Saturday, 29 October 2016

എം.ജി എസ്സിന്‍റെ ചരിത്രഭാഷണവും കേരള ഭൂപരിഷ്കരണവും

എം.ജി എസ്സിന്‍റെ ചരിത്രഭാഷണവും കേരള ഭൂപരിഷ്കരണവും  
======================================================
മലയാളം വാരിക ഐക്യ കേരളം 60 പതിപ്പില്‍ (2016 ഒക്ടോബര്‍ 31)
വ്യാജം കേരള വികസന മാതൃക എന്ന എം.ജി.എസ്സുമായുള്ള ചരിത്രഭാഷണത്തില്‍ ഈ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷകരണ നിയമത്തെ കുറിച്ച് ഏ .എം ഷിനാസ് ചോദിക്കുമ്പോള്‍ ,
കോണ്‍ഗ്രസ് ആണ് ഭൂപരിഷകരണത്തിന് വേണ്ടിയുള്ള പ്രമേയം സ്വാതന്ത്ര്യ സമ്പാദനത്തിന് മുമ്പ് ആദ്യമായി അവതരിപ്പിച്ചതെന്ന് എം.ജി.എസ് പറയുമ്പോള്‍, ചില വസ്തുതകള്‍ തമസ്കരിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . .ചരിത്ര പണ്ഡിതനായ എം.ജി.എസ്,  
ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ, അഴിമതി കാട്ടാത്ത നല്ല  മന്ത്രിയായിരുന്ന, തിരുക്കൊച്ചി ധനമന്ത്രി, ഏതാനും സെന്റിലെ ഓലപ്പുരയില്‍ ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ പി.എസ്സ്.നടരാജപിള്ളയെ തമസ്കരിക്കുന്നു

നമ്മുടെ സംസ്ഥാനത്ത്  ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു പട്ടം താണുപിള്ളയുടെ പി.എസ.പി മന്ത്രിസഭയിലെ ധന റവന്യു മന്ത്രി പി.എസ്സ് .നടരാജപിള്ള ആയിരുന്നു. ആര്‍.കെ സുരേഷ്കുമാര്‍, പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ ഡവലപ്മെന്‍റ്  പൊളിറ്റിക്സ് ആന്‍ഡ് സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്എന്ന പുസ്തകത്തില്‍ പറയുന്നതു കാണുക:
“1954
ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍,(1954ആഗസ്റ്റ്‌ 7)

ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും കൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി
മുഖ്യമന്ത്രി പട്ടം അക്കാലത്തെ ഒരു ജോണി ലൂക്കൊസിനോട് (കേരള കൌമുദി യിലെ കാര്‍ത്തികേയന്‍ )അല്‍പ്പം കൊച്ചു വര്‍ത്തമാനം പറഞ്ഞതാണ് ദോഷം ചെയ്ത്. ബില്ല് പാസായാല്‍ പിന്നെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാണില്ല എന്ന് പട്ടം പൊങ്ങച്ചം പറഞ്ഞു . .”അപ്പോള്‍ കോണ്ഗ്രസ്സോ?” എന്ന് “ജോണി “?
“കോണ്ഗ്രസ്സും കാണില്ല” എന്ന് പട്ടം . ഭൂപരിഷകരണബില്‍ പാസ്സയിക്കഴിഞ്ഞാല്‍, തിരുകൊച്ചിയില്‍ കമൂണിസ്റ്റു- കോണ്ഗ്രസ് പാര്‍ട്ടികള്‍ കാണില്ല എന്ന് പട്ടം പറഞ്ഞതായി പിറ്റേ ദിവസം പത്രങ്ങളില്‍ മത്തങ്ങാ വാര്‍ത്ത . .ഇരു പാര്‍ട്ടികളും ചേര്‍ന്ന് പട്ടത്തിനെ (ഒപ്പം പി എസ് നടരാജപിള്ള യെയും ) താഴെ ഇറക്കി എന്ന ചരിത്രം ഇന്ന് ഇരുകൂട്ടരും മറച്ച് വയ്ക്കുന്നു അവരോടൊപ്പം .ഒപ്പം എം.ജി.എസ്സും
ഭൂപരിഷ്കരണ നിയമങ്ങള്‍ ആദ്യം അവതരിപ്പിച്ചതിനുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും തിരുക്കൊച്ചി  മുഖ്യ മന്ത്രി സി .കേശവനെ
നമ്മള്‍,മലയാളികള്‍ മറന്നു കൂടാ. “തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം” എന്നു തിരുക്കൊച്ചി മുഖ്യമന്ത്രി സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ.മാത്യൂ തരകന്‍റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രകാശം (മുന്‍ എം.എല്‍ ഏ ജമീല പ്രകാശത്തിന്റെ പിതാവ്/നീലന്റെ ഭാര്യാ പിതാവ്  )എഴുതിയ “.കേശവന്‍ ജീവചരിത്രം”,സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍റെ നക്കല്‍ തയ്യാറാകിയ വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍, കോട്ടയം ലോബിയുടെ നേതാവ് ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി. നക്കല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും
ചെയ്തില്ല അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കഴിയാതെ പോയി.
1956
ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊടു ക്കുമ്പോഴാണ് സാക്ഷാല്‍നെ ഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയുംഅതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.
കൂടുതലറിയാന്‍ പി.സുബ്ബയ്യാ പിള്ള തയാറാക്കി കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരിച്ച “പി.എസ് നടരാജപിള്ള” എന്ന ജീവചരിത്രം 1991 പുറം  126-128 കാണുക .
ആ ബില്‍ ചര് ച്ചയില്‍ ആണ് അന്നത്തെ പ്രതിപക്ഷാംഗം കെ.ആര്‍ ഗൌരി (അന്ന് അമ്മ ആയിട്ടില്ല വെറും “ഗൌരി” )”അവസാനത്തേ ത്തിന്‍റെ ആദ്യം കുറിയ്ക്കപ്പെട്ടു” : എന്ന് പ്രസംഗിച്ചത് എന്നതും ചരിത്രം .പക്ഷെ പില്‍ക്കാലത്ത് ഗൌരിയമ്മ കേരളഭൂപരിഷകരണ ബില്‍ തന്‍റെ  സൃഷ്ടി എന്ന് വാദിച്ചു . വി.ആര്‍ കൃഷണ അയ്യര്‍ ആകട്ടെ ആ ബില്‍ അദ്ദേഹത്തിന്‍റെ സൃഷ്ടി എന്നും വാദിച്ചു എന്നതും രസകരം .
Top of Form



ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ 9447035416 ഈമെയില്‍ drkanam@gmail.com
Bottom of Form


Wednesday, 19 October 2016

മനോന്മണീയം പി.സുന്ദരന്‍ പിള്ള


മനോന്മണീയം പി.സുന്ദരന്‍ പിള്ള

ഇനിയും ഒരാര്‍ക്കിയോളജിക്കാരന്‍ വേണ്ടേ? എന്ന് ചോദിച്ചു തൃപ്പൂണി ത്തുറയില്‍ നിന്ന് ശ്രീമതി പത്മജാദേവി ഒക്ടോബര്‍ 19 ലക്കം മാതൃഭൂമി
“ആക്ഷേപങ്ങളും അഭിപ്രായങ്ങളും” പംക്തിയില്‍ എഴുതിയ കത്ത് വായിച്ചു .കേരള പുരാവസ്തു വിഭാഗം മേധാവികള്‍ ആയിരുന്ന സര്‍വ്വശ്രീ ഉണ്ണിത്താന്‍ ,മഹേശ്വരന്‍ നായര്‍ ,ഹേമചന്ദ്രന്‍ ,വേലായുധന്‍ നായര്‍ ,പ്രേംകുമാര്‍ എന്നിവരെ പേര്‍ പറഞ്ഞ് അവതരിപ്പിക്കുന്ന ശ്രീമതി
പതിവുപോലെ തിരുവിതാംകൂര്‍ പുരാവസ്തു വകുപ്പ് സ്ഥാപക മേധാവി .ലോക പ്രസിദ്ധ പണ്ഡിതന്‍ ,തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദ (1880)ധാരി, “മനോന്മണീയം” എന്ന തമിഴ് നാടകം വഴി തമിഴ് ഷെക്സ്പീയര്‍ പദവി നേടിയെടുത്ത ,ആലപ്പുഴ ജനിച്ചു തിരുവനന്തപുരത്ത് ജീവിച്ച (1855-1897) പി. സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു .
വര്‍ക്കല തുരങ്കം നിര്‍മ്മിക്കുമ്പോള്‍ കിട്ടിയ ചില അപൂര്‍വ്വ രേഖകള്‍ പഠിച്ചു വേണാട്ടിലെ ചില പ്രാചീന രാജാക്കന്മാരെ കുറിച്ച് പ്രബന്ധം രചിച്ച പിള്ളയോട്, വാത്സല്യം ഉണ്ടായിരുന്ന ശ്രീമൂലം തിരുനാള്‍, എന്ത് സമ്മാനം വേണമെന്ന് ചോദിച്ചപ്പോള്‍, സംസ്ഥാനത്ത് പുരാവസ്തു വിഭാഗം സ്ഥാപിക്കണം എന്നായിരുന്നു മറുപടി .സമ്മാനം നല്‍കി. ഒപ്പം ആ വിഭാഗം സ്ഥാപക മേധാവി എന്ന സ്ഥാനവും .കാളവണ്ടിയില്‍ കയറി നാടുചുറ്റി പിള്ള പ്രാചീന രേഖകള്‍ പഠിച്ചു പ്രസിദ്ധപ്പെടുത്തി .”മണലി ക്കര ശാസനം” വഴി നാഞ്ചിനാട്ടിലെ “ഊര്‍ക്കൂട്ടങ്ങള്‍” കണ്ടെത്തി ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയ “വരത്തര്‍” ആയിരുന്നു എന്നു ആദ്യമായി സ്ഥാപിച്ചത് സുന്ദരം പിള്ള ആയിരുന്നു
.ഇംഗ്ലണ്ടിലെ ബെമിംഗാമിലെ “ലൂണാര്‍ സൊസ്സൈറ്റി” മാതൃകയില്‍,  സുഹൃത്തും യോഗയില്‍ ഗുരുവും ആയിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവുസ്വാമി എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡിയുമായി ചേര്‍ന്ന്  തിരുമധുര പേട്ടയില്‍ ജ്ഞാന പ്രജഗരം (1876,)ചെന്തിട്ടയില്‍ ശൈവ പ്രകാശസഭ (1885) എന്നിവ സ്ഥാപിച്ച പിള്ള  ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു ,അയ്യങ്കാളി ,ഡോക്ടര്‍ പല്‍പ്പു തുടങ്ങിയ നവോത്ഥാന നായകര്‍ക്ക് ദിശാബോധം നല്‍കി. ആര്‍ട്ടിസ്റ്റ് രാജാരവി വര്‍മ്മ, ഏ .ആര്‍ രാജരാജവര്‍മ്മ മുതല്പേരെ പ്രശസ്തരാക്കിയതില്‍ പിള്ളയ്ക്ക് ഗണ്യമായ പങ്കുണ്ടായിരുന്നു .
പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ഡാര്‍വിനുമായി നേരിട്ട് കത്തിടപാടുകള്‍ നടത്തിയിരുന്നു മലയാളിയായ പിള്ള .
ജ്ഞാന പ്രജാഗരം, ശൈവ പ്രകാശസഭ ,തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവയില്‍ പിള്ള നടത്തിയ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധയോടു കേട്ട് നോട്സ് എഴുതിയടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ ആയി മാറി .നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1897- ല്‍ പിള്ള അകാലത്തില്‍ അന്തരിച്ചു .പില്‍ക്കാലത്ത് തിരുക്കൊച്ചി ധനമന്ത്രിയ ആയി ഭൂപരിഷ്കരണ തിനായി ആറു ബില്ലുകള്‍ അവതരിപ്പിച്ച നടരാജന് അന്ന് പ്രായം ആറു വയസ് .ഭാര്യ ബാലനായ മകനുമായി ആലപ്പുഴയ്ക്ക് പോയി .പിള്ളയുടെ നോട്സ് പരിഷ്കാരം വരുത്തി ആരൊക്കയോ ചട്ടമ്പി സ്വാമികളുടെ പേരില്‍ പ്രസിദ്ധീകരിച്ചു .വിഹഗ വീക്ഷണത്തില്‍ തന്നെ ആ കൃതികള്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായിരുന്ന ചട്ടമ്പി സ്വാമികള്‍ എഴുതിയവ അല്ല എന്ന് മനസ്സിലാകും .
1897 ല്‍ അന്തരിച്ച സുന്ദരന്‍ പിള്ള 1921 –ല്‍ ഹാരപ്പന്‍ ഉല്‍ഖനനം തുടങ്ങുന്നതിനു ദശകങ്ങള്‍ക്ക് മുമ്പ് തന്നെ പ്രാചീന ഭാരത സംസ്കൃതി ദ്രാവിഡം ആണെന്ന് വാദിച്ചു .തെക്കേ ഇന്തയിലെ നദീ തടങ്ങളില്‍ നിന്ന് കര്‍ഷകര്‍  വടക്കെ ഇന്ത്യയിലേക്ക്‌ വ്യാപിക്ക ആയിരുന്നു എന്ന സുന്ദരന്‍ പിള്ളയുടെ വാദത്തിനു ഇന്ന് അംഗീകാരം കിട്ടി വരുന്നു ((ഹരി കട്ടേല്‍
സ്ഥലനാമ ചരിത്രം എസ് .പി.സി.എസ് 2016 പുറം 68).വെറുതെ അല്ല എം.ജി.എസ് നാരായണന്‍ തന്‍റെ” ചരിത്രം വ്യവഹാരം കേരളവും ഭാരതവും” കറന്റ് തൃശ്ശൂര്‍ 2015 പുറം 130) “കേരള ചരിത്രം” ഒന്നാം വാല്യത്തില്‍ രാജന്‍ ഗുരുക്കള്‍ മനോന്മണീ യം സുന്ദരന്‍ പിള്ളയെ കുറിച്ച് മുക്കാല്‍ പാരഗ്രാഫ് എഴുതിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചത് .

മന്‍മോഹന്‍ ബംഗ്ലാവില്‍ പാര്‍ക്കുന്ന ധനമന്ത്രി തോമസ്‌ ഐസ്സക് മനോന്മണീയം സുന്ദരന്‍ പിള്ള എന്നൊരാളെ കുറിച്ച് കേട്ടിരുന്നില്ല എന്ന് ഫേസ് ബുക്ക് പേജില്‍ തുറന്നെഴുതിയത് ഇക്കഴിഞ്ഞ ദിവസം . .നവോത്ഥാന നായകരില്‍ പതിനാലു പ്രഗല്ഭരെ കണ്ടെത്തി അവരെ ഓരോ ജില്ലയ്ക്കും വിഭജിച്ചു നല്‍കി കേരള ബട്ജറ്റില്‍ അവര്‍ക്ക് മൊത്തം നാല്‍പ്പതു കോടി രൂപാ നീക്കിവച്ച അദ്ദേഹം മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് ഒന്നും നല്‍കിയില്ല .പക്ഷെ ജയലളിത സര്‍ക്കാര്‍ പിള്ളയുടെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍ വെളിയില്‍ പിള്ളയുടെ സ്മരണയ്ക്കായി ഒരു യൂണിവേര്‍സിറ്റി തന്നെ തുടങ്ങി മനോന്മണീയം സുന്ദരനാര്‍ (എം.എസ് ) യൂണിവേര്‍സിറ്റി
കൂടുതലറിയാന്‍
http://charithravayana.blogspot.in/2016/10/1855-1897.html
ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
മൊബ: 9447035416 ഈ മെയില്‍:  drkanam@gmail.com .

Monday, 17 October 2016

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)

മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897)
=======================================
തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യ എം.ഏ ബിരുദധാരിയായിരുന്നതിനാല്‍, “എം.ഏ” സുന്ദരന്‍ പിള്ള എന്നറിയപ്പെട്ട പണ്ഡിതന്‍ തമിഴ് നാട്ടില്‍ “തമിഴ് ഷക്സ്പീയ്ര്‍” എന്നറിയപ്പെടുന്നു. തമിഴിലെ അതിപ്രസിദ്ധ നാടകം “മനോന്മണീയം” രചിച്ചതിനാല്‍ അദ്ദേഹം “മനോന്മണീയം” സുന്ദരന്‍ പിള്ള എന്നുമറിയപ്പെടുന്നു .അദ്ദേഹം ജനിച്ചത് ആലപ്പുഴയില്‍ . പ്രവര്‍ത്തനം അനന്തപുരിയില്‍ .പക്ഷെ ജയലളിത സര്‍ക്കാര്‍ തിരുനെല്‍വേലിയില്‍ തുടങ്ങിയ തമിഴ് സര്‍വ്വകലാശാല അറിയപ്പെടുന്നത് “മനോന്മണീയം സുന്ദരനാര്‍” (M.S) യൂണിവേര്‍സിറ്റി എന്നാണ് .കാരണം അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ തിരുനെല്‍ വേലിക്കാര്‍ ആയിരുന്നു എന്നതത്രേ. തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ്വാഴ്ത്ത്) മനോന്മണീയത്തിലെ അവതരണ ഗാനമാണ് . തിരുക്കൊച്ചിയില്‍ ഭൂനിയമം നടപ്പിലാക്കാന്‍ ആദ്യമായി നാല് ബില്ലുകള്‍ അവതരിപ്പിച്ച (1954) ധന-വന –റവന്യു മന്ത്രി പി.എസ്. നടരാജപിള്ള (പട്ടം താനുപിള്ളയുടെ പി.എസ്.പി മന്ത്രിസഭ) സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ ആയിരുന്നു .
ആളില്ലാപ്പുഴ എന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ആലപ്പുഴ എന്ന ചെറിയ കടല്‍ത്തീര ഗ്രാമത്തെ “കിഴക്കിന്‍റെ വെനീസ്” എന്ന ലോകമറിയുന്ന തുറമുഖമാക്കി മാറ്റിയത് രാജാ കേശവദാസന്‍ എന്ന ദിവാന്‍ ആയിരുന്നു .അവിടെ കൊട്ടാരവും ക്ഷേത്രവും പാണ്ടികശാലകളും നിരവധി കച്ചേരികളും നിര്‍മ്മിക്കപ്പെട്ടു. ഏലം,മെഴുകു, തേന്‍, ആനക്കൊമ്പ് ,കുരുമുളക് എന്നിവ അവിടെ നിന്നും കപ്പല്‍ വഴി വിദേശങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി .തമിഴ് നാട്ടില്‍ നിന്നും കണക്കു സൂക്ഷിക്കാനറിയാവുന്ന രണ്ടു വര്‍ത്തക ശ്രേഷ്ടരെ രാജാ കേശവദാസന്‍ തിരുനെല്‍ വേലിയില്‍ നിന്നും ക്ഷണിച്ചു വരുത്തി .അവര്‍ വെള്ളാള സമുദായത്തില്‍ പെട്ട “പിള്ള”മാര്‍ ആയിരുന്നു
അക്കാലത്തെ ആലപ്പുഴയിലെ പ്രധാന തോടിന്‍റെ ഇരുകരകളിലായി ആ കണക്കപ്പിള്ള കുടുംബങ്ങള്‍ താമസ്സമുറപ്പിച്ചു .തെക്കേക്കര ,വടക്കേക്കര എന്നിങ്ങനെ രണ്ടു വെള്ളാള വീട്ടുക്കാര്‍ ആലപ്പുഴയിലെ കണക്കപ്പിള്ളമാര്‍ ആയി. തെക്കേക്കരയിലെ നാഥന്‍ അര്‍ജുനന്‍ പിള്ള .അദ്ദേഹം പിന്നീട് ജൌളി വ്യാപാരവും തുടങ്ങി .മകന്‍ പെരുമാള്‍ പിള്ള കച്ചവടം വിപുലമാക്കി..
വലിയ ശിവഭക്തനായിരുന്നു പെരുമാള്‍ പിള്ള .ഭാര്യ മാടത്തി അമ്മാള്‍ .
വളരെക്കാലം അവര്‍ കുട്ടികളില്ലാതെ വിഷമിച്ചു .മധുരയില്‍ പോയി കുലദൈവമായ സോമസുന്ദരനെ ഭജിച്ചു .തുടര്‍ന്നു 1855-ല്‍ അവര്‍ക്കൊരു മകന്‍ ജനിച്ചു .അവനു “സുന്ദരന്‍” എന്ന പേരിട്ടു.ഈ സുന്ദരനെ അന്വേഷിച്ചാണ് പില്‍ക്കാലത്ത് വിവേകാനന്ദന്‍ തിരുവിതാം കൂറിലെത്തുന്നത്.(1892)
ലളിതവും ഭക്തി നിര്‍ഭരവുമായ ജീവിതമാണ് പെരുമാള്‍ പിള്ളയും ഭാര്യയും നയിച്ചിരുന്നത് .ഭാവിയില്‍ സുന്ദരന്‍ വലിയ ദാര്ശികന്‍ ആവാന്‍ കാരണമതായിരുന്നു.തമിഴിലെ തേവാരം ,തിരുവാചകം, തിരുക്കുറല്‍ എന്നിവ ശൈശവത്തില്‍ തന്നെ സുന്ദരന്‍ ഹൃദ്ദിസ്ഥമാക്കി.
പന്ത്രണ്ടാം വയസ്സില്‍ സുന്ദരന്‍ നല്ലൊരു തമിഴ് പണ്ഡിതനായിക്കഴിഞ്ഞിരുന്നു. പിന്നെ ആലപ്പുഴ ഇംഗ്ലീഷ് സ്കൂളില്‍. അതിനു ശേഷം തിരുവനന്തപുരം സര്‍ക്കാര്‍ വക ആംഗല വിദ്യാലയത്തില്‍ ചേര്‍ന്നു .ബന്‍സിലി ശേഷയ്യര്‍ , പിള്ളവീട്ടില്‍ മാതേവന്‍ പിള്ള ,പണ്ഡിതന്‍ സ്വാമിനാഥപിള്ള എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മട്രിക്കുലേഷന്‍ ഒന്നാം ക്ലാസില്‍ പാസ്സായി, എട്ടു രൂപാ പ്രതിമാസം സ്കോളര്‍ഷിപ് ലഭിച്ചു .സര്‍ ടി.മാധവരായരുടെ മകന്‍ രങ്കരായന്‍ സഹപാഠി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഡോ.റോസ്സിന്‍റെ പ്രിയശിഷ്യന്‍ ആയിരുന്നു സുന്ദരന്‍ പിള്ള .പ്രശസ്തമായ നിലയില്‍ ബി.ഏ ജയിച്ച സുന്ദരത്തെ ട്യൂട്ടര്‍ ആയി റോസ് നിയമിച്ചു .ഡോ.ഹാര്‍വി ആയിരുന്നു തത്ത്വശാസ്ത്ര വകുപ്പിലെ പ്രഫസ്സര്‍ .അദ്ധ്യാപകന്‍ ആയിരിക്കെ 1880 – ല്‍ അദ്ദേഹം എം.ഏ എഴുതി എടുത്തു, തിരുവിതാം കൂറിലെ ആദ്യ എം.ഏക്കാരനായി. 22 വയസ്സുള്ളപ്പോള്‍ ശിവകാമി അമ്മാളെ വിവാഹം കഴിച്ചു .തിരുനെല്‍ വേലി ഹിന്ദു കോളേജില്‍ കുറെ നാള്‍ അദ്ധ്യാപകന്‍ ആയി .പിന്നെ കുറെ നാള്‍ പ്രിന്‍സിപ്പല്‍ ആയും ജോലി നോക്കി .അക്കാലത്ത് കൊടകനല്ലൂര്‍ സുന്ദരസ്വാമികളുടെ ശിഷ്യനായി .സ്വാമികളുടെ “നിജാനന്ദ വിലാസം” പ്രസിദ്ധപ്പെടുത്തി .”മനോന്മണീയം” എഴുതിയതും ഇക്കാലത്തായിരുന്നു .ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം ഇക്കാലത്ത് രചിച്ചു .ഒരു “മാതാവിന്‍റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട “നൂറ്റൊകൈ വിളക്കം” എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു “റാവു ബഹദൂര്‍” സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍, പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നു കാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. ”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വിപുരം (ആര്‍ വി.പുരമല്ല) കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” ധ്യാനമിരിക്കാന്‍ സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല.(കെ .മുപ്പാല്‍ മണി ,ദിനമണി 2008) അതിനാല്‍, പിന്നീടു ധ്യാനത്തിനായി, കന്യാകുമാരിക്ക് പോയി.ഈ അടുപ്പുകൂട്ടാന്‍ പാറയെ കുറിച്ച് ചട്ടമ്പിസ്വാമികള്‍ പരാമര്‍ശിച്ചിട്ടുണ്ട് (ശതാബ്ദി സ്മാരക ഗ്രന്ഥം )
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള, ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്‍റെ പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വ്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍.മഹാരാജാവില്‍ നിന്ന് പതിച്ചു കിട്ടിയ ആയിരം ഏക്കറോളം വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു.
വലിയ ഒരു മരുത് നിന്നിരുന്നതിനാല്‍ മരുതും മൂട് എന്നായിരുന്നു അക്കാലത്തെ സ്ഥലപ്പേര്‍ .പിന്നീടത് പേരൂര്‍ക്കട ആയി .ഹാര്‍വി പുരം എന്നത് പലരും ആര്‍.വി പുരം എന്ന് തെറ്റായി പറഞ്ഞിരുന്നു . ശൈവപ്രകാശ സഭ,പബ്ലിക് ലൈബ്രറി ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭ എന്നിവിടങ്ങളില്‍ പിള്ള പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്,ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍ അവ ഗുരുവിന്‍റെ പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി(ക്രിസ്തുമത ഛെദനം(1895),പ്രാചീന മലയാളം(1919) വേദാധികാര നിരൂപണം(1921), സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു. .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്‍റെ ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ കണ്ടു പിടിച്ചത് തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപക മേധാവി ആയിരുന്ന
സുന്ദരന്‍പിള്ള തന്നെ ആയിരുന്നു എന്നത് ചരിത്ര സത്യം.മധുരയിലും തിരുനെല്‍വേലിയിലും പ്രവര്‍ത്തിച്ചിരുന്ന ശൈവ മഠങ്ങളും അവയില്‍ സൂക്ഷിച്ചിരുന്ന പ്രാചീന ചേപ്പേടുകളും സുന്ദരന്‍ പിള്ള വായിച്ചെടുത്തിരുന്നു .പല ശിലാലിഖിതങ്ങളും വായിച്ചു (ഡോ .എം.ജി ശശിഭൂഷന്‍, കല്ലുവിള സുകുമാരന്‍ എഴുതിയ മനോന്മാനീയം സുന്ദരന്‍ പിള്ള ജീവചരിത്രം (മനോന്മണീയം പബ്ലീക്കേഷന്‍സ് 2012 അവതാരിക പുറം 9) അത് തമ്സകരിക്കപ്പെട്ടു .” പ്രാചീന മലയാളം” എന്ന കൃതി വഴി ചട്ടമ്പി സ്വാമികളാണ് ഈ വസ്തുത സ്ഥാപിച്ചത് എന്ന് ചിലര്‍ പറയാറും എഴുതാറും ഉള്ളത് ഈ സത്യം അറിയാതെയാണ് .അദ്ദേഹം മനോന്മണീ യത്തിന്‍റെ പ്രഭാഷണ പരമ്പരകളില്‍ നിന്നും ആ വിവരം മനസ്സിലാക്കി . രണ്ടു ഹിന്ദു രാജാക്കള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ബ്രാഹ്മണരുടെ വസ്തുവകകള്‍, ബ്രഹ്മദായങ്ങള്‍, ആക്രമിക്കപ്പെടുകയില്ലായിരുന്നു .അവ നികുതിവിമുക്തവും ആയിരുന്നു .അതിനാല്‍ യുദ്ധകാലങ്ങളില്‍ വെള്ളാളരുടെ ഭൂമി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുക പതിവായിരുന്നു .
കേരളത്തിലെ കൃഷി ഭൂമിയുടെ യതാര്‍ത്ഥ അവകാശി ആരാ യരുന്നു എന്നാന്വേഷനമാണ് സുന്ദരന്‍ പിള്ളയെ പുരാവസ്തു ഗവേഷണത്തിലേക്ക് നയിച്ചതു എന്ന് ഡോ .എം.ജി ശശിഭൂഷന്‍ കണ്ടെത്തെന്നു “ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്ന പ്രബന്ധം വഴി. (പി.നടരാജപിള്ള മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മാരക സോവനീര്‍ 2008 പേജ് 55-58 കാണുക ).തിരുനെല്‍ വേലിയിലെയും നാഞ്ചിനാട്ടിലെയും ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരായിരുന്ന വെള്ളാള കുലത്തില്‍ ജനിച്ച സുന്ദരന്‍ പിള്ള പൂര്‍ണ്ണമായും സസ്യഭുക്ക് ആയിരുന്നു എന്ന് ശശിഭൂഷന്‍
രാമ കൃഷ്ണ പരമ ഹംസര്‍ക്ക് ഈശ്വര ചന്ദ്ര വിദ്യാസാഗര്‍ സ്വീകാര്യനായതുപോലെ ചട്ടമ്പി സ്വാമികള്‍ക്ക് പി.സുന്ദരന്‍ പിള്ള സമാദരണീയന്‍ ആയിരുന്നു എന്ന് ഡോ .ശശിഭൂഷന്‍ (അവതാരിക )
എഴുതുന്നു 1878-ല്‍ പി.ശങ്കുണ്ണി മേനോന്‍ രചിച്ച തിരുവിതാംകൂര്‍ ചരിത്രത്തിലെ അശാസ്ത്രീയതയും പിള്ളയെ ഗവേഷകനാക്കി. .ശിലാലിഖിതങ്ങളുടെ പകര്‍പ്പുകള്‍ അദ്ദേഹം ശാസ്ത്രീയമാക്കി തയാറാക്കി ആര്‍ക്കിയോളജി വകുപ്പ് സ്ഥാപിച്ചു .കേരളചരിത്രനിര്‍മ്മിതിയില്‍ അദ്ദേഹത്തിന്‍റെ സംഭാവന ശരിക്കും വിലയിരുത്തപ്പെടാതെ പോയി എം.ജി.എസ് നാരായണന്‍ ആകട്ടെ രാജന്‍ ഗുരുക്കള്‍ എഴുതിയ കേരളചരിത്രത്തില്‍ പിള്ളയ്ക്ക് മുക്കാല്‍ പേജ് നല്‍കിയതില്‍ അസഹിഷ്ണത പ്രകടിപ്പിച്ചു ചരിത്രം സൃഷ്ടിക്കയും ചെയ്തു (“അത്രയൊന്നും പറയാനില്ലാത്ത പാച്ചു മുത്തുവും സുന്ദരന്‍ പിള്ളയും നീണ്ട ഖണ്ഡിക യില്‍ ചര്‍ച്ചചെയ്യപ്പെടുന്നു” എം.ജി.എസ് നാരായണന്‍ ,”ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130)
.ഡോ.ഹുല്‍ഷ്,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു പിള്ള എന്നിവര്‍ സുന്ദരം പിള്ളയുടെ സമകാലീകരും സുഹൃത്തുക്കളും ആയിരുന്നു .അവധി ദിവസങ്ങളില്‍ കാളവണ്ടികളില്‍ യാത്ര ചെയ്താണ് പിള്ള പുരാതന ശിലാലിഖിതങ്ങള്‍ കണ്ടെത്തിയത് .അത് വരെ കണ്ടെത്തിയ ശിലാലി ഖിതങ്ങളെ വിശദമായി വിശകലനം ചെയ്തു തയ്യാറാക്കിയ ആദ്യ പ്രബന്ധം ത്തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അവതരിപ്പിച്ചത് 1894 - ഏപ്രില്‍ 7- ന്ആയിരുന്നു .തുടര്‍ന്നു മഹാരാജാവ് അദ്ദേഹത്തിനു പ്രതിമാസം 50 രൂപാ യാത്രപ്പടി ആയി അനുവദിച്ചു. യാത്രക്കൂലി ഇനത്തില്‍ അദ്ദേഹം മൊത്തം 582രൂപാ 14 അണ കൈപ്പറ്റിയതായി കാണുന്നു .തുടര്‍ന്നു അദ്ദേഹം 1894-ല്‍ ആര്‍ക്കിയോളജി വിഭാഗം ഓണറ റി സൂപ്രണ്ട് ആയി നിയമിതനായി .
1878-ല്‍ പുറത്ത് വന്ന പി.ശങ്കുണ്ണി മേനോന്‍റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ പരാമര്ശിക്കപ്പെടാതെ പോയ നിരവധി രാജാക്കന്മാരെ കുറിച്ചു സുന്ദരന്‍ പിള്ള Some Early Soverings of Travancore എന്ന പ്രബന്ധം തയ്യാറാക്കി. വീര രവിവര്‍മ്മ മുതല്‍ വീര മാര്ത്താണ്ടന്‍വരെയുള്ള ഒന്‍പതു രാജാക്കളെ പ്രതിപാദിക്കുന്ന പ്രബന്ധം .മലയാളത്തിലെ
ആദ്യ പുരാവസ്തു ഗവേഷണ ഫലം .തിരുവിതാം കൂറിനെകുറിച്ചുള്ള ആദ്യ ശാസ്ത്രീയ ചരിത്ര ഗ്രന്ഥം,രാജാക്കന്മാരുടെ ഭരണകാലത്തെ രാഷ്ട്രീയ ചരിത്രം അനാവരണം ചെയ്യുന്നവ ആയിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ തെക്കന്‍ തിരുവിതാം കൂറിലെ “മണലിക്കര”യില്‍ നിന്ന് കിട്ടിയ ശാസനം വഴി പുരാതന ഊര്‍ക്കൂട്ടങ്ങളുടെ, പുരാതന “ഗ്രാമ സമതി”കളുടെ, വെള്ളാള നാട്ടുക്കൂട്ടങ്ങളുടെ, പ്രവര്‍ത്തന രീതി അദ്ദേഹം വിശദമാക്കി.കൊല്ലവര്‍ഷത്തെ കുറിച്ചു അദ്ദേഹം പല വിവരങ്ങളും കണ്ടെത്തി .കാഷ്മീരിലെ സപ്തര്‍ഷി വര്‍ഷത്തെ അനുകരിച്ചു രൂപപ്പെടുത്തിയതാണ് കൊല്ല വര്‍ഷം എന്നായിരുന്നു പിള്ളയുടെ മതം.നൂറു വര്‍ഷം പൂര്‍ത്തിയായാല്‍ വീണ്ടും ഒന്ന് എന്ന് തുടങ്ങുന്നതിനു പകരം നൂറ്റി ഒന്ന് എന്ന് തുടങ്ങുന്ന രീതി .ഇളംകുളം കുഞ്ഞന്‍ പി ള്ളയും മറ്റും ഇതേ അഭിപ്രായമുള്ളവരായിത്തീര്‍ന്നത്‌ പില്‍ക്കാല ചരിത്രം.അദ്ദേഹത്തിന്‍റെ പ്രൊഫസ്സര്‍, ഡോ.ഹാര്‍വി, ഈ പ്രബന്ധത്തെ കുറിച്ചു നിരൂപണം India Magazine Review (London)-ല്‍ എഴുതി അംഗീകാരം നല്‍കി . ഹാര്‍വി അന്ന് എഡിന്‍ബറോയില്‍ വിശ്രമ ജീവിതം നയിക്ക ആയിരുന്നു.
മനോന്മണീയം സുന്ദരന്‍ പിള്ളയെ തമസ്കരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടന്നു എന്ന് കരുതണം “.മഹശ്ചരിതമാല”യില്‍ ഡി.സി അദ്ദേഹത്തെ ഒഴിവാക്കി എന്ന് ജി പ്രിയദര്‍ശന്‍ ഭാഷാപോഷിണി “പഴമയില്‍ നിന്ന്”
പംക്തിയില്‍ തുറന്നു പറഞ്ഞു (ജൂലൈ 2012 പേജ് 82).ക്രിസ്തുമത ചേദനം എഴുതാന്‍ ചട്ടമ്പി സ്വാമികള്‍ക്ക് ഇംഗ്ലീഷ് ബൈബിള്‍ ആണ് ആശ്ര യമായത് .ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സ്വാമികള്‍ അതിനു
സുന്ദരന്‍ പിള്ളയുടെ സഹായം തേടി എന്ന് ജഡ്ജി കെ.ഭാസ്കരന്‍ പിള്ള ജാമ്യം എടുത്തു (വാഴൂര്‍ ആശ്രമം പുറത്തിറക്കിയ “ചട്ടമ്പിസ്വാമികള്‍” . എന്ന ജീവചരിത്രം കാണുക ) എങ്കിലും വായനക്കാര്‍ക്ക് അദ്ദേഹത്തിന്‍റെ വാചകം ദഹിക്കാന്‍ വിഷമം. .തെക്കുംഭാഗം മോഹന്‍ “വിദ്യാധിരാജായണം” എന്ന കൃതിയില്‍ ജഡ്ജി അദ്ദേഹത്തിന്‍റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട് (പേജ് 43-47)
പക്ഷെ ചട്ടമ്പിസ്വാമികളുടെ ബന്ധുക്കളോ സ്നേഹിതാരോ മാര്‍ഗ്ഗം കൂടിയതായി തെളിവില്ല .എന്നാല്‍ സുന്ദരം പിള്ളയുടെ അടുത്തബന്ധുക്കള്‍ മുഴുവന്‍ ഭാര്യാപിതാവ് സംപ്രതിപ്പിള്ള (ട്രഷറി ഓഫീസ്സര്‍ ) എന്ന സ്ഥാനം വഹിച്ചിരുന്ന ചുടല മുത്തുപിള്ളയുടെ മക്കള്‍ ,സുന്ദരം പിള്ളയുടെ ഭാര്യ മാടത്തി അമ്മാള്‍ ഒഴികെ മറ്റുള്ളവര്‍, മുഴുവന്‍ ക്രിസ്തുമതം സ്വീകരിക്കയും ബന്ധുക്കലുമായുള്ള ബന്ധം നിഷേധിക്കയും ചെയ്തു എന്ന് സുന്ദരന്‍ പിള്ളയുടെ കൊച്ചുമകന്‍ ഡോ .രാമസ്വാമിപ്പിള്ള(പേരൂര്‍ക്കട) വ്യക്തിഗത സംഭാഷണ വേളയില്‍ പറഞ്ഞു. .തീര്‍ച്ചയായും 1890-95 കാലഘട്ടത്തില്‍ ക്രിസ്തുമത ഛെദനം ചട്ടമ്പി സ്വാമികളെക്കാള്‍ ആവശ്യം സുന്ദരന്‍ പിള്ളയ്ക്കായിരുന്നു ജാതി ഭേദം ഇല്ലാത്ത .ഒരു സന്യാസിവര്യന്‍ അന്യമതത്തെ നിശിതമായി വിമര്‍ശിക്കേണ്ട കാര്യവും ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചിട്ടുള്ളതായി കാണാം. ജ്ഞാനപ്രജാഗരം, ശൈവപ്രകാശ സഭ എന്നിവയില്‍ സുന്ദരന്‍പിള്ള നടത്തിയ പ്രഭാഷനങ്ങളുടെ നോട്ട് ആവണം
ക്രിസ്തുമത ഛെദനം .അച്ചടിക്കും മുമ്പ് സുന്ദരന്‍ പിള്ള അകാലത്തില്‍ മരണമടഞ്ഞു .ക്രിസ്തുമതഛെദനം ഇംഗ്ലീഷ് ഗ്രന്ഥ കര്‍ ത്താക്കളുടെ ഉദ്ധരണികളാലും പേരുകളാലും അതി സമ്പന്നം എന്നറിയുക .ഇംഗ്ലീഷ് അറിയാത്ത സ്വാമികള്‍ അങ്ങനെ ഒരു പുസ്തകം എഴുതുകില്ല .തീര്‍ച്ച
.
റഫറന്‍സ്
1.സുകുമാരന്‍ കല്ലുവിള, “മനോന്മണീയം സുന്ദരം പിള്ള” മനോന്മണീയം പബ്ലിക്കേഷന്‍സ് നന്തന്‍ കോട് 2012
2.പി.സുബ്ബയ്യാ പിള്ള “പി.എസ് നടരാജ പിള്ള”,കേരള മഹാത്മാക്കള്‍ സീരീസ്-13 കേരള സാംസ്കാരിക വകുപ്പ് 1991
3.ഡോ. എം ജി ശശിഭൂഷന്‍ “ആരാണീ പി.സുന്ദരന്‍ പിള്ള?” പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ഹയര്സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണിക 2008
4.എം.ജി.എസ് നാരായണന്‍ ,”ചരിത്രവും വ്യഹഹാരവും കേരളവും ഭാരതവും”, കറന്റ് ബുക്സ് ഒന്നാം പതിപ്പ്2015 പേജ് 130
5.കാനം ശങ്കരപ്പിള്ള ഡോ “, മനോന്മണീയം സുന്ദരന്‍ പിള്ള” സാംസ്കാരിക കമലദളം മാസിക കോട്ടയം ഡിസംബര്‍ 2015 പേജ് 23-26
6.പ്രിയ ദര്‍ശനന്‍ ജി ,പ്രൊഫ .മനോമാനീയം സുന്ദരന്‍ പിള്ള ,ഭാഷാപോഷിണി പഴമയില്‍ നിന്ന് 2012ജൂലൈ പുറം 82
7.തെക്കുംഭാഗം മോഹന്‍ .”വിദ്യാധി രാജായണം”, നന്ദനം പബ്ലീഷേര്‍സ് തിരുവനന്തപുരം 2016
8.ഗുപ്തന്‍ നായര്‍ എസ പ്രൊഫ .”ആദ്ധ്യാത്മിക നവോത്ഥാനത്തിന്‍റെ ശില്‍പ്പികള്‍” മാതൃഭൂമി 2013 പേജ് 42
9.ഗോവിന്ദപ്പിള്ള പി , “ചാള്‍സ് ഡാര്‍ വിന്‍ -ജീവിതവും കാലവും” ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്2009 പേജ് 208-209
10.Prof.N Sundaram Sundaram the Household Head –Centenary SouvenirMDT Hindu College Thirunelvely 1976pages 79-82

Thursday, 13 October 2016

ചട്ടമ്പി സ്വാമികള്‍ -പുനര്‍ വായിക്കപ്പെടുമ്പോള്‍

ചട്ടമ്പി സ്വാമികള്‍ -പുനര്‍ വായിക്കപ്പെടുമ്പോള്‍
=============================================
1971 –ലെ ഇന്തോ-പാക് യുദ്ധത്തില്‍ സജീവമായി പങ്കെടുത്തശേഷം നാട്ടില്‍ തിരിച്ചെത്തി 1981 മുതല്‍ പത്രപ്രവര്‍ത്തകനായി മാറിയ എന്‍റെ പ്രിയ സുഹൃത്ത് തെക്കുംഭാഗം മോഹന്‍ മലയാളനാട് തുടങ്ങിയ ആനുകാലികങ്ങളിലെ പത്രാധിപ സമതി അംഗമായി .പിന്നീട് സുനന്ദ (കോട്ടയം) തുടങ്ങിയ മാസികകളുടെ പത്രാധിപരും ആയി .തുടര്‍ന്നു അന്വേഷണാത്മ പത്രപ്രവര്‍ത്തകനായി .ഗ്രന്ഥകാരനായി .ആദ്യ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ട “അടിമ ഗര്‍ ജ്ജനങ്ങള്‍” .മലയാളികള്‍ ആറാട്ട്‌പുഴ വേലായുധ പണിക്കര്‍ എന്ന ആദ്യകാല വിപ്ലവകാരി (ആദ്യ ഈഴവ ശിവപ്രതിഷ്ഠ )ആദ്യ കര്‍ഷക സമരം ,കല്ലുമാല സമരം .സദാനന്ദ സ്വാമികള്‍ (അദ്ദേഹത്തെ കളിയാക്കിയാണ് സി.വി.രാമന്‍പിള്ള ധര്‍മ്മ രാജയിലെ ഹരിപഞ്ചാനനെ സൃഷ്ടിച്ചത് ) എന്ന വിപ്ലവ നായകന്‍ ,അദ്ദേഹത്തിന്റെ പ്രേരണയാല്‍ ചാലി യത്തെരുവ്(1896) സമരകാലത്ത് അയ്യങ്കാളി സ്ഥാപിച്ച” സദാനന്ദ സാധുജന പരിപാലന സംഘം” എന്നിവയെ മുറിച്ചു ആധുനിക ലോകം അറിയുന്നത് തന്നെ .

വിപ്ലവം വിതച്ച വഴികളിലൂടെ ,അച്യുതമേനോന്‍ മുഖം മൂടിയില്ലാതെ ,സഖാവ് ഈ എം എസ് ,ഈ.എം.എസ്സും അമ്മയും ബാരിസ്റര്‍(ജി.പി പിള്ള ) തോന്ന്യാസങ്ങളിലെ ഉപ്പ് ,കൊടുംകാറ്റിലെ ഗ്രാമം ,വേലുത്തമ്പി ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ ഓര്‍മ്മ ക്കുറിപ്പുകള്‍ ,നവോത്ഥാനവും നായര്‍ പെരുമയുടെ ചരിത്രപക്ഷവും, ശ്രീപത്മനാഭപ്പെരുമാള്‍ ,മറക്കാത്ത കഥകള്‍ ,ആരാച്ചാര്‍ ,ഇസ്ലാമിക ഫാസിസം ,കേരള ക്രിസ്ത്യാനികളുടെ അധിനിവേശവും വ്യാപനവും, തുടങ്ങി ഇരുപത്തയഞ്ചില്‍ പരം കൃതികള്‍ രചിച്ച ശ്രീ മോഹന്‍ ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു (ആത്മനിയോഗത്തിന്‍റെ ശ്രീനാരായണീയം) എന്നീ നവോത്ഥാന നായകരെ കുറിച്ച് വിശദമായി പഠിച്ചു കൃതികള്‍ രചിച്ചു ..ചട്ടമ്പി സ്വാമി –ഗുരുവും ധന്യതയുടെ ഗുരുവും ,വിദ്യാധിരാജായണം(നന്ദനം പബ്ലിക്കേഷന്‍സ് വലിയശാല തിരുവനന്ത പുരം 2012) എന്നിങ്ങനെ ചട്ടമ്പി സ്വാമികളെ കുറിച്ച് രണ്ടു പഠനങ്ങള്‍ .രണ്ടുകൃതികള്‍ക്കും അവാര്‍ഡുകള്‍ കിട്ടി (ഹേമലത 2009, മഹര്‍ഷി വിദ്യാധിരാജ 2009). ജഗതി വേലായുധന്‍ നായര്‍ സ്മാരക വിദ്യാ ധിരാജഹംസപുരസ്കാരം ലഭിച്ച ”വിദ്യാധിരാജായണം” ചട്ടമ്പി സ്വാമികളുടെ സാഹിത്യ സംഭാവനകളെ വിശദമായി വിലയിരുത്തുന്നു

മുഖവുരയില്‍ ശ്രീ മോഹന്‍ എഴുതുന്നു
“.....അന്നൊക്കെ പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയാണ് സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കുക .ചട്ടമ്പി സ്വാമികള്‍ തന്‍റെ ജീവിതത്തില്‍ ചെയ്ത അനേകം നല്ല കാര്യങ്ങളില്‍ ഒന്ന് ഒരുപാടു പുസ്തകങ്ങള്‍ അത് പോലെ അദ്ദേഹം പകര്‍ത്തി എഴുതി സൂക്ഷിച്ചിരുന്നു എന്നുള്ളതാണ് .ഈ പുസ്തകങ്ങള്‍ പിന്നീട് ആര്‍ക്കും ഉപകരിക്കും എന്ന് കരുതി തന്നെയാണ് അന്ന് അവ പകര്‍ത്തി എഴുതുന്നത് .” (പുറം 20 മുഖവുര )

“ചരിത്രത്തില്‍ വെളിച്ചമായി ചട്ടമ്പി സ്വാമികളുടെ തിരുപ്പാട്ടുകള്‍” എന്ന പേരില്‍ 19 സെപ്തംബര്‍ 2016 സമകാലിക മലയാളം വാരികയില്‍ (പുറം 36-39 )”അപൂര്‍വ്വ രേഖ” എന്ന തലക്കുറിപ്പില്‍ സുരേഷ് മാധവ് ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന് കാട്ടി മൂന്നു തമിഴ് പാട്ടുകള്‍ ഫോട്ടോ കോപ്പി സഹിതം പ്രസിദ്ധീകരിച്ചു .ഈ തമിഴ് പാട്ടുകളുടെ പിതൃത്വം ചട്ടമ്പി സ്വാമികളില്‍ ആരോപിക്കുന്നതിനെ ചോദ്യം ചെയ്ത് ഈ ലേഖകന്‍ അടുത്ത ലക്കം(സെപ്തംബര്‍ 26) വാരികയില്‍ തന്നെ ഒരു കുറിപ്പ് എഴുതി .എന്‍റെ കത്ത് അധിക്ഷേപകരം എന്ന് കാട്ടി ചെന്താപ്പൂര്‍ ,കൊല്ലം ,കെ.ടി സുരേന്ദ്രന്‍ കുന്ദമംഗലം ,കോഴിക്കോട് എന്നിവര്‍ 10 ഒക്ടോബര്‍ ലക്കം വാരികയില്‍ കത്തുകള്‍ എഴുതി (പുറം 95 ) എനിക്ക് മറുപടി എഴുതേണ്ടി വന്നില്ല .
അതെ ലക്കത്തില്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും ഡോ .എം.പി ബാലകൃഷ്ണന്‍ വിശദമായി ഒരു കത്ത് എഴുതിയിരുന്നു .ചട്ടമ്പി സ്വാമികള്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ “ഏറു മയിലേറി ...” എന്ന പാട്ട് അരുണ ഗിരിനാഥര്‍ എഴുതിയ തിരുപ്പുകള്‍ എന്ന കൃതിയിലെ ആണെന്നും “ശിവലോക നാഥരൈ..” എന്ന പാട്ട് നന്തനാര്‍ എന്ന സിനിമയിലെ പാട്ട് ആണെന്നും അത് അത് എഴുതിയത് പാപനാശം ശിവന്‍ ആയിരിക്കണമെന്നും അതുപോലെ മൂന്നാമത്തെ പാട്ടും മറ്റാരോ രചിച്ചു ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതിയാവണ മെന്നും പ്രോഫസ്സര്‍ ബാലകൃഷ്ണന്‍ .”ചട്ടമ്പിസ്വാമികളുടെ രചനയാണെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയില്‍ എഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍ കൂടി വേണം” എന്ന് അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു .

തങ്ക ലിപികളില്‍ എഴുതേണ്ട വാക്യം .ചട്ടമ്പി സ്വാമികള്‍ എഴുതിയത് എന്ന ലേബലില്‍ പുസ്തകങ്ങള്‍ അച്ചടിച്ചു വിറ്റു കാശു വാരുന്ന പ്രസിദ്ധീകരണശാല ഉടമകളും അവ വാങ്ങി വായിച്ചു പ്രചരിപ്പിക്കുന്ന ചട്ടമ്പി സ്വാമി ആരാധകരും ദിവസേന ഉരുവിടേണ്ട മന്ത്രം ..പ്രഫസ്സര്‍ എഴുതിയ കത്ത് വായിക്കുന്നവര്‍ ചട്ടമ്പി സ്വാമികള്‍ ആകട്ടെ ,ഒരു നല്ല പകര്‍ത്തി എഴുത്തുകാരന്‍ ആയിരുന്നില്ല എന്നും മനസ്സിലാക്കുന്നു (പകര്‍പ്പിലെ) “പാട്ടുകളില്‍ തെറ്റുകള്‍ വേണ്ടുവോളം ഉണ്ട് “(പുറം 93)
ചട്ടമ്പി സ്വാമികളുടെ സമാധിക്കു ശേഷം പുറത്തിറക്കിയ പല പുസ്തകങ്ങളും ചട്ടമ്പി സ്വാമികള്‍ പകര്‍ത്തി എഴുതി വച്ച അന്യ പുസ്തകങ്ങള്‍ .ലേഖനങ്ങള്‍ എന്നിവ അല്ലെ എന്ന് സംശയിക്കണം
ഉദാഹരണം “.സദ്ഗുരു” മാസിക(1922 ആഗസ്റ്റ്‌ ലക്കം )യില്‍ വന്ന “തമിഴകം” എന്ന ലേഖനം .എഴുതിയത് “അഗസ്ത്യര്‍” .അഗസ്ത്യര്‍ ചട്ടമ്പി സ്വാമികള്‍ ആണെന്ന് കണ്ടെത്തിയത് ആര്‍ ? എങ്ങനെ കണ്ടെത്തി ?.ലേഖനം എഴുതിയത് കനകസഭാ പിള്ളയുടെ Tamils Eighteen Hundred years ago എന്ന ഗ്രന്ഥത്തെ ആധാരമാക്കി എന്ന് ലേഖനത്തില്‍ തന്നെ പറയുന്നു .ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത,(സ്വാമിക്ക് തമിഴ് ,സംസ്കൃതം ,മലയാളം എന്നിവയില്‍ അനിതരസാധാരണമായ പാണ്ടിത്യം ഉണ്ടായിരുന്നു എന്ന് സാഹിത്യ കുശാലന്‍ ടി.കെ കൃഷ്ണമേനോന്‍ സ്മരണകള്‍ -3 പുറം 630) ചട്ടമ്പി സ്വാമികള്‍ എങ്ങനെ ആ ഇംഗ്ലീഷ് പുസ്തകത്തിലെ വിവരങ്ങള്‍ മനസ്സിലാക്കി .അഗസ്ത്യ ഭക്തന്‍ ആയിരുന്ന, ചട്ടമ്പി സ്വാമികളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശകന്‍ ആയിരുന്ന , പി സുന്ദരം പിള്ള (ജ്ഞാനപ്രജാഗര(1976) സ്ഥാപകരില്‍ ഒരാള്‍ എന്ന മനോന്മണീയം സുന്ദരന്‍ പിള്ള ആവണം തമിഴകം എന്ന ലേഖനത്തിന്‍റെ കര്‍ത്താവ് .അകാലത്തില്‍ , നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അന്തരിച്ച പിള്ള (അദ്ദേഹത്തിന്റെ ഏക മകന്‍ നടരാജന് അന്ന് പ്രായം ആറു വയസ് മാത്രം ) യുടെ ബന്ധുക്കള്‍ ആ കള്ളക്കളി അറിഞ്ഞു കാണില്ല .

ചട്ടമ്പി സ്വാമികളുടെ ഏറ്റവും ആധികാരിക മായ ജീവചരിത്രം രചിച്ചത് നടന്‍ ജനാര്‍ദ്ദനന്‍റെ പിതാവ് പറവൂര്‍ കെ .ഗോപാലപിള്ള (പരമഭട്ടാരക ശ്രീ ചട്ടമ്പി സ്വാമി തിരുവടികള്‍ ജീവചരിത്രം കൊ വ 1110 (C.E 1935).2010ജൂലായില്‍ തൃശ്ശൂരിലെ കറന്റ് ബുക്സ് അതിന്‍റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു (പേജ് 358. വില Rs. 230) അതില്‍ സ്മരണ -6 തലക്കെട്ടില്‍ ടി.ആര്‍ അനന്തകുറുപ്പ് വളരെ വ്യക്തമായി അന്നേ എഴുതി വച്ച് “ ഒരു ഗ്രന്ഥകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ (ചട്ടമ്പി സ്വാമികളെ ) ആരാധിപ്പാന്‍ അത്ര വക കാണുന്നില്ല (പുറം 313)

“ഇംഗ്ലീഷ് പഠിച്ചിട്ടില്ലാത്ത (ചട്ടമ്പി )സ്വാമി എല്ലിസ്സിന്റെയും കാല്‍ ട്വെല്ലിന്റെയും ദ്രാവിഡ ഭാഷാ വാദം ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്ന് വായിച്ചിരിക്കാനിടയില്ല “ എന്ന് പ്രഫസ്സര്‍ എസ ഗുപ്തന്‍ നായര്‍ കാഷായമില്ലാത്ത മപുസ്തകം ലക്കം ഹര്‍ഷി –കേരള നവോത്ഥാന ത്തില്‍ ചട്ടമ്പി സ്വാമികള്‍ വഹിച്ച പങ്ക് എന്ന ഭാഷാപോഷിണി ലേഖനത്തില്‍ ( പുസ്തകം 26 ലക്കം6 നവംബര്‍2002 )ഈ ലേഖനം ആധ്യാത്മിക നവോത്ഥാന നായകര്‍ എന്ന അദ്ദേഹത്തിന്‍റെ ഹംസഗാന ലേഖന സമാഹാരത്തിലും വായിക്കാം )”കേരളത്തില്‍ പണ്ടേ ഉള്ള ജനങ്ങള്‍ നായന്മാരാണ് എന്ന് സ്വാമി പറഞ്ഞതിനെ പ്രഫസ്സര്‍ തിരുത്തുന്നു .”ഇവിടെ നായര്‍ എന്നതിന് ഭൂഉടമകളായ കര്‍ഷകര്‍ എന്ന് വേണം “)പടയാളികള്‍ അഥവാ ഭടജനം മാത്രമായിരുന്ന നായന്മാര്‍ കര്‍ഷകര്‍ ആയിരുന്നില്ല എന്നാ കാര്യം ഇരുവരും ഒരുപോലെ മറച്ചു വച്ച് വായനക്കാരെ വിഡ്ഢികള്‍ ആക്കുന്നു .

ഏറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട “വേദാധികാര നിരൂപണം” സ്വാമികളുടെ സമാധിയോടടുത്ത്കൊ വ 1096 (C.E 1921)-ല്‍ മാത്രമാണ് അച്ചടിക്കപ്പെട്ടത് എന്ന കാര്യം മിക്കവരും മറച്ചു വച്ചു .”പ്രസിദ്ധീകരണത്തെ കുറിച്ച് സംസാരിച്ചപ്പോള്‍, സ്വാമികള്‍ അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല” എന്ന് പ്രഥമ ശിഷ്യന്‍ നീലകണ്ട തീര്‍ത്ഥപാദര്‍ (തെക്കുംഭാഗം മോഹന്‍ ,വിധ്യാധി രാജായണം പുറം 150) .എന്താവാം
ചട്ടമ്പി സ്വാമികള്‍ വിമുഖത കാട്ടാന്‍ കാരണം ?. കുമ്പളത്ത് ശങ്കുപ്പിള്ള താല്‍പ്പര്യം എടുത്ത് കൊല്ലം ഗംഗാധരന്‍ പിള്ളയുടെ ഭാര്യ ലീലാമണി അമ്മയെ കൊണ്ട് അത് അച്ചടിപ്പിക്ക ആയിരുന്നു .1885 മുതല്‍ കാളിയാങ്കല്‍ ആ വിഷയം പ്രസംഗിച്ചു നടന്നു എന്ന് പ്രഥമ ശിഷ്യന്‍ .എന്താണ് 1855 എന്ന വര്‍ഷത്തിന്‍റെ പ്രത്യേകത? .”ജ്ഞാനപ്രജാഗരം” (1876) എന്ന വിദ്വല്‍സഭയ്ക്ക് പുറമേ മനോന്മണീയം സുന്ദരന്‍ പിള്ള, തൈക്കാട്ട് അയ്യാവു സ്വാമികള്‍ എന്നിവര്‍ മറ്റൊരു വിദ്വല്‍സഭ –“ചെന്തിട്ട ശൈവ പ്രകാശ സഭ” ആരംഭിച്ചു പ്രഭാഷണ പരമ്പരകള്‍ തുടര്‍ച്ചയായി നടത്തിയത് ആ വര്‍ഷം ആയിരുന്നു .അവിടെ നടന്ന പ്രഭാഷണങ്ങളില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ആണ് കാളിയാങ്കല്‍ തന്‍റെ പ്രഭാഷണങ്ങളില്‍ നല്‍കിയത്.ചട്ടമ്പി സ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തിയില്ല .എന്നാല്‍ എല്ലാം സശ്രദ്ധം കേട്ട് നോട്ടുകള്‍ സ്വന്തം കയ്പ്പടയില്‍ എഴുതി എടുത്തു
(ഡോക്ടര്‍ എം.ജി ശശി ഭൂഷന്‍ പേരൂര്‍ക്കട പി.നടരാജ പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ശതാബ്ദി സ്മരണകയില്‍ എഴുതിയ “ആരാണീ പി.സുന്ദരന്‍ പിള്ള?” എന്ന ലേഖനം വായിക്കുക )

എഴുത്തുകാരനായ ചട്ടമ്പിസ്വാമികളെ എം.പി നാരായണ പിള്ള എങ്ങിനെ വിലയിരുത്തി എന്ന് നമുക്കൊന്ന് നോക്കാം .”നന്നായിട്ടെഴുതാന്‍ കഴിവുണ്ടായിരുന്ന ഒരപൂര്‍വ്വ സാഹിത്യകാരന്‍ .അദ്ദേഹം എന്നും എന്തെങ്കിലും എഴുത്തും .അത് എഴുതിയിടത്തിട്ടിട്ടു പോകും .ആവശ്യമുള്ളവര്‍ക്ക് വായിച്ചു അച്ചടിക്കയോ സൂക്ഷിച്ചു വയ്ക്കു കയോ ഉമിക്കരി പോതിയുകയോ ചെയ്യാം .(മലയാളം വാരിക1997  നവംബര്‍ 22 പുറം 28 )

1876 –ല്‍ തിരുവനന്തപുരത്ത് ജ്നാനപ്രജാഗരം എന്ന പേരില്‍ ഒരു സമതി രൂപം കൊണ്ടു,----- ഈസഭയിലെ സ്ഥിരം ശ്രോതാവായിരുന്നു (ചട്ടമ്പി )സ്വാമികള്‍ സ്വാമികള്‍ക്ക് അന്ന് ഇരുപത്തിമൂന്ന് വയസ് .പ്രൊഫ .സുന്ദരന്‍ പിള്ള ,തൈക്കാട്ട് അയ്യാവ് ,സുബ്ബജടാപാടികള്‍ ,സ്വാമിനാഥ ദേശികര്‍ ,വടിവിശ്വരത്തു വേലുപ്പിള്ള എന്നിവരായിരുന്നു പ്രഭാഷകര്‍ “(പ്രൊഫ .ശഷിധരക്കുറുപ്പ് ,പുറം 47) .കേട്ട
പ്രഭാഷണങ്ങളുടെ  എല്ലാം കുറിപ്പുകള്‍ കുഞ്ഞന്‍ എഴുതി എടുത്തു .

ചട്ടമ്പി സ്വാമികളുടെ ജീവചരിത്രങ്ങളില്‍ അവ്യക്തത ഒരു സ്ഥിരം പരിപാടി ആണെന്ന് കാണാം .ആരാണ് ചട്ടമ്പി സ്വാമികള്‍ക്ക് സന്യാസം നല്‍കിയത് ? എന്തായിരുന്നു സന്യാസനാമം ?എന്തുകൊണ്ടാണ് സ്വാമികള്‍ കത്തുകളില്‍ “ചട്ടമ്പി “ എന്നല്ലാതെ സന്യാസനാമം ഉപയോഗിക്കാതിരുന്നത് ? ലൈകീക ജീവിതം വെടിഞ്ഞു സന്യാസം വരിക്കുമ്പോള്‍, ബന്ധങ്ങള്‍ മുറിച്ചു പൂര്‍വ്വാശ്രവ നാമം വെടിഞ്ഞു നവനാമം സ്വീകരിക്കണം എന്ന സന്യാസനിബന്ധന എന്തേ ചട്ടമ്പിസ്വാമികള്‍ പാലിക്കാതിരുന്നത് ? “സ്വാമിയുടെ സന്യാസഗുരു ആരാണെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല എന്ന് പ്രഫസ്സര്‍ ശശിധരകുറുപ്പ് “(പുറം 17) .ആരാണ് കുഞ്ഞന് “ബാലാസുബ്രമണ്യമന്ത്രം” ഓതി നല്‍കിയത് ?.എങ്ങനെ ആയിരുന്നു അതിന്‍റെ ചടങ്ങുകള്‍ എന്നെതെല്ലാം അവര്‍ ഒഴിവാക്കുന്നു ?

ഷണ്മുഖദാസന്‍,വിദ്യാധിരാജന്‍,ബാലാഹ്വന്‍,അര്‍ഭാനാമകന്‍,സര്‍വ്വകലാവല്ലഭന്‍,വിധ്യാധിരാജന്‍ ,പരമഭട്ടാരകന്‍,ബ്രഹ്മശ്രീ തുടങ്ങിയ വിശേഷണങ്ങള്‍ എവിടെ നിന്ന് കിട്ടി? ആര്‍ നല്‍കി? എന്നുള്ള വിവരം ആരും ജീവചരിത്രങ്ങളില്‍ നല്‍കുന്നില്ല .”സ്വാമികള്‍ ഒരു ക്രിസ്തീയ പുരോഹിതനില്‍ നിന്ന് ബൈബിള്‍ പഠിച്ചു” എന്ന് പ്രഫസ്സര്‍ ശശിധര കുറുപ്പ് (പുറം 18). ശിഷ്യന്‍ വാഴൂര്‍ തീരത്ഥപാദ സ്വാമികളുടെ കാര്യത്തില്‍ പുതുപ്പള്ളി കുന്നുകുഴി കെ.കെ കുരുവിള എഞ്ചിനീയറില്‍ നിന്ന് ബൈബിള്‍ പഠിച്ചു എന്ന് ജീവചരിത്ര കാരന്‍ വിദ്യാനന്ദ തീര്‍ ത്ഥപാദസ്വാമികള്‍   വ്യക്തമായി പറയുന്നു .ചട്ടമ്പിസ്വാമികള്‍ മനോന്മണീയം സുന്ദരന്‍ പിള്ളയില്‍ നിന്നാണ് ബൈബിള്‍ പഠിച്ചത് എന്ന് ജഡ്ജി ഭാസ്കരപിള്ള പറയുന്നു (ചട്ടമ്പി സ്വാമികള്‍ പുറം 56 തെക്കുംഭാഗം മോഹന്‍ “വിദ്യാധിരാജായണം പുറം 96).ഏതാണ് ശരി?

നായര്‍ സമുദായ സംഘടനയെയും ആള്‍ക്കൂട്ടത്തെയും അകറ്റി നിര്‍ത്തിയ തന്നെ നായര്‍ സമുദായ ആചാര്യന്‍ ആയി അവരോധിക്കുന്നതിനെ ചട്ടമ്പിസ്വാമികള്‍ വിലക്കിയിരുന്നു (പ്രൊഫ .ശശിധര കുറുപ്പ് പുറം 24) സമകാലികനായ മന്നത്തെ സ്വാമികള്‍ കാണുകയോ സ്വാമികളെ മന്നം സന്ദര്ശിക്കയോ വണങ്ങുകയോ ചെയ്തില്ല .തന്നെ നായന്മാരുടെ “കുരു “ ആക്കരുത് എന്നപേക്ഷിക്കയും ചെയ്തു ചട്ടമ്പിസ്വാമികള്‍ (വിദ്യാധിരാജ തീര്‍ത്ഥപാദര്‍ എഴുതിയ ജീവചരിത്രം കാണുക) “.നായര്‍ പുരുഷാര്‍ത്ഥ സാധിനി”(? 1910) എന്ന ആദ്യ നായര്‍ സമുദായ സംഘടന സ്ഥാപിച്ച, ,”തീര്‍ത്ഥപാദ സമ്പ്രദായം” ആവിഷ്കരിച്ച ,ബ്രാഹമണ ആധിപത്യം തകര്‍ക്കാന്‍ കെട്ടുകല്യാണം നിര്‍ത്തലാക്കിയ ,നമ്പൂതിരി സംബന്ധം നിര്‍ത്തലാക്കിയ ,നായര്‍ ബാലികമാര്‍ക്ക് മാന്യമായ വേഷം നല്‍കി അവരെ സ്കൂളുകളില്‍ അയപ്പിച്ചു തുടങ്ങിയ ,ഹിന്ദു മത മഹാ സമ്മേളനങ്ങള്‍ ആവിഷകരിച്ച ,മതപാഠശാലകള്‍ തുടങ്ങിയ ,നായര്‍ സമുദായത്തെ വിത്തും കൈക്കോട്ടുമായി കൃഷി ചെയ്യാന്‍ പഠിപ്പിച്ച ,കാവുകള്‍ വെട്ടി കൃഷി ഭൂമിയാക്കിയ ,ആണ്‍-പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച, ആധുനികഅലോപ്പതി  ആതുരാലയങ്ങള്‍ സ്ഥാപിച്ച, “ആധുനിക വാഴൂരിന്‍റെ സൃഷ്ടാവ്” “,വാഴൂര്‍ നിവേദിത” മഹിളാ മന്ദിരം ശ്രീമതി ചിന്നമ്മയുടെ ഗുരു, വാഴൂര്‍  തീരത്ഥപാദ സ്വാമികള്‍ക്ക് നല്‍കാത്ത  ,കൊട്ടാരക്കര സദാനന്ദ സ്വാമികള്‍ക്ക് നല്‍കാത്ത  ,നീലകണ്ട തീരത്ഥപാദ സ്വാമികള്‍ക്ക് നല്‍കാത്ത “ നായര്‍ സമുദായ ആചാര്യ” പദവി അതാഗ്രഹിക്കാഞ്ഞ, തിരസ്കരിച്ച ,സമുദായ സംഘടന സ്ഥാപിക്കാത്ത ,സമുദായ പരിഷ്കരനനടപടികള്‍ ഒന്നും ആവിഷ്കരിക്കാത്ത,  ചട്ടമ്പിസ്വാമികള്‍ക്ക് സമാധിക്കുശേഷം, അത്  എങ്ങനെ നല്‍കപ്പെട്ടു എന്നതും അത്ഭുതകരമായിരിക്കുന്നു . ആരായിരുന്നു അതിനു പിന്നില്‍ ?എന്തായിരുന്നു കാരണം ?

  

Monday, 10 October 2016

ഹരിശ്രീ ഗണപതായെ നമ .അവിഘ്നമസ്തു

ഹരിശ്രീ ഗണപതായെ നമ .അവിഘ്നമസ്തു
അറുപത്തിയെട്ടു വര്ഷം മുമ്പ് (1948) വിദ്യാരംഭ ദിനത്തില്‍
ശങ്കരന്‍ നായര്‍ എന്നൊരാശാന്‍ ആണ് ആദ്യമായി അരിയില്‍
“ഹരിശ്രീ” ആദ്യം  കുറിപ്പിച്ചത് .അന്ന് മുതല്‍ എഴുതിതുടങ്ങി.
അടുത്ത വര്‍ഷം  തൊട്ടടുത്തുള്ള കൊച്ചുകാഞ്ഞിരപ്പാറ സ്കൂളില്‍
ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കപ്പെട്ടു (കൂട്ടത്തില്‍ പറയട്ടെ, കെ.ഏ ശങ്കരപ്പിള്ള എന്ന എന്‍റെ പേരിലെ “കെ” കൊച്ചുകാഞ്ഞിരപ്പാറ എന്ന എന്‍റെ വീട്ടുപേരിനെ സൂചിപ്പിക്കുന്നു ).അന്ന് തന്നെ ചെറുകാപ്പള്ളില്‍
കൃഷ്ണന്‍റെ  (തക്കു ) മകള്‍ സി.കെ ആനന്ദവല്ലിയും അതെ ക്ലാസ്സില്‍ ചേര്‍ക്കപ്പെട്ടു
.ആരായിരുന്നു ഒന്നാം  വാദ്ധ്യാര്‍ ?
ആരായിരുന്നു ഒന്നാം ക്ലാസ്സിലെ വാധ്യാര്‍?
എന്നൊന്നും ഓര്‍മ്മയില്ല .
ആ കൊച്ചുകാഞ്ഞിരപ്പാറ പള്ളിക്കൂടം ഇന്ന്
കാനം എസ് .വി ജി എല്‍ പി(S.V.G.L.P) സ്കൂള്‍ എന്നറിയപ്പെടുന്നു
ഷണ്മുഖ വിലാസം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍
ഒരു കൊല്ലം കൂടി കഴിഞ്ഞാല്‍ നവതി ആഘോഷിക്കേണ്ട
പ്രൈമറി വിദ്യാലയം .നാട്ടു പ്രമാണിയായിരുന്ന
ഷണ്മുഖ വിലാസം പപ്പുപിള്ള (ആറുമുഖം പിള്ള )
മൂക്കിലിക്കാട്ടെ അണ്ണന്‍ ,പിള്ളേച്ചന്‍ മേലാര്‍ ,തമ്പ്രാന്‍
എന്നൊക്കെ വിവിധ ആള്‍ക്കാര്‍ വിളിച്ചിരുന്ന
അക്കാലത്തെ തുണ്ടത്തില്‍ കാരണവര്‍ ആയിരുന്നു സ്കൂള്‍ സ്ഥാപകന്‍ .അദ്ദേഹത്തിന്‍റെ മുത്തച്ചന്‍
ശിവരാമ പിള്ള എന്ന ളാലം (മീനച്ചില്‍ -അന്ന് പാലാ എന്ന പേര് നിലവില്‍ ഇല്ല ) മണ്ടപത്തിന്‍ വാതില്‍ക്കലിലെ പിള്ള യണ്ണന്‍
വാഴൂര്‍ ചോള്ളാ ത്ത് ശിവരാമാപിള്ള എഴുപതു വെള്ളിപ്പണം കൊടുത്തു കുടലുവള്ളി നമ്പൂതിരിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതായിരുന്നു കാനം ദേശത്തിന്‍റെ മുഖ്യഭാഗവും .പറപ്പള്ളില്‍ കൈമ്മള്‍ വക ആയിരുന്നു ബാകി ഭാഗം .മുണ്ടക്കയത്തു നിന്ന് പായിക്കാട്‌ എന്ന നസ്രാണി കുടുംബം പിന്നീട് കാനത്തിലെയ്ക്ക് കുടിയേറി തെക്കുഭാഗത്ത്‌ താമസം ആയി .സി.എം.എസ് വിഭാഗത്തില്‍ ചേര്‍ന്ന അവരുടെ താല്‍പ്പര്യപ്രകാരം  കാനത്തില്‍ ഒരു സി.എം.എസ് പള്ളി സ്ഥാപിതമായി ,പള്ളിയോടു ചേര്‍ന്ന് പറപ്പള്ളി ഉണ്ണിക്കൈമള്‍ ദാനമായി നല്‍കിയ സ്ഥലത്ത് ഒരു  പ്രൈമറി സ്കൂള്‍ സ്ഥാപിതമായി .അവിടെ പ്രവേശനം പ്രധാനമായും ദളിതര്‍ക്കും(പ്രധാനമായും പുലയര്‍ ) നസ്രാണികള്‍ക്കും മാത്രം ആയിരുന്നു
അക്കാലത്തെ വില്ലജ് ഓഫീസ്സര്‍ (പിള്ളയണ്ണന്‍ കാനം രാജേന്ദ്രന്റെ മുത്തച്ഛന്‍ ഗോവിന്ദപ്പിള്ള ആയിരുന്നു .അദ്ദേഹത്തിന്‍റെ മകന്‍ അനിയന്‍ (വേലായുധന്‍ നായര്‍ എന്ന പില്‍ക്കാല വൈദ്യന്‍ ) പപ്പുപിള്ളയുടെ ഏക മകന്‍ കുട്ടപ്പന്‍ എന്നിവര്‍ക്ക് ഒന്നാം ക്ലാസ്സില്‍ പ്രവേശനം കിട്ടാന്‍ ഇരുവരും ഒന്നിച്ചു സി.എം.എസ് സ്കൂളില്‍ ചെന്ന് .പ്രവുത്ത്യാര്‍ ഗോവിന്ദപ്പിള്ള യുടെ പുത്രന്‍ വേലായുധന്‍ നായര്‍ക്കു അപ്പോള്‍ തന്നെ പ്രവേശനം നല്‍കി .പപ്പുപിള്ള യോട് അടുത്ത ആഴ്ചയില്‍ വരുക എന്ന് മുഖ്യ വാദ്ധ്യാര്‍ പറഞ്ഞു .പപ്പു പിള്ള എന്ന നാട്ടു പ്രമാണി യ്ക്ക്
അത് വലിയ മോശമായി തോന്നി .പകരം വീട്ടാന്‍ ഒരു പദ്ധതി അദ്ദേഹം ആവിഷ്കരിച്ചു .ചേര്‍ത്തല(അന്ന് കോട്ടയം പേഷ്കാര്‍ നിലവില്‍ വന്നിരുന്നില്ല ) പേഷ്കാര്‍ ഏ. എസ് രാമന്‍ പിള്ളയെ നേരില്‍ കണ്ടു പുതിയ പ്രൈമറി സ്കൂളിനു അനുവാദം വാങ്ങി
തന്‍റെ ഏക മകന്‍ കുട്ടപ്പന് (അദ്ദേഹം അകാലത്തില്‍ മരണമടഞ്ഞു പോയി ) പഠിക്കാന്‍ പപ്പുപിള്ള എന്ന ആറുമുഖം പിള്ള 1829 ല്‍
കൊച്ചു കാഞ്ഞിരപ്പാറയില്‍ തുടങ്ങിയതാണ്‌ ഇന്നത്തെ എസ് വി.ജി എല്‍ പി സ്കൂള്‍
ആ മാതൃ വിദ്യാലയത്തില്‍ ഇന്ന് പൂര്‍വ വിദ്യാര്‍ത്ഥി കള്‍ ഒത്തു ചേരുകയാണ് .
മുഖ്യ പ്രഭാഷണം നടത്താനുള്ള ഭാഗ്യം ഈയൂള്ളവന്  കിട്ടിയിരിക്കുന്നു
ഈ വിദ്യാരംഭ ദിനത്തില്‍ ആനന്ദലബ്ദിക്കിനി എന്ത്
കൂടുതലായി വേണം ?
(തുടരും )


Saturday, 8 October 2016

ശ്രീ എം.പി ബാലകൃഷ്ണന് നന്ദി

ശ്രീ എം.പി ബാലകൃഷ്ണന് നന്ദി
“ശ്രീ ചട്ടമ്പി സ്വാമികളുടെ രചനയെന്നുറപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ കടലാസ് മാത്രം പോരാ .മറ്റു തെളിവുകള്‍
കൂടി വേണം “

എം.പി ബാലകൃഷ്ണന്‍ നെയ്യാറ്റിന്‍കര ,മലയാളം വാരിക 10ഒക്ടോബര്‍ 2016പുറം 94
ചട്ടമ്പി സ്വാമികളുടെ ആരാധകരും അദ്ദേഹത്തിന്റെതെന്നു കാട്ടി പുസ്തകങ്ങള്‍ അച്ചടിച്ചു വിടുന്ന പ്രസാധകരും ദിവസവും ജപിക്കേണ്ട 
മന്ത്രം 
ശ്രീ എം.പി ബാലകൃഷ്ണന് നന്ദി

Sunday, 2 October 2016

Saindava Mozhi (സൈന്ധവമൊഴി) : ബസവേശ്വരൻ

Saindava Mozhi (സൈന്ധവമൊഴി) : ബസവേശ്വരൻ: ബസവേശ്വരൻ പ്രാചീന ദ്രാവിഡനാഗരികതയുടെ സംഭാവനയാണ്‌ "ശൈവമതം". ബ്രഹ്മം, ആത്മാവ്‌, പരമാത്മാവ്‌ എന്നീ വാക്കുകളുടെ വിവക്ഷക്കു മുമ്പു...

Saturday, 1 October 2016

സത്യം എഴുതുന്ന ഡോക്ടര്‍ ടി.പി .ശങ്കരന്‍ കുട്ടി നായര്‍



സത്യം എഴുതുന്ന ഡോക്ടര്‍ ടി.പി .ശങ്കരന്‍ കുട്ടി നായര്‍
=========================
ചട്ടമ്പി സ്വാമികളുടെ ആരാധകരായ ഗ്രന്ഥക ര്‍ത്താക്കളും നോവലിസ്റ്റുകളും ലേഖകരും ശ്രീനാരായണ ഗുരുവിന്‍റെ ഗുരു ആണ് ചട്ടമ്പിസ്വാമികള്‍ എന്ന് സ്ഥാപിക്കാന്‍ നിരവധി പേജുകള്‍ ചെലവഴിച്ചു കാണാറുണ്ട് .എന്നാല്‍ അവരെല്ലാം ചട്ടമ്പി സ്വാമികളുടെ ഗുരു ആര്‍
എന്നതിനെ കുറിച്ച് വ്യക്തമായി ഒന്നും എഴുതികാണാറില്ല. .
പലരും അത് ശ്ലോകത്തില്‍ കഴിക്കും .
ഏതോ അജ്ഞാതന്‍ എന്ന മട്ടാണ് പലര്‍ക്കും .ചിലരാകട്ടെ രണ്ടും

 മൂന്നും അജ്ഞാതരെ ഒരേ കൃതിയില്‍ തന്നെ അവതരിപ്പിച്ചു കളഞ്ഞു
ഇവിടെ കേസരി വാരിക 19ആഗസ്റ്റ്‌ 2016ലക്കത്തില്‍ വേലുത്തമ്പി ദളവാ ഫെയിം ഡോക്ടര്‍ ടി.പി ശങ്കരന്‍ കുട്ടി നായര്‍ വ്യക്തമായി എഴുതുന്നു
“തൈക്കാട് അയ്യാഗുരു (1814-1909) വിന്‍റെ ശിഷ്യനും 

ശ്രീനാരായണ ഗുരുവിന്‍റെ സമകാലികനുമായിരുന്ന ചട്ടമ്പിസ്വാമികള്‍ ........”
സത്യം വിളിച്ചു പറയുന്ന ആ ചരിത്രകാരനെ നമുക്ക് അഭിനന്ദിക്കാം
അയ്യാ ഗുരുവിനെ തമ്സകരിച്ചവര്‍ക്ക് നമുക്ക് മാപ്പ് കൊടുക്കാം
ഗുരുക്കന്മാരുടെ ഗുരു
ആചാര്യന്മാരുടെ ആചാര്യന്‍
കേരളത്തിലെ ആദ്യ നവോത്ഥാന നായകന്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്ര മോഡി
ശിരാജ യോഗ പ്രചാരകന്‍
അതെല്ലാം ആയിരുന്നു മഹാരാജ ത്രയങ്ങളുടെ
(സ്വാതി ,അശ്വതി ,ശ്രീമൂലം ) രാജഗുരു കൂടി
ആയിരുന്ന മഹാഗുരു ശിവരാജ യോഗി
തൈക്കാട് അയ്യാവു സ്വാമികള്‍ (1814-1909)