Monday, 10 October 2016

ഹരിശ്രീ ഗണപതായെ നമ .അവിഘ്നമസ്തു

ഹരിശ്രീ ഗണപതായെ നമ .അവിഘ്നമസ്തു
അറുപത്തിയെട്ടു വര്ഷം മുമ്പ് (1948) വിദ്യാരംഭ ദിനത്തില്‍
ശങ്കരന്‍ നായര്‍ എന്നൊരാശാന്‍ ആണ് ആദ്യമായി അരിയില്‍
“ഹരിശ്രീ” ആദ്യം  കുറിപ്പിച്ചത് .അന്ന് മുതല്‍ എഴുതിതുടങ്ങി.
അടുത്ത വര്‍ഷം  തൊട്ടടുത്തുള്ള കൊച്ചുകാഞ്ഞിരപ്പാറ സ്കൂളില്‍
ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കപ്പെട്ടു (കൂട്ടത്തില്‍ പറയട്ടെ, കെ.ഏ ശങ്കരപ്പിള്ള എന്ന എന്‍റെ പേരിലെ “കെ” കൊച്ചുകാഞ്ഞിരപ്പാറ എന്ന എന്‍റെ വീട്ടുപേരിനെ സൂചിപ്പിക്കുന്നു ).അന്ന് തന്നെ ചെറുകാപ്പള്ളില്‍
കൃഷ്ണന്‍റെ  (തക്കു ) മകള്‍ സി.കെ ആനന്ദവല്ലിയും അതെ ക്ലാസ്സില്‍ ചേര്‍ക്കപ്പെട്ടു
.ആരായിരുന്നു ഒന്നാം  വാദ്ധ്യാര്‍ ?
ആരായിരുന്നു ഒന്നാം ക്ലാസ്സിലെ വാധ്യാര്‍?
എന്നൊന്നും ഓര്‍മ്മയില്ല .
ആ കൊച്ചുകാഞ്ഞിരപ്പാറ പള്ളിക്കൂടം ഇന്ന്
കാനം എസ് .വി ജി എല്‍ പി(S.V.G.L.P) സ്കൂള്‍ എന്നറിയപ്പെടുന്നു
ഷണ്മുഖ വിലാസം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍
ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ നവതി ആഘോഷിക്കേണ്ട
പ്രൈമറി വിദ്യാലയം .നാട്ടു പ്രമാണിയായിരുന്ന
ഷണ്മുഖ വിലാസം പപ്പുപിള്ള (ആറുമുഖം പിള്ള )
മൂക്കിലിക്കാട്ടെ അണ്ണന്‍ ,പിള്ളേച്ചന്‍ മേലാര്‍ ,തമ്പ്രാന്‍
എന്നൊക്കെ വിവിധ ആള്‍ക്കാര്‍ വിളിച്ചിരുന്ന
അക്കാലത്തെ തുണ്ടത്തില്‍ കാരണവര്‍ ആയിരുന്നു സ്കൂള്‍ സ്ഥാപകന്‍ .അദ്ദേഹത്തിന്‍റെ മുത്തച്ചന്‍
ശിവരാമ പിള്ള എന്ന ളാലം (മീനച്ചില്‍ -അന്ന് പാലാ എന്ന പേര് നിലവില്‍ ഇല്ല ) മണ്ടപത്തിന്‍ വാതില്‍ക്കലിലെ പിള്ള യണ്ണന്‍
വാഴൂര്‍ ചോള്ളാ ത്ത് ശിവരാമാപിള്ള എഴുപതു വെള്ളിപ്പണം കൊടുത്തു കുടലുവള്ളി നമ്പൂതിരിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതായിരുന്നു കാനം ദേശത്തിന്‍റെ മുഖ്യഭാഗവും .പറപ്പള്ളില്‍ കൈമ്മള്‍ വക ആയിരുന്നു ബാകി ഭാഗം .മുണ്ടക്കയത്തു നിന്ന് പായിക്കാട്‌ എന്ന നസ്രാണി കുടുംബം പിന്നീട് കാനത്തിലെയ്ക്ക് കുടിയേറി തെക്കുഭാഗത്ത്‌ താമസം ആയി .സി.എം.എസ് വിഭാഗത്തില്‍ ചേര്‍ന്ന അവരുടെ താല്‍പ്പര്യപ്രകാരം  കാനത്തില്‍ ഒരു സി.എം.എസ് പള്ളി സ്ഥാപിതമായി ,പള്ളിയോടു ചേര്‍ന്ന് പറപ്പള്ളി ഉണ്ണിക്കൈമള്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഒരു  പ്രൈമറി സ്കൂള്‍ സ്ഥാപിതമായി .അവിടെ പ്രവേശനം പ്രധാനമായും ദളിതര്‍ക്കും(പ്രധാനമായും പുലയര്‍ ) നസ്രാണികള്‍ക്കും മാത്രം ആയിരുന്നു
അക്കാലത്തെ വില്ലജ് ഓഫീസ്സര്‍ (പിള്ളയണ്ണന്‍ കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍ ഗോവിന്ദപ്പിള്ള ആയിരുന്നു .അദ്ദേഹത്തിന്‍റെ മകന്‍ അനിയന്‍ (വേലായുധന്‍ നായര്‍ എന്ന പില്‍ക്കാല വൈദ്യന്‍ ) പപ്പുപിള്ളയുടെ ഏക മകന്‍ കുട്ടപ്പന്‍ എന്നിവര്‍ക്ക് ഒന്നാം ക്ലാസ്സില്‍ പ്രവേശനം കിട്ടാന്‍ ഇരുവരും ഒന്നിച്ചു സി.എം.എസ് സ്കൂളില്‍ ചെന്ന് .പ്രവുത്ത്യാര്‍ ഗോവിന്ദപ്പിള്ള യുടെ പുത്രന്‍ വേലായുധന്‍ നായര്‍ക്കു അപ്പോള്‍ തന്നെ പ്രവേശനം നല്‍കി .പപ്പുപിള്ള യോട് അടുത്ത ആഴ്ചയില്‍ വരുക എന്ന് മുഖ്യ വാദ്ധ്യാര്‍ പറഞ്ഞു .പപ്പു പിള്ള എന്ന നാട്ടു പ്രമാണി യ്ക്ക്
അത് വലിയ മോശമായി തോന്നി .പകരം വീട്ടാന്‍ ഒരു പദ്ധതി അദ്ദേഹം ആവിഷ്കരിച്ചു .ചേര്‍ത്തല(അന്ന് കോട്ടയം പേഷ്കാര്‍ നിലവില്‍ വന്നിരുന്നില്ല ) പേഷ്കാര്‍ ഏ. എസ് രാമന്‍ പിള്ളയെ നേരില്‍ കണ്ടു പുതിയ പ്രൈമറി സ്കൂളിനു അനുവാദം വാങ്ങി
തന്‍റെ ഏക മകന്‍ കുട്ടപ്പന് (അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു പോയി ) പഠിക്കാന്‍ പപ്പുപിള്ള എന്ന ആറുമുഖം പിള്ള 1829 ല്‍
കൊച്ചു കാഞ്ഞിരപ്പാറയില്‍ തുടങ്ങിയതാണ്‌ ഇന്നത്തെ എസ് വി.ജി എല്‍ പി സ്കൂള്‍
ആ മാതൃ വിദ്യാലയത്തില്‍ ഇന്ന് പൂര്‍വ വിദ്യാര്‍ത്ഥി കള്‍ ഒത്തു ചേരുകയാണ് .
മുഖ്യ പ്രഭാഷണം നടത്താനുള്ള ഭാഗ്യം ഈയൂള്ളവന്  കിട്ടിയിരിക്കുന്നു
ഈ വിദ്യാരംഭ ദിനത്തില്‍ ആനന്ദലബ്ദിക്കിനി എന്ത്
കൂടുതലായി വേണം ?
(തുടരും )


No comments:

Post a Comment