Tuesday 5 January 2016

കാനായി തൊമ്മന്‍ ചെപ്പേട്‌

കാനായി തൊമ്മന്‍ ചെപ്പേട്‌
----------------------------------------------
മെസ്സപ്പോട്ടോമിയായില്‍ നിന്ന് കാനായി തൊമ്മന്റെ നേതൃത്വത്തില്‍ ഏഴു താവഴികളില്‍ പെട്ട, 72 കുടുംബങ്ങളിലെ നാനൂറു ജൂത ക്രിസ്ത്യാനികള്‍ കൊടുങ്ങല്ലൂരില്‍ നാലാം നൂറ്റാണ്ടില്‍ പായ്കപ്പലില്‍ വന്നിറങ്ങി. ,കൂടെ ചില വൈദീകരും ഉണ്ടായിരുന്നു .ബെല്ക്കൊത്ത് ,മജബോത്ത് ,കുജാലിക് ,തെജമത്ത് ,കൊജഹാജായ്, ബാജി എന്നിവ ആയിരുന്നു ആ താവഴികള്‍ എന്ന് ജൊസഫ് ചാഴിക്കാട് എഴുതുന്നു .കാവുകടവിന്റെ തെക്കുഭാഗത്ത്‌ പുല്ലൂറ്റില്‍ തെക്കുംഭാഗത്ത് അവര്‍ താമസമായി .വടക്കെ കരയില്‍ നാടന്‍ ക്രിസ്ത്യാനികളും താമസ്സിച്ചിരുന്നു .
കാനായി തോമായ്ക്കു ചേരമാന്‍ പെരുമാള്‍ തന്റെ പേരായ “കാക്കുരങ്കന്‍” എന്ന സ്ഥാ”നപ്പേരും ലോകപെരും ചെട്ടി “ എന്ന ബിരുദവും നല്‍കി (ടി.ഓ.ഏലിയാസ് “സിറിയന്‍ മാന്വല്‍ സമഗ്ര കേരള ചരിത്രം” എസ് .പി.സി.എസ് 2015) ,ചേരമാന്‍ പെരുമാള്‍ ഒരു ചെപ്പേടു വഴി സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് 72 പദവികളും (വിടുപേറുകള്‍ ) കരമൊഴിവായി 264 ആനക്കോല്‍ സമചതുര ഭൂമിയും ദാനമായി നല്‍കി .
എന്നാല്‍ ഈ പട്ടയം കണ്ടവര്‍ ആരുമില്ല .അതില്‍ നിന്ന് പകര്‍ത്തി എന്ന് പറയുന്ന ഭാഗം തൊടുപുഴ ചുങ്കത്തില്‍ പശ്ചീക്കര തരകന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നത് പകര്‍ത്തിയതാണ് എന്ന് കാട്ടി പി.യൂ ലൂക്കോസ് 1910-ല്‍ പുരാതന പാട്ടുകള്‍ എന്നാ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത് ഏ ലിയാസ് തന്റെ സിറിയന്‍ മാന്വലില്‍ ഉദ്ധരിച്ചിരി ക്കുന്നത് നമുക്കൊന്ന് വായിക്കാം :
"വളരെ വളരെ ബ: രാജശ്രീ രാജന്‍ ആശ്ചര്യത്തോടു കൂടി രാജ്യപരിപാലനം ചെയ്യുന്ന രാജാ മഹാരാജശ്രീ രാജന്‍ ഇരവിവര്‍മ്മ തിരുവടി പല നൂറായിരത്താണ്ട് രാജ്യപരിപാലനം ചെയ്തിരുന്ന നാള്‍ ,അതാകുന്നത് ,39 മത് നേരും ന്യായവും കേട്ടിരുന്നരുളിയ നാള്‍ വളരെ വളരെ പ്രസാദത്തോടുകൂടി അരുളിച്ചെയ്തപ്രകാരം ആകുന്നത്
പകല്‍ വിളക്കും പാവാടയും നടയും മുടിയും കുഴലും അടിപ്പുരയും ആലും ആല്‍ത്തറയും മുടിക്കിഴാഭരണങ്ങളും ആനയും തണ്ടും കുതിരയും ഇടുപടിയും പഞ്ചവാദ്യങ്ങളും ഇതിനടുത്ത നായ്കപ്പരിഷയും 12 വീട്ടുകാരോടും രാജഭോഗങ്ങള്‍ മേടിക്കയും അരുത് .ഇവരുടെതായി
കല്‍പ്പിച്ചു ഏടും വച്ചിരുന്ന നിലവും കൊടുത്ത് നിലക്കൂലിയും ഒഴിഞ്ഞു കൊടുത്തു മറ്റുള്ള കമ്പോളങ്ങളില്‍ ഇരിക്കുന്ന കുടികള്‍ രാജാവിന് രാജഭോഗങ്ങള്‍ കൊടുത്തു വരും വണ്ണം ഇവര് കൊടുക്കാത്ത പ്രകാരവും പെരുമ്പറയും അടിപ്പിച്ചു ചെപ്പെടും ചെയ്തു കൊടുത്തു .
അവന്‍ മക്കള്‍ക്കും പെന്‍മക്കളെ കെട്ടിയ മക്കള്‍ക്കും മരുമക്കള്‍ക്കും ഭൂമിയും ചന്ദ്രനും ഉള്ള നാള്‍ അനുഭവിച്ചു കൊള്ള ത്തക്കവണ്ണം ഇതിനു സാക്ഷി തൃപ്പാനി സ്വരൂപവും നെടിവിരുപ്പില്‍ സ്വരൂപവും പാലക്കാട്ടില്‍ സ്വരൂപവും പന്തേലില്‍ ചെറിയ കണ്ടന്‍ കണ്ണപ്പന്‍ അറികെ കീഴ്വായില്‍ കേളപ്പന്‍ കയ്യെഴുത്ത് ."(പേജ് 115)
തരകന്റെ കുടുംബം എഴുതി വച്ചത് ശരിയോ എന്നറിയാന്‍ നമുക്കിന്നു സാധിക്കും .
ഏബ്രഹാം ഹയാസിന്ത് ആണ്ക്തില്‍ ഡ്യു പെറോ എഴുതി ,1771- ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച ZEND AVESTA എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ കാനായി തൊമ്മന് കൊടുത്ത ഓലകള്‍ വായിക്കാം .വട്ടെഴുത്തോ കൊലെഴുത്തോ അറിയാവുന്നവര്‍ ശ്രമിക്കുക .ബാക്കി മൂന്ന് ഓലകള്‍ നല്‍കാം ഫോണ്‍ 9447035416

No comments:

Post a Comment