Sunday, 5 February 2017

തിരുവിതാംകൂര്‍ ചരിത്രത്തില്‍ ഒരു ചുക്കുമറിയാത്ത ഒരു മുഖ്യന്‍

തിരുവിതാംകൂര്‍ ചരിത്രത്തില്‍
ഒരു ചുക്കുമറിയാത്ത ഒരു മുഖ്യന്‍
=====================================
പ്രാദേശിക ചരിത്രത്തില്‍ ഒരുപാടു താല്‍പ്പര്യം ഉള്ള ഒരാളാണ് ഇതെഴുതുന്നത്.മുതിര്‍ന്ന ചരിത്രകാരന്‍ എം.ജി.എസ് ,എം.എന്‍ ഗണേഷ് ,മുന്‍ വൈസ് ചാന്‍സലര്‍ രാജന്‍ ഗുരുക്കള്‍ ,കേശവന്‍ വെളുത്താട്ട് ,
എം ആര്‍ രാഘവവാര്യര്‍ തുടങ്ങിയ ചരിത്രപണ്ടിതന്മാരെ അതി ക്രൂരമായി ബ്ലോഗുകള്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ,പത്രമാധ്യമാങ്ങളിലെ കത്തുകള്‍ എന്നിവ വഴി വിമര്‍ശിക്കാറുണ്ട്
.കോരപ്പുഴയ്ക്കു (അതെവിടെ എന്നീനിക്ക് കൃത്യമായി അറിഞ്ഞു കൂട ) വടക്കുള്ളവര്‍ക്ക് തെക്കുള്ളവരെ കുറിച്ച് ഒരു ചുക്കും അറിഞ്ഞു കൂടാ എന്ന് കേട്ടിട്ടുണ്ട്
ശരിയോ എന്നറിഞ്ഞു കൂടാ .”പത്ത് കള്ളക്കഥകള്‍” എന്ന പുതുപുത്തന്‍ ചരിത്രപുസ്തകം വഴി ന കുറിച്യര്‍ ,പണിയര്‍ എന്നിവരുടെ പിഗാമികള്‍ ആണ് നായന്മാര്‍ എന്ന് എം.ജി.എസ് പറഞ്ഞു വച്ചതേ ഉള്ളു .മാപ്പിള എന്നാല്‍ അറബികള്‍ക്ക് നാടന്‍സ്ത്രീകളില്‍ ഉണ്ടാകുന്ന മക്കള്‍ എന്ന് പണ്ട് ന്യൂ ടി.വി വഴി പറഞ്ഞതും സാക്ഷാല്‍ എം.ജി,എസ് .
തന്‍റെ പിതാവിനെ മുഖ്യമന്ത്രി അറിയാതെ പോയത് മലബാര്‍ കാരന്‍ ആയതിനാല്‍ ആവാം എന്ന് പി.എസ് നടരാജ പിള്ളയുടെ മകന്‍ വെങ്കിടേശന്‍ ദുഖത്തോടെ പറയുന്നത് കേട്ടൂ. .മലബാറില്‍ പിള്ളമാര്‍ ഇല്ല എന്നതാണ് കാരണം .പ്രഭാവര്‍മ്മ ,ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ചരിത്രകാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഉണ്ടായിട്ടും തിരുവിതാംകൂര്‍ ചരിത്രത്തില്‍ മുഖ്യ മന്ത്രിയ്ക്ക് “ഒരു ചുക്കും” അറിഞ്ഞു കൂടാ “അങ്ങേയ്ക്ക് പിള്ളമാരെ കുറിച്ച് ഒന്നുമറി ഞ്ഞുകൂടാ” എന്ന് പിള്ളമാരെ പ്രതിനിധീകരിച്ചു സഖാവ് പിണറായിയോട് പറയേണ്ടി വരുന്നു ഏതോ പിള്ള എന്ന പ്രയോഗത്തിന് സാധുവല്‍ക്കരിക്കാന്‍ നോക്കി മുഖ്യമന്ത്രി വീണ്ടും അബദ്ധങ്ങള്‍ പറയുന്നു .
നടരാജ പിള്ളയുടെ ഭൂമി അല്ല അദ്ദേഹത്തിന്റെ അച്ഛന്‍റെ ഭൂമിയാണ്‌ സര്‍ സി.പി കണ്ടു കെട്ടിയത് എന്ന് സഖാവ് .മനോമണീയം സുന്ദരന്‍ പിള്ള വളരെ ചെറുപ്പത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ചു .1855-1897 ആണ് അദ്ദേഹത്തിന്‍റെ ജീവിതകാലം.ഏക മകന്‍ നടരാജ പെരുമാള്‍ പിള്ളയ്ക്ക് (അതാണ്‌ ശരിയായ പേര്‍ ) അന്ന് പ്രായം വെറും ആറു വയസ് .(ജീവിത കാലം 1891 മാര്‍ച്ച് 10- 1966 ജനുവരി 10)
നടരാജ പിള്ളയുടെ സ്വത്തുക്കള്‍ “ഏതോ ഒരു” ദിവാന്‍ ആദ്യം ഒന്ന് കണ്ടു കെട്ടി .രാജാവിനെ കണ്ടു അത് അദ്ദേഹം തിരികെ വാങ്ങി ,കാരണം അന്നു അദ്ദേഹം അധികാരത്തില്‍ ഇല്ല .സ്വജനപക്ഷപാതം ഇല്ല .പക്ഷെ രണ്ടാമത് സര്‍ സി.പി കണ്ടു കെട്ടിയത് 1943 –ല്‍ .മൂത്തമകള്‍ മനോന്മണി (പിതാവിന്‍റെ അതിപ്രശസ്ത കൃതിയുടെ പേര്‍ )പ്രസവിച്ചു കിടക്കുമ്പോള്‍ .കൈക്കുഞ്ഞുമായി കുടുംബം ഹാര്‍വി പുറം ബംഗ്ലാവില്‍ നിന്ന് കുടി ഒഴിപ്പിക്കപ്പെടുന്നത് 1943- ല്‍ .അന്നത്തെ ആ കൈക്കുഞ്ഞ്നല്ലശിവന് ഇന്ന് പ്രായം 74.
1943 ല്‍ ഹാര്‍വിപുരം കണ്ടു കേട്ടപ്പെടുമ്പോള്‍ അതിന്‍റെ ഉടമ നടരാജപിള്ള
തന്നെ ആയിരുന്നു .നടരാജപിള്ളയെ കുറിച്ച് മാത്രമല്ല കേരള നവോത്ഥാന നായകരുടെ വളര്ത്തച്ചന്‍ ,വഴി കാട്ടി ആയിരുന്ന സുന്ദരന്‍ പിള്ളയെ കുറിച്ചും മുഖ്യന് ഒരു ചുക്കും അറിഞ്ഞു കൂടാ
എന്തിനു മുഖ്യനെ മാത്രം കുറ്റം പറയണം?
.ധനമന്ത്രി സഖാവ് തോമസ്‌ ഐസ്സക്കിനും അദ്ദേഹം ആരെന്നരിഞ്ഞു കൂടാ എന്ന്‍ കുറെ നാള്‍ മുമ്പ് അദ്ദേഹം എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന് മനസ്സിലായി
അദ്ദേഹം താമസിക്കുന്ന “മന്‍മോഹന്‍” ബംഗ്ലാവ് പണിയിച്ച ബില്‍ഡര്‍ ആണ് പോലും മനോന്മണീയം .വിവരം പറഞ്ഞു കൊടുത്തത് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തരകനും .എങ്ങിനെ ഉണ്ട് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ചരിത്ര ബോധം? .മുഖ്യന്‍റെ ശൈലി കടമെടുത്ത് പറയട്ടെ .അവര്‍ക്ക് ഒരു ചുക്കും അറിഞ്ഞു കൂടാ.
ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,
പൊന്‍കുന്നം
9447035416 drkanam@gmail.com.

No comments:

Post a Comment