ചട്ടമ്പി സ്വാമികള്‍ -പുനര്‍ വായിക്കപ്പെടുമ്പോള്‍
=============================================
1971 –ലെ ഇന്തോ-പാക് യുദ്ധത്തില്‍ സജീവമായി പങ്കെടുത്തശേഷം നാട്ടില്‍ തിരിച്ചെത്തി 1981 മുതല്‍ പത്രപ്രവര്‍ത്തകനായി മാറിയ എന്‍റെ പ്രിയ സുഹൃത്ത് തെക്കുംഭാഗം മോഹന്‍ മലയാളനാട് തുടങ്ങിയ ആനുകാലികങ്ങളിലെ പത്രാധിപ സമതി അംഗമായി .പിന്നീട് സുനന്ദ (കോട്ടയം) തുടങ്ങിയ മാസികകളുടെ പത്രാധിപരും ആയി .തുടര്‍ന്നു അന്വേഷണാത്മ പത്രപ്രവര്‍ത്തകനായി .ഗ്രന്ഥകാരനായി .ആദ്യ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ട “അടിമ ഗര്‍ ജ്ജനങ്ങള്‍” .മലയാളികള്‍ ആറാട്ട്‌പുഴ വേലായുധ പണിക്കര്‍ എന്ന ആദ്യകാല വിപ്ലവകാരി (ആദ്യ ഈഴവ ശിവപ്രതിഷ്ഠ )ആദ്യ കര്‍ഷക സമരം ,കല്ലുമാല സമരം .സദാനന്ദ സ്വാമികള്‍ (അദ്ദേഹത്തെ കളിയാക്കിയാണ് സി.വി.രാമന്‍പിള്ള ധര്‍മ്മ രാജയിലെ ഹരിപഞ്ചാനനെ സൃഷ്ടിച്ചത് ) എന്ന വിപ്ലവ നായകന്‍ ,അദ്ദേഹത്തിന്റെ പ്രേരണയാല്‍ ചാലി യത്തെരുവ്(1896) സമരകാലത്ത് അയ്യങ്കാളി സ്ഥാപിച്ച” സദാനന്ദ സാധുജന പരിപാലന സംഘം” എന്നിവയെ മുറിച്ചു ആധുനിക ലോകം അറിയുന്നത് തന്നെ .
വിപ്ലവം വിതച്ച വഴികളിലൂടെ ,അച്യുതമേനോന്‍ മുഖം മൂടിയില്ലാതെ ,സഖാവ് ഈ എം എസ് ,ഈ.എം.എസ്സും അമ്മയും ബാരിസ്റര്‍(ജി.പി പിള്ള ) തോന്ന്യാസങ്ങളിലെ ഉപ്പ് ,കൊടുംകാറ്റിലെ ഗ്രാമം ,വേലുത്തമ്പി ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ ഓര്‍മ്മ ക്കുറിപ്പുകള്‍ ,നവോത്ഥാനവും നായര്‍ പെരുമയുടെ ചരിത്രപക്ഷവും, ശ്രീപത്മനാഭപ്പെരുമാള്‍ ,മറക്കാത്ത കഥകള്‍ ,ആരാച്ചാര്‍ ,ഇസ്ലാമിക ഫാസിസം ,കേരള ക്രിസ്ത്യാനികളുടെ അധിനിവേശവും വ്യാപനവും, തുടങ്ങി ഇരുപത്തയഞ്ചില്‍ പരം കൃതികള്‍ രചിച്ച ശ്രീ മോഹന്‍ ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു (ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം) എന്നീ നവോത്ഥാന നായകരെ കുറിച്ച് വിശദമായി പഠിച്ചു കൃതികള്‍ രചിച്ചു ..ചട്ടമ്പി സ്വാമി –ഗുരുവും ധന്യതയുടെ ഗുരുവും ,വിദ്യാധിരാജായണം(നന്ദനം പബ്ലിക്കേഷന്‍സ് വലിയശാല തിരുവനന്ത പുരം 2012) എന്നിങ്ങനെ ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു പഠനങ്ങള്‍ .രണ്ടുകൃതികള്‍ക്കും അവാര്‍ഡുകള്‍ കിട്ടി (ഹേമലത 2009, മഹര്‍ഷി വിദ്യാധിരാജ 2009). ജഗതി വേലായുധന്‍ നായര്‍ സ്മാരക വിദ്യാ ധിരാജഹംസപുരസ്കാരം ലഭിച്ച ”വിദ്യാധിരാജായണം” ചട്ടമ്പി സ്വാമികളുടെ സാഹിത്യ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു
മുഖവുരയില്‍ ശ്രീ മോഹന്‍ എഴുതുന്നു
“.....അന്നൊക്കെ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയാണ് സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കുക .ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് .ഈ പുസ്തകങ്ങള്‍ പിന്നീട് ആര്‍ക്കും ഉപകരിക്കും എന്ന് കരുതി തന്നെയാണ് അന്ന് അവ പകര്‍ത്തി എഴുതുന്നത് .” (പുറം 20 മുഖവുര )
“ചരിത്രത്തില്‍ വെളിച്ചമായി ചട്ടമ്പി സ്വാമികളുടെ തിരുപ്പാട്ടുകള്‍” എന്ന പേരില്‍ 19 സെപ്തംബര്‍ 2016 സമകാലിക മലയാളം വാരികയില്‍ (പുറം 36-39 )”അപൂര്‍വ്വ രേഖ” എന്ന തലക്കുറിപ്പില്‍ സുരേഷ് മാധവ് ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന് കാട്ടി മൂന്നു തമിഴ് പാട്ടുകള്‍ ഫോട്ടോ കോപ്പി സഹിതം പ്രസിദ്ധീകരിച്ചു .ഈ തമിഴ് പാട്ടുകളുടെ പിതൃത്വം ചട്ടമ്പി സ്വാമികളില്‍ ആരോപിക്കുന്നതിനെ ചോദ്യം ചെയ്ത് ഈ ലേഖകന്‍ അടുത്ത ലക്കം(സെപ്തംബര്‍ 26) വാരികയില്‍ തന്നെ ഒരു കുറിപ്പ് എഴുതി .എന്‍റെ കത്ത് അധിക്ഷേപകരം എന്ന് കാട്ടി ചെന്താപ്പൂര്‍ ,കൊല്ലം ,കെ.ടി സുരേന്ദ്രന്‍ കുന്ദമംഗലം ,കോഴിക്കോട് എന്നിവര്‍ 10 ഒക്ടോബര്‍ ലക്കം വാരികയില്‍ കത്തുകള്‍ എഴുതി (പുറം 95 ) എനിക്ക് മറുപടി എഴുതേണ്ടി വന്നില്ല .
അതെ ലക്കത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഡോ .എം.പി ബാലകൃഷ്ണന്‍ വിശദമായി ഒരു കത്ത് എഴുതിയിരുന്നു .ചട്ടമ്പി സ്വാമികള്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ “ഏറു മയിലേറി ...” എന്ന പാട്ട് അരുണ ഗിരിനാഥര്‍ എഴുതിയ തിരുപ്പുകള്‍ എന്ന കൃതിയിലെ ആണെന്നും “ശിവലോക നാഥരൈ..” എന്ന പാട്ട് നന്തനാര്‍ എന്ന സിനിമയിലെ പാട്ട് ആണെന്നും അത് അത് എഴുതിയത് പാപനാശം ശിവന്‍ ആയിരിക്കണമെന്നും അതുപോലെ മൂന്നാമത്തെ പാട്ടും മറ്റാരോ രചിച്ചു ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതിയാവണ മെന്നും പ്രോഫസ്സര്‍ ബാലകൃഷ്ണന്‍ .”ചട്ടമ്പിസ്വാമികളുടെ രചനയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍ കൂടി വേണം” എന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .
തങ്ക ലിപികളില്‍ എഴുതേണ്ട വാക്യം .ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബലില്‍ പുസ്തകങ്ങള്‍ അച്ചടിച്ചു വിറ്റു കാശു വാരുന്ന പ്രസിദ്ധീകരണശാല ഉടമകളും അവ വാങ്ങി വായിച്ചു പ്രചരിപ്പിക്കുന്ന ചട്ടമ്പി സ്വാമി ആരാധകരും ദിവസേന ഉരുവിടേണ്ട മന്ത്രം ..പ്രഫസ്സര്‍ എഴുതിയ കത്ത് വായിക്കുന്നവര്‍ ചട്ടമ്പി സ്വാമികള്‍ ആകട്ടെ ,ഒരു നല്ല പകര്‍ത്തി എഴുത്തുകാരന്‍ ആയിരുന്നില്ല എന്നും മനസ്സിലാക്കുന്നു (പകര്‍പ്പിലെ) “പാട്ടുകളില്‍ തെറ്റുകള്‍ വേണ്ടുവോളം ഉണ്ട് “(പുറം 93)
ചട്ടമ്പി സ്വാമികളുടെ സമാധിക്കു ശേഷം പുറത്തിറക്കിയ പല പുസ്തകങ്ങളും ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതി വച്ച അന്യ പുസ്തകങ്ങള്‍ .ലേഖനങ്ങള്‍ എന്നിവ അല്ലെ എന്ന് സംശയിക്കണം
ഉദാഹരണം “.സദ്ഗുരു” മാസിക(1922 ആഗസ്റ്റ് ലക്കം )യില്‍ വന്ന “തമിഴകം” എന്ന ലേഖനം .എഴുതിയത് “അഗസ്ത്യര്‍” .അഗസ്ത്യര്‍ ചട്ടമ്പി സ്വാമികള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ? എങ്ങനെ കണ്ടെത്തി ?.ലേഖനം എഴുതിയത് കനകസഭാ പിള്ളയുടെ Tamils Eighteen Hundred years ago എന്ന ഗ്രന്ഥത്തെ ആധാരമാക്കി എന്ന് ലേഖനത്തില്‍ തന്നെ പറയുന്നു .ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത,(സ്വാമിക്ക് തമിഴ് ,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ടിത്യം ഉണ്ടായിരുന്നു എന്ന് സാഹിത്യ കുശാലന്‍ ടി.കെ കൃഷ്ണമേനോന്‍ സ്മരണകള്‍ -3 പുറം 630) ചട്ടമ്പി സ്വാമികള്‍ എങ്ങനെ ആ ഇംഗ്ലീഷ് പുസ്തകത്തിലെ വിവരങ്ങള്‍ മനസ്സിലാക്കി .അഗസ്ത്യ ഭക്തന്‍ ആയിരുന്ന, ചട്ടമ്പി സ്വാമികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ ആയിരുന്ന , പി സുന്ദരം പിള്ള (ജ്ഞാനപ്രജാഗര(1976) സ്ഥാപകരില്‍ ഒരാള്‍ എന്ന മനോന്മണീയം സുന്ദരന്‍ പിള്ള ആവണം തമിഴകം എന്ന ലേഖനത്തിന്‍റെ കര്‍ത്താവ് .അകാലത്തില്‍ , നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച പിള്ള (അദ്ദേഹത്തിന്റെ ഏക മകന്‍ നടരാജന് അന്ന് പ്രായം ആറു വയസ് മാത്രം ) യുടെ ബന്ധുക്കള്‍ ആ കള്ളക്കളി അറിഞ്ഞു കാണില്ല .
ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരിക മായ ജീവചരിത്രം രചിച്ചത് നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ കെ .ഗോപാലപിള്ള (പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം കൊ വ 1110 (C.E 1935).2010ജൂലായില്‍ തൃശ്ശൂരിലെ കറന്റ് ബുക്സ് അതിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു (പേജ് 358. വില Rs. 230) അതില്‍ സ്മരണ -6 തലക്കെട്ടില്‍ ടി.ആര്‍ അനന്തകുറുപ്പ് വളരെ വ്യക്തമായി അന്നേ എഴുതി വച്ച് “ ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ (ചട്ടമ്പി സ്വാമികളെ ) ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല (പുറം 313)
“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത (ചട്ടമ്പി )സ്വാമി എല്ലിസ്സിന്റെയും കാല്‍ ട്വെല്ലിന്റെയും ദ്രാവിഡ ഭാഷാ വാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് വായിച്ചിരിക്കാനിടയില്ല “ എന്ന് പ്രഫസ്സര്‍ എസ ഗുപ്തന്‍ നായര്‍ കാഷായമില്ലാത്ത മപുസ്തകം ലക്കം ഹര്‍ഷി –കേരള നവോത്ഥാന ത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക് എന്ന ഭാഷാപോഷിണി ലേഖനത്തില്‍ ( പുസ്തകം 26 ലക്കം6 നവംബര്‍2002 )ഈ ലേഖനം ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ ഹംസഗാന ലേഖന സമാഹാരത്തിലും വായിക്കാം )”കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാണ് എന്ന് സ്വാമി പറഞ്ഞതിനെ പ്രഫസ്സര്‍ തിരുത്തുന്നു .”ഇവിടെ നായര്‍ എന്നതിന് ഭൂഉടമകളായ കര്‍ഷകര്‍ എന്ന് വേണം “)പടയാളികള്‍ അഥവാ ഭടജനം മാത്രമായിരുന്ന നായന്മാര്‍ കര്‍ഷകര്‍ ആയിരുന്നില്ല എന്നാ കാര്യം ഇരുവരും ഒരുപോലെ മറച്ചു വച്ച് വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നു .
ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട “വേദാധികാര നിരൂപണം” സ്വാമികളുടെ സമാധിയോടടുത്ത്കൊ വ 1096 (C.E 1921)-ല്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത് എന്ന കാര്യം മിക്കവരും മറച്ചു വച്ചു .”പ്രസിദ്ധീകരണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍, സ്വാമികള്‍ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല” എന്ന് പ്രഥമ ശിഷ്യന്‍ നീലകണ്ട തീര്‍ത്ഥപാദര്‍ (തെക്കുംഭാഗം മോഹന്‍ ,വിധ്യാധി രാജായണം പുറം 150) .എന്താവാം
ചട്ടമ്പി സ്വാമികള്‍ വിമുഖത കാട്ടാന്‍ കാരണം ?. കുമ്പളത്ത് ശങ്കുപ്പിള്ള താല്‍പ്പര്യം എടുത്ത് കൊല്ലം ഗംഗാധരന്‍ പിള്ളയുടെ ഭാര്യ ലീലാമണി അമ്മയെ കൊണ്ട് അത് അച്ചടിപ്പിക്ക ആയിരുന്നു .1885 മുതല്‍ കാളിയാങ്കല്‍ ആ വിഷയം പ്രസംഗിച്ചു നടന്നു എന്ന് പ്രഥമ ശിഷ്യന്‍ .എന്താണ് 1855 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത? .”ജ്ഞാനപ്രജാഗരം” (1876) എന്ന വിദ്വല്‍സഭയ്ക്ക് പുറമേ മനോന്മണീയം സുന്ദരന്‍ പിള്ള, തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍ മറ്റൊരു വിദ്വല്‍സഭ –“ചെന്തിട്ട ശൈവ പ്രകാശ സഭ” ആരംഭിച്ചു പ്രഭാഷണ പരമ്പരകള്‍ തുടര്‍ച്ചയായി നടത്തിയത് ആ വര്‍ഷം ആയിരുന്നു .അവിടെ നടന്ന പ്രഭാഷണങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ആണ് കാളിയാങ്കല്‍ തന്‍റെ പ്രഭാഷണങ്ങളില്‍ നല്‍കിയത്.ചട്ടമ്പി സ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തിയില്ല .എന്നാല്‍ എല്ലാം സശ്രദ്ധം കേട്ട് നോട്ടുകള്‍ സ്വന്തം കയ്പ്പടയില്‍ എഴുതി എടുത്തു
(ഡോക്ടര്‍ എം.ജി ശശി ഭൂഷന്‍ പേരൂര്‍ക്കട പി.നടരാജ പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണകയില്‍ എഴുതിയ “ആരാണീ പി.സുന്ദരന്‍ പിള്ള?” എന്ന ലേഖനം വായിക്കുക )
എഴുത്തുകാരനായ ചട്ടമ്പിസ്വാമികളെ എം.പി നാരായണ
പിള്ള എങ്ങിനെ വിലയിരുത്തി എന്ന് നമുക്കൊന്ന് നോക്കാം .”നന്നായിട്ടെഴുതാന്‍
കഴിവുണ്ടായിരുന്ന ഒരപൂര്‍വ്വ സാഹിത്യകാരന്‍ .അദ്ദേഹം എന്നും എന്തെങ്കിലും എഴുത്തും
.അത് എഴുതിയിടത്തിട്ടിട്ടു പോകും .ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ
സൂക്ഷിച്ചു വയ്ക്കു കയോ ഉമിക്കരി പോതിയുകയോ ചെയ്യാം .(മലയാളം വാരിക1997 നവംബര്‍ 22 പുറം 28 )
“1876 –ല്‍ തിരുവനന്തപുരത്ത് ജ്നാനപ്രജാഗരം എന്ന
പേരില്‍ ഒരു സമതി രൂപം കൊണ്ടു,----- ഈസഭയിലെ സ്ഥിരം ശ്രോതാവായിരുന്നു (ചട്ടമ്പി )സ്വാമികള്‍
സ്വാമികള്‍ക്ക് അന്ന് ഇരുപത്തിമൂന്ന് വയസ് .പ്രൊഫ .സുന്ദരന്‍ പിള്ള ,തൈക്കാട്ട്
അയ്യാവ് ,സുബ്ബജടാപാടികള്‍ ,സ്വാമിനാഥ ദേശികര്‍ ,വടിവിശ്വരത്തു വേലുപ്പിള്ള
എന്നിവരായിരുന്നു പ്രഭാഷകര്‍ “(പ്രൊഫ .ശഷിധരക്കുറുപ്പ് ,പുറം 47) .കേട്ട
പ്രഭാഷണങ്ങളുടെ എല്ലാം കുറിപ്പുകള്‍ കുഞ്ഞന്‍ എഴുതി എടുത്തു .
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രങ്ങളില്‍ അവ്യക്തത
ഒരു സ്ഥിരം പരിപാടി ആണെന്ന് കാണാം .ആരാണ് ചട്ടമ്പി സ്വാമികള്‍ക്ക് സന്യാസം നല്‍കിയത്
? എന്തായിരുന്നു സന്യാസനാമം ?എന്തുകൊണ്ടാണ് സ്വാമികള്‍ കത്തുകളില്‍ “ചട്ടമ്പി “
എന്നല്ലാതെ സന്യാസനാമം ഉപയോഗിക്കാതിരുന്നത് ? ലൈകീക ജീവിതം വെടിഞ്ഞു സന്യാസം
വരിക്കുമ്പോള്‍, ബന്ധങ്ങള്‍ മുറിച്ചു പൂര്‍വ്വാശ്രവ നാമം വെടിഞ്ഞു നവനാമം സ്വീകരിക്കണം
എന്ന സന്യാസനിബന്ധന എന്തേ ചട്ടമ്പിസ്വാമികള്‍ പാലിക്കാതിരുന്നത് ? “സ്വാമിയുടെ
സന്യാസഗുരു ആരാണെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല എന്ന് പ്രഫസ്സര്‍ ശശിധരകുറുപ്പ്
“(പുറം 17) .ആരാണ് കുഞ്ഞന് “ബാലാസുബ്രമണ്യമന്ത്രം” ഓതി നല്‍കിയത്
?.എങ്ങനെ ആയിരുന്നു അതിന്‍റെ ചടങ്ങുകള്‍ എന്നെതെല്ലാം അവര്‍ ഒഴിവാക്കുന്നു ?
ഷണ്മുഖദാസന്‍,വിദ്യാധിരാജന്‍,ബാലാഹ്വന്‍,അര്‍ഭാനാമകന്‍,സര്‍വ്വകലാവല്ലഭന്‍,വിധ്യാധിരാജന്‍
,പരമഭട്ടാരകന്‍,ബ്രഹ്മശ്രീ തുടങ്ങിയ വിശേഷണങ്ങള്‍ എവിടെ നിന്ന് കിട്ടി? ആര്‍ നല്‍കി?
എന്നുള്ള വിവരം ആരും ജീവചരിത്രങ്ങളില്‍ നല്‍കുന്നില്ല .”സ്വാമികള്‍ ഒരു ക്രിസ്തീയ
പുരോഹിതനില്‍ നിന്ന് ബൈബിള്‍ പഠിച്ചു” എന്ന് പ്രഫസ്സര്‍ ശശിധര കുറുപ്പ് (പുറം 18). ശിഷ്യന്‍ വാഴൂര്‍ തീരത്ഥപാദ സ്വാമികളുടെ കാര്യത്തില്‍ പുതുപ്പള്ളി
കുന്നുകുഴി കെ.കെ കുരുവിള എഞ്ചിനീയറില്‍ നിന്ന് ബൈബിള്‍ പഠിച്ചു എന്ന് ജീവചരിത്ര
കാരന്‍ വിദ്യാനന്ദ തീര്‍ ത്ഥപാദസ്വാമികള്‍ വ്യക്തമായി പറയുന്നു .ചട്ടമ്പിസ്വാമികള്‍
മനോന്മണീയം സുന്ദരന്‍ പിള്ളയില്‍ നിന്നാണ് ബൈബിള്‍ പഠിച്ചത് എന്ന് ജഡ്ജി ഭാസ്കരപിള്ള
പറയുന്നു (ചട്ടമ്പി സ്വാമികള്‍ പുറം 56 തെക്കുംഭാഗം മോഹന്‍ “വിദ്യാധിരാജായണം
പുറം 96).ഏതാണ് ശരി?
നായര്‍ സമുദായ സംഘടനയെയും ആള്‍ക്കൂട്ടത്തെയും
അകറ്റി നിര്‍ത്തിയ തന്നെ നായര്‍ സമുദായ ആചാര്യന്‍ ആയി അവരോധിക്കുന്നതിനെ
ചട്ടമ്പിസ്വാമികള്‍ വിലക്കിയിരുന്നു (പ്രൊഫ .ശശിധര കുറുപ്പ് പുറം 24) സമകാലികനായ
മന്നത്തെ സ്വാമികള്‍ കാണുകയോ സ്വാമികളെ മന്നം സന്ദര്ശിക്കയോ വണങ്ങുകയോ ചെയ്തില്ല .തന്നെ
നായന്മാരുടെ “കുരു “ ആക്കരുത് എന്നപേക്ഷിക്കയും ചെയ്തു ചട്ടമ്പിസ്വാമികള്‍ (വിദ്യാധിരാജ
തീര്‍ത്ഥപാദര്‍ എഴുതിയ ജീവചരിത്രം കാണുക) “.നായര്‍ പുരുഷാര്‍ത്ഥ സാധിനി”(?
1910) എന്ന ആദ്യ നായര്‍ സമുദായ സംഘടന സ്ഥാപിച്ച, ,”തീര്‍ത്ഥപാദ സമ്പ്രദായം”
ആവിഷ്കരിച്ച ,ബ്രാഹമണ ആധിപത്യം തകര്‍ക്കാന്‍ “കെട്ടുകല്യാണം” നിര്‍ത്തലാക്കിയ
,നമ്പൂതിരി സംബന്ധം നിര്‍ത്തലാക്കിയ ,നായര്‍ ബാലികമാര്‍ക്ക് മാന്യമായ വേഷം നല്‍കി
അവരെ സ്കൂളുകളില്‍ അയപ്പിച്ചു തുടങ്ങിയ ,ഹിന്ദു മത മഹാ സമ്മേളനങ്ങള്‍ ആവിഷകരിച്ച ,മതപാഠശാലകള്‍
തുടങ്ങിയ ,നായര്‍ സമുദായത്തെ വിത്തും കൈക്കോട്ടുമായി കൃഷി ചെയ്യാന്‍ പഠിപ്പിച്ച ,കാവുകള്‍
വെട്ടി കൃഷി ഭൂമിയാക്കിയ ,ആണ്‍-പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച, ആധുനികഅലോപ്പതി ആതുരാലയങ്ങള്‍ സ്ഥാപിച്ച, “ആധുനിക വാഴൂരിന്‍റെ
സൃഷ്ടാവ്” “,വാഴൂര്‍ നിവേദിത” മഹിളാ മന്ദിരം ശ്രീമതി ചിന്നമ്മയുടെ ഗുരു, വാഴൂര്‍ തീരത്ഥപാദ സ്വാമികള്‍ക്ക് നല്‍കാത്ത ,കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ക്ക് നല്‍കാത്ത ,നീലകണ്ട തീരത്ഥപാദ സ്വാമികള്‍ക്ക് നല്‍കാത്ത “
നായര്‍ സമുദായ ആചാര്യ” പദവി അതാഗ്രഹിക്കാഞ്ഞ, തിരസ്കരിച്ച ,സമുദായ സംഘടന
സ്ഥാപിക്കാത്ത ,സമുദായ പരിഷ്കരനനടപടികള്‍ ഒന്നും ആവിഷ്കരിക്കാത്ത, ചട്ടമ്പിസ്വാമികള്‍ക്ക് സമാധിക്കുശേഷം, അത് എങ്ങനെ നല്‍കപ്പെട്ടു എന്നതും അത്ഭുതകരമായിരിക്കുന്നു
. ആരായിരുന്നു അതിനു പിന്നില്‍ ?എന്തായിരുന്നു കാരണം ?
No comments:
Post a Comment