Sunday, 19 February 2017

അറുപതിന്‍റെ നിറവിലെത്തിയ എഴുത്ത് ജീവിതം

അറുപതിന്‍റെ  നിറവിലെത്തിയ  എഴുത്ത് ജീവിതം
ഒരു കേരളീയ പുരുഷ ജീവിതത്തിന്‍റെ ശരാശരി ദൈര്‍ഘ്യം എഴുപത്തി രണ്ടു (72) വയസ് ആണ് .അത് കഴിഞ്ഞു .അതില്‍ അറുപതു വര്‍ഷം(60) എഴുത്ത് ജീവിതമായിരുന്നു .പന്ത്രണ്ടാം വയസ്സില്‍ 1956- ല്‍ അക്കാലത്തെ ഏറ്റവും പോപ്പുലര്‍ ആയ വാരാന്ത്യപ്പതിപ്പില്‍ -കോട്ടയം അഞ്ചേരി യില്‍ ഏ .വി ജോര്‍ജ് നടത്തിയിരുന്ന കേരളഭൂഷണം പത്രത്തിന്‍റെ ഞായറാഴ്ച പ്പതിപ്പില്‍ (പത്രാധിപര്‍ കെ.സി സഖറിയ )- അക്കാലത്തെ വായനക്കാരുടെ ഹരം ആയിരുന്ന “യക്ഷിപ്പറമ്പ്” എന്ന ജി.വിവേകാനന്ദന്‍ നോവല്‍ തുടര്‍ക്കഥ ആയി വന്നിരുന്ന സമയം, അര പേജില്‍ മുതിര്‍ന്നവരുടെ രചനയ്ക്കൊപ്പം ഒരു കഥ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം .പ്രശസ്തരായ പലരും ബാലപംക്തി വഴി യാണ് അവരുടെ അരങ്ങേറ്റം കുറിച്ചത് എന്നോര്‍ക്കുമ്പോള്‍ അഹങ്കാരം തോന്നുന്നു.
മദ്ധ്യവേനല്‍ അവധിക്കു വാഴൂര്‍ പതിനാലാം മെയിലിലെ പി.കെ കോശി സാര്‍ നടത്തിയിരുന്ന ഹിന്ദിപ്രചാര സഭ  ക്ലാസ്സുകളില്‍ പഠിച്ചു ഹിന്ദിയില്‍ നല്ല അവഗാഹം നേടിയിരുന്നു .അവര്‍ നടത്തിയ മാദ്ധ്യമ പരീക്ഷയില്‍ രണ്ടാം റാങ്ക് വാങ്ങിയിരുന്നു .മൂത്ത സഹോദരി പാറുക്കുട്ടി പഠിച്ചു കൊണ്ടിരുന്ന ഹിന്ദി പാഠപുസ്തകത്തില്‍  ഒരു ന്യായാധിപന്‍റെയും അദ്ദേഹത്തിന് വേലക്കാരിയില്‍ ജനിച്ച മകളുടെയും കഥ ഉണ്ടായിരുന്നു .അതിനെ അനുകരിച്ചു കേരളീയ അന്തരീക്ഷത്തില്‍ മാറ്റി എടുത്ത് ഒരു കോടതി കഥ എഴുതി .നല്ലഭാഷ ആയിരുന്നിരിക്കണം പത്രാധിപര്‍ മുതിര്‍ന്ന ആരോ എഴുതിയത് എന്ന് കണക്കാക്കി കാണും
വള്ളി പുള്ളി മാറ്റാതെ അച്ചടിച്ചു വന്നു .കെ. എ ശങ്കര പ്പിള്ള എന്ന പേരില്‍ .സ്കൂളിലും നാട്ടിലും സ്ഥാനം .കാനം സി.എം എസ് മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഫസ്റ്റ് ഫോമില്‍ ക്ലാസ് ടീച്ചര്‍ ശോശാമ്മ സാര്‍ (അന്ന് ടീച്ചര്‍ പ്രയോഗം ഇല്ല ആണ്‍ സാര്‍ പെണ്‍സാര്‍ എന്നിവര്‍ മാത്രം )ഭര്‍ത്താവ് (കാനം ഈ.ജെ (ഫിലിപ്) യുടെ “ബാഷ്പോദകം” എന്ന ആദ്യ കവിതാ സമാഹാരം കൊണ്ടുവന്നു കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കിയിരുന്നു .ആ കവിതാ സമാഹാരവും (അതിന്‍റെ കോപ്പി ഇപ്പോഴും കയ്യിലുണ്ട് .പടം കാനം ദേശത്തിന്‍റെ ബ്ലോഗില്‍ ഉണ്ട് (www.hamletkanam.blogspot.in ) അതിനു മുമ്പ് തന്നെ കാനം കുട്ടിക്കൃഷ്ണ ന്‍റെ (കാനം രാജേന്ദ്രന്‍റെ അമ്മാവന്‍ )“മുരളി” എന്ന കവിതാ സമാഹാരവും കിട്ടിയിരുന്നു .കോപ്പി നഷ്ടപ്പെട്ടു .രണ്ടു കൃതികളും എഴുത്തുകാരന്‍ ആകാന്‍ പ്രചോദനം നല്‍കി .എന്നാല്‍ ഒരിക്കലും കവിതയില്‍ പരീക്ഷണം നടത്തിയില്ല
 .കാര്ട്ടൂണിസ്റ്റ് നാഥന്‍ എന്ന പേരില്‍ കേരളകൗമുദി തുടങ്ങിയ പത്രങ്ങളില്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന എഞ്ചിനീയര്‍ (കളമശ്ശേരി എച്ച് .എം ടി യിലെ ഉധോഗസ്തന്‍ ) പന്തപ്ലാക്കല്‍ കെ സോമാനാഥന്‍ നായര്‍ അന്ന് സഹോദരിയുടെ സഹപാടി  ആയിരുന്നു നാഥന്‍റെ  സഹോദരന്‍ കെ ഗോപിനാഥന്‍ നായര്‍ എന്‍റെ സഹപാടി .ഇരുവരും ചേര്‍ന്ന് സ്കൂളില്‍ ഒരു കയ്യെഴുത്ത് മാസിക തുടങ്ങി
“ബാലരശ്മി” എന്ന പേരില്‍ .മുഖചിത്രം ,കാര്‍ട്ടൂണ്‍ എന്നിവ  സോമന്‍ .മൂന്നോ നാലോ ലക്കം ഇറങ്ങി .നിരവധി തുടര്‍ക്കഥകള്‍ അതില്‍ വന്നു .മനോരമ ആഴ്ചപ്പതിപ്പില്‍ അന്ന് വന്നു കൊണ്ടിരുന്ന കാനം ഈ.ജെയുടെ “പമ്പാനദി പാഞ്ഞൊഴുകുന്നു” എന്ന തുടര്‍ക്കഥ ആയിരുന്നു സഹപാടി കളുടെ പ്രചോദനം .കേരളഭൂഷണത്തില്‍ എന്തുകൊണ്ട്  തുടന്നെഴുതിയില്ല എന്നോര്‍മ്മയില്ല .തിരുവനന്തപുരത്ത് നിന്ന് സി.പി പിള്ള പുറത്തിറ ക്കിയിരുന്ന “മിന്നല്‍” എന്ന വാരിക (ഒരു കുട്ടിപ്പത്രം കെ.ബാല കൃഷ്ണന്‍റെ കൌമുദി മോഡലില്‍ ) തുടര്‍ച്ചയായി എഴുതി കഥയും ലേഖങ്ങളും ഫലിതങ്ങളും മറ്റും .”ഓലപ്പീപ്പി” എന്ന പേരില്‍ എഴുതിയ ഒരു കഥയെ കുറിച്ച് ശ്രീ പാറത്തോട് വിജയന്‍  (High Range Hospital ) ഈയിടെയും പുകഴ്ത്തി പറഞ്ഞു അദ്ദേഹത്തിന്‍റെ പിതാവ് കാനത്തില്‍ നിന്നും മറ്റൊരു എഴുത്തുകാരന്‍ എന്ന് പറഞ്ഞു തനിക്ക് കാട്ടിത്തന്നു എന്ന് വിജയന്‍.പക്ഷെ ഓര്‍മ്മയില്ല .കോപ്പികള്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ ഉണ്ട് എന്നുഅറി യുന്നു .കണ്ടു കോപ്പി എടുക്കണം .
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ പദവിയില്‍ എത്തിയ മട്ടാഞ്ചേരിക്കാരന്‍ ശിവശങ്കരപ്പിള്ളയും ഇതേ മിന്നലില്‍ എഴുതിയിരുന്നു .അദ്ദേഹവും സി.പി പിള്ളയെ ഓര്‍മ്മിക്കുന്നു എന്ന് ഫേസ്ബുക്കില്‍ ഈയിടെ കുറിച്ചു .
ഹൈസ്കൂള്‍ വിദ്യാഭ്യാസം (1957-60)കുതിരവട്ടം കുന്നില്‍ (തീരത്ഥപാദ പുരം (T.P.Puram) കുന്നില്‍ തീര്‍ത്ഥപാദ സ്വാമികളുടെ ശിഷ്യന്‍ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ സ്ഥാപിച്ച ശ്രീ വിദ്യാധിരാജ വിലാസം (എസ് വി ആര്‍ വി )സ്കൂളില്‍ ആയിരുന്നു .നാലാം  ഫോമില്‍ Readres Club നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനം .അതുവരെ ആറാം ഫോം വിദ്യാര്‍ഥികള്‍ ആയിരുന്നു സമ്മാനം നെടിയിരുന്നവ്ര്‍ .നാലാം ഫോം വിദ്യാര്‍ഥി ആദ്യമായി അങ്ങനെ ചരിത്രം തിരുത്തി .സമ്മാനം എസ് ഗുപ്തന്‍ നായരുടെ ആദ്യകാല ലേഖന സമാഹാരം –സമാലോചന .അത് ഗുപ്തന്‍ നായര്‍ സാര്‍ സമര്‍പ്പിച്ചത് എന്ത് വായിച്ചാലും അതിനെ കുറിച്ച് നോട്സ് എഴുതിവയ്ക്കണം എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന പിതാവ് ഒളശ /ഓച്ചിറ വൈദ്യന്‍ ശങ്കരപ്പിള്ളയ്ക്കും .അന്നേ തുടങ്ങി ഈയുള്ളവനും വായിച്ചതിനൊക്കെ നോട്സ് എഴുത്ത് .പില്‍ക്കാലത്ത് ഗുപ്തന്‍ നായര്‍ സാറിനെയും മകന്‍ ഡോക്ടര്‍ ശശി ഭൂഷനെയും നിഷ്കരുണം വിമര്‍ശിക്കാന്‍ കഴിവ് നേടിയതും ആ കുറിപ്പുകളില്‍ നിന്നും .പിന്നെ രണ്ടു വര്‍ഷവും സാഹിത്യ മത്സരങ്ങളില്‍ എല്ലാം ഒന്നാം സമ്മാനം നേടി .സമ്മാനമായി എം.പി പോളിന്‍റെ ചെറുകഥാ സാഹിത്യം ,നോവല്‍ സാഹിത്യം ദേശാഭിമാനിയുടെ വൃത്താന്ത പത്ര പ്രവര്‍ത്തനം ,തകഴിയുടെ ചെമ്മീന്‍ ,എസ.കെ നായരുടെ പ്രാചീന സുധ ,കുറ്റി പുഴയുടെ വിചാര വിപ്ലവം എന്‍ കൃഷ്ണ പിള്ളയുടെ കൈരളിയുടെ കഥ തുടങ്ങിയവ
സ്കൂള്‍ കയ്യെഴുത്ത് മാസികയില്‍ എഴുതിയ എഴുത്തച്ചനെ കുറിച്ചുള്ള സംഭാഷണ രൂപത്തില്‍ ഉള്ള ലേഖനത്തെ കുറിച്ച് വിശദമായി പ്രസംഗിച്ചു കൊണ്ടായിരുന്നു അവസാന വര്‍ഷ വാര്‍ഷിക സമ്മേളനത്തില്‍ പ്രോഫസ്സര്‍ നബീസത്ത് ബീവി സംസാരിച്ചത് .മറ്റൊരു പ്രഭാഷകന്‍ എം കൃഷ്ണന്‍ നായര്‍ സാര്‍ .പില്‍ക്കാലത്ത് സാറിനൊപ്പം മലയാളനാട്ടില്‍ കോളമിസ്റ്റ് ആയി സാറിന്‍റെ സുഹൃത്തും ആയി
പില്‍ക്കാലത്ത് 1961 ല്‍ കോട്ടയം സി.എം എസ് കോളേജിലെ വിദ്യാ സംഗ്രഹം എന്ന പ്രസിദ്ധ മാസികയില്‍ മലയാളത്തിലെ ആത്മകഥകള്‍ എന്ന പഠനം പ്രസിദ്ധീകരിച്ചു .വൈക്കം പാച്ചു മൂത്ത് മുതല്‍ അക്കാലത്ത് ജനയുഗം വാരികയില്‍ പൊന്‍കുന്നം വര്‍ക്കി എഴുതി വന്ന വഴിത്തിരിവ് എന്ന ആത്മകഥ ഉള്‍പ്പടെ പതിനൊന്നു ആത്മകതകളെ ഉള്‍പ്പെടുത്തിയുള്ള ഒരുഗ്രന്‍ പഠനം .ലേഖനത്തിന്റെ കോപ്പി ഇക്കഴിഞ്ഞ വര്ഷം സി.എം എസ് കോളേജ് ലൈബ്രറിയില്‍ നിന്നും കിട്ടി ഏറെ സന്തോഷം തോന്നി
ഒരു വിഷമം തോന്നി .കെ.പി കേശവമേനോനെ അനുകരിച്ചതാവണം റഫറന്‍സ് വേണ്ട സ്ഥലങ്ങളില്‍ പേര് പറയാതെ “ഒരു ലേഖകന്‍ ഇങ്ങനെ എഴുതി /പറഞ്ഞു” എന്ന രീതിയില്‍ പലയിടത്തും എഴുതി .അല്ലാത്ത പക്ഷം ഇന്നും ഒരു ഉഗ്രന്‍ പഠനം .പ്രത്യേകിച്ചും നടുവട്ടം ഗോപാല കൃഷ്ണന്‍ അല്ലാതെ മറ്റാരും “ആത്മകസ്ഥാസാഹിത്യം” പഠന വിധേയമാക്കി കണ്ടിട്ടില്ല എന്നതോര്‍ക്കുമ്പോള്‍ .
മെഡിസിന് അഡ്മിഷന്‍ കിട്ടാതിരുന്നു  എങ്കില്‍ ഞാന്‍ മലയാളത്തില്‍ എം ഏ ബിരുദം നേടി കോളേജു അദ്ധ്യാപകന്‍ ആകുമായിരുന്നു എന്നുറപ്പ് .മലയാള സാഹിത്യത്തില്‍ ഡോക്ടരേറ്റ് നേടുമായിരുന്നു എന്നും ഉറപ്പ് .ഒരു എം എ ബിരുദം നേടാമെങ്കില്‍, തരിസാപ്പള്ളി ശാസനത്തിലെ കണ്ടെത്തലിന്റെ (ഒളിച്ചു വയ്ക്കപ്പെട്ട നാടന്‍ സാക്ഷിപ്പട്ടിക )പേരില്‍ ഒരു ഡോക്ടരേറ്റ് ഉറപ്പു എന്ന് അക്കാദിമ പണ്ഡിതര്‍ പറയുന്നു
ഒരു ലക്ഷം രൂപാ മുടക്കി ഡോക്ടര്‍ യോഗ്യത നേടിയ പലര്‍ ഉള്ള കേരളത്തില്‍, ഇനി എന്തിനു മറ്റൊരു “ഡോക്ടര്‍” യോഗ്യത?.

അതിനാല്‍ ഒള്ളത് മതി .(ചികിത്സകന്‍ ആയ ഡോക്ടര്‍ )

No comments:

Post a Comment