മുഖ്യ മന്ത്രി സഖാവ് പിണറായി വിജയന്‍റെ
മാദ്ധ്യമ ഉപദേശകരും എന്‍റെ നാട്ടുകാരനും സുഹൃത്തും
ആയ സഖാവ് കാനം രാജേന്ദ്രനും വായിച്ചറിയാന്‍
മാദ്ധ്യമ ഉപദേശകരും എന്‍റെ നാട്ടുകാരനും സുഹൃത്തും
ആയ സഖാവ് കാനം രാജേന്ദ്രനും വായിച്ചറിയാന്‍
ആരായിരുന്നു
പി.എസ്.നടരാജ പിള്ള (1891-1966)
===============================
പി.എസ്.നടരാജ പിള്ള (1891-1966)
===============================
സ്വാതന്ത്ര്യം കിട്ടിയ ശേഷം, നമ്മുടെ സംസ്ഥാനം (ആദ്യം തിരുക്കൊച്ചി 1947-57.കാലം . പിന്നെ കേരളം ,1957 മുതല്‍) കണ്ട ഏറ്റവും നല്ല ഭരണാധികാരി (മന്ത്രി) വെള്ളാള കുലത്തില്‍ ജനിച്ച, പി.എസ്.നടരാജ പെരുമാള്‍ പിള്ള എന്ന പി.എസ്.നടരാജപിള്ള എന്ന “പി .എസ്” (1891-1966) ആയിരുന്നു എന്നറിയാവുന്നവര്‍ ഇന്ന് രാഷ്ട്രീയ രംഗത്ത് വിരള
.
ഇതു മനസ്സിലാക്കിയ മറ്റൊരു മന്ത്രി, അന്തരിച്ച ടി.എം ജേക്കബ്ബ്, കേരളം കണ്ട “ഏറ്റവും നല്ല നിയമസഭാ സാമാജികന്‍” എന്ന് സി.അച്ചുതമേനോനാല്‍ വിശേഷിപ്പിക്കപ്പെട്ട മന്തി, സാംസ്കാരിക വകുപ്പ് ഭരിച്ചപ്പോള്‍, സാഹിത്യകാരനും ഹജൂര്‍ കച്ചേരിയില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്ന, പി.സുബ്ബയ്യാപിള്ള (പുനലൂര്‍) യെ കൊണ്ട് പി.എസ്സിന്റെ വിശദമായ ജീവചരിത്രം, അദ്ദേഹത്തിന്റെ സംഭാവനകള്‍, ഭരണപരിഷ്കാരങ്ങള്‍, നിയമസഭാ പ്രസംഗങ്ങള്‍ എന്നിവ എടുത്തുകാട്ടി, പുസ്തകമാക്കി പ്രിസിദ്ധീകരിച്ച് റിക്കൊര്ഡാക്കി. പി.എസ് ജന്മശതാബ്ദി വര്‍ഷത്തില്‍ (1991)
ആ ജീവചരിത്രം (പേജ് 186 ,വില 20 രൂപാ മാത്രം ,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം ) പുറത്തിറങ്ങി .ആ പുസ്തകത്തിലൂടെ നമുക്കൊരോട്ട പ്രതിക്ഷണം വയ്ക്കാം .പി.എസ്സിനെ ഒന്ന് മനസ്സിലാക്കാം .

സഖാവ് എം.എന്‍ ഗോവിന്ദന്‍ നായര്‍ നടരാജപിള്ളയോടും കേരളത്തോടും ചെയ്ത ആ വന്‍ ചതി ,തെക്കന്‍ തിരുവിതാം കൂറിനെ വെട്ടിമുറിച്ച്, വെള്ളാള സമുദായ അംഗസഖ്യ കുറച്ച്, വെള്ളാളരെ ഭരണത്തില്‍ നിന്നകറ്റി , കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പിലാക്കിയ കഥ മനസ്സിലാക്കാം .
രാഷ്ട്രീയത്തില്‍ പ്രവര്ത്തിച്ചുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ച ജനപ്രതിനിധി. പ്രഗല്‍ഭനായ പാര്‍ലമെന്‍റെറിയന്‍ ,വിദഗ്ദനായ ഭരണതന്ത്രജ്ജന്‍,,ഭരണഘടനാ ശില്‍പ്പി ,രാഷ്ട്രീയഗവേഷകന്‍, ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ച സാമൂഹ്യ വിപ്ലവകാരി ,കണ്ണന്‍ ദേവനില്‍ നിന്നും തോട്ടം ഏറ്റെടുക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി ,സമുദായ സ്നേഹി ഒക്കെ ആയിരുന്നു വായില്‍ വെള്ളിക്കരണ്ടിയുമായി ,ആയിരം ഏക്കറിലെ (സുബ്ബയ്യാ പിള്ള പേജ് 10,നൂറു ഏക്കര്‍എന്ന് പി.വിശ്വംഭരന്‍ ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008 പേജ് 39 ) കൊട്ടാരസമാനമായ ഹാര്വ്വിപുരം ബംഗ്ലാവില്‍ ജനിച്ച, അതിസമ്പന്ന പണ്ഡിതന്റെ ഏക മകനായിട്ടും, മന്ത്രി ആയപ്പോഴും പതിനാലു സെന്റിലെ തെങ്ങോല കെട്ടിയ കൊച്ചു പുരയില്‍ കഴിഞ്ഞ നൂറുശതമാനം ജനകീയനായ മന്ത്രി. അഴിമതി പുരളാത്ത കൈകളുണ്ടായിരുന്ന തിരുക്കൊച്ചി ധനമന്ത്രി.(1891-1966)
മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പി.എസ് നടരാജ പെരുമാള്‍ പിള്ള ജനിച്ചത് 1891 മാര്‍ച്ച് 10-ന്,പന്ത്രണ്ടില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ള ജനനം എന്നത് പിതാവിനും അടുത്ത സുഹൃത്തായിരുന്ന കൊട്ടാരം ജ്യോത്സ്യന്‍ എസ്.താണൂപിള്ളയും അന്നേ മനസ്സിലാക്കി .ഇത്രയെല്ലാം കരുതിവച്ചാലും അതൊന്നും അനുഭവിക്കാന്‍ യോഗം കിട്ടില്ല .ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരും .മനോന്മണീയത്തിന്‍റെ ദുഃഖം മനസ്സിലാക്കിയ മഹാരാജാവ് ജനിച്ച മാസം മുതല്‍ നടരാജന് ഇരുപതു രൂപാ വീതം അലവന്‍സ് നല്‍കാന്‍ ഉത്തരവിറക്കി “തിരുവിതാം കൂറിലെ ചില പുരാതന രാജാക്കന്മാര്‍ “ എന്ന ചരിത്ര പ്രബന്ധത്തിന് ബ്രിട്ടീഷ് രാജ്ഞി നല്‍കിയ സമ്മാനത്തുക പത്മനാഭ ക്ഷേത്ര ഫണ്ടില്‍ നിക്ഷേപിച്ചതിനു കിട്ടിയ പലിശ ആയിരുന്നു ഇത് എന്ന് ചിലര്‍ പറയുന്നു.കുമാരപുരത്തെ കഞ്ഞിപ്പുരയില്‍ നിന്നും ദിവസവും കഞ്ഞി കുടിക്കാനും അനുവാദം കിട്ടി എന്ന് ഡോ.ശശി ഭൂഷന്‍.എന്തായിലും പിതാവ് സമ്പാദിച്ച ആയിരം ഏക്കറിലെ ഹാര്വ്വി ബംഗ്ലാവില്‍ അധികകാലം താമസിക്കാന്‍ നടരാജന് കഴിഞ്ഞില്ല .ആറാം വയസ്സില്‍ പിതാവ് മരണമടഞ്ഞു . ശിവകാമി അമ്മ മകനുമൊത്ത് ആലപ്പുഴയിലേക്ക് താമസം മാറ്റി. .പേരൂര്‍ക്കടയിലെ വസ്തുവഹകള്‍ മാതുലന്മാര്‍ നോക്കിപ്പോന്നു .
മെട്രിക്കൂലേഷന് ശേഷം ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോയ്ക്ക് പഠിക്കുക എന്നതായിരുന്നു നടരാജന്റെ ആഗ്രഹം .എന്നാല്‍ അതിനായി പോയ മകന്‍ മദിരാശിയിലെത്തിയപ്പോള്‍ മാതാവ് തിരികെ വിളിച്ചു .അതോടെ അദ്ദേഹത്തിന്‍റെ സാമ്പ്രദായിക വിദ്യാഭ്യാസം അവസാനിച്ചു .പില്‍ക്കാലത്ത് എഴുത്തുകുതുകളില്‍
പലരും അദ്ദേഹത്തെ BA.B.L,M.A എന്നെല്ലാം എന്നല്ലാം എഴുതി ബിരുദ ധാരിയാക്കി എങ്കിലും അദ്ദേഹത്തിന് ബിരുദം ഒന്നും ഉണ്ടായിരുന്നില്ല .

സ്ഥലം പാട്ടത്തിനു നല്‍ക ,പാട്ടം വാങ്ങുക ,സ്വന്തമായി കൃഷി ചെയ്യുക ,പാറ പൊട്ടിക്കാന്‍ വിലപറഞ്ഞു സ്ഥലം നല്‍കുക തുടങ്ങിയ കാര്യങ്ങളിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ .കൃഷിരീതികള്‍ ,ഭൂവുടമാ സമ്പ്രദായം ,ഭൂ നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇക്കാലത്ത് അദ്ദേഹത്തിന് കിട്ടിയ അറിവ് പിന്നീട് തിരുക്കൊച്ചി ധകാര്യമന്ത്രി ആയപ്പോള്‍ സഹായകമായി എന്ന് ജീവചരിത്രകാരന്‍ സുബ്ബയ്യാപിള്ള (പേജ് 20.)ബഡജറ്റിനെ കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ദന്‍ ആകും. നിയമബില്ലുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു നിയമപണ്ടി തന്‍ ആകും. കൃഷികാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ കൃഷി ശാസ്ത്രഞ്ജന്‍ ആകും .വിദ്യാഭ്യാസകാരങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നല്ലൊരു വിദ്യാഭ്യാസ വിദഗ്ദന്‍ ആയിരിക്കും .പൊതുജനാരോഗ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ആ കട്ടെ നല്ലൊരു പോതുജനാരോഗ്യ വിദഗ്ദന്‍ ആയി മാറും
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് നടരാജപിള്ള നോട്ടെടുത്ത് സ്വയം പഠിച്ചു .ചരിത്രം ,രാഷ്ട്രീയം ,ധനതത്വശാസ്ത്രം, നിയമം ,കൃഷി,വ്യവസായം എന്നിവയില്‍ അഗാധമായ അറിവ് നേടി എന്നതായിരുന്നു ഈ വൈദഗ്ദത്തിന്‍റെ കാരണം .പേരൂര്‍ക്കടയില്‍ അദ്ദേഹം പിതാവിന്‍റെ സ്മരണ നിലനിര്‍ത്താന്‍ “സുന്ദരവിലാസം” എന്ന സ്കൂള്‍ തുടങ്ങി (1908) ഇന്നത് ശതാബ്ദി കഴിഞ്ഞ “പി.എസ.നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍” ആണ് .പട്ടം താണൂപിള്ള ഈ സ്കൂളില്‍ ഒന്നാം സാര്‍ ആയിരുന്നു.
പിതാവ് സുന്ദരന്‍ പിള്ളയുടെ ശിഷ്യന്‍ ആയിരുന്നു പട്ടം . .വഞ്ചികേസരി എന്ന തമിഴ് പത്രവും പോപ്പുലര്‍ ഒപ്പീനിയന്‍ എന്നൊരു ഇംഗ്ലീഷ് പത്രവും തുടങ്ങി .നഷ്ടമായപ്പോള്‍ ഇംഗ്ലീഷ് പത്രം സുഹൃത്ത് തോമസ് മുതലാളിക്ക് കൊടുത്തു .അതാണ് “മലബാര്‍ മെയില്‍” .തിരുവനന്തപുരത്ത് രണ്ടു തമിഴ് സംഘങ്ങള്‍ രൂപികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .

1916-ല്‍ പി.എസ് ശ്രീമൂലം പോപ്പുലര്‍ അസംബ്ലി (1904) അംഗമായി .പന്ത്രണ്ടു കൊല്ലം കഴിഞ്ഞു (1928) മാത്രമാണ് പട്ടംതാണുപിള്ള മെമ്പര്‍ ആയത് .പി.എസ്സിന്‍റെ കന്നി പ്രസംഗം 15-2-1917 ലായിരുന്നു .നെടും കൃഷി കടുംകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ കൃഷിഗവേഷണം, കാര്ഷികപ്രദര്‍ശനങ്ങള്‍ നടപ്പിലാക്കണം ശാസ്ത്രീയ കൃഷിമാര്‍ഗ്ഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രചരണം നല്‍കണം എന്നിവ ആയിരുന്നു അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍ .കാര്‍ഷിക വിദ്യാലയം തുടങ്ങണമെന്നും സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ നല്‍കണമെന്നും ജലസേചന പരിപാടികള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ..ഭാവിയിലെ പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍ അങ്ങനെ അരങ്ങേറ്റം കുറിച്ചു. .മറ്റൊരിക്കല്‍ അധസ്ഥിത സമുദായത്തിന് സംവരണം ആയിരുന്നു വിഷയം . ,നൂറു രൂപയോ അതില്‍ കവിഞ്ഞതോ ആയ ശമ്പളം ഉള്ള ജോലികള്‍ മത്സര പരീക്ഷ നടത്തി വേണം നല്‍കാന്‍ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു .മൈസൂറിലെ പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ തുടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു
ആ വര്ഷം തന്നെ (1916) അദ്ദേഹം അമ്മാവന്‍റെ മകള്‍ ലക്ഷി അമ്മാളെ വിവാഹം കഴിച്ചു .ദിവാന്‍ എം .കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന് കാഴ്ചബംഗ്ലാവ് സൂപ്രണ്ട് ഉദ്യോഗം നല്‍കാന്‍ തയ്യാറായി.പക്ഷെ നടരാജപിള്ള അത് സ്വീകരിച്ചില്ല .ഹിന്ദു ദിനപത്രം പത്രാധിപസമതി അംഗമാകാനുള്ള ക്ഷണവും അദ്ദേഹം നീരാകരിച്ചു .എന്നാല്‍ ആര്യങ്കാവ് വനത്തിലെ ആയിരം ഏക്കര്‍ വരുന്ന തളപ്പാറ കൂപ്പിലെ തടി മുറിച്ചു സര്‍ക്കാരിനെ ഏല്പ്പിക്കാനുള്ള കോണ്ട്രാക്റ്റ് സ്വീകരിച്ചു .മറിച്ചു കൊടുത്താല്‍ ഒരു ലക്ഷം രൂപാ നല്കാമെന്നുള്ള ഒരു സായിപ്പിന്‍റെ ആവശ്യം അദ്ദേഹം നിരസ്സിച്ചു .റയില്‍വേയ്ക്ക് സ്ലീപ്പര്‍ നല്‍കാനുള്ള കോണ്ട്രാക്ടും അദ്ദേഹം തുടര്‍ന്നു എടുത്തു
1936- ല്‍ സര്‍ സി.പി ദിവാനായി നിയമിക്കപ്പെട്ടപ്പോള്‍, .അതില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗം സംഘടിപ്പിച്ചത് നടരാജപിള്ള ആയിരുന്നു .
തുടര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഒരു ശാഖ രൂപീകൃതമായി. പി.എസ് അതില്‍ അംഗമായി .സ്റേറ്റ് കോണ്ഗ്രസ് ഉണ്ടായപ്പോള്‍ അത് പിരിച്ചു വിടപ്പെട്ടു .സ്റ്റേറ്റ് കോണ്ഗ്രസ്സിലെ ആദ്യ ആറുപേരില്‍ ഒരാള്‍ നടരാജപിള്ള ആയിരുന്നു .പട്ടം പ്രസിഡന്റും പി.എസ് സെക്രട്ടറിയും ആയി ടി.എം വര്‍ഗീസ്, കെ.ടി തോമസ് ,വി അച്യുതമേനോന്‍ ,ഈ.ജോണ്‍ ഫീലിപ്പോസ് ,ഏ .ജെ ജോണ്‍, ഏ .നാരായണ പിള്ള ,സി.കേശവന്‍ ,എം.ആര്‍ മാധവ വാര്യര്‍ എന്നിവരായിരുന്നു സംഘടനാ ഭാരവാഹികള്‍ .തുടര്‍ന്നു സി.പി നടരാജപിള്ളയെ സ്വാധീനിച്ചു കോണ്‍ഗ്രസ്സില്‍ നിന്ന് പിന്മാറ്റാന്‍ ശ്രമിച്ചു .എങ്കിലും പരാജയപ്പെട്ടു
വാശിതീര്‍ക്കാന്‍ അവസരം കിട്ടിയപ്പോള്‍ സി.പി പിള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടി പ്രതികാരം ചെയ്തു .പിള്ള താമസം പതിനേഴു സെന്റിലെ തെങ്ങോലപ്പുരയിലേക്ക് മാറ്റി.ജീവിതാവസാനം വരെ അവിടെ കഴിഞ്ഞു കൂടി .

1944 –ല്‍ ശ്രീമൂലം അസംബ്ലിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പിള്ള വിജയിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നെയ്യാറ്റിന്‍കര ടി.കെ നാരായണ പിള്ള ആയിരുന്നു .സെക്രട്ടറി നടരാജപിള്ള. .നല്ല കാര്യങ്ങളില്‍ അവര്‍ സി.പിയെ പിന്താങ്ങി nനിര്‍ബന്ധിത വിദ്യാഭ്യാസ പരിപാടി ഉദാഹരണം ..ഈ പദ്ധതി തെക്കന്‍ തിരുവിതാംകൂറില്‍ നടപ്പാക്കാന്‍ നടരാജപിള്ള സഹായിച്ചു .അവിടെ ഗ്രാമങ്ങളില്‍ പ്രൈമറി സ്കൂളുകള്‍ തുറക്കപ്പെട്ടു .നിരവധി ചെറുപ്പക്കാര്‍ അധ്യാപകരായി. കന്യാകുമാരി ജില്ലയിലെ സാക്ഷരതയും സംസ്കാരവും വളര്‍ത്തിയെടുക്കാന്‍ പി.എസ് നടരാജപിള്ള യുടെ പ്രവര്‍ത്തനം സഹായകമായി .പക്ഷെ കോണ്ഗ്രസ് നേതൃത്വത്തിനും ,പട്ടത്തിനും അത് ഇഷ്ടമായില്ല .
പട്ടവും പി.എസ്സും താല്‍ക്കാലികമായിട്ടെങ്കിലും അകലാന്‍ അത് കാരണമായി .യുണിവേര്സിറ്റി നിലവാരം ഉയര്‍ത്തുക ,ഫ്രോഫസ്സറന്മാര്‍ക്ക് പ്രോത്സാഹനം 2നല്‍കുക, മരണശിക്ഷ നിര്‍ത്തലാക്കുക (1944-ല്‍ സര്‍ സി.പി തിരുവിതാം കൂറില്‍ മരണശിക്ഷ നല്‍കുന്ന സമ്പ്രദായം നീക്കി എന്ന് ആഖിലന്‍ കലാപൂര്‍ണ്ണ മാസിക 2016 മേയ് ലക്കം പേജ് 52) തമിഴ് ഭാഷാധ്യാപകര്‍ക്കും പെന്‍ഷന്‍ നല്‍കുക, എന്നിവ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചു .എന്നാല്‍ സി.പി വ്യക്തിപരമായി ചെയ്ത തെറ്റുകുറ്റങ്ങള്‍ ഉദ്ദരിച്ച് അവയെ എതിര്‍ക്കാനും പി.എസ് ധൈര്യം കാട്ടി. .സി.പിയുടെ അമേരിക്കന്‍ മോഡലിനെ പി.എസ് ശക്തിയായി എതിര്‍ത്തു .സി.പിയ്ക്ക് വെട്ട് ഏറ്റപ്പോള്‍ പി.എസ്സും അറസ്റ്റ് ചെയ്യപ്പെടുക പോലും ഉണ്ടായി .
സ്വാതന്ത്ര്യം കിട്ടിയതിനെ തുടര്‍ന്നു 17-8-1944-ല്‍ ഭരണപരിഷ്കാര കമ്മറ്റി രൂപീകൃതമായപ്പോള്‍, പി.എസ് അതില്‍ അംഗമായി .തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഒന്നും രണ്ടും മണ്ഡലങ്ങളില്‍ നിന്ന് പട്ടവും പി.എസ്സും തെരഞ്ഞെടുക്കപ്പെട്ടു .പട്ടം പ്രധാനമന്ത്രി .സി.കേശവനും ടി.എം വരുഗീസ്സും മന്ത്രിമാര്‍ “പട്ടത്തിന്‍റെ ഭരണം എന്നാല്‍ പി.എസ്സിന്റെ ഭരണം” എന്ന്
പലരും പരാതി പറഞ്ഞിരുന്നു “വസ്തുവും നിഴലും” എന്നായിരുന്നു ടി.കെ നാരായണ പിള്ള അവരെ വിശേഷിപ്പിച്ചത് .അഞ്ചുമാസത്തിനുശേഷം പിഎസ്സിനെ മന്ത്രിസഭയില്‍ എടുത്തു .നിലവിലെ മന്ത്രിമാരായ കേശവും വര്‍ഗീസും എതിര്‍ത്തു .മന്ത്രിസഭയില്‍ തങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകും
എന്ന പേടി ആയിരുന്നു ഇരുവര്‍ക്കും . അവര്‍ പട്ടത്തിന്റെ നടപടിയെ എതിര്‍ത്തു . ഒരാഴ്ച കഴിയും മുമ്പെ, പി.എസ് രാജിവച്ചു (20-7-1948) തുടര്‍ന്നു ഡല്‍ഹിയില്‍ തിരുവിതാം കൂറിന്‍റെ പ്രതിപുരുഷന്‍ ആയി നിയമിക്കപ്പെട്ടു. .
.ഈ സംഭവത്തെ അടിസ്ഥാനമാക്കി അന്ന് ഗവ സെക്രട്ടറി ആയിരുന്ന കൈനിക്കര പത്മനാഭ പിള്ള “ധര്‍മ്മദേവ്” എന്ന തൂലികാനാമത്തില്‍ “വിളക്കത്ത് വച്ച കൊലവാള്‍” എന്ന പേരില്‍ ലേഖനം എഴുതി “ഒരു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അടുത്ത ദിവസം പിരിഞ്ഞുപോകുന്നത് മനസ്സിലാക്കാം .സത്യപ്രതിജ്ഞ ചെയ്ത മന്ത്രി കൃത്യവിലോപത്താല്‍ പിരിയെണ്ടിവരും .എന്നാല്‍ ഒരു രാഷ്ട്രീയ കക്ഷി അംഗത്തെ വിളിച്ചു വരുത്തി മന്ത്രിയാക്കിയിട്ടു പ്രതിജ്ഞാ പത്രത്തില്‍ ഒപ്പിട്ടു മഷി ഉണങ്ങുംമുമ്പ് അയാളെ തേജോ വധം ചെയ്തു ചാത്തമുന്നുന്ന സമ്പ്രദായം ജനായത്ത് ഭരണ സമ്പ്രദായത്തില്‍ ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല
........മന്ത്രിസഭയില്‍ നിന്ന് മാറിക്കഴിഞ്ഞപ്പോള്‍ ഗവ പ്രതിപുരുഷന്‍ ആയി നിയമിക്കാന്‍ തക്കവണ്ണം വീണ്ടും വിശ്വാസ്യന്‍ ആയതെങ്ങനെ ..?”

22-10-1948 ല്‍ മന്ത്രിസഭ രാജിവയ്ക്കേണ്ടി വന്നു .നടരാജപിള്ളയുടെ പ്രതി പുരുഷസ്ഥാനവും അവസാനിച്ചു .1949 ജൂലായില്‍ തിരുക്കൊച്ചി സംയോജനം നടന്നു .നടരാജപിള്ള കേന്ദ്ര ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമാക്കപ്പെട്ടു .
തിരുവിതാം കൂറില്‍ നിന്ന് കമ്മ്യൂണിസവും സോഷ്യലിസവും തുടച്ചു നീക്കും എന്ന് വീമ്പടിച്ചു നടന്ന പട്ടം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു പി.എസ് പി (പ്രജാസോഷ്യ ലിസ്റ്റ് പാര്‍ട്ടി) സ്ഥാപിച്ചപ്പോള്‍ നടരാജപിള്ളയും പട്ടത്തെ അനുഗമിച്ചു .1954-ല്‍ പട്ടം കോണ്ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി ആയി
.നടരാജപിള്ള ധനകാര്യം,റവന്യു,കൃഷി,വാണിജ്യം ,വനം .ഫിഷറീസ് എന്നിവയുടെ മന്ത്രി . .മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി മന്ദിരം .പക്ഷെ ഓഫീസായി മാത്രം അതുപയോഗിച്ചു .താമസം പേരൂര്‍ക്കടയില്‍ പതിനേഴു സെന്റിലെ ഓലപ്പുരയില്‍. .കുടുംബാഗങ്ങളെ ഒരിക്കല്‍ പോലും ഔദ്യോഗിക വാഹനത്തില്‍ കയറ്റിയിരുന്നില്ല .സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടിയ പി.എസ് മന്ത്രിമാരുടെ ശമ്പളം എഴുനൂറില്‍ നിന്ന് അഞ്ഞൂറായി വെട്ടിക്കുറച്ചു
ക്ലാര്‍ക്ക് മാരുടെ ശമ്പളം അതുവരെ 20-25,25-40,45-75,80-120 എന്നിങ്ങനെ സ്കെയിലുകളില്‍ ആയിരുന്നു .ഉയര്‍ന്ന സ്കെയിലില്‍ വേക്കന്‍സി വന്നാല്‍ മാത്രമേ അടുത്ത സ്കെയില്‍ കിട്ടിയിരുന്നുള്ളു .അതിനാല്‍ നൂറുകണക്കിന് ക്ലാര്‍ക്കുമാര്‍ 25രൂപാ അല്ലെങ്കില്‍ ,40രൂപാ മാത്രം പരമാവധി ശമ്പളം വാങ്ങി പെന്‍ഷന്‍ പറ്റുമായിരുന്നു .സ്കെയില്‍ 40-120 എന്നാക്കി പ്രൊമോഷന്‍ കിട്ടിയില്ല എങ്കിലും പരമാവധി ശമ്പളം അവസാന കാലം വാങ്ങാന്‍ സഹായിക്കുന്ന ടൈം സ്കെയില്‍ നടപ്പാക്കിയത് പി.എസ് ആണെന്ന കാര്യം എടുത്തു പറയട്ടെ .പക്ഷെ ചരിത്രത്തിനു മറവി രോഗം ഉണ്ടെന്നു സഹപ്രവര്‍ത്തകന്‍ ആയിരുന്ന പി.വിശ്വംഭരന്‍ (പേജ് 41)
.ഹൈറേഞ്ചിലെ കോളനൈസേഷ്യന്‍,മണ്ണൊലിപ്പ് പദ്ധതി ,കണ്ണന്‍ ദേവന്‍ കമ്പനി ദേശവല്‍ക്കരണം
തുടങ്ങിയവ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു ,സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ പ്രയോഗത്തിലാക്കാനുള്ള ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള അവസരം പി.എസ്സിന് കിട്ടി .അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കഷ്ടപ്പാട് കണക്കിലെടുത്ത് അധികം നികുതി ചുമത്താത്ത ,രാജ്യത്തിന് സാമ്പത്തിക ഭാരം വരുത്താത്ത ,എന്നാല്‍ വികസന പ്രവര്ത്തനങ്ങള്‍ക്ക് വക കൊള്ളിച്ചു കൊണ്ടുള്ള ആദ്യ ബട്ജറ്റ് .ഭൂപരിഷ്കരണം ,വാര്‍ദ്ധ്യക്യ കാല പെന്‍ഷന്‍ സൌജന്യ മിഡില്‍ സ്കൂള്‍ വിദ്യാഭ്യാസം ,എന്‍.ജി ഓ മാര്‍ക്ക് ശമ്പള ഭരിഷ്കരണം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആയിരുന്നു
മുന്‍ വര്‍ഷത്തെയും നടപ്പ് വര്‍ഷത്തെയും സര്‍ക്കാര്‍ വരവുചിലവ് കണക്കുകള്‍ നിരത്തി വരുംവര്‍ഷം പ്രതീക്ഷിക്കുന്ന സമാനമായ് തുകകള്‍ ഉള്‍ക്കൊള്ളിക്കുന്ന ശിഷ്കമായ ബട്ജറ്റ് ആയിരുന്നു അത് വരെ അവതരിപ്പിക്കപ്പെട്ടിരുന്നത് .നടരാജപിള്ള ആകട്ടെ ദേശീയ സാമ്പത്തിക പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സംവിധാനത്തെയും നിലവാരത്തെയും അതില്‍ വരുത്തേണ്ട മാറ്റങ്ങളെയും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളെയും മറ്റും പ്രതിപാദിക്കുന്ന വിശദമായ ഒരു പ്രബന്ധം ആണ് ബടജട്റ്റ് ആയി അവതരിപ്പിച്ചത് ..തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ പലസാമ്പതിക വിദഗ്ദരുമായി ആലോചിച്ചു തയ്യാറാക്കിയ പ്രബന്ധം .അന്നത്തെ കേന്ദ്ര ധനമന്ത്രി ആവോളം പ്രശംസിച്ച ബഡജറ്റ് .ആ പ്രസംഗ മാതൃകയാണ്
ഇന്നും കേരളത്തില്‍ മാറി മാറി വന്ന ധനമന്ത്രിമാര്‍ ആവര്‍ത്തിച്ചു പോരുന്നത്

.സി. അച്യുതമേനോന്‍ എഴുതി “ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല”
1954-ആഗസ്റ്റ് ഏഴിനാണ് പി.എസ് ഭൂപരിഷ്കരനതിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ചത്ഇരുപ്പൂ നിലമാനെങ്കില്‍ പതിനഞ്ചു ഏക്കറും ഒരുപ്പൂ നിലമോ പറമ്പോ ആണെങ്കില്‍ മുപ്പതേക്കറും വരുന്ന ഭൂമിയില്‍ കൂടുതല്‍ കൈവശമുള്ളവര്‍ ആറു മാസത്തിനുള്ളില്‍ പരിധിയില്‍ കവിഞ്ഞ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കണം .അല്ലെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യും എന്നതായിരുന്നു ബില്ലുകളുടെ ചുരുക്കം
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍
താഴെപ്പറയുന്നവ ആയിരുന്നു ബില്ലുകള്‍
1.ഭൂമി കൈവശം വയ്ക്കലും ഭൂവുടമസ്ഥതയും നിയന്ത്രിക്കുന്ന ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ടാവില നല്‍കാനുള്ള ബില്ല്
2.തിരുക്കൊച്ചി വെറും പാട്ടബില്ല്
3.കാണം ടെനന്‍സി ബില്ല്
4.ഭൂമിയില്‍ പ്രത്യേക അവകാശം അവസാനിപ്പിക്കുന്ന ബില്ല്
5.കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന ബില്ല്
6.കുടിയാന് ദേഹണ്ടാവില നല്‍കാനുള്ള ബില്ല്
ബില്ലിന്റെ ചര്‍ച്ചയില്‍ അന്നത്തെ മെമ്പര്‍ കെ ആര്‍ ഗൌരി (പില്‍ക്കാലത്ത് ഭൂനിയമബില്ലുകള്‍ തന്‍റെ സംഭാവന എന്ന് അവകാശപ്പെട്ട കെ.ആര്‍ ഗൌരിയമ്മ )
പ്രസംഗിച്ചത് ഈ ബില്ലുകള്‍ അവസാനത്തിന്‍റെ ആദ്യം കുറിയ്ക്കുന്നു എന്നായിരുന്നു (പി.സുബ്ബയ്യാപിള്ള പി.എസ് നടരാജപിള്ള പേജ് 127)
ആറു ബില്ലുകള്‍ ആയി അവതരിപ്പിക്കാന്‍ കാരണം ഒറ്റ ബില്ലാണെങ്കില്‍ നിയമസഭ തള്ളിയാല്‍ ഒരു കാര്യവും നടക്കില്ല .ആറെണ്ണ മാകുമ്പോള്‍ ചിലതെങ്കിലും പാസാക്കും .കുറെ കാര്യങ്ങള്‍ നടക്കും എന്നായിരുന്നു കാരണം .

“1954-ല്‍ പട്ടം താണുപിള്ള യുടെ നേതൃത്വത്തിലുള്ള പി.എസ.പി മന്ത്രിസഭ ഇന്ത്യയിലാദ്യമായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു” (ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ് 93)
ഒരു പത്രപ്രവര്ത്തകനു മായി താന്‍ നടത്തുന്ന സൌഹൃദ സംഭാഷണം അടുത്ത ദിവസം പത്രങ്ങളില്‍ മത്തങ്ങായില്‍ അച്ചടിച്ചു വരും എന്നും മുഖ്യമന്ത്രി പട്ടം മനസ്സിലാക്കാതെ പോയി .ഭൂപരിഷ്കരണ ബില്ല് പാസായി അത് നടപ്പിലാക്കിയാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഓഫീസ് അടച്ചു പൂട്ടേണ്ടി വരും എന്ന് പട്ടം പറഞ്ഞു .അപ്പോള്‍ കോണ്ഗ്രസ്സോ? എന്നായി പത്രലേഖകന്‍ .അവര്‍ക്കും അതെ ഗതി വരും എന്നായിരുന്നു പട്ടത്തിന്റെ മറുപടി പിറ്റേദിവസം .പത്രവാര്‍ത്ത കണ്ട കോണ്ഗ്രസ് പി.എസ് .പി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു .കമ്മ്യൂണിസ്റ്റുകള്‍ പി.എസ് പി യെ സഹായിക്കാന്‍ കൂട്ടാക്കിയില്ല .ചുരുക്കത്തില്‍ ഭൂ പരിഷ്കരണ ബില്ലുകള്‍ പാസ്സാക്കാനാവാതെ പട്ടം മന്തിസഭ നിലം പതിച്ചു (1955 ഫെബ്രുവരി) പി.എസ്സിന്റെ ഭൂപരിഷ്കരണ ബില്ലുകള്‍ ആയിരുന്നു മന്ത്രിസഭാ പതനത്തിനു കാരണം (സുബ്ബയ്യാപിള്ള പേജ് 132).പിന്നീടു പനമ്പള്ളി മന്ത്രിസഭ അധികാരത്തില്‍ വന്നു .പി.എസ് പ്രതിപക്ഷത്തിരുന്നു ആ ഒരു വര്‍ഷക്കാലം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തെ ബഹുമാനിച്ചു .ഏതുപ്രശ്നം വരുമ്പോഴും പി.എസ് അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് സഭ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചിരുന്നു .
മന്ത്രിമാരുടെ അഴിമതിയെകുറിച്ചന്വേഷിക്കാന്‍ സംവിധാനം വേണം എന്നാവശ്യപ്പെട്ടത് പി.എസ് ആയിരുന്നു.പി.എസ്സിന്‍റെ അവസാന പ്രസംഗം ഇന്നും പ്രസക്തം .” ഒരു രാഷ്ട്രീയ പാര്‍ട്ടി വെറും പാര്‍ട്ടി താല്പ്പര്യത്തിനും ഗ്രൂപ്പ് താല്പ്പര്യത്തിനും അതീതമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകാത്ത കാലം വരെ ഈ നാട്ടിന്‍റെ പൊതു ജീവിതം നന്നാകാന്‍ പോകുന്നില്ല “
സംസ്ഥാന പുനസംഘടന നടപ്പിലാക്കാന്‍ ശ്രമം നടക്കുന്ന കാലം .കേരളം രൂപമെടുക്കും എന്നുറപ്പായി .മലബാര്‍ കേരളത്തിന്റെ ഭാഗം ആയിമാറും .തിരുക്കൊച്ചിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചു .കേരളത്തിലെ ആദ്യ മന്ത്രിസഭ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരിക്കും .കമ്മ്യൂണിസ്റ്റ്കാര്‍ പോലും അന്തിച്ചു പോയി .കാക്ക മലന്നു പറക്കുമോ .തന്ത്രശാലിയായ എം.എന്‍ പലതും കണ്ടിരുന്നു അദ്ദേഹം .ചില തന്ത്രങ്ങള്‍ ആവിഷ്കരിച്ചു .ഭാര്യാപിതാവ്
സര്‍ദാര്‍ ചാലയില്‍ കെ.എം പണിക്കര്‍ സംസ്ഥാന പുനസംഘടന കമ്മറ്റി അംഗം കമ്മൂണിസ്റ്റ്കാര്‍ ഏറെയുള്ള മലബാര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നടരാജപിള്ളയുടെ സമുദായക്കാര്‍ (വെള്ളാളര്‍) ഏറെ ഉള്ള തെക്കന്‍ തിരുവിതാം കൂര്‍ മുറിച്ചു കളയണം .അങ്ങനെ ചാലയില്‍ പണിക്കരുടെ കാര്‍മ്മികത്വത്തില്‍ കേരള മാതാവിന്‍റെ കണങ്കാലുകള്‍ മുറിച്ചു മാറ്റി കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ നടപ്പിലായി (1957).

പട്ടത്തിന്റെ രൂക്ഷമായ എതിര്‍പ്പിനോ പി.എസ്സിന്‍റെ നിശബ്ദമായ നിരാശയ്ക്കോ
പാലാക്കാരന്‍ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ പാരലമെന്റിലെ അതുഗ്രന്‍ പ്രസംഗത്തിനോ (ജോര്‍ജ് ആലയ്ക്കാപ്പള്ളി എഴുതിയ കൊട്ടുകാപ്പള്ളി ജീവചരിത്രം പേജ് 154-163 )ചരിത്രത്തിന്‍റെ ഗതി മാറ്റാന്‍ കഴിഞ്ഞില്ല .തെക്കന്‍ തിരുവിതാംകൂറിലെ ജില്ലകള്‍ തമിഴ്നാട്ടില്‍ ലയിച്ചു .

തെരഞ്ഞെടുപ്പിന് മുമ്പൊരു ദിവസം അച്യുതമേനോന്‍ പി.എസ്സിന്‍റെ വസതിയില്‍ എത്തി പി.എസ് പി കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേരണമേന്നാവശ്യപ്പെട്ടു. രാഷ്ട്രീയ ഗുരു ആയ പട്ടത്തിനെ ഉപേക്ഷിച്ചു താന്‍ വരില്ല എന്ന് പറഞ്ഞു പി.എസ് .പക്ഷെ അത്തവണ പട്ടം പി.എസ്സിന് സീറ്റ് നല്‍കിയില്ല .തന്‍റെ ഭരണകാലത്ത് തെക്കന്‍ തിരുവിതാംകൂര്‍ പ്രക്ഷോഭണവും തുടര്‍ന്നു വെടിവയ്പ്പ് മരണങ്ങളും നടന്നപ്പോള്‍, പ്രക്ഷോഭകരോട് പി.എസ് അനുഭാവം കാട്ടിയോ എന്ന ശങ്ക ആയിരുന്നിരിക്കാം കാരണം ..സി.കേശവന്‍ പി.എസ്സിന് സീറ്റ് നല്‍കുന്നത് എതിര്‍ത്തു . ടി.എം വര്‍ഗീസ് ആകട്ടെ സ്വസമുദായത്തിലെ ഈ.പി ഈപ്പന് സീറ്റ് നല്‍കാന്‍ പ്രേരിപ്പിക്കയും ചെയ്തു പട്ടം പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു മത്സരിച്ചു .പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായിരുന്ന ഈശ്വരയ്യര്‍ ജയിച്ചു..നിയമസഭയിലേക്ക് പട്ടവും ജയിച്ചു കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു .
പി.എസ് ഇല്ലാത്ത നിയമസഭ .ധനകാര്യ മന്ത്രിയായിരുന്ന അച്യുതമേനോന്‍ ഭരണ ചെലവു ചുരുക്കാന്‍ മൂന്നംഗ കമ്മറ്റിയെ എടുത്തപ്പോള്‍, അതില്‍ ഒരംഗം പി.എസ് ആയിരുന്നു എന്നത് ശ്രദ്ധേയം .(സുബ്ബയ്യാപിള്ള പേജ് 142) തിരുവനന്ഹപുരത്ത് ഹൈക്കോടതി ബഞ്ച് കിട്ടാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം ശിക്ഷ വരിക്കയും ചെയ്തു .കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എസ് വിസമ്മതിച്ചു .1960 ലെ തെരഞ്ഞെടുപ്പിലും പട്ടം നടരാജപിള്ള യ്ക്ക് സീറ്റ് നല്‍കിയില്ല .നെടുമങ്ങാട് അദ്ദേഹത്തിന്റെ ഇഷ്ടക്കാരന്‍ ശ്രീകുമാറിന് നല്‍കി .പക്ഷെ ശ്രീകുമാര്‍ അത് സ്വീകരിച്ചില്ല .അവസാനം പട്ടം വഴങ്ങി .പി.എസ്നെടുമങ്ങാട്ടെ സ്ഥാനാര്‍ഥി ആയി പക്ഷെ തെരജെടുപ്പില്‍ വിജയിച്ചത് എതിരാളി എന്‍.എം പണ്ടാരത്തില്‍ ആയിരുന്നു (ഇരുനൂറു വോട്ടിന്‍റെ വ്യത്യാസം പി.എസ്.പി .മുന്‍ മന്ത്രിസഭയിലെ ഒരംഗം ആയിരുന്നു പരാജയം ഉണ്ടാകാനുള്ള കാരണം .സ്വന്തം ജാതിയില്‍ പെട്ട അറുനൂറു പേരെ നടരാജപിള്ളയ്ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും വിലക്കി എന്ന് പില്‍ക്കാലത്ത് മനസ്സിലായി .ഒരു പാര്‍ട്ടിയ്ക്കും തനിച്ചു ഭൂരിപക്ഷം കിട്ടിയില്ല .പി.എസ് പിയും കൊണ്ഗ്രസ്സും ചേര്‍ ന്നു കൂട്ടുമന്ത്രിസഭ ഉണ്ടാക്കി പട്ടംമൂന്നാമതും മുഖ്യന്‍ . ആര്‍ ശങ്കര്‍ ഉപമുഖ്യമാന്ത്രിയുമായി മന്ത്രിസഭാ വന്നു .പക്ഷെ പി.എസ്.പിയ്ക്ക് മന്ത്രിസഭയില്‍ യാതൊരു സ്വാധീനവും കിട്ടിയില്ല .താമസിയാതെ പട്ടത്തിനെ പഞ്ചാബ് ഗവര്‍ണ്ണര്‍ ആക്കി കേന്ദ്രം ശങ്കറെ മുഖ്യമന്ത്രിയാക്കി .
1962 ല്‍ ലോകസഭ ഇലക്ഷന്‍ വന്നു .പട്ടം സ്വന്തം മകന്‍ പട്ടം കൃഷ്ണപിള്ളയെ സ്ഥാനാര്‍ഥി ആക്കി .പൊന്നറ ശ്രീധര്‍ എതിര്‍ത്തപ്പോള്‍ പട്ടം പറഞ്ഞു “വയസ്സായില്ലേ നടരാജപിള്ളയ്ക്ക് .അയാള്‍ ഇനി പാര്‍ലമെന്റില്‍ l.എസ്സിന് പിന്‍ തുണ നല്‍കി .അവസാനം പി.എസ് മത്സരിക്കാന്‍ തയ്യാറായി പക്ഷെ സ്വതന്ത്രന്‍ ആയി മാത്രം
ജയിച്ചാല്‍ ഏതു പാര്‍ട്ടിയിലും ചേരാന്‍ അവകാശം ഉണ്ടായിരിക്കും എന്ന വ്യവസ്ഥയില്‍ .പട്ടം കൃഷ്ണപിള്ള പരാജയപ്പെടുകയും പി.എസ് വിജയിക്കയും ചെയ്തു .
എഴുപത്തിരണ്ടാം വയസ്സില്‍ പി.എസ് അങ്ങനെ എം പി ആയി .ഒരു മനുഷ്യജീവിതം കൊണ്ട് നേടാവുന്നതിലധികം അറിവും അനുഭവവും നേടിയ രാജ്യസ്നേഹി .ഒരു പത്രാധിപര്‍,തടവുകാരന്‍ ,മന്ത്രി. ആറു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു .ഒന്നില്‍ മാത്രം പരാജയം .ധനകാര്യമന്ത്രി ആയി സംസ്ഥാനത്തിന് മോഡല്‍ ബഡജറ്റ് നല്‍കി .ഒപ്പം മറ്റു നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. .സ്വതന്ത്രന്‍ ആയിരുന്നതിനാല്‍ ലോകസഭയല്‍ പിന്‍ബഞ്ചു കാരന്‍ ആയിരുന്നു ആദ്യം .പക്ഷെ ബഡ്ജറ്റിനെ വിമര്‍ശിച്ചു കൊണ്ടുള്ള കന്നി പ്രസംഗം വഴി സഭയെ മൊത്തം പിള്ള അത്ഭുതപ്പെടുത്തി .തുടര്‍ന്നു ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ കോ ണ്ഗ്രസ്സില്‍ ചേര്‍ത്തു
ഓര്മ്മിക്കുക .ജയിച്ചുകഴിഞ്ഞാല്‍ ഏതു പാര്‍ട്ടിയില്‍ ചേരാനും ഉള്ള സ്വാതന്ത്ര്യം നിലനിര്ത്തിയായിരുന്നു നടരാജപിള്ള കമ്മ്യൂണിസ്റ്റ് പിന്തുണ നേടിയത് “കമ്മ്യൂണിസ്റ്റ് സ്വതന്ത്രന്‍” എന്നുള്ള ചുമര്‍ എഴുത്തുകള്‍ “കമ്മ്യൂണിസ്റ്റ് പിന്തുണ ഉള്ള സ്വതന്ത്രന്‍” എന്നദ്ദേഹം മാറ്റി എഴുതിച്ചിരുന്നു എന്ന് സുബ്ബയ്യാപിള്ള (പേജ് 159) .

ആയിരം ഏക്കര്‍ സ്വന്തം ആയുണ്ടായിരുന്ന ഒരു കുബേരന്‍റെ ഏക മകന്‍. ആറാം വയസ്സില്‍ പിതാവ് മരിച്ചു .സ്വത്തുക്കള്‍ കുറേശ്ശെ നഷ്ടമായി .ദിവാനെ എതിര്‍ത്തതിനാല്‍ സ്വത്ത് മുഴുവന്‍ കണ്ടുകെട്ടപ്പെടുക .സ്വാതന്ത്ര്യം കിട്ടിയിട്ടും അത് തിരിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുക .യവ്വനത്തില്‍ തീര്‍ത്തും ദരിദ്രന്‍ .എം.എല്‍ ഏ ,മന്ത്രി ,എം.പി എന്നീ നിലകളില്‍ രാജ്യസേവനം .മന്ത്രിയായിരുന്നപ്പോള്‍ പോലും പതിനാലു സെന്റിലെ ഓലപ്പുരയില്‍ താമസം .(സുബ്ബയ്യാപിള്ള പേജ് 153 ).അതിനിടയില്‍ ഒരിക്കലും അഴിമതി കാട്ടാതിരിക്കുക. മരിക്കുമ്പോള്‍ അറുപതിനായിരം രൂപയുടെ കടക്കാരന്‍ ആയിരിക്കുക. അങ്ങനെ ഉള്ള ഒരു രാഷ്ടീയക്കാരനായിരുന്നു പി.എസ് നടരാജപിള്ള .അപൂര്‍വ്വതകളില്‍ അപൂര്‍വ്വത .
ജാതി രാഷ്ട്രീയം മൂലം എത്തേണ്ടിടത്ത് എത്താതെ പോയ രാഷ്ട്രതന്ത്രജ്ഞന്‍ .
1966 ജനുവരി 10-നു അദ്ദേഹം അന്തരിച്ചു.പേരൂര്‍ക്കടയില്‍ പിതാവിന്‍റെ സ്മരണയ്ക്കായി അദ്ദേഹം സ്ഥാപിച്ച സുന്ദരവിലാസം സ്കൂള്‍ ഇന്ന് ശതാബ്ദി ആഘോഷിച്ച ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി അദ്ദേഹത്തിന്‍റെ സ്മരണ നില നിരത്തുന്നു .അതല്ലാതെ അദ്ദേഹത്തിന് സര്‍ക്കാര്‍ വക സ്മാരകം ഒന്നും ഇല്ല .

റഫറന്‍സ് പ്രൈമറി
1.ഡോ .ഈജെ ജോസഫ് ,കേരളത്തിന്‍റെ സാമൂഹ്യ ഘടനയും രൂപാന്തരവും ഡി.സി ബുക്സ് 1997പേജ് 93
2.പി. വിശ്വംഭരന്‍ ,പ്രതിഭാസമ്പന്നനായ പി.എസ് നടരാജപിള്ള .പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
3.സുകുമാരന്‍ കല്ലുവിള ,പി.എസ് നടരാജപിള്ള ജീവചരിത്രം ,പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സോവനീര്‍ 2008
4.പി.സുബ്ബയ്യാ പിള്ള ,പി.എസ് നടരാജപിള്ള സാംസ്കാരിക വകുപ്പ് കേരളം 1991
5.ജോര്‍ജ് ആലയ്ക്കാപ്പള്ളി ,കൊട്ടുകാപ്പള്ളി (ജീവചരിത്രം ),1980 പേജ് 154-163
6.മാതൃഭൂമി ദിനപ്പത്രം “ഇവിടെ ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നു 2003 മാര്‍ച്ച് 11പേജ് 11

സി. അച്യുതമേനോന്‍ എഴുതി “ഭൂപരിഷ്കരണ സംബന്ധമായി എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാലോ അഞ്ചോ ബില്ലുകള്‍ നടരാജപിള്ളയുടെ സ്വന്തം കരവിരുതായിരുന്നു .അന്നത്തെ പി.എസ പി നിയമസഭാ പാര്‍ട്ടിയില്‍ ഭൂപരിഷ്കരണ നിയമങ്ങളെ പറ്റി എന്തെങ്കിലും പിടി പാടുള്ളവര്‍ മറ്റാരും ഉണ്ടായിരുന്നില്ല”
ReplyDelete1xbet korean – How to Claim Bonus, Wagering Rules and Review
ReplyDelete1xbet is a popular online betting site that has been around since 2009. It has gained 메리트 카지노 주소 over 850.000 members 인카지노 since 1xbet korean opening its doors back in 2015.