Saturday, 29 April 2017

ചരിത്രകാരനായ ശ്രീ ദളിത്‌ ബന്ധുവും ചരിത്രവായനക്കാരന്‍ മാത്രമായ ഞാനും

ചരിത്രകാരനായ ശ്രീ ദളിത്‌ ബന്ധുവും
ചരിത്രവായനക്കാരന്‍ മാത്രമായ ഞാനും
=====================================
ശങ്കര പ്പി"ള്ളയുടെ ശങ്ക" എന്ന പേരില്‍ എന്‍റെ പ്രിയ സുഹൃത്ത് വൈക്കം കാരന്‍ ദളിത്‌ ബന്ധു എന്‍.കെ ജോസ് 14 മേയ് 2017 ലക്കം കേരളശബ്ദം വാരികയില്‍(52,53 പേജുകള്‍ ) എഴുതിയ കത്ത് വായിച്ചു
വൈക്കം ക്ഷേത്രത്തിനു കിഴക്കുവശത്തുണ്ടായിരുന്ന ദളവാക്കുളവും വൈക്കം പത്മനാഭ പിള്ളയും തമ്മിലുള്ള ബന്ധം എന്‍റെ ഭാവനയില്‍ ഉടലെടുത്തതല്ല. പി.ശങ്കുണ്ണി മേനോന്‍ ,പ്രൊഫ ഏ ശ്രീധര മേനോന്‍ എന്നിവരുടെ ചരിത്ര ഗ്രന്ഥങ്ങളില്‍ ആ വിവരം ഇല്ല എന്നാണു എന്‍റെ ഓര്‍മ്മ . പപ്പനാവ പിള്ള വെട്ടിക്കൊന്ന നൂറുകണക്കിന് അയിത്ത ജാതിക്കാരുടെ പ്രേതം ഇട്ടു മൂടിയതിനാല്‍ ആണ് “പപ്പനാവപിള്ള കുളം” എന്ന പേര്‍ വീഴാതെ “ദളവാക്കുളം” എന്ന പേര്‍ വീണത് എന്ന കഥ ആദ്യമച്ചടിയില്‍ വന്നത് ദളിത്‌ ബന്ധു എഴുതിയ “വേലുത്തമ്പി”(ഹോബി പബ്ലീഷേര്‍സ് അംബിക മാര്‍ക്കറ്റ് വൈക്കം ) എന്ന കൃതിയില്‍ ആണെന്നാണു എന്‍റെ ഓര്‍മ്മ
.രക്തം വീണ കുളം “ഉതിരക്കുളം” (രുധിരക്കുളം ) എന്നാണു തിരുവിതാം കൂറില്‍ വിളിക്കപ്പെട്ടിരുന്നത് .എരുമകൊല്ലി (എരുമേലി ) പേട്ടയിലെ ഉതിരക്കുളത്തിന്‍റെ പുരാവൃത്തം പേട്ട തുള്ളലും ക്ഷേത്ര പുരാവൃത്തങ്ങളും എന്ന എരുമേലി സ്ഥലനാമ ചരിത്ര ഗ്രന്ഥത്തില്‍ (1976)
വിവരിക്കപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട .ഇരുനൂറില്‍ പരം ആയിത്തജാതിക്കാരുടെ ശവം ദളവാക്കുളത്തിലെ വെള്ളത്തില്‍ പപ്പനാവ പിള്ള മൂടി എന്നാണല്ലോ ദളിത്ബന്ധു ചരിതം .ബസ്റ്റാന്റ് നിര്‍മ്മാണ വേളയില്‍ കുളത്തില്‍ നിന്ന് എത്ര തലയോട്ടികള്‍, എത്ര കൈകാലുകളിലെ എല്ലുകള്‍,എത്ര വാരിയെല്ലുകള്‍ കിട്ടി എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട് .പപ്പനാവ പിള്ള എന്ന് ദളിത്‌ ബന്ധു വിളിക്കുന്ന മുളക് മടിശീലകാര്യക്കാരന്‍ (തിരുവിതാംകൂര്‍ ധനമന്ത്രി) പത്മനാഭ പിള്ളയുടെ “ഭൂതത്താന്‍ കെട്ടു” ചരിത്രം എന്‍റെ ഭാവനയില്‍ വിരിഞ്ഞത് അല്ല.,വെറും ഒരു പാവം ചരിത്രവായനക്കാരന്‍ മാത്രമായ ഞാന്‍, ദളിത്‌ ബന്ധുവിനെ പോലുള്ള, മറ്റൊരു ചരിത്രകാരന്‍റെ ഇംഗ്ലീഷിലുള്ള ചരിത്ര ഗ്രന്ഥത്തില്‍ നിന്ന് എടുത്തതാണ് എന്ന് എന്‍റെ കുറിപ്പില്‍ വ്യക് മാക്കിയിരുന്നു(ഡോക്ടര്‍ നന്ത്യാട്ടു സോമന്‍ ).മലയാള മൊഴിമാറ്റം മാത്രമാണ് എന്‍റെ വക .അതില്‍ എന്‍റെ ഭാവന ലവലേശം ഇല്ല.
വേലുത്തമ്പി മാത്രം ആയിരുന്നില്ല തിരുവിതാം കൂറില്‍ ദളവാ .ചേര്‍ത്തല വാരനാടു ക്ഷേത്ര പരിസരത്ത് വച്ച് “കുമ്പളങ്ങ കീറി കുറിക്കാതെ കുരു എടുക്കാന്‍”, കാഴ്ച ദ്രവ്യം വാങ്ങി, പണിക്കര്‍ ,കര്‍ത്താ,കൈമ്മള്‍ ,ഉണ്ണിത്താന്‍,കാമ്പിത്താന്‍ വാലുകള്‍ നല്‍കാന്‍ മാര്‍ത്താണ്ട വര്‍മ്മ മഹാരാജാവിനു ഉപദേശം നല്‍കിയ രാമയ്യനും ദളവ ആയിരുന്നു .ആദ്യ ദളവാ ..അദ്ദേഹം വൈക്കം ക്ഷേത്രത്തില്‍ തൊഴാന്‍ വന്നപ്പോള്‍, കുളിച്ച കുളമോ അല്ലെങ്കില്‍ അദ്ദേഹത്തിന് കുളിക്കാന്‍ കുഴിപ്പിച്ച കുളമോ ദളവാ ക്കുളം എന്ന്‍ പില്‍ക്കാലത്ത് വിളിക്കപ്പെടാം .
കുളത്തില്‍ ശവങ്ങള്‍ ഇട്ടു മൂടപ്പെട്ടു എന്നതിന് തെളിവ് ദളിത്ബന്ധു എന്ന കഥാകാരന്‍ നല്‍കുന്നില്ല എന്ന് എടുത്തു പറയട്ടെ .തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ തലയോലപ്പറമ്പ്കാരന്‍ കെ.ആര്‍ നാരായണന്‍ ഉണ്ടാക്കിയ ഒരു കെട്ടുകഥ ആവണം വൈക്കം കൂട്ടക്കൊല (1806).ശങ്കുണ്ണി-ശ്രീധര മേനോന്മാര്‍(1876& 1967) അക്കഥ പറയുന്നില്ല താനും.പക്ഷെ ദളിത്‌ ബന്ധു അത് അവരുടെ സഹായം കൂടാതെ ചരിത്രമാക്കി പുസ്തകം എഴുതി എന്ന് കാണുക
പി.ശങ്കുണ്ണി മേനോന്‍(1876) , പ്രൊഫ ഏ ശ്രീധര മേനോന്‍(1967) എന്നിവര്‍ എഴുതാത്ത ചരിത്രം വൈക്കത്തിനുണ്ട് .കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത “സഖാവ്”. പി.കൃഷണ പിള്ളയും വൈക്കം പത്മനാഭ പിള്ളയും ബന്ധുക്കള്‍ ആയിരുന്നു .ഈ വിവരം ഇതുവരെ ഒരു ചരിത്ര പുസ്തകത്തിലും അച്ചടിച്ചു വന്നിട്ടില്ല. സഖാവിന്‍റെ ജീവചരിത്രത്തില്‍ ആ വിവരം ഇല്ല .അതുകൊണ്ട് വൈക്കം പപ്പനാവ പിള്ള, സഖാവ് പി.കൃഷ്ണ പിള്ളയുടെ ബന്ധു അല്ല എന്ന് എന്‍റെ പ്രിയ സുഹൃത്ത് ദളിത്‌ ബന്ധു വാദിച്ചേക്കാം. എന്നാല്‍ ആ ബന്ധം അറിയാവുന്നവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.ചരിത്ര ഗ്രന്ഥത്തില്‍ വരാത്ത ചരിത്രം എത്രയോ ഇനിയുമുണ്ട് .അവ പിന്നാലെ എഴുതപ്പെടാം .അത് വെറും ഭാവന അല്ല എന്നറിയുക.

Tuesday, 18 April 2017

ആദ്യ ഭാഗ്യക്കുറിയും വൈക്കം പാച്ചു മൂത്തതും പിന്നെ ശ്രീനാരായണഗുരുവും

ആദ്യ ഭാഗ്യക്കുറിയും
വൈക്കം പാച്ചു മൂത്തതും
പിന്നെ ശ്രീനാരായണഗുരുവും
=======================================
ദര്‍ശനം എന്ന തലക്കെട്ടിനുകീഴില്‍ കലാകൌമുദി 2139 സെപ്തംബര്‍ 04.2016 ലക്കത്തില്‍ ഡോ ,ബി സുഗീത (മൊബൈല്‍ 9496100 405 ) ആദ്യ ലോട്ടറി തുടങ്ങിയത് ശ്രീനാരായണ ഗുരു എന്ന് സ്ഥാപിച്ചിരുന്നു .ഋതു ഭരാനന്ദ രചിച്ച നാരായണ ഗുരുവിന്‍റെ “ജീവിതദര്‍ശനം “എന്ന കൃതിയെ അവലംബിച്ചാണ് ഡോ .സുഗീത ആ അഭിപ്രായം രൂപീകരിച്ചത് .
“കേരളത്തില്‍ സഹകരണ പ്രസ്ഥാനം പിറവിയെടുക്കുന്നത് ഗുരുവിന്‍റെ വാക്കുകളില്‍ നിന്നാണ് “എന്നും അവര്‍ എഴുതി (പേജ് 22) .അതും സ്വാമികളുടെ പുസ്തകത്തില്‍ നിന്നാവാം .പ്രസ്തുത പുസ്തകം കാണാന്‍ സാധിച്ചില്ല
പക്ഷെ ഏ പ്രില്‍ ലക്കം കിളിപ്പാട്ട് മാസികയില്‍ (മണക്കാട് ,തിരുവനന്തപുരം ) എന്‍റെ പ്രിയ സുഹൃത്ത് വെള്ളനാട് രാമചന്ദ്രന്‍  ഏഴു  തിയ :ഭാഗ്യം വന്ന വഴികള്‍ (പേജ് 44-46) വായിക്കാന്‍ ഭാഗ്യം ലഭിച്ചു ..രാമചന്ദ്രന്‍ ഭാഗ്യക്കുറി ചരിത്രം വിശദമായി എഴുതുന്നു .
140 വര്‍ഷം മുമ്പ് വൈക്കം പാച്ചു മൂത്തത് (ഇദ്ദേഹത്തെയാണ്‌ നമ്മുടെ മഹാനായ ചരിത്രകാരന്‍ എം.ജി.എസ് “അത്രയൊന്നും പറയാന്‍ ഇല്ലാത്ത എന്ന വിശേഷണത്താല്‍ മനോന്മണീ യം സുന്ദരന്‍ പിള്ള യോടൊപ്പം കൊച്ചാക്കി കളഞ്ഞു കേരള ചരിത്രം എഴുതിയത് ) ആണ് ഭാഗ്യക്കുറി ആദ്യമായി തുടങ്ങിയത് എന്ന് വെള്ളനാട് രാമചന്ദ്രന്‍ (മൊബൈല്‍ 9495828585)

Saturday, 8 April 2017

ഇരുകാലിലും മന്തന്‍

ഇരുകാലിലും മന്തന്‍
=====================
ഒരു കാലില്‍ മുടന്ത് ഉള്ളവനെ
“മന്തന്‍” എന്ന് പരിഹസിക്കുന്ന
ഇരുകാലിലും മന്തുള്ള തിരുമൂലപുരം
മോഹന്‍ “പിള്ള” (അച്ഛനും അമ്മയും മകളും “പിള്ള”മാര്‍ )
തൊടുപുഴ വെള്ളാളര്‍ താഴ്ന്ന വെള്ളാളര്‍ എന്ന പേരില്‍
ഒരു പുസ്തകം തയാറാക്കി തൊടുപുഴയില്‍ വച്ചു തന്നെ അത് പ്രകാശിപ്പിക്കാന്‍ പോകുന്ന (ഏപ്രില്‍  23 ഞായര്‍  ശ്രീകൃഷ്ണ ഓഡിറ്റോറിയം.-സമയം അറിയാന്‍ വിളിക്കുക:- 9497129701Thekkumbhagam   Mohan), ചവറയില്‍ ജനിച്ച ,നായര്‍ “പെരുമയെ”(അങ്ങിനെയും അദ്ദേഹം ഒരു പുസ്തകം രചിച്ചു .പ്രസാധനം സ്വന്തം “അമ്മ ബുക്സ്” 2000)  
വാഴ്ത്താന്‍ തുടര്‍ച്ചയായി സൂകര പുസ്തപ്രസവം നടത്തുന്ന
എന്‍റെ പ്രിയ സുഹൃത്ത്,ചവറ  തെക്കുംഭാഗം മോഹന്‍ (പിള്ള)  “നായന്‍” മാരുടെ പൂര്‍വ്വ ചരിത്രം എന്ന കൃതി വായിച്ചിട്ടില്ല എന്ന് വ്യക്തം .
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (പഞ്ചാംഗം പുസ്തകശാല കുന്നംകുളം)എഴുതിയ രണ്ടു വാല്യവും എന്‍റെ
കയ്യില്‍ ഉണ്ട് .ആവശ്യമെങ്കില്‍ പ്രസക്ത ഭാഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉദ്ദരിക്കാം. .

നാഞ്ചിനാട്‌ വെള്ളാളര്‍ ,തൊടുപുഴ വെള്ളാളര്‍ എന്നിവര്‍ പരസ്പരം താഴ്ന്നവര്‍  ,കൂടിയവര്‍ എന്ന് പറഞ്ഞിട്ടുണ്ടാവും .പക്ഷെ അവര്‍ തങ്ങളില്‍ മറ്റവരെ “പത്തച്ചന്‍ മക്കള്‍” എന്നോ “പാഞ്ചാലി” പെണ്ണുങ്ങള്‍
എന്നോ വിളിക്കുമായിരുന്നില്ല .കാരണം അവര്‍ ഇരുകൂട്ടരുടെയും സ്ത്രീകള്‍ പതിവ്രതകള്‍ ആയിരുന്നു .വിവാഹ സമയത്ത് അവര്‍ ഇരുകൂട്ടര്‍ക്കും “അമ്മി ചവിട്ടി അരുന്ധതി കാണല്‍ “എന്ന പ്രതിജ്ഞ എടുക്കേണ്ടിയിരുന്നു

 “നായര്‍ പുരുഷാര്‍ത്ഥ സാധിനി”(1910) എന്ന നായന്‍ സമുദായ സംഘടന 9497129701കെട്ടിപ്പടുക്കാന്‍ വടക്കന്‍ പറവൂര്‍ കാരന്‍ നാണ്‌ക്കുട്ടന്‍ എന്ന നാരായണ “കുറുപ്പ്” (പില്‍ക്കാലത്ത്‌ തീര്‍ത്ഥപാദ സ്വാമികള്‍) ശ്രമിച്ചപ്പോഴും “നായന്‍ ഭ്രുത്യജനസംഘം” (1913-14 )രൂപീകരിക്കാന്‍ സാക്ഷാല്‍ മന്നത്ത് പത്മനാഭ “പിള്ള”
ശ്രമിച്ചപ്പോഴും “നായന്‍ “ (യൂകെയില്‍ NAIR എന്ന് പറഞ്ഞാല്‍ രോമ നാശിനി എന്നാണര്‍ത്ഥം എന്നറിയാന്‍ NAIR ഗൂഗിള്‍  ചെയ്യുക) താഴ്ന്ന കൂട്ടര്‍ എന്ന് പറഞ്ഞു പണിക്കന്‍- കുറുപ്പ്- കര്‍ത്താ- കൈമ്മള്‍ തുടങ്ങിയ
“ഉന്നത കുലജാതര്‍” മാറിനിന്നു . “നായന്‍” വിഭാഗം  വെറും പതിനെട്ടു മാത്രം .ശൈവ വെള്ളാള വിഭാഗം 112.തീര്‍ച്ചയായും അതില്‍ ഉയര്‍ന്നവരും താഴ്ന്നവരും
കര്‍ഷകരും കര്‍ഷക തൊഴിലാളികളും നെയ്തുകാരും പൂക്കച്ചവടക്കാരും കലം നിര്‍മ്മിക്കുന്നവരും പപ്പടം നിര്‍മ്മിക്കുന്നവരും കച്ചവടക്കാരും മറ്റും മറ്റും കാണും “ബ്യൂട്ടീഷന്‍സ്” (മീശ പ്രകാശകര്‍) ഉണ്ടോ എന്നറിഞ്ഞു കൂടാ .വാളെടുത്തവര്‍ കാണില്ല .പോരാളികളും ..

ഇപ്പോള്‍ പോലും പെരുന്ന നായര്‍, ദല്‍ഹി നായര്‍ (ശശി തരൂര്‍), തിരുവനന്തപുരം നായര്‍ ,ചവറ നായര്‍ ,കൊല്ലം തിരുമൂലപുരം നായര്‍ എന്നിങ്ങനെ നായര്‍ പലവിധം എന്ന് താക്കോല്‍ സ്ഥാനീയര്‍ “.പെരു”ന്ന “പെരുമ” ഉള്ളവര്‍. മറ്റുള്ളവര്‍ “അധകൃതര്‍”,അധമര്‍ . .
ഒരു കൂട്ടര്‍ മറ്റേ കൂട്ടര്‍ താണവര്‍ എന്ന് പറയും .തങ്ങള്‍ ഉയര്‍ന്നവര്‍ എന്നും പണ്ട് .പെണ്ണിനെ കൊടുക്കില്ല പന്തിയില്‍ ഇരുത്തില്ല .
.തൊട്ടുതിന്നില്ല   
അതെല്ലാം ഇപ്പോള്‍ മാറി നല്ല കാര്യം .പക്ഷെ മേനി പറയും .
“നായന്‍”  എന്ന വ്യാജേന നായര്‍ “പെരുമ” വിളംബരം ചെയ്യാന്‍
“മഷി പുരട്ടിയ കടലാസ് കച്ചവടം” നടത്തുന്ന
എന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ വാലില്ലാ നായരോ?
എങ്കില്‍ ഏതു നായര്‍ ?
അതോ പിള്ളയോ ?

എങ്കില്‍ എന്ത് പിള്ള ?

എം.ജി.എസ് പറഞ്ഞത് പച്ചക്കള്ളം

എം.ജി.എസ് പറഞ്ഞത് പച്ചക്കള്ളം
=================================
മാതൃഭൂമി ഏപ്രില്‍ 9-,ലക്കത്തില്‍ കെ.സി സുബി എം.ജി.എസ്സും ആയി നടത്തിയ അഭിമുഖത്തില്‍ (ആത്മവഞ്ചകരുടെ സമൂഹത്തിലാണ് ജാതി പിടിമുറുക്കുക പേജ് 34-47 ) രുവിതാംകൂറില്‍ ആര്‍ക്കിയോളജി വകുപ്പ്
തുടങ്ങിയത് 1910 ല്‍ എന്ന് പറഞ്ഞതായി വായിച്ചു .അവരുടെ വകയായി ട്രാവങ്കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് എന്ന് പറഞ്ഞ സീരീസ് ഉണ്ടാക്കി എന്ന് എം.ജി.എസ് തുറന്നു പറഞ്ഞു എം.ജി എസ് പറഞ്ഞത് പച്ചക്കള്ളം .എന്ന് ചൂണ്ടിക്കാണിക്കട്ടെ .
തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക മേധാവിയെ ,എം ജി.എസ് എപ്പോഴും തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1997) ആണ് “ശാസ്ത്രീയ കേരള ചരിത്രത്തിന്‍റെ പിതാവ്” . .
,ധന മന്ത്രി തോമസ്‌ ഐസക് താമസിക്കുന്ന “മന്‍മോഹന്‍ പാലസ് നിര്‍മ്മിച്ച ആള്‍” എന്ന് കണ്ണൂര്‍ യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ തരകന്‍ ധനമന്ത്രിയെ പറഞ്ഞു പഠിപ്പിച്ച (ധനമന്ത്രിയുടെ ഫേസ് ബുക്ക് പേജില്‍ നിന്ന് കിട്ടിയ വിവരം) അതേ സുന്ദരന്‍ പിള്ള .”മന്‍മോഹന്‍” സുന്ദരന്‍ പിള്ള അല്ല “മനോന്മണീയം” സുന്ദരന്‍ പിള്ള ..അദ്ദേഹം രചിച്ച തമിഴ്നാടകം ആണ് “മനോന്മണീയം(1891)
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Sovereigns of Travancore (1894) എന്ന പ്രബന്ധം തയ്യാറാക്കി. വീരരവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ ആദ്യ പുരാവസ്തു ഗവേഷണഫലം. .തിരുവിതാംകൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍
തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ,പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ലവര്‍ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പിള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്രയമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന് ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍” . എന്ന ജീവചരിത്രം കാണുക ) ..
രാജന്‍ ഗുരുക്കള്‍ക്ക്‌ ശരിക്കും അറിയാവുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം പി സുന്ദരന്‍ പിള്ള (C .E 1855-1897). എം ആര്‍ രാഘവാര്യര്‍,രാജന്‍ ഗുരുക്കള്‍ എന്നിവര്‍ കൂട്ടായി രചിച്ച കേരള ചരിത്രം ഒന്നാം വാല്യം 1991 (വള്ളത്തോള്‍ വിദ്യാപീഠം,ശുക പുരം പുറം 21-22 .കാണുക ഒരു ഖണ്ഡിക സുന്ദരന്‍ പിള്ളയ്ക്ക് നല്‍കി അവര്‍. പക്ഷെ എം.ജി എസ്സിന് അത് സഹിച്ചില്ല .”അത്രയൊന്നും പറയാന്‍ ഇല്ലാത്ത പി.സുന്ദരന്‍ പിള്ള”യ്ക്ക് ഒരു ഖണ്ഡിക കൊടുത്തു എന്ന പേരില്‍, മഹര്‍ഷി ദുര്‍വ്വാസാവിനെ പോലെ, എം.ജി.എസ് തുള്ളുന്നത് കാണുവാന്‍ അദ്ദേഹത്തിന്റെ ചരിത്രം വ്യവഹാരം (കറന്റ് പേജ് 130) കാണുക
രാജന്‍ ഗുരുക്കള്‍ എഴുതിയത് നമുക്കൊന്ന് വായിക്കാം
-----ലിഖിതങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ആധാരമാക്കിയുള്ള പി.സുന്ദരന്‍ പിള്ളയുടെ Some Early Sovereigns of Travancore (1891)എന്ന കൃതി ഈപുതിയ പ്രവണതയെ പ്രതിനിധാനം ചെയ്യുന്നു .”അതീത കേരളത്തിന്‍റെ മണ്മറഞ്ഞ വിളം ബരങ്ങള്‍” എന്നാണദ്ദേഹം ലിഖിതങ്ങളെ വിശേഷിപ്പിക്കുന്നത് .ലിഖിതങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വേണ്ടി സാധാരണ ജനങ്ങളെ ബോധാവാന്മാരാക്കുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തി .Indian Antiquary പോലുള്ള ഔദ്യോഗിക പത്രികകളില്‍ പഠനങ്ങള്‍ എഴുതികൊണ്ട് കൂടുതല്‍ വിപുലമായ ഒരു സദസ്സുമായും അദ്ദേഹം സംവദിച്ചു .അന്നോളം അഞ്ജാതര്‍ ആയിരുന്ന ഏതാനും തിരുവിതാം കൂര്‍ രാജാക്കന്മാരുടെ പേരും കാലവും കണക്കാക്കുകയാണ് തന്‍റെ പഠനത്തില്‍ സുന്ദന്‍ പിള്ള ചെയ്യുന്നത് .സാന്ദര്‍ഭികമായി ഓരോ ലിഖിതത്തിലും പ്രത്യക്ഷപ്പെടുന്ന വസ്തുതകളുടെ ചര്‍ച്ച ഉണ്ട് .അംഗീകൃത ധാരണയ്ക്ക് വിരുദ്ധമായി ലക്ഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അക്കാര്യം സൂചിപ്പിക്കുന്ന പതിവ് സുന്ദരന്‍ പിള്ളയ്ക്കുണ്ട്.കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി തന്‍റെ ഉറപ്പിച്ചുള്ള അഭിപ്രായം കരുതലോടെ പിന്നേയ്ക്ക് മാറ്റി വയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി .പല വിജ്ഞാന ശാഖകളുമായും പരിചയമുള്ള ആളാണെങ്കിലും സമഗ്രമായ ഒരു ചരിത്ര വീക്ഷണം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല .പഠനങ്ങള്‍ പലപ്പോഴും ലിഖിത മാത്ര പര്യ്വസാനികള്‍ ആണ്
........ഓരോ പുതിയ വസ്തുതയെയും സ്ഥിരീകരിക്കുന്ന ലിഖിതപാഠവും ഇംഗ്ലീഷ് പരിഭാഷയും നല്‍കുന്ന രീതി സുന്ദരന്‍ പിള്ളയുടെ കൃതിയുടെ സവിശേഷ തയാണ് .താന്‍ തിരുത്തലിനു സന്നദ്ധന്‍ ആണെന്ന പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ചരിത്ര വീക്ഷണത്തിന്‍റെ സ്വഭാവും .”
അകാലത്തില്‍ നാല്‍പ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അന്തരിച്ചു .അതിനിടയില്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു കണ്ടെത്തിയത് നൂറില്‍പ്പരം പുരാതന രേഖകള്‍ .അന്‍പതെണ്ണം വിശദമായി പഠിച്ചു .പതിനാലു എണ്ണത്തെ ആസ്പദമാക്കി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു .അജ്ഞാതര്‍ ആയിരുന്ന ഒന്‍പതു രാജാക്കന്മാരെ കുറിച്ചുള്ള വിവരം പ്രസിദ്ധീകരിച്ചു .പില്‍ക്കാലത്ത് അവയെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടായില്ല .ഒന്നിനും രണ്ടിനും ഇടയില്‍ ഒരു രാജാവിനെ കൂടുതലായി കണ്ടെത്തിയത് മാത്രം വ്യത്യാസം .നാഞ്ചിനാട്ടിലെ നാട്ടു കൂട്ടങ്ങളെ കുറിച്ചുള്ള മണലിക്കര ശാസനം (കൊ വ 410) മിത്രാനന്ദ പുരം ശാസനം ഇവയാണ് പ്രമുഖ കണ്ടെത്തലുകള്‍ .മണലിക്കര ശാസനം The Great Charter of Travancore എന്നറിയപ്പെടുന്നു
ഈ പഠനങ്ങളെ ആസ്പദമാക്കി മദിരാശി സര്‍വ്വകലാശാല, ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റി എന്നിവ സുന്ദരന്‍ പിള്ളയ്ക്ക് ഫെലോഷിപ്പുകള്‍ നല്‍കി ,ബ്രിട്ടീഷ് ഗവന്മേന്റ് “റാവു ബഹാദൂര്‍” സ്ഥാനവും പതിനായിരം രൂപാ സമ്മാനവും നല്‍കി .Dr .Hultzsch ,Rao Bahadur V.Venkitayya എന്നിവര്‍ സുന്ദരം പിള്ളയെ ബഹുമാനിക്കയും അംഗീകരിക്കയും ചെയ്തിരുന്നു .പാരിതോഷികമായി എന്ത് വേണമെന്ന് മഹാരാജാവ് ചോദിച്ചപ്പോള്‍ പുരാവസ്തു വകുപ്പ് തുടങ്ങിയാല്‍ മതി എന്നായിരുന്നു പിള്ളയുടെ മറുപടി .അങ്ങനെ തുടങ്ങിയതാണ്‌ തിരുവിതാം കൂര്‍ പുരാവസ്തു വകുപ്പ് .ആദ്യ മേധാവി സുന്ദരന്‍ പിള്ള തന്നെ ആയിരുന്നു എന്നതും എം.ജി.എസ് മറച്ചു വയ്ക്കുന്നു .പുരാവസ്തു വകുപ്പ് സൈറ്റില്‍ കൊടുത്തിരിക്കുന്നത് വായിക്കുക : The genesis of the Department of Archaeology in the erstwhile Travancore State may be traced back to December 1891 when the ruling sovereign Sri Mulam Thirunal Rama Varma (1885 to 1924) sanctioned a monthly grant of Rs.50/- for a year to Sri.P.Sundaram Pillai, (Professor of Philosophy, H.H.Maharajas College, present University College), and author of ˜Early Sovereigns of Travancore), for the maintenance of an establishment engaged in the study and interpretation of inscriptions. However no permanent arrangement was made until 1071 ME (1895-96 AD) for its continuance.In the same year a committee was constituted to advice the Government on the methods of maintenance and preservation of Historical sites and monuments in Travancore. (http://www.archaeology.kerala.gov.in/)
തീര്‍ച്ചയായും ശാസ്ത്രീയകേരള ചരിത്ര പിതാവ് എന്ന സ്ഥാനത്തിനര്‍ഹന്‍
എം.ജി.എസ് നാരായണന്‍ അല്ല .അദ്ദേഹത്തെ ഒരു “രണ്ടാനച്ചന്‍” ആയി കണക്കാക്കാം.യഥാര്‍ത്ഥ പിതാവ് മനോന്മണീയം സുന്ദരന്‍ പിള്ള തന്നെ .
Some Early Souvereigns of Travancore 1st Edn 1894 nd Enlarged Edn1943 Saiva Sidhanthaworkspublishing Thirunelveli എം.ജി എസ്സോ മറ്റു ലേഖകരോ കണ്ടിട്ടുണ്ടോ എന്നറിഞ്ഞു കൂടാ .എന്നാല്‍ അതിലെ ഒരു വാക്യം പല പ്രബന്ധങ്ങളിലും ആവര്ത്തിച്ചാവര്ത്തിച്ചു കാണാറുണ്ട .”
Copper plate grants ,being mostly private property of individualas or corporations .have always the chance of turning out forgeries in favour of vested interest.
എം ജി എസ് അത് വായിച്ചുവോ മനസ്സിലാക്കിയോ എന്ന് സംശയം .തരിസാപ്പള്ളി ശാസനത്തിലെ അവസാനത്തെ ഓല പഴ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക ഉള്ള ഓല യതാര്‍ത്ഥ ഓല എന്ന് കണക്കൈയാണ് അദ്ദേഹം സമുദായ സഹവര്‍ത്തിത്വസിദ്ധാന്തം ആവിഷ്കരിച്ചതും Cultural Symbiosis എന്ന പുസ്തകം ഇറക്കിയതും ആ ഓല യുടെ ചിത്രം Perumals of Kerala എന്ന ഗ്രന്ഥ ത്തിന്‍റെ ചട്ടയില്‍ ഇട്ടതും .എന്നാല്‍ ആ ഓല വ്യാജം എന്ന് ഇന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു 1771 ല്‍ പാരീസില്‍ പ്രസിദ്ധപ്പെടുത്തിയ ZEND AVESTA എന്ന കൃതിയില്‍ Abraham Hyacinth Anquitel Peron എന്ന സഞ്ചാരി യഥാര്‍ത്ഥ വേള്‍ നാടന്‍ സാക്ഷികളായ പതിനേഴു പേരുടെ പേര്‍ നല്‍കിയത് ഇപ്പോള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ലഭ്യമാണ്.പശ്ചിമേഷ്യന്‍ ഓല വ്യാജന്‍ എന്ന് ചുരുക്കം . ആ ഓല എം.ജി.എസ് 2016 നവംബറിനു മുമ്പ് കണ്ടിരുന്നില്ല എന്നും ഇപ്പോള്‍ വ്യ്കതമാക്കപ്പെട്ടു ( സി.എം.എസ് കോളേജ് ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടന്ന മൂന്നാമത് അന്തര്‍ദ്ദേശ്ശീയ കൊണ്ഫ്രന്സില്‍ എം.ജി.എസ് നടത്തിയ പ്രഭാഷണം യൂ ട്യൂബില്‍ ലഭ്യമായത് കാണുക .അന്നാണ് എം.ജി.എസ് ഓല ആദ്യമായി നേരില്‍ കാണുന്നത് .അതിനാല്‍ അദ്ദേഹത്തിന്‍റെ നിഗമനങ്ങള്‍ പലതും തെറ്റായി എന്ന് കാണാം .
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob: 9447035416 Email:drkanam@gmail.com
Blog:www.charithravayana.blogspot.in

Wednesday, 5 April 2017

കെ .നാരായണ കുരുക്കള്‍ (1861-1948)

കെ .നാരായണ കുരുക്കള്‍ (1861-1948)
===============================
പാറപ്പുറം (മൂന്നു ഭാഗം എന്ന മലയാളത്തിലെ
ആദ്യ രാഷ്ട്രീയ നോവലിന്‍റെ രചയിതാവായിരു ന്നു
കെ .നാരായണ കുരുക്കള്‍ .
ഉദയഭാനു(രണ്ടുഭാഗം ),
സത്യാഗ്രഹി എന്നിവ ആണ് മറ്റു നോവലുകള്‍.
തിരുവനന്തപുരം പാല്‍ക്കുളങ്ങര ഉടുയന്നൂര്‍ മഠത്തില്‍ വെങ്കിടാചലം പോറ്റി ,ഭാരതിയമ്മ എന്നിവരുടെ മകന്‍. ബിരുദധാരിയായ .അധ്യാപകന്‍ ആയിരുന്നു .സ്വദേശാഭിമാനി രാമകൃഷണ പിള്ള ആയിരുന്നു പാറ പ്പുറ ത്തിലെ നായകന് മാതൃക .തിരുവിതാം കൂടിലെ അന്നത്തെ ദുര്‍ഭരണം ആയിരുന്നു നോവലിലെ ഇതിവൃത്തം .
ഉദയഭാനു പുറത്തുവന്നപ്പോള്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ആയ അദ്ദേഹത്തിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു .ജോതി ശാസ്ത്രത്തിലും അഗാധ ജ്ഞാനം ഉണ്ടായിരുന്നു .മൌന ചന്ദ്രിക ,ജോതിഷ്മതി,ജ്ഞാന സുധ തുടങ്ങിയവയാണ് മറ്റു കൃതികള്‍ .ഭരണാധികാരികളെ വിറപ്പിക്കാന്‍ കഴിഞ്ഞ ആദ്യകാല നോവലിസ്റ്റ്
ചട്ടമ്പി സ്വാമികളെ കുറിച്ച് കുരുക്കള്‍ എഴുതിയത് പറവൂര്‍ ഗോപാലപിള്ള ചട്ടമ്പി സ്വാമി ജീവചരിത്രത്തില്‍ (1935)എടുത്തു ചേര്‍ത്തിട്ടുണ്ട്-2 സ്മരണകള്‍ പുറം 292-296 കാണുക
സുന്ദരന്‍ പിള്ളയില്‍ നിന്നും ഇംഗ്ലീഷിലുള്ള തത്വശാസ്ത്രങ്ങളുടെ സ്വരൂപം
 അദ്ദേഹം (ചട്ടമ്പി) മനസ്സിലാക്കി (പുറം 293),
ഇഞ്ചിനീയര്‍ വകുപ്പിലെ ഓവര്‍സീയര്‍ കേഷവപില്ലയോടു സഹാവസിചിരുന്നപ്പോള്‍,മേല്‍പ്പടി കേശവപിള്ളയുടെ ഭാര്യക്കുണ്ടായ ഉദര രോഗത്തെ മാറ്റിയതിനു ചട്ടമ്പിയുടെ ആവശ്യപ്രകാരം സ്വര്‍ണ്ണം കൊണ്ട് ഒരു വേല്‍ ഉണ്ടാക്കികൊടുക്കയും ....ആ സ്വര്‍ണ്ണ വേലിനെ
 ഒരു ബ്രാഹമണനു ദാനം ചെയ്യിക്കയും .......” (പുറം 293),
(പുറം 293),
“അദ്ദേഹത്തിന്റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ തൊണ്ണൂറു ഏക്കര്‍ സ്ഥലമുണ്ട് .ആ പുതുവല്‍ സ്ഥലം തന്‍റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍ വേണ്ട പോലെ കൃഷി ചെയ്യിച്ചു ഇപ്പോള്‍ (സമാടിയാകുന്ന കാലത്ത് ) ഒരായിരത്തില്‍ പരം രൂപാ പ്രതിവര്‍ഷം പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും അതിനെ തന്‍റെ പ്രിയ ശിഷ്യന് (തെറ്റ് ) കൊടുത്തിട്ടുള്ളതും ആകുന്നു .ആ ഭൂ സ്വത്തില്‍ ആയിരം രൂപാ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഏക സഹോദരിയ്ക്കും കുഞ്ഞുങ്ങല്‍ക്കുമായി കൊടുക്കുവാന്‍ ഏ ര്‍പ്പാടു ചെയ്തിട്ടുണ്ട് എന്നറിയുന്നു .
ശ്രദ്ധിക്കുക
“രണ്ടു മുണ്ടും അയ്മ്പോന്നു കൊണ്ടുള്ള ഒരു മോതിരവും ഒരു പഴയ കുടയും മാത്രമേ ചട്ടംപിസ്വാമികള്‍ക്ക് സ്വത്തായി ഉണ്ടായിരുന്നുള്ളൂ” എന്ന് സാഹിത്യ കുശലന്‍ ടി .കെ കൃഷണ മേനോന്‍ പച്ചക്കള്ളം(പുറം 297 സ്മരണകള്‍-3) എഴുതി വിട്ടപ്പോള്‍ ആണ് കുരുക്കള്‍ 90 ഏക്കര്‍ കഥ പുറത്ത് വിട്ടത് .

തെക്കുംഭാഗം(‘പെരുമ“)മോഹനോടു നൂറ്റൊന്നു ചോദ്യങ്ങള്‍

തെക്കുംഭാഗം(‘പെരുമ“)മോഹനോടു നൂറ്റൊന്നു ചോദ്യങ്ങള്‍
==========================================
അയ്യപ്പന്‍ പിള്ള എന്നും കുഞ്ഞന്‍ പിള്ള എന്നും പേരുകള്‍ ഉണ്ടായിരുന്ന ചട്ടമ്പിസ്വാമികള്‍ (1853-1924) ആത്മകഥ എഴുതിയിരുന്നില്ല .അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടു ശിഷ്യരില്‍ ആരെങ്കിലുമോ
മറ്റാരെങ്കിലുമോ അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതി അദ്ദേഹത്തിന്‍റെ അംഗീകാരം വാങ്ങിയിരുന്നില്ല .”തന്നെ കുറിച്ച് ലോകം ഒന്നും അറിയുകേ വേണ്ട എന്നുള്ള അഭിപ്രായത്തോടെ ജീവിച്ച ഒരു മമതാവിഹീനന്‍” ആയിരുന്നു സ്വാമികള്‍ (പറവൂര്‍ ഗോപാലപിള്ള പുറം 24) സമാധികഴിഞ്ഞു പതിനൊന്നു കൊല്ലം (1935) കഴിഞ്ഞു മാത്രമാണ് പറവൂര്‍ ഗോപാലപിള്ള(1896-1965) “പരമഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം” എന്ന ജീവചരിത്രം എഴുതിയത് .വി.കെ അമ്മുണ്ണി മേനോന്‍ തൃശ്ശൂര്‍ രാമാനുജ മുദ്രാലയം വഴി അച്ചടിപ്പിച്ചു.
ജീവിച്ചിരുന്നപ്പോള്‍ സ്വാമികള്‍ എന്‍.എസ് എസ്സില്‍ അംഗം ആയിരുന്നില്ല .പ്രസ്തുത സംഘടനയുടെ ആത്മീയ ആചാര്യസ്ഥാനം വഹിക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കയും ചെയ്തു (“എന്നെ കുരുവാക്കേണ്ട”എന്ന വാക്യം കാണുക). സമാധിക്കു ശേഷം അദ്ദേഹം നിരസിച്ച ആത്മീയ ആചാര്യസ്ഥാനം എന്‍.എസ് എസ് ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി .
പിന്നീടുണ്ടായ ജീവചരിത്രങ്ങള്‍ “നായര്‍ ഗുരു“ എന്ന രീതിയില്‍ “ഈഴവ ഗുരുവിന്‍റെ ഗുരു” എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിരവധി കഥകള്‍ ഉള്‍പ്പെടുത്തിയ ജീവചരിത്രങ്ങള്‍ ആയിരുന്നു .നിരവധി അസത്യപ്രസ്താ വങ്ങള്‍ അവയില്‍ കടന്നു കൂടി .കല്ലും നെല്ലും പതിരും വേര്‍ തിരിക്കാന്‍ ആരും തയ്യാറായില്ല .ചട്ടമ്പി സ്വാമികളുടെ കയ്യക്ഷരത്തില്‍ കണ്ടു കിട്ടിയ ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റെ പേരില്‍ അച്ചടിക്കപ്പെട്ടു
പലതും മറ്റു ചിലര്‍ എഴുതിയവ ആയിരുന്നു . .ചട്ടമ്പി സ്വാമികള്‍ക്ക് വായിച്ച പുസ്തകങ്ങള്‍ ,കേട്ട പ്രഭാഷണങ്ങള്‍ എന്നിവ എഴുതി വയ്ക്കുന്ന ശീലം ഉണ്ടായിരുന്നു എന്ന കാര്യം മിക്കവരും മറന്നു കളഞ്ഞു
(തെക്കുംഭാഗം മോഹന്‍ എഴുതിയ വിദ്യാധി രാജായണം പുറം 20 കാണുക ) .മറ്റുള്ളവരുടെ കൃതികള്‍ അങ്ങനെ ചട്ടമ്പി സ്വാമികളുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടു .സാധാരണ ജനങ്ങളുമായി ബന്ധപ്പെടാത്ത സമ്പന്ന ഗൃഹങ്ങളില്‍ മാത്രം തങ്ങിയിരുന്ന ,.ആശ്രമ സ്ഥാപനം ,മത ബോധവല്‍ക്കരണം ,പ്രഭാഷണം,സംവാദം എന്നിവയില്‍ ഒട്ടും താല്‍പ്പര്യം കാട്ടാത്ത, ഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി സ്വാമികള്‍ .നായര്‍ സമുദായത്തെ പരിഷ്കരിക്കാനോ നവോത്ഥാന പരിപാടികളില്‍ പങ്കെടുക്കാനോ മത ബോധവല്‍ക്കരണ പ്രഭാഷണ ങ്ങള്‍ നടത്താനോ അദ്ദേഹം മുതിര്‍ന്നില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ രണ്ടാം ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ “തീര്‍ത്ഥപാദ സന്യാസ സമ്പ്രദായം” സ്ഥാപിക്കയും ആശ്രമങ്ങള്‍ സ്ഥാപിക്കയും വനിതാ ശിഷ്യകളെ നേടുകയും
നായര്‍ പെണ്‍കുട്ടി കളെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ പ്രേരിപ്പിക്കയും നായര്‍ സമുദായ സംഘടന (“നായര്‍ പുരുഷാര്‍ത്ഥ സാധിനി” 1900) സ്ഥാപിക്കയും ആണ്‍ പെ ണ്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കയും ആതുരാലയങ്ങള്‍ സ്ഥാപിക്കയും മത മഹാസമ്മേളനങ്ങള്‍ആ രംഭിക്കയും പുസ്ത പ്രസാധനം തുടങ്ങയും പ്രാദേശിക വികസന പ്രവര്‍ത്തങ്ങള്‍ തുടങ്ങുകയും മഹിളാ മന്ദിരം സ്ഥാപിക്കയും നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ അവസാനിപ്പിക്കയും അലസരും മടിയരും വ്യവഹാര പ്രിയരും ചൂതു കളിക്കാരും പകിടകളിക്കാരും മാത്രം ആയിരുന്ന “വെടലകള്‍ “ എന്നറിയപ്പെട്ടിരുന്ന അനങ്ങാപ്പാറ നായര്‍ യുവാക്കളെ കാര്‍ഷിക വൃത്തിയിലേക്ക് കൈ പിടിച്ചിറക്കയും മറ്റും ചെയ്തു . .
അങ്ങനെ ആ ശിഷ്യന്‍ “തിരിയില്‍ നിന്ന് കൊളുത്തിയ പന്തം” കണക്കെ നായര്‍ സമുദായത്തിന് വെളിച്ചം നല്‍കി .യഥാര്‍ത്ഥത്തില്‍ നായര്‍ സമുദായ ആത്മീയ ആചാര്യന്‍ ആയി അവരോധിക്കപ്പെടെണ്ടിയിരുന്നത് ശിഷ്യന്‍ ആയിരുന്ന വാഴൂര്‍ സ്വാമികളായിരുന്നു എന്ന് ലോകം അറിയണം
.അതിനു ചട്ടമ്പി സ്വാമികള്‍ പുനര്‍ വായിക്കപ്പെടണം .വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ എന്ന നായര്‍ നവോത്ഥാന നായകനെ കുറിച്ച് സാധാരണക്കാര്‍ കൂടുതല്‍ അറിയണം .അദ്ദേഹത്തിന്‍റെ ജീവചരിത്രം പഠിക്കണം .അത് സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം .
അതിനായി തുറന്ന ,ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകണം
പഴയ കള്ളക്കഥകള്‍ ആവര്‍ത്തിക്ക അല്ല വേണ്ടത് .
പുനര്‍ വായന തന്നെ വേണം .
അതിനായി കുറെ ചോദ്യങ്ങള്‍ ഇതാ :-
1ചട്ടമ്പി സ്വാമികള്‍ക്ക് മൊത്തം എത്ര പേരുകള്‍ ഉണ്ടായിരുന്നു?
അവ ഏതെല്ലാം ?
2.ചട്ടമ്പി സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ ശരിയ്ക്കുള്ള പേര്‍ എന്തായിരുന്നു?
3.ചട്ടമ്പി സ്വാമികളുടെ കുടുംബത്തില്‍ “നായര്‍” എന്ന പദം ഉത്തരഭാഗത്ത്‌ ചേര്‍ത്ത് വിളിക്കപ്പെട്ടിരുന്ന ആരെങ്കിലും എന്നെങ്കിലും ഉണ്ടായിരുന്നുവോ ?
4.ചട്ടമ്പി സ്വാമികളുടെ കുടുംബത്തില്‍ “നായനാര്‍”,”പിള്ള” എന്നീ പദങ്ങള്‍ ഉത്തര ഭാഗത്ത്‌ വരുന്ന പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂനായര്‍ എന്ന പേര്‍ ഉള്ള ഒരാള്‍ പോലും ഇല്ലായിരുന്നു എന്നതല്ലേ ശരി?
5.ചട്ടമ്പിസ്വാമികള്‍ എന്‍.എസ് എസ്/നായര്‍ഭ്രുത്യജന സംഘം എന്ന നായര്‍ സമുദായ സംഘടനയില്‍ എന്നെങ്കിലും അംഗത്വം എടുത്തിരുന്നുവോ?
.6.നായര്‍ സമുദായ ആചാര്യനായ മന്നത്ത് പത്മനാഭപിള്ള എന്നെങ്കിലും ചട്ടമ്പിസ്വാമികളെ നേരില്‍ കാണുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ?
7. ചട്ടമ്പി സ്വാമികള്‍ എന്നെങ്കിലും മന്നത്ത് പത്മനാഭ പിള്ളയോ കണ്ടിട്ടുണ്ടോ?
8.തന്നെ എന്‍.എസ് എസ് ആചാര്യന്‍ (‘കുരു “) ആയി അവരോധിക്കരുത് എന്ന് ജീവിച്ചിരുന്നപ്പോള്‍ ചട്ടമ്പി സ്വാമികള്‍ നായര്‍ സമുദായ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു എന്നറിയാമോ?
9.നായര്‍ സമുദായത്തിന്‍റെ ആദ്ധ്യാത്മിക ഗുരുസ്ഥാനം ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കപ്പെട്ടത്, അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ,അതിനെതിരായി ,അദ്ദേഹത്തിന്‍റെ സമാധിയ്ക്ക് ശേഷം മാത്രമല്ലേ?
 10.ചട്ടമ്പി സ്വാമികളുടെ ഇഷ്ടത്തിനു വിരുദ്ധമായി അദ്ദേഹത്തെ നായര്‍ സമുദായ ഗുരു (“കുരു” എന്ന് ചട്ടമ്പി സ്വാമികളുടെ ഭാഷ)ആയി അവരോധിച്ചത് ശരിയ്ക്കും ഗുരുത്വ(കുരുത്ത)ക്കേട് അല്ലേ ?
11.കൊട്ടാരക്കര സദാനന്ദ സ്വാമികള്‍,വാഴൂര്‍ തീരത്ഥപാദ സ്വാമികള്‍ എന്നിവര്‍ കൂട്ടായി സ്ഥാപിച്ചു നടത്തിവരുന്ന ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം,ഒരിടത്തും ഒരിക്കല്‍പോലും മതപ്രഭാഷണം നടത്തിയിട്ടില്ലാത്ത ചട്ടമ്പിസ്വാമികളുടെ പേരില്‍ അറിയപ്പെടുന്നത് തികച്ചും വിരോധാഭാസമല്ലേ?
12.”വിദ്യാധിരാജന്‍” എന്ന ബഹുമതി ആര് എപ്പോള്‍ എവിടെ വച്ച് എന്തിനു ചട്ടമ്പി സ്വാമികള്‍ക്ക് നല്‍കി?
13.ഷണ്മുഖന്‍,സുബ്രഹ്മണ്യന്‍,മുരുകന്‍ .ഗണപതി തുടങ്ങിയ പേരുകള്‍ നായര്‍ സമുദായത്തില്‍ പെട്ടവര്‍ എന്നെങ്കിലും സ്വീകരിച്ചിരുന്നുവോ?
14. ചട്ടമ്പി സ്വാമികളെ ആരാണ് “ഷണ്മുഖദാസന്‍” എന്ന് വിളിച്ചത് ?
അതോ അത് സ്വയം സ്വീകരിച്ച പേരോ ? അത് മനോന്മണീയം സുന്ദരന്‍ പിള്ളയുടെ തൂലികാ നാമം അല്ലായിരുന്നുവോ ?
15.ആരായിരുന്നു ചട്ടമ്പി സ്വാമികളുടെ ഗുരു? ഏതു സമ്പ്രദായത്തിലെ സന്യാസി ?
16.ഒരു നായാടി ആയിരുന്നു ചട്ടമ്പി സ്വാമികളുടെ ഗുരു എന്ന് പറഞ്ഞാല്‍ ശരിയാണോ?(ടി ആര്‍ അനന്ത കുറുപ്പ് പറവൂര്‍ ഗോപാല പിള്ളയ്ക്ക് നല്‍കിയ കത്തിലെ പരാമര്‍ശം പേജ് 38)
17.ശൂദ്രര്‍ക്ക് സന്യാസം പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനുവദിച്ചിരുന്നുവോ?
13.നായര്‍ സമുദായത്തില്‍ നിന്ന് ഉണ്ടായ ആദ്യ സന്യാസി ആരായിരുന്നു? 14.ആരുടെ സാന്നിദ്ധ്യത്തില്‍ എവിടെ വച്ച് എപ്രകാരമാണ് കുഞ്ഞന്‍ പിള്ള സന്യാസം വരിച്ചത്‌?
15.ഏതു സമ്പ്രദായത്തിലുള്ള സന്യാസം ആണ് കുഞ്ഞന്‍ പിള്ള എന്ന അയ്യപ്പന്‍ പിള്ള സ്വീകരിച്ചത്?
16.ഈ സമ്പ്രദായത്തില്‍ സന്യാസം സ്വീകരിച്ചാല്‍ എന്തെല്ലാം ഉപേക്ഷിക്കണമായിരുന്നു?
17.കുഞ്ഞന്‍ പിള്ള എന്താണ് “ചട്ടമ്പി” എന്ന പൂര്‍വാശ്രമ നാമം ഉപേക്ഷിക്കാതിരുന്നത്? അത് തെറ്റല്ലേ ?
18.എന്താണ് അദ്ദേഹം തല മൊട്ട അടിക്കാതിരുന്നത്?
19.എന്താണ് അദ്ദേഹം കാഷായ വസ്ത്രം സ്വീകരിക്കാതിരുന്നത്?
20 .എന്താണ് അദ്ദേഹം കമണ്ടലു കയ്യില്‍ ഏന്തി ഭിക്ഷ യാചിക്കാതിരുന്നത്?
21.എന്താണ് അദ്ദേഹം ആശ്രമം സ്ഥാപിക്കാതിരുന്നത്?
90 ഏക്കര്‍ വനഭൂമി മലയാറ്റൂരില്‍ പതിച്ചു കിട്ടി (C.E 1900 ) .
ആശ്രമം പണിയിച്ചു കൊടുക്കാന്‍ തച്ചുടയ കൈമ്മള്‍ തയാറായിരുന്നു താനും .
22.ചട്ടമ്പി സ്വാമികള്‍ -ഗുരുവും ധന്യതയുടെ ഗുരുവും,ശ്രീവിദ്യാ ധിരാജായണം ,ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം
എന്നീ മൂന്നു കൃതികളില്‍, അവ എഴുതിയ തെക്കുംഭാഗം മോഹന്‍, ചട്ടമ്പി സ്വാമികളുടെ ആദ്യ സന്യാസ ശിഷ്യന്‍ ശ്രീനാരായണ ഗുരു എന്നെഴുതിയിരിക്കുന്നു .ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം എഴുതിയ മറ്റു ചിലരും ഈ കള്ളം എഴുതിയിട്ടുണ്ട്. ഏതു സമ്പ്രദായ പ്രകാരമുള്ള സന്യാസ ദീക്ഷ ആണ് നാണുആശാന് ചട്ടമ്പി നല്‍കിയത് ? മറ്റു രണ്ടു ശിഷ്യരും അവരവരുടെ പൂര്‍വാശ്രമ നാമം ഉപേക്ഷിച്ചു “തീര്‍ത്ഥപാദ “ പേരുകള്‍ (നീലകണ്‌ഠ “തീര്‍ത്ഥ പാദര്‍”,“തീര്‍ത്ഥ പാദ”പരമഹംസര്‍) സ്വീകരിച്ചപ്പോള്‍ നാണു എന്ന പേര്‍ ആദ്യ ശിഷ്യന്‍ ഉപേക്ഷിക്കാതിരുന്നത് എന്ത് കൊണ്ട് ?
എന്താണ് നാണു ആശാന്‍ “തീര്‍ത്ഥപാദ” നാമം സ്വീകരിക്കാതിരുന്നത് ?
കുഞ്ഞന്‍ ചട്ടമ്പി എന്ന മുതിര്‍ന്ന ശിവരാജ യോഗ ശിഷ്യന്‍” (1879) , “ശിവരാജ” യോഗി തൈക്കാട്ട് അയ്യാവിന്‍റെ നിര്‍ദ്ദേശപ്രകാരം നാണു ആശാന്, യോഗമുറകള്‍ കാട്ടിക്കൊടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നതല്ലേ ശരി ?അതല്ലേ “യോഗജ്ഞാന വിഷയത്തില്‍ “ എന്ന് ശ്രീ നാരായണ ഗുരു പറയാന്‍ കാരണം ?
23.എന്താണ് “ശിവരാജ യോഗം”? ഒരു ഖണ്ഡികയില്‍ ഒന്ന് വിശദമാക്കാമോ ?
24.ശിവരാജ യോഗത്തിനു ചര്യ,ക്രിയ ,യോഗം ,ജ്ഞാനം എന്നിങ്ങനെ നാല് ഘടകങ്ങള്‍ ഉണ്ട് എന്നറിയുമോ ?
25.”ശിവരാജ” യോഗികള്‍,മൂന്നാം ഭാഗമായ “യോഗ” മാത്രമായി “കാപ്സൂള്‍” രൂപത്തില്‍ ഒരു ശിഷ്യനും ഉപദേശിച്ചു കൊടുക്കാറില്ല എന്നറിയുമോ ?
26.”വിദ്യാധിരാജന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
27.”ബാലാഹ്വന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
28.”പരമ ഭാട്ടാരകന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
29.”ബാലഭട്ടനാഥന്‍” എന്ന ബഹുമതി ചട്ടമ്പി സ്വാമികള്‍ക്ക് ആര്‍ എപ്പോള്‍ എവിടെ വച്ച് എന്ത് കാരണത്താല്‍ നല്‍കി?
30.”അഗസ്ത്യര്‍”എന്നത് ചട്ടമ്പിസ്വാമികളുടെ തൂലികാനാമം ആയിരുന്നോ ? എന്താണ് തെളിവ് ? അത് അഗസ്ത്യഭക്തന്‍ ആയിരുന്ന “മനോന്മണീയം” സുന്ദരന്‍ പിള്ളയുടെ തൂലികാ നാമം അല്ലായിരുന്നുവോ?
31.ഷണ്മുഖ ദാസന്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട “കൃസ്തുമതചേദനം” ഇംഗ്ലീഷ് ബൈബിളിനെ ആധാരമാക്കി ഇംഗ്ലീഷിലുള്ള നിരവധി പഠനങ്ങളെ ഉദ്ദരിച്ച്‌ അവയെ വിമര്‍ശിച്ചു ഇംഗ്ലീഷ് പണ്ഡിതന്‍ ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള തയാറാക്കിയ പഠനം എന്ന് പറയുന്നതല്ലേ ശരി? ചട്ടമ്പിസ്വാമികള്‍ക്ക് ഇംഗ്ലീഷില്‍ യാതൊരു പരിജ്ഞാനവും ഇല്ലായിരുന്നു എന്നും “മ്ലേച്ച ഭാഷ” എന്ന കാരണത്താല്‍ ആ ഭാഷ പഠിക്കാതിരുന്ന ആള്‍ എന്നതുമല്ലേ ശരി ?
32. കൃസ്തുമത ചേദനം ആദ്യപതിപ്പിന്‍റെ ആമുഖം താങ്കള്‍ വായിച്ചുണ്ടോ? അതില്‍ സുന്ദരം പിള്ളയെ കുറിച്ച് പറയുന്ന ഭാഗം ഉദ്ദരിക്കാമോ?
33 ചട്ടമ്പി സ്വാമികള്‍ക്ക് ഗുരു നല്‍കിയ ദീക്ഷാ മന്ത്രം ഏതായിരുന്നു?
34.1873-1909 കാലത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന അമ്പത്തില്‍ പരം ആള്‍ക്കാര്‍ക്ക്-അതില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്,ആര്‍ട്ടിസ്റ്റ് കേരള വര്‍മ്മ,ഏ .ആര്‍ രാജരാജവര്‍മ്മ,പേഷ്കാര്‍ സൂര്യ നാരായണ അയ്യര്‍ നാണു ആശാന്‍,അപ്പാവ് വക്കീല്‍ ,കൊട്ടാരം ഡോക്ടര്‍ കൃഷ്ണ പിള്ള ,വെയിലൂര്‍ രായസം മാധവന്‍ പിള്ള ,സ്വയം പ്രകാശ യോഗിനി അമ്മ ,കൊല്ലത്തമ്മ,നന്തന്‍കോടു കൊച്ചു കൃഷ്ണ പിള്ള ,ഭാഗവതര്‍ പത്മനാഭ കണിയാര്‍,മക്കിടി ലബ്ബ,തോട്ടത്തില്‍ രാമന്‍ കണിയാര്‍ ,മണക്കാട്ട്‌ ഭവാനി.ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് ,തക്കല പീര്‍ മുഹമ്മദ്‌ തുടങ്ങി നാനാവിധ മത സമുദായങ്ങളില്‍ പെടുന്ന ശ്രീപുരുഷര്‍ പെടും – “ബാലാ സുബ്രഹ്മന്യ മന്ത്രം ഉപദേശിച്ചു കിട്ടിയത് ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ ആയിരിക്കെ,കുഞ്ഞന്‍ പിള്ളയ്ക്ക് മാത്രം അത് നായാടിയായ ഏതോ സന്യാസിയില്‍ നിന്ന് കിട്ടി എന്ന് എഴുതി കാണുന്നത് പച്ച കള്ളം അല്ലേ ?പ്രത്യേകിച്ചും കുഞ്ഞന്‍ അയ്യാവു സ്വാമികളില്‍ നിന്ന് യോഗ പഠനം നടത്തി എന്ന് സമ്മതിക്കുമ്പോള്‍.
35.കുമ്മപ്പള്ളി രാമന്‍ പിള്ള ആശാന്‍റെ കളരിയില്‍ മോണിട്ടര്‍ ആയിരുന്നതിനാല്‍ കുഞ്ഞന് ചട്ടമ്പി എന്ന പേര്‍ ലഭിച്ചു എന്ന് നടരാജ ഗുരു എഴുതിയത് തെറ്റ് അല്ലേ?
36.ആശാന്‍റെ വീട്ടില്‍ നിന്നും ആഹാരം കഴിച്ചിട്ടുള്ള നിലയ്ക്ക് ഈഴവ ക്കുടികളില്‍ നിന്ന് താന്‍ ആഹാരം കഴിച്ചതില്‍ എന്ത് തെറ്റ്? എന്ന് വിദ്യാഗുരു ആയിരുന്ന പേട്ട രാമന്‍ പിള്ള ആശാനോട്കുഞ്ഞന്‍ ചട്ടമ്പി ചോദിച്ചതായി മാനേജര്‍ പേട്ട പരമേശ്വരന്‍ എഴുതിയത് താങ്കളുടെ പുസ്തകത്തില്‍ ഉദ്ദരിക്കുന്നു .എന്താണ് കുഞ്ഞന്‍ അത് കൊണ്ട് സൂചിപ്പിച്ചത് ? രാമന്‍ പിള്ള ആശാന്‍ ഈഴവരിലും താണ സമുദായത്തില്‍ പിറന്നവന്‍ എന്നോ ?അയിത്തം ഉണ്ടായിരുന്ന ആള്‍ എന്നോ ? അങ്ങിനെ എങ്കില്‍ അത് ഗുരുവിനെ നിന്ദിക്കയല്ലേ ?
37.ചട്ടമ്പി സ്വാമികള്‍ സ്വന്തമായി സന്യാസസംപ്രദായം .ആശ്രമം എന്നിവ സ്ഥാപിച്ചില്ല എന്നതല്ലേ ശരി?
38.“തീര്‍ത്ഥപാദ” സന്യാസ സമ്പ്രദായം ആവിഷകരിച്ചത് വാഴൂര്‍ തീരത്ഥപാദ പരമഹംസ സ്വാമികള്‍ ആയിരുന്നു എന്നതല്ലേ ശരി? .ഗുരു ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ ആചാര്യ സ്ഥാനത്ത് വാഴൂര്‍ സ്വാമികള്‍ അവരോധിയ്ക്ക മാത്രം ആയിരുന്നു എന്നതല്ലേ ശരി ?
39.ചട്ടമ്പി സ്വാമികള്‍ എന്നെങ്കിലുംഎവിടെ എങ്കിലും പ്രഭാഷണം നടത്തിയിരുന്നുവോ?
താങ്കളുടെ ഒരു പുസ്തകത്തില്‍ അവതാരിക എഴുതിയ പഴവിള രമേശന്‍
ചട്ടമ്പി സ്വാമികളെ “പ്രഭാഷകന്‍” എന്ന് വിശേഷിപ്പിച്ചത്‌ വായിച്ചു . പ്രഭാഷണം നടത്തിയിട്ടുണ്ട് എങ്കില്‍ എന്ന്? എവിടെ വച്ച് ?എന്തായിരുന്നു വിഷയം ?
40.ചട്ടമ്പി സ്വാമികളുടെ ആശ്രിതന്‍ എന്നറിയപ്പെട്ടിരുന്ന “പണിക്കര്‍” ആരായിരുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര്‍ എന്തായിരുന്നു?
41സാഹിത്യ കുശലന്‍ ടി.കെ കൃഷണ മേനോന്‍ ചട്ടമ്പിസ്വാമികളുടെ ലളിത ജീവിതം വെളിപ്പെടുത്താന്‍ എഴുതിയ വാചകം “രണ്ടുമുണ്ടും അയ്മ്പൊ ന്നുകൊണ്ടുള്ള ഒരു മോതിരവും ഒരു പഴയകുടയും മാത്രമേ “(പറവൂര്‍ ഗോപാല പിള്ള എഴുതിയ ജീവചരിത്രം പുറം 297) ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ എന്നതു സി.പി നായര്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ചട്ടമ്പി ജയന്തി ദിവസം എഴുതിയതും ശാന്തി സ്വരൂപ്‌ ശാന്തം,പച്ചക്കുതിര എന്നീ മാസികകളില്‍ എഴുതിയതും ശരിയോ ? ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി 90 ഏക്കര്‍ പുതുവല്‍ സ്ഥലവും അതില്‍ തച്ചുടയ കൈമ്മള്‍ പണിയിച്ചു കൊടുത്ത കെട്ടിടവും കൃഷിയില്‍ നിന്ന് പ്രതിവര്‍ഷം ഒരായിരത്തില്‍ പരം രൂപാ ആദായവും കിട്ടുമായിരുന്നു എന്ന് കെ.നാരായണ കുരുക്കള്‍ (അതേ ജീവചരിത്രം പുറം 295) വെളിപ്പെടുത്തിയ വസ്തുത സി.പി നായരും ശാന്തിസ്വരൂപും വായനക്കാരില്‍ നിന്ന് മറച്ചു വച്ചത് ശരിയോ ?
42.ആശ്രമം സ്ഥാപിക്കാന്‍ ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ഭഗീരഥ പ്രയത്നം ചെയ്തു പത്തേക്കറോളം സ്ഥലം സമ്പാദിച്ചപ്പോള്‍ (അവിടെ ഇന്ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍,കോളേജ് എന്നിവ –എല്ലാം ഇന്ന് എന്‍ എസ് എസ് വക-ഉണ്ട്) ഗുരു ചട്ടമ്പി സ്വാമികള്‍ തനിക്കു മലയാറ്റൂരില്‍ സൌജന്യമായി പതിച്ചു കിട്ടിയ 90 ഏക്കര്‍ സ്ഥലം ശിഷ്യനോ മന്നത്ത് പത്മനാഭനോ കൊടുക്കാതിരുന്നത് എന്ത് കൊണ്ട് ?
43.ചട്ടമ്പി സ്വാമികള്‍ക്ക് കിട്ടിയ 90 ഏക്കര്‍ സ്ഥലം, അതിലെ കെട്ടിടം എന്നിവയ്ക്ക് എന്ത് എപ്പോള്‍ സംഭവിച്ചു?അവ ആരുടെ കൈവശം ?
44 സ്വന്തം സഹോദരി മക്കള്‍ എന്നിവര്‍ക്ക് ചട്ടമ്പി സ്വാമികള്‍ സമാധി ആകും മുമ്പ് എന്ത് സ്വത്ത് നല്‍കി?
45.ചട്ടമ്പി സ്വാമികള്‍ക്ക്”വിദ്യാധിരാജന്‍ “എന്ന ബഹുമതി കൂപക്കര പോറ്റി നല്‍കിയതാണെന്നു പ്രോഫസ്സര്‍ ശശിധരകുറുപ്പ് എഴുതുന്നു .ശരിയോ? ബ്രാഹമണ മേധാവിത്വത്തെ എതിര്‍ത്ത ചട്ടമ്പി, ഒരു ബ്രാഹ്മണന്‍ (പോറ്റി ) നല്‍കിയ ബഹുമതി സ്വീകരിച്ചു സ്വന്തം പേരിനു മുമ്പ് പ്രദര്‍ശിപ്പിച്ചത് ശരിയോ ? ബ്രിട്ടീഷുകാര്‍ നല്‍കിയ പട്ടും വള യും വാങ്ങി എന്നതിന്‍റെ പേരില്‍ കുമാരനാശാനെ,എസ് .എന്‍.ഡി .പി സ്ഥാപകരെ,“ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ പാദസേവകര്‍” എന്ന് ഈ.എം എസ് വിളിച്ചത് തന്‍റെ കൃതിയില്‍ ആവര്‍ത്തിക്കുന്ന തെക്കുംഭാഗം മോഹന്‍, എന്ത് കൊണ്ട് ചട്ടമ്പി സ്വാമികളെ “ബ്രാഹ്മണപാദ സേവകന്‍” എന്ന് വിശേഷിപ്പിച്ചില്ല?
കല്ലുവീട്ടില്‍ ഗോവിന്ദപ്പിള്ളയുടെ മാതാവിനെ ചികില്‍സിച്ച ചട്ടമ്പി സ്വാമികള്‍, അവരെ കൊണ്ട് സ്വര്‍ണ്ണവേല്‍ ഉണ്ടാക്കിച്ചു ഒരു ബ്രാഹ്മണനു കൊടുപ്പിച്ച കാര്യം പറവൂര്‍ ഗോപാലപിള്ളയുടെ കൃതി (പുറം 320) യില്‍ വായിക്കാം.ബ്രാഹ്മണ മേധാവിത്വത്തെ എതിര്‍ത്ത, ബ്രാഹ്മണ പുത്രന്‍ ആയ ചട്ടമ്പി സ്വാമികള്‍, അപ്രകാരം ചെയ്യിച്ചത് ശരിയോ ?
46.ബ്രിട്ടീഷ് രാജ്ഞി നല്‍കിയ “റാവു ബഹാദൂര്‍” സ്ഥാനം സ്വീകരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയെ അപഹസിച്ച തെക്കുംഭാഗം മോഹന്‍ ബ്രാഹ്മണ ബഹുമതി വാങ്ങിയ ചട്ടമ്പി സ്വാമികളില്‍ എങ്ങനെയാണ് പെരുമയും ഗരിമയും ദര്‍ശിക്കുന്നത്.”വിദ്യാധിരാജായണം” എന്ന അങ്ങയുടെ പുസ്തനാമം തികച്ചും അപഹാസ്യമായിരിക്കുന്നു എന്നറി യുമോ?
47ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരുന്നുവോ?
ഇംഗ്ലീഷ് ബൈബിള്‍ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നുവോ ? ഇംഗ്ലീഷിലുള്ള ബൈബിള്‍ പഠനങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴി യുമായിരുന്നുവോ ?
48. ഇംഗ്ലീഷ് മ്ലേച്ച ഭാഷ ആയതിനാല്‍ ആ ഭാഷ പഠിക്കാന്‍ കൂട്ടാക്കാതെ ഇരുന്നവര്‍ അല്ലേ ചട്ടമ്പിസ്വാമികളും,നീലകണ്‌ഠ തീര്‍ത്ഥപാദര്‍,തീര്‍ത്ഥ പാദപരമഹംസര്‍ എന്നീ ശഷ്യരും? അവരില്‍ ആര്‍ക്കെങ്കിലും “കൃസ്തുമത ചേദനം” പോലൊരു കൃതി സ്വന്തമായി എഴുതാന്‍ കഴിയുമായിരുന്നുവോ ?
.49.”കൃസ്തുമത ചേദനം” എഴുതിയ “ഷണ്മുഖ ദാസന്‍” ശരിയ്ക്കും പി.സുന്ദരന്‍ പിള്ള അല്ലേ?
50. പ്രാചീന മലയാളത്തില്‍ ഇംഗ്ലീഷ് ലേഖനങ്ങലിലെ ഉദ്ധരണികള്‍ ധാരാളമായി കാണാം .അത്തരം ഒരു കൃതി രചിയ്ക്കാന്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത ചട്ടമ്പി സ്വാമികള്‍ക്ക് കഴിയുമായിരുന്നുവോ?
51.വേദാധികാര നിരൂപണം ആദ്യമായി അച്ചടിക്കപ്പെട്ടത് എന്നായിരുന്നു ?
ചട്ടമ്പിസ്വാമികള്‍ സമാധിയാകുന്നതിനു വെറും മൂന്നു വര്ഷം മുമ്പ് (1921)മാത്രമല്ലേ ആപുസ്തകം അച്ചടിക്കപ്പെട്ടത്‌ ? എത്രപേര്‍ ആ പുസ്തകം വായിച്ചിട്ടുണ്ടാവും.നാളിതുവരെ എത്ര കോപ്പികള്‍ ചെലവായി ?
52.ബ്രാഹ്മണ മേധാവിത്വത്തെ ആദ്യമായി എതിര്‍ത്ത നായര്‍ സമുദായാംഗം കെട്ടുകല്യാണം,തിരണ്ടു കുളി ,പുളികുടി അടിയന്തരങ്ങള്‍ 1910 ല്‍ തന്നെ വാഴൂര്‍ പ്രദേശത്ത് നിര്‍ത്തലാക്കിയ തീര്‍ത്ഥപാദസ്വാമികള്‍ ആയിരുന്നില്ലേ ? അദ്ദേഹമല്ലേ പകിടകളി തുടങ്ങിയ നായര്‍ വികൃതികള്‍ നിര്‍ത്തലാക്കിയത് ?
53.കവുങ്ങിന്‍ കൂമ്പാള ഉടുത്തു മാറും കാട്ടി നടന്നിരുന്ന നായര്‍ പെണ്‍കുട്ടികളെ മാന്യമായി വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിച്ചത് തീര്‍ത്ഥപാദസ്വാമികള്‍ ,ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മ എന്നിവര്‍ അല്ലേ .ചട്ടമ്പി സ്വാമികള്‍ കൌപീനം മാത്രം ധരിച്ച പെങ്കുട്ടികളെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിക്ക അല്ലേ ചെയ്തിരിന്നത് ?
വൈക്കം വിവേകാനന്ദന്‍ തുടങ്ങിയവര്‍ രചിച്ച “ചട്ടമ്പി സ്വാമികള്‍ -ഒരു ധൈഷണിക ജീവചരിത്രം” എന്ന കൃതിയില്‍ നല്‍കിയിരിക്കുന്ന “നന്ത്യാര്‍ വീട്” കുടുംബ ഫോട്ടോ ഉദാഹരണം)
 54.എതാനും സമ്പന്ന നായര്‍ കുടുംബങ്ങളില്‍ മാത്രം ചുറ്റിക്കറ ങ്ങിയിരുന്ന,കാര്യമായ പൊതു ജനസമ്പര്‍ക്കം ഇല്ലാതിരുന്ന ഒരു സന്യാസി മാത്രമായിരുന്നു ചട്ടമ്പി എന്നതല്ലേ ശരി ?
55.ഹിന്ദുക്കളെയോ നായര്‍ സമുദാ യത്തെയോ സംഘടിതരാക്കുവാന്‍ ചട്ടമ്പി സ്വാമികള്‍ ഒന്നും ചെയ്തില്ല എന്നതല്ലേ വാസ്തവം?
56.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും സംഘടന സ്ഥാപിച്ചുവോ ?(ശ്രീനാരായണ ഗുരു എസ് .എന്‍ ഡി.പി യോഗം സ്ഥാപിച്ച കാര്യം ശദ്ധിക്കുക)
57.ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദ സ്വാമികള്‍ ആണ്‍-പെണ്‍ പള്ളിക്കൂ ടങ്ങള്‍ സ്ഥാപിച്ചു ജാതിമത ഭേദമന്യേ ആള്‍ക്കാരെ വിദ്യാസന്നരാക്കാന്‍
മുന്നോട്ടു വന്നതു പോലെ ഗുരു എന്തെങ്കിലും ചെയ്തുവോ ?
58.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും സന്യാസസംപ്രദായം സ്ഥാപിച്ചുവോ?
59.ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും ആശ്രമമോ മടമോ സ്ഥാപിച്ചുവോ?
60.ശിഷ്യന്‍ തീര്‍ത്ഥപാദ സ്വാമികള്‍ ആധുനിക വാഴൂരിന്‍റെ പിതാവ് എന്നറിയപ്പെടുമ്പോള്‍,ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ വികസനത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞുവോ ?
61.വാഴൂരില്‍ രണ്ടു ആലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ശിഷ്യന്‍ മുന്‍ കൈ എടുത്തു .ചട്ടമ്പി സ്വാമികള്‍ ഏതെങ്കിലും ആതുരാലയം സ്ഥാപിച്ചുവോ?
62രോഗം മാറുവാന്‍ ബ്രാഹമണര്‍ക്ക് സ്വര്‍ണ്ണ വേല്‍ നല്‍കണം എന്ന രീതിയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കയല്ലേ ചട്ടമ്പി സ്വാമികള്‍ ചെയ്തത്?(കല്ലുവീട്ടില്‍ കേശവപിള്ളയുടെ മാതാവിന്‍റെ ചികിത്സ ഉദാഹരണം )
63.എന്നെകിലും ചട്ടമ്പി സ്വാമികള്‍ മതമഹാ സമ്മേളനം നടത്തിയോ ?
64 ഒറ്റ വനിതാ ശിഷ്യയെ എങ്കിലും സമ്പാദിക്കാന്‍ ചട്ടമ്പി സ്വാമികള്‍ക്ക്
കഴിഞ്ഞുവോ ?
65.ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ കുഞ്ഞന്‍പിള്ള ചട്ടമ്പിയുടെ ഗുരു ആയിരുന്നു എന്നത് ശരിയോ ?
66.കുഞ്ഞന്‍പിള്ള ചട്ടമ്പി അയ്യാവു സ്വാമികളുടെ ശിഷ്യന്‍ എന്ന് പറഞ്ഞാല്‍ ശരിയോ തെറ്റോ?
67.ചട്ടമ്പി സ്വാമികളുടെ രണ്ടു ശിഷ്യരും നല്ല ഗ്രന്ഥ കര്‍ത്താക്കള്‍ ആയിരുന്നു .അവരുടെ ജീവിതകാലത്ത് തന്നെ അവരുടെ ആധികാരിക ജീവചരിത്രം അവരുടെ ശിഷ്യര്‍ എഴുതി പ്രസിദ്ധീകരിച്ചു .എന്നാല്‍ ശിഷ്യരില്‍ ഒരാള്‍ പോലും ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ തയാറായില്ല .അതിനാല്‍ ചട്ടമ്പി സ്വാമികള്‍ക്ക് ആധികാരികമായ്‌ ജീവചരിത്രം ഉണ്ടായില്ല എന്താണ് കാരണം?
68.ചില സത്യങ്ങള്‍ തുറന്നു പറയേണ്ടി വരും എന്നതുകൊണ്ടാല്ലേ അവര്‍ അതിനു മുതിരാതിരുന്നത്? (ഉദാഹരണം ചട്ടമ്പി സ്വാമികളുടെ ഗുരു ആരെന്ന കാര്യം ,ചട്ടമ്പി സ്വാമികള്‍ക്ക് പതിച്ചു കിട്ടിയ സ്ഥലം നഷ്ടപ്പെട്ട കാര്യം തുടങ്ങിയവ )
69.ചട്ടമ്പി സ്വാമികളുടെ പേരില്‍ ചിലര്‍ പ്രസിദ്ധപ്പെടുത്തി വിറ്റഴിക്കുന്ന “നിജാനന്ദവിലാസം” തമിഴില്‍ കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍ എഴുതിയ ഗ്രന്ഥം(1879) ശിഷ്യന്‍ പി.സുന്ദരന്‍ പിള്ള മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തി തയാറാക്കിയത് അല്ലായിരുന്നുവോ ?
70.ചട്ടമ്പി സ്വാമികള്‍ക്ക് കൊടും തമിഴ് സ്വാധീനം ഇല്ലായിരുന്നു എന്ന് ഇപ്പോഴത്തെ വാഴൂര്‍ ആശ്രമ മടാധിപാതി പ്രജ്ഞാനന്ദ സ്വാമികള്‍ അങ്ങയുടെ പുസ്തക അവതാരികയില്‍ എഴുതിയത് ശരിയല്ലേ?
71.കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ജീവിതകാലം ഏതെന്നു അങ്ങയ്ക്ക് അറിയുമോ?
72.”തിരുജ്ഞാന സംബന്ധരുടെ ശിഷ്യപ്രധാനി” എന്ന് കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ അങ്ങ് വിദ്യാധിരാജായണ ത്തില്‍ വിശേഷിപ്പിച്ചത് തെറ്റല്ലേ?
73.തിരുജ്ഞാന സംബന്ധരുടെ കാലം ഏതായിരുന്നു?
74. തിരുജ്ഞാന സംബന്ധരുടെ കാലം ബിഷപ്‌ കാല്ട്വേല്‍ (Caldwell) കണക്കാക്കിയത് തെറ്റും പി.സുന്ദരന്‍ പിള്ള കണക്കാക്കിയത് ശരിയും എന്നറിയുമോ?
75 കൊടകനല്ലൂര്‍ സുന്ദരസ്വാമികള്‍, മനോന്മണീയം പി.സുന്ദരന്‍ പിള്ളയുടെ (1855-1897) സമകാലികനും ഗുരുവും ആയിരുന്നു എന്നറിയുമോ? തിരുനെല്‍വേലിയില്‍ അദ്ധ്യാപകന്‍ ആയിരിക്കെ(1876-78) അവിടെ അടുത്ത് (15 kms) താമസിച്ചിരുന്ന കൊടകനല്ലൂര്‍ സുന്ദരസ്വാമികളെ സുന്ദരന്‍ പിള്ള കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ആവുകയും സ്വാമികള്‍ എഴിതിയ “നിജാനന്ദ വിലാസം” അച്ചടിപ്പിക്കയും (1879) അത് മലയാളത്തിലേക്ക് മൊഴി മാറ്റം നടത്തുകയും ചെയ്തു എന്നതല്ലേ വാസ്തവം?അദ്ദേഹത്തെ ആണ് സുന്ദരന്‍ പിള്ള മനോമണീ യം നാടകത്തില്‍ “സുന്ദര സ്വാമികള്‍” എന്ന കുലഗുരു ആയി അവതരിപ്പിച്ചത് എന്നറിയുമോ ?
76.തിരുജ്ഞാന സംബന്ധര്‍ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസി ആയിരുന്നു എന്നും സുന്ദരസ്വാമികള്‍ അദ്ദേഹത്തിന്‍റെ “ശിഷ്യപ്രധാനി”
എന്ന് താങ്കള്‍ വിദ്യാധിരാജായണത്തില്‍ എഴുതിയത് മണ്ടത്തരം ആണെന്നും താങ്കള്‍ക്കറിയുമോ?
 77.മനോന്മണീയം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന കുഞ്ഞന്‍ അവയുടെ നോട്സ് എഴുതി വയ്ക്കുമായിരുന്നു
എന്ന കാര്യം താങ്കള്‍ക്കറിയുമോ
78.ഡോ എം ജി ശശിഭൂഷന്‍ സുന്ദരം പിള്ളയെ കുറിച്ചെഴുതിയ ലേഖനങ്ങള്‍ -പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സേക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീറില്‍ വന്ന “ആരാണീ സുന്ദരന്‍ പിള്ള?”
2017 മാര്‍ച്ച് ലക്കം വിജ്ഞാന കൈരളിയില്‍ വന്ന സുന്ദരന്‍ പിള്ള എന്നീ ലേഖനങ്ങള്‍ താങ്കള്‍ വായിച്ചുവോ ?
79.ചട്ടമ്പി സ്വാമികള്‍ താന്‍ വായിച്ച പുസ്തകങ്ങള്‍ പകര്‍ത്തി എഴുതുമായിരുന്നു എന്നത് ശരിയോ ?
80 . ”ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളില്‍ ഒന്ന് ഒരു പാടു പുസ്തകങ്ങള്‍ അത് പോലെ പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് “ ഇതാരുടെ വാക്യം ? ഏതു പുസ്തകത്തിലെ വാക്യം ? എന്താണ് സന്ദര്‍ഭം ?
81.ശിവരാജ യോഗം എന്നാല്‍ എന്തെന്നറിയുമോ ?
82.ശിവരാജ യോഗത്തിന് നാല് ഭാഗം ഉണ്ടെന്നറിയുമോ?
83.ശിവരാജ യോഗികള്‍ക്ക് കുടുംബ ജീവിതം ആകാം എന്നറിയുമോ ?
84.തിരുവിതാം കൂറില്‍ ആരാണ് ശിവരാജ യോഗം പ്രചരിപ്പിച്ചത്?
85.തൈക്കാട്ട് അയ്യാ സ്വാമികള്‍ ഏതു സമുദായത്തില്‍ ജനിച്ചു ?
86.അദ്ദേഹം ബ്രാഹ്മണന്‍ എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നുവോ ?
87.കുഞ്ഞന്‍ പിള്ള തൈക്കാട്ട് അയ്യാവിന്റെ ശിഷ്യന്‍ ആയിരുന്നുവോ ?
88. തൈക്കാട്ട് അയ്യാവു സ്വാമികളുടെ ഏതെല്ലാം ജീവചരിത്രങ്ങള്‍ അങ്ങ് വായിച്ചു ?
89.കാലടി പരമേശ്വരന്‍ പിള്ളയെ അറിയുമോ ?ആരായിരുന്നു ?
90കാലടി പരമേശ്വരന്‍ പിള്ള തൈക്കാട്ട് അയ്യാഗുരുവിന്‍റെ ജീവചരിത്രം പ്രസിദ്ധീകരിച്ചുവോ ?
91.വി.ആര്‍ പരമേശ്വരന്‍ പിള്ള അയ്യാവു സ്വാമികളെ കുറിച്ച് എഴുതിയത് വായിച്ചുവോ ?
92.ഈ.പി സുഗതന്‍ എഴുതിയ അയ്യാവു സ്വാമികള്‍ ജീവചരിത്രം (ഭാഷാ ഇന്സ്റ്റിടൂട് വായിച്ചുവോ?
93.ഏ.ആര്‍ രാജരാജവര്‍മ്മയുടെ കൊച്ചുമകള്‍ ജെ.ലളിത അയ്യാവു സ്വാമികളെ കുറിച്ച് എഴുതിയ പുസ്തകം വായിച്ചുവോ ?(സ്വയം പ്രകാശാശ്രമം കുളത്തൂര്‍ )
94.സദാനന്ദസ്വാമികളെ കുറിച്ച് ആര്‍ എഴുതിയ ലേഖനമാണ് താങ്കള്‍ വായിച്ചിട്ടുള്ളത്?
95.സാധുജന പരിപാലന സംഘം സ്ഥാപിച്ചത് സദാനന്ദ സ്വാമികള്‍ ആണ് എന്ന് താങ്കള്‍ “അടിമഗര്‍ജ്നങ്ങളില്‍” എഴുതിയത് സ്ഥാപിക്കാന്‍ എന്ത് തെളിവുണ്ട് കയ്യില്‍ .നായര്‍ “പെരുമ” സ്ഥാപിക്കാന്‍ ഉണ്ടാക്കിയ കെട്ടു കഥ അല്ലേ താങ്കള്‍ പറയുന്നത് ?
96.ജനകോടികളുടെ ആരാധ്യ പുരുഷന്‍ ആയ ഗായകന്‍ യേശുദാസ് ,നടന്‍ ജഗതി ശ്രീകുമാര്‍, അടൂര്‍ സഹോദരികള്‍ തുടങ്ങിയവരെ മാനം കെടുത്താന്‍ താങ്കള്‍ എഴുതിയ കൃതി അല്ലെ “മറക്കില്ലൊരിക്കലും” ?
97.സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ എതിരാളിയോട് മാന്യമായി സംവദിക്കണം എന്ന കാര്യം താങ്കള്‍ക്കറിയുമോ ?
98.മറ്റൊരാളെ ഭ്രാന്തന്‍,വട്ടന്‍,കിറുക്കന്‍ എന്നൊക്കെ വിളിക്കുന്നത് സംസ്കാര ശൂന്യത അല്ലേ? മറുപടി ഇല്ല എങ്കില്‍ അത് സമ്മതിക്കയല്ലേ വേണ്ടത് ?
99.താങ്കള്‍ക്കു എഴുത്ത് കൂടുതലും വായന കുറവും ആണ് എന്നതല്ലേ ശരി
100.കൂടുതല്‍ വായിക്കയും കുറച്ചു മാത്രം എഴുതുകയും ചെയ്യുന്ന എന്നെ എന്തിനാണ് താങ്കള്‍ ഭയക്കുന്നത്?
101 ചട്ടമ്പി സ്വാമികളെ കുറിച്ച് എഴുതിയ കൃതികളില്‍ ഏതെല്ലാം താങ്കള്‍ വായിച്ചിട്ടുണ്ട് ?അവയുടെ ലിസ്റ്റ് നല്‍കുമോ ?