Saturday, 27 May 2017

വേലുത്തമ്പി നായരോ ?

വേലുത്തമ്പി നായരോ ?
=========================
അന്ധമായ നായര്‍ വിരോധം കാരണമാണ് ദളിത്ബന്ധു ശ്രീ എന്‍.കെ ജോസ് വേലുത്തമ്പി ദളവാ രാജദ്രോഹി ആയിരുന്നു എന്ന് വാദിക്കുന്നത് എന്ന് പരാതിപ്പെട്ടു കൊണ്ടു ശ്രീ പ്രസന്നകുമാര്‍ എഴുതിയന്‍ കത്ത് 4 ജൂണ്‍ 2017 ലക്കം കേരളശബ്ദം വാരികയില്‍ വായിച്ചു (പുറം 52 )
വാസ്തവത്തില്‍ ചെമ്പകരാമന്‍ വേലായുധന്‍ എന്ന നാഞ്ചിനാട്ടിലെ ഇരണിയല്‍ക്കാരന്‍ കണക്കപ്പിള്ള നായര്‍പ ദവി ലഭിച്ച ആള്‍ ആയിരുന്നുവോ ?
ദുവാര്‍ട്ട് ബാര്‍ബോസാ എന്ന പോര്‍ച്ചുഗീസ് സഞ്ചാരി എഴുതിയ “കിഴക്കേ ആഫ്രിക്കാ രാജ്യവും മലയാളവും” എന്ന യാത്രാവിവരണ തിലാണ് (1516) “നായര്‍” പദവിയെ കുറിച്ച് വിശ്വസിനീയമായ ആദ്യ പരാമര്‍ശനം നാം വായിക്കുന്നത്
.”താന്‍ ഏതു രാജാവിന്‍റെയോ പ്രഭുവിന്റെയോ കൂടെ പാര്‍ത്തു വരുന്നുവോ, ആ രാജാവോ പ്രഭുവോ അദ്ദേഹത്തിന്‍റെ കൈ കൊണ്ട് വാള്‍ എടുത്തു കൊടുത്തുകൊണ്ട് “നായര്‍ “ എന്ന് മൂന്നു വട്ടം വിളിക്കുന്നത് പതിവാകുന്നു ..അങ്ങനെ വിളിക്കുന്നത്‌ വരെ അയാള്‍ക്ക്‌ വാളും നായര്‍ എന്ന പേരും ധരിച്ചു നടപ്പാന്‍ പാടില്ല (പി.ഭാസ്കരന്‍ ഉണ്ണി ,പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍ 2000 (Reprint ) പുറം 405) ദുവാര്‍ട്ട് ബാര്ബോസായുടെ കൃതി ഇംഗ്ലീഷില്‍ നെറ്റിലും കിട്ടും
(A Description of the Coasts of East Africa and Malabar:
https://books.google.co.in/books… )
വേലുത്തമ്പി ദളവാ (സമ്പാദനവും പഠനവും ഡോ ടി പി ശങ്കരന്‍ കുട്ടി നായര്‍ കേരളഭാഷാ ഇന്സ്റ്റിടൂട്ട് ഒന്നാം പതിപ്പ് 2011 പതിമൂന്നാം അദ്ധ്യായതതില്‍ ശ്രീ ഏ. ശങ്കരപ്പിള്ള എഴുതിയ ലേഖനം പുറം 59 വേലുത്തമ്പിയുടെ കുടുംബത്തിനു ലഭിച്ചിരുന്ന പദവിയെ കുറിച്ച് എഴുതുന്നു “ഇടപ്രഭു കുലോത്തുംഗ കതിര്‍ചുഴന്ത മുഴുപ്പാദ അരശാന ഇറ യാണ്ട തലക്കുളത്ത് വലിയ വീട്ടില്‍ കണക്കു തമ്പി ചെമ്പകരാമന്‍ “ എന്ന സ്ഥാനം ഈ പ്രഭു കുടുംബത്തിനു ലഭിച്ചിരുന്നു .എഡ്ഗാര്‍ തേര്സ്ടന്‍, കെ.രങ്കാചാരി എന്നിവര്‍ ചേര്‍ന്നെഴുതിയ Castes and tribes of South India എന്ന ഗ്രന്ഥത്തില്‍ “കണക്കു” പദവി നല്‍കിയിരുന്നത് ജൈന ബന്ധമുണ്ടായിരുന്ന അക്ഷര ജ്ഞാനവും ഉണ്ടായിരുന്ന നാഞ്ചിനാട്ടു–തൊടുപുഴ വെള്ളാളര്‍ക്ക്
മാത്രം ആയിരുന്നു എന്ന് പറയുന്നതാതി കാണാം
(Edgar Thurston & K.Rengachari Castes and Tribes of South India Asian Education Services New Delhi Vol VII pages 167-169 ) ഈ ഗ്രന്ഥവും നെറ്റില്‍ കിട്ടും
.കോട്ടയം ജില്ലയിലെ മണിമലയ്ക്ക് സമീപമുള്ള പൈതൃക ഗ്രാമമായ “വെള്ളാവൂര്‍” (വെള്ളാളരുടെ ഊര്‍ ) കണക്കു പത്മനാഭ പിള്ള എന്ന കണക്കപ്പിള്ളയ്ക്ക് കരമൊഴിവായി കിട്ടിയ പ്രദേശം ആയിരുന്നു .കേശവീയം രചിച്ച കെ.സി കേശ വപിള്ളയുടെ കെ “കണക്കും” സി “ചെമ്പക രാമനും” ആണെന്നറിയാവുന്നവര്‍ ചുരുക്കം .
നായന്മാര്‍ കുറിച്യര്‍ ,പണിയര്‍ എന്നിവരുടെ പിന്‍ഗാമികള്‍ ആണെന്നും അവര്‍ പുരാതനകാലത്ത്‌ “അക്ഷര ശൂന്യര്‍” ആയിരുന്നുവെന്നും ശാസ്ത്രീയ കേരള ചരിത്ര പിതാവ് എം.ജി.എസ് നാരായണന്‍ മാതൃഭൂമി വാരിക 2017 .ഏപ്രില്‍ 9-,ലക്കത്തില്‍ കെ.സി സുബി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് അടുത്ത കാലത്തായിരുന്നു .
വേലായുധന്‍ അക്ഷര ശൂന്യന്‍ ആയ ശൂദ്രന്‍ ആയിരുന്നില്ല .അങ്ക ഗണിതത്തില്‍ “ഇമ്മി” കണക്കു വരെ ശരിയാം വണ്ണം അഭ്യസിച്ച “കണക്ക പ്പിള്ള” ആയിരുന്നു .തമിഴ് ,മലയാളം സംസ്കൃതം എന്നീ ഭാഷകളില്‍ നൈപുണ്യം സമ്പാദിച്ച വേലായുധന്‍ തമിഴില്‍ കവിതകളും എഴുതിയിരുന്നു എന്ന് ഡോക്ടര്‍ ടി പി ശങ്കരന്‍ കുട്ടിനായരുടെ കൃതി നമ്മോടു പറയുന്നു (പുറം 59) ,ഇരണി യല്‍ തലക്കുളത് വേലായുധന്‍ ചെമ്പകരാമന്‍ നായര്‍ പദവി ലഭിച്ച ആള്‍ ആയിരുന്നില്ല .പില്‍ക്കാലത്ത് ആരോക്കയോ ചേര്‍ന്ന് നായര്‍ ആക്കുകയും പട്ടം താനൂ പിള്ള സാറിന്‍റെ ഭരണ കാലത്ത് കവി ബോധേശ്വരന്റെ (അയ്യപ്പന്‍ പിള്ള എന്ന് പൂര്‍വ്വ നാമം നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിമ ഹജൂര്‍ കച്ചേരിയുടെ മുമ്പില്‍ സ്ഥാപിക്കയും ചെയ്തു .
ആദ്യ സ്വാതന്ത്ര സമര നായകന്‍ തിരുവനന്ത പുരത്ത് ഹജൂര്‍കച്ചേരിക്ക്‌ സമീപം, ഇന്നത്തെ അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് പരിസരത്ത് ജനിച്ച, “ജയ്‌ ഹിന്ദ്‌” ചെമ്പക രാമന്‍ പിള്ള –അദ്ദേഹമായിരുന്നു സുഭാഷ ചന്ദ്ര ബോസ്സിന്റെ രാഷ്ട്രീയ ഗുരു എന്നറിയാവുന്ന മലയാളികള്‍ പോലും വിരളം –യുടെ പ്രതിമ ആയിരുന്നു അവിടെ സ്ഥാപിക്കപ്പെടെ ണ്ടിയിരുന്നത് .സമുദായം ഏതായാലും, ബ്രിട്ടീഷ് അധിനിവേശത്തിനു കാരണക്കാരനായ രാജ്യദ്രോഹി എന്ന വിശേഷണം അര്‍ഹിക്കുന്ന ഭരണാധികാരി ആയിരുന്നു തലക്കുളത്ത് വേലായുധന്‍ ചെമ്പക രാമന്‍
ലൈക്ക്കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക
അഭിപ്രായം

No comments:

Post a Comment