Saturday, 18 June 2016

അമ്പലപ്പുഴ ശ്രീക്രുഷ്ണമൂലക്ഷേത്രം കുറിച്ചിയില്‍ അല്ല മുക്കൂട്ടുതറയിലാണ്

അമ്പലപ്പുഴ ശ്രീക്രുഷ്ണമൂലക്ഷേത്രം കുറിച്ചിയില്‍ അല്ല
മുക്കൂട്ടുതറയിലാണ്
==================================================
കുറിച്ചി കൃഷ്ണന്കുന്നു പാര്‍ത്ഥ സാരഥി ക്ഷേത്രം
ആണ് അമ്പലപ്പുഴ ശ്രീക്രുഷ്ണമൂലക്ഷേത്രം എന്ന് 2016 ജൂണ്‍ 18 ശനിയാഴ്ചയിലെ കേരളകൌമുദി ദിനപ്പത്രം അവസാന പുറത്തെ പരസ്യം പറയുന്നു .
ചെമ്പകശ്ശേരി ദേവനാരായണ രാജാവും വില്യമംഗലവും കൂടി അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൃഷ്ണവിഗ്രഹം പ്രതിഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ വിഗ്രഹം അനുയോജ്യമല്ല എന്ന് കണ്ടു കുറിച്ചി കരിങ്കുളം ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹം തന്ത്രപൂര്‍വ്വം കൈവശപ്പെടുത്തി കൊണ്ടുപോന്നു എന്നാണല്ലോ കഥ .ചമ്പക്കുളം മൂലം വള്ളംകളി ഈ തട്ടിയെടുക്കലിന്‍റെ സ്മരണ അയവിരക്കറനും ആണത്രേ .
പക്ഷെ കരിങ്കുളത്തെ വിഗ്രഹം അവിടെ വന്നതിന്‍റെ കഥ മിക്കവര്‍ക്കും അറിയില്ല .ആ വിഗ്രഹം എരുമേലി യ്ക്ക് സമീപമുള്ള മുക്കൂട്ടുതരയിലെ ഇപ്പോഴത്തെ പ്രോപ്പോസ് എസ്റ്റേറ്റില്‍ നിലനിന്നിരുന്ന അതിപുരാതന തിരുവമ്പാടി ക്ഷേത്രത്തിലെ വിഗ്രഹം ആയിരുന്നു എന്നതാണ് ചരിത്രം .നാലാങ്കല്‍ കൃഷ്ണപിള്ള രചിച്ച മഹാക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍ എന്ന കൃതിയില്‍ (എന്‍.ബി.എസ് 1963 പുറം 465ശ്രീരാമാവര്‍മ്മ പുറത്തുനാരായണപിള്ളനല്‍കിയവിവരം) ആ വിവരം ഉണ്ട്.
ഈ ലേഖകനും ആനിക്കാട് പി.കെ ശങ്കരപ്പിള്ളയും കൂടി രചിച്ച എരുമേലി പേട്ട തുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും(1976) എന്ന കൃതിയില്‍ ആ ചരിത്രം അക്കാലത്തെ അനാഥ ക്ഷേത്തിന്റെ ഫോട്ടോ ഉള്‍പ്പടെ കാണാം (പുറം 42-43).ഇന്നവിടെ നല്ലൊരു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
പത്താം നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്ന ക്ഷേത്രമാണ് മുക്കൂട്ടുതറ തിരുവാമ്പാടി ശ്രീകൃഷ്ണക്ഷേത്രം.മാലിക് കാഫറിന്റെ ക്ഷേത്രദ്വം സനകാലത്ത് (വക്രിപ്പുലി പെരുംപാറ്റാ എന്നിവയുടെ ആക്രമണം എന്ന് ഐതീഹ്യം ) ഇവിടുത്തെ വിഗ്രഹം കുറിച്ചി കരികുളം ക്ഷേത്രത്തിലേയ്ക്ക് മാറ്റിപ്രതിഷ്ടിച്ചു അങ്ങനെ അമ്പലപ്പുഴ ക്രുഷനവിഗ്ര്ഹത്തിന്റെ മൂലക്ഷേത്രം മുക്കൂട്ടുതറയിലെ തിരുവന്പാടിയില്‍ എന്ന് കാണാം
ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416
Email: drkanam@gmail.com
ലൈക്കുചെയ്യുകകൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment