Wednesday, 15 June 2016

ശരിയ്ക്കുള്ള ഗൃഹപാഠത്തിന്‍റെ അഭാവം

ശരിയ്ക്കുള്ള ഗൃഹപാഠത്തിന്‍റെ അഭാവം
======================================== .
“ഇപ്പോഴും അദ്ദേഹത്തെ(തൈക്കാട്ട് അയ്യാസ്വാമികളെ )പ്പറ്റി സമാധിസ്ഥലമായ തിരുവനന്തപുരത്ത് താമസ്സിക്കുന്നവര്‍ക്കും പോലും
വേണ്ടത്ര അറിവ് ലഭിച്ചിട്ടില്ല” എന്ന്  ഡോക്ടര്‍ തിക്കുറിശ്ശി ഗംഗാധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  ( 1988 ജൂണ്‍ 13 ലക്കം പുറം 6-11) എഴുതിയത് മൂന്നു ദശകം കഴിയാറായിട്ടും ഇന്ന്  2016- ജൂണിലും നൂറു ശതമാനം ശരി എന്ന് കാണിക്കുന്നു 26 ജൂണ്‍ 2016  ലക്കം കേരളശബ്ദം വാരികയില്‍ ( പുറം 56) കുന്നുകുഴി മണി, ജൂണ്‍  12-ലെ എന്‍റെ കുറിപ്പിനു  നല്‍കിയ മറുപടി.”അയ്യാ സ്വാമികളുടെ ജാതി പാണ്ടിപ്പറയ സമുദായം”.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പ്രവൃത്തിയില്‍ നമ്മെ കാട്ടിത്തന്ന (സി. ഇ 1873-1904), ആ വാക്യം വെറും വാചകമടി മാത്രം ആക്കി ഒതുക്കാതെ ,ആയിത്തോച്ചാടനം വഴി കാട്ടിത്തന്ന  ആ മഹാനായ സാമൂഹ്യപരിഷ്കര്ത്താവിന്‍റെ ജാതിയോ സമുദായമോ മതമോ ഏതാണെന്ന് ഞാന്‍ എന്‍റെ കുറിപ്പില്‍ (ജൂണ്‍ 12 ലക്കം കേരളശബ്ദം ) വ്യക്തമാക്കിയിരുന്നില്ല  എന്നത് ശ്രീ മണി ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. .
അയ്യാസ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത്(1814-1909) അദ്ദേഹത്തെ കുറിച്ച് എഴുതാനോ പാടാനോ പ്രസംഗിക്കാനോ ആരെയും  സമ്മതിച്ചിരുന്നില്ല .കുഞ്ഞന്‍ ഗുരുവിനെകുറിച്ചു ഒരു  പദ്യം  എഴുതി ചൊല്ലിയപ്പോള്‍, അയ്യാ ഗുരു “ അരുത് ,നീ മുരുകനെ കുറിച്ച് പാട്” എന്നാണു പറഞ്ഞത്.
അതാണ്‌ ഗുരു സമാധിയായപ്പോള്‍ (1909,) ശിഷ്യര്‍ ആയിരുന്ന ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും ചരമശ്ലോകങ്ങള്‍ എഴുതി
പ്രസിദ്ധീകരിക്കാതിരുന്നത് .അവര്‍ തങ്ങളുടെ ഗുരു അയ്യാവ് ആണെന്ന് പോലും അവകാശപ്പെട്ടിരുന്നില്ല .ഗുരുശാപം  പേടിച്ചായിരുന്നു അത്. റ സിഡന്റ്  മഗ്രിഗര്‍ സായിപ്പിന്‍റെ  ഭാര്യയ്ക്കുമാത്രം ഒരിക്കല്‍ ഫോട്ടോ എടുക്കാന്‍ അനുവാദം നല്‍കി .അതിനാല്‍ കവടിയാര്‍ കൊട്ടാരത്തിലെ
തേവാരപ്പുരയില്‍ (പൂജാമുറി )അദ്ദേഹത്തിന്‍റെ  ഫോട്ടോ കാണപ്പെടുന്നു (അയ്യാവൈകുണ്ടനും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചിരുന്നില്ല..ചിത്രം വിഗ്രഹം എന്നിവയേയും  എതിര്‍ത്തു .ശ്രീ മണിയുടെ കത്തിനോടൊപ്പം  നല്‍കിയ വൈകുണ്ട ചിത്രം വ്യാജന്‍ ആണ് നൂറു ശതമാനം എന്ന് ചൂണ്ടിക്കാണിക്കട്ടെ). അയ്യാസ്വാമികളുടെ മകന്‍ ലോകനാഥസ്വാമികള്‍ എഴുതിവച്ച പിതാവിന്‍റെ ജീവചരിത്രം പോലും മകനും സമാധിയായ ശേഷം, 1960 –ല്‍ കാലടി പരമേശ്വരന്‍ പിള്ളയാണ് പ്രസിദ്ധീകരിച്ചത് .
1977-ല്‍ അതിലെ “അയിത്തോച്ചാടനം” എന്ന അദ്ധ്യായം  ഒഴിവാക്കി മറ്റൊരു ജീവചരിത്രം പുറത്തുവന്നു രണ്ടും ഇന്ന് ലഭ്യമല്ല .2003- ല്‍  തൈക്കാട്ട് അയ്യാമിഷ്യന്‍ പ്രസിദ്ധീകരിച്ച അയ്യാഗുരു മഹാസമാധി വാര്ഷികസ്മരണിക 2003.
 ഈ.കെ സുഗതന്‍ രചിച്ച തൈക്കാട്ട് അയ്യാഗുരുസ്വാമി (അയ്യാമിഷന്‍ 2005, തൈക്കാട് അയ്യാഗുരു ഭാഷാ ഇന്‍സ്ടിട്യൂട്ട്2013 )  ഏ ആര്‍ രാജവര്‍മ്മയുടെ കൊച്ചുമകള്‍ പ്രൊഫ .ജെ ലളിത (സച്ചിതാനന്ദ സാഗരം സ്വയംപ്രകാശാശ്രമം കുളത്തൂര്‍ ) എന്നിവര്‍ രചിച്ച ജീവചരിത്രവും
ആണ് സാധാരണക്കാര്‍ക്ക് ഇപ്പോള്‍ കിട്ടാവുന്ന   അയ്യാഗുരുവിനെ  കുറിച്ചുള്ള ആധികാരിക  പ്രസിദ്ധീകരണങ്ങള്‍ .ഇവയില്‍ ഒന്ന് പോലും അയ്യാഗൂരുവിന്‍റെ സമുദായത്തില്‍ പെട്ടവര്‍ എഴുതിയവ അല്ലെന്ന പ്രത്യകത ഉണ്ട് .കേരളത്തില്‍ അതൊരു സര്‍വ്വകാല റിക്കാര്‍ഡ് ആണ് താനും . ഇവയില്‍ ഒന്നില്‍ പോലുമില്ലാത്ത വിവരങ്ങള്‍  ശ്രീ മണിയ്ക്ക് എങ്ങിനെ കിട്ടി എന്നത് അത്ഭുതം . തിരുവനന്തപുരത്ത് കുന്നുകുഴിയില്‍ ജനിച്ചു പി.ടി പി നഗറില്‍ താമസിക്കുന്ന ശ്രീ മണി ഒരിക്കല്‍ പോലും അയ്യാഗുരു സ്വാമികളുടെ സമാധി സ്ഥലം (തൈക്കാട്ടെ വെള്ളാള ശ്മശാനം ) കണ്ടിട്ടില്ല .
സമാധി ശ്മശാനത്തില്‍ ആക്കിയ ഈ ശിവരാജയോഗി കാവി ഉടുത്ത മുടിയും താടിയും വളര്‍ത്തിയ സന്യാസി ആയിരുന്നില്ല. പുത്രകളത്രാദികള്‍ ഉണ്ടായിരുന്ന ഗൃഹസ്ഥാശ്രമി .പക്ഷെ പരസഹായം കൂടാതെ മുന്‍‌കൂര്‍ പറഞ്ഞ സമയം ശാന്തമായി സമാധിയായി .ആ വിവരണവും മകന്‍ എഴുതിയ ജീവചരിത്രത്തില്‍ വായിക്കാം (പല  സന്യാസിവര്യന്മാരുടെയും  ജീവചരിത്രത്തില്‍ അവരുടെ സമാധിദിനം വിവരിക്കപ്പെടാറില്ല എന്നോര്‍ക്കുക (അപവാദം തമിഴ് നാട്ടിലെ രാമലിംഗര്‍ അഥവാ വെല്ലാലര്‍ എന്ന ശൈവഗുരു)
അയ്യാസ്വാമികള്‍  ജനിച്ച നാളും കൊല്ലവര്‍ഷവും  അറിയാമെങ്കിലും മാസം അറിയില്ല സി.ഇ കണക്കില്‍ 1813 / 1814 ആകാം .പക്ഷെ ഒരിക്കലും അത് 1818 അല്ല .തെറ്റായ വര്‍ഷം ശ്രീ മണി എവിടെ നിന്ന് കൊണ്ടുവന്നു എന്ന് മനസ്സിലാകുന്നില്ല .
“അയ്യാസ്വാമികള്‍  കശ്യപഗോത്രജനാണ് “ എന്നാണു കാലടി പരമേശ്വരന്‍ പിള്ളയുടെ ജീവചരിത്രം പറയുന്നത് .”കശ്യപന്‍” എന്നാല്‍ “പറയന്‍”  എന്ന് ശ്രീ മണി മനസ്സിലാക്കിയോ എന്ന് സംശയം.കശ്യപന്‍ ബ്രാഹ്മണന്‍ മുത്തച്ഛന്‍ ഹൃഷികേശന്‍ ബ്രാഹ്മണന്‍  ആയിരുന്നു. ഭാര്യ ഏതു സമുദായം എന്ന് ഒരിടത്തും  രേഖപ്പെടുത്തപ്പെട്ടില്ല അമ്മയുടെ സമുദായം ആണ് മകന്‍റെ സമുദായം ആയി പറഞ്ഞിരുന്നത .ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ മന്നത്ത് പദ്മനാഭപിള്ള അതിനാല്‍ നായര്‍ ആയി .ബ്രാഹ്മണന്‍ ആയില്ല. പിതാവിന്‍റെ ജാതി,സമുദായം ഇവ മക്കള്‍ക്ക്‌ ബാധകമായിരുന്നില്ല പഴയകാലത്ത് എന്ന് ശീ മണി മറന്നു പോയി ..മകന്‍ മുത്തുക്കുമാരന്‍  സിലോണിലെ കണ്ടി ദേശത്ത് ദ്വഭാഷി (അക്കാലം ദക്ഷിണന്ത്യയിലെ ദ്വിഭാഷികള്‍ മുഴുവന്‍ വെള്ളാളര്‍ ആയിരുന്നു എന്നത് ചരിത്രം ..അവര്‍ മാത്രമായിരുന്നു അക്കാലം അക്ഷരജ്ഞാനികള്‍ ത്തര്സിസാപ്പള്ളി ,പാലിയം തുടങ്ങിയ ശാസനങ്ങള്‍ എഴുതിയതും വെള്ളാളര്‍ ആയിരുന്നു .നാനം മോനം അവരുടെ കുത്തകയും .കാരണം ..അവരില്‍ നല്ല പങ്കും ജൈനരുമായിരുന്നു.നമോത്ത് ജിനനം(“ഞാന്‍ ജിനനെ നമിക്കുന്നു) “ ആണ് നാനം മോനം ആയത്  മുത്തുക്കുമാരന്‍ കൊല്ലത്തുള്ള ശൈവ വെള്ളാള കുടുംബത്തില്‍ നിന്നും “രുഗ്മിണി അമ്മാള്‍ “  എന്ന സ്ത്രീയെ വിവാഹംകഴിച്ചു.രുഗ്മിണി”യമ്മ” ( ?എന്ന പറയസ്ത്രീ) എന്ന ശ്രീ മണിയുടെ വാദം ശരിയായി ഗൃഹപാഠം ചെയ്യാത്തത് കൊണ്ടാണ്) .അവര്‍ക്ക് അശ്വതി നക്ഷത്രില്‍ പിറന്ന കുഞ്ഞാണ് ബാല്യത്തില്‍ ലോകം മുഴുവന്‍ ചുറ്റിയ സുബ്ബയ്യന്‍ (പിന്നീട് തൈക്കാട്ട് അയ്യാവ് “.അയ്യാവ്”  എന്ന് പറഞ്ഞാല്‍ പിതാവ്) .സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ  കാലത്ത് കൊട്ടാരത്തില്‍ ഉണ്ടായിരുന്ന “ഓതുവാര്‍” (മന്ത്രം ഓതുന്ന ഒരിനം വെള്ളാള പുരോഹിതര്‍ ) ചിദംബരം പിള്ളയുടെ ബന്ധു ആയിരുന്നു മലബാറില്‍ മഗ്രിഗര്‍ എന്ന  തുക്കിടി സായ്പ്പിന്‍റെ  തമിഴ് അദ്ധ്യാപകന്‍ ആയിരുന്ന സുബ്ബയ്യന്‍ .മുത്തുക്കുട്ടി ശിങ്കാരതോപ്പിലെ ജയിലില്‍  കിടക്കുമ്പോള്‍/ ഭ്രാന്തനാണോ അതോ അവധൂതന്‍ ആണോ എന്നറിയാന്‍ സ്വാതി തിരുനാള്‍ ഒതുവാര്‍  ചിദംബരംപിള്ള വഴി ക്ഷണിച്ചു വരുത്തിയപ്പോള്‍ ആണ് അദ്ദേഹം 1933 ല്‍ തിരുവനന്തപുരത്ത് ആദ്യം എത്തുന്നത് .അവധൂതന്‍ എന്ന് അയ്യാ നിരീക്ഷിച്ചു കഴിഞ്ഞാണ് മുത്തുക്കുട്ടി ജയില്‍ വിമുക്തന്‍ ആകുന്നത് .വൈകുണ്ടഭക്തന്‍ ആയിരുന്ന മുത്തുക്കുട്ടി  അതോടെ ശിവഭക്തനായി മുരുകഭക്തനായി മാറി .അതാണ്‌ അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ വിഗ്രഹത്തിനു പകരം വേല്‍ (ശൂലം )പ്രതിഷ്ടിക്കാന്‍ കാരണം .അയ്യാ വൈകുന്ടന്റെ ശിഷ്യന്‍ ആണ് അയ്യാസ്വാമികള്‍ എന്നുള്ള അടുത്തകാലത്തെ ചിലരുടെ  പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നില്ല .അയ്യാവൈകുണ്ട ശിഷ്യര്‍ പഞ്ചപാണ്ഡവനാമധാരികള്‍ ആയ അഞ്ചു പേര്‍ മാത്രം

കവടിയാര്‍ കൊട്ടാരത്തിലെ തേ വാരപ്പുരയിലെ അയ്യഗുരു ഫോട്ടോ
================================================================



No comments:

Post a Comment