Thursday, 21 January 2016

പുരാണ പുരുഷന്‍ ശാസ്താവും ചരിത്രപുരുഷന്‍ അയ്യപ്പനും തമിഴ് നാട്ടിലെ പ്രാകൃത അയ്യനാരും പിന്നെ എഴുത്തുകാരന്‍ വാകത്താനം രാജഗോപാലന്‍റെ വിവരക്കേടും

പുരാണ പുരുഷന്‍ ശാസ്താവും ചരിത്രപുരുഷന്‍ അയ്യപ്പനും തമിഴ് നാട്ടിലെ പ്രാകൃത അയ്യനാരും
പിന്നെ എഴുത്തുകാരന്‍ വാകത്താനം രാജഗോപാലന്‍റെ വിവരക്കേടും
========================================================
ജനുവരി ലക്കം “തന്മ” മാസിക (കഞ്ഞിക്കുഴി കോട്ടയം )യില്‍
പേജ് 10-15 വാകത്താനം രാജഗോപാല്‍ എഴുതിയ “ശബരിമലയിലെ തീണ്ടാരി കട്ടിളകള്‍” എന്ന ലേഖനത്തില്‍, ലേഖകന്‍, ശാസ്താവ് എന്ന പുണ്യപുരാണ പുരുഷനേയും അയ്യപ്പന്‍ എന്ന സാധാ ചരിത്രപുരുഷനെയും തിരിച്ചറിഞ്ഞില്ല എന്ന് ഖേദപൂര്‍വ്വം ചൂണ്ടിക്കാണിക്കട്ടെ. ശാസ്താവ് എട്ടാം ശതകത്തോടടുപ്പിച്ചു ശങ്കരാചാര്യരാല്‍, ശൈവവൈഷ്ണവ സൌഹൃദത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട, മധ്യകാല കേരളീയ ദേവന്‍.ഒരു പക്ഷെ ബുദ്ധനെ ശാസ്താ വേഷം കെട്ടിച്ചതുമാവാം .അയ്യപ്പന്‍ 1000-800 വര്ഷം മുമ്പ് പന്തളം രാജാവിന്‍റെ ആശ്രിതനായി തെക്കും കൂറില്‍ ജീവിച്ചിരുന്ന, ആയോധനകലാകുശലന്‍ .നേനേതൃത്വഗുണമുള്ള നല്ലൊരു സംഘാടകന്‍, ചരിത്ര പുരുഷന്‍.കൊല്ലവര്‍ഷം മുന്നൂറ്റി എഴുപത്തെഴിലാണ് (മുന്നൂറും പുനരെഴുപത്തുമതിനോടേഴും മുറയ്ക്കൊപ്പമായ് വന്നോരാണ്ടഥ പാണ്ട്യഭൂപതി .കുടുംബത്തോടോപ്പം “പന്തളം “തോന്നല്ലൂരില്‍ “വന്നു താമസ്സമായി എന്നാണു ചരിത്രം .അപ്പോള്‍ പോതുവര്‍ഷം 1202 (പതിമ്മൂന്നാം ശതകം ).
പ്രൊഫ പി. മീരാക്കൂട്ടിയുടെ തീസ്സിസ് പ്രകാരം (“ശബരിമല അയ്യപ്പനും കുഞ്ചനും” എന്‍.ബി.എസ് 1984) പൊതുവര്‍ഷം ആയിരത്തില്‍ എഴുതപ്പെട്ട “പാലിയം”(തിരുച്ചാണത്തുപള്ളി) ശാസനത്തില്‍ വ്യവഹരിക്കുന്ന അവസാനത്തെ ആയ് വംശ രാജാവ് “വിക്രമാദിത്യവരഗുണന്‍” എന്ന വെള്ളാള രാജാവാണ് പില്‍ക്കാലത്ത് അവതാരപുരുഷനായി ഉയര്‍ത്തപ്പെട്ട അയ്യപ്പന്‍ .(അപ്പോള്‍ പ്രായം ആയിരത്തി പതിനഞ്ചിനടുത്ത് മാത്രം).
തമിഴ് നാട്ടില്‍ നിന്നും പന്തളത്തെക്ക് കുടിയേറിയ പാണ്ട്യന്‍ താമസം തുടങ്ങിയ ശേഷം, കൊള്ളക്കാരാലോ ഇനി ബ്രാഹ്മണര്‍ തന്നാലോ, നശിപ്പിക്കപ്പെട്ട ശബരിമലയിലെ ശാസ്താ അല്ലെങ്കില്‍ ബുദ്ധ വിഗ്രഹം പുനര്‍പ്രതിഷ്ഠ നടത്തിയ വില്ലാളി വീരന്‍ മലയാളി ആയിരുന്നു ചരിത്രപുരുഷന്‍ തെക്കും കൂര്‍കാരന്‍ അയ്യപ്പന്‍ .വിഗ്രഹപ്രതിഷ്ഠയ്ക്ക് ശേഷം അദ്ദേഹത്തിന് പന്തളത്തു തിരിച്ചെത്താന്‍ കഴിഞ്ഞിരിക്കില്ല .അതിനാല്‍ പിന്നീട് മലയാളികളും അതിനുശേഷം തമിഴരും അതിനുശേഷം മറ്റു നിരവധി ദേശക്കാരും അദ്ദേഹത്തെ ശാസ്താവിന്‍റെ അവതാരപുരുഷന്‍ ആയി കണക്കാക്കി ആരാധിക്കാന്‍ തുടങ്ങി .അവതാരപുരുഷന്‍ ആയി ഉയര്‍ത്തപ്പെട്ട ചരിത്ര പുരുഷന്‍ ആണ് അയ്യപ്പന്‍ .അയ്യനാകട്ടെ ഒരു പഴയകാല തമിഴ് നാടന്‍ ദൈവവും .പൂര്‍ണ്ണ പുഷ്കല ഭാര്യമാരോടും പുതനോടുമൊപ്പമുള്ള അച്ഛന്‍ കോവില്‍ - ആര്യന്‍ കാവ്-കുളത്തൂപ്പുഴ പ്രതിഷ്ഠകള്‍ തമിഴ് നാട്ടിലെ അയ്യന്‍റെ പില്‍ക്കാല പതിപ്പുകള്‍ ആവണം .അയ്യന്‍ ബ്രഹ്മചാരി ആയിരീരിക്കില്ല .അവിടങ്ങളിലെ ദേവനെ ശാസ്താവ് എന്നുമാത്രം വിളിക്കുന്നു .അയ്യപ്പന്‍ എന്നാരും വിളിക്കാറില്ല .പക്ഷെ ശബരിമല ശാസ്താവിനെ അയ്യപ്പന്‍ എന്നും വിളിക്കുന്നു അയ്യപ്പന്‍ ബ്രഹ്മചാരിയായ മലയാളി തന്നെ എന്നാണു
ചരിത്രം . ശാസ്താവിനു ഭാര്യയും മക്കളും ഉണ്ടായിരിക്കണം .തമിഴ് നാട്ടിലെ അയ്യനാര്‍ക്കും .
എന്തായാലും അയ്യപ്പന്‍ മുപ്പതു ലക്ഷം വര്ഷം കൈക്കുഞ്ഞായി കഴിഞ്ഞു എന്നെഴുതിയത് ശുദ്ധ വിവരക്കേടു തന്നെ .

No comments:

Post a Comment