അധസ്ഥിതരുടെ ആത്മാവ്
===============================
അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയത്
ടി.പി ചെന്താരശ്ശേരി,കുന്നുകുഴി മണി തുടങ്ങിയവർ.
ഈ ജീവചരിത്രങ്ങളിൽ പലതും നിറം പിടിപ്പിച്ച കഥകൾ കാണാം.
എന്നാൽ ടി.ഏ.മാത്യൂസ്സിന്‍റെ അയ്യങ്കാളി ജീവചരിത്രത്തിനു അത്തരം ന്യൂനത ഇല്ല.
എന്നു മാത്രമല്ല പല അപൂർവ്വ ചിത്രങ്ങളും ഈ ജീവചരിത്രത്തിൽ കാണാം.
മുഖചിത്രത്തിലെ സുന്ദരക്കുട്ടപ്പനെ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി.
ചിത്രം മാറിയോ എന്നു പോലും സംശയിച്ചു.
വിവരണം വായിച്ചപ്പോൾ ശരിയായ ചിത്രം എന്നു മനസ്സിലായി.
ദിവാൻ പി.രാജഗോപാലാചാരിയുടെ പ്രത്യേക നിർദ്ദേശപ്രകാരം
1912 ഫെബ്രുവരി 26 നെടുത്ത ചിത്രം.
അയ്യങ്കാളിയുടെ കൊച്ചുമകൻ പി.ശശിധരൻ ഐ.പി.എസ്സ് റിട്ട ഡി.ഐ.ജി
നൽകിയതാവണം വേറെയുമുണ്ട് ചിത്രങ്ങൾ, അയ്യങ്കാളിയുടെ മാതാപിതാക്കളുടേതൊപ്പം.
മാത്യൂസിന്‍റെ കൃതി വായിച്ചപ്പോള്‍ ഞാനെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും)(
2016ആഗസ്റ്റ് 27ലക്കം മനോരമ ലീഡര്‍ പേജില്‍ അയ്യങ്കാളിയുടെ ചെറു മകളുടെ ഭാരത്താവ് ആറന്മുള ശശി എഴുതിയ അയ്യങ്കാളി അനുസമരണ യോടൊപ്പം (അധസ്ഥിതരുടെ ആത്മാവ് )നല്‍കിയിരിക്കുന്ന അയ്യങ്കാളി ചിത്രം ആദ്യമായി കാണുന്നു .ആദ്യം വിചാരിച്ചത് പോപ്പിന്‍റെ ചിത്രം എന്നായിരുന്നു .
അല്ല എങ്കില്‍ ഒരു അപൂര്‍വ്വ അയ്യങ്കാളി ചിത്രം തന്നെ
പക്ഷെ സാധുജന പരിപാലന സംഘത്തെ കുറിച്ച് പറയുമ്പോള്‍
ധര്‍മ്മ രാജ ഫെയിം സദാനന്ദ സ്വാമികളെ സ്മരിക്കാതെ വിട്ടുകളഞ്ഞത് ശരിയായില്ല
കൂടുതല്‍ അറിയാന്‍ തെക്കുംഭാഗം മോഹന്‍ രചിച്ച
അടിമ ഗര്‍ജ്ജനങ്ങള്‍ വായിക്കുക .
No comments:
Post a Comment