഷ്ണന്‍ ,വേലായുധന്‍ പണിക്കശ്ശേരി എന്നിവര്‍ തികച്ചും നിക്ഷ് പക്ഷമായി നായകരെ വിലയിരുത്തി .മഹാഗുരു തൈക്കാട്ട് അയ്യാവ് എന്ന ആത്മീയ ഗുരുവും മനോന്മണീ യം സുന്ദരന്‍ പിള്ള എന്ന ജ്ഞാന ഗുരുവും കേരള നവോത്ഥാന നായകരെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമായി എഴുതി വച്ചു
.മോഹന കൃഷ്ണന്‍ എഴുതിയ മഹാത്മാ അയ്യങ്കാളി നമുക്കൊന്ന് വായിക്കാം (പുറം 44-45)

“തന്‍റെ യോഗസിദ്ധികളെയോ ആദ്ധ്യാത്മിക ജ്ഞാനത്തെയോ അധികം ആരെയും അറിയിക്കാതെ ഇരിയ്ക്കാന്‍ ആഗ്രഹിച്ച ഇദ്ദേഹത്തിനു (ശിവരാജ യോഗി തൈക്കാട്ട് അയ്യാവ് 1814-1909)ഭാരതത്തിനു മുഴുവന്‍ അഭിമാനിക്കാവുന്ന ശിഷ്യന്മാരെ ലഭിച്ചത് ഏതോ നിയോഗം ആയിരിക്കാം .ശ്രീമദ്‌ ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരുദേവന്‍ ,മഹാത്മാ അയ്യങ്കാളി –ഈ ആചാര്യ ത്രയത്തിന്‍റെ ഗുരുസ്ഥാനം എന്നത് അപൂര്‍വ്വ മഹത്വം തന്നെയാണ് .
ഇനി പുറം (78 )
അയ്യാ സ്വാമി ഒരു ഊര്‍ജ്ജ നിലയം ആയിരുന്നു .(Power Station ) അവിടെ നിന്നും ഓരോരുത്തരും അവരവര്‍ക്ക് ആവശ്യം ഉള്ളതെടുത്ത് അതിനെ വികസിപ്പിച്ചു.അദ്ദേഹം പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടില്ല .രാമകൃഷ്ണ ദേവന് സ്വാമി വിവേകാന്ദന്‍ എന്ന പോലെ ഇവിടെ അയ്യാസ്വാമിക്ക് മൂന്നു ശിഷ്യ പ്രമുഖര്‍ .അറിവിലൂടെ ആചാര്യര്‍ ആയിത്തീര്‍ന്ന ചട്ടമ്പി സ്വാമികളും ഗുരുടെവനും ഒപ്പം ആച്ചരിച്ചതിലൂടെ ആചാര്യ സ്ഥാനത്ത് ഗണിക്കാവുന്ന അയ്യങ്കാളിയും .സമൂഹത്തിന്‍റെ യഥാര്‍ത്ഥ മോക്ഷ ദായകന്‍ ആയിട്ടായിരുന്നു അയ്യാസ്വാമി അയ്യങ്കാളിയെ കണക്കാക്കി ഇരുന്നത് .ഭാവിയുടെ വാഗ്ദാനം ആണ് അയ്യങ്കാളി എന്ന് അയ്യാസ്വാമി തിരിച്ചറിഞ്ഞു .
(വളരെ കുറച്ചു വാക്യങ്ങളില്‍ എത്ര ഭംഗിയായി നവോത്ഥാന ത്രിമൂര്ത്തികളുടെ ഗുരുവിനെ –ആ മഹാഗുരുവിനെ –മോഹന കൃഷ്ണന്‍ അവതരിപ്പിച്ചു എന്ന് കാണുക .ഗുപ്തന്‍ നായര്‍ സാര്‍ മോഹന കൃഷ്ണന്‍റെ കൈകളില്‍ തൊട്ടു തൊഴണം എന്ന് പറയട്ടെ )
ഇനി വേലായുധന്‍ പണിക്കശ്ശേരി യുടെ വാക്യങ്ങള്‍ (അണയാത്ത ദീപങ്ങള്‍ പുറം 22-27)
(തൈക്കാട്ട് അയ്യാ സ്വാമികള്‍) “ജീവിച്ചിരിക്കുമ്പോള്‍ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ചോ യോഗസിദ്ധികളെ സംബന്ധിച്ചോ ഒരു വിവരവും പരസ്യമാക്കിയിരുന്നില്ല.അതി ന് ശ്രമിച്ചിട്ടുള്ള ശിഷ്യരെയെല്ലാം തടയുകയും ചെയ്തിരുന്നു .സമാധിയ്ക്ക് ശേഷം തന്‍റെ മൂത്ത പുത്രനില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ജീവചരിത്ര സംബന്ധമായ വിവരങ്ങള്‍ ലഭിച്ചത് .ഗുരുവിനെ കുറിച്ച് ഒരിക്കല്‍ ചട്ടമ്പി സ്വാമികള്‍ പത്രങ്ങളില്‍ എഴുതാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നിര്‍ബന്ധ പൂര്‍വ്വം തടയുകയുണ്ടായി (ജന്മ ദിനത്തില്‍ പദ്യം എഴുതി വായിക്കാന്‍ ശ്രമിച്ച ചട്ടമ്പിയെ അതില്‍ നിന്ന് തടഞ്ഞു "നീ മുരുകനെ വാഴ്ത്തുക" എന്ന് പറഞ്ഞു എന്ന് കാലടി പരമേശ്വരന്‍ പിള്ള പ്രസിദ്ധീകരിച്ച ജീവച്ചരിത്രത്തില്‍ (1960)
തന്‍റെ സ്മരണയെ നില നിര്‍ത്താന്‍ ഒന്നും പാടില്ല എന്ന അഭിപ്രായത്താല്‍ തൈക്കാട്ടെ പൊതു ശ്മശാനത്തില്‍ മതി സമാധി എന്ന് പറ ഞ്ഞുറ പ്പിച്ചി രുന്നത്.പില്‍ക്കാലത്ത് മഹാരാജാവിന്‍റെ നിര്‍ദ്ദേശ പ്രകാരം ഗുരുവിന്‍റെ മഹാസമാധിയില്‍ ക്ഷേത്രം സ്ഥാപിക്ക യുണ്ടായി”
എന്നാല്‍ കഷ്ടമെന്നു പറയട്ടെ മോഹനകൃഷ്ണനും വേലായുധന്‍ പണി ക്കശ്ശേരിയും ജ്ഞാന പ്രജാഗരം ശൈവ പ്രകാശ സഭ എന്നിവയുടെ സ്ഥാപകന്‍ ആയ ദ്രാവിഡ സംസ്കാരം ആണ് പ്രാചീന ഭാരത സംസ്കാരം എന്ന് തറപ്പിച്ചു പറഞ്ഞ ശൈവന്‍ ആയ മനോന്മ ണീയം സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു

No comments:

Post a Comment