Monday, 29 May 2017

പൊയ്കയില്‍ അപ്പച്ചന്‍ (1878-1938) എന്ന ദ്രാവിഡ ദളിതന്‍

പൊയ്കയില്‍ അപ്പച്ചന്‍ (1878-1938)
എന്ന ദ്രാവിഡ ദളിതന്‍
===================================
ഒരു മലയാളി ദളിതന്‍ ആദ്യമായി നേരിട്ട് എഴുതിയ ആത്മകഥ –സഞ്ചാര പഥങ്ങള്‍ -അറുപത്തിരണ്ടാം അദ്ധ്യായത്തോടെ അവസാനിച്ചു ( മാധ്യമം ആഴ്ചപ്പതിപ്പ് മേയ് 22 ലക്കം ).അവയില്‍ മിക്കവയും വായിച്ചു .അതിനു മുമ്പ് മാ
തൃഭൂമി ആഴ്ച പ്പതിപ്പില്‍ വന്ന ഒരു വലിയ ലേഖനവും അതിനും മുമ്പ് കോട്ടയത്തെ തന്മ മാസികയില്‍ വന്നിരുന്ന നാലഞ്ചു അദ്ധ്യായ ങ്ങളും വായിച്ചിരുന്നു .ശ്രീ കൊച്ചിനെ ഹാര്‍ദ്ധവമായി അനുമോദിക്കുന്നു
.അദ്ദേഹം എഴുതിയ )കേരള ചരിത്രവും സമൂഹ രൂപീകരണം എന്ന പഠനം (കേരള ഭാഷാ ഇന്‍സ്റി ട്യൂട്ട് 2012 വാങ്ങിയിരുന്നു .കാലടി സര്‍വ്വകലാശാലയിലെ ഡോക്ടര്‍ അജയ ശേഖര്‍ എഴുതിയ ആസ്വാദനം വായിച്ചതിനെ തുടര്‍ന്നു പ്രസ്തുത പുസ്തകം വാങ്ങുക ആയിരുന്നു .മുഴുവനായി വായിക്കാന്‍ ഇതുവരെ സാധിച്ചില്ല .വാങ്ങി എന്നത് തന്നെ കാരണം
പൊയ്കയില്‍ അപ്പച്ചനെ നവോത്ഥാന നായകരില്‍ ഒരാള്‍ ആക്കുന്നതില്‍ ശ്രീ കോച്ചും അദ്ദേഹത്തിന്‍റെ സൂചകം മാസികയും വഹിച്ച പങ്കിനെ കുറിച്ച് വാചാലമായി എഴുതുന്നു (പുറം 61).കേരള നവോത്ഥാന നായകരെ കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളും ലേഖനങ്ങളും കുറിപ്പുകളും ശേഖരിക്കയും വിമര്‍ശനാത്മകമായി പഠിക്കയും ചെയ്യന്ന ഒരാള്‍ എന്ന നിലയില്‍ ശ്രീ കൊച്ചിനോട് വിയോജിക്കേണ്ടി വരുന്നു .ശ്രീ നാരായണ ഗുരു ,ചട്ടമ്പി സ്വാമികള്‍ ,അയ്യങ്കാളി എന്നിവരെ കുറിച്ച് നിരവധി പുസ്തങ്ങള്‍ വായിച്ചു .പലതും കൈവശമുണ്ട് .എന്നാല്‍ പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ സൂചകം മാസികയിലെ (ഏതു ലക്കം എന്ന് ശ്രീ കൊച്ചു വെളിപ്പെടുത്തുന്നില്ല )ലേഖനത്തെ തുടര്‍ന്നു മലയാളത്തില്‍ പുറത്തിറങ്ങി എന്ന വസ്തുത വിശ്വസിക്കാന്‍ സാധിക്കുന്നില്ല .
രചയിതാക്കള്‍ ,പ്രസിദ്ധീകരണ ശാല വര്‍ഷം എന്നിവ ശ്രീ കൊച്ചു രഹസ്യമായി സൂ,ക്ഷിക്കുന്നു
.മലയാളം വിക്കിയില്‍ ടി.പി എച്ച് ചെന്താരശ്ശേരി എഴുതി കോട്ടയം നവോത്ഥാന പ്രസിദ്ധീകരിച്ച ഒരു പുസ്തകം പിന്നെ ചില ലേഖങ്ങള്‍ എന്നിവയെ കുറിച്ച് മാത്രം പരാമര്‍ശിക്കുന്നു .പൊതുവേ പൊയ്കയില്‍ അപ്പച്ചനെ കുറിച്ചുള്ള അറിവ് വളരെ തുച്ഛം
.മാതൃഭൂമി നക്സല്‍ബാരി പതിപ്പില്‍ (2017 മേയ്21-27 പത്രാധിപര്‍ കമല്‍റാം സജീവ്‌ എഴുതിയ ഏക വാക്യം കാണുക -1908 –ല്‍ വാകത്താനത്ത് യോഗം വിളിച്ചു ചേര്‍ത്ത് വേദപുസ്തകം നമുക്കുള്ളതല്ലെന്നും നമ്മുടെ ചരിത്രം അതിലില്ല എന്നും പ്രഖ്യാപിച്ചു- .അത്രമാത്രം .അത്രയും മതിയോ പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് ഞാന്‍ ആദ്യം വായിച്ച ലേഖനം 1983 കാലത്ത് ദേ ശാഭിമാനികയില്‍ വാരികയില്‍ തെക്കുംഭാഗം മോഹന്‍ എഴുതിയ ഉറയൂരുന്ന സത്യങ്ങള്‍ എന്ന പരമ്പരയില്‍ നിന്നാണ്
.അതിലെലേഖനം വായിച്ച പ്രത്യക്ഷ രക്ഷാ സഭക്കാര്‍ മോഹനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയതും ഓര്‍മ്മയില്‍ തെളിയുന്നു .ആ ലേഖനം അടിമ ഗര്‍ജ്ജനങ്ങള്‍ (എന്‍.ബി.എസ് 2008 പുറങ്ങള്‍ 155-166) എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു .അന്നത്തെ ലേഖനം അതെ പടി ആണോ എന്നറിയില്ല .
പി. ഗോവിന്ദപ്പിള്ള രചിച്ച കേരള നവോഥാനം ഒരു മാര്‍ക്സിസ്റ്റു വീക്ഷണം ഒന്നാം സഞ്ചയിക (ചിന്ത 2003 ) അവസാന (23) ലേഖനം ആയി പൊയ്കയില്‍ ശ്രീ കുമാര ദേവന്‍ പമ്പയാറിന് തീ കൊളുത്തിയ വിപ്ലവ കാരി എന്ന ലേഖനം (പുറം 180 -184 ) കൊടുത്തിരുന്നു .ദേശാഭിമാനി പത്രാധിപര്‍ ആയിരുന്ന പി.ജിയ്ക്ക് മോഹന് കിട്ടിയ ഭീക്ഷിണി അറിയാമായിരുന്നിരിക്കണം .പൊയ്കയില്‍ അപ്പച്ചന്‍ എന്ന് കൊടുക്കാതെ ശ്രീ കുമാര ദേവന്‍ എന്ന് തലക്കെട്ട്‌ കൊടുത്ത പി.ജി വിവരണങ്ങള്‍ ശ്ലോകത്തില്‍ കഴിച്ചു
“വിശദവിവരങ്ങള്‍ പറയാന്‍ പുറപ്പെട്ടാല്‍ പമ്പയാറിന് തീ പിടിച്ചത് പോലുള്ള ഒരു പ്രതീതി യായിരിക്കും ഉളവാക്കുക എന്ന് പറഞ്ഞു സഖാവ് ഗോവിന്ദപ്പിള്ള തടി തപ്പിയതായി കാണാം .
എന്നാല്‍ തെക്കുംഭാഗം മോഹന്‍റെ വിവരണം കാണുക
മാര്‍ത്തോമ്മാ സമുദായത്തിന്‍റെ ആദ്യ മെത്രാന്‍ ആയിരുന്ന പാലക്കുന്നത്ത് തിരുമേനിക്ക് തിരുവിതാം കൂര്‍ മഹാരാജാവ് രണ്ടു ചക്രത്തിന് പാട്ടം കൊടുത്തത് ആയിരുന്നു മാരാമണ്‍ മൈതാനം .......അനുയായികളെ മണല്‍ പ്പുറത്ത് നിര്‍ത്തിയ ശേഷം യോഹന്നാന്‍ മെത്രാനെ കണ്ടു യോഗം നടത്താന്‍ അനുവാദം വാങ്ങി ......ബൈബിള്‍ നിവര്‍ത്തി വായന തുടങ്ങി ....
“ഇതില്‍ നിങ്ങളുടെ കഥ ഉണ്ടോ” ?
 ഉപദേശി അനുയായികളോട് ചോദിച്ചു
“ഇല്ല” ,അനുയായികള്‍ മറുപടി പറഞ്ഞു .
ഇത് നമ്മുട കഥയല്ല
നമ്മുടെ നാടിന്‍റെ കഥയല്ല
നമ്മുടെ സംസ്കാരം ഇതിലില്ല
കുറെ യഹൂദന്മാരുടെ കഥ
തുടര്‍ന്നു കുറെ ചുള്ളിക്കമ്പുകള്‍ പെറുക്കി ഉപദേശി ബൈബിള്‍ കത്തിച്ചു .ചുറ്റും ഇരുന്ന അനുയായികള്‍ അവരുടെ കൈകളില്‍ ഉണ്ടായിരുന്ന ബൈബിളും കത്തിച്ചു
നിങ്ങളെ വഞ്ചിക്കാന്‍ വേണ്ടി നിങ്ങളുടെ തലയില്‍ മിഷണറിമാര്‍ ഒഴിച്ച മാമോദീസാ വെള്ളം ഞാനിതാ കഴുകിക്കലയുന്നു എന്ന് പറഞ്ഞു അവരുടെ തലയില്‍ വെള്ളം ഒഴിച്ച് കൊടുത്തു
ശ്രീ വേലായുധന്‍ പണിക്കശ്ശേരി അദ്ദേഹത്തിന്‍റെ
“അണയാത്ത ദീപങ്ങള്‍ “എന്ന കൃതിയില്‍ (കറന്റ് ബുക്സ്, 2013 പുറം 38) തികച്ചും വ്യത്യസ്തമായ വിവരണം ആണ് “ബൈബിള്‍ ദഹനം” എന്ന തലക്കെട്ടില്‍ നല്‍കുന്നത് .” കാടമുറിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ചാണ് പിന്നീട് വളരെയേറെ കോളിളക്കം സൃഷ്ടിച്ച ബൈബിള്‍ ദഹനം നടന്നത് .ക്രിസ്തുമതത്തില്‍ ചേര്‍ന്ന ദളിതരുടെ അന്നത്തെ അവസ്ഥകള്‍ വാചാലമായി വിവരിച്ച ശേഷം ബൈബിള്‍ ഉയര്‍ത്തിക്കാണിച്ച് അപ്പച്ചന്‍ ചോദിച്ചു :ബൈബിള്‍ വായിച്ചു രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ?ഉണ്ടെങ്കില്‍ ദയവായി എഴുനേറ്റു നില്‍ക്കുക “
ആരും എഴുനേറ്റു നിന്നില്ല.
:ബൈബിളില്‍ കൂടി നമുക്ക് മോചനം ലഭിക്കില്ലെങ്കില്‍ ഉപയോഗശൂന്യമായ ഈ കടലാസ് കെട്ട് കൈവശം വയ്ക്കുന്നതുകൊണ്ട് എന്ത് പ്രയൊജനം ?നമുക്ക് വെളിച്ചം നല്‍കാന്‍ ഇവിടെ ജ്വലിച്ചു കൊണ്ടിരിക്കുന്ന ആ അഗ്നികുണ്ടത്തില്‍ അത് സമര്‍പ്പിക്കാം “
ആദ്യം അപ്പച്ചന്‍ തന്‍റെ ബൈബിള്‍ അഗ്നിക്കിരയാക്കി .തുടര്‍ന്ന് അവിടെ കൂടിയിരുന്നവരെല്ലാം തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ബൈബിലുകള്‍ തീക്കുണ്ടത്തിലിട്ടു.തീ ആളിക്കത്തി .അതോടെ അവിടെ കുടുതല്‍ പ്രകാശം പരന്നു.പരസ്യമായ ബൈബിള്‍ ദഹനം ചരിത്രതിലാദ്യത്തെതായിരിക്കാം.
(കാടമുറി പഴയ ബ്രാഹ്മണ ഗ്രാമമായിരുന്നു .കോട്ടയം വാകത്താനത്തി നു സമീപം ആണ് ഈ ഗ്രാമം –ഡോ .കാനം )
ചട്ടമ്പി സ്വാമികള്‍ എഴുതി എന്ന് ആരാധകര്‍ പറയുന്ന വേദാധികാര നിരൂപണത്തെ കുറിച്ച് നടരാജ ഗുരു ഈ വാക്കുകള്‍ എഴുതിയ കടലാസിനു തീ പിടിയ്ക്കാഞ്ഞത് അത്ഭുതം എന്ന് പറഞ്ഞതായി തെക്കുംഭാഗം മോഹന്‍ (വിദ്യാധിരാജായണം നന്ദനംപബ്ലിക്കേഷന്‍സ് 2012 പുറം 245) എന്നാല്‍ മതം മാറ്റം –മാര്‍ഗ്ഗം കൂടല്‍ നടത്തിയിരുന്ന യൂറോപ്യന്‍ മിഷനറിമാരെ വിമര്‍ശിച്ചു കൃസ്തുമത ഛെദനം എന്ന പുസ്തകം എഴുതാനേ ചട്ടമ്പി സ്വാമികള്‍ക്ക് കഴിഞ്ഞുള്ളൂ .പൊയ്കയില്‍ അപ്പച്ചന്‍ ആകട്ടെ വിദേശ ബൈബിള്‍ വിദേശികളുടെ ബൈബിള്‍ തീയിലിടാന്‍ ധൈര്യം കാട്ടി
മറ്റു ജീവചരിത്രകാരന്മാര്‍ ഈ സംഭവം എങ്ങനെ വിവരിച്ചു അഥവാ വിവരിച്ചുവോ എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്

No comments:

Post a Comment