നമുക്കും വേണ്ടേ ഒരു എമണ്ടന്‍ സ്മാരകം ?
=====================================
ബഹുമാനപ്പെട്ട കേരള ധനമന്ത്രി ഡോ ഐസക്
തോമസ് ,
“ജൂബിലി ഹാള്‍ ആള്‍ക്കൂട്ടം” എന്ന
അവര്‍ണ്ണ ക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്ന
സാധുജനപരിപാലന സംഘം സ്ഥാപകന്‍ ,അയ്യങ്കാളിയുടെ
ജയന്തി ദിന ( 2019ആഗസ്റ്റ് 25) ത്തില്‍ അയ്യങ്കാളി
ഹാള്‍ എന്ന് കേരള സര്‍ക്കാരിനാല്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട വിക്ടോറിയാ ജൂബിലി
ടൌന്‍ (വി.ജെ റ്റി) ഹാളിനു സമീപം ഇന്ത്യന്‍ കോഫി ഹൌസിനു എതിര്‍ വശം ഇപ്പോള്‍
അക്കൌണ്ട് ജനറല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു പോലീസ് ഹെഡ്
കൊണ്സ്ടബിള്‍ താമസിച്ചിരുന്നു .ചിന്ന സ്വാമി പിള്ള.ഭാര്യ നാഗമ്മാള്‍ .അവര്‍ക്ക്
വെങ്കിട്ടന്‍ എന്നൊരു പുത്രന്‍ ഉണ്ടായി .ആ പയ്യന്‍ ആണ് പില്‍ക്കാലത്ത്
ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യന്‍ വിപ്ലവകാരിയായി തീര്‍ന്ന ,ഹിറ്റ്ലര്‍ക്ക്
അന്ത്യശാസനം നല്‍കിയ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര സമര നായകന്‍ ആയി മാറിയ ജയ്ഹിന്ദ്
അഥവാ എമണ്ടന്‍ ചെമ്പകരാമന്‍ പിള്ള .എംഡന്‍
എന്ന യുദ്ധ കപ്പലില്‍ മദിരാശി തുറമുഖത്ത് വന്നു നാട്ടിലേയ്ക്ക് ബോംബു വര്‍ഷിച്ചു
ബ്രിട്ടീഷ് ഭരണകൂടത്തെ കിടുകിടാ വിറപ്പിച്ച തിരുവനന്തപുരം കാരന്‍ .അദ്ദേഹത്തിന്
മദിരാശി സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിച്ചു .മദിരാശിയിലെ സെന്റ് ജോര്‍ജു ഫോര്‍ട്ടിനു
ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഇടണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു .
ബ്രിട്ടീഷ് ഭരണത്തിനെതിരെ ആഞ്ഞടിക്കാന്‍
കോപ്പ് കൂട്ടിയ ചെമ്പക രാമന്‍ പിള്ളയ്ക്ക് ജന്മനാടായ തിരുവനന്തപുരത്ത് സ്മാരകം
ഇല്ല
വിക്ടോറിയാ രാജ്ഞിയുടെ പേര്‍
വഹിച്ചിരുന്ന തിരുവനന്ത പുരത്തെ പുരാതന ഹാളിനു ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ ഇടണം
എന്ന ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും അതും നടക്കാതെ വന്നിരിക്കുന്നു
അയ്യന്കാളിയ്ക്ക് തിരുവനന്തപുരത്ത്
കണ്ണായ സ്ഥലത്ത് കവടിയാര്‍ കവലയില്‍ തന്നെ, ഇന്ദിരാഗാന്ധിയാല്‍ അനാവരണം
ചെയ്യപ്പെട്ട,പ്രതിമ ഉണ്ട് .ജയ്ഹിന്ദ് എന്ന മുദ്രാവാക്യം
സൃഷിടിച്ച എമണ്ടന്‍ ചെമ്പകരാമനാകട്ടെ പ്രതിമയും ഇല്ല ഹാളുമില്ല .ജയന്തി
ആഘോഷവുമില്ല .രക്തസാക്ഷി ദിനാചരണവുമില്ല .
ചെമ്പകരാമന്‍ പിള്ളയെ കുറിച്ച്
മലയാളത്തില്‍വളരെ കുറച്ചു മാത്രം എഴുതപ്പെട്ടിട്ടുള്ളു .കെ .കൊച്ചുകൃഷ്ണന്‍ നാടാര്‍
എഴുതി കാഞ്ഞിരം കുളം ദേശാഭിവര്‍ദ്ധിനി പബ്ലീഷിംഗ് ഹൌസ് 1962 ല്‍
പ്രസിദ്ധീകരിച്ച
ഡോ .ചെമ്പകരാമന്‍ പിള്ള എന്ന ചെറുപുസ്തകം
ആണ് ഒരെണ്ണം .അതില്‍ അപൂര്‍വ്വമായ ചിത്രങ്ങളും പിള്ള അയച്ച കത്തുകളും ഉണ്ട് .
ഡോ .എം വി തോമസ്, ബാബുരാജ് എന്നിവര്‍
ചേര്‍ന്ന് തയ്യാറാക്കിയ ബാലസാഹിത്യ കൃതിയാണ് മറ്റൊന്ന് .മനോരമ ഈയര്‍ ബുക്കില്‍
മാമ്മന്‍ മാത്യു തയാറാക്കിയ ചെറു ലേഖനം ഉണ്ട് .”വീര ചെമ്പകം” എന്ന പേരില്‍ ലെ
ഇന്ദുഗോപന്‍ നല്ലൊരു സചിത്ര ലേഖനം 2016 സെപ്തംബര്‍ 18 മനോരമ
ഞായറാഴ്ചയില്‍ എഴുതി .(ഈ ലേഖനം നെറ്റില്‍ കിട്ടും )ജോണ്‍ പോള്‍ 2016 ഒക്ടോബര്‍ 16 ഞായര്‍ ജന്മഭൂമി
വാരാദ്യത്തിലെ “ചലച്ചിത്ര മലയാളം” എന്ന ലേഖന പരമ്പര യില്‍ “നൊട്ടാണിയുടെ
നാടുകടക്കല്‍” എന്ന തലക്കെട്ടില്‍, എംഡനില്‍
വന്ന ചെമ്പകരാമന്‍ പിള്ള തൃപ്പൂണിത്തറയില്‍ വന്നിരുന്ന കഥ ചേലങ്ങാട്ടു ഗോപാലകൃഷ്ണനെ ഉദ്ധരിച്ചു പറയുന്നു അട്വേ പി
സുധാകരന്‍ പിള്ള റാന്നി കലാകൌമുദി 2016 ഫെബ്രുവരി 19 ലക്കത്തില്‍ “എംഡന്‍
ഓര്‍മ്മകള്‍” എന്നൊരു ലേഖനം എഴുതി കോട്ടയത്ത് നിന്ന് പ്രൊഫ ബാബു ചെറിയാനാല്‍ പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളം റിസേര്‍ച്ച്
ജേര്‍ണല്‍ സെപ്തംബര്‍ -ഡിസംബര്‍ 2017 ലക്കത്തില്‍ “കേരള നവോത്ഥാനവും
ചെമ്പകരാമന്‍ പിള്ളയും” എന്ന തലക്കെട്ടില്‍ ഈ ലേഖകനും ഒരു ലേഖനം പ്രസിദ്ധീകരിച്ചു
റോബിന്‍ തിരുമല തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചെമ്പകരാമന്‍ എന്ന ബ്രുഹത് ചലച്ചിത്രം
A Forgotten Fighter
അടുത്ത വര്‍ഷം (2020)പുറത്തിറങ്ങും
പൂജപ്പുരയിലെ ഡോ നന്ത്യാട്ടു സോമന്‍ എഴുതിയ
Parickapally and related Vellala Tharavds of Kerala ( 2 Vols) എന്ന
കുടുംബ ചരിത്രത്തില്‍ ചെമ്പകരാമന്‍ പിള്ള ബന്ധുവായ പത്മനാഭപിള്ള എന്നിവരുടെ
ജീവചരിത്രം വായിക്കാം
A Forgotten Fighter എന്ന തലക്കെട്ടില്‍
റോസ് എന്‍ ഡാനിയേല്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഒരു ലേഖനം എഴുതിയിരുന്നു (27
ഡിസംബര്‍
2007 )
They too Fought for Indias freedom- The Role
of Minorities (Hope India Publi shers, 2006 )എന്ന പേരില്‍ Asghar Al Engineer എഴുതിയ പഠനത്തില്‍
ചെമ്പകരാമന്‍ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കപ്പെടുന്നു .അമേരിക്കയില്‍ ജോലി
നോക്കുന്ന, മന്മഥന്‍ ഉള്ളാട്ടില്‍ എന്ന ബ്ലോഗ്ഗര്‍ (www.maddy06.blogspot,in), ചെമ്പകരാമന്‍
പിള്ളയെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്
നേതാജി ഐ.എന്‍.ഏ രൂപീകരിച്ചത്
ചെമ്പകരാമന്‍ പിള്ളയുടെ ഐ.വി ഏ (Indian National Voluntary Corps
1915) എന്ന സംഘടനയെ മാതൃക ആയി സ്വീകരിച്ചായിരുന്നു എന്നോര്‍ക്കുക.ചെമ്പകരാമന്‍
പിള്ള എംഡന്‍ (Emden) എന്ന കപ്പലില്‍ മദ്രാസ് തുറമുഖത്തെത്തി
കരയിലേക്ക് പീരങ്കി വെടികള്‍ മുഴക്കി .അതിനെ തുടര്‍ന്നാണ് നാം മലയാളികള്‍ “യമണ്ടന്‍
,എമെണ്ടന്‍” എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ തുടങ്ങിയത് .ഇന്നാ പേര്‍ മലയാളികള്‍
ചലചിത്രത്തിനു പോലും, കഥയറിയാതെ , ഇടുന്നു .പക്ഷെ മലയാളികള്‍ ചെമ്പകരാമന്‍ പിള്ളയെ
പൂര്‍ണ്ണമായും മറന്നു കളഞ്ഞു .
എംഡന്‍ കപ്പല്‍ വന്നു പീരങ്കി വെടി ഉതിര്‍ത്ത
മദിരാശിയിലെ മെറീന കടല്പ്പുറത്ത്, തമിഴ്
നാട് സര്‍ക്കാര്‍ .തമിഴനല്ലാത്ത,മലയാളിയായ ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ളയ്ക്ക് (1891-1934), നേതാജിയുടെ
രാഷ്ട്രീയ ഗുരുവിന് , പൂര്‍ണ്ണകായ പ്രതിമ
ഒരുക്കി സ്മാരകം തീരത്തു .പക്ഷെ ,നാം മലയാളികള്‍
അദ്ദേഹത്തെ പൂര്‍ണ്ണമായും മറന്നു .വെങ്കിട്ടന്‍റെ ജന്മഗേ ഹത്തിനു തൊട്ടു സ്ഥിതി
ചെയ്യുന്ന. അടുത്ത ദിവസം വരെ ,ഇംഗ്ളണ്ടിലെ വിക്ടോറിയാ രാജ്ഞി യുടെ പേരില്‍
അറിയപ്പെട്ടിന്ന വി.ജെ .റ്റി (വിക്ടോറിയ
ജൂബിലി ടൌന്‍ ) ഹാളിന്‍റെ പേര്‍ മാറ്റി “ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ടൌന്‍ ഹാള്‍” (JCT)എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തയാര്‍
ആകേണ്ടതായിരുന്നു
ഇനി അത് നടക്കില്ല
പഴയ ഹജ്ജൂര്‍ കച്ചേരിയുടെ മുന്‍പില്‍
അല്ലെങ്കില്‍, പുതിയ നിയമസഭാ മന്ദിരത്തിനു മുന്‍പില്‍,
അല്ലെങ്കില്‍ അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് കോമ്പൌണ്ടില്‍, ജയ്ഹിന്ദ് (Emden
)ചെമ്പകരാമന്‍
പിള്ളയുടെ ഒരു പൂര്‍ണ്ണ കായ പ്രതിമ സ്ഥാപിക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കണം .അത് മലയാളിയായ ആ ആദ്യ സ്വാതന്ത്ര്യ പോരാളിയ്ക്ക്
,നേതാജിയുടെ ഗുരുവിനു നല്‍കുന്ന വലിയ ആദരവാകും
വിനീത വിധേയന്‍
ഡോ കാനം ശങ്കരപ്പിള്ള
Mob:9447035416
Emaildrkanam@gmail.com
Log: www.charithravayana.blogspot.in
No comments:
Post a Comment