Thursday, 22 August 2019

ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തം



ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തം ആയി
കേരള സര്‍വ്വ കലാശാലയിലെ അദ്ധ്യാപകനും ഗ്രന്ഥകാരനും ആയ ഡോ ഏ.എം ഉണ്ണിക്കൃഷ്ണന്‍ മനോരമ ലീഡര്‍ പേജില്‍, ചട്ടമ്പി സ്വാമി ജയന്തി ദിനം (ആഗസ്റ്റ്‌22  വ്യാഴം),  എഴുതിയ   ലേഖനത്തിലെ ആദ്യ വാചകം വഴി തന്നെ വായനക്കാരെ ഞെട്ടിച്ചു കളഞ്ഞു .”സ്വന്തമെന്നു പറയാന്‍ വീടോ കുടുംബമോ തൊഴിലോ വരുമാനമോ അധികാരമോ പദവിയോ എന്തിനു ഒരു പേര് പോലും ഇല്ലാത്ത ആള്‍”
.മലയാളം അദ്ധ്യാപകന്‍ ആയ ഡോ ഉണ്ണിക്കൃഷ്ണന്‍ “പാറപ്പുറം” ഫെയിം നാരായണ കുരുക്കള്‍, ചട്ടമ്പി സ്വാമികള്‍ സമാധി ആയപ്പോള്‍, എഴുതിയ  ലേഖനം കണ്ടിട്ടില്ല; വായിച്ചിട്ടില്ല .പറവൂര്‍ ഗോപാല പിള്ള എഴുതിയ ആദ്യ ചട്ടമ്പിസ്വാമികള്‍ ജീവചരിത്ര ത്തില്‍ (1935) അത് അബന്ധം ആയി നല്‍കിയിട്ടുണ്ട് .”അദ്ദേഹത്തിന്‍റെ സമ്പാദ്യമായി ഉത്തര തിരുവിതാം കൂറില്‍ തൊണ്ണൂറു ഏക്കര്‍ സ്ഥലം ഉണ്ട് ,ആ പുതുവല്‍ സ്ഥലം തന്‍റെ പേരില്‍ പതിപ്പിച്ചിട്ട് അതില്‍വേണ്ട പോലെ കൃഷി ചെയ്ത് ഇപ്പോള്‍ ആയിരത്തില്‍ പരം രൂപാ പാട്ടം കിട്ടത്തക്ക നിലയില്‍ ആയിട്ടുള്ളതും അതിനെ അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യന് കൊടുത്തിട്ടുള്ളതും ആകുന്നു” (സ്മരണകള്‍ -2, പുറം 295)
 ഇനി പേരിന്‍റെ കാര്യം .
ചട്ടമ്പി സ്വാമികള്‍ക്ക് സ്വന്തമായി പേരില്ലായിരുന്നു എന്ന് മലയാളം അദ്ധ്യാപകന്‍ ഡോ ഉണ്ണിക്കൃഷ്ണന്‍ .ഇത്രയധികം പേരുള്ള ഒരു വ്യക്തിഅഥവാ  സന്യാസിവര്യന്‍  ഈ ഭൂമിമലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല  ലോകമുള്ളിടത്തോളം കാലം ഇനി ഉണ്ടാകാനും പോകുന്നില്ല
അയ്യപ്പന്‍ പിള്ള ,കുഞ്ഞന്‍ പിള്ള , ചട്ടമ്പി, ഷണ്മുഖ ദാസന്‍,മഹാപ്രഭു സത്ഗുരു,പരമ ഭട്ടാരകന്‍ ,വിദ്യാധി രാജന്‍ ,ബാലാഹ്വന്‍, അര്‍ഭാക സ്വാമി, ശിശുനാമ ഗുരു ,അഗസ്ത്യര്‍  തുടങ്ങി ഒരു ഡസനില്‍ കുറയാത്ത പേരുകള്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഉണ്ട് .മിക്കതും ആരിട്ടു എന്തിനിട്ടു എപ്പോഴിട്ടു എന്നറിയാന്‍ മാര്‍ഗ്ഗമില്ലാത്ത പേരുകള്‍. മാതാവ് ഇട്ട വിളി പേര്‍ കുഞ്ഞന്‍ ഔദ്യോഗിക നാമം അയ്യപ്പന്‍ പിള്ള ആശാന്‍ പള്ളിക്കൂടത്തില്‍ ചട്ടമ്പി കുമ്മപ്പള്ളി ആശാന്‍റെ കളരിയില്‍ നിന്ന് കിട്ടി എന്ന് നടരാജ ഗുരു .പേട്ട രാമന്‍പിള്ള ആശാന്‍റെ കുടിപ്പള്ളിക്കൂടത്തില്‍ നിന്ന് കിട്ടി എന്ന് മറ്റു ജീവചരിത്രകാരന്മാര്‍
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
Mob:9447035416


No comments:

Post a Comment