തരിസാപ്പള്ളി പട്ടയത്തിലെ കള്ളസാക്ഷികള്‍
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍ കുന്നം mob:
9447035416
Email: drkanam@gmail.com Blog: www.charithravayana.blogspot.in
Abraham Hyacinthe Anquitel Du Peron
തിരുവിതാംകൂര്‍ ചരിത്രത്തില്‍,പ്രത്യേകിച്ചും
തരിസാപ്പള്ളി പട്ടയത്തില്‍, പ്രത്യേക താല്‍പ്പര്യം പുലര്‍ത്തുന്ന ഒരു
ചരിത്രവായനക്കാരന്‍ എന്ന നിലയില്‍, വലിയ താല്‍പ്പര്യത്തോടെയാണ് ഡോ.എം.ജി ശശിഭൂഷന്‍
വിജ്ഞാനകൈരളി 2016 ജൂണ്‍ ലക്കത്തില്‍ എഴുതിയ “ശാസനങ്ങള്‍ പറയുന്ന
തിരുവിതാംകൂര്‍ ചരിത്രം” (പേജ് 14-18) വായിക്കാന്‍
തുടങ്ങിയത്. ഏറെ പ്രതീക്ഷിച്ചതുകൊണ്ടാവാം, വല്ലാതെ
നിരാശപ്പെടുത്തിക്കളഞ്ഞു.പുതുതായി യാതൊന്നും കിട്ടിയില്ല .
ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ഡി മോണ്ട് ഫോര്‍ട്ട് യൂനിവേര്‍സിറ്റിയില്‍
പ്രൊഫ. എലിസബെത്ത് ലംബോനിന്റെ നേതൃത്വത്തില്‍ പത്തു രാജ്യങ്ങളിലെ (അതില്‍ കേരളവും
പെടും) മുപ്പതു ചരിത്രപണ്ടിതരെ ഉള്‍പ്പെടുത്തി 2013-2015 കാലഘട്ടത്തില്‍ “ഇന്ത്യാസമുദ്രത്തിലെ
വ്യാപാരവും വ്യാപാരശ്രുംഖലയും” എന്ന വിഷയത്തില്‍ വിപുലമായ ഗവേഷണ പഠനം നടന്നു എന്ന് http://849ce.org.uk എന്ന വെബ്സൈറ്റില്‍
നിന്ന് ആര്‍ക്കും മനസ്സിലാക്കാം. തരിസാപ്പള്ളി പട്ടയത്തിലെ അവസാന ഓല (പശ്ചിമേഷ്യന്‍
സാക്ഷിപ്പട്ടിക ) അടിസ്ഥാനമാക്കി ആണ് ഈ പഠനം നടത്തപ്പെട്ടത് സി.ഇ 849 –ല്‍ വേല്‍
കുലസുന്ദരനാല്‍ ചെമ്പോലയില്‍ വരയപ്പെട്ടതാണ്
ഈ പട്ടയം എന്ന് സംശയാതീതമായി തെളിയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള ആയിരുന്നു (Some
problems in Kerala History & ചില
കേരള ചരിത്ര പ്രശ്നങ്ങള്‍ 115-132). പ്രൊഫ.എലിസബത്ത് ലംബോന്‍ വെബ്സൈറ്റില്‍ 849CE എന്ന്
നല്‍കി കുഞ്ഞന്‍പിള്ള സാറിനെ ആദരിക്കാന്‍ മറന്നില്ല .എന്നാല്‍ ഡോ .ശശിഭൂഷന്‍
ലേഖനത്തിലും റഫറന്‍സിലും ഒരിടത്ത് പോലും കുഞ്ഞന്പിള്ള സാറിനെ സ്മരിച്ചില്ല എന്നത്
കഷ്ടം .
(അടിക്കുറിപ്പില്‍ പരിഭാഷകരില്‍ ഒരാള്‍ എന്ന
നിലയില്‍ മൂന്നാമന്‍ ആയി “ഇളംകുളം” പരാമര്‍ശിക്കപ്പെടുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല .പക്ഷെ അത്രയുമേ
കുഞ്ഞന്‍പിള്ള സാര്‍ അര്‍ഹിക്കുന്നുള്ലോ? മുഴുവന്‍ പേരു പോലും നല്കിക്കാണുന്നില്ല).
ശാസനവും അര്‍ത്ഥവും എഴുതിയെടുത്ത ചെമ്മനം സി.ജെ
ചാക്കോയെ (അതെ നമ്മുടെ കവി ചെമ്മനം ചാക്കോ തന്നെ ) മറന്നത് ക്ഷമിക്കാം.പക്ഷെ കുഞ്ഞന്‍
പിള്ള സാറിനെ മറന്നത് ശരിയായില്ല തന്നെ .
The Copper plates from Kollam. Using a 9th century legal
document to explore the medieval Indian
Ocean world എന്ന പേരില്‍ ദല്‍ഹിയിലെ പ്രൈമസ് (Primus)ബുക്സ് അടുത്തു
തന്നെ പഠന പ്രബന്ധം പ്രസിദ്ധീകരിക്കുമെന്ന് അവരുടെ വെബ്സൈറ്റില്‍ നിന്ന്
മനസ്സിലാക്കാം .ഗ്രന്ഥ കര്‍ത്താക്കളില്‍ ഒരാള്‍ പ്രസ്തുത
സംഘത്തിലെ മലയാളിയായ കേശവന്‍ വെളുത്താട്ട് ആണ് പട്ടയം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം
നടത്തിയത് എന്ന് സൈറ്റ് വെളിപ്പെടുത്തുന്നു .മലയാളികഭിമാനിക്കാം . .
മൊഴി മാറ്റത്തില്‍ വെളുത്താട്ട് കാണിച്ച അബദ്ധം പട്ടയത്തില്‍
“വെള്ളാളര്‍ “ എന്ന് കണ്ടതെല്ലാം അദ്ദേഹം farm workerഎന്നും ഈഴവര്‍
എന്ന് കണ്ടത് എല്ലാം toddy(palm
wine) tapper എന്നും എഴുതി പിടിപ്പിച്ചു
എന്നതാണ് .പാശ്ചാത്യ ലോകത്തെ വെളുത്താട്ട് വല്ലാതെ തെറ്റിദ്ധരിപ്പിച്ചു .വെള്ളാളര്‍
വെള്ളം ഉപയോഗിച്ച് കൃഷിചെയ്യുന്നവര്‍ മാത്രമല്ല , കച്ചവടക്കാരും പായ്ക്കപ്പല്‍(പടവ്)
നിര്‍മ്മാതാക്കളും കടല്‍ വ്യാപാരികളും
നാവികരും (ഇതിന്റെ പ്രാധാന്യം പുറകെ വെളിപ്പെടും ) ഗോപാലകരും
അക്ഷരജ്ഞാനികളും ചെമ്പോലവരയല്‍ വിദഗ്ദരും സ്ഥലമളവുകാരും കണക്കപ്പിള്ളമാരും
വെണ്ണീര്‍ (ഭസ്മം) ധരിക്കുന്നവരും ഭൂ ഉടമകളും മറ്റും ആയിരുന്നു .ഈഴവര്‍ ആകട്ടെ ,കയര്‍-കയറുല്പ്പന്ന
നിര്‍മ്മാണ വിദഗ്ദരും വ്യാപാരികളും തെങ്ങ്
കൃഷി ചെയ്യുന്നവരും മറ്റും ആയിരുന്നു .(മലബാറില്‍ ജനിച്ചു വളര്‍ന്ന
ചരിത്രകാരന്മാര്‍ക്ക് പഴയ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വെള്ളാളര്‍, ,ഈഴവര്‍ എന്നിവരുടെ
ചരിത്രം സംസ്കാരം എന്നിവയെ കുറിച്ച് ഒരു ചുക്കും അറിഞ്ഞു കൂടാ എന്ന് തുറന്നു
പറയട്ടെ ).
എം.ആര്‍ രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും അവരുടെ
തരിസാപ്പള്ളി പട്ടയത്തില്‍ (എസ് .പി.സി.എസ് 2013 ആമുഖം ) വ്യക്ത മാക്കുന്നതുപോലെ
“എരുവിയര്‍” (ഉപ്പു നിര്‍മ്മിക്കുന്നവര്‍ )
എന്ന പദം വായിച്ചെടുത്തതോടെ,
രണ്ടായിക്കഴിഞ്ഞിരുന്ന തരിസാപ്പള്ളി പട്ടയം ഇപ്പോള്‍ ഒന്ന് മാത്രമായി എന്ന വിവരം
ശശിഭൂഷന്‍ അറിഞ്ഞിതേയില്ല എന്ന് വ്യക്തം .
ചെമ്പോല തുടങ്ങിയ പ്രാചീന രേഖകള്‍ .....”ബാഹ്യവിമര്‍ശനം,
ആന്തരവിമര്‍ശനം എന്നിങ്ങനെ രണ്ടുതരം പ്രക്രിയകള്‍ക്ക് വിധേയമാക്കേണ്ടതാണ് .ബാഹ്യ
വിമര്‍ശനങ്ങള്‍ അതിന്‍റെ തീയതി, പേരുകള്‍ ,കയ്പ്പട,ഭാഷ,സംവിധാനം
എന്നിവയെല്ലാം നിഷ്കൃഷ്ട പരിശോധനയ്ക്ക് വിധേയമാക്കുന്നു.ആന്തരിക വിമര്‍ശനത്തില്‍
അതിന്‍റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം, അതിന്‍റെ
ശൈലി,കൂട്ടിചേര്‍ക്കലുകള്‍,ഒഴിവാക്കലുകള്‍
എന്നിവ കൂലങ്കഷമായി നിരീക്ഷിക്കുന്നു. ഇത്തരം
പടിപടിയായുള്ള പരിശോഥനകൊണ്ട് ആ പ്രമാണത്തിന്റെ സത്യാവസ്ഥ ,വിശാസ്യത, ഉദ്ദേശ്യം,പ്രയോജനം
എന്നിവ ഏറെക്കുറെ തിരിച്ചറിയാം .ഇങ്ങന എലഭ്യമായ എല്ലാ പ്രമാണങ്ങളും പരിശോധിച്ച്
അവയുടെ ആകെത്തുക ആധാരമാക്കി ......” വേണം പഠന ങ്ങള്‍ നടത്താന്‍ എന്ന് എം.ജി.എസ് നാരായണന്‍
വ്യക്തമാക്കുന്നു (“ചരിത്രം,വ്യവഹാരം കേരളവും ഭാരതവും” ജൂണ്‍ 2015 കറന്റ്
ബുക്സ് ആമുഖം പേജ് xx.xx1).ആ വിവരമൊന്നും ഡോ .ശശിഭൂഷന്‍ അറിഞ്ഞ മട്ടില്ല .
തരിസാപ്പള്ളി പട്ടയ ഓലകളില്‍ മോതിരവളയം ഇട്ടു
കെട്ടാന്‍ രണ്ടു ദ്വാരങ്ങള്‍ വീതം കാണപ്പെടുന്നു .അവയെ ബന്ധിച്ചിരുന്ന മോതിരവളയം (അതില്‍
ആയ് വംശ ആന മുദ്രയും കാണണം ) എവിടെ ? ഒന്നാം ഓലയില്‍ പുറം വശം ശൂന്യം .അപ്പോള്‍
അവസാന ഒലയിലെ പുറം വശവും ശൂന്യം ആവേണ്ടതല്ലേ?അങ്ങിനെ അല്ലാതാവാന്‍ കാരണമെന്ത് ?അവസാന
ഓലയുടെ വലിപ്പം ,എഴുതുന്ന രീതി ഇവ എന്തേ വ്യത്യസ്തമാകാന്‍ കാരണം ?വിദേശ സാക്ഷിപ്പട്ടികയുടെ
ഇടയില്‍ എന്തേ ആയ് വംശ ആന മുദ്ര കാണാത്തത് ? ഇവയ്ക്കൊന്നും ശശിഭൂഷന്‍ മറുപടി നല്‍കുന്നില്ല
.
പഴയ കുപ്പിയും പഴയ വീഞ്ഞും തന്നെ .
“പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടെ വന്നു ഈ രേഖ
പകര്‍ത്തി വിവര്‍ത്തനം ചെയ്തു പഠിച്ച ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍
അറബി പേര്‍ഷ്യന്‍ സാക്ഷികള്‍ക്ക് മുന്‍പേ നാട്ടുകാരായ ചില സാക്ഷികള്‍
ഒപ്പിട്ടിട്ടുള്ളതായി പറഞ്ഞിരുന്നു .ഒരു പക്ഷെ ഒരു എടൂ നഷ്ട പ്പെട്ടിരിക്കാം “(രാഘവ
വാര്യര്‍ ,കേശവന്‍ വെളുത്താട്ട്,തരിസാപ്പള്ളി പട്ടയം, എസ് .പി.സി.എസ്2013 പേജ് 118)
നഷ്ടപ്പെട്ട ഏട്ടിലെ വിവരങ്ങള്‍ നെറ്റില്‍ ലഭ്യമായിരിക്കെ,
അവ മറച്ചു വയ്ക്കാന്‍ വെളുത്താട്ടിനു സ്ഥാപിത താല്‍പ്പര്യം കണ്ടേക്കാം .പക്ഷെ ഡോ .ശശിഭൂഷന്‍
അതു കണ്ടെത്താന്‍ ശ്രമിക്കാഞ്ഞത്
ക്ഷമിക്കാന്‍ പറ്റില്ല .1771 ല്‍ പാരീസില്‍ പ്രകാശനം ചെയ്ത് സെന്റ് അവസ്ഥ(
ZendAvesta) ഓണ്‍ ലൈന്‍ ഗ്രന്ഥശാലയില്‍
ലഭ്യം .ആര്‍ക്കും അത് ഡൌന്‍ ലോഡു ചെയ്തെടുക്കാം . പഴയ ഫ്രഞ്ച് ആണെങ്കിലും പേരുകള്‍
നമുക്ക് വായിച്ചെടുക്കാം .പതിനേഴു വേല്‍ നാടന്‍ വെള്ളാള വര്‍ത്തകരുടെ ,കടല്‍ കച്ചവടക്കാരുടെ പേര്‍ .കടലില്‍ പോയതിനാല്‍
യാഥാസ്ഥിതിക വെണ്ണീര്‍ വെള്ളാളര്‍ ഭ്രഷ്ട് കല്‍പ്പിച്ച ഭസ്മം ധരിക്കാന്‍ അവസരം
നിഷേധിക്കപ്പെട്ട, “ധര്യാ”(ധരിസാ) ചെട്ടികളുടെ പേരുകള്‍ .ഇടയില്‍ അയ്യനടികളുടെ ആയ് വംശ ആന മുദ്രയും .മലബാര്‍ മാന്വല്‍ എഴുതിയ
ലോഗന്‍ പോലും കുരക്കേണി കൊല്ലത്ത് പ്രചാരത്തില്‍ ഇരുന്ന ധര്യാ എന്ന ഗ്രാമ്യപദം ആണ് “തരിസാ” ആയത് എന്ന് എഴുതിയപ്പോള്‍, ഡോ .ശശിഭൂഷന്‍ സിറി യായില്‍ വരെ
പോയി അവിടെ നിന്നും “തര്സക്” എന്ന വിദേശ പേര്‍ഷ്യന്‍ പദം തപ്പിയെടുത്ത് ധര്യാ ജൈനപ്പള്ളിയെ കൃസ്ത്യന്‍
പള്ളിയാക്കുന്നു .കൃസ്ത്യന്‍ പള്ളിയുടെ പേര്‍ഷ്യന്‍ പദം കണ്ടെത്തുന്നുമില്ല .മറ്റൊരിടത്തും
സുന്ദരന്‍ പേര്‍ഷ്യന്‍ പദം ഉപയോഗിക്കാതെ ഇരിക്കെ പള്ളിയെ വിശേഷിപ്പിക്കാന്‍ മാത്രം
സിറിയന്‍ പദം ഉപയോഗിച്ചതെന്ത് എന്നതിനും ശശിഭൂഷന്‍ മറുപടി എഴുതണം ഡോ .ടി.പഴനി ,ഡോ.ശൂരനാട് രാജശേഖരന്‍ എന്നിവര്‍അ വരുടെ
ഡോക്ടറല്‍ തീസ്സിസ്സുകളില്‍ എഴുതിപ്പിടിപ്പിച്ചത്
പോലെ “സെയിന്റ് ത്രേസ്യാപ്പള്ളി” (St.Theresa
Church) എന്നാക്കി ഡോ .ശശിഭൂഷന്‍ ചരിത്രം തിരുത്തി എഴുതിയില്ല .അത്രയും ആശ്വാസം.
ഈ ലേഖകന് കണ്ടെത്താന്‍ കഴിഞ്ഞ തരിസാപ്പള്ളി
പട്ടയത്തിലെ യഥാര്‍ത്ഥ സാക്ഷിപ്പട്ടിക 2015 നവംബര്‍ 27 നു കോട്ടയം
സി.എം.എസ് കോളേജില്‍ വച്ച്
ദ്വിശതാബ്ദി
ആഘോഷഭാഗമായി നടത്തപ്പെട്ട
മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ്
സഹായത്തോടെ അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 ) എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ
ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വര്‍ത്തക)
സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍
നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍+ വിജയ...” പെറോ
വേല്‍കുല സുന്ദരനെ Bellaacoul Tchanirenoum (വേല്‍ കുല “ചന്ദ്രന്‍”) ആക്കി .പക്ഷെ രണ്ടാമന് “നാരായണന്‍”
എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ (Vifcheia Narainen) എന്നു രേഖപ്പെടുത്തി . .
മറ്റു സാക്ഷികള്‍
Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍
നന്ദനന്‍
Madinaia binavadinem മദിനെയ വിനയ ദിനന്‍
Kannan nandienna കണ്ണന്‍ നന്ദനന്‍
Naladirenna tirien നലതിരിഞ്ഞ തിരിയന്‍
Kamen kanen കാമന്‍ കണ്ണന്‍
Tchenden kanen ചേന്നന്‍ കണ്ണന്‍
Kanden tcharen കണ്ടന്‍ ചേരന്‍
Yakodayen യാകൊണ്ടയന്‍
Kanavadi adittianen കനവാടി അതിതെയനന്‍
filsdeVifchnou reprefente fous la figure d’nn Elephant (ആന
മുദ്ര)
Mourigun tchanden മുരുകന്‍ ചാത്തന്‍
Mourigun kamapien മുരുകന്‍ കാമപ്പന്‍
Poulkouri tanouartanen പുലക്കുടി തനയന്‍
Pountaley kodi oudoudeyan ai kanen പുന്നലക്കോടി
ഉദയനന്‍ കണ്ണന്‍
Pountaley kourania koumariain Kanen പുന്നലക്കൊരനായ കൊമരന്‍
കണ്ണന്‍
Schamboudon veria സംബോധി വീരയന്‍
ഈ പട്ടിക തീരുമ്പോള്‍ പട്ടയം അവസാനിക്കുന്നു .അവസാന ഓലയിലെ
അവസാന പുറം, ഒന്നാം ഓലയിലെ ആദ്യ വശം പോലെ ശൂന്യം
തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍
സാക്ഷിപ്പട്ടിക വ്യാജം എന്ന് തെളിയുന്നതോടെ, അതാസ്പദമാക്കി പശ്ചിമേഷ്യന്‍
വ്യാപാരത്തെ കുറിച്ച് പഠനം അപ്രസക്തം ആകും .ആ പട്ടയം പ്രാചീന കൊല്ലം–പൂര്‍വേഷ്യന്‍
(ചൈനീസ്,മലേഷ്യന്‍ ) നാവിക വ്യാപാരത്തെ കുറിച്ച് പഠിക്കാനാവും സഹായം നല്‍കുക. കൊല്ലത്ത് നിന്ന് പായ്ക്കപ്പല്‍(പടവ്) വഴി ചൈനയില്‍ പോയി, ചീനപ്പട്ടും ചീനവലയും ചീനമുളകും ചീനപ്പടക്കവും ചീനച്ചട്ടികളും കൊണ്ടുവന്നു കൊല്ലത്ത് ചീനക്കട (ഇന്നത് “ചിന്നക്കട” ) നടത്തിയ വെണ്ണീര്‍ ധരിക്കാത്ത വെള്ളാള വര്ത്തകരുടെ ചരിത്രം പറയുന്ന “വെള്ളാള പട്ടയമാണ്” തരിസാപ്പള്ളി പട്ടയം . അതിനു ക്രിസ്ത്യന്‍,ക്രിസ്ത്യന്‍പള്ളി ,-സിറിയന്‍ ,കോട്ടയം എന്നിവയുമായി യാതൊരു ബന്ധമില്ല .
(ചൈനീസ്,മലേഷ്യന്‍ ) നാവിക വ്യാപാരത്തെ കുറിച്ച് പഠിക്കാനാവും സഹായം നല്‍കുക. കൊല്ലത്ത് നിന്ന് പായ്ക്കപ്പല്‍(പടവ്) വഴി ചൈനയില്‍ പോയി, ചീനപ്പട്ടും ചീനവലയും ചീനമുളകും ചീനപ്പടക്കവും ചീനച്ചട്ടികളും കൊണ്ടുവന്നു കൊല്ലത്ത് ചീനക്കട (ഇന്നത് “ചിന്നക്കട” ) നടത്തിയ വെണ്ണീര്‍ ധരിക്കാത്ത വെള്ളാള വര്ത്തകരുടെ ചരിത്രം പറയുന്ന “വെള്ളാള പട്ടയമാണ്” തരിസാപ്പള്ളി പട്ടയം . അതിനു ക്രിസ്ത്യന്‍,ക്രിസ്ത്യന്‍പള്ളി ,-സിറിയന്‍ ,കോട്ടയം എന്നിവയുമായി യാതൊരു ബന്ധമില്ല .
റഫറന്‍സ്
1.ഇളങ്ങുളം കുഞ്ഞന്‍ പിള്ള, “ചില കേരളചരിത്ര പ്രശ്നങ്ങള്‍”
എന്‍.ബി.എസ് 1968
2.രാഘവ വാര്യര്‍,എം.ആര്‍ ,കേശവന്‍ വെളുത്താട്ട്, “തരിസാപ്പള്ളി
പട്ടയം” എസ് പി. സി എസ് 2013
3. Abraham Hyacinte Anqutel Du Peron,
Zend Avesta Paris 1771Vol 1. pages 175-178
4. Pazhani, T. Dr, Social Changes among
Vellalas of Nanchinadu ,Pen Books 2003 page 36
5.ലോഗന്‍ വില്യം മലബാര്‍ മാന്വല്‍ (വിവ ടി,വി കൃഷ്ണന്‍) മാതൃഭൂമി ബുക്സ്2000 പേജ് 220.
6.ഡോ.ശൂരനാട് രാജശേഖരന്‍ “ശൂരനാട് കുഞ്ഞന്‍പിള്ള
–അറിവിന്‍റെ പ്രകാശ ഗോപുരം”, കേരള ഭാഷാ ഇന്സ്ടിട്യൂട്ട് 2011പേജ് 76
7.നാരായണന്‍എം.ജി .എസ് “ചരിത്രം,വ്യവഹാരം കേരളവും
ഭാരതവും” ജൂണ്‍ 2015 കറന്റ് ബുക്സ് ആമുഖം പേജ് xx.xx1)
8. കാനം ശങ്കരപ്പിള്ള ഡോ, “പുരാതന കേരളത്തിലും
വൈശ്യര്‍ഉണ്ടായിരുന്നു”, മാധ്യമം ആഴ്ചപ്പതിപ്പ് 2016 ജൂണ്‍ 19 പേജ് 78-81
9.കാനം ശങ്കരപ്പിള്ള ഡോ “തരിസാപ്പള്ളി ശാസനത്തിലെ
ആനമുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക “, മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്‍ഫ്രന്‍സില്‍
(സി.എം.എസ്സ് കോളേജ് കോട്ടയം 27ഡിസംബര്‍ 2015) അവതരിപ്പിച്ച ഗവേഷണ പ്രബന്ധം
No comments:
Post a Comment