Monday, 2 September 2019

MGS നെ വെട്ടി നിരത്തിയ ഗവര്ണര് .മനോന്മണീയത്തിന്റ വലിയ ആരാധകന്

MGS നെ വെട്ടി നിരത്തിയ ഗവര്ണര് .മനോന്മണീയത്തിന്റ വലിയ ആരാധകന്
2018 ജൂലൈ- 13 ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ “ചരിത്രം വളച്ചൊടിക്കുന്നത് വന്‍ ദുരന്തത്തിലേക്ക് നയിക്കും –ഗവര്‍ണര്‍” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരിക്കുന്നു .വാര്‍ത്ത തയാറാക്കിയ ന്യൂസ് റിപ്പോര്‍ട്ടറും തലക്കെട്ട്‌ നല്‍കിയ ന്യൂസ് എഡിറ്ററും അഭിനന്ദനം അര്‍ഹിക്കുന്നു .
തിരുവനന്തപുരത്ത് കേരള ചരിത്ര കൌണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം എം ജി എസ് നാരായണന്‍ എന്ന തലമുതിര്‍ന്ന കേരള ചരിത്ര പണ്ഡിതനെ പുരസ്കാരം നല്‍കി ആദരിക്കുന്ന ചിത്രം വാര്‍ത്തയോടോപ്പം നല്‍കിയിരിക്കുന്നു .ഗവര്‍ണരുടെ പ്രസംഗത്തിലെ അതി പ്രധാന ഭാഗം റിപ്പോര്‍ട്ടര്‍ നല്‍കിയത് എഡിറ്റര്‍ അത് പോലെ തന്നെ നല്‍കിയിരിക്കുന്നു. എം ജി എസ്സിന് ഇതില്‍പ്പരം ഒരടി കിട്ടാനില്ല
(“1890 മുതല്‍ തന്നെ തിരുവിതാംകൂറില്‍ മികച്ച രീതിയിലുള്ള ചരിത്ര ഗവേഷണം നടന്നിട്ടുണ്ട് . 1894–ല്‍ പ്രസിദ്ധീകരിച്ച മനോന്മണീയം സുന്ദരന്‍ പിള്ളയുടെ ചരിത്രപഠന ഗ്രന്ഥം ഈ രംഗത്തെ മികച്ച സംഭാവനകളില്‍ ഒന്നാണ്)
തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വിഭാഗം തുടങ്ങിയത് 1910-ല്‍ ആണെന്നും ആദ്യ തലവന്‍ ആന്ദ്ര സ്വദേശി ആയിരുന്ന ടി ഏ ഗോപിനാഥ റാവു ആയിരുന്നു എന്ന് പലയിടങ്ങളിലും പറയുകയും എഴുതുകയും ചെയ്തിരുന്ന കേരള ചരിത്ര പണ്ഡിതനാണ് എം ജി,എസ് നാരായണന്‍ (ചരിത്രം വ്യവഹാരം ,കേരള ചരിത്രത്തിലെ 10 കള്ളക്കഥകള്‍ തുടങ്ങിയ പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലും വാര്‍ഷിക പതിപ്പുകളിലും വന്ന സംഭാഷണങ്ങളും കാണുക ).
ആദ്യ ശാസ്ത്രീയ കേരള ചരിത്രകാരനും ആദ്യ ദക്ഷിണേന്ത്യന്‍ ചരിത്രകാരനും ആയ കേരളീയനായ മനോന്മണീയം സുന്ദരന്‍ പിള്ളയെ (“അത്രയൊന്നും പറയാനില്ലാത്ത” എന്നതാണ് എം ജി എസ് അദ്ദേഹത്തിനു നല്‍കിയ മഹത്തായ വിശേഷണം –ചരിത്രം വ്യവഹാരം കറന്റ് 2015 പേജ് 130) എം ജി എസ് നാരായണന്‍ എപ്പോഴും തമസ്കരിക്കും .മനോന്മണീയം തയ്യാറാക്കിയ പ്രബന്ധങ്ങള്‍ വന്നിരുന്ന Tamilian Antiquari എന്ന പ്രസിദ്ധീകരണം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കേരള ചരിത്ര പണ്ഡിതനാണ് എം ജി.എസ് (അദ്ദേഹം വിവിധ ഗ്രന്ഥങ്ങളില്‍ നല്‍കിയ റഫറന്‍സ് ബിബ്ലിയോ ഗ്രാഫി ഇവ കാണുക) .സുന്ദരന്‍ പിള്ള തിരുനെല്‍വേലിക്കാരന്‍ ആയിരുന്നു എന്ന പച്ചക്കള്ളവും അദ്ദേഹം എഴുതി വിട്ടു
.ആലപ്പുഴയില്‍ ജനിച്ചു (1855) തിരുവനന്ത പുരത്ത് വളര്‍ന്നു അവിടെ ജോലി നോക്കി അവിടെ വച്ചു അകാലത്തില്‍ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ (1897) അന്തരിച്ച ഒന്നാം തരം തിരുവിതാം കൂര്‍കാരന്‍ ആയിരുന്നു മനോന്മണീയം പോരാഞ്ഞിട്ട് , .തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരിയും അദ്ദേഹം തന്നെ .അതിനാല്‍ എം ഏ .സുന്ദരന്‍ പിള്ള എന്നും അദ്ദേഹം അറിയപ്പെട്ടു .
ഗവര്‍ണര്‍ .പി സദാശിവത്തിന്‍റെ പ്രസംഗം എം ജി.എസ്സിന് ഏറ്റ വലിയ ആഘാതം തന്നെ .ന്യൂസ് എഡിറ്റര്‍ നല്‍കിയ തലക്കെട്ടും ഉഗ്രന്‍ .അഭിനന്ദനം

No comments:

Post a Comment