Sunday, 29 September 2019

ശ്രീ രാമചന്ദ്രന്‍ മറച്ചുവച്ച ചില വസ്തുതകള്‍

കലാകൌമുദി സെപ്തംബര്‍ 15-22 (2298) ലക്കത്തില്‍ 
ശ്രീ രാമചന്ദ്രന്‍ കാലപ്രമാണം എന്ന തലക്കെട്ടിനടിയില്‍ എഴുതിയ ഡോ .പല്പ്പുവിനു അഡ്മിഷന്‍ നിഷേധിച്ചത് നാണുപിള്ള എന്ന ചരിത്രലേഖനം വായിച്ചു .

എന്നാല്‍ അതില്‍ പറയുന്ന എസ് ജെ ഫെര്‍ണാണ്ടസ് ആരെന്നോ എന്താണ് വിദേശി ആയ ആ പുരോഹിതന്‍ അനന്തപുരിയില്‍ വരാന്‍ കാരണമെന്നോ എന്താണ് ആ പാതിരി പേട്ടയില്‍ തന്നെ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങാന്‍ കാരണമെന്നോ ഒന്നും വ്യക്തമാക്കുന്നില്ല .സമ്പന്നനായ ഒരമ്മാവന്‍ നെടുങ്ങോട് പപ്പുവിന് ഉണ്ടായിട്ടും അനന്തരവനെ ഫീസ്‌ നല്‍കി ഇംഗ്ലീഷ് സ്കൂളില്‍ വിടാന്‍ തയാറായിരുന്നില്ല .അപ്പോള്‍ മിടുക്കന്‍ ആയ ആബാലനെ സൌജന്യമായി പഠിപ്പിക്ണം എന്ന്ബ്രിട്ടീഷ്കാരനായ റവ ഫാദര്‍ പേട്ട ഫെര്‍ണാണ്ടസിനോട് ആവശ്യപ്പെട്ടത് ആരെന്നും ശ്രീ രാമചന്ദ്രന്‍ വ്യക്തമാക്കുന്നില്ല .
കുറെ വര്ഷം മുമ്പ് വരെ ഫെര്‍ണാണ്ടസ് ലയിന്‍ എന്നൊരു ഇടവഴി തിരുമധുര പേട്ടയില്‍ (ഇന്നത്തെ പേട്ടയുടെ പഴയപേര്‍ ) ഉണ്ടായിരുന്നു എന്ന്‍ തൈക്കാട്ട് അയ്യാഗുരു എന്ന ജീവചരിത്രം എഴുതിയ ശ്രീ ഈ.കെ സുഗതന്‍ .പക്ഷെ അദ്ദേഹത്തിന് ആ വീഥി കണ്ടെത്താന്‍ കഴിഞ്ഞില്ല 
1873-1909 കാലത്ത് തൈക്കാട്ട് റസിഡന്സി സൂപ്രണ്ട് ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളില്‍(1814-1909) നിന്ന് ശിവരാജയോഗം മനസ്സിലാക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ ഒരു കൃസ്ത്യന്‍ പാതിരി ആയിരുന്നു പില്‍ക്കാലത്ത് പേട്ട ഫെര്‍ണാണ്ടസ് എന്ന് വിളിക്കപ്പെട്ട ആ പാതിരി .പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍ പിള്ള,മനോന്മണീ യം സുന്ദരന്‍ പിള്ള എന്നിവരോടൊപ്പം ജ്ഞാന പ്രജാഗരം എന്ന വിദ്വല്‍ സഭ (1876) സ്ഥാപിച്ച അയ്യാ ഗുരു നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്ഥാപിച്ച ഇംഗ്ലീഷ് സ്കൂള്‍ ആയിരുന്നു പേട്ടയില്‍ ഉണ്ടായിരുന്നത്.
മ്ലേച്ച ഭാഷ എന്ന പേരില്‍ നാണുവും കുഞ്ഞനും പോലും ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിച്ചപ്പോള്‍, തൊട്ടടുത്ത്‌ ജീവിച്ചിരുന്ന പപ്പു എന്ന ബാലനെ ഫീസ്‌ വാങ്ങാതെ പഠിപ്പിക്കാന്‍ കാരണം പേട്ട ഫെര്‍ണാണ്ടസിന്‍റെ ഗുരു ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവ് ആയിരുന്നു എന്ന കാര്യം തമസ്കരിക്കപ്പെട്ടു . ഒരുനേരത്തെ ഭക്ഷണം നല്‍കി യത് പേട്ട ഫെര്‍ണാണ്ടസ് എന്ന് എഴുതിയ ലേഖകന്‍ ആ ബാലനില്‍ നിന്നും സായിപ്പ് ഫീസ്‌ വാങ്ങിയിരുന്നില്ല എന്ന കാര്യവും അതിനുള്ള കാരണവും ഒഴിവാക്കിയത് കഷ്ടം തന്നെ

No comments:

Post a Comment