Monday, 27 February 2017

ചട്ടമ്പി സ്വാമികള്‍ പ്രഭാഷകനോ ?

ചട്ടമ്പി സ്വാമികള്‍ പ്രഭാഷകനോ ?
================================
ഇങ്ങിനെയാണ്‌ തെക്കുംഭാഗം മോഹന്‍
ചരിത്രം തിരുത്തി എഴുതുന്നതും
എഴുതിക്കുന്നതും

ആത്മ നിയോഗത്തിന്റെ ശ്രീനാരായണം എന്ന തെക്കുംഭാഗം
മോഹന്‍റെ പഠനത്തിനു അവതാരിക എഴുതിയത്
പഴവിള രമേശന്‍
രമേശന്‍ ചട്ടംപിസ്വാമികളെ പ്രഭാഷകന്‍ ആയി
അവതരിപ്പിക്കുന്നു
രമേശന്‍ ചട്ടമ്പി സ്വാമികളെ പഠിച്ചിട്ടില്ല
സാരമില്ല .മോഹന്‍ ധാരാളം പഠിച്ചു
ചട്ടമ്പി എന്നാണു പ്രഭാഷണം നടത്തിയത്
രചയിതാവ് എന്ന നിലയില്‍ മോഹന്‍ തെറ്റ് തിരുത്തെണ്ടിയിരുന്നു
അത് മനപ്പൂര്‍വംതിരുത്തിയല്ല
അല്ലെങ്കില്‍ മോഹന്‍ അത് ശരിയെന്നു കരുതുന്നു
ചട്ടമ്പിസ്വാമികള്‍ ഒരിക്കലും പ്രഭാഷണം നടത്തിയില്ല
സമ്പന്ന നായര്‍ കുടുംബങ്ങളില്‍ ഉണ്ടും കുറിച്ചും ധ്യാനത്തില്‍ ഇരുന്നും സമയം കഴിച്ച സ്വാമികള്‍ക്ക് പ്രഭാഷണം നടത്താന്‍ കഴിവില്ലായിരുന്നു
എന്നാല്‍ വാഴൂര്‍ സ്വാമികള്‍ സദാനന്ദ സ്വാമികല്‍ എന്നിവര്‍
നല്ല പ്രഭാഷകര്‍ ആയിരുന്നു
ചെറുകോല്‍ ഹിന്ദുമത സമ്മേളനം തുടങ്ങിയത്
അവര്‍ ഇരുവരും
അതില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഒരു പങ്കുമില്ല
മോഹന്‍റെ പുസ്തകം വായിച്ച ധനമന്ത്രി ആവണം
പത്തനം തിട്ടയില്‍ ചട്ടമ്പി സ്മാരകമായി ഏതോ സ്ഥാപനം
തുടങ്ങാന്‍ കഴിഞ്ഞ ബഡ്ജട്ടില്‍ തുക വക ഇരുത്തിയത്
വാസ്തവത്തില്‍ അവിടെ സ്മാരകം വേണ്ടത്
വാഴൂര്‍ സ്വാമികള്‍ക്ക് ആണ് /
അഥവാ ചട്ടമ്പിസ്വാമികള്‍ എന്നെങ്കിലും എവിടെയെങ്കിലും
ഒരു പ്രഭാഷണം നടത്തി എന്ന് തെളിയിച്ചാല്‍
തിരുവനന്തപുരം കരാര്‍ കടയില്‍ നിന്നും വിലയേറിയ
ഒരു തനിബാലരാമ പുരം കസവ്കര നേര്യത് വാങ്ങി മോഹനെ
ഒരു പൊതുവേദിയില്‍ വച്ച്അണിയിച്ചു അഭിനന്ദിക്കാം
ലൈക്കുചെയ്യുക
അഭിപ്രായം

No comments:

Post a Comment